Top Stories

ഗായത്രി 4

 18+ മൂവീസ് വേണമെങ്കിൽ കൂടെ കൂടിക്കോ 😁🔞


Gaayathri Part 4 | Author : Marar


വീട്ടിൽ എത്തുന്ന വരെ ഞാൻ ഏതോ മായാലോകത്ത് എന്ന  പോലെ ആയിരുന്നു.

വീട് എത്തിയ പാടെ ഗായത്രി ഞൊണ്ടി ഞൊണ്ടി നടന്ന് വീട് തുറന്നകത്തു കേറി.

” നീ എന്ത്‌ ആലോചിക്കുവാ അച്ചു ”

” ഒന്നൂല്ല ആന്റി ” ഞാൻ അകത്തേക്ക് കേറി പോയി.

” പാവം അവന് അവിടെന്ന് വരണം എന്ന് തന്നെ ഇല്ലായിരുന്നു ” ആന്റി  ഗായത്രിയോട് പറഞ്ഞു.

” അതെ അമ്മേ അവൻ നല്ല സന്തോഷത്തിലായിരുന്നു ” അവർ പറയുന്നത് കേട്ടുകൊണ്ടാണ് ഞാൻ മുകളിലേക്ക് കേറുന്നത് .
അവർ പറഞ്ഞത് ശെരി ആണ്  എനിക്ക് അവിടെന്ന് പോരാൻ  അത്രക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ അവിടെ നിന്നാൽ അത് അമ്മക്ക് കൂടുതൽ തലവേദന ആകുകയൊള്ളു.

റൂമിൽ കിടന്നിട്ട് എന്തൊക്കെ കാണിച്ചിട്ടും സമയം പോകുന്നില്ല.  അവസാനം ഫോൺ എടുത്തു. അതിൽ 5 മിസ്സ്‌ കാൾ എടുത്തു നോക്കി. പേര് സേവ്ഡ് അല്ല ഇതാരാണപ്പാ 5 പ്രാവശ്യം ഒക്കെ എന്നെ വിളിക്കാൻ ആ ആരെങ്കിലും ആകട്ടെ ആവിശ്യക്കാർ ഇങ്ങോട്ട് വിളിക്കട്ടെ ഞാൻ നെറ്റ് ഓൺ ആക്കി. ചറ പറ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി  കാൾ വന്ന അതെ നമ്പർ തന്നെ ആണല്ലോ.

ഞാൻ വാട്സ്ആപ്പ് തുറന്നു 80 മെസ്സേജ്. ഹായ് ഹായ് എന്ന് പറഞ്ഞ്. ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു. ടാ ഞാനാ ആവണി….
ഡാ….

ഡാ….

ഹായ്….

ഈ മൈരിന് പ്രാന്താണോ.

‘എന്താ മോളെ നിന്റെ പ്രശ്നം ‘ ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചു.

അപ്പോൾ തന്നെ റിപ്ലൈ വന്നു .ഇവൾക്ക് വേറെ പണി ഒന്നുമില്ലേ ആവോ  ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു

‘ ഹായ് നീ എവിടെ പോയതായിരുന്നു ഞാൻ വിളിച്ചിട്ടും എടുത്തില്ല മെസ്സേജ് അയച്ചിട്ടും നോക്കിലാ ‘

നിന്റെ അമ്മേടെ നായരേ കെട്ടിക്കാൻ എന്നാണ് എന്റെ മനസ്സിൽ വന്നത്. എന്തോ എനിക്ക് അങ്ങനെ പറയാൻ തോന്നിയില്ല.

‘ വീട്ടിൽ പോയതായിരുന്നു ‘ ഞാൻ അയച്ചു

‘ ആഹാ എന്താ വിശേഷം ‘ അവൾ അപ്പോൾ തന്നെ മെസ്സേജ് അയച്ചു.

‘ പ്രത്യേകിച്ച് ഒന്നുമില്ല ചുമ്മാ പോയതാ ‘ അവൾ അപ്പോൾ തന്നെ റീഡ് ചെയ്യുന്നുണ്ട്. ഇവൾക്ക് വേറെ പണി ഒന്നുമില്ലേ.

‘ ആരൊക്കെ ഉണ്ടായിരുന്നു. ഒറ്റക്കാണോ പോയെ ‘

‘ അല്ല  ആന്റിയും ഗായത്രിയും ഉണ്ടായിരുന്നു ‘ ഇവൾക് ഇനി എന്തൊക്കെ അറിയാണവോ.

‘  ഗായത്രിയോ അത് ആരാ ‘

‘ ഇവിടെത്തെ ആന്റിന്റെ മോൾ ‘ ഇവൾക്ക് ഇനി  കുടുബപുരാണം മുഴവൻ പറഞ്ഞ് കേൾക്കണായിരിക്കും. അവൾ ഇതൊക്കെ ചോദിക്കുമ്പോൾ കുറച്ച് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിലും അവൾ ചോദിക്കുന്നതിന്  മറുപടി പറയാതിരിക്കാൻ എന്നെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.

അവൾ പിന്നെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഗായത്രിയുടെ തട്ടി വിളിയിൽ ആണ് ഞാൻ ഉറക്കം ഉണർന്നത്.

” എന്താടി നിനക്ക് വേണ്ടത് ”

” എടാ അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട് സമയം 9 മണി ആയില്ലേ ”

” ഹാ ഞാൻ വരാം ” ഞാൻ എഴുന്നേറ്റ് മുഖം കഴുകി.  ഗായത്രി അപ്പോൾ ഞൊണ്ടി ഞൊണ്ടി നടന്ന് പോകുന്നുണ്ടായിരുന്നു. ഇവൾടെ വേദന മാറിയില്ലേ

ഞാൻ മുഖം കഴുകി . താഴേക്ക് ഇറങ്ങുമ്പോൾ ദേ ഒരാൾ എന്റെ മുന്നിൽ ഞൊണ്ടി ഞൊണ്ടി   സ്റ്റെപ് ഇറങ്ങി പോകുന്നു. ഒരു ചവിട്ട് കൊടുത്താലോ. എന്ന് പറഞ്ഞ് കാൽ പൊക്കിയതെ എനിക്ക് ഓർമ ഒള്ളൂ. ദേ എന്റെ മുന്നിൽ കൂടെ ഒരാൾ ഠപ്… ഠപ്… എന്ന് പറഞ്ഞ് പോകുന്നു. താഴെ എത്താൻ ആയതോണ്ട് അധികം ഒന്നും പറ്റില താഴത്തെ വീഴ്ച കഴിഞ്ഞ്. അവൾ മോളിലേക്ക് നോക്കി.

ഞാൻ ഇതൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

” മനുഷ്യനെ ചവിട്ടുന്നോടാ തെണ്ടി ” സത്യത്തിൽ അത് മനഃപൂർവം  അല്ലെങ്കിലും. അറിയാതെ അവളുടെ മുതുകിൽ ചവിട്ടിയതാണ്.

” അതൊന്നും സാരില്ല നിനക്ക് ഒരു ചവിട്ടിന്റെ കൊറവ് ഇണ്ടായിരുന്നു ” ഞാൻ പറഞ്ഞു

” ഓഹോ ”

” ആ ഓഹോ ”

” നീ പോടാ പട്ടി എനിക്കും അവസരം കിട്ടും കണ്ടോ ” അവൾ എന്നെ നോക്കി കൊണ്ട് പറഞ്ഞു.

” നീ പുളുത്തും   .  നീ എന്റെ അമ്മേനോട് ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തായെന്ന് പറഞ്ഞപ്പഴേ ഞാൻ വിചാരിച്ചതാ നിനക്ക് ഒരെണ്ണം തരണന്ന് അത് ഏതായാലും അധികം വൈകില ” എന്ന് പറഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി.

