Top Stories

ഗായത്രി 6

 

Gaayathri Part 6 | Author : Marar







ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

ഞാൻ അവളുടെ മിഴികളിലേക്ക് നോക്കി . ഇതുവരെക്കാണാത്ത ഒരു തിളക്കം തെളിഞ്ഞു കാണുന്നു. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്ന് അറിയാൻ ഉള്ള ആകാംഷ അല്ല ആ മുഖത്ത്

 

” എടി അത് ഞാൻ നിന്നോട് ഇപ്പോൾ പറയില്ല എന്നെക്കൊണ്ട് അതിന് പറ്റില്ലാ ” അതും പറഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഞാൻ കണ്ടില്ലാ.

” അച്ചു ” ഗായത്രി എന്നെ വിളിച്ചു.

 

 

” എനിക്ക് അറിയാമായിരുന്നു നിന്റെ ജീവിതത്തിൽ നടന്നത് ചെറിയ ഒരു സംഭവം അല്ല . ആയിരുന്നെങ്കിൽ നീ എന്നോട് ഈ നിമിഷം അത് പറയുമായിരുന്നു . അത് എനിക്ക് അറിയാം ” ഗായത്രി ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.

 

 

 

ഇവളെ എനിക്ക് അങ്ങോട്ട് മനസിലാകുന്നില്ലലോ. ഞാൻ അവളെ ഒരചര്യത്തോടെ നോക്കി.

 

 

 

” അച്ചു നിനക്ക് ഒരു ദിവസം അത് എന്നോട് പറയേണ്ടി വരും. അന്ന് നിനക്ക് എന്നോട് പറയാതെ ഇരിക്കൻ സാധിക്കില്ല ഒരിക്കലും. അന്ന് നീ എന്നോട് പറഞ്ഞെ തീരു. ” ഞാൻ അവൾ പറയുന്നത് കേട്ടു

 

” ബാ നമ്മക്ക് ബീച്ചിൽ പോകാം ” ഗായത്രി എന്നെ പിടിച്ച് പൊക്കി.

 

 

 

” ബീച്ചിലോ ഇപ്പഴോ ” ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.

 

 

 

” 3 മണി അല്ലെ ആയൊള്ളു ”

 

 

 

” അതെന്താ ഒരു സമയം അല്ലെ ”

 

 

 

” അല്ല നീനക്ക് ഇപ്പം അവിടേക്ക് കൊണ്ടു പോകാൻ പറ്റുമോ ഇല്ലയോ ” ഗായത്രി എന്നോട് ഒരു കൊച്ചു കുട്ടിയെ പോലെ വാശിപിടിക്കാൻ തുടങ്ങി .

 

 

 

ഞാൻ അവളെയും കൊണ്ട് ബൈക്കിന്റെ അടുത്തേക്ക് പോയി ബൈക്ക് എടുത്തു അവൾ എന്റെ പുറകെ ചാടിക്കേറി.

 

 

 

അവളുടെ പ്രവർത്തികൾ എന്നിൽ ഒരു സന്തോഷം നൽകി. അഖിലയിൽ നിന്നും ഉണ്ടായ വേദനയെ മറക്കാൻ എനിക്ക് ഇവളുടെ കളികൾ തന്നെ ധാരാളുമായിരുന്നു .


” നീ ബീച്ച്ലേക്ക് വണ്ടി എടുക്കുന്നില്ലേ ” ഗായത്രിയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഉണർന്നത്.

 

 

 

” ഹെയ് ഹാ പോകാം ” മറുപടി പറഞ്ഞു കൊണ്ട് ഞാൻ വണ്ടി എടുത്തു.

 

 

 

പത്തു മിനിറ്റ് കൊണ്ട് ബീച്ചിൽ എത്തി വണ്ടി ഒരു ഐസ്ക്രീം കടയുടെ മുന്നിൽ നിർത്തി.

 

 

 

” നീ ഇവിടെ നിർത്തിയത് നന്നായി അല്ലെ ഇനി ഐസ്ക്രീം കട തപ്പി നടക്കേണ്ടി വന്നേനെ ” അതും പറഞ്ഞവൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി കടയിലേക്ക് പോയി.

 

 

 

ഞാൻ ബൈക്ക് അവിടെ വെച്ച് പുറത്തേക്ക് ഇറങ്ങി. കൈയിൽ മൂന്നാല് കോൺ ഐസ്ക്രീംമുമായി അവൾ എന്റെ അരികിലേക്ക് വന്നു.

 

 

 

” അച്ചു ഇതിന്റെ പൈസ കൊടുത്തേക്ക് ”

 

 

 

ഞാൻ നടന്ന് കടക്ക് അടുത്തേക്ക് പോയി

 

” സാറിന്റെ ഗേൾ ഫ്രണ്ട്‌ ആണല്ലേ ” ആ കടയിലെ ചെക്കന് എന്നോട് ചോദിച്ചു. അവൻ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ എന്താ പറയേണ്ടതെന്ന് അറിയാതെ മിണ്ടാതെ നിന്നു. പൈസ കൊടുത്ത് തിരിഞ്ഞു നടന്നപ്പോൾ എന്നെ നോക്കി ചിരിക്കുകയാണ് ഗായത്രി. ഞാൻ അവളുടെ അടുത്തേക്ക് നടന്നു

 

 

 

” അച്ചു ” അവൾ എന്നെ വിളിച്ചു.

 

 

“മ്മ് ”

 

 

” നീ എന്താ അവൻ ഞാൻ നിന്റെ ഗേൾ ഫ്രണ്ട്‌ ആണോ എന്ന് ചോദിച്ചപ്പോൾ മിണ്ടാതെ ഇരുന്നേ ” അവൾ എന്നോട് ചോദിച്ചു.

 

 

 

” അത് ” അവളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ കുഴഞ്ഞു പോയി.

 

 

 

” നിന്ന് കൊഴയണ്ട വാ ” അതും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു. എന്റെ മനസ്സിൽ അവൾ ചോദിച്ച ആ ചോദ്യം തന്നെയായിരുന്നു. എന്ത്‌ കൊണ്ടാണ് എനിക്ക് അതിന് മറുപടി പറയാൻ പറ്റാത്തെ.

 

 

 

” എന്താ അച്ചു നീ വരുന്നില്ലേ ” ഗായത്രി എന്നെ വിളിച്ചു.

 

 

 

” ആാാ വരുവാ ” ഞാൻ അവൾടെ അടുത്തേക്ക് നടന്നു . ഞാൻ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു അവൾ എന്റെ അടുത്ത് വന്നിരുന്നു

 

 

 

ഞാൻ അവളെ നോക്കി ഐസ് ക്രീം കുത്തിക്കേറ്റികൊണ്ട് ഇരിക്കുവാണ്. പുറത്ത് നടക്കുന്നതൊന്നും നോക്കാതെ അവൾ ഐസ് ക്രീം കഴിക്കൽ ആണ്.


കൊറച്ച് കഴിച്ച് കഴിഞ്ഞപ്പോൾ അവൾ എന്നോട് ഐസ് ക്രീം വേണോ എന്ന് ചോദിച്ചു. അവൾടെ ആ തീറ്റ കണ്ടിട്ടത് ഞാൻ വേണ്ട എന്ന് പറഞ്ഞു.

 

 

 

അപ്പോൾ തന്നെ അവൾ അടുത്തത് എടുത്ത് കഴിക്കാൻ തുടങ്ങി. ദൈവമേ ഇതിന്റെ വയറ്റിൽ കൊക്കാ പുഴു വെല്ലോം ആണോ. ഞാൻ അവളെ നോക്കി ഇരുന്നു

 

 

 

വാങ്ങി കൊടുത്ത ഐസ് ക്രീം മുഴുവൻ അവൾ കഴിച്ച് തീർത്തു. ഞാൻ അവളെ മിഴിച്ച് നോക്കി.

 

 

 

 

” എന്താടാ ” അവൾ എന്നോട് ചോദിച്ചു.

 

 

 

” അല്ല നീ വെല്ല ജീവിയും ആണോ ” ഞാൻ അവളോട് ചോദിച്ചു.

 

 

 

” അതെന്താ നീ അങ്ങനെ ചോദിച്ചേ ”

 

 

 

” അല്ല നിന്റെ തീറ്റ കണ്ടിട്ട് ചോദിച്ചതാ. ഐസ് ക്രീം ആണ് എന്ന് പോലും നോക്കാതെ എന്ന കേറ്റ ൽ ആർന്നു ” അവൾ ഒരു അവിഞ്ഞ ചിരി പാസ്സാക്കി.


” അവൾടെ ഒരു കിണി കണ്ടില്ലേ ” ഞാൻ അവളെ നോക്കി പറഞ്ഞു. അതിന് അവൾ നുപ്പത്തിരണ്ടു പല്ലും കാണിച്ചു.

 

 

 

” ഇനി വേണോ ഐസ് ക്രീം ” ചോദിക്കണ്ട തമാസം അവൾ വേണം എന്ന് തലയാട്ടി.

 

 

 

” അയ്യടി ഇപ്പം വാങ്ങി തരാട്ടോ ” എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടി.

 

 

 

” ആഹാ നിനക്ക് അഭിനയിക്കാൻ ഒക്കെ അറിയുമോ ” അവൾ എന്റെ മുഖത്തേക്ക് സംശത്തോടെ നോക്കി.

 

 

 

 

” അല്ല നിന്റെ എക്സ്പ്രഷൻസ് കണ്ടിട്ട് ചോദിച്ചതാ ” അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി.

 

 

 

 

” തുറിച്ച് നോക്കണ്ട മോളെ ” ഞാൻ അവളോട് പറഞ്ഞു. അവൾ പതിയെ ബെഞ്ചിൽ നിന്നു എഴുന്നേറ്റു. ഞാൻ അവൾ എന്താ ചെയ്യാൻ പോകുന്നതെന്ന് അറിയാൻ അവളെ തന്നെ നോക്കി. അവൾ അവിടെന്ന് എഴുന്നേറ്റ് നടന്ന് തിരകളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് അവളെന്നെ തിരിഞ്ഞു നോക്കി എന്നിട്ട് എന്റെ അടുത്തേക്ക് വന്നു എന്റെ കൈയിൽ പിടിച്ച് വലിച്ച് തിരകളുടെ അടുത്തേക്ക് കൊണ്ടു പോയി.

 

 

 

” അച്ചു ” അവൾ എന്നെ വിളിച്ചു ഞാൻ അവളെ നോക്കി.


” പണ്ട് നമ്മൾ എല്ലാരും ഇവിടെ വരാർ ഉണ്ടായിരുന്നു. നിനക്ക് അത് ഓർമ ഇണ്ടോ എന്ന് എനിക്ക് അറിയില്ലാ നീ അന്ന് ചെറുതാ ” ഞാൻ ആ മുഖത്തേക്ക് നോക്കി.

 

 

 

” നിനക്ക് പണ്ട് തിരമാലയിലേക്ക് ഇറങ്ങണം എന്ന് പറഞ്ഞ് വാശി പിടിച്ചു. അന്ന് നിനക്ക് വേണ്ടി ഞാൻ അവരോട് പറഞ്ഞ് ഞാനും നീയും കൂടെ ഇവിടെ ഇങ്ങനെ വന്ന് നിന്നു. തിരമാല വന്ന് കാലിൽ കേറും കാലിന്റെ അടിയിലെ മണൽ ഒളിച്ചു പോകും. അപ്പോൾ നീ ചിരിക്കുന്ന ഒരു ചിരി ഉണ്ട്. കോക്കിരി പല്ല് കാണിച്ചു. ” അവൾ ഒരു മന്ദാഹാസത്തോടെ പറഞ്ഞു ഞാൻ അവളെ ഒരു നിമിഷം നോക്കി നിന്നു.

