Top Stories

ഗായത്രി 5

 18+ മൂവീസ് വേണമെങ്കിൽ കൂടെ കൂടിക്കോ 😁🔞

Gaayathri Part 5 | Author : Marar




നമ്മക്ക് പുതിയ ഒരു മെമ്പർ കൂടെ ഉണ്ട് ” അതും പറഞ്ഞു. പുറത്തു നിക്കുന്ന ആളെ മിസ്സ്‌ അകത്തേക്ക് വിളിച്ചു. പുറത്തു നിന്ന് ആൾ അകത്തേക്ക് വന്നു

 

 

ഞാൻ ഒന്ന് ഞെട്ടി.

 

 

” അഭി ”

 

 

” നിനക്ക് ഇവനെയും അറിയുമോ” നിധിൻ എന്നോട് ചോദിച്ചു. ഞാൻ ഒന്നുംമിണ്ടാതെ വണ്ടർ അടിച്ച് ഇരിക്കുകയാണ്.

 

 

അവൻ സ്വയം പരിചയ പെടുത്തി. എല്ലാ ബെഞ്ചുകളും ഫുൾ ആയ കൊണ്ട് അവൻ വന്ന് നിധിന്റെ അടുത്ത് ഇരുന്നു.

 

 

അവൻ ഇവിടെ അഡ്മിഷൻ എടുക്കും എന്ന് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. ഈ ഹവർ ഒന്ന് കഴിയട്ടെ.

 

 

അവൻ ഇടക്കിടക്ക് എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്.

 

 

ബെൽ അടിക്കുന്ന കേട്ട് ഞാൻ ആവണിയോട് ചോദിച്ചു.

 “ഇത്ര പെട്ടെന്ന് തീർന്നോ ”

 

 

” നി ഇവിടെയൊന്നും അല്ലെ അക്ഷയ് ”

 

 

ബെൽ അടിച്ച് മിസ്സ്‌ പോയത് മാത്രം ആണ് ഞാൻ അറിഞ്ഞത്. അതു വരെ മിസ്സ്‌ പറഞ്ഞത് എന്താന്നോ മിസ്സിനെ മര്യാദക്ക് ഒന്ന് വായിനോക്കാൻ കൂടെ പറ്റില.

 

 

” ഡാ ” ആ വിളി എനിക്ക് സുപരിചിതമാണെങ്കിലും ഞാൻ അതിനെ വക വെക്കാതെ ഇരുന്നു.

 

 

അപ്പോൾ തന്നെ അടുത്ത ടീച്ചർ ക്ലാസ്സിലേക്ക് വന്നു.

പിന്നെ അവന്റെ ഭാഗത്തു നിന്നും യാതൊരു വിധ പ്രതികരണങ്ങളും ഇല്ലായിരുന്നു.

 

 

അവൻ നിധിനുമായി കൊറേ നേരം സംസാരിക്കുന്നുണ്ടായിരുന്നു. ആവണി ഇടക്ക് ഇടക്ക് ആ ഭാഗത്തേക്ക് നോക്കുന്നുണ്ട്. പുതിയ ആൾ വന്നിട്ട് പരിചയപ്പെടാൻ ഉള്ള തൊരയാണ് അവൾക്ക്. ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി മുഖം കടുപ്പിച്ചപ്പോൾ അവൾ പിന്നെ ആ ഭാഗത്തേക്ക് തന്നെ നോക്കാൻ പോയില്ല.

 

 

ഒന്നും മനസിലാകുന്നില്ലെങ്കിലും ഞാൻ ആ സാറിന്റെ മുഖത്തേക്ക് തന്നെയാണ് നോക്കി ഇരിക്കുന്നത്. ഇടക്ക് ഞാൻ ചിന്തിക്കും ഇയാൾ എന്ത്‌ മാങ്ങയാണ് ഈ പറയുന്നത്.

 

 

ഇന്റർവെല്ലിനുള്ള ബെൽ അടിച്ചപ്പോൾ ഞാൻ ആദ്യമേ പുറത്തേക്ക് ഇറങ്ങി.

 

 

ഞാൻ ഇറങ്ങുന്ന കണ്ടപ്പഴേ ആവണിയും നിധിനും എന്റെ കൂടെ ഇറങ്ങി ഞാൻ ആരെയും നോക്കാതെ ഒറ്റ നടത്തം ആയിരുന്നു.

” എടാ അച്ചു ഒന്ന് നിക്ക് നീ ” അവൻ എന്റെ കൈയിൽ കേറി പിടിച്ചു.

 

 

” നായിന്റെ മോനെ എന്റെ കൈയിൽ നിന്ന് വിട്ടോ ” അവന്റെ കൈ ഞാൻ വിടുവിച്ചു പിന്നെയും നടന്നു. അവനന്റെ കൈ വിടുവിപ്പിക്കുന്നതിന്റെ ഇടക്ക് ഞാൻ ആവണിയുടെയും നിധിന്റെയും മുഖത്തേക്ക് നോക്കി ആവണിയുടെ മുഖത്ത് വലിയ വ്യത്യാസം ഇല്ലാ പക്ഷെ നിധിൻ അന്തളിച്ചു നിൽപ്പാണ്.

 

 

ഞാൻ പിന്നെ കുറച്ചുകൂടെ മുൻപോട്ട് നടന്നു. വീണ്ടും എന്റെ കൈയിൽ ഒരു പിടി വീണു. ഞാൻ വീണ്ടും അഭിയുടെ കൈ വിടുവിപ്പിക്കാൻ നോക്കി.

 

 

” എന്നാ അങ്ങോട്ട് പോടാ മൈരേ. അവന്റെ കോപ്പിലെ ഒരു ജാഡ ”

 

 

അത് പറഞ്ഞു തീരലും ഞാൻ അവന്റെ മുഖത്തിനിട്ട് ഒന്ന് കൊടുത്ത്. അടി കിട്ടിയപ്പോൾ അവൻ ഒന്ന് വേച്ചു പോയി. ഞാൻ അവന്റെ ഷർട്ടിനു കേറി പിടിച്ചു . എന്റെ ഉള്ളിലെ ദേഷ്യവും അവൻ ഇത് എന്നോട് മറച്ചതിനുള്ള അമർഷവും കൂടിയപ്പോൾ ഞാൻ ആകെ നിയന്ത്രണം വിട്ടു.

 

 

” എത്ര കൊല്ലാം ആയി മൈരേ നീ എന്റെ കൂടെ നടക്കാൻ തുടങ്ങിയിട്ട് ഞാൻ ഇതുവരെ ഏതേലും ഒരു കാര്യം നിന്നോട് മറച്ചുവെച്ചിട്ട് ഉണ്ടോ ” എന്റെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു.

 

 

ഞാൻ വീണ്ടും പറഞ്ഞു. ” എന്ത്‌ കാര്യം ഉണ്ടെങ്കിലും വേറെ ആരോടും പറയുന്നതിന് മുൻപേ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ. എന്നിട്ട് അവന് ഇവിടെ അഡ്മിഷൻ എടുക്കുന്നതിനു ഒന്ന് എന്നോട് പറയാൻ പറ്റില്ല അല്ലെ. പോടാ പോ…. ഞാൻ അവന്റെ ഷർട്ടിൽ നിന്നും കൈ അയച്ചു.

 

 

” എടാ മൈരേ നിന്നോട് ഞാൻ ഏത് കാര്യമാട പറയാത്തെ ഇരുന്നിട്ടൊള്ളെ. എനിക്ക് നീ അല്ലാതെ വേറെ ആരാ ഒള്ളെ. എനിയ്ക്കു നീ ഒരു ഫ്രണ്ട്‌ മാത്രം ആണോ. ഞാൻ ഏത് കാര്യത്തിനാടാ നിന്നോട് പറയാതെ ഇരുന്നത്. ഇത് നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറയാതെ ഇരുന്നതാ ”

 

 

” നീ ഒരു മൈരും പറയണ്ട ” ഞാൻ തിരിഞ്ഞു നടന്നു.

ഇപ്രാവിശ്യം അവൻ എന്റെ കൈയിൽ പിടിച്ചില്ല മറിച്ച്. അവൻ എന്റെ ഷോൾഡറിൽ കൂടെ കൈ ഇട്ടു.

 

 

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവിടെ ഒരു ചിരിയായിരുന്നു. ആ ചിരി കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

 

 

ഞങ്ങൾ ഒരുമിച്ച് തിരിഞ്ഞു. അവർ രണ്ടുപേരും അണ്ടി പോയ അണ്ണാനെ പോലെ നോക്കി നിൽക്കുകയാണ്.

 

 

ഞങ്ങൾ രണ്ടുപേരും നടന്ന് അവരുടെ അടുത്തേക്ക് നടന്നു.

 

 

ആവണിയുടെ മുഖത്ത് എന്തെന്ന് ഇല്ലാത്ത ഒരു നാണം ഞാൻ കണ്ടു.

 

 

” എന്താ ഇപ്പം നടന്നെ ” നിധിൻ ഞങ്ങളോട് ചോദിച്ചു.

 

 

അതിന് ഞങ്ങൾ ഒന്ന് ചിരിച്ചു കാണിക്കുകയാണ് ചെയ്തത്.

 

 

അപ്പോഴേക്കും അടുത്ത ബെൽ അടിച്ച്.

 

 

” വാ ക്ലാസ്സിൽ പോകാം ” അഭി പറഞ്ഞു.