‘നോക്കിക്കോടാ തെണ്ടി ‘  അവൾ പിറുപിറുത്തു പറയുന്നത് ഞാൻ കേട്ടു ഒന്നും മിണ്ടാതെ ഞാൻ പോയി ടേബിളിൽ ഇരുന്നു. ആന്റി എല്ലാം കൊണ്ടുവന്ന് നിരത്തി ഇരുന്നു. ഗായത്രി പിന്നെ പഴയതിനേക്കാളും നന്നായി ഞൊണ്ടി നടക്കുന്നുണ്ട്.

” ആഹാ നിന്റെ ഞൊണ്ട് കൂടിയോ വൈകുന്നേരം ഇത്രയും ഇല്ലാർന്നല്ലോ ” ആന്റി അവളെ നോക്കി കളിയാക്കി.

” എന്റെ പൊന്ന് അമ്മേ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ ഞാൻ സ്റ്റയറിൽ നിന്ന് ഒന്ന് വീണു ”
അവൾ  എന്റെ പേര് പറയും എന്നാണ് വിചാരിച്ചത് പക്ഷെ അവൾ പറഞ്ഞില്ല.

” നിന്റെ സ്വഭാവത്തിന് നിനക്ക് ഇതൊന്നും കിട്ടിയാൽ പോരെ ” ആന്റി എന്നെ നോക്കി ചിരിച്ചു.

” എന്റെ പൊന്ന് അമ്മേ ഒന്ന് നിർത്തുവോ ” അതും പറഞ്ഞ് അവൾ എന്നെ നോക്കി കണ്ണുരുട്ടി. ഞാൻ അത് കണ്ടപ്പോൾ തല കുനിച്ചിരുന്നു ചിരിച്ചു. കഴിപ്പ്‌ ഒക്കെ നിർത്തി ഞാൻ  വേഗം റൂമിലേക്ക് പോയി. പിന്നെ ഫോൺ ഒന്നും എടുക്കാൻ നിന്നില്ല പിന്നെയും കിടന്നുറങ്ങി.

” ഡാ ”

” മ്മ് ”

” ഡാ ”

“എന്തെമ്മേ ഞാൻ കൊറച്ചൂടെ കിടക്കട്ടെ ”

”  എടാ അച്ചു എണിക്ക് ” എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി.

ഞാൻ കണ്ണ്  തുറന്നു.

” എണീക്ക് അച്ചു സമയം  എത്ര ആയെന്ന് അറിയുവോ..?” ഞാൻ ഞെളിപിരി കൊണ്ട് എഴുന്നേറ്റു. എന്റെ മുൻപിൽ നിക്കുന്ന ആളെ നോക്കി.

” ഹാ ആന്റി ആയിരുന്നോ ”

” എന്താ അച്ചു നി ഫുൾ അവളുടെ ഓർമയിൽ ആണല്ലോ. എന്തായാലും എനിക്ക് ആ വിളി എനിക്ക് ഇഷ്ടായി ” ആന്റി എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

”  നി ഫ്രഷ് ആയിട്ട് വാ ചായ കുടിക്കാം ” അതും പറഞ്ഞ് ആന്റി റൂമിൽ നിന്ന് പോയി.  ഞാൻ ഫ്രഷ് ആയിട്ട് താഴേക്ക് ഇറങ്ങുമ്പോൾ ഒരാൾ ദേ പയറുമണി പോലെ ഓടിനടക്കുന്നു. ചെറിയ ഒരു ഞൊണ്ടൽ ഉണ്ടെന്ന് അല്ലാതെ അവൾക്ക് വേറെ ഒരു കൊഴപ്പവും ഇല്ലെന്ന് ആാാ ഓട്ടം കണ്ടാൽ അറിയാം. ഞാൻ അടുക്കളയിലേക്ക് പോയി. വീട്ടിൽ ഉള്ളത്  പോലെയാ അല്ലർന്നു നല്ല വൃത്തിയുള്ള അടുക്കള. എന്ന് വെച്ച് വീട്ടിൽ വൃത്തി ഇല്ലെന്ന് അല്ല.
എന്നെ കണ്ടപ്പം ആന്റി എന്നോട് ചോദിച്ചു.

” നി  ഇങ്ങോട്ടേക്കു വന്നോ  അവിടെ ഇരുന്നാൽ പോരാർന്നോ ”

” അത് സാരില്ലാന്റി  ഞാൻ ഇവിടുന്ന്  കഴിച്ചോളാം ”

” എന്താ ഇബിടെ ഒരു ചർച്ച ” ഗായത്രി അതും പറഞ്ഞ് അകത്തേക്ക് വന്നു.

” ഞങ്ങൾ ഇവിടെ പല ചർച്ചകളും നടത്തും അതൊക്കെ നിന്നോട് പറയണന്ന് ഉണ്ടോ ” ആന്റി അവൾക്ക് നേരെ മറുപടി പറഞ്ഞു.

” ഓഹോ അപ്പം ഞാൻ ആരാ ” ഗായത്രി ചോദിച്ചു.

” ഇവളെതാ  ആന്റി ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ ”

” എനിക്ക് തോന്നുന്നത് ഇവിടെ പണിക്ക് വന്ന കൊച്ച് വെല്ലതും ആകും ” ആന്റി അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.

” ഓ ഒരു വെല്ല്യ അമ്മയും മോനും വന്നേക്കുന്നു. എന്റെ പപ്പ ഇങ്ങ് വരട്ടെ കാണിച്ച് തരാം ”

” ഓ അങ്ങേര് വന്നാൽ എന്നെ പിടിച്ച് മൂക്കിൽ കേറ്റുമോ ” ആന്റി അവളോട് ചോദിച്ചു. പിന്നെ ഒന്നും മൊഴിയാൻ നിൽക്കാതെ അവൾ അവിടെന്ന് വേഗം വിട്ടു ആ പോക്ക് കണ്ടപ്പം ഞാൻ അറിയാതെ ചിരിച്ചു പോയി.

” എന്റെ അച്ചു ഇവൾ ഇങ്ങനെ ഒന്നുമല്ലർന്നാടാ. ഞാൻ എന്തേലും പറഞ്ഞാൽ എന്നെ പച്ചക്ക് തിന്നാൻ ഉള്ള ദേഷ്യം കാണിക്കുന്ന മുതലാ ഇപ്പം ദാ പത്തിയും മടക്കി പോയെ. എന്തു പറ്റിയാവോ ” ആന്റി പറയുന്നത് ശെരി ആണേൽ ഇനി ഞാൻ ഉള്ളപ്പം ആറ്റിട്യൂഡ് ഇടുന്നതാണോ ഇവൾ  ഞാൻ ആ വഴിക്ക് ചിന്തിച്ചു.  അധികം ആലോചിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം അധികം ആലോചിക്കാൻ പോയാ ചിലപ്പം ആ നായിന്റെ മോൾക്ക് നല്ല പണി കൊടുക്കൻ  പറ്റിയില്ലല്ലോ എന്ന് തോന്നും .

ഞാൻ അവിടെന്ന് കഴിപ്പ് നിർത്തി പുറത്തേക്ക് ഇറങ്ങി ആ നോട്ടം പോയത് ഊഞ്ഞാലിന്റെ അടുത്തേക്ക് ആണ്. മൈര് എന്റെ ചന്തി. ചന്തിയിൽ തടവികൊണ്ട് ഞാൻ ആലോചിച്ചു.

” നീ പിന്നേയും പോയി വീണോ ” ഗായത്രി എന്നോട് ചോദിച്ചു.