 

 

 

ഇവൾക്ക് എന്നെ ഇത്രയും ഇഷ്ടമാണോ എന്നിട്ട് ആണോ ഞാൻ വന്നപ്പോൾ ഇവൾ എന്നെ മൈൻഡ് ചെയ്തെ ഇരുന്നേ. പല ചോദ്യങ്ങളും എന്റെ മനസ്സിൽ നിറഞ്ഞു. ഞാൻ മണലിൽ ഇരുന്നു. അവൾ പതിയെ തിരയുടെ അടുത്തക്ക് നടന്നു. അവൾ തിരയെ നോക്കി നിൽക്കുന്നു ഞാൻ അവളെ നോക്കി. തിരകൾ വന്ന് അവളുടെ കാലിൽ തൊടുമ്പോൾ അവൾ കണ്ണുകൾ അടച്ച് ഒരു പുഞ്ചിരിയോടെ അതിനെ ആസ്വദിക്കുന്നതാണ് ഞാൻ കണ്ടു

 

 

 

ഞാൻ അവളെ നോക്കി ഇരിക്കുകയാണ്.

 

 

 

” അക്ഷയ് ” ഞാൻ പെട്ടെന്ന് പുറകോട്ട് നോക്കി.

 

 

 

” ഹാ നീ ആർന്നോ ”

 

 

 

” ഞാൻ അല്ലാതെ പിന്നെ നീ ആരാന്നു വിചാരിച്ചേ ” ആവണി എന്നോട് ചോദിച്ചു.


” എന്റെ പൊന്നെ ഞാൻ ആരാണെന്നൊന്നും വിചാരിച്ചില്ലേ ” ഞാൻ അവളോട് പറഞ്ഞു.

 

 

 

” നീ എന്താ പെട്ടെന്ന് ഇറങ്ങി പോയെ . നീ പോയപ്പോൾ തന്നെ അഭിയും പോയി ” അവൾ അത് എന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ അഭിന്റെ കാര്യം ഓർത്തെ.

 

 

 

” നീ ഒറ്റക്ക് ആണോ വന്നേ ”

 

 

 

” ഹെയ് എന്താ….”

 

 

 

” നീ ഒറ്റക്ക് ആണോ വന്നെന്ന് ” ആവണി ചോദിച്ചു.

 

 

 

” അല്ല ” എന്നിട്ട് ഞാൻ ഗായത്രിയെ ചൂണ്ടിക്കാണിച്ചു.

 

 

 

” അത് ആരാ ” ആവണി ആകാംഷയോടെ ചോദിച്ചു .


” അത് ”

 

 

 

” അത്…… പറയടാ അക്ഷയ് ” ഞാൻ ആകെ എന്ത്‌ പറയും എന്ന് അവസ്ഥയിൽ ആയി.

 

 

 

” എടി അത് എന്റെ കസിനെ പോലെ ആണ്. അമ്മേന്റെ ഫ്രണ്ടിന്റെ മോൾ ” ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.

 

 

 

” ഉവ്വ ഞാൻ വിശ്വസിച്ചു ” അവൾ ഒരാക്കിയ ചിരിയോടെ പറഞ്ഞ്.

 

 

 

” എടി സത്യായിട്ടും ”

 

 

 

” ആട ഞാൻ വിശ്വസിച്ചുന്നെ ”

 

 

 

” അല്ല നീ എന്താ ഇവിടെ ” ഞാൻ അവളോട് ചോദിച്ചു.

 

 

 

” നീ പോയി കൊറച്ച് കഴിഞ്ഞപ്പോൾ അഭി പോയി. പിന്നെ ഞാനും നിധിനും ഉച്ചക്ക് പോയി. ഞാൻ വീട്ടിൽ ചെന്നപ്പോൾ അപ്പാ വന്നു. ഞങ്ങൾ എല്ലാരും വീട്ടിൽ ഒള്ള കൊണ്ട് ചുമ്മാ കറങ്ങാൻ ഇറങ്ങി . ന്നാൽ ഞാൻ പോട്ടെ നീ നാളെ വരില്ലേ”


” ആ വരും ” അവൾ നടന്ന് പോയി ഞാൻ ഗായത്രിനെ നോക്കി അവൾ അതെ നിൽപ്പ് തന്നെയാണ്.

 

 

 

ഞാൻ ഫോൺ എടുത്ത് അഭിനെ വിളിച്ചു. കോൾ അറ്റൻഡ് ചെയ്തു

 

 

‘ ഹലോ ‘ ഞാൻ പറഞ്ഞു.

 

 

‘ ആ ‘

 

 

‘ എടാ ‘

 

 

‘ സോറി ടാ ‘ അഭി അപ്പുറത്തു നിന്നും പറഞ്ഞു.

 

 

‘ ഞാൻ പറഞ്ഞപ്പോ നിനക്ക് അത്രേം ഫീൽ ആകും എന്ന് വിചാരിച്ചില്ലടാ ‘

 

 

‘ അതൊക്കെ പോട്ടെടാ . എനിക്ക് അറിയില്ലേ നിന്നെ ‘ ഞാൻ അവനോട് പറഞ്ഞു.

 

 

‘ അല്ല നീ എവിടെയാ ‘ അഭി എന്നോട് ചോദിച്ചു.

 

 

‘ഞാൻ ബീച്ചിൽ ‘

 

 

‘ ബീച്ചിലോ. ചവാൻ പോയതാണോ മൈരേ ‘


‘ അല്ലടാ വീട്ടിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പ്‌ ഉറച്ചില്ല. അപ്പഴാണ് ഗായത്രി പറഞ്ഞെ വാ പുറത്ത് പോകാം എന്ന് പറഞ്ഞു. അപ്പം അവൾടെ കൂടെ ഇങ്ങ് പോന്നു ‘

 

 

‘ എന്നിട്ട് അവൾ എവിടെ ‘

 

 

‘ ഇവിടെ കടലും കണ്ട് നിപ്പുണ്ട് ‘ എന്നിട്ട് ഞാൻ അവളെ നോക്കി അതെ നിൽപ്പ് തന്നെയാണ് അവൾ.

 

 

‘ ടാ ഞാൻ നിന്നെ വിളിക്കാം ‘ അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

 

 

ദൈവമേ ഇവൾക്ക് ഇത് എന്തേലും ബാധ കേറിയോ ആവോ. ഒരേ നിൽപ്പ് ആണല്ലോ അവൾടെ ആ നിൽപ്പിന് എന്തോ ഒരു പന്തികേട് പോലെ എനിക്ക് തോന്നി.

 

 

 

ഞാൻ നടന്ന് അവൾടെ അടുത്തേക്ക് പോയി. ഞാൻ എന്റെ കൈ എടുത്ത് അവളുടെ തോളിൽ വെച്ചു. അവൾ വെട്ടി തിരിഞ്ഞു നോക്കി.

 

 

 

” നീ എന്തിനാ കരയുന്നെ ” ഞാൻ അവളോട് ചോദിച്ചു.

 

 

 

” ഒന്നുല്ല ”

 

 

 

” വാ പോകാം ” ഞാൻ അവളോട് പറഞ്ഞു.

 

 

 

” കൊറച്ച് കഴിഞ്ഞു പോയാൽ പോരെ ” എനിക്ക് പോകാൻ തോന്നിയിരുന്നെങ്കിലും അവളുടെ ആ മറുപടിക്ക് മറിച്ചൊന്നും ഞാൻ പറഞ്ഞില്ല……


ഒരുപാട് രാത്രിയാകാൻ നിൽക്കാതെ ഞങ്ങൾ രണ്ടും പോന്നു. ബൈക്കിൽ പോരുമ്പോൾ അവൾ എന്നെ പറ്റിച്ചേർന്ന് ആണ് ഇരിക്കുന്നത്. ഞാൻ അതൊന്നും കാര്യമാക്കാതെ വണ്ടി ഓടിച്ച് വീട്ടിലേക്ക് കേറ്റി. ആന്റി തിണ്ണയിൽ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

 

 

 

” നിങ്ങൾ എപ്പം പോയതാ എവിടെയാർന്നു രണ്ടും ഇത്രയും നേരം ”

 

 

 

” ആന്റി ഞങ്ങൾ ബീച്ചിൽ ”

 

 

 

” ആ അങ്ങനെ പറ . രണ്ടിനും ബീച് കണ്ടാൽ പ്രാന്ത് ആണല്ലോ…..? മ്മ് രണ്ടും പോയി ഫ്രഷ് ആയിട്ട് വാ കഴിക്കാൻ എടുക്കാം ഞാൻ അപ്പത്തേക്കും ” ആന്റി അകത്തേക്ക് കേറി പോയി. ഞാനും അവളും മുകളിലേക്ക് കേറി അവൾ അവളുടെ റൂമിലേക്കും ഞാൻ എന്റെ റൂമിലേക്കും പോയി…..

 

 

 

 

ഞാൻ റൂം തുറന്ന് അകത്തു കേറി. ഡോർ ലോക്ക് ചെയ്തു. ഡ്രസ്സ്‌ ഊരി ഒരു ഷോട്സ് ഇട്ട് ബാത്‌റൂമിലേക്ക് കേറി. ഷവർ തുറന്നു തണുത്ത വെള്ളം തലയിൽ വീണപ്പോൾ വല്ലാത്ത ഒരു സുഖം . കുളിയൊക്കെ തീർത്ത് പുറത്ത് ഇറങ്ങിയപ്പോൾ എന്നെ കാത്ത് ഗായത്രി അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടും താഴേക്ക് ഇറങ്ങി.

 

 

 

” ആഹാ രണ്ടും ഒന്നിച്ചാണല്ലോ ” ഞാൻ ഒന്ന് ചിരിച്ചു ഗായത്രിയും ഒന്ന് ചിരിച്ചു. ഞങ്ങൾ രണ്ടും നടന്ന് ടേബിളിൽ ഇരുന്നു.


ആന്റി ഞങ്ങൾക്ക് രണ്ടു പേർക്ക് വിളമ്പി തന്നു. കൂടെ ആന്റിയും ഇരിന്നു.

 

 

 

” അച്ചു ” ആന്റി എന്നെ വിളിച്ചു.

 

 

” എന്താ ആന്റി ”

 

 

” എവിടെയൊക്കെ പോയി രണ്ടും ”

 

 

” ഇവൾ എന്നെ ആദ്യം ഒരു ആമ്പൽ കുളം ഉള്ള ഒരു സ്ഥലത്തു കൊണ്ടു പോയി ”

 

 

” അത് ഇവൾടെ ഫേവറിറ്റ് സ്ഥലം .”

 

 

” പിന്നെ ബീച്ചിൽ പോയി ആന്റി ”

 

 

” അത് ശെരി ന്നിട്ട് ഇവൾ ഒരു ഐസ് ക്രീം കടയിൽ കേറിലെ കൊറച്ച് ഐസ് ക്രീം വാങ്ങിലെ ” ഞാൻ അതെ എന്ന് തല കുലുക്കി.

 

 

” എന്നിട്ട് ഇവൾ നിനക്ക് വേണോ എന്ന് ചോയ്ക്കുപോലും ചെയ്യാതെ അത് ഒറ്റക്ക് തിന്നില്ലേ ” ഞാൻ അത്ഭുതത്തോടെ ആന്റിനെ നോക്കി

 

 

” ഞാൻ പറഞ്ഞത് ശെരി അല്ലെ അച്ചു ” ഞാൻ അതെ എന്ന് തല കുലുക്കി.

 

 

” പക്ഷെ ഇവൾ എന്നോട് വേണോ എന്ന് ചോദിച്ചു ” ഞാൻ ആന്റിനോട് പറഞ്ഞു. ആന്റി വിശ്വാസം വരാതെ അവളെ നോക്കി.

 

 

” അങ്ങനെ വരാൻ വഴി ഇല്ലല്ലോ ഐസ് ക്രീം എന്ന് പറഞ്ഞാൽ ചാടി വീഴുന്ന മൊതലാ…. എന്നാലും ഇവൾ നിന്നോട് ചോദിച്ചു അത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” അത്രേം പറഞ്ഞ് ആന്റി കഴിപ്പ് കഴിഞ്ഞ് പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി. ഞാൻ അവളെ അതിശയത്തോടെ നോക്കി. ചമ്മി നാറി ഇരിക്കുമ്പോൾ ഒള്ള ഒരു ദയനീയ ചിരി എന്നെ നോക്കി ചിരിച്ചു.

 

 

 

” നിനക്ക് അറിയോ അച്ചു ” ആന്റി അടുക്കളയിൽ നിന്ന് വരുന്ന വഴിക്ക് എന്നെ വിളിച്ചു.