 

 

ഞങ്ങൾ എല്ലാരും നടന്ന് ക്ലാസ്സിൽ കേറി ഇപ്രാവിശ്യം എന്റെ അടുത്ത് ആവണിയും അഭിയും ആണ്.

ആ ഹവർ അനുശ്രീ മിസ്സ്‌ ആണ് വന്നത്.

മിസ്സ്‌ വന്നതേ ബാക്ക് ബെഞ്ചിലേക്കാണ് നോക്കിയത്.

 

 

ഈ തള്ള എന്തിനാ ഏത് നേരവും ഇങ്ങോട്ടേക്കു നോക്കുന്നെ ഇവിടെ എന്ന വെല്ല ഫാൻഷൻ ഷോ നടത്തുന്നുണ്ടോ.

 

 

മിസ്സ്‌ നോട്ടം മാറ്റി.

” ഗുഡ് മോർണിംഗ് സ്റ്റുഡന്റസ് .നിങ്ങൾ എല്ലാരും നോട്സ് ഒക്കെ കംപ്ലീറ്റ് ആക്കിലെ. ന്യൂ കമ്മേഴ്‌സ് ഉണ്ടെങ്കിൽ അവർക്ക് സമയം തരാം ബാക്കി ഉള്ള എല്ലാവരും നോട്സ് കൊണ്ടുവന്ന് ടേബിളിൽ വെക്ക്.

 

 

ഞാൻ ഒന്ന് ഞെട്ടി. ഞാൻ ഒരു നോട്ട് എഴുതിയിരുന്നു. അതിപ്പം ആരടെ ബുക്ക്‌ ആണെന്ന് ഒരു ഐഡിയയും ഇല്ലാ അത് എന്റെ ബാഗിൽ തന്നെ ഉണ്ടാകുമായിരിക്കും. ഞാൻ ആവണിയുടെ മുഖത്തേക്ക് നോക്കി.

 

 

“ഡി ”

 

 

“മ്മ്” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

 

 

” നമ്മൾ അന്ന് എഴുതിയത് ഏതാ ഈ മിസ്സിന്റെ ആണോ ” ഞാൻ അവളോട് ചോദിച്ചു

 

 

” ആ അത് തന്നെയാ ” അത് കേട്ടപ്പോൾ എനിക്ക് എന്തെന്ന് ഇല്ലത്ത ഒരു സന്തോഷം ആയിരുന്നു.

അവൾ എന്റെയും നിധിന്റെയും ബുക്ക്‌ വാങ്ങി കൊണ്ടു പോയി കൊടുത്തു.

 

 

അന്ന് ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു. ഞങ്ങൾ നാലുപേരും ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ സ്റ്റോൺ ബെഞ്ചിൽ പോയിരുന്നു.

 

 

വളരെ എനെർജിറ്റിക് ആയ ആവണി ഇന്ന് വല്ലാത്ത ഒരു സൈലന്റ് ആണ്. ഇവൾക്ക് എന്ത്‌ പറ്റിയാവോ

 

 

” എടാ അക്ഷയ് മറ്റേ പുള്ളിക്കാരിനെ ഇന്ന് കണ്ടില്ലല്ലോ അല്ലേൽ വയങ്കര നോട്ടം ഒക്കെ ആർന്നല്ലോ ” ഞങ്ങൾ ഇരുന്ന് ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടക്ക് നിധിൻ എന്നോട് ചോദിച്ചു.

 

 

അപ്പോഴാണ് എനിക്ക് അവളുടെ കാര്യം ഓർമ വന്നത്.

 

 

” എടാ അഭി എനിക്ക് വീട്ടിൽ പോണം നീ ഒന്ന് എന്നെ കൊണ്ടവിടണം ” ഞാൻ അത് അവനോട് പറഞ്ഞ് എഴുന്നേറ്റു കൂടെ അഭിയും വന്നു.

 

 

ഞങ്ങൾ രണ്ടും അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. അഭി വേഗം ചെന്ന് ഹിമാലയൻ എടുത്തു. ഞാൻ അവനോട്‌ വണ്ടി എടുക്കാൻ പറഞ്ഞു.

 

 

” എന്താടാ പെട്ടെന്ന് വീട്ടിൽ പോകാൻ ” വണ്ടി ഓടിക്കുന്നതിന്റെ ഇടക്ക് അവൻ എന്നോട് ചോദിച്ചു

.

 

ഞാൻ ഇന്നലെ നടന്നത് ഒന്നും വിടാതെ മുഴുവൻ അവനോട് പറഞ്ഞു.

പെട്ടെന്ന് ആയിരുന്നു അവൻ ബ്രേക്ക് പിടിച്ച് നിർത്തിയത്.

 

 

” എന്താടാ ” ഞാൻ അവനോട് ചോദിച്ചു.

 

 

” നീ ഇറങ്ങ് ” ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി

 

 

” അല്ല മോനെ അറിയാൻ മേലാത്ത കൊണ്ട് ചോദിക്കുവാ നിന്റെ പ്രശ്നം എന്താ ”

 

 

ഞാൻ അവനെ നോക്കി.

 

 

” നിന്റെ അമ്മ പറഞ്ഞിട്ടാ അവൾ നീ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാൻ വരുന്നത്. അത് നിനക്ക് അറിയുന്നതല്ലേ. നിനക്ക് ബൈക്ക് തരാൻ വന്നപ്പോ നീ എന്നോട് അങ്ങനെ അല്ലെ പറഞ്ഞെ. എന്നിട്ട് നീ എന്താ മൈരാ കാണിച്ചേ അത് ഒരു പെണ്ണ് അല്ലേടാ അവൾക്ക് വേദനയൊക്കെ ഉണ്ടാകില്ലേ. അനിയനെ പോലെ നിന്നെ കാണുന്ന അവളെ നീ കൈ പിടിച്ച് തിരിക്കുവാ അവളെ തെറി വിളിക്കുവാ ”

 

 

” നിനക്ക് മെഡൽ തന്ന് അല്ല അവർ കോളേജിൽന്ന് വിട്ടേ ടിസി തന്നിട്ടാ. എടാ നിന്റെ അമ്മേനോട് ഉള്ള സ്നേഹവും ഇഷ്ടവും കൊണ്ട് അല്ലേടാ അവർ നിന്നെ ഇവിടെ നിർത്തിയേക്കുന്നെ. നീ നിന്റെ പ്രവർത്തിക്ക് നിന്നെ ഏതേലും വീട്ടിൽ കേറ്റുമോ ”

 

 

ഞാൻ അവനെ തുറിച്ചു നോക്കാൻ തുടങ്ങി.

 

 

” നീ എന്നെ തുറിച്ച് നോക്കണ്ട ” അഭി പറഞ്ഞു.

” ഓരോ തന്തയില്ലാത്തരം കാണിച്ച് വെച്ചിട്ട്. നിന്നെ അവർ ആ വീട്ടിൽ കേറ്റിയില്ലേ. അത് നീ അത്രക്ക് പുണ്ണ്യാളൻ ആയ കൊണ്ടൊന്നും അല്ല നിന്റെ അമ്മേനെ പോലെ ആ ആന്റിയും നിന്നെ മോൻ ആയിട്ട് കണ്ടിട്ട് തന്നെയാ. വേറെ ഒന്നും പറയുന്നില്ല മര്യാദക്ക് അവളോട് സോറി പറഞ്ഞോണം ” അവൻ അത്രയും പറഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു വിങ്ങൽ പോലെ.

 

 

” നീ കേറ് ” അവൻ പറഞ്ഞപ്പോൾ ഞാനും ബൈക്കിൽ കേറി അവൻ എന്നെ വീട്ടിലേക്ക് ഇറക്കി.

 

 

” ഞാൻ പോകുവാ. മര്യാദക്ക് സോറി പറഞ്ഞേക്ക് അല്ലേൽ നാളെ നിന്റെ പല്ല് അടിച്ച് പൊഴിക്കും ” അതും പറഞ്ഞ് അവൻ ബൈക്ക് എടുത്തു പോയി.

 

 

ഞാൻ വീടിന്റെ അകത്തേക്ക് കേറി.

 

 

ആന്റി എവിടെയോ തിരക്കിട്ട് പോകാൻ നോക്കുന്ന പോലെ എന്തൊക്കെയോ ചെയ്യുന്നു.

 

 

” ആ അച്ചു നീ വന്നോ ”

 

 

” ആ ആന്റി എങ്ങോട്ടേലും പോകുവാണോ ”

 

 

” ഞാൻ ഒന്ന് ഏട്ടന്റെ വീട് വരെ പോകുവാ ”

” എന്തേലും വിശേഷം ഉണ്ടോ ആന്റി ”

 

 

” അച്ഛൻ അങ്ങോട്ടേക്ക് വരാൻ പറഞ്ഞു എന്താണെന്ന് അറിയില്ലാ ഞാൻ ചിലപ്പോൾ നാളെയെ വരുവൊള്ളൂ ”

 

 

” അവൾ വരുന്നുണ്ടോ ആന്റി ”

 

 

” ഇല്ലടാ അവൾ വരുന്നില്ല പോലും സാധാരണ അവിടേക്ക് ആണെന്ന് പറഞ്ഞാൽ ചാടി ഇറങ്ങുന്നവളാ. അവൾ ഇന്നലെ അതിൽ കേറിതാ പുറത്തേക്ക് ഇറങ്ങിയിട്ടേ ഇല്ലാ കഴിക്കാൻ ഞാൻ കൊറേ വിളിച്ചു വന്നില്ലാ ”

 

 

” ആ അച്ചു ഞാനും പോകുവാ ഇപ്പം ഒരു ബസ് ഇണ്ട് വീട്ടിലേക്ക്. പിന്നെ നീ ഒന്ന് അവളോട് ചോദിച്ചോക്ക് നിന്നോട് ചിലപ്പോൾ പറഞ്ഞാലോ ” അതും പറഞ്ഞ് ആന്റി പുറത്തേക്ക് ഇറങ്ങി. ഞാൻ ഡോർ അടച്ച് അകത്തേക്ക് കേറി.