” അതെന്താടി നീ അങ്ങനെ പറഞ്ഞെ ”

” അല്ല നിന്റെ ചന്തി തടവൽ കണ്ടിട്ട് ചോദിച്ചതാ ”

” എന്റെ ശരീരത്ത് ഉള്ള പല ഭാഗത്തും ഞാൻ തടവും അതിനൊക്കെ നിന്നോട് അനുവാദം ചോദിക്കണോടി ”

അവൾടെ നേരെ ചീറി.

” അയിന് ഞാൻ നിന്നോട് തടവേണ്ട എന്ന് പറഞ്ഞില്ലല്ലോ ” ആ പറഞ്ഞത് ശെരി ആയ കൊണ്ട് പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല

ഞാൻ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ദേ വരുന്നു ആ ക്യാപ്റ്റന്റെ മാക് പിന്നെ ഒന്നും അലോയിക്കാൻ നിന്നില്ല ഇറങ്ങിയതിനേക്കാൾ സ്പീഡിൽ അകത്തേക്ക് ഓടി

ഇവൻ എന്തിനാ ഇങ്ങനെ ഓടുന്നെ എന്നും പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് തല ഇട്ട് നോക്കി . അവൾ  പുറത്തേക്ക് ഇറങ്ങി.   വിളിച്ച് കൂവി പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷെ ആ സമയം വായിൽ നിന്ന് ഒച്ച പൊന്തിയില്ല.

” എന്റെ അമ്മേ ” ഒരു കാറിച്ച ആയിരുന്നു ഞാൻ കേട്ടത് ഒന്നുടെ തല പുറത്തേക്ക് ഇട്ടു. ദേ സുനാമി വരുന്ന പോലെ ഒരു സാധനം ചീറി പാഞ്ഞുവരുന്നു.

അകത്തേക്ക് കേറി അവൾ കിതക്കാൻ തുടങ്ങി. ഞാൻ ഒരു അളിഞ്ഞ ചിരി പാസ്സാക്കി.

” എടാ തെണ്ടി നിനക്ക് ഒന്ന് പറഞ്ഞുടാർന്നോ അവിടെ ആ പട്ടി ഇണ്ടെന്ന് അതിപ്പം എന്നെ കടിച്ചു കീറിയേനെ ”

” അയിന് വായിന്ന് എന്തേലും പുറത്ത് വരണ്ടേ. കാറ്റ് മാത്രം ആയിരുന്നു വായിന്ന് വന്നത് ”

” എന്താ ഇവിടെ രണ്ടും കൂടെ ” ആന്റി അങ്ങോട്ടേക്ക് വന്നു.

” ഇവൾ എന്തിനാടാ ഇങ്ങനെ കിടന്ന് കിതക്കുന്നെ ”

” പട്ടി ഓടിച്ചു ” ഞാൻ പറഞ്ഞു. അതിന് ആന്റി ഒന്ന് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

” ദേ അമ്മേ കൊറച്ച് കൂടുന്നുണ്ട് ട്ടോ ”

” ഓ പിന്നെ ” അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.

” ഈ പെണ്ണിന്റെ ഒരു കാര്യം “ആന്റി അടുക്കളയിലേക്ക് പോയി. ഞാൻ ഇനി എന്ത്‌ ചെയ്യും എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ്  ഫോൺ അടിച്ചത്. ഓ ഇതിനി ഏത് മൈര് ആണ് എന്ന് നോക്കുമ്പോൾ ആണ്. ഡിസ്പ്ലേയിലെ നമ്പർ കാണുന്നത് ””””” അഭി ””””” കോൾ എടുത്തു.

” ഓ നീ ആർന്നോ മൈരേ ”

” അല്ലാതെ പിന്നെ നിന്റെ തന്ത ആണെന്നാണോ നീ കരുതിയോ ”

” എന്റെ തന്തേനെ വിളിക്കാതെ നീ വിളിച്ച കാര്യം പറ മൈരേ ”

” നിന്റെ ബൈക്ക് വേണ്ടേ മൈരേ ഞാൻ അതുകൊണ്ട് ടൗണിൽ ഉണ്ട്. നീ ഇങ്ങോട്ട് വാ “

അഭി പറഞ്ഞു

” നി അതും കൊണ്ട്  ഇങ്ങോട്ട് വാ ”

” അത് ശെരിയാവില്ല ”

” അതെന്താ നിന്നോട് ആരേലും ഇവിടെ വരണ്ട എന്ന് പറഞ്ഞിട്ട് ഇണ്ടോ ”

” അതില്ല ”

” പിന്നെന്താ നിനക്ക് ഇങ്ങോട്ടെക്ക് വന്നാൽ ” ഞാൻ അവനോട് ചോദിച്ചു.

” എടാ ഞാൻ ഒറ്റക്കല്ല  കസിനും ഉണ്ട് ”

” ഓ എന്നാൽ നീ അവിടെ നിക്ക് ഞാൻ വരാം ” ഞാൻ ഫോൺ വെച്ച് റൂമിലേക്ക് പോയി.

വേഗം ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു. അപ്പോഴാവിടെ ആന്റി ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു.

” നീ എങ്ങോട്ടാ  അച്ചു ”

” ഞാൻ ടൗൺ വരേ പോയിട്ട് വേഗം വരാം. ഒരു സാധനം എടുക്കാനുണ്ട് ” ആന്റി എന്താ പറയുന്നത് എന്ന് കേൾക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി വേഗം റോഡിലേക്ക് ഇറങ്ങി നടന്നു.  മൈര് ഒരാവിശ്യത്തിന് നോക്കിയാൽ ഒരു വണ്ടി പോലും കാണില്ല. ഞാൻ വേഗം നടക്കാൻ തുടങ്ങി നടന്ന് മെയിൻ റോഡ് എത്തി പിന്നെ ബസ് നോക്കി നിൽപ്പായി.

ഇതെന്താ ഈ ബസ് ഒന്നും വരാത്ത. ഭാര്യയെ ഡെലിവറിക്ക് കേട്ടിറ്റ് ഓപ്പറേഷൻ തിയേറ്ററിന്റെ കേറ്റിയിട്ട് പുറത്ത് നിക്കുന്ന ഭർത്താവിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പായി. കാത്തിരിപ്പിന് അവസാനം ഒരു ബസ് വന്നു. അപ്പോഴാണേൽ മുടിഞ്ഞ തിരക്കും  അകത്തു കാലു കുത്തൻ സ്ഥലം ഇല്ലാ എന്നിട്ടും ഞാൻ അതിൽ കുത്തി കേറി.

എങ്ങനെയൊക്കെയോ ടൗണിൽ എത്തി. ഞാൻ അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവനെ ഞാൻ കാണുന്നെ. ഞാൻ അവന്റെ അടുത്തേക്ക് നടന്നു. പക്ഷെ അടുത്ത് എത്തിയപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.

എന്റെ മുഖം കണ്ടപ്പഴേ അഭി അവനെ വണ്ടിയിൽ നിന്ന്  ഇറക്കി. അല്ലേൽ ഞാൻ അവനെ പിടിച്ച് ചവിട്ടിയേനെ. ഞാൻ ചെന്നപ്പഴേ അഭിനെ പിടിച്ച് മാറ്റി. എന്നിട്ട് അവനോട് ചോദിച്ചു.

” നീ ആണോ വണ്ടി ഓടിച്ചേ ”

”  ഞാനും നീയും അല്ലാതെ വേറെ ആരെയെങ്കിലും ഈ വണ്ടി ഓടിച്ചിട്ട് ഉണ്ടോ. പിന്നെ അവൻ ചോദിച്ചു വണ്ടി ഓടിക്കാനോ നീ തരില്ല എന്നാൽ ഒന്ന് കേറി ഇരിക്കാനെങ്കിലും. അവൻ അങ്ങനെ ചോദിച്ച കൊണ്ടടാ ഞാൻ അതിൽ ഇരുന്നോ എന്ന് പറഞ്ഞെ ”

” ഹ്മ്മ് ” ഞാൻ അതിന് ഒന്ന് അമർത്തി മൂളി.