 

 

” ഇവൾ ഇണ്ടല്ലോ…… എന്റെ ഈ പ്രോപ്പർട്ടി….. ഇവൾക്ക് ഒരു കൊച്ച് കുഞ്ഞ് ഐസ് ക്രീം വേണം എന്ന് പറഞ്ഞാൽ പോലും കൈയിൽ ഒള്ളത് കൊടുക്കൂല അത്രക്ക് കൊതിയ…… ഈ കൊതിച്ചിക്ക് ” അതും പറഞ്ഞ് ആന്റി അവളെ ഒന്ന് തോണ്ടി.

 

 

 

ഞാൻ ആന്റി പറഞ്ഞ കാര്യം അതിശത്തോടെ ആണ് കേട്ടത്. ഒരു പിഞ്ചു കുഞ്ഞിന് പോലും കൊടുക്കാത്ത ഇവൾ എനിക്ക് വേണം എന്ന് ചോദിച്ചത് എന്താകും എന്റെ ചിന്തകൾ കാട് കേറി.

 

 

” നീ കഴിക്ക് അച്ചു ” ആന്റി എന്നോട് പറഞ്ഞു. ഞാൻ വേഗം കഴിച്ച് തീർത്ത് കൈ കഴുകി വീടിന്റെ തിണ്ണയിലേക്ക് പോയി. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.

 

 

 

” നീ എന്താ അച്ചു ഇവിടെ ഇരിക്കണേ ” ഗായത്രിയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

 

 

” എടാ അമ്മ പറഞ്ഞത് ഒക്കെ കള്ളമാ ”

 

 

” ആന്റി എന്താ പറഞ്ഞെ ”

 

 

” എടാ ഞാൻ ഐസ് ക്രീം ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞത് ”

” ആ നീ അച്ഛന്റെ മോൾ തന്നെ. ഇനി അവനെ പറഞ്ഞു പറ്റിക്ക് ” ആന്റി അകത്തുന്ന് പുറത്തേക്ക് വന്ന് പറഞ്ഞു

 

 

” എന്റെ അച്ചു ഇവൾ പറയുന്നത് നീ വിശ്വസിക്കരുത്. ഞങ്ങൾ പണ്ട് ഇവളേയും കൂട്ടി ഒരു ദിവസം ബീച്ചിൽ പോയി. അന്ന് ഇവൾക്ക് പത്തുപതിനാല് വയസ്സ് ഉണ്ടാകും ഇവിളേം കൊണ്ട് ബീച്ചിൽ ചെന്നു ഞാനും ഏട്ടനും കൂടെ ഒരു ബെഞ്ചിൽ ഇരുന്നു. ഇവൾ വെള്ളത്തിൽ കൂടെ ഓടിക്കളിയാണ്. ഇവൾ വേഗം ഓടി വന്നട്ട് പറഞ്ഞു ഐസ് ക്രീം വേണം എന്ന്. എന്നിട്ട് ഏട്ടനെയും പിടിച്ച് വലിച്ച് ഐസ് ക്രീം കടയിലേക്ക് പോയി വരുബോൾ കൈയിൽ നിറയെ ഐസ് ക്രീം ഒന്നും രണ്ടുമല്ല കൊറേ ഉണ്ട് ” ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ എന്നെ ദയനീയമായി നോക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

 

 

 

” എന്നിട്ട് ഉണ്ടല്ലോ അച്ചു നീ കേൾക്കണം. ഇവൾ അതൊക്കെ കൊണ്ട് വന്ന് എന്റെ അടുത്ത് ഇരുന്നു. ഞങ്ങൾടെ അടുത്ത് വേറെ ഒരു ബെഞ്ചിൽ ഒരു അമ്മയും കൊച്ചും ഇരിക്കുന്നുണ്ടായിരുന്നു. ആ കൊച്ച് ആണേൽ ഇവൾടെ കൈയിലെ ഐസ് ക്രീമിലേക്ക് ആണ് നോക്കുന്നത് ഞാൻ അത് കണ്ടു . എന്നിട്ട് ഞാൻ ഇവളോട് പറഞ്ഞ് ഒരെണ്ണം കൊടുക്കാൻ. കൊതിച്ചിയാ എന്റെ മോൾ അത് കേട്ടപ്പോൾ എന്താക്കി പെട്ടെന്ന് അത് മൊത്തം തിന്നു. അന്ന് ഞാനും എന്റെ ഏട്ടനും കൂടെ ഒരു കാര്യം മനസിലാക്കി ഇവൾക്ക് ഞങ്ങൾ ഇല്ലേലും ഐസ് ക്രീം ഉണ്ടായാൽ മതി ” ആന്റി പറഞ്ഞപ്പോഴേക്കും അവൾക്ക് ആരോടോ ദേഷ്യം തീർക്കാൻ എന്നോണം വീട് ഒന്ന് ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

 

 

 

ഞാനും ആന്റിയും പിന്നെയും കൊറേ നേരം അവിടെ ഇരുന്ന് സംസാരിച്ചു. കൊറച്ച് കഴിഞ്ഞപ്പോൾ ആന്റി കിടക്കാൻ അകത്തേക്ക് പോയി. എനിക്ക് ആണേൽ ഒറക്കവും വരുന്നില്ല. ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റ് ഡോർ ലോക്ക് ചെയ്യത് മുകളിലേക്ക് കേറി. നിദ്രദേവി ഇന്ന് പണി മുടക്കിയ കൊണ്ട് ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു. നല്ല നീലവ് ഉണ്ടായിരുന്നു. ഇന്ന് എന്തോ വല്ലാത്ത ഒരു വന്യത തോന്നി. എത്ര നേരം അവിടെ ഇരുന്നു എന്ന് അറിയില്ലാ പുറകിൽ ഒരു കാൽ പെരുമാറ്റം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.

 

 

 

” ഹാ നിനക്ക് ഒറക്കം ഒന്നുമില്ലേ ” ഞാൻ ഗായത്രിയെ നോക്കി പറഞ്ഞു.


” ഇല്ലച്ചു ഇന്ന് പുറത്ത് പോയത് കൊണ്ടാണെന്നു തോന്നുന്നു ”

 

 

” ന്നാ നീ വാ ഇവിടെ വന്നിരിക്ക് ” ഞാൻ പറയാൻ കാത്തിരുന്ന പോലെ അവൾ എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു.

 

 

 

” എടി ” ഞാൻ അവളെ വിളിച്ചു.

 

 

” മ്മ്മ് ”

 

 

” എന്നാലും നീ എന്ന സാധനാഡി ” അവൾ സംശയഭവേന എന്നെ നോക്കി.

 

 

” ഓ തമ്പുരാട്ടിക്ക് മനസിലായില്ലേ ” അവൾ ഇല്ലാ എന്ന് ചുമൽകൂച്ചി.

 

 

” നിന്റെ അമ്മ പറഞ്ഞ കാര്യം അല്ലാതെ എന്ത്‌ ” അവൾ ആകെ ചമ്മിയ അവസ്ഥയിൽ ഇരിക്കാണ്.

 

 

 

” എടാ അത് ”

 

 

” എന്റെ പൊന്നെ ഒന്നും പറയണ്ട ” അവൾ പറഞ്ഞു മുഴുവപ്പിക്കും മുൻപേ ഞാൻ പറഞ്ഞു.

 

 

 

പിന്നെ കൊറേ നേരത്തേക്ക് അവിടെന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല 

” ഡി ” ഞാൻ അവളെ വിളിച്ചു.

 

 

” മ്മ്മ് ”

 

 

” നീ നാളെ എന്റെ കൂടെ അമ്പലത്തിൽ വരുന്നോ ” കേട്ടത് വിശ്വസിക്കാൻ പറ്റാത്ത പോലെ അവൾ എന്നെ നോക്കി .

 

 

” ന്തേ നീ വരുന്നില്ലേ. ഇല്ലേ വേണ്ട ഞാൻ ഒറ്റക്ക് പോയിക്കോളാം ” ഒരു നിമിഷം ഞാൻ ഒന്ന് ആലോചിച്ചു എന്നാലും ഞാൻ എന്തിനാ അവളോട് വരുന്നുണ്ടോ എന്നെ ചോദിച്ചത്.

 

 

” അല്ല ഞാനും വരുന്നുണ്ട് നീ എന്നെ അന്ന് വിളിക്കാതെ പോയതല്ലേ . വിളിച്ചർന്നേൽ ഞാൻ വന്നേനെ ” അവൾടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

 

 

” മ്മ് ” ഞാൻ ഒന്ന് മൂളി.

 

 

” ന്നാൽ നീ പോയി കിടന്നോ രാവിലെ നേരത്തെ പോണം ഞാൻ രാവിലെ വന്ന് വിളിക്കുവൊന്നും ചെയ്യില്ല ” അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി. എപ്പഴോ ഉറങ്ങി പോയി…..

 

 

 

” ഡാ……..ഡാ അച്ചു…….എഴുന്നേൽക്ക് ” ഞാൻ ഉറക്കപ്പിച്ചയിൽ കണ്ണ് തുറന്നു. മുന്നിൽ നിൽക്കുന്ന ഗായത്രിനെ കണ്ടപ്പോൾ എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ പറ്റില. എന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു. 

” ഡാ എണീക്ക് പോയി കുളിക്ക് അമ്പലത്തിൽ പോകണ്ടേ ” അവളുടെ അടുത്ത് വിളിയിൽ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്.

 

 

 

” മ്മ് ” ഞാൻ ഒന്ന് മൂളിൽ.

 

 

 

അവൾ അതും കേട്ട് പുറത്തേക്ക് പോയി. ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് പോയി.

ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. പുറത്ത് ഇറങ്ങി ഞാൻ ഒരു ഓറഞ്ച് കളർ ഷർട്ടും അതിന് ചേർന്ന ഒരു മുണ്ടും ഉടുത്തു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗായത്രി അവിടെ എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി. ആന്റി അവിടെ തന്നെ ഉണ്ടായിരുന്നു.

 

 

 

” രണ്ടും കൂടെ ഇത് എങ്ങോട്ടാ ”

 

 

” അമ്പലത്തിലേക്ക് ” ഗായത്രി ആന്റിനോട് പറഞ്ഞു.

 

 

” നീ സാധാരണ ദാവണി ഉടുക്കാറില്ലല്ലോ ”

 

 

” അത് ഇന്ന് എന്തോ ഉടുക്കാൻ തോന്നി ”

 

 

” മ്മ് രണ്ടും വേഗം ചെല്ല് ” ആന്റി അതും പറഞ്ഞ് അകത്തേക്ക് പോയി.

 

 

ഞാനും അവളും പുറത്തേക്ക് ഇറങ്ങി. ഞാൻ പോയി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൾ വന്ന് വൺ സൈഡ് ഇരുന്നു. ദാവണി ആയ കൊണ്ട് ഇരിക്കാൻ പാട് ആകും എന്നാണ് ഞാൻ വിചാരിച്ചത്. അവൾ കേറി ബൈക്കിൽ ഇരുന്നു. അവളുടെ വലതു കൈ എന്റെ വയറിനോട് ചേർത്ത് പിടിച്ചു. ഞാൻ ബൈക്ക് മുൻപോട്ട് എടുത്തു. വേഗം തന്നെ അമ്പലത്തിൽ എത്തി . ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അന്ന് കണ്ട ബെൻസ് കാർ എടുത്ത് പോയിരുന്നു.

 

 

ഞാനും അവളും സ്റ്റെപ് കേറി മുകളിൽ എത്തി. അവൾ എന്നെയും കൊണ്ട് വഴിപാട് കൗണ്ടറിലേക്ക് പോയി .

 

 

” നീ പോയി കഴിച്ചോ ഞാൻ ഇവിടെ നിക്കാം ”

 

 

” അത് പറ്റില്ല നീയും വരണം ” അവൾ വീണ്ടും എന്നെ പിടിച്ച് വലിച്ചു കൊണ്ടു പോയി. കൗണ്ടറിൽ തിരക്ക് കുറവായിരുന്നു. അവൾ എന്നെ കൂടെ നിർത്തി.