 

 

ദൈവമേ അവളോട് എങ്ങനെ പോയി സംസാരിക്കും എന്ന് ആശയക്കുഴപ്പത്തിൽ ആണ് ഞാൻ. എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ.

 

 

ഞാൻ നടന്ന് മുകളിലേക്ക് കേറി. അവളുടെ റൂമിന്റെ മുന്നിൽ ചെന്നു നിന്നു. വിളിക്കണോ…….? വിളിച്ചാൽ ചിലപ്പോൾ തുറക്കില്ല….. വാതിലിൽ തട്ടി.

 

 

” അമ്മേ ഞാൻ വരുന്നില്ലെന്ന് പറഞ്ഞില്ലേ ” അകത്തു നിന്നും ഗായത്രി പറഞ്ഞു. ഇവൾ ആന്റി ആണെന്നാണ് കരുതിയത്.

 

 

ഞാൻ ഒന്നൂടി കതകിൽ തട്ടി. വാതിലിന്റെ അടുത്തേക്ക് അവൾ വരുന്നതിന്റെ പാദസര കിലുക്കം എനിക്ക് കേൾക്കാം….

കതകിന്റെ കുറ്റി താഴേക്ക് വീണപ്പോഴേക്കും. ഞാൻ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കേറി.

 

 

ഞാൻ ആണ് അവളെ വിളിച്ചതെന്ന് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു അമ്പരപ്പ് നിറഞ്ഞു.

 

 

ഞാൻ അകത്തേക്ക് കേറി അവളെ തന്നെ നോക്കി.

അവൾ ഒന്നുംമിണ്ടാതെ അവൾ കട്ടിലിൽ കേറി ഇരുന്നു

 

 

 

“നീ എന്താ റൂമിൽ തന്നെ ഇരിക്കുന്നെ ”

 

 

” അതൊക്കെ എന്തിനാ നീ അറിയണേ ” അവൾ എന്നോട് തിരിച്ച് ചോദിച്ചു. പ്രതീക്ഷിച്ച ചോദ്യം തന്നെയായിരുന്നു അത്. അവൾടെ ഈ വർത്താനത്തിന് ഞാൻ അവളുടെ തന്തക്ക് വിളിച്ചേനെ എന്റെ മനസ്സിൽ രണ്ട് മുഖങ്ങൾ ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു.

 

 

“എടി സോറി എനിക്ക് ദേഷ്യം വന്നത്കൊണ്ട് അല്ലെ ഞാൻ നിന്നോട് അങ്ങനെ ചെയ്തതും തെറി പറഞ്ഞതും ” അവൾ ഒരു ഭാവവ്യത്യാസവും illathe😆 എന്നെ നോക്കി നിന്നു.

 

 

” കഴിഞ്ഞോ ” അവൾ എന്നോട് ചോദിച്ചു.

 

 

” എന്ത്‌ ”

 

 

” അല്ല നിന്റെ പ്രസംഗം…..? “

” എടാ നീ എന്നോട് അങ്ങനെ ചെയ്തതിൽ ഞാൻ തെറ്റ് കാണുന്നില്ല പക്ഷെ….? ”

 

 

അവൾ പെട്ടെന്ന് പറഞ്ഞ് വന്നത് നിർത്തി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ എന്താണ് സംസാരം നിർത്തിയത് എന്ന് അറിയാൻ . സങ്കടം നിറഞ്ഞ മുഖം ഞാൻ ആകെ എന്താ പറയേണ്ടതെന്ന അവസ്ഥയിലായി.

 

 

 

” അച്ചു നിനക്ക് അറിയുമോ ” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ.

 

 

” പണ്ട് നീ ഇവിടെ നിന്ന് പോകാൻ സമ്മതിക്കില്ലായിരുന്നു. എപ്പഴും ഞാൻ കൂടെ വേണാർന്നു. ചേച്ചിന്ന് പറഞ്ഞ് എന്റെ പുറകെ തന്നെ ആയിരിക്കും. എനിക്കും അങ്ങനെ ആയിരുന്നു. ആ നീ ഇങ്ങനെ മാറിയെന്ന് എനിക്ക് ഇപ്പഴും വിശ്വസിക്കാൻ കൂടെ പറ്റിയിട്ടില്ല. എന്റെ അടുക്കൽ നിന്ന് മാറാത്ത നീ….. ” അതും പറഞ്ഞ് അവൾ വീണ്ടും കരയാൻ തുടങ്ങി….

 

 

” എടി ഞാൻ….” എന്ത്‌ പറഞ്ഞ് അവളെ സമാധിനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ആകെ തലക്ക് ഒരു മത്ത് പിടിച്ചത് പോലെയായിരുന്നു.

 

 

ഞാൻ നടന്ന് അവളുടെ അടുത്തേക്ക് പോയി. തലയും കുമ്പിട്ടു കട്ടിലിൽ ഇരിക്കുന്ന അവളെ ഏത് വിധത്തിൽ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലാ . ഞാൻ നടന്ന് അവളുടെ മുൻപിൽ മുട്ട് കുത്തിയിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ഞാൻ അവളുടെ കൈയിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു. ഒരു മടിയും കൂടാതെ അവൾ എന്റെ കൂടെ വന്നു….

ഞാൻ അവളെ കൂട്ടിക്കൊണ്ട് പോയി ഡയിനിങ് ടേബിളിൽ ഇരുത്തി. ഞാൻ അടുക്കളയിലേക്ക് പോയി ഒരു പത്രത്തിൽ ചോറും കറിയുമായി അവളുടെ അടുത്തേക്ക് വന്നു അവളുടെ മുന്നിൽ വെച്ചു.

 

 

” കഴിക്ക്…… ” അവൾ എന്റെ മുഖത്തേക്ക് നോക്കി

ഞാൻ ഒന്ന് ചിരിച്ചു.

 

 

” കഴിക്ക് ” അവൾ കഴിക്കാൻ തുടങ്ങി വളരെ പയ്യെ ആണ് കഴിക്കുന്നത്. ഞാൻ അത് നോക്കി അവളുടെ അടുത്ത് തന്നെ ഇരുന്നു.

 

 

 

” നീ കഴിച്ചോ “കഴിക്കുന്നതിന്റെ ഇടക്ക് അവൾ

എന്നോട് ചോദിച്ചു.

 

 

ഞാൻ അതിന് ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്യ്തത്.

 

 

അവൾ കഴിപ്പ് നിർത്തി പ്ലേറ്റ് എടുത്ത് അകത്തേക്ക് പോയി ഞാൻ സോഫയിൽ പോയി ഇരുന്ന് ടീവി ഓപ്പൺ ചെയ്യ്ത് സ്റ്റാർ മൂവീസ് ചാനൽ വെച്ചിരുന്നു . റോങ്ങ്‌ ടേൺ 2 ആയിരുന്നു സിനിമ അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു . എനിക്ക് ഒരു ചിരിയാണ് ആണ് വന്നത് ഇന്ന് ഇവൾ ഇവിടുന്ന് പേടിച്ച് ഓടും.

 

 

 

സിനിമ തുടങ്ങി എൽന പുഴയുടെ സൈഡിൽ കിടക്കുന്ന ഭാഗം ആയിരുന്നു. അവൾ സോഫയിൽ നിവർന്ന ഇരുന്ന് സിനിമ കാണുകയായിരുന്നു…..

എൽന പുഴയുടെ സൈഡിൽ കിടക്കുകയാണ് പെട്ടെന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. അവൾ ഡ്രസ്സ്‌ എടുക്കും ത്രീ ഫിംഗർസ് ഉള്ള ഒരു പെണ്ണ് ഓടി വരുന്നു. ഞാൻ സിനിമ കണ്ടതുകൊണ്ട് അടുത്തത് എന്താണ് നടക്കാൻ പോകുന്നതെന്ന് എനിക്ക് അറിയാം ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

 

 

അവളുടെ മുഖത്തേക്ക് നോക്കി നഖം കടിച്ച് എന്താണ് നടക്കാൻ പോകുന്നതെന്ന് നോക്കി ഇരിക്കുകയാണ്. ഞാൻ ടീവിയിലേക്ക് നോക്കി എൽനയുടെ പുറം വെട്ടി കീറുന്ന ഭാഗം ആണ് വരുന്നതെന്ന് എനിക്ക് മനസിലായി. ആദ്യത്തെ വെട്ട് കണ്ടപ്പോഴേക്കും ഗായത്രി എന്റെ മേത്തേക്ക് ചാഞ്ഞു. അവൾ പെട്ടെന്ന് അങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. അവളുടെ മൃദുലമായ മാംസഗോളങ്ങൾ എന്റെ ഷോൾഡറിൽ തട്ടിയപ്പോൾ ഇടിമിന്നൽ ഏറ്റ പോലെ ഞാൻ ഒന്ന് ഞെട്ടി.

 

 

അവൾ ഇതൊന്നുമറിയാതെ എന്നോട് ചേർന്നിരുന്ന് സിനിമ കാണുകയാണ്.