” എന്റെ പൊന്ന് മൈരേ നീ ഇങ്ങനെ എയർ പിടിക്കാതെ. അല്ല മോനെ വണ്ടി ഇവിടെ കൊണ്ട് തന്നിട്ട് ഒരു ചായ എങ്കിലും നീ എനിക്ക് മേടിച്ചു തരുമോ ”

” പ്ഫാ മൈരേ നിനക്ക് വണ്ടിയിൽ എണ്ണ അടിക്കാൻ ഉള്ള പൈസയും ചെലവിന് ഉള്ള പൈസ അമ്മ തന്നില്ലേ ഇനി ഞാനും തരണോ ”

” അത് എന്റെ അമ്മ എനിക്ക് ചിലവിന് തന്നത്. നിന്റേത് എവിടെ ”

” നീ ഒരു വല്ലാത്ത പൂറാൻ ….തന്നെ ” അവന് ഒരു ഊമ്പിയ ചിരി പാസ്സാക്കി

” കിണിക്കാതെ വാ. അവനെയും കൂട്ടിക്കോ ” ഞാൻ അവരെയും കൂട്ടി ചിക്കിങ്ങിൽ കേറി. അവരെ രണ്ടിനെയും തീറ്റിച്ച് ഞാൻ വൈകുന്നേരം ആയപ്പോഴാണ് വീട്ടിൽ എത്തിയെ. വണ്ടിയും കൊണ്ട് വീടിന്റെ മുറ്റത്തേക്ക് കേറിയപ്പോൾ രണ്ടാളും എന്നെ കാത്ത് തിണ്ണയിൽ ഇരുപ്പാണ്. ഞാൻ വണ്ടി കാറിന്റെ സൈഡിലേക്ക് കേറ്റി നിർത്തി.

” നീ എന്താ അച്ചു വൈകിയെ. ആരാ വണ്ടി കൊണ്ട തന്നെ “

” അഭി തന്നെയാ ആന്റി കൊണ്ട തന്നെ ”

” പിന്നെ അവമാർക്ക് ഓരോ ചായ ഒക്കെ വാങ്ങി കൊടുത്തു  അതാ വൈകിയെ ”

” ആ കൊച്ചേ എന്താ ഇങ്ങോട്ട് വരാത്തെ ”

” അവന്റെ കസിൻ കൂടെ ഇണ്ടായിരുന്നു. അവന് എവിടെയോ പോണം എന്നൊക്കെ പറഞ്ഞു അതാ ഞാൻ പിന്നെ അങ്ങോട്ടേക്ക് പോയെ ”

” അയ്യോ ആ കൊച്ചിന് ഇങ്ങ് വരാർന്നു ” ഞാൻ പിന്നെ ഒന്നും പറയാതെ അകത്തേക്ക് പോയി. ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വന്നു.

” നിനക്ക് ചായ വേണോ അച്ചു ”

” വേണ്ട ആന്റി എനിക്ക് ഇനി ഇന്ന് ഒന്നും വേണ്ട വയർ ഫുള്ളാണ് ”

” ആഹാ അപ്പ നന്നായിട്ട് കഴിച്ചിട്ട് ഉണ്ടല്ലോ ” ഗായത്രി പറഞ്ഞു.

” ഹാ ഉണ്ട് അതിന് നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ” ഞാൻ  അവളോട് ചോദിച്ചു

അവൾ ഷോൾഡർ അനക്കി ഇല്ലാ എന്ന് മറുപടി പറഞ്ഞു. ഞാൻ ആന്റിനെ നോക്കി അകത്തേക്ക് കേറി. കഴിച്ചു എന്ന് പറഞ്ഞത് കൊണ്ടാണോ എന്ന് അറിയില്ലാ  രാത്രിയിൽ ആരും വിളിച്ചില്ല . ഞാൻ കൊറച്ച് നേരത്തെ എഴുന്നേറ്റു. ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ 6 മണി നേരം വെളുക്കുന്നതേ ഒള്ളൂ ഞാൻ പയ്യെ ബാൽക്കെണിയിലേക്ക് നടന്നു. പെട്ടെന്ന് എന്റെ കാതുകളിൽ ശിവ കീർത്തനം കേൾക്കാൻ തുടങ്ങി. അത് എനിക്ക് വല്ലാത്ത ഒരു എനർജി ആയിരുന്നു തന്നത്. ഞാൻ വേഗം താഴേക്ക് ചെന്നു ആന്റി അവിടെ എന്തോ തിരക്ക് വെച്ച് പണിയിൽ ആണ്.

” ആ ഇന്ന് ഒരുപാട് നേരത്തെ ആണല്ലോ  അച്ചു ” ആന്റി എന്നെ കണ്ടപ്പഴേ ചോദിച്ചു.

ഞാൻ ആന്റിനെ ഒന്ന് നോക്കി നിന്നുപോയി കാരണം എന്റെ അമ്മേനെ പോലെ തന്നെ കുളിച് ശുദ്ധിയായി നെറ്റിയിൽ ഒരു ചന്ദന കുറി ചാർത്തി. സാരിയുടെ തലപ്പ് ചുറ്റി ആന്റി.

” എന്ത്‌ പറ്റി അച്ചു നിനക്ക് ” ആന്റിയുടെ അടുത്ത വിളിയിൽ ഞാൻ ഉണർന്നു.

” ആന്റി ആ പാട്ട് കേൾക്കുന്ന അമ്പലം ഇവിടെ അടുത്താണോ ”

” ആ ഇവിടുന്ന്  കൊറച്ച് ദൂരം ഒള്ളൂ. എന്താ അച്ചു നിനക്ക് പോണോ ”

” ഹാം ഒന്ന് പോണം എന്ന് തോന്നുന്നു ആന്റി ഞാൻ അമ്പലത്തിൽ  പോയിട്ട് കൊറേ ആയി ”

” ആണോ എന്നാ നീ പോയിട്ട് വാ. വേണേൽ നീ അവളെ കൂടെ കൂട്ടിക്കോ ” അവളെയോ ഞാൻ ഒന്ന് ആലോചിച്ച് കൂട്ടണോ എന്ന്

” വേണ്ട ആന്റി ഞാൻ ഒറ്റക്ക് പൊക്കോളാം ”  ഞാൻ വേഗം റൂമിലേക്ക് ചെന്ന് വേഗം കുളിച്ച് ഒരു പാന്റും ഷർട്ടും ഇട്ട് താഴേക്ക് ഇറങ്ങി.

” അച്ചു ”

” ആ ആന്റി ”

” നീ ഈ പാന്റ് ഇട്ടിട്ട് ആണോ പോകുന്നെ ”

” ആന്റി ഞാൻ മുണ്ട് ഒന്നും കൊണ്ടു വന്നില്ല അതാ ”

” നിക്ക് ഞാൻ തരാം നിനക്ക് മുണ്ട്.   ഏട്ടൻ മുണ്ട് ഒക്കെ വാങ്ങും പക്ഷെ ഉടുക്കാറില്ല ഞാൻ തരാം നിനക്ക് വേണ്ടത് ഏതാ എന്ന് വെച്ച് നീ എടുത്തോ ” ആന്റി റൂമിലേക്ക് കേറി പോയി. ഞാൻ ആന്റിനെ കാത്ത് അവിടെ ഇരുന്നു പിന്നെ ആന്റി വന്നപ്പോൾ ഞാൻ ഞെട്ടി കാരണം ഒരു ലോഡ് കൊണ്ടു വരുന്ന പോലെ കൊറേ മുണ്ട് അതും പാക്കറ്റിൽ നിന്ന് പൊട്ടിക്കാത്തത്.