 

 

” ചേട്ടാ ”

 

” പറഞ്ഞോളൂ ”

 

” പുഷ്ഞ്‌ജലി ”

 

” പേര് ”

 

” ഗായത്രി രോഹിണി ”

 

 

” മ്മ് ”

 

” അക്ഷയ് പൂയ്യം ” അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

 

” അടുത്തത് ”


” രാധിക ഉത്രം ”

 

” അച്ചു ” പറയുന്നതിന്റെ ഇടക്ക് അവൾ എന്നെ വിളിച്ചു.

 

 

” മ്മ് ”

 

 

” ആന്റിന്റെ നാൾ ഏതാ ”

 

 

” ആ എനിക്ക് അറിയില്ലാ ”

 

 

” ഫോൺ വിളിച്ച് താ ഞാൻ ചോയ്ച്ചോളാം ” എനിക്ക് ആകെ വണ്ടർ അടിച്ച അവസ്ഥയിൽ ആണ് ഞാൻ ഫോൺ എടുത്ത് അമ്മേയെ വിളിച്ചു കൊടുത്തു. അവൾ ഫോൺ കൊണ്ട് പോയി മാറി നിന്ന് എന്തൊക്കെയോ ചോദിക്കുണ്ടായിരുന്നു. ഫോൺ എന്റെ കൈയിൽ കൊണ്ട് തന്ന് അവൾ കൊറേ ചീട്ടുകളുമായി വന്നു.

 

 

ഞങ്ങൾ രണ്ടും അകത്തേക്ക് കേറി. ആദ്യമായി വന്നപ്പോൾ ഉള്ള അതെ ഫീൽ ആണ് മനസ്സിലേക്ക് വന്നത്. കൊറേ നേരം ഞാൻ അവിടെ നിന്ന് തൊഴുതു. മനസ്സ് നിറഞ്ഞു ഞാൻ എല്ലായിടത്തും പ്രേതക്ഷണം ചെയ്തു പ്രസദവും വാങ്ങി പുറത്തേക്ക് ഇറങ്ങി അമ്പലം ഒന്ന് ചുറ്റിക്കണ്ടു.

 

 

ഞാൻ പുറത്തേക്ക് ഇറങ്ങി ഗായത്രിയെ നോക്കി അവളെ എങ്ങും കാണുന്നുണ്ടായിരുന്നില്ല. ഞാൻ താഴെ പാർക്കിങ്ങിലേക്ക് പോയി. കൊറച്ച് കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വരുന്നു.

 

 

അത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. കടും നീലനിറത്തിൽ ഉള്ള ബ്ലൗസ്

പട്ട് പാവാടയുടെ താഴെ നീലയും സ്വർണ്ണ നിറത്തിലും ഉള്ള രണ്ട് ബോർഡർ അതിനോട് ചേർന്ന് നീല നിറത്തിൽ പൂക്കൾ . ഒരു കൈയിൽ പ്രസാദവും ഒരു കൈകൊണ്ട് പാവാടയുടെ തുമ്പ് ഉയർത്തി പിടിച്ച് നടക്കുന്നു. കാലിൽ സ്വർണ്ണ പാദസരം അതിന്റെ തിളക്കം എന്റെ മുഖത്തിൽ ഒരു പുഞ്ചിരി നിറയ്യുന്നത് ഞാൻ അറിഞ്ഞു. ഞാൻ ആ മുഖത്തേക്ക് നോക്കി ഭാഗിയായി എഴുതിയ കണ്ണുകൾ. നെറ്റിയിൽ ചെറിയ ഒരു പൊട്ട്. അതിനു മുകളിലായി ചന്ദനക്കുറി അളന്നു മുറിച്ചത് പോലെ ഒരു ചെറിയ വര. കാതിൽ ഉടുപ്പിനോട് ചേർന്നപോലെ നീല ജമുക്കി ഇത്രയും കണ്ടപ്പോൾ തന്നെ ഇതുവരെ കാണാത്ത എന്തോ ഒന്ന് എന്നിൽ നിറഞ്ഞു. അവൾ നടന്ന് എന്റെ അടുത്ത് എത്തി.

 

 

 

” നീ എന്താ അച്ചു എന്നെ ഇങ്ങനെ കാണാത്ത പോലെ നോക്കുന്നെ ”

 

 

” നിനക്ക് ഇത്രേം ഗ്ലാമർ ഉണ്ടായിരുന്നോ ” അറിയാതെ എന്റെ വായിൽ നിന്നും അങ്ങനെ ഒരു വാക്ക് വീണു.

 

 

” എന്ത്‌ ” ഗായത്രി എന്നോട് ചോദിച്ചു.

 

 

” ഹെയ് ഒന്നുല്ല ബാ പോകാം ”

 

 

അവൾ ചെറുതായി ഒന്ന് ചിരിച്ചു. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ ബൈക്കിന്റെ പുറകിൽ കേറി. ബൈക്ക് ഓടിക്കുന്നതിന്റെ ഇടക്ക് ഞാൻ കണ്ണാടിയിൽ കൂടെ അവളെ നോക്കി . ആ മുഖത്തു കളിയാടുന്ന ചിരി കാണുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു. ആ മുഖത്ത് നിന്നും കണ്ണ് എടുക്കാനെ തോന്നുന്നില്ല. ഒരു പ്രത്യേക വന്യതയുണ്ട് ആ മുഖത്ത് .ഞാൻ വീട്ടിൽ എത്തിയത് അറിഞ്ഞതെ ഇല്ല. അവൾ ബൈക്കിൽ നിന്നും പതിയെ ഇറങ്ങി . ഞാൻ ബൈക്കിൽ ഇരുന്നവളുടെ ആ പോക്ക്‌ നോക്കി ഇരുന്നു അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.

 

 

 

” നീ ഇറങ്ങുന്നില്ലേ അച്ചു ” ഗായത്രി എന്നോട് ചോദിച്ചു. അപ്പഴാണ് ഇന്ന് ക്ലാസ്സിൽ പോണല്ലോ എന്ന ബോധം എനിക്ക് വന്നത്. ഞാൻ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി അകത്തേക്ക് ഓടി റൂമിൽ എത്തി ഒരു പാന്റ് എടുത്തിട്ടു. താഴേക്ക് ചെന്നപ്പോൾ ഗായത്രി ദവണി മാറി ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു.

 

 

” ഡാ ഇന്ന്…..! ഇന്ന്……..! ഒന്നിച്ചു പോകാം ” ഗായത്രി എന്നോട് പറഞ്ഞു.

 

 

” അതെന്താ നിമ്മി ഇല്ലേ “


” അവൾ ഇല്ലാ വയ്യാ പോലും ”

 

 

” ഞാൻ ഇന്ന് ബൈക്ക് കൊണ്ട പോണേ നടന്ന് അല്ല”

 

 

” അത് കൊഴപ്പില്ല ഞാനും വരുന്നുണ്ട് ”

 

 

” ന്നാ വേഗം കഴിക്ക് എനിക്ക് ടൗണിൽ ഒന്ന് പോണം ബൈക്കിൽ എണ്ണ അടിക്കണം ”

 

 

 

” എടാ വൈകിട്ട് എണ്ണ അടിക്കാം എനിക്ക് ഇന്ന് സെമിനാർ ഉണ്ട് അല്ലേൽ ഞാൻ ഇന്ന് പോകില്ലയിരുന്നു. ”

 

 

” മ്മ് ” ഞാൻ ഒന്ന് മൂളി. ആന്റി എനിക്ക് കഴിക്കാൻ ഉപ്പുമാവ് കൊണ്ട തന്നു. അത് കഴിച്ച് ഇറങ്ങാൻ നിക്കുമ്പോൾ ഫോൺ റിങ് ചെയ്തു. ഫോൺ എടുത്തപ്പോൾ അഭി ആയിരുന്നു.

 

 

‘ ന്താടാ ‘

 

‘ നീ ഇന്ന് ബൈക്ക് എടുക്കുന്നുണ്ടോ ‘ അഭി എന്നോട് ചോദിച്ചു.

 

 

‘ ആ എടുക്കുന്നുണ്ട്……. ന്തേ? ‘

 

 

‘ എന്നെ പിക് ചെയ്യാൻ വരണം മോനെ ഹിമാലയൻ പണി മുടക്കി ‘ 


‘ ഓഹോ തൽക്കാലം വരാൻ സൗകര്യം ഇല്ലാ ‘ ഞാൻ അവനോട് പറഞ്ഞു.

 

 

‘ മൈരേ വന്നില്ലേൽ ബാക്കി അപ്പം പറയാം. ഞാൻ ബസ് സ്റ്റാൻഡിൽ ഇണ്ടാകും ‘ അതും പറഞ്ഞ് അവൻ ഫോൺ വെച്ചു.

 

 

ഞാൻ പുറത്തേക്ക് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. സ്റ്റാർട്ട്‌ ചെയ്ത സൗണ്ട് കേട്ടാ കൊണ്ടാണെന്നു തോന്നുന്നു അവൾ ഓടി പിടിച്ച് വരുന്നണ്ടായിരുന്നു. ഓടി വന്ന് ബൈക്കിൽ കേറി ആൾ വൺ സൈഡ് ആണ് ഇരിക്കുന്നത് ഞാൻ ഒന്നും പറയാത്തെ ബൈക്ക് ഗേറ്റ് കടത്തി മുന്പോട്ട് എടുക്കാൻ പോയപ്പോൾ അതെ ബ്ലൂ ഫസിനോ പെട്ടെന്ന് ഓവർ ടേക്ക് ചെയ്തു പോയി. ഇതാരാണപ്പാ എന്നും എന്നെ കവർ ചെയ്തു പോകുന്നെ ഇതിനെ ഒന്ന് കാണാൻ കിട്ടുന്നില്ലല്ലോ.

 

 

 

” എന്താടാ അച്ചു ബൈക്ക് എടുക്കാത്തെ ” ഗായത്രിയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ബൈക്ക് എടുത്തു. ഞാൻ പോകുന്ന വഴിക്ക് ആ ഫസിനോയെ കാണാൻ പറ്റുമോ എന്ന് ഒരു ശ്രെമം നടത്തി എവിടെ അതിനെ കണികാണാൻ കിട്ടിലാ. ഞാൻ ബൈക്ക് കോളേജ് പാർക്കിങ്ങിലേക്ക് കേറ്റാതെ പുറത്ത് നിർത്തി.

 

 

” നീ എന്താ ക്ലാസ്സിൽ കേറുന്നില്ലേ ” ഗായത്രി ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനു ഇടക്ക് ചോദിച്ചു.

 

 

” ഉണ്ട്….. അഭിനെ കൂട്ടാൻ പോണം അവന്റെ ബൈക്ക് കംപ്ലന്റ് ആണ് ” അതും പറഞ്ഞ് ഞാൻ ബൈക്ക് എടുത്ത് പോയി. പോകുന്നതിന്റെ ഇടക്ക് ഞാൻ കണ്ണാടിയിൽ കൂടെ ഒന്ന് നോക്കാതെ ഇരുന്നില്ല. അവൾ അവിടെ നിന്ന് ഞാൻ പോകുന്നത് നോക്കി നിൽക്കുകയാണ്. നോട്ടം മാറ്റി ഞാൻ ബൈക്ക് കൊറച്ച് സ്പീഡിൽ വിട്ടു.

 

 

 

ടൗണിൽ വേഗം എത്തി എന്നെ കാത്ത് നിൽക്കുന്ന പോലെ അഭി അവിടെ നിൽക്കുണ്ടായിരുന്നു. അവൻ വേഗം വന്ന് ബൈക്കിൽ കേറി.

 

 

” വണ്ടി എടുക്ക് മൈരേ എന്നാ മാങ്ങ നോക്കിക്കൊണ്ട് ഇരിക്കുവാ ” കേറുന്നതിനു മുൻപേ അഭി എന്നോട് പറഞ്ഞു.

 

 

” ആദ്യം കേറ് മൈരേ എന്നിട്ട് ചെലക്ക് ” അവൻ കേറിയപ്പോൾ തന്നെ ബൈക്ക് എടുത്തു. നേരെ പോയത് പമ്പിലേക്കാണ്. നല്ല മൈലേജ് ആയ കൊണ്ട് ഇടക്ക് ഇടക്ക് പമ്പ് കാണിക്കണം.