 

 

അവരെ കാണുമ്പോൾ അവളുടെ മുഖത്ത് പേടി നിറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ പെട്ടെന്ന് ഒരു മലയാളം ചാനൽ വെച്ചു. എന്തോ ആശ്വാസം കിട്ടിയ പോലെ. അവൾ ശ്വാസം വിട്ടു.

 

 

ഞാൻ ഒന്ന് ചിരിച്ചു അവൾ എന്റെ മുഖത്തേക്ക് നോക്കി വളരെ നിഷ്കളങ്കമായി എന്നോട് ചോദിച്ചു എന്തിനാ ഇങ്ങനെത്തെ സിനിമ ഒക്കെ കാണുന്നെ…

 

 

പെട്ടെന്ന് ആന്റി അകത്തേക്ക് വന്ന്.

 

 

” ആഹാ ഇവളുടെ പ്രതിഷേധം ഒക്കെ കഴിഞ്ഞോ ” ആന്റി കേറി വന്നതേ ചോദിച്ചു

” പ്രതിഷേധവോ ആരോട് ” ഞാൻ ആന്റിയോട് ചോദിച്ചു.

 

 

” ഇത് അങ്ങനെത്തെ ഒരു മുതൽ ആണ് ഈ ഇരിക്കുന്നത് ”

 

 

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആാാ മുഖത്ത് ഇപ്പോൾ നാണം ആണ് ഇവൾ എന്തിനാ ഇങ്ങനെ നാണിക്കുന്നെ അങ്ങനെ ഒരു ചിന്ത എന്നിൽ നിറയാതെ ഇരുന്നില്ല.

 

 

” അല്ല ആന്റി എന്താ പെട്ടെന്ന് വന്നേ നാളെ വരും എന്നല്ലേ പറഞ്ഞെ ”

 

 

” അച്ഛൻ വിളിച്ചപ്പം ഞാൻ വിചാരിച്ചു എന്തേലും അത്യാവശ്യകാര്യം വെല്ലതും പറയാൻ ആയിരിക്കും എന്ന്. ഏട്ടന്റെ പേരിൽ എന്തോ ലെറ്റർ വന്നതാണ്

തറവാടിന്റെ അഡ്രസ്സിൽ ആണ് വന്നത് . അതും വാങ്ങി ഞാൻ ഇങ്ങ് പോന്നു ”

 

 

ഞാൻ എഴുന്നേറ്റ് മുകളിലേക്ക് പോയി ബാൽക്കണിയിൽ ഇരുന്നു. ഫോൺ എടുത്ത് വാട്സാപ്പിൽ കേറി അഭിയുടെ ഒരു മെസ്സേജ് ഉണ്ടായിരുന്നു

 

 

‘ ന്തായി ‘

 

‘ സെറ്റ് ആക്കി സീനില്ല ‘

 

 

പിന്നെ ഫോൺ എടുത്ത് വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു. അവിടെ ഇരുന്ന് ആകെ ബോർ അടിക്കാൻ തുടങ്ങി.

 എന്റെ പുറകിലായി ഒരു കാൽപ്പെരുമാറ്റം ഞാൻ കേട്ടുതിരിഞ്ഞു നോക്കി.

 

 

” ഹാ നീ ആയിരുന്നോ ”

 

 

” എന്താ ഞാൻ ആണേൽ കൊഴപ്പം ആണോ ” ഗായത്രി പറഞ്ഞു.

 

 

” എന്ത്‌ കൊഴപ്പം. നിന്റെ വീട് അല്ലെ എനിക്ക് കൊഴപ്പം ഉണ്ടായിട്ട് എന്ത്‌ കാര്യം ” അതും പറഞ്ഞ് അവളെ നോക്കി.

 

 

” എടാ ”

 

 

” മ്മ് ”

 

 

” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുമോ ” അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

 

 

” അതിപ്പം നീ ചോദിക്കുന്ന പോലെ ഇരിക്കും ” ഞാൻ മറുപടി പറഞ്ഞു.

 

 

” ആ ആവണി ഇല്ലേ……? ” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി

 

 

” അവൾക്ക് എന്താ കൊഴപ്പം ”

 

 

” അവൾക്ക് കൊഴപ്പം ഒന്നുമില്ല “

” പിന്നെന്താ നീ അങ്ങനെ പറഞ്ഞെ ”

 

 

” അതൊന്നുമില്ല ഞാൻ ഒന്നും പറഞ്ഞില്ല നീ ഒന്നും കേട്ടിട്ടുമില്ല പോരെ ” അതും പറഞ്ഞ് അവൾ മിണ്ടാതെ ഇരുന്നു.

 

 

ഞാൻ പിന്നെ ഒന്നുമിണ്ടാതെ ഇളം തിണ്ണയിൽ കിടന്നു. ഞാൻ ഒന്ന് മയങ്ങി എന്റെ മനസ്സിലേക്ക് ഒരു പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു.

 

ഞാനും അഭിയും ബസ് സ്റ്റോപ്പിൽ നിക്കുകയായിരുന്നു . അഭി ആണേൽ ആരെയോ ഫോണിൽ വിളിക്കുകയാണ്. റോഡിന്റെ മറുവശത്ത് ഒരാൾ ആരെയോ നോക്കി നിൽക്കുന്നു.

 

 

എന്റെ കണ്ണുകൾ അറിയാതെ അവളുടെ മുഖത്തേക്ക് പോയി നെറ്റിയിൽ ചെറു ചന്ദനക്കുറി ചാർത്തി കാതുകളിൽ തൂങ്ങി കിടക്കുന്ന ജിമിക്കിക്കമ്മൽ. ഇളം നീല കളർ അനാർക്കലി ഇട്ട് നിൽക്കുന്നു. എന്റെ മുഖത്ത് ഞാൻ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

 

 

” ഡാ ” അഭി എന്റെ ഷോൾഡറിൽ തട്ടി വിളിച്ചു

 

 

” ഹാ ”

 

 

” നീ എന്താ സ്വപ്‍നം കാണുവാണോ ”

” എടാ ആാാ കുട്ടീനെ കണ്ടോ ”

 

 

” ആ അത് അഖില അല്ലെ നിനക്ക് അറിയില്ലേ അവളെ” ഞാൻ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി

 

 

” നീ എന്താ എന്നെ മിഴിച്ചു നോക്കുന്നെ നിനക്ക് അവളെ അറിയില്ലേ ”

 

 

 

” ഇല്ലാ ”

 

 

” എന്റെ പൊന്ന് മോനെ നല്ല മൊണ്ണ തന്നെ ” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവന് എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ.

 

 

” എടാ അവൾ നമ്മടെ കൂടെ 10 വരെ ഇണ്ടാർന്നു ഇപ്പഴും അവൾ നമ്മടെ സ്കൂളിൽ ആണ് അവൾ സയൻസ് ആണ് എടുത്തേക്കുന്നെ ”

 

 

” എന്താടാ നീ ഇതുവരെ അവളെ കണ്ടിട്ട് ഇല്ലേ ”

ഞാൻ ഇല്ലാ എന്ന ചുമൽ കൂച്ചി.

 

 

” ഇത്രയും ഗ്ലാമർ ഉള്ള പെണ്ണ് നമ്മടെ കൂടെ പഠിച്ചായിരുന്നുലെ ” ഞാൻ അവനോട് പറഞ്ഞ് കൊണ്ട് അവളെ നോക്കി. എന്തോ എന്നെ അവളിലേക്ക് ആകർഷിക്കുന്നത് പോലെ തോന്നി.

 

 

” അയിന് നീ ഏതേലും പെണ്ണിനെ നോക്കാറുണ്ടോ ”

 

 

” ഇല്ലാ ”

” പിന്നെ എങ്ങനെയാ നീ അവളെ ഒക്കെ അറിയുന്നേ”

 

 

” ഇടക്കൊക്കെ എന്റെ പുറകെ വരണം എന്നാലേ ഇത് പോലത്തെ ചിക്ക്‌സിനെ കാണാൻ പറ്റു ”

 

 

” ഡാ അഭി ”

 

 

” ഓ മനസിലായി അവളെ കുറിച്ച് അറിയാൻ അല്ലെ ” അഭി എന്നെ നോക്കി പറഞ്ഞു.

 

 

” കുട്ടി സിംഗിൾ ആണ് ആരും ആയിട്ട് ഇതുവരെ കമ്മിറ്റിഡ് ആയിട്ടില്ല. ആൾ പക്കാ ഡീസന്റ് പാവം നല്ല ഒതുങ്ങിയ സ്വഭാവം ആണ് ”

 

 

 

” ഇതൊക്കെ നിനക്ക് എങ്ങനെയാ അറിയുന്നേ” ഞാൻ അവനോട് ചോദിച്ചു

 

 

” അവൾ നമ്മടെ ക്ലാസ്സിൽ ആയിരുന്നപ്പം എത്ര പേർ എന്നോട് ചോദിച്ചതാ അവളുടെ ഡീറ്റെയിൽസ് അങ്ങനെ അറിഞ്ഞതാ. ന്താടാ നിനക്ക് ഇഷ്ടയോ അവളെ ”

 

 

” അങ്ങനെ ചോദിച്ചാൽ ഇപ്പം ഞാൻ എന്താ നിന്നോട് പറയുക ”

 

” മ്മ് ” അവന് ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അവൾ പോയിരുന്നു. ഞങ്ങൾ രണ്ടും നടന്ന് പുറത്തേക്ക് ഇറങ്ങി അടുത്ത ബസ് പിടിച്ച് വീട് പിടിച്ചു.