” ഇത് എന്താ ആന്റി ഇത്രയും ” അമ്പരപ്പ് മാറാതെ ഞാൻ ആന്റിനോട് ചോദിച്ചു.

” ഇതൊന്നും അല്ല ഇനിയും ഉണ്ട് നീ തല്ക്കാലം ഇതൊക്കെ റൂമിൽ കൊണ്ടു വെച്ചോ”  എന്ന് പറഞ്ഞു അതൊക്കെ എനിക്ക് തന്നിട്ട് ആന്റി അടുക്കളയിലേക്ക് പോയി.

ഞാൻ അതൊക്കെ ചുമന്ന് റൂമിൽ കൊണ്ടു വെച്ചു. ഒരു ഇളം നീല കളർ കരയുള്ള മുണ്ട് എടുത്തു അത് ഉടുത്ത് പുറത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അപ്പോൾ ആന്റി അകത്തുന്ന് വന്നു.

” അച്ചു മുൻപോട്ട് പോയി ആ പെട്ടിക്കടയുടെ  സൈഡിൽ കൂടെ പോയാൽ മതി നേരെ അമ്പലം ആണ് ” ഞാൻ അതിന് തല കുലുക്കി വണ്ടി എടുത്ത് പോയി. ആന്റി പറഞ്ഞപോലെ ഞാൻ ഒരു അമ്പലത്തിന്റെ  മുൻപിൽ ചെന്ന് നിർത്തി.

ബൈക്കിൽ നിന്ന് ഇറങ്ങി മുൻപിൽ ഒരു പടിക്കെട്ട് കേറി മുകളിലേക്ക് ചെന്നു. മുൻപിൽ വലിയ ഒരു ഗോപുരം അതിലേക്ക് എന്റെ കണ്ണുകൾ നീണ്ടു. പല തരത്തിൽ ഉള്ള കൊത്തുപണികൾ ഉള്ള ഗോപുരം അത് കണ്ടപ്പോൾ കണ്ണുകൾ അതിന്റെ പുറകെ പോയി. എത്ര നേരം ഞാൻ അതിൽ  നോക്കി നിന്നു എന്ന് എനിക്ക് അറിയില്ലാ.

” എന്താ കുട്ടി തൊഴാൻ വന്നതല്ലേ ” കൊറച്ചു പ്രായം ഉള്ള ഒരാൾ എന്നോട് ചോദിച്ചു.

” ആ അതെ ”

” പിന്നെയെന്താ ഇവിടെ ഇങ്ങനെ നോക്കി നിൽക്കണേ ”

” അത് ഞാൻ അതൊക്കെ കണ്ടപ്പോൾ നോക്കി നിന്നതാ ”

” അതിൽ എന്താ അത്രക്ക് കാണാൻ ഉള്ളത് ”

” എന്താ അവിടെ ” ഒരു സ്ത്രീയുടെ ഗാംഭീര്യമുള്ള ശബ്ദം കേട്ടു.

” ഒന്നുമില്ല തമ്പുരാട്ടി. ഈ കുട്ടി എന്താ ഇവിടെ ഇങ്ങനെ നിൽക്കുന്നത് എന്ന് ചോദിച്ചതാ ”

” താൻ ഇങ്ങോട്ട് വരുക ” അത് പറഞ്ഞപ്പോൾ അയാൾ എന്റെ അടുത്തുന്ന് പോയി.

ഞാൻ  അകത്തേക്ക് പോയി. കിഴക്കേ നടയിലൂടെ  കേറി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് തൊഴാൻ തുടങ്ങി പെട്ടെന്ന് ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു. മുന്നിൽ ഒരാൾ ഇടയ്ക്ക പിടിച്ച് അത് വായിക്കുന്നു കൂടെ സോപാനം പാടുന്നു

‘* വിശ്വേശ്വരായ നരകാർണ്ണവതാരണായ കർണ്ണാമൃതായ ശശിശേഖരധാരണയ
കർപ്പര കാന്തി ധവളായ ജടാധരായ
ദാരിദ്ര്യദു : ഖ ദഹനായ നമ : ശിവായ ായ ണായ………..*’ ആ സോപാനസംഗീതത്തിൽ ലയിച്ച് ഞാൻ അവിടെ നിന്നും. മനസ്സിന് വല്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ അവിടെ കൊറച്ച് നേരം ഇരുന്നിട്ട് ആണ് പ്രസാദം  വാങ്ങി വന്നത്. പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്ത് എന്നോട് സംസാരിച്ച ആളും ആ പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു. അവർ ഒരു പഴയ  ബെൻസ് കാറിൽ കേറി പോയി .

ഞാൻ ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി . വീട്ടിലേക്കു ബൈക്ക് വെച്ചു. ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ഒരാൾ ഇരുന്ന് നല്ല പോളിംഗ് ആണ്.

കൂടെ നിമ്മിയും ഉണ്ട്.  എന്നെ കണ്ടപ്പോൾ അവൾ ഒരു ഗുഡ് മോർണിംഗ് പറഞ്ഞു.

ഞാനും ഗുഡ് മോർണിംഗ് പറഞ്ഞ് റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറി താഴേക്ക് ഇറങ്ങി അപ്പോഴേക്കും അവര് പോയിരുന്നു.

” നീ എന്താ അച്ചു വൈകിയെ ”

” എന്റെ ആന്റി എനിക്ക് അവിടെന്ന് പോരാനെ തോന്നിയില്ല അത്രക്ക് ഇഷ്ടായി അമ്പലം ”

” ആഹാ. വേഗം കഴിച്ചിട്ട് പോകാൻ നോക്ക് സമയം ആകുന്നു. നീ ബൈക്ക് കൊണ്ടാണോ പോകുന്നെ ”

” അല്ല ആന്റി കൊറച്ച് ദിവസം കഴിഞ്ഞിട്ട് കൊണ്ടുപോകാം “

ഞാൻ വേഗം കഴിച്ച് ഇറങ്ങി. ഞാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ ഒരു ഫസിനോ എന്നെ ഓവർ ടേക്ക് ചെയ്തു പോയി. സമയം വൈകിയ കൊണ്ട് ഞാൻ ഒരു ഓട്ടോയിൽ കേറി ആണ് പോയത് .

ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി പൈസ കൊടുത്ത് അകത്തേക്ക് ഓടി ക്ലാസ്സിന്റെ മുൻപിൽ എത്തി ഉള്ളിലേക്ക് നോക്കി ഭാഗ്യം ടീച്ചർ വന്നിട്ടില്ല ഞാൻ ക്ലാസ്സിൽ കേറി ബാക്ക് ബെഞ്ചിലേക് നോക്കി അവർ രണ്ടും അവിടെ തന്നെ ഇരിപ്പുണ്ടാർന്നു.

ആവണി ഇടക്ക് ഇടക്ക് വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. വാച്ചിൽ നിന്ന് തല പൊക്കി ഡോറിലേക്ക് നോക്കിയപ്പോൾ അവൾ എന്നെ കണ്ടു. ആ മുഖത്ത് എന്തെന്ന് ഇല്ലാത്ത സന്തോഷം നിറയുന്നത് ഞാൻ അറിഞ്ഞു. ദൈവമേ  ഇത് എനിക്ക് പണിയാകുമോ എന്തോ . ഞാൻ ചെന്ന് അവരുടെ കൂടെ ഇരുന്നു.

” എടാ ഞാൻ നിന്റെ നമ്പർ വാങ്ങാൻ മറന്നു പോയി ” നിധിൻ എന്നോട് പറഞ്ഞു.

” ഞാനും മറന്ന് പോയടാ ” അവന് എന്റെ നമ്പർ കൊടുത്തു.