 

 

” ഓ ഇനി ഇവിടേം കേറാണോ ”

 

 

” മുള്ളി ഒഴിച്ചാൽ വണ്ടി ഓടില്ല എന്ന് നിനക്ക് അറിയില്ലേ ചെലക്കാണ്ട് ഇരുന്നോ. ” അവൻ പിന്നെ ഒന്നുമിണ്ടില ബാക്കിൽ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. എണ്ണയും അടിച്ച് നേരെ കോളേജിൽ ചെന്നു. എത്തിയപ്പഴേക്കും ബെൽ അടിച്ച് പ്രയർ തുടങ്ങിയിരുന്നു. പ്രയർ കഴിഞ്ഞ് ക്ലാസ്സിൽ ചെന്നപ്പോൾ ലക്ഷ്മി മിസ്സ്‌ ക്ലാസ്സ്‌ എടുക്കൻ തുടങ്ങിരുന്നു…..

 

 

ഞങ്ങൾ രണ്ടും ക്ലാസ്സിന്റെ മുന്നിൽ ചെന്ന് അകത്തേക്കു നീട്ടി വിളിച്ചു.

 

 

” മിസ്സ്‌…….”

 

 

” ആ യെസ് കമിംഗ്…. നിങ്ങൾ എന്താ ലേറ്റ് ആയെ “കേറുന്നതിനു ഒപ്പം തന്നെ മിസ്സ്‌ ചോദിച്ചു. ഞങ്ങൾ രണ്ടും സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നു.

 

 

” അത് മിസ്സ്‌…… ഇവന്റെ ബൈക്ക് കംപ്ലയിന്റ് ആയി അപ്പം ഇവനെ പിക് ചെയ്യാൻ പോയി അതാ വൈകിയെ ”

 

 

 

” മ്മ്……. ഇനി ലേറ്റ് ആകരുത് ” എന്നും പറഞ്ഞു മിസ്സ്‌ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.

 

 

” എന്റെ മക്കളെ ഞാൻ ആകെ ശോകം അടിച്ചേനെ ഇവിടെ ഒറ്റക്ക് ഇരുന്ന് ” ഞങ്ങൾ ഇരുന്നപ്പോൾ നിധിൻ ഞങ്ങളോട് ചോദിച്ചു.

 

 

 

” അവൾ വന്നില്ലേ ” ഞാൻ നിധിനോട് ചോദിച്ചു.


” ഇല്ല ” നിധിൻ പറഞ്ഞു.

 

 

 

” ഹെയ് ലാസ്റ്റ് ബെഞ്ച് എന്താ അവിടെ… ഇവിടെ ക്ലാസ്സിൽ ശ്രെദ്ധിക്ക് അത് കഴിഞ്ഞ് മതി സംസാരമെല്ലാം ” പിന്നെ ഞങ്ങൾ ഒന്നും മിണ്ടാൻ നിന്നില്ല . സാധാരണ ലക്ഷ്മി മിസ്സ്‌ ന്റെ ക്ലാസ്സിൽ മിസ്സിനെ വായിനോക്കുന്ന ഞാൻ ഇന്ന് ഒരു മൂഡ് ഇല്ലാതെ ശോകമൂകമായി. ഇന്ന് എന്തോ ഒന്നിനും ഒരു താല്പര്യം ഇല്ലായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞ് മിസ്സ്‌ പോയി.

 

 

 

” നീ എന്താടാ അച്ചു ശോകം അടിച്ച് ഇരിക്കുന്നെ ”

 

 

” ഇന്ന് ആവണി ഇല്ലല്ലോ എന്തോ ഒരു മിസ്സിംഗ്‌ ”

 

 

” എന്ത്‌ മിസ്സിംഗ്‌ ന്താ മോനെ ഇത് അസുഖം മറ്റേത് ആണോ ”

 

 

” പ്പാ മൈരേ ഞാൻ എന്താ അത്രക്ക് തെണ്ടി ആണോ ”

 

 

” എന്റെ പൊന്ന് മൈരേ അതല്ല ”

 

 

” പിന്നെ എന്ത്‌ തേങ്ങയ നീ ഉദേശിച്ചേ ”

 

 

” പ്രേമം ആണോ ന്ന് ”

 

 

” ഒന്ന് പോയെടാ നാറി. ഞാൻ ഇവിടെ വന്നപ്പം ആദ്യായിട്ട് കിട്ടിത് അവളെയാ . അവളോട് എന്തോ ഒരു പ്രത്യേക അറ്റാച്ച്മെന്റ്റ് തോന്നുന്നുണ്ട് നിനക്ക് അത് മനസിലാകുമൊ എന്നൊന്നും അറിയില്ലാ. “

” മ്മ് ” അഭി ഒന്ന് മൂളി. അപ്പഴാണ് ഞാൻ അവളെ ഇന്നലെ കണ്ട കാര്യം ഓർത്തത്.

 

 

 

” ഡാ അഭി അവൾ ഇന്നലെ എന്നോട് പറഞ്ഞിരുന്നു. അവൾടെ പപ്പ വന്നത് കൊണ്ട് കറങ്ങാൻ ഇറങ്ങിയതാണെന്ന് ”

 

 

 

” ഓഹോ നീ ഇന്നലെ അവളെ കാണുവും ചെയ്തായിരുന്നോ ”

 

 

 

” മ്മ് ”

 

 

 

” അല്ല അതൊക്കെ പോട്ടെ നീ ഇന്നലെ അവളേം എവിടെയൊക്കെ പോയി ”

 

 

 

” എവളേം കൊണ്ട് ” അഭി പറഞ്ഞത് കേട്ടിട്ട് നിധിൻ ചോദിച്ചു.

 

 

 

” ഇവന്റെ കസിനെയും കൊണ്ട് ” അഭി പറഞ്ഞു.

 

 

 

” കസിനോ ” നിധിൻ തിരിച്ച് ചോദിച്ചു.


” ആട അവൻ നിക്കുന്ന വീട്ടിലെ ആന്റിന്റെ മോൾ….

നീ സംശയിക്കുവൊന്നും വേണ്ട അവൾ ഇവനെക്കാൾ രണ്ട് മൂന്നു വയസ്സ് മൂത്തതാ ” അഭി നിധിന് മറുപടി കൊടുത്തു.

 

 

 

” നീ പറ മോനെ അവൾ നിന്റെ പാസ്റ്റ് മുഴുവൻ അറിയാൻ ശ്രെമം നടത്തിയോ ”

 

 

” അല്ല അതൊക്കെ നീ എങ്ങനെ അറിഞ്ഞു ” ഞാൻ അഭിനോട് ചോദിച്ചു.

 

 

 

” എടാ പൊട്ടാ നിന്നോട് അവൾക്ക് എന്തോ സോഫ്റ്റ്‌ കോർണർ ഉണ്ട്. അതുകൊണ്ട് ഇതൊക്കെ ഊഹിക്കാവുന്നതേ ഒള്ളു. ”

 

 

” ഓ അങ്ങനെ ”

 

 

 

” ഡാ അക്ഷയ് അന്ന് നീ പോയി കൈ പിടിച്ച് തിരിച്ച പെണ്ണ് ദേ നിന്നെയും നോക്കിക്കൊണ്ട് പോകുന്നു ഇവളേക്ക് വേറെ പണി ഒന്നുമില്ലേ ആവോ ” എന്ന് നിധിൻ പറയുന്നത് കേട്ട് ഞാൻ പുറത്തേക്ക് നോക്കി. അവൻ പറയുന്നത് ശെരിയാണ് പക്ഷെ കക്ഷി അകത്തേക്ക് നോക്കുന്നില്ല . അത് കണ്ടപ്പോൾ എനിക്ക് ഒരു തമാശ തോന്നി.

 

 

” ഡാ അഭി നമ്മക്ക് ചാടിയാലോ അവൾ വന്ന് അന്നോഷിക്കുമോ എന്ന് നോക്കിയാലോ ” ഞാൻ അത് പറഞ്ഞപ്പോൾ അവന്റ മുഖത്ത് ഒരു ചിരി വിരിഞ്ഞു .

 

 

 

” എടാ നിധിനെ നീ ഇവിടെ ക്ലാസ്സിൽ ഇരിക്ക് ഞങ്ങൾ ലൈബ്രറിയിൽ ഉണ്ടാകും. അവൾ വന്ന് ചോദിച്ചാൽ നിങ്ങൾ രണ്ടും എങ്ങോട്ടോ ഇറങ്ങി പോയെന്ന് പറഞ്ഞാൽ മതി ട്ടോ ” അഭി അവനോട് പറഞ്ഞു.


ഞങ്ങൾ രണ്ടും പതിയെ ഡോറിലേക്ക് വന്നു.

 

 

” ഡാ അഭി നോക്ക് വരുന്നുണ്ടോ എന്ന് ” ഞാൻ അഭിനോട് പറഞ്ഞു അവന് പതിയെ പുറത്തേക്ക് ഇറങ്ങി രണ്ട് ഭാഗത്തേക്കും നോക്കി ആരും ഇല്ലാ എന്ന് കാണിച്ചപ്പോൾ ഞങ്ങൾ രണ്ടും വേഗം പുറത്തേക്ക് ഇറങ്ങി. സ്റ്റേർന്റെ അടുത്തേക്ക് ഓടി സ്റ്റേർ കേറി ലൈബ്രറിയിൽ എത്തി .

 

 

 

” എടാ ഇവിടെ ഇരുന്നിട്ട് എന്ത്‌ കോപ്പ് കാണിക്കാനാ ” അഭി എന്നോട് തിരിച്ച് ചോദിച്ചു

 

 

 

” നീ വാടാ നിനക്ക് വായിനോക്കാൻ പറ്റിയ ഏതേലും ചിക്സ് ഇതിന്റെ ഉള്ളിൽ ഉണ്ടാകും ” ഞാൻ അവനെ വിളിച്ചുകൊണ്ടു അകത്തേക്ക് കേറി.

 

 

 

” എടാ ഇവിടെ ലൈബ്രറിയനെ കാണുന്നില്ലല്ലോ ” ഞാൻ അവനോട് ചോദിച്ചു.

 

 

 

” ആ അവിടെ എവിടേലും ഉണ്ടാകും ”

 

 

 

” ഹെയ് എന്താ രണ്ടുപേരും ഇവിടെ ” ശബ്ദം കേട്ടാ ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി. ഇതുവരെ പരിചയം ഇല്ലാത്ത മുഖം ആയിരുന്നു.

 

 

 

” ബുക്ക്‌ എടുക്കാൻ വന്നതാണോ ” ആ ചോദ്യം കേട്ടപ്പോൾ ഇവിടെത്തെ ആൾ ആണെന്ന് മനസിലായി.


” ആ…… അതെ ബുക്ക്‌ വായിക്കാൻ വന്നതാ ” ഞാൻ തപ്പിപ്പറഞ്ഞു.

 

 

 

” മ്മ്മ് ന്നാൽ രണ്ടുപേരും അവിടെ പോയിരുന്നു വായിച്ചോ. പിന്നെ ശബ്ദം ഉണ്ടാക്കരുത് ”

 

 

 

ഞങ്ങൾ രണ്ടും അവിടെന്ന് നടന്ന് വെല്ല്യ ഒരു കോൺഫറൻസ് ഹാളിന്റെ ടേബിളിന്റെ അടുത്ത് എത്തി.

 

 

” ഡാ വാ എന്തേലും ബുക്ക്‌ എടുക്കാം ” ഞാൻ അഭിനെ വലിച്ചോണ്ട് ഷെൽഫിന്റെ അടുത്തേക്ക് പോയി.

 

 

കൈയിൽ കിട്ടിയ ഒരു ബുക്ക്‌ ഞാൻ എടുത്തു. അഭിയും കിട്ടിയ ബുക്ക്‌ അങ്ങ് എടുത്തു.