 

 

 

” ആാാ അമ്മേന്റെ മോന്റെ മുഖത്ത് ഇന്ന് നല്ല സന്തോഷം ആണല്ലോ ”

 

 

 

” ഒന്നുമില്ല എന്റെ അമ്മേ ” എന്നും പറഞ്ഞ് ഞാൻ അകത്തേക്ക് കേറി.

 

 

റൂമിൽ ചെന്ന് ചാടി കട്ടിലിൽ കേറി കിടന്നു. പതിയെ കണ്ണുകൾ അടച്ചു എന്റെ മനസിലേക്ക് ആദ്യം വന്നത് അവളുടെ മുഖം ആയിരുന്നു. കണ്ണടക്കുമ്പോൾ അവളുടെമുഖം ആണ് വരുന്നത് ദൈവമേ എന്താ ഇങ്ങനെ ഹൃദയത്തിൽ വല്ലാത്ത ഒരു ഫീൽ വരാൻ തുടങ്ങി. മുഖത്ത് ഞാൻ അറിയാതെ പുഞ്ചിരികൾ നിറഞ്ഞു.

 

 

” ഞാൻ ഫോൺ എടുത്ത് അഭിനെ വിളിച്ചു ”

 

 

” ഡാ…….ഡാ…….”

 

 

” അയ്യോ ഭൂമികുലുങ്ങുന്നേ ഓടിവായോ ” ഞാൻ കാറികൂകിക്കൊണ്ട് കണ്ണ് തുറന്നു. മുന്നിൽ എന്നെ തുറിച്ച് നോക്കി നിൽക്കുന്ന ഗായത്രി.

 ” നിനക്ക് പ്രാന്ത് ആയോ അച്ചു . നിന്നെ ഒന്ന് തട്ടി വിളിച്ചപ്പോൾ തന്നെ ഇങ്ങനെ. നീ ഉറങ്ങി കിടക്കുമ്പോൾ നിന്നെ വിളിച്ചാൽ നീ എന്നെ കൊല്ലുന്നേ എന്ന് പറയാതിരിക്കില്ലല്ലോ ” അവൾ പറഞ്ഞപ്പോൾ ആണ് എനിക്ക് അബദ്ധം പറ്റിയ കാര്യം മനസ്സിലായത്.

 

 

 

ഞാൻ കണ്ടത് സ്വപനമല്ല എന്റെ കാര്യത്തിൽ സംഭിച്ചതാണെന്നുള്ള കാര്യം വന്നപ്പോൾ മനസിന്റെ ഒരു കോണിൽ വല്ലാതെ എന്തോ പിരിമുറുക്കുന്ന പോലെ.

 

 

” അച്ചു നിനക്ക് എന്താ പറ്റ്യേ നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ ” എന്ന് പറഞ്ഞ് അവളുടെ മൃദുലമായ കൈകൊണ്ട് എന്റെ നെറ്റിയിൽ തൊട്ടു മുൻപൊന്നും എവിടെന്നും കിട്ടാത്ത ഒരു പുതിയ അനുഭവും ആയിരുന്നു അത്. ഞാൻ കണ്ണുകൾ അടച്ച് അതൊന്ന് ആസ്വദിച്ചു. പെട്ടെന്ന് എന്റെ തലയിൽ നിന്നും അവൾ കൈ എടുത്തു.

 

 

 

” പനിക്കുന്നൊന്നും ഇല്ലല്ലോ പിന്നെ എന്നാ പറ്റി . നീ വാ അമ്മേനോട് പറഞ്ഞ് ഒരു കാപ്പി ഇട്ട് തരാം ”

 

 

” അതൊന്നും വേണ്ട എനിക്ക് കൊഴപ്പമൊന്നുമില്ല ” അവൾ എന്നെ പിടിച്ച് വലിച്ചുകൊണ്ട് താഴേക്ക് ചെന്നു.

 

 

” അമ്മേ……… ” ആന്റി മൈൻഡ് ചെയ്തെ ചെയ്തുകൊണ്ടിരുന്ന പണി തുടർന്നു.

 

 

 

“അമ്മേ…….” ഗായത്രി ഒന്നുടെ വിളിച്ചു.

 

 

” എന്നാടി പെണ്ണെ നിനക്ക് വേണ്ടേ…. കൊറേ നേരായി കമ്മേ കമ്മേന്ന്

വിളിക്കാൻ തുടങ്ങിയിട്ട് ”

 

 

” നിനക്ക് കൈയും കാലുമില്ലേ..കണ്ണും കാണില്ലേ എന്താ വേണ്ടെന്ന് വെച്ചാൽ അതങ്ങു ചെയ്യ്താൽ പോരെ വെറുതെ എന്നെ വിളിക്കാ ” അത്രെയും പറഞ്ഞ് ആന്റി എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി. ആാാ മുഖം കടന്നെൽ കുത്തിയ പോലെ വീർപ്പിച്ച് ഇരിക്കുന്നു അത് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി.

 

 

 

പെട്ടെന്ന് അവൾ നടന്ന് ഒരു പാത്രം എടുത്ത് വെള്ളം ഒഴിച്ച് ഗ്യാസിൽ വെച്ചു. ഇവൾ ഇത് എന്നതിനുള്ള പുറപ്പാട് ആണെന്ന് ഞാൻ നോക്കി അതെ പോലെ തന്നെ ആയിരുന്നു ആന്റിയും. ഞാനും ആന്റിയും പരസ്പരം മുഖത്തേക്ക് നോക്കി. ആന്റി അവൾക്ക് വേണ്ടി മാറി കൊടുത്തു.

 

 

 

” എന്താടാ കാര്യം ” ആന്റി എന്നോട് ശബ്ദം കുറച്ച് ചോദിച്ചു.

 

 

 

” ഞാൻ മോളിൽ കിടക്കുവായിരുന്നു എന്നെ തട്ടി വിളിച്ച് പേടിപ്പിച്ചു. എന്നിട്ട് പറഞ്ഞു നിനക്ക് വയ്യെ വാ കാപ്പി ഇട്ട് തരാം എന്ന് പറഞ്ഞ് എന്നെ പിടിച്ച് വലിച്ചു കൊണ്ടുവന്നതാ ” ഞാൻ ആന്റിനോട് പതിയെ പറഞ്ഞു

 

 

 

” ഓ അപ്പം അതിന്റെ പ്രഹസനം ആണ്. ഇനി കാണാൻ പോകുന്നെ ”

 

 

” അച്ചു നിനക്ക് ഒരു കാര്യം അറിയോ ഒരു ഗ്ലാസ്സ് വെള്ളം എടുക്കാൻ പോലും ഇതിനകത്തേക്ക് കേറാത്ത ഇവൾ ആണ് നിനക്ക് ഇപ്പോൾ ചായ ഇട്ട് തരാൻ പോകുന്നെ നിന്റെ വയർ ഇന്ന് കൊളമാകും ” ആന്റി എന്റെ ചെവിയിൽ പറഞ്ഞു.

എന്റെ മനസിലേക്ക് അപ്പോൾ വന്നത് ഉച്ചക്ക് അവൾ എന്നോട് പറഞ്ഞ കാര്യങ്ങളാണ്.

 

 

” എടി ” ആന്റിയുടെ ഉച്ചക്ക് ഉള്ള വിളികേട്ട് ഞാൻ. അവളെ നോക്കി.

 

 

കാപ്പിയിലേക്ക് മുളക് പൊടി എടുത്ത് ഇടാൻ നിക്കുന്ന അവളെയാണ് ഞാൻ കാണുന്നത്.

 

 

” നീ എന്താടി അവനെ കൊല്ലാൻ പോകുവാണോ ” എനിക്ക് എന്താ സംഭവം എന്ന് പെട്ടെന്ന് മനസിലായില്ല.

 

 

 

” അല്ല അപ്പം ഇത് ഇട്ടാൽ അല്ലെ കാപ്പിയിൽ എരിവ് വരുക ” അവളുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ തലയിൽ നിന്ന് കിളികൾ പറന്നു പോയി.

 

 

 

” അല്ല മോൾ എന്താണ് ഉണ്ടാക്കാൻ പോകുന്നത് ” ആന്റി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

 

 

“ചുക്ക് കാപ്പി ” അവൾ മറുപടി പറഞ്ഞു.

 

 

“ചുക്ക് കാപ്പിയോ ” ആന്റി ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. ഞാനും ആന്റിയെ നോക്കി മിഴിച്ച് നിന്നു.

” നിനക്ക് എന്താ അച്ചു പറ്റിയെ ” ആന്റി എന്നോട് ചോദിച്ചു.

 

 

 

” എനിക്ക് കൊഴപ്പമൊന്നുമില്ല ആന്റി ”

 

 

 

” പിന്നെ എന്തിനാ ഇവൾ നിനക്ക് ചുക്ക് കാപ്പി ഉണ്ടാക്കണേ ”

 

 

 

” ആവോ എനിക്ക് അറിയില്ലാ ” ഞാൻ ആന്റിനെ നോക്കി കൈമലർത്തി.

 

 

” നീ ഒന്ന് മാറിക്കെ ഞാൻ കൊടുത്തോളം അവന് ചുക്ക് കാപ്പി അല്ലേൽ നീ എന്തേലും വാരി ഇട്ട് കൊടുത്ത് അവനെ കൊല്ലും ” അതും പറഞ്ഞ് ആന്റി അവൾ വെച്ച വെള്ളം എടുത്ത് മറിച്ച് കളഞ്ഞു.