” ന്തായിരുന്നു രണ്ടു പേരും രണ്ടുദിവസായിട്ട് പരുവാടി ” ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടക്ക് ആവണി ചോദിച്ചു.

” എന്റെ കാര്യം ഒന്നും പറയണ്ട നല്ല പണി ആയിരുന്നു രണ്ട് ദിവസം  നിലത്തു നിർത്താൻ സമ്മതിച്ചിട്ടില്ല ” നിധിൻ പറഞ്ഞു .

” നീയോ ” അവളുടെ അടുത്ത ചോദ്യം എന്നോട് ആയിരുന്നു ”

” ഞാൻ വീട്ടിൽ പോയി ”

” ആഹാ എന്താർന്നു വിശേഷം ” നിധിൻ ചോദിച്ചു.

” വെറുതെ പോയതാ ”

” അഡ്മിഷൻ ആയ കൊണ്ട് ആ ഹവർ മിസ്സ്‌ വന്നില്ല ”

അടുത്ത ഹവർ അനുശ്രീ മിസ്സ്‌ വന്നു. മിസ്സ്‌ ക്ലാസ്സിലേക്ക് കേറി എല്ലാരും വിഷ് ഒക്കെ പറഞ്ഞു.
മിസ്സ്‌ എന്നിട്ട് എല്ലാരേയും നോക്കി മിസ്സ്‌ ന്റെ നോട്ടം കണ്ടാൽ അറിയാം ഞങ്ങളെ തന്നെയാണ് നോക്കുന്നതെന്ന്.

” ഓ ഇന്നെങ്കിലും  രണ്ടുപേരും മര്യാദക്ക്  ക്ലാസ്സിൽ ഇരിക്കുമോ ” അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ എന്റെ പല്ലുകൾ ഇറുമ്മൻ തുടങ്ങി. മിസ്സ്‌ പിന്നെ ഒന്നും മിണ്ടിയില്ല ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.

മിസ്സ്‌ പോയത് പോലും ഞാൻ അറിഞ്ഞില്ല എന്നതാണ് സത്യം. നിധിന്റെ വിളിയിൽ ആണ് ഞാൻ ഉണർന്നത്. ഡാ പുറത്ത് പോകാം

ഞങ്ങൾ മൂന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരാൾ എന്റെ മുന്നിൽ കൂടെ പോയി. ആ പോയത് എനിക്ക് നല്ല പരിചയം ഉള്ള ഒരാൾ ആണ് ഞാൻ ആളെ നോക്കി ഗായത്രി………..?

ഞങ്ങൾ അവിടെന്ന് നടന്ന് സ്റ്റോൺ ബെഞ്ചിൽ ഇരുന്നു. ഞങ്ങൾ ഓരോരാ കാര്യങ്ങൾ പറഞ്ഞ് ഇരിക്കുകയാണ്  അപ്പോൾ ആണ് നിധിൻ എന്നെ വിളിക്കുന്നത്.

” ടാ അക്ഷയ് ”

“എന്താടാ ”

” നമ്മൾ ഇങ്ങോട്ട് ഇറങ്ങുന്ന സമയത്ത് ഒരു പുള്ളിക്കാരി നമ്മടെ മുൻപിൽ കൂടെ പോയില്ലേ ” അത് ആരാന്ന് ആലോചിച്ചപ്പോൾ ആണ് എനിക്ക് ഗായത്രിന്റെ കാര്യം ഓർമ വന്നത്.

” ആ  അവൾ ”

” അവൾ ദേ നിന്നെ നോക്കി കൊണ്ട് ഇരിക്കുന്നു”

” എന്നെയോ എവിടെ ”

” ദേ ആ സെക്കന്റ്‌ ഫ്ലോറിൽ  ”

” ചൂണ്ടിക്കാണിക്ക് ”

” അക്ഷയ് ചൂണ്ടിക്കാണിച്ചാൽ അവൾ കാണില്ലേ ”

” ഓ ”

” നിക്ക് ഞാൻ പറഞ്ഞ് തരാം. നമ്മടെ ക്ലാസ്സിന്റെ ലെഫ്റ്റ് സൈഡിൽ ഒരു സ്റ്റേർ ഇല്ലേ  അവിടേക്ക് നോക്ക് ” ഞാൻ അങ്ങോട്ടേക്ക് ഒളിക്കണ്ണിട്ട് നോക്കി. അപ്പം ദേ അവൾ എന്നെ തന്നെ നോക്കുന്നു.

ഓ ഈ നായിന്റെ മോൾ  നല്ല നീരിക്ഷണം ആണല്ലോ. അവളെ ഏൽപ്പിച്ച പണി അവൾ നല്ല പോലെ ചെയ്യുന്നുണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

ബെൽ അടിച്ചപ്പോൾ ക്ലാസ്സിൽ പോയി. അടുത്ത രണ്ട് ഹവറും ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചക്ക് ലെഞ്ച് ടൈം ആയി

” ഡാ ഇന്ന് ഞാൻ ഇല്ലാ ട്ടോ പുറത്ത് പോയി കഴിക്കാൻ ” ആവണി പറഞ്ഞു.

” അയിന് നമ്മൾ ഇന്ന് പുറത്ത് പോയി കഴിക്കുന്നില്ലല്ലോ. എന്നും പോയി കഴിച്ചാൽ അതിന് ഒരു ത്രിൽ ഇല്ലല്ലോ ”

” എടാ ഞാനും പറയാൻ വരുവാർന്നു ” നിധിൻ എന്നോട് പറഞ്ഞു.

” അതാണ് നല്ലത് ” ഞാൻ  അവരോട് പറഞ്ഞു.

” എനിക്ക് വീട്ടിൽ നിന്ന് തന്ന് വിട്ടിട്ട് ഉണ്ട് ” എന്ന് പറഞ്ഞ് ആവണി ഒരു പാത്രവും കൊറച്ച് ചെറിയ കറിപ്പാത്രങ്ങളും എടുത്ത് ടേബിളിൽ വെച്ചു കൂടെ ഒരു കുപ്പി വെള്ളവും ഞാൻ അതൊക്കെ കൈയും കെട്ടി നോക്കി നിന്നു.

അടുത്തത് നിധിന്റെ ഊഴം ആയിരുന്നു.  അവന് ഒരു കവർ ബാഗിൽ നിന്ന് എടുത്തു. അതിൽ നിന്ന് ഒരു പൊതി എടുത്ത് പുറത്ത് വെച്ചു . പുറത്തെ പേപ്പർ തുറന്നു . നാലായി മടക്കി അതിൽ വാഴ നാരുകൊണ്ട് ഒരു കെട്ട്. അവൻ പതിയെ നാര് കൊണ്ടുള്ള കെട്ട് അഴിച്ചു. ഞാനും ആവണിയും പൊതിയിലേക്ക് തന്നെയാണ് നോക്കി ഇരിക്കുന്നത്. അവന് ഓരോ മടക്കുകൾ  ഓരോന്ന് തുറക്കുമ്പോഴും അകത്തു എന്താണ് എന്താണ് എന്ന് അറിയാൻ ഉള്ള ഒരു ആകാംഷ നിറഞ്ഞു. അവന് അത് പൂർണ്ണമായും തുറന്നു. വാഴയിലയിൽ അമങ്ങി ചോർ അതിന്റെ ഉള്ളിലായി പലതരം കറികൾ രണ്ട് മീൻ വറുത്തത്. ഉപ്പേരി  പപ്പടം അച്ചാർ. കണ്ടപ്പോൾ തന്നെ എന്റെ വായിൽ നിന്നും വെള്ളം ഊറാൻ തുടങ്ങി.