 

 

” ഡാ വാ ഞാൻ അവനേം കൊണ്ട് ആ വെല്ല്യ ടേബിളിന്റെ മുന്നിൽ ഇരുന്നു ” ഞാൻ ബുക്ക്‌ അല്ലെ എന്ന് വെച്ച് ബുക്ക്‌ അങ്ങ് തുറന്നു. * ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗസൽ * ആഹാ ഇതൊക്കെ ആരാണാവോ ദൈവമേ…. *

 

 

 

” ഡാ അച്ചു ”

 

 

” ന്താടാ ”

 

 

” ഡാ ആ കൊച്ച് കൊള്ളാം ”


” ഏത് കൊച്ച് ”

 

 

” എടാ ആ ബ്ലൂ കളർ ഡ്രസ്സ്‌ ഇട്ട് പെൺകൊച്ച് ” ഞാൻ അവൻ പറഞ്ഞ ഭാഗത്തേക്ക് നോക്കി . ടേബിളിന്റെ മറുവശത്തതായി ഇരിക്കുന്നു ബുക്കിലേക്ക് തന്നെ ആണ് ആളുടെ നോട്ടം ചുറ്റും നടക്കുന്നതൊന്നും ആൾ ശ്രദ്ധിക്കുന്നെ ഇല്ലാ …….

 

 

 

” ന്താടാ നിനക്ക് ഇഷ്ടയോ ” ഞാൻ അഭിനോട് ചോദിച്ചു

 

“നിനക്ക് ആണേൽ പെൺപിള്ളേരെ കറക്കി എടുക്കൽ വളരെ എളുപ്പം ഉള്ള പണി ആണല്ലോ.”

 

 

 

” ഒന്ന് പോയെടാ നാറി… ഞാൻ എന്താ നിന്നോട് പറഞ്ഞെ ആ കുട്ടിയെ നോക്കാൻ അല്ലെ അല്ലാതെ എനിക്ക് ഇഷ്ടായി വാ പറയാം എന്നൊന്നുമല്ലല്ലോ ”

 

 

 

അവിടെ ഇരുന്ന് പ്രാന്ത് പിടിക്കാൻ തുടങ്ങി.

 

 

” ഡാ നീ വരുന്നുണ്ടോ ” ഞാൻ അവനോട് ചോദിച്ചു

 

 

 

” അവിടെ ഇരിക്ക് മോനെ…. നീ ലൈബ്രറിയിൽ പോകാം എന്ന് പറഞ്ഞപ്പം ഞാൻ ഇത്രേയും പ്രതീക്ഷിച്ചില്ല ”

 

 

 

” എനിക്ക് ഇവിടെ പോസ്റ്റ്‌ അടിച്ചിട്ട് വയ്യാ ബെൽ അടിക്കുവാണേൽ താഴേക്ക് പോകർന്നു ” എന്നും പറഞ്ഞ് തീരലും ബെൽ അടിച്ചു

 

 

” എന്റെ ദൈവമേ എനിക്ക് വയ്യാ ഇത്ര പെട്ടെന്ന് അടിച്ചോ ” ഞാൻ അഭി ന്റെ മുഖത്തേക്ക് നോക്കി . അവന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ട് ” നീ എന്നെ നോക്കിയിട്ട് കാര്യമില്ല മോനെ ഞാൻ അല്ല ബെൽ അടിക്കുന്നത് വാ പോകം ” ഞങ്ങൾ രണ്ടും എഴുന്നേറ്റ് നടന്നു.

 

 

 

” ഡാ ആ പെണ്ണിനെ കാണുന്നില്ല ” അഭി എന്നോട് ചോദിച്ചു.

 

 

” ഏത് പെണ്ണിനെ ” ഞാൻ അവനോട് ചോദിച്ചു.

 

 

” എടാ മണ്ട മറ്റ്‌ ബ്ലൂ കളർ ഡ്രെസ് ഇട്ട് പെണ്ണ് ”

 

 

” ഓ ഒന്ന് വന്നേടാ നാറി ” ഞാൻ അഭിനെയും വിളിച്ച് താഴേക്ക് ചെന്നു. സ്റ്റേർ ഇറങ്ങി ക്ലാസ്സിൽ കേറി

 

 

 

” ആ വാ മക്കളെ വാ ” ഞങ്ങളെ കണ്ടപ്പഴേ നിധിൻ പറഞ്ഞു.

 

 

” എന്താടാ ഉണ്ടായെ ” എന്ന് ചോദിച്ചു കൊണ്ട് അഭി ബെഞ്ചിലേക്ക് ഇരുന്നു.

 

 

” അവൾ നേരത്തത്തെ പോലെ ക്രോസ്സ് ചെയ്തു പോയി. പിന്നെ ഒന്നുടെ വന്നിട്ട് നോക്കി നിന്നെ കാണാത്ത കൊണ്ട് ആണെന്ന് തോന്നുന്നു പുള്ളിക്കാരി ഒന്നുടെ വന്ന് ക്ലാസ്സിലേക്ക് നോക്കി നീ ക്ലാസ്സിൽ ഇല്ലാ എന്ന് കണ്ടപ്പോൾ എന്നെ വിളിച്ചു ”

 

” എന്നിട്ട് ” ഞാൻ അവനോട് ആവേശത്തോടെ ചോദിച്ചു.

 

 

 

” പിടക്കാതെ നിക്ക് മൈരേ അവൻ പറയും. അവന്റെ ആവേശം കണ്ടാൽ തോന്നും നിന്റെ കാമുകിയാണെന്ന് ” ഞാൻ അവനെ കണ്ണുരുട്ടി

” നോക്കി കണ്ണുരുട്ടണ്ട ഒള്ള കാര്യമാ പറഞ്ഞെ അവന്റെ ഒരു ആവേശം ” അഭി എന്നെ നോക്കി പറഞ്ഞു.

 

 

” നിങ്ങൾക്ക് ബാക്കി കേൾക്കണോ വേണ്ടയോ നിങ്ങടെ ഒക്കെ തർക്കിര് കഴിയുമ്പോഴേക്കും അടുത്ത മിസ്സ്‌ വരും ” നിധിൻ ഞങ്ങളെ രണ്ടിനെയും നോക്കി പറഞ്ഞു.

 

 

 

” നീ ബാക്കി പറയ് ” ഞാൻ നിധിനോട് പറഞ്ഞു.

 

 

” ഒന്നും മിണ്ടാതെ ഇരിക്ക് മൈരേ എന്താ നടന്നെ എന്ന് നോക്കട്ടെ “എന്തോ പറയാൻ വന്ന അഭിന്റെ വാ മൂടികൊണ്ട് ഞാൻ പറഞ്ഞു.

 

 

” നീ ബാക്കി പറയ് ” ഞാൻ നിധിനോട് പറഞ്ഞു.

 

 

” എന്നിട്ട് എന്താ കഴിഞ്ഞ ഹവർ ഫ്രീ ആയ കൊണ്ട് കൊറേ പേര് ഇറങ്ങി പോയല്ലോ നീ ഒക്കെ പറഞ്ഞ കൊണ്ട് ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കേം ചെയ്തു ”

 

 

” നീ കഥ പറയാതെ ബാക്കി പറ ”

 

 

” എന്നിട്ട് ഞാൻ നടന്ന് ഡോറിന്റെ അടുത്തേക്ക് ചെന്നു. ആ പെണ്ണിന്റെ കൂടെ ഉള്ള ഒരു പെൺകൊച്ചു എന്നോട് ചോദിച്ചു അക്ഷയ് എന്ത്യേ എന്ന് ”

 

 

 

” എന്നിട്ട് നീ എന്ത്‌ പറഞ്ഞു ” അഭി ചോദിച്ചു.

 

 

” ഞാൻ പറഞ്ഞു നിങ്ങൾ രണ്ടും എങ്ങോട്ടോ ഇറങ്ങി പോയി എന്നോട് ഒന്നും പറഞ്ഞില്ല അത് കേട്ടതും ആ പുള്ളിക്കാരി ഒറ്റ ഓട്ടം ആയിരുന്നു. എന്നിട്ട് പിന്നെ ഈ വഴിക്ക് ഒന്നും വന്നില്ല ” പെട്ടെന്ന് എന്റെ ഫോൺ പോക്കറ്റിൽ കിടന്ന് അടിക്കാൻ തുടങ്ങി. ഞാൻ ഫോൺ എടുത്തു നോക്കി.

ഒരു പ്രൈവറ്റ് നമ്പർ ആയിരുന്നു. ഞാൻ കോൾ അറ്റൻഡ് ചെയ്തു.

 

‘ ഹലോ ‘ അപ്പറത്തുനിന്നും ഒരു പെണ്ണിന്റെ ശബ്ദം.

 

 

‘ ആരാ ‘

 

 

‘ അച്ചു നീ എവിടെയാ ഞാൻ ഗായത്രിയാ ‘

 

 

‘ ഞാൻ ക്ലാസ്സിൽ ഉണ്ടല്ലോ ‘

 

 

‘ അച്ചു കള്ളം പറയല്ലേ ‘

 

 

‘ ഞാൻ ക്ലാസ്സിൽ ഉണ്ടന്നെ ‘

 

 

‘ അപ്പം നിന്റെ കൂടെ ഇരിക്കുന്ന ആ ചെക്കൻ പറഞ്ഞു നീ എങ്ങോട്ടോ പോയെന്ന് ‘

 

 

‘ ആ പോയാർന്നു ‘

 

 

‘ എങ്ങോട്ടാ പോയെ ‘ അവളുടെ ആ ചോദ്യം കേട്ടപ്പോൾ എന്ത്‌ പറയണം എന്ന് ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു.

 

 

‘ ഞാൻ ഒന്ന് പുറത്ത് പോയതാ ‘ ഞാൻ അങ്ങ് തട്ടി വിട്ടു.

 

 

‘ എന്തിനാ അച്ചു നീ എന്നോട് കള്ളം പറയണേ ‘

 

 

‘ കള്ളവോ ‘


‘ ആ നീ തന്നെ നീ ഇന്ന് ഇവിടെ എന്നെ ഇറക്കി വിട്ടിട്ട് ‘

 

 

‘ നീ പോയിട്ട് അഭിനെ കൊണ്ട് വരുന്നത് ഞാൻ കണ്ടു പിന്നെ എങ്ങനെയാ നീ പുറത്ത് പോകുന്നത് ‘ അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

 

 

‘ സത്യം പറയ് നീ എവിടെയാ പോയെ ‘

 

 

‘ ഞാൻ ലൈബ്രറിയിൽ ഉണ്ടായിരുന്നു ‘

 

 

‘ ആ അങ്ങനെ പറ ‘

 

 

‘ മ്മ് ‘

 

 

‘ പിന്നെ വൈകിട്ട് പോകുമ്പോൾ എന്നെ കൂടെ കൊണ്ടു പോണേ ‘

 

 

‘ മ്മ് ‘ ഞാൻ ഒന്ന് മൂളിയിട്ട് ഫോൺ വെച്ചു.

 

 

” എന്താടാ പറഞ്ഞെ ” അഭി എന്നോട് ഫോൺ വെച്ചാപ്പഴേ ചോദിച്ചു.

 

 

 

” എടാ അവൾ ഒരു സിസി ടീവി ആണെന്ന് തോന്നുന്നു എന്റെ ഇവിടെത്തെ എല്ലാക്കാര്യങ്ങളും അവൾ അറിയുന്നുണ്ട് ”

 

 

 

” ഓഹോ അത് കൊള്ളാലോ ” അഭി പറഞ്ഞു

” ഏത് കൊള്ളാലോ എന്ന് . എടാ പൊട്ടാ ഇങ്ങനെ പോയാൽ ഇത് വള്ളി ആകും ”

 

 

” വള്ളിയോ ” അഭി എന്നെ സംശയത്തോടെ നോക്കി.

 

 

” എന്റെ പൊന്ന് മൈരേ അവൾ ഇങ്ങനെ നമ്മളെ സിസി ടീവി പോലെ നോക്കികൊണ്ട് നടന്നാൽ ഏതേലും വഴിക്ക് പോകാൻ പറ്റുമൊ അവൾ അതൊക്കെ അമ്മേനെ വിളിച്ച് പറയോം ചെയ്യും ”

 

 

 

” ഓ ഞാൻ ആ വഴിക്ക് ചിന്തിച്ചില്ല ” അഭി പറഞ്ഞു

 

 

” എന്തോ ഭാഗ്യം കൊണ്ടവൾ അമ്മേനെ വിളിച്ച് പറഞ്ഞിട്ടില്ല… അല്ലേൽ അമ്മേന്റെ വിളി ഇപ്പം വന്നേനെ ”

 

 

 

” ബാ പുറത്ത് പോകാം ഈ ഹവറും ഫ്രീ ആണെന്ന് തോന്നുന്നു ” ഞങ്ങൾ മൂന്നും പുറത്തേക്ക് ഇറങ്ങി വരാന്തയിൽ നിന്നു .