 

 

 

” അമ്മ എന്തിനാ അത് മറിച്ച് കളഞ്ഞേ ” ഗായത്രി ആന്റിന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

 

 

” കാപ്പി ഞാൻ ഉണ്ടാക്കും നിനക്ക് അവന് കൊടുക്കണം എന്ന് ഉണ്ടേൽ വേണേൽ കണ്ട് പഠിച്ചോ ” അതും പറഞ്ഞ് ആന്റി ഒരു മരത്തിന്റെ സ്റ്റൂൾ ഇട്ട് ബർത്തിന്റെ മോളിൽ ഉള്ള ഒരു കവർ എടുത്തു.

 

 

ഞാൻ ഗായത്രിനെ നോക്കി അവൾ ആന്റിയിൽ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്.

ആന്റി കവർ തുറന്ന് ഒരു ചെറിയ ചുക്ക് കഷ്ണം എടുത്തു കവർ മുകളിൽ തന്നെ വെച്ചു. എന്നിട്ട് അവൾ വെള്ളം വെച്ച പാത്രം എടുത്തു കഴുകി അതിൽ വെള്ളം എടുത്തു. അത് അടുപ്പത്തു വെച്ച് ആന്റി പുറത്തേക്ക് ഓടി വന്നപ്പോൾ കൈയിൽ കുറച്ച് തുളസിയിലകൾ ഉണ്ടായിരുന്നു അത് നന്നായിട്ടുണ്ട് കഴുകി അത് ഒരു പാത്രത്തിൽ അത് വെച്ചു. വെള്ളം തിളച്ചു തുടങ്ങിയപ്പോൾ വെള്ളത്തിലേക്ക് കുറച്ച് കുരുമുളക് ചതച്ച് ഇട്ടു . പിന്നെ തിളച്ചു തുടങ്ങിയപ്പോൾ അതിലേക്ക് കാപ്പിപ്പൊടിയും തുളസിയിലയും ഇട്ടു അതിലേക്ക് ചെറിയ ഒരു കഷ്ണം ശർക്കര പൊടിച്ച് ഇട്ടു . അത് നന്നായിട്ട് തിളച്ചു കഴിഞ്ഞപ്പോൾ ആന്റി അത് ഒരു കപ്പിലേക്ക് ആക്കി എനിക്ക് തന്നു.

 

 

 

നല്ല ആവി പറക്കുന്ന കാപ്പി. ഞാൻ അത് വായിലേക്ക് വെച്ച് ഒരു കവിൾ കുടിച്ചു ചുക്കിന്റെയും കരുമുളകും ശർക്കരയും കൂടി വല്ലാ ഒരു രൂചി തന്നെയായിരുന്നു അതിന്. ഒന്ന് രണ്ട് കവിൾ കൂടെ കുടിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എക്കിൾ എടുക്കാൻ തുടങ്ങി. ആ സമയത്ത് ബാക്കി ഉണ്ടായിരുന്ന കാപ്പി ആന്റി അവൾക്കും കൊടുത്തു. അവൾ അത് ഊതി ഊതി കുടിച്ചു. ഞാൻ ഓരോ കവിൾ കുടിക്കും എക്കിൾ എടുക്കും അങ്ങനെ ഒരു വിധം ഞാൻ കുടിച്ച് തീർത്തു….

 

 

” ആാാ ആന്റി ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് ” ഞാൻ ആന്റിനോട് പറഞ്ഞു.

 

 

 

” എന്താടാ അച്ചു ” ആന്റി എന്റെ നേർക്ക് തിരിഞ്ഞു.

 

 

 

” ആന്റി അഭി ഞങ്ങൾടെ കോളേജിൽ അഡ്മിഷൻ എടുത്തു ” ഞാൻ അത് പറഞ്ഞു തീരലും ഗായത്രി ഒന്ന് വിക്കി.

” ഒന്ന് പയ്യെ കുടിക്ക് പെണ്ണെ അത് ജ്യൂസ് ഒന്നുമല്ല കാപ്പിയാണ് ” ആന്റി അവളെ നോക്കി പറഞ്ഞു.

 

 

 

” ആഹാ നല്ല കാര്യം ആണല്ലോ. എന്നിട്ട് അവൻ എവിടെയാ താമസിക്കുന്നെ ”

 

 

 

” ഞാൻ ബൈക്ക് എടുക്കാൻ പോയില്ലേ അന്ന് അവന്റെ കൂടെ വന്നാ കസിന്റെ വീട് ഇവിടെയാണ് അവിടെയാണ് നിൽക്കുന്നെ ” ഞാൻ ആന്റിനോട് പറഞ്ഞു.

 

 

 

” ആഹാ നിനക്ക് അപ്പം കൂട്ടിന് ആൾ ആയല്ലോ ” ആന്റി അത് പറഞ്ഞപ്പോൾ ഗായത്രി ചവിട്ടി തുള്ളി അകത്തേക്ക് പോയി.

 

 

” ഈ പെണ്ണിന് ഇത് എന്താ . ഓരോ സമയത്ത് ഓരോ സ്വഭാവം ആണ് എന്താ ചെയ്യാ ” അതും പറഞ്ഞ് ആന്റി ചെയ്തു കൊണ്ടിരുന്ന പണി തുടർന്ന് ചെയ്യാൻ തുടങ്ങി. ഞാൻ ബാക്കി കാപ്പി കുടിച്ച് നേരെ മേളിലേക്ക് കേറി അവൾ അവിടെ ബാൽക്കണിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കുറച്ച് നേരത്തേക്ക് അവളെ ഒന്ന് നോക്കി. എന്നിട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ട് റൂമിലേക്ക് കേറി.

 

 

അന്ന് അങ്ങനെ കടന്ന് പോയി .

 

 

പിറ്റേന്ന് രാവിലെ ഫോൺ അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ഫോൺ എടുത്തു നോക്കിയപ്പോൾ അഭിയാണ്.

 

 

” ന്താടാ ഇത്ര നേരത്തെ “

” മൈരേ സമയം നോക്ക് ” അപ്പറത്തു നിന്നും രാവിലെ തന്നെ സരസ്വതി കീർത്തനം കേട്ടാ ഒരു ഫീൽ. ഞാൻ വേഗം സമയം നോക്കി 9 മണി

 

 

” 9 മണി അല്ലെ അയൊള്ളു ”

 

 

” എണീറ്റ് പോടാ തെണ്ടി ” അതുകൂടെ ആയപ്പോൾ ഞാൻ ഫോൺ വെച്ച് എഴുന്നേറ്റു. ഫ്രഷ് ആയി താഴേക്ക് ചെന്നു.

 

 

ഗായത്രി അവിടെ ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു.

 

 

” വാ ഇരിക്ക് ” എന്നെ കണ്ടപ്പഴേ അവൾ എന്നോട് പറഞ്ഞു . ഇവൾക്ക് ഇത് എന്നാ പറ്റി സാധാരണ എന്നോട് ഒന്നും മിണ്ടാൻ വരാത്ത അവൾ ഇന്ന് എനിക്ക് ഫുഡ്‌ ഒക്കെ എടുത്തു വെച്ച് തരുന്നു. ഒരു നിമിഷ നേരത്തേക്ക് ഞാൻ അവളെ തന്നെ നോക്കിയിരുന്നു.

 

 

” നീ എന്ത്‌ നോക്കി ഇരിക്കുവാ അച്ചു കഴിക്ക് സമയം ആകുന്നു ” അവൾ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അത് എടുത്ത് കഴിക്കാൻ തുടങ്ങി.

 

 

കൊറച്ച് കഴിഞ്ഞപ്പോൾ ആന്റി എന്റെ അടുത്തേക്ക് വന്നു.

 

 

” അച്ചു പോകല്ലേ നിനക്ക് ഒരു സാധനം തരാൻ ഉണ്ട്” എന്നും പറഞ്ഞ് ആന്റി അകത്തേക്ക് പോയി ആ സമയം കൊണ്ട് ഞാൻ കഴിച്ച് എഴുന്നേറ്റു കൈ കഴുകി വന്നപ്പോൾ ആന്റി എന്റെ അടുത്തേക്ക് വന്നു.

” ഇന്നാ അച്ചു ” എന്ന് പറഞ്ഞു ആന്റി എന്റെ നേരെ കുറച്ച് പൈസ നീട്ടി.

 

 

” ഇതെന്താ ആന്റി ”

 

 

” ഇത് നീ വെച്ചോ നിനക്ക് ആവിശ്യങ്ങൾ ഒക്കെ ഇല്ലേ ” ആന്റി എന്നോട് പറഞ്ഞു.

 

 

 

“എന്റെൽ പൈസ ഉണ്ട് ആന്റി ” വാങ്ങാൻ ഉള്ള മടി കൊണ്ട് ഞാൻ പറഞ്ഞു.

 

 

 

” അതെന്താ അച്ചു നീ എന്റെ കൈയിൽ നിന്ന് പൈസ വാങ്ങില്ല. ഞാൻ നിന്റെ അമ്മേനെ പോലെ തന്നെ അല്ലെ ” ആ ഒറ്റ ഡയലോഗിൽ ഞാൻ വീണു പോയി. മറുത്തൊന്നും പറയാതെ ഞാൻ അതും വാങ്ങി പുറത്തേക്ക് ഇറങ്ങി.