” എടാ നിധിനെ നീ ഇങ്ങനെ ഒക്കെ ഫുഡ്‌ കൊണ്ടുവന്നാൽ  ഞാൻ എന്റെ ഫുഡ്‌ എങ്ങനെ കഴിക്കും ” ആവണി പറഞ്ഞു

” ന്നാൽ മക്കള് കഴിക്ക് ഞാൻ ഇപ്പം വരാം ” അവർ രണ്ടും കൊണ്ടു വരുകയും ചെയ്തു ഞാൻ ആണെങ്കിൽ കൊണ്ടുവന്നതും ഇല്ലാ.

” നീ എങ്ങോട്ടും പോകുന്നില്ല ഇവിടെ ഇരിക്ക്  ഞാൻ എന്തായാലും നിനക്കും കൂടെ ഉള്ള ഫുഡ്‌ കൊണ്ടു വന്നിട്ട് ഉണ്ട്. നീ എന്തായാലും കൊണ്ടു വരില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് മോനെ അക്ഷയ് വന്ന് ഇത് കഴിച്ചിട്ട് പോകാൻ നോക്ക് ”

അവസാനം  ഞാൻ അവരുടെ കൂടെ ഇരുന്നു. ആവണിക്ക് ആണേൽ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല.

അവളുടെ കാട്ടായം കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി.

” ആവണി നീ ഫുഡ്‌ കൊണ്ടു ഇങ്ങ് വാ എന്നിട്ട് അത് ഇതും മിക്സ് ആക്ക് ” കേൾക്കാൻ കാത്തിരിക്കുന്ന പോലെ അവൾ ചോറും കറികളും ഇലയിലേക്ക് തട്ടി. പിന്നെ ഞങ്ങൾ മൂന്നും വട്ടത്തിൽ ഇരുന്ന് യുദ്ധം ആയിരുന്നു. രണ്ടു മൂന്ന് പിടി കഴിച്ചപ്പോഴേക്കും  എന്റെ വയർ നിറഞ്ഞു.

ഒരാൾക്ക് കഴിക്കാൻ ഉള്ള ചോർ ബാക്കിയായി.
“നിങ്ങൾ മതിയാക്കിയോ”

” എടാ എനിക്ക് ഇനി ഒന്നും ഇറങ്ങില്ലടാ ”

എന്തുകൊണ്ടെന്ന് അറിയില്ലാ വല്ലാത്ത ഒരു അനുഭവം ആയിരുന്നു. ഞങ്ങൾ പോയി കൈ കഴുകി  ക്ലാസ്സിൽ തന്നെ വന്ന് നിന്നു.

ആവണി നല്ല അസ്സൽ ഒരു തള്ളിസ്റ്റ് ആയിരുന്നു. ഞാൻ അത് കേട്ട് അതിനെ സപ്പോർട്ട് ചെയ്യത് ഇരിക്കുകയായിരുന്നു അപ്പോഴാണ്

നിധിൻ എന്റെ പുറത്ത് തട്ടിയത്.

” എന്താടാ ”

” ടാ രാവിലെ നിന്നെ നോക്കി കൊണ്ടിരുന്ന പെണ്ണ്  ദേ നമ്മടെ ക്ലാസ്സിന്റെ മുന്നിൽ കൂടെ ഉലാത്തുന്നു” അവന് അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി

” ഡാ മിണ്ടല്ലേ ”

” എന്താടാ രണ്ടും കൂടെ ഒരു കുശുകുശുക്കൽ ”

” ഹെയ് ഒന്നുമില്ലടി നീ ബാക്കി പറയ് ”
ഞാൻ ഇടക്ക് ഇടക്ക് പുറത്തേക്ക് നോക്കുമ്പോൾ ഇവൾ ഇടക്ക് പാസ്സ് ചെയ്യത് പോകുന്നുണ്ട്. പോകുന്നതിന്റെ ഇടക്ക് അവൾ ക്ലാസ്സിന്റ ഉള്ളിലേക്ക് നോക്കാനും മറക്കുന്നില്ല. ഇത് കൊറേ ആയപ്പോൾ എനിക്ക് നല്ല ദേഷ്യം വരാൻ തുടങ്ങി ഞാൻ വേഗം ബെഞ്ചിൽ നിന്ന്  ഇറങ്ങി.

നിധിൻ എന്നെ  നോക്കി ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി.  ഞാൻ വിചാരിച്ച പോലെ തന്നെ അവൾ വരുന്നുണ്ടായിരുന്നു. ഞാൻ വാതിലിന്റെ അകത്തു അവളെ കാത്ത് നിന്നു. അവൾ അടുത്ത് എത്തി എന്ന് കണ്ടപ്പോൾ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു. നേരെ സ്റ്റൈയറിന്റെ ഉള്ളിലേക്ക് തള്ളി അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.

” എന്താടി മൈരേ നിനക്ക് വേണ്ടേ രാവിലെ തൊട്ട് കാണുവാ നിന്റെ കൊണാവോധിയാരം അടിച്ച് നിന്റെ കണ്ണ് ഞാൻ പൊട്ടിക്കും ” ഞാൻ അത്രയും പറഞ്ഞ് എന്റെ കൈ അവളിൽ നിന്നും അയച്ചു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അഞ്ജനമെഴുതിയ കണ്ണുകൾ നിറഞ്ഞു. അവൾ മുഖം പൊത്തി പിടിച്ച് കരഞ്ഞു കൊണ്ടു ഓടി. അവൾ ഓടുന്ന കണ്ടപ്പോൾ നിധിൻ എന്റെ അടുത്തേക്ക് വന്നു.

” എന്താടാ  എന്താ അവൾ കരഞ്ഞോണ്ട് ഓടിയെ ”

” ഒന്നുല്ലടാ ”

” വെല്ല സീനും ആകുമോ ”

” എന്ത്‌ സീൻ ” ഇവർക്ക് രണ്ടുപേർക്കും അറിയില്ലല്ലോ അവൾ എന്റെ ചേച്ചി ആണെന്ന്.

ഞാൻ ക്ലാസ്സിലേക്ക് കേറി ആവണി ഒന്നും മനസിലാകാതെ  എന്നെ നോക്കി. ഞാൻ ഒന്നുമില്ല എന്നാ രൂപത്തിൽ തല അനക്കി.

പിന്നെ ബെൽ അടിച്ച് മിസ്സ്‌ വന്നു. ആദ്യത്തെ ഹവർ മിസ്സ്‌ ക്ലാസ്സ്‌ എടുക്കത്തിനിടക്ക് പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു.

“ഛെ അങ്ങനെ പറയണ്ടായിരുന്നു അല്ലെ.”

”  ഹെയ് ”

” നീ എന്താടാ  സ്വപ്ന കാണുവാണോ ” അക്ഷയ്

” എടാ ഞാൻ അവളോട് അങ്ങനെ പറയണ്ടായിരുന്നു അല്ലെ ”

” എങ്ങനെ അയിന് നീ പറഞ്ഞത് ഒന്നും ഞാൻ ഒന്നും കേട്ടില്ലല്ലോ ”

” എന്തടാ കാര്യം ” ആവണി ചോദിച്ചു.

” ഒന്നുമില്ല മോളെ നീ മിണ്ടാതെ ഇരിക്ക് നീ വാ തുറന്നാൽ പണിയ കിട്ടണേ ” ഞാൻ പറഞ്ഞു പിന്നെ ആവണി ഒന്നും മിണ്ടിലാ വൈകുന്നേരം പെട്ടെന്ന് അങ്ങ് പോയി .

വൈകുന്നേരം പതിവ് പോലെ അവരെ ഞാൻ ബസ് സ്റ്റാൻഡിൽ ആക്കി വീട്ടിലേക്ക് നടന്നു…..