 

 

ഞങ്ങൾ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് നോക്കി നിന്നു .

 

 

” ദേ ടാ അച്ചു നമ്മൾ ലൈബ്രറിയിൽ കണ്ട പെണ്ണ് ” അഭി എന്നോട് പയ്യെ പറഞ്ഞു.

 

 

 

” മ്മ് നോക്കി ഒലിപ്പിക്ക് മോനെ ”

 

 

” എടാ അച്ചു നമ്മടെ ആ ചപ്പ കോളേജ് വെച്ച് നോക്കുമ്പോൾ ഇത് ഒരു കിടലൻ കോളേജ് ആണല്ലേ ”


” നീ എന്താ ഉദേശിച്ചേ ” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.

 

 

 

” അല്ല നല്ല കളക്ഷൻസ് ഉണ്ട് ”

 

 

 

” എന്റെ പൊന്ന് മൈരേ നിന്നെക്കൊണ്ട് എങ്ങനെ സാധിക്കുന്നട ” അവൻ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.

 

 

 

” കിണിക്കല്ലേ ” ഞാൻ അഭിനെ നോക്കി പറഞ്ഞു.

 

 

” എടാ നിങ്ങൾ ഇവിടെ നിക്ക് ഞാൻ ഇപ്പ വരാം ” നിധിൻ ഞങ്ങളോട് പറഞ്ഞ് താഴേക്ക് പോയി.

 

 

 

” എടാ അച്ചു നീ ഇവിടെ നിക്ക് ഞാൻ ആ പെണ്ണിനെ ഒന്ന് പരിചയ പെട്ടിട്ട് വരാം ”

 

 

 

” രണ്ടും പോയോ ഇനി ഞാൻ ഒറ്റക്ക് ഇവിടെ നിൽക്കണം അല്ലെ…. പോക്കോടപന്നികളെ ” താഴേക്ക് ഇറങ്ങുന്ന അഭിനെ നോക്കി ഞാൻ പറഞ്ഞു. ഞാൻ അവിടേക്കും ഇവിടേക്കും നോക്കി ഇരിപ്പായി എന്താ ഇപ്പ ചെയ്യാ…….

 

 

 

” അക്ഷയ് ” കേട്ട് പരിചയം ഉള്ള ഒരു ശബ്ദം .


” ആ ഗുഡ് മോർണിംഗ് മിസ്സ്‌ ”

 

 

” ഗുഡ് മോർണിംഗ്….. എന്താ ഇവിടെ പുറത്ത് നിൽക്കുന്നെ ഈ ഹവർ ക്ലാസ്സ്‌ ഇല്ലേ ” ലക്ഷ്മി മിസ്സ്‌ എന്നെ നോക്കി ചോദിച്ചു.

 

 

 

” രണ്ട് ഹവർ ആയിട്ട് ആരും വന്നില്ല ”

 

 

” അല്ല കഴിഞ്ഞ ഹവർ അക്ഷയ് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടല്ലോ എവിടെ പോയതാ കൂടെ ആ പുതിയ കുട്ടിയും ഉണ്ടായിരുന്നല്ലോ ”

 

 

 

” മിസ്സ്‌ ഞങ്ങൾ ലൈബ്രറിയിൽ പോയതാ ”

 

 

 

” മ്മ്മ് ”

 

 

” അവിടെയൊക്കെ പോകുന്നത് നല്ലതാ ബട്ട് ടീച്ചേർസ് ഇല്ലാ എന്ന് കൺഫോം ചെയ്തിട്ട് വേണം പോകാൻ ”

 

 

 

” ഓക്കേ മിസ്സ്‌ ”

 

 

” പിന്നെ തന്റെ ടിസിയിൽ ബാഡ് എന്ന് കണ്ടല്ലോ. തന്നെ ചെറിയ കാര്യത്തിന് ഒന്നുമല്ല അവിടെന്ന് ടിസി പറഞ്ഞു വിട്ടത് അല്ലെ ”


” അത് മിസ്സ്‌ ”

 

 

” വേണ്ട സ്‌പ്ലൈനേഷൻസ് ഒന്നും എനിക്ക് കേൾക്കണ്ട. എനിക്ക് ഒരു കാര്യമേ പറയാൻ ഒള്ളു ഞാൻ നിങ്ങളുടെ ട്യൂറ്റർ ആണ് നിങ്ങൾ എല്ലാരും എന്റെ സ്റ്റുഡന്റസ് ആണ് . എന്റെ സ്റുഡന്റ്സിനെ ഞാൻ ഫ്രണ്ട്‌സ് ആയിട്ടാണ് കാണുന്നത്. തനിക്ക് എന്തേലും ഹെല്പ് വേണമെങ്കിൽ എന്നോട് പറയാം ഒരു ടീച്ചർ ആയിട്ട് കാണണ്ട ഓക്കേ ” അത്രേം പറഞ്ഞു മിസ്സ്‌ പോയി ഞാൻ ആകെ കിളി പാറി ആണ് ഇരിക്കുന്നത് . ടീച്ചർ പോയ പിറകെ അവമ്മാർ രണ്ടും വന്നു എന്റെ അടുത്തേക്ക്.

 

 

 

” എന്താടാ അച്ചു മിസ്സ്‌ പറഞ്ഞത്. നിന്നോട് കൊറേ നേരം എന്തൊക്കയോ പറയുന്നുണ്ടായിരുന്നല്ലോ ”

 

 

 

” മിസ്സ്‌ എന്റെ ടിസിന്റെ കാര്യം പറഞ്ഞതാ ” ടിസി എന്ന് പറഞ്ഞപ്പഴേ അഭിക്ക് കാര്യം മനസിലായി.

 

 

 

” ടിസിയോ ” നിധിൻ എന്നെ നോക്കി ചോദിച്ചു.

 

 

 

” ഓ നിനക്ക് അത് അറിയില്ല അല്ലെ ഞാൻ പറഞ്ഞു തരാം മാൻ ”

 

 

 

” ബാ ക്ലാസ്സിൽ പോകാം ബെൽ അടിക്കാൻ ആയില്ലേ ” ഞാൻ അവമ്മാരെ കൂട്ടി ക്ലസിൽ കേറി

 

 

 

” എടാ അച്ചു ഞാൻ പോയി പേര് ചോദിച്ചു. ”


” എന്നിട്ടോ ” ഞാൻ ചോദിച്ചു.

 

 

” ആരോട് ” നിധിനും ചാടി വീണു ചോദിച്ചു.

 

 

” ഞങ്ങൾ രണ്ടും ലൈബ്രറിയിൽ പോയപ്പം ഒരു പെണ്ണിനെ കണ്ടു അതിന്റെ പേര് ഞാൻ ഒന്ന് ചോയ്ക്കാൻ പോയി ” അഭി നിധിനോട് പറഞ്ഞു.

 

 

 

” അവൾടെ പേര് പറഞ്ഞു പൂർണ്ണിമ ”

 

 

” ആഹാ അടിപൊളി പേര് ആണല്ലോ ”

 

 

” പൂർണ്ണിമായോ….” നിധിൻ ചോദിച്ചു.

 

 

” ന്തേ ” അഭി അവനോട് ചോദിച്ചു.

 

 

” ഒന്നുല്ല ” നിധിൻ മറുപടി പറഞ്ഞു.

 

 

 

” എന്നിട്ട് ”

 

 

” പിന്നെ ഒന്നും ചോയ്ക്കാൻ പോയില്ലടാ. അതൊരു മിണ്ടാ പൂച്ച ആണെന്ന് തോന്നുന്നു. തല കുനിച്ച് ഒന്നും മിണ്ടാതെയാണ് നിന്നത് പേര് പറഞ്ഞതും പോലും ആ കൊച്ചിന്റെ ഫ്രണ്ട്‌ ആണ് “


” മ്മ്മ് ” അപ്പഴേക്കും ബെൽ അടിച്ചു. അനുശ്രീ മിസ്സ്‌ വന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

 

 

” എടാ അച്ചു ”

 

 

” ന്താടാ ”

 

 

” എടാ ഈ പെണ്ണുമ്പിള്ള എന്ത്‌ തേങ്ങയ പറയുന്നേ ”

 

 

 

” അത് നീ എന്നോട് ആണോ ചോദിക്കുന്നെ ” ഞാൻ അഭിനോട് ചോദിച്ചു.

 

 

 

” ഹെയ് ലാസ്റ്റ് ബെഞ്ച് എന്താ അവിടെ ” അനുശ്രീ മിസ്സ്‌ ചോദിച്ചു.

 

 

 

” അത് മിസ്സ്‌ ഇവന് ഒരു ഡൌട്ട് ” അവൻ എന്നെ അന്തം വിട്ട് നോക്കി.


” അത് എന്നോട് അല്ലെ ചോയ്ക്കണ്ടേ ആ കുട്ടിനോട് എന്തിനാണ് ചോദിക്കുന്നെ ”

 

 

” ഹെയ് യു സ്റ്റാൻഡ് അപ്പ്‌ ” മിസ്സ്‌ അഭിനെ നോക്കി പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി ദൈവമേ പണി പാളിലോ. അഭി പയ്യെ എഴുന്നേറ്റു.

 

 

” എവിടെയാ തനിക്ക് ഡൌട്ട് ” അഭി ആകെ നിന്ന് പരതാൻ തുടങ്ങി .

 

 

 

” ഹെയ് യു പറയു എവിടെയാണ് തനിക്ക് മനസിലാകാത്തത് ”

 

 

” അത് മിസ്സ്‌ ” അവൻ താഴേക്ക് തല കുനിച്ചു.

 

 

” മിസ്സ്‌ നേച്ചർ ഓഫ് മാനേജരിയൽ ഇക്കണോമിക് ലെ പ്രഗ്മെറ്റിക് എന്നത് ”

 

 

 

” ഓക്കേ സിറ്റ് പറഞ്ഞു തരാം ” ഞാൻ അഭിനെ മിഴിച്ച് നോക്കി.

 

 

 

” ക്ലാസ്സ്‌ കഴിയട്ടെ മൈരേ നിനക്ക് ഞാൻ തരാട്ടോ ” അഭി എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു അവൻ പറഞ്ഞതിന് മിസ്സ്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .

 

 

 

മിസ്സ്‌ എന്തൊക്കെയോ പറഞ്ഞു. ക്ലാസ്സ്‌ അവസാനിപ്പിച്ചു പോയി. ലെഞ്ച് ബ്രേക്ക് ആയി. ഉച്ചക്ക് ഞങ്ങൾ മൂന്നു പുറത്തേക്ക് ഇറങ്ങി .

 

 

 

” എടാ അച്ചു “


” എന്താടാ ”

 

 

” എടാ തെണ്ടി പട്ടി ചെറ്റേ നാറി ”

 

 

” ന്താടാ നീ എന്തിനാ ഇപ്പം ഇങ്ങനെ തെറി വിളിക്കുന്നെ ”

 

 

 

” നിനക്ക് ഒന്നും അറിയില്ലാ അല്ലെ ”

 

 

 

” എടാ ഇന്നും ആ പെണ്ണുമ്പിള്ള പുറത്ത് ആക്കരുത് എന്ന് കരുതിയ നിന്റെ തലയിൽ ഇട്ടേ ”

 

 

 

” മ്മ്മ് ”

 

 

 

” അല്ല അതൊക്കെ പോട്ടെ കൂടെ നിന്നിട്ട് ഒരുമാതിരി മറ്റേ പരുവാടി കാണിക്കരുത് ” അഭി എന്ന് സംശയത്തോടെ നോക്കി.