 

 

 

റോഡിലൂടെ നടക്കുമ്പോൾ ആണ് പെട്ടെന്ന് എന്റെ പുറകിൽ ഒരു ഹോൺ സൗണ്ട് കേട്ടത്. ഞാൻ തിരിഞ്ഞു നോക്കുന്നതിന് മുൻപ് തന്നെ ആ സ്കൂട്ടി എന്നെ കഴിഞ്ഞു പോയിരുന്നു. ഇന്നലെ കണ്ട അതെ ഫസിനോ കടന്നു പോയി. എന്നാലും അത് ആരാ ഇന്നലെയും കണ്ടു നാളെ എന്തായാലും കാണണം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് വെച്ച് പിടിച്ചു. പാതി എത്തിയപ്പോൾ അഭി ബൈക്കുമായി വന്നു .

 

 

 

” നിനക്ക് ആ ബൈക്ക് എടുത്തോണ്ട് വന്നൂടെ എന്റെ അച്ചു ”

” നാളെ തൊട്ട് എടുക്കാടാ ”

 

 

 

” അല്ല നീ അവളോട് സോറി പറഞ്ഞോ ”

 

 

” മ്മ്മ് ”

 

 

” എന്നിട്ടോ അവൾ എന്താ പറഞ്ഞെ ” അവൻ ആകാംഷയോടെ ചോദിച്ചു

 

 

 

” അവൾ വയങ്കര കരച്ചിൽ ആർന്നു ”

 

 

 

” നീ പിന്നെയും വെല്ല മൈര് വർത്താനം പറഞ്ഞു കാണും ” അവൻ എന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞു

 

 

 

” അതൊന്നുമല്ലടാ ” ഞാൻ ഇന്നലെ നടന്നത് മുഴുവൻ പോകുന്ന വഴിക്ക് അവനോട് പറഞ്ഞു.

 

 

 

” എന്നാലും അവൾക്ക് എന്താടാ നിന്നോട് ഒരു തരി ദേഷ്യം പോലുമില്ലാത്തെ ” അഭി അവന്റെ സംശയം എന്നോട് പറഞ്ഞു

” ആ അതാണ് എനിക്കും അറിയാത്തത്. അവൾക്ക് ഓരോ സമയത്ത് ഓരോ സ്വഭാവം ആണ് ” ബൈക്ക് പാർക്കിങ്ങിൽ വെച്ച് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു

 

 

” എടാ ഇന്ന് രാവിലെ തന്നെ എന്നും ഞാൻ എഴുന്നേറ്റു വരുന്നതിന് മുൻപ് എഴുന്നേറ്റു കഴിച്ചിട്ട് പോകുന്ന അവൾ ഇന്ന് എനിക്ക് വിളമ്പി എന്നെ കഴിപ്പിച്ചിട്ടാണ് പോയത് ”

 

 

 

” ആ അവൾ പറഞ്ഞില്ലെ നിനക്ക് അവളോട് പണ്ട് വെല്ല്യ സ്നേഹം ആണെന്നൊക്കെ അതിന്റെ ആകും ” ഞാൻ അത് ആലോചിച്ചു നടക്കുന്നതിന്റെ ഇടക്ക് എന്റെ കൈയിൽ തണുപ്പ് ഏറിയ ഒരു കൈ വന്ന് പതിഞ്ഞു. ഞാൻ വേഗം തിരിഞ്ഞു നോക്കി

 

 

 

” ആ നീ ആർന്നോ ” ഞാൻ അത് പറഞ്ഞപ്പം അഭി തിരഞ്ഞു നോക്കി.

 

 

 

” ആ നിന്റെ പേര് ഞാൻ മറന്നു പോയി ” അഭി അത് അവളോട് പറഞ്ഞപ്പം അവളുടെ മുഖം ഒന്ന് വാടി.

 

 

 

” അഭി ആവണി ….. ” ഞാൻ അവളെ പിടിച്ച് കൂടെ നടത്തിച്ചു.

 

 

 

” സോറി ട്ടോ ഇന്നലെ ശെരിക്കും പരിചയപ്പെടാൻ പറ്റില അതാണ് പേര് ഓർക്കാത്തത് ” അഭി അവളോട് പറഞ്ഞു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചെറു പുഞ്ചിരി അവിടെ വിരിഞ്ഞു.

ഞങ്ങൾ മൂന്നും ക്ലാസ്സിലേക്ക് നടന്നു കേറി. നിധിൻ ഞാങ്ങളെ കാത്ത് ലാസ്റ്റ് ബെഞ്ചിൽ അവൻ ഇരിക്കുന്നുണ്ടായിരുന്നു.

 

 

“ഇന്ന് മൂന്നും ഒന്നിച്ചാണല്ലോ” ഞങ്ങൾ ബെഞ്ചിന്റെ അടുത്തേക്ക് വന്നപ്പോൾ നിധിൻ പറഞ്ഞു.

 

 

ഫസ്റ്റ് ഹവർ തന്നെ വന്നത് അനുശ്രീ മിസ്സ്‌ ആണ്.

എന്നിട്ട് പറഞ്ഞു.

 

 

” ഈ ഹവർ ലക്ഷ്മി മിസ്സ്‌ വരില്ല ഞാൻ വരും “എന്ന് പറഞ്ഞു പോയി

 

 

 

” ദൈവമേ ഈ പൂതന ആണോ ഈ ഹവർ ” ഞാൻ അഭി നോട്‌ പറഞ്ഞു.

 

 

 

” എന്താടാ ഈ മിസ്സ്‌ സീൻ ആണോ ”

 

 

” ഞാൻ വന്ന അന്ന് തന്നെ പുറത്താക്കി ഈ മിസ്സ്‌ ” ഞാൻ പറഞ്ഞു.

 

 

” എന്തിന് ” അഭി എന്നോട് ചോദിച്ചു.

 

 

” ദേ ഇവൾ കാരണം ” ഞാൻ അവളെ നോക്കി പറഞ്ഞു. അവൾ ഒന്ന് ചിരിച്ചു

” ഇവൾ കാരണമോ നീ കാര്യം പറ ”

 

 

” വന്ന അന്ന് ഞാനും ഇവളുംമാത്രമേ ഈ ബെഞ്ചിൽ ഉണ്ടായിരുന്നൊള്ളു. ഞാൻ ആണേൽ ഇവളെ മൈൻഡ് ചെയ്യാതെ ഇരിക്കുവാർന്നു. അപ്പഴാണ് ഇവൾടെ ശു ശു വിളി അത് ആ മിസ്സ്‌ കേട്ടു. ഇറങ്ങി പൊക്കോളാൻ പറഞ്ഞു ”

 

 

 

” ഇത്ര അല്ലെ ഒള്ളൂ ഇതൊക്കെ ഒരു വിഷയം ആണോ. ഞാനും നീയും എത്ര പ്രാവിശ്യം നമ്മളെ പുറത്താക്കി അതൊക്കെ ഒരു സംഭവം ആണോ ”

 

 

 

” നിന്റെ കൂടെ പുറത്ത് ആകുന്നത് പോലെ ആണോ മൈരേ ഇത്. അതും ഒരു പെണ്ണിന്റെ കൂടെ ”

 

 

” ഓ ഞാൻ അത് ഓർത്തില്ല ” അഭി പറഞ്ഞു

 

 

 

” ആല്ലേലും നീ എന്ത്‌ ഒലക്കയ ഓർക്കുന്നെ ” ഞാൻ അവനെ നോക്കി പറഞ്ഞു.

 

 

 

” ഓ എല്ലാം ഓർക്കുന്ന ഒരു വെല്ല്യ പുള്ളി ”

 

 

 

” ന്താടാ “

” എന്നിട്ട് ആണല്ലോ ക്യാമറ വെ…. ” അവൻ പറഞ്ഞു തീരും മുന്നേ അവന്റെ വാ ഞാൻ പൊത്തി. അപ്പഴാണ് അവന് മണ്ടത്തരം പറ്റി എന്ന് അവന് മനസിലായത്.

 

 

 

” അത് എന്താട സംഭവം ” നിധിൻ ഞങ്ങളെ രണ്ടിനെയും നോക്കി ചോദിച്ചു.

 

ഞാൻ അഭിനെ തുറിച്ച് നോക്കി.

 

 

” അതൊന്നുമില്ലടാ സമയമാകുമ്പോൾ നിങ്ങൾ അതൊക്കെ അറിയും. ഞങ്ങളുമായിട്ട് ഒരുപാട് ബന്ധമുള്ള സംഭവം തന്നെയാണ് അതൊക്കെ പോക പോക അറിഞ്ഞാൽ പോരെ ” എന്തോ അഭി പറഞ്ഞത് തന്നെയാണ് ശെരിയെന്ന് എനിക്കും തോന്നി. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു. അപ്പോഴേക്കും അനുശ്രീ മിസ്സ്‌ ക്ലാസ്സിലേക്ക് വന്നു. എന്നുമുള്ള പോലെ പുറകിലേക്ക് നോക്കിയിട്ടാണ് മിസ്സ്‌ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയത്.

 

 

 

ആ ഹവർ അങ്ങനെയങ്ങു കടന്ന് പോയി. അനുശ്രീ മിസ്സ്‌ എന്തൊക്കെയോ പറഞ്ഞു അതൊന്നും ഇതുവരെ കേൾക്കാത്ത കൊണ്ട് നമ്മക്ക് ഒരു വിഷയമേ അല്ലായിരുന്നു.

 

 

 

‘ എന്നാലും ഈ ലക്ഷ്മി മിസ്സ്‌ ഇതെവിടെ പോയി “എന്ന് പറഞ്ഞു തീരലും മിസ്സ്‌ ക്ലാസ്സിലേക്ക് വരലും ഒന്നിച്ചായിരുന്നു .

മിസ്സ്‌ ക്ലാസ്സിലേക്ക് കേറി ഞാൻ മിസ്സിനെ തന്നെ നോക്കി ഇരിക്കുകയാണ് . എന്താണെന്ന് അറിയില്ലാ മിസ്സിനെ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത അനുഭൂതി ആണ്. മനസ്സിനു ഞാൻ മിസ്സിനെ തന്നെ നോക്കിയിരിപ്പായി.

 

 

” ഡാ അച്ചു ” അഭിന്റെ വിളിയിൽ ആണ് ഞാൻ ഉണർന്നത്.

 

 

” മ്മ് ന്താടാ ” ഞാൻ അവനോട് ചോദിച്ചു.

 

 

” നീ ഏത് മൈരിലേക്ക് നോക്കി ഇരിക്കുവാ ” അവൻ അങ്ങനെ പറഞ്ഞപ്പോൾ ആണ് മിസ്സിൽ നിന്നും നോട്ടം മാറ്റിയത്.

 

 

 

” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ”

 

 

” നീ എന്നെ നോക്കുവൊന്നും വേണ്ട ” അഭി എന്നെ നോക്കി പറഞ്ഞു.

 

 

പെട്ടെന്ന് ബെൽ അടിച്ചു. മിസ്സ്‌ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.

 

 

 

” ഓ……. ഇത്ര പെട്ടെന്ന് കഴിഞ്ഞോ ”

 

 

” അല്ലട നിന്റെ തന്തേനെ വിളിച്ച് സമയം കൂട്ടാൻ പറ ”

 

 

” നീ ഇങ്ങോട്ട് വന്നേ എന്ന് പറഞ്ഞ് ” അഭി എന്നെ പിടിച്ച് വലിച്ച് പുറത്തേക്ക് ഇറക്കി.

” എന്നാടാ ” ഞാൻ അവനെ നോക്കി ചോദിച്ചു.

 

 

 

” എടാ മൈരേ എന്താടാ നിന്റെ ഉദ്ദേശം ഒരു പെണ്ണിനെ പോലും നോക്കിറില്ലാത്ത നീ എന്താടാ മോനെ മിസ്സിനെ നോക്കി ഒലിപ്പിക്കുന്നെ ”

 

 

 

” എന്താന്ന് അറിയില്ലടാ മിസ്സിനെ കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നു ”

 

 

 

” നിന്റെ ഈ തോന്നൽ അത്രക്ക് നല്ലതല്ല മോനെ ഒരുത്തിനെ നോക്കിയതിന്റെ ക്ഷിണം ഇതുവരെ തീർന്നിട്ടില്ല അപ്പഴാണ് ഇനി പുതിയത് ” അവൻ അങ്ങനെ പറഞ്ഞപ്പോൾ ആണ് എന്റെ മനസ്സിൽ വെള്ളിടി വെട്ടി ഒരു നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവിടെന്ന് ഇറങ്ങി നടന്നു

 

 

 

” ആരോക്കെയോ എന്നെ പുറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു ”

 

 

 

പെട്ടെന്ന് എന്റെ കൈയിൽ ആരോ പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി “”””ഗായത്രി”””‘. ഞാൻ ഒന്നും മിണ്ടാതെ നിന്നു .

 

 

 

” ഇവിടെ നിക്ക് ഒന്നിച്ചു പോകാം ” അവൾ എന്നെ പിടിച്ചു നിർത്തി അകത്തേക്ക് പോയി.

ഞാൻ മുൻപോട്ട് നടന്ന്. മനസ്സ് അസ്വസ്ഥമായിരുന്നു . അവൾ അവിടെ നിക്കാൻ പറഞ്ഞു വെങ്കിലും ഞാൻ പതിയെ മുൻപോട്ട് നടന്ന്.

 

 

 

” അച്ചു ” അഭി എന്റെ പുറകെ വന്ന് വിളിച്ചുവെങ്കിലും

ഞാൻ അതൊന്നും കേട്ടില്ല.

 

 

“അഭി കൊഴപ്പില്ല ഞാൻ കൊണ്ടൊക്കോളം നീ ക്ലാസ്സിൽ പോക്കോ ” ഗായത്രി അവനോട് പറയുന്നതു ഞാൻ കേട്ടു.

 

 

 

ഞാൻ മുൻപോട്ട് നടന്ന് ഗായത്രി എന്റെ കൂടെ ഓടി എത്തി. എങ്ങോട്ടെന്ന് ഇല്ലാതെ നടന്നു…..

 

 

നടന്ന് എപ്പഴോ വീട്ടിൽ എത്തി.

 

 

” എന്താ ഇന്ന് രണ്ടും നേരത്തെ അതും പതിവില്ലാതെ ഒന്നിച്ചും ” ആന്റി പറയുന്നതും കേട്ടു അതിന് ഒരു പുഞ്ചിരി നൽകി ഞാൻ അകത്തേക്ക് പോയി.

 

 

മനസ്സ് മുഴുവൻ മറ്റെവിടെയോ ആണ്. റൂമിൽ പോയി ഞാൻ കിടന്നു.

 

 

കൊറച്ച് കഴിഞ്ഞപ്പം റൂമിന്റെ വാതിലിൽ ആരോ തട്ടുന്ന സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത് എഴുന്നേറ്റു പോയി കതകു തുറന്നു ഗായത്രി ആയിരുന്നു.

നീ ഇങ്ങനെ റൂമിൽ തന്നെ ഇരിക്കല്ലേ അച്ചു അത് നിന്നെ കൂടെ വിഷമത്തിൽ ആക്കുകയെ ഒള്ളു നീ വാ നമ്മക്ക് ഒന്ന് പുറത്തേക്ക് പോകാം.

 

 

“മ്മ് ” ഞാൻ ഒന്ന് മൂളി . മനസ്സുകൊണ്ട് ഞാൻ അത് ആഗ്രഹിച്ചിരുന്നു. വന്നപ്പോൾ ഇട്ട ഡ്രസ്സ്‌ മാറാതെ ആണ് ഞാൻ കിടന്നിരുന്നത്. വേഗം ഡ്രസ്സ്‌ മാറി. താഴേക്ക് ചെന്നു.

 

 

ഗായത്രി അവിടെ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആന്റിയെ കണ്ടു.

 

 

“ആന്റി ഒന്ന് പുറത്ത് പോയിട്ട് വരാം ”

 

 

” പോയിട്ട് വാ അച്ചു ” ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി.

 

 

 

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

 

 

ഗായത്രി ഓടി വന്ന് പുറകിൽ കേറി. ഞാൻ ഒന്നും പറയാതെ വണ്ടി മുൻപോട്ടു എടുത്തു. അവൾ എന്നോട് ചേർന്നിരുന്നു. ബൈക്ക് മുൻപോട്ട് എടുത്തു ഇട വഴി കഴിഞ്ഞ് ഹൈവേയിലേക്ക് കേറി . മുൻപോട്ട് പോകും തോറും ബൈക്കിന്റെ വേഗത കൂടി. ഗായത്രി എന്നെ ഇറുക്കി പിടിക്കാൻ തുടങ്ങി. അവളിൽ പേടി നിറയുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ സ്പീഡ് കൊറച്ചു. അവൾ ഇപ്പഴും എന്നിൽ ചേർന്ന് ഇരിക്കുകയാണ്. ശരീരത്തിൽ ഒരു തരിപ്പ് പോലെ എനിക്ക് തോന്നി..

” ഡി ” ഞാൻ അവളെ വിളിച്ചു.

 

 

” മ്മ് ”

 

 

“എവിടെക്കാ പോകുവാ ”

 

 

” നീ നേരെ പോ ഞാൻ ഒരു വഴി പറഞ്ഞു തെരാം ”

 

 

 

അവൾ പറയുന്നതു പോലെ ഞാൻ മുൻപോട്ടു പോയി കൊറച്ച് ദൂരം പോയപ്പോൾ അവൾ എന്നെ വിളിച്ചു.

 

 

” അച്ചു ”

 

 

” മ്മ് ”

 

 

” എടാ അവിടെന്ന് ലെഫ്റ്റ് എടുക്ക് ”

 

 

അവൾ പറഞ്ഞപ്പോൾ ഞാൻ വണ്ടി അങ്ങോട്ടേക്ക് എടുത്തു.

ഒരു വെല്ല്യ ആമ്പൽ കുളം , അപ്പഴാണ് എനിക്ക് വീട്ടിൽ പോയപ്പോൾ ഇവളേം കൊണ്ട് കുളത്തിൽ പോയത് ഓർത്തത്.

 

” വെറുതെ അല്ലലെ നീ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത് ”

 

 

അവൾ എന്നെയും കൂട്ടി ആ കുളത്തിന്റെ സൈഡിൽ ഇരുത്തി. ഗായത്രി എന്നോട് ചേർന്ന് ഇരിക്കുകയാണ്.

പ്രണയിനികളെ പോലെ.

 

 

” അച്ചു . നിന്റെ ഈ കുഞ്ഞ് ലൈഫിൽ നിന്നെ ഒരുപാട് വേദനിപ്പിക്കുന്ന പലതും നടന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. നീ ആരോടും പറയാതെ നിന്നിൽ ഒളിപ്പിക്കാൻ ശ്രെമിച്ചത് നീ പറയ് നിനക്ക് ഒരു ആശ്വാസം കിട്ടും.

 

 

ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

 

 

 

 

 

തുടരും………….

No comments