നടക്കുന്ന വഴിക്ക് ഞാൻ ഇടക്ക് പുറകോട്ട് നോക്കി അവരെ പ്രതീക്ഷിച്ചോ എന്ന് എനിക്കൊരു സംശയം.  ഞാൻ നടന്ന് വീട്ടിൽ എത്തി

ആന്റി അവിടെ ആരോടോ സംസാരിച്ചോണ്ട് ഇരിക്കുവാർന്നു ഞാൻ അകത്തേക്ക് കേറി ഡ്രസ്സ്‌ മാറി താഴേക്ക് ചെന്ന് ടീവി തുറന്ന് ഇരുന്നു.

ആന്റി എനിക്ക് ചായ കൊണ്ടുവന്നു.

” ആന്റി അവൾ വന്നോ ”

” ആ വന്നു ഇന്ന് കോളേജിൽ എന്തോ കൊഴപ്പം ഉണ്ടെന്ന് തോന്നുന്നു. മുഖവും വീർപ്പിച്ചോണ്ട് കേറിയ പോയത്  ”

അപ്പം അവൾ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ചായ കുടിച്ച് റൂമിലേക്ക് പോയി. ഒരു ആറര കഴിഞ്ഞപ്പോൾ ആവണി കോൾ ചെയ്യതു.

” ഹലോ ”

” ന്താണ് മോളെ പതിവ് ഇല്ലാതെ ഒരു കോൾ ”

” ഒന്നുമില്ല ചുമ്മാ വിളിച്ചതാ ”

” ടാ ”

” എന്താടി ”

” എടാ ”

” ഒന്ന് പറഞ്ഞു തൊലക്ക് ” എന്റെ ഉച്ച കുറച്ച് കടുപ്പിച്ചായിരുന്നു. കുറച്ച് നേരത്തേക്ക് അപ്പുറത്ത്ന്ന് മറുപടി ഒന്നുമില്ലായിരുന്നു.

” ഹലോ.? ന്തേ ഒന്നും മിണ്ടാത്തെ ”

” എടാ നിനക്ക് നോട്ട് കോംപ്ലറ്റ് ആക്കണ്ടേ ” അവൾ ഒറ്റയടിക്ക് പറഞ്ഞു. ഇതാണോ ഇവൾ ഇത്രയും നേരം തത്തി കളിച്ചത്.

” ഹ്മ്മ് ”

” ന്ന വാ ”

ഞങ്ങൾ രണ്ടും കൂടെ ഒരു 9 മണിവരെ ഇരുന്ന് നോട്ട് എഴുതി.

ആന്റി അത്താഴം കഴിക്കാൻ വിളിച്ചപ്പം. താഴേക്ക് ചെന്നു.

” അവൾ കഴിച്ചോ ആന്റി ” കഴിക്കാൻ ഇരിക്കുന്നതിന്റെ ഇടക്ക് ഞാൻ ആന്റിയോട് ചോദിച്ചു

” ഇല്ലാ അവൾക്ക് വേണ്ട പോലും ”

ഇനി ഞാൻ പറഞ്ഞതും വിചാരിച്ച് ഇരിക്കുവായിരിക്കും അവൾ.

” ആന്റി ഞാൻ പോയി വിളിക്കണോ ”

” വേണ്ട അവൾ വിശക്കുമ്പോൾ ഇറങ്ങിക്കോളും ”

ഞാൻ ഫുഡും കഴിച്ച് പോയി കിടന്നു.

രാവിലെ കൊറച്ച് വൈകിയാണ് എഴുന്നേറ്റത്.

ഞാൻ ഫ്രഷ് ആയി പുറത്തേക്ക് വന്നു.

” ബാ ചായ കുടിക്കാം ”

ഞാൻ ആന്റിന്റെ കൂടെ പോയി ചായ കുടിച്ചു.

” ആന്റി ”

” എന്താ അച്ചു ”

” അവൾ ഇന്നലെ രാത്രി എന്തെങ്കിലും കഴിച്ചോ ”

” ഇല്ലാ. ഞാൻ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ എല്ലാം അതെ പോലെ തന്നെ ഇരിപ്പുണ്ടായിരുന്നു ” ആന്റി അത് പറയുമ്പോൾ എനിക്ക് ഇന്നലെ ഉച്ചക്ക് നടന്ന കാര്യങ്ങൾ ആണ് മനസിലേക്ക് വന്നത്.

” ഈ കൊച്ചിന് ഇത് എന്ത്‌ പറ്റിയാവോ ” അതും പറഞ്ഞ് ആന്റി പിന്നെയും ഓരോരോ പണി ചെയ്യുകയാണ്.

” ഞാൻ പിന്നെ നേരെ റൂമിൽ പോയി ” എന്നും ചെയ്യുന്ന പോലെ ഒരു മാറ്റവും ഇല്ല കോളേജിലേക്ക് ഇറങ്ങി. സാധാരണ ഞാൻ താഴേക്ക് ചെല്ലുമ്പോൾ ഗായത്രിനെയും നിമ്മിനെയും കാണുന്നതാണ്. ഇന്ന് കണ്ടില്ലാ ആ എപ്പഴേലും വരുമായിരിക്കും.

ഞാൻ ഇന്ന് കൊറച്ച് നേരത്തെ തന്നെ കോളേജിൽ എത്തി. ഗേറ്റിന്റെ മുൻപിൽ നിന്ന് തന്നെ ഞങ്ങൾ  ഒന്നിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് കേറി ബാക്ക് ബെഞ്ചിൽ തന്നെ സ്ഥാനം ഒറപ്പിച്ചു.

ബെൽ അടിച്ചു.

” അപ്പം ഇന്നും 1st ഹവർ ഫ്രീ ആയിരിക്കും അല്ലെ ” ആവണി പറഞ്ഞ് തീരലും  സാറ്റിൻ സിൽക്ക്  സാരിയിൽ ഒരു സുന്ദരി ക്ലാസ്സിലേക്ക് കേറി.

എന്റെ വായിൽ നിന്നും ഒരു ശബ്ദം പുറത്ത് വന്നു ‘”””ലക്ഷ്മി “‘””.

” എടാ നിനക്ക് അറിയോ ” നിധിൻ എന്നോട് ചോദിച്ചു.

” എടാ ഇത് ആ അഡ്മിഷൻ സെക്ഷൻ ഇരിക്കുന്ന പുള്ളിക്കാരി ആണ് നിങ്ങൾ കണ്ടിട്ടില്ലേ ”

” ഇല്ലാ ” അവർ രണ്ടുപേരും ഒരുപോലെ പറഞ്ഞു.

” ഹലോ സ്റ്റുഡന്റസ്  ഞാൻ ആണ് നിങ്ങളുടെ  ക്ലാസ്സ്‌ ടീച്ചർ ” ലക്ഷ്മി മിസ്സ്‌ പറഞ്ഞു.

”  അപ്പം നമ്മളുടെ ഫസ്റ്റ് മീറ്റ് ആണ്. എന്റെ പേര് ലക്ഷ്മി വർമ്മ  ഞാൻ നിങ്ങൾക്ക്  ഈ സെമിൽ  ഇക്കണോമിക്സ് ആണ് എടുക്കുന്നത്. എല്ലാരും ഒന്ന് പേര് പറയ് ഒന്ന് പരിചയ പെടലോ ” ഒരു സൈഡിൽ നിന്ന് പേര് പറയാൻ തുടങ്ങി

ഞങ്ങളുടെ ബെഞ്ചിൽ എത്തി

” നിധിൻ ”

” ഒക്കെ ”

ഞാൻ പേര് പറയാൻ എഴുന്നേറ്റപ്പോൾ “അക്ഷയ്  അതല്ലേ പേര് ”

” യെസ് മിസ്സ്‌ ”

” ഒക്കെ  next ”

” ആവണി “


No comments