 

 

 

” നീ അതിശയിക്കുവൊന്നും വേണ്ട . നീ പഠിക്കാതെ ആണോ മിസ്സിനോട് സംശയം ചോദിച്ചേ ”

” ഒന്ന് പോയെടാ വധുരി . ഇവൻ ആ ബുക്ക്‌ തുറന്ന് വെച്ചുകൊണ്ട ഞാൻ അത് നോക്കി വായിച്ചേ അല്ലേൽ ആ തള്ള എന്നെ പുറത്ത് ആക്കിയേനെ അതുകൊണ്ട് നീ ഓവർ ചെലക്കണ്ട ”

 

 

 

തെണ്ടിനടപ്പ്‌ എല്ലാം കഴിഞ്ഞ് പിന്നെയും ക്ലാസ്സിലേക്ക് കേറി പിന്നെ ഒള്ള മൂന്ന് ഹവർ മൂന്ന് മിനിറ്റ് പോലെ കടന്ന് പോയി.

 

 

 

” ടാ അഭി വാ എനിക്ക് നിന്നെ കൊണ്ട് വിട്ടിട്ട് വേണം അവളെ കൂട്ടിട്ട് പോകാൻ ”

 

 

 

“ഓഹോ രണ്ട് ദിവസം നീ അവളെ കൊണ്ട് അവിടെ ഇവിടെയൊക്കെ പോയപ്പോൾ ഇപ്പം നിന്റെ കൂടെ അല്ലാതെ എവിടെയും അവൾ പോകില്ലേ ”

 

 

 

” ചെലക്കാണ്ട് വണ്ടി കേറ് നീ ” ഞാൻ അവനെയും കേറ്റി വണ്ടി എടുത്ത് അവനെ കൊണ്ട് വിട്ട് തിരികെ കോളേജിന്റെ ഫ്രണ്ടിൽ വന്നു. ഗായത്രി അവിടെ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവൾടെ മുന്നിൽ കൊണ്ട് പോയി ബൈക്ക് നിർത്തി.

 

 

 

” ടാ ” ബൈക്കിൽ കേറുന്നതിന്റെ ഒപ്പം ഗായത്രി എന്നെ വിളിച്ചു.

 

 

“മ്മ് ”

 

 

” ഏതേലും കൂൾ ബാറിൽ പോകുമോ ” അവൾ എന്നോട് ചോദിച്ചു

” എന്തിന് ”

 

 

” കൂൾ ബാറിൽ എന്തിനാ പോണേ എന്തേലും കഴിക്കാനോ കുടിക്കാനോ അല്ലെ ”

 

 

 

” മ്മ് ”

 

 

” ന്നാൽ ആ വഴിക്ക് പോകാം. അവിടെ നല്ല ഒരു കൂൾ ബാർ ഉണ്ട് ” ഞാൻ അവൾ പറഞ്ഞ വഴിക്ക് വണ്ടി മുൻപോട്ട് എടുത്തു.

 

 

 

ഒരു കൂൾ ബാറിന്റെ മുന്നിൽ ബൈക്ക് നിർത്തി. ഗായത്രി ബൈക്കിൽ നിന്ന് ഇറങ്ങി.

 

 

 

” വാ ” ഞാനും ബൈക്കിൽ നിന്ന് ഇറങ്ങി അവൾടെ കൂടെ അകത്തേക്ക് കേറി. ഉള്ളിൽ കേറിയപ്പഴേ എനിക്ക് ഒരു കാര്യം മനസ്സിലായി കപ്പിൾസ് കൂടുതൽ വരുന്ന ഇടം ആണെന്ന് കണ്ടാൽ തന്നെ പറയും മുഴവൻ രണ്ട് പേർക്ക് ഇരിക്കാൻ വേണ്ടിട്ട് ഉള്ള സീറ്റ്‌ ആണ് കൂടുതൽ. അവൾ പോയി ഒരു സീറ്റിൽ ഇരുന്നു.

 

 

ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

 

” എന്താ ചേട്ടാ കഴിക്കാൻ വേണ്ടേ ” ഞാൻ ഗായത്രിനെ നോക്കി.

 

 

 

” രണ്ട് ഫ്രൂട്സ് സലാഡ് ”


” അല്ല മോളെ എന്താ നിന്റെ ഉദ്ദേശം ” അവൾ എന്നെ സംശയത്തോടെ നോക്കി.

 

 

” അല്ല വീട്ടിൽ ഒന്നും പോണ്ടേ ”

 

 

” ഓ അതാണോ ”

 

 

” പിന്നെ നീ എന്താന്നാ വിചാരിച്ചേ ”

 

 

” അത് ” എന്ത്‌ പറയണം എന്ന് അറിയാതെ ആകെ വിളറി ഇരിക്കുകയാണ്……

 

 

” പറയടി ” ഞാൻ അവളെ നോക്കി കൊറച്ചു ശബ്ദത്തിൽ പറഞ്ഞു.

 

 

 

” അച്ചു അത്…… ”

 

 

” നീ വാ തുറന്ന് വെല്ലതും പറയുമോ കൊറേ നേരമായി തത്തി കളിക്കാൻ തുടങ്ങിയിട്ട് ” ഞാൻ പറഞ്ഞു തീരലും അത്യാവശ്യം വലുപ്പം ഉള്ള രണ്ട് പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രൂട്സ് സലാഡ് കൊണ്ടു വന്ന് വെച്ചു.

 

 

 

“മ്മ്മ് കഴിക്ക് ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു നീണ്ട ശ്വാസം വിട്ടു. ഞാൻ അവൾ കഴിക്കുന്നത് നോക്കി വളരെ പയ്യെ ആണ് കോരി കഴിക്കുന്നത്.

 

 

 

” നീ ഇവിടെ ഇടക്ക് ഇടക്ക് വരാർ ഉണ്ടോ ” അവൾ എന്നെ സംശയത്തോടെ നോക്കി.


” ഈ സ്ഥലം കണ്ടാൽ അറിയാം കപ്പിൾസ് വരുന്നതാണെന്ന് നീയും നിന്റെ ബോയ് ഫ്രിണ്ടും ആയിട്ട് ഇവിടെ വരാർ ഉണ്ടോ എന്ന് ”

 

 

അവൾ നിറക്കണ്ണുകളോടെ എന്നെ നോക്കി. ഞാൻ പറഞ്ഞത് അത്രക്ക് ആയോ.

 

 

 

” അച്ചു നീ എന്നെ കുറിച്ച് അങ്ങനെ ആണോ കരുതിയിരിക്കുന്നെ ” കരഞ്ഞു കൊണ്ട് അവൾ എന്നോട് പറഞ്ഞു.

 

 

 

” അത് ഞാൻ……. ” പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയാതെ വന്നു.

 

 

അവൾ പെട്ടെന്ന് എഴുന്നേറ്റ് പോയി.ഞാൻ കഴിപ്പ് നിർത്തി പൈസയും കൊടുത്ത് അവളുടെ പുറകെ പോയി. ഗായത്രി എന്നെ നോക്കാതെ റോഡിൽ കൂടെ നടന്ന് പോയി. ഞാൻ ബൈക്ക് എടുത്ത് അവളുടെ മുന്നിൽ കൊണ്ടു പോയി നിർത്തി. അവൾ എന്നെ മൈൻഡ് ചെയ്യാതെ മുൻപോട്ട് നടന്നു. ഞാൻ പിന്നെയും ബൈക്ക് എടുത്ത് അവളുടെ മുൻപിൽ നിർത്തി. പിന്നെയും അവൾ എന്നെ മറികടന്ന് പോയി. ഇപ്പറാവിശ്യം ഞാൻ അവൾക്ക് മുൻപിൽ ബൈക്ക് കുറുകെ നിർത്തി.

 

 

” കേറടി ” അവൾടെ മുന്നിൽ ബൈക്ക് നിർത്തി കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. അവൾ കേറാൻ മടിച്ച് മടിച്ച് നിന്നു

 

 

” കേറടി ” ഇപ്പ്രാവശ്യം എന്റെ ശബ്ദം കുറച്ചു ഒച്ചയിൽ ആയിരുന്നു. ഗായത്രി പതിയെ ബൈക്കിന്റെ പുറകിൽ കേറി. ഞാൻ നേരെ വീട്ടിലേക്ക് എടുത്തു പോകുന്ന വഴിക്ക് അവൾ ഒന്നും മിണ്ടയില്ല എനിക്ക് ആണേൽ എന്താ പറയേണ്ടതെന്ന് അറിയുകയും ഇല്ലാ.


ഞാൻ ബൈക്ക് വീട്ടിൽലേക്ക് കേറ്റി. ബൈക്ക് നിർത്തിയ പാടെ അവൾ ഇറങ്ങി അകത്തേക്ക് ഓടി. ഞാനും വേഗം അവളുടെ പുറകെ പോയി. ഞാൻ അകത്തേക്ക് കേറുമ്പോൾ ആന്റി സെറ്റിയിൽ ഇരിക്കുന്നുണ്ടായിരുന്നു.

 

 

” ഇവൾ ഇതെങ്ങോട്ടാ പാഞ്ഞു പോണേ ” എന്നെ കണ്ടപ്പോൾ ആന്റി എന്നോട് ചോദിച്ചു.

 

 

 

” അറിയില്ലാ ആന്റി ” ഞാൻ ആന്റിനോട് ഒരു കള്ളം പറഞ്ഞു മുകളിലേക്ക് കേറി. അവൾടെ ഈ മൂഡ് ഓഫീനു ഞാൻ ആണല്ലോ കാരണക്കാരൻ എന്ന് ആലോചിച്ചപ്പോൾ എന്തോ ഒരു വയ്യായിക പോലെ തോന്നി. ഒന്ന് കുളിച്ചു ഫ്രഷ് ആയി അവൾടെ അടുത്തേക്ക് പോയി ഒരു സോറി പറയാം എന്ന് കരുതി ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി കുളിച്ച്. കുളിച്ച് ഫ്രഷ് ആയി ഞാൻ ഡ്രസ്സ്‌ ഒക്കെ ഇട്ട് പുറത്തേക്ക് ഇറങ്ങി.

 

 

 

ഞാൻ നടന്ന് അവളുടെ ഡോറിന്റെ മുൻപിൽ എത്തി. അവളോട് എന്ത്‌ പറയും എന്ന് ആലോചിച്ചപ്പോൾ മനസ്സിലേക്ക് ഒന്നും വന്നില്ല. ഒരു സാഹസത്തിനു നിൽക്കാതെ ഞാൻ നേരെ താഴേക്ക് പോയി.

 

 

” നിങ്ങൾക്ക് രണ്ടു പേർക്കും ഒന്നും വേണ്ടേ പിള്ളേരെ ” ആന്റി എന്നെ കണ്ടപ്പോൾ ചോദിച്ചു.

 

 

” ഞങ്ങൾ കഴിച്ചു ആന്റി ”

 

 

” അതു ശെരി എന്നാൽ അതൊന്ന് പറഞ്ഞൂടെ രണ്ടിനും ” ഞാൻ ആന്റിനെ നോക്കി ഒന്ന് ചിരിച്ചു.

കൊറേ നേരം ഞാൻ ആന്റിന്റെ കൂടെ ഇരുന്ന് ടീവി കണ്ടു. കൊറേ ആയപ്പോൾ എനിക്ക് ബോർ അടിക്കാൻ തുടങ്ങി ഞാൻ മുകളിലേക്ക് കേറി. ബാൽക്കണിയിൽ പോയി ഇരുന്നു

 

 

” അച്ചു ” പെട്ടെന്ന് ഒരു വിളി ഞാൻ തിരിഞ്ഞു നോക്കി ഗായത്രി ആയിരുന്നു.

 


” എടി സോറി ഞാൻ ഒരു തമാശക്ക് ചോദിച്ചതാ നിനക്ക് അത് ഇത്രക്ക് ഫീൽ ആകും എന്ന് ഞാൻ വിചാരിച്ചില്ല ”

 

 

 

” അച്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ”

 

 

” ഇനിയും ഇത് പറഞ്ഞില്ലേൽ എന്റെ നെഞ്ച് പൊട്ടിപോകും ” എന്ന് പറഞ്ഞ് അവൾ കരയാൻ തുടങ്ങി….……

 

 

 

തുടരും……….

1 comment: