Top Stories

ശ്രീരാഗം 3

 

Sreeragam Part 3 | Author : Thamburaan





” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക ,,,,,… അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ”


 

പെട്ടെന്ന് അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിക്കുന്നത് അവൻ കണ്ടു…

 

അപ്പോഴാണ് ശ്രീഹരിയുടെ ശ്വാസം നേരെ വീണത്..

 

സ്വപ്നം കണ്ടതാണ് പെണ്ണ്….അതും ഞാൻ അവസാനം അവളെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ… ശ്രീഹരി മനസ്സിൽ ഓർത്തു,,,,.. മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വിടർന്നു….

 

ശ്രീദേവിയെ ഒന്നു കൂടി നോക്കിയതിന് ശേഷം,,,.. അവൻ പതുക്കെ ആ മുറി വിട്ട് പുറത്തിറങ്ങി,,,,.. മാവിലൂടെ പതുക്കെ ഇറങ്ങി….,,, ശബ്ദം ഉണ്ടാക്കാതെ മതിൽ ചാടി കടന്ന് നേരെ കാറിനടുത്തേക്ക് ചെന്നു…

 

ദേവൻ അപ്പോഴേക്കും വണ്ടിയിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു..

 

ശ്രീഹരി ഡോർ തുറന്ന് ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു…

 

” നീ ഇത്രേം നേരം അവിടെ എന്തെടുക്കുവാർന്നു…,, ഞാൻ ഇവിടെ എത്തിയിട്ട് കുറച്ചായല്ലോ…”

 

ശ്രീഹരി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഒരു കണ്ണിറുക്കി കാണിച്ചു….

അതു കണ്ട് ദേവനും ചിരിച്ചു….

 

ശ്രീഹരി വണ്ടി മെല്ലെ മുൻപോട്ടെടുത്തു….

 

വണ്ടി നേരെ അവർ താമസിക്കുന്ന ഹോട്ടലിലേക്ക് വിട്ടു….,, സാധനങ്ങൾ ഒക്കെ എടുത്ത് വണ്ടി ലോക്ക് ചെയ്ത് അവർ റൂമിലേക്ക് നടന്നു….

 

” ടാ ശ്രീ,,,. അപ്പൊ ഇനി എന്താ പരിപാടി….”

“” എന്ത് പരിപാടി,,,,… ഉറക്കം വരുന്നു….,,,””

” ടാ പന്നി….,,, നമ്മൾ ചെട്ടിയാരോട് എന്താണ് പറയാൻ പോകുന്നത്….?

“” അതിന് നമ്മൾ ,,, ലാപ്ടോപ് എടുത്തിട്ടില്ലല്ലോ…””

” എന്തോന്ന് ”

“” എടാ മോനെ ദേവാ,,,.. നമ്മൾ ഈ ലാപ്ടോപ് എടുത്ത വിവരം ആകെ നമ്മുക്ക് മാത്രേ അറിയൂ….,. ഇത് വെറും ഒരു ലാപ്ടോപ്പ് അല്ല .,,. ഇതിന് നല്ല ഭാരമുണ്ട്.,.,, സാധാരണ ഒരു ലാപ്പിനേക്കാൾ രണ്ടുമൂന്നിരട്ടി കാണും.,.,.,.,.

“ അപ്പോൾ പിന്നെ…..

“ എനിക്ക് തോന്നുന്നത്,..,. ഇത് സ്റ്റീൽവാട്ടർ ന്റെ ഓകെ ഏറ്റവും പുതിയ മോഡൽ ലോക്കറുകളിൽ ഒരെണ്ണം ആണെന്നാണ്.,.,.,

“ ഇതിൽ ഡെൽ എന്നല്ലേ എഴുതിയിരിക്കുന്നത്.,.,.,.,

“ അവർ ഇപ്പോൾ.,..,., ഉടമസ്തൻ പറയുന്ന തരത്തിൽ.,.,.,, അവർക്ക് ഇഷ്ടപ്പെട്ട ഗാഡ്ജറ്റ്സ്ന്റെ രൂപത്തിലുള്ള സേഫ്റ്റി ലോക്കറുകൾ നിർമ്മിച്ചു കൊടുക്കുന്നുണ്ട്.,.,.

“ നീ പറഞ്ഞു വരുന്നത്.,.,..,.

“ ഇത് വെറും ഒരു ലാപ്പ്ടോപ് അല്ല.,.,., അത്തരമൊരു ലോക്കർ ആണെന്ന് തോന്നുന്നു.,.,.,. ഒറ്റ നോട്ടത്തിൽ വെറും ഒരു ലാപ്ടോപ്പ് ആണെന്ന് തോന്നിപ്പിക്കും……,., എന്നാൽ ഇതിന്റെ സെക്യൂരിറ്റി അതി മാരകം ആയിരിക്കും.,.,.,.

“ അതുകൊണ്ട്.,.,.,.,

“ അതുകൊണ്ട്.,.,., ഇതിലെ രഹസ്യം ഞാൻ കണ്ടുപിടിക്കും വരെ,,,…
അയാൾ ഇതറിയേണ്ട…,,, രണ്ട് ദിവസത്തിനുള്ളിൽ നമ്മൾ പ്ലാൻ ചെയ്ത് സാധനം പൊക്കും എന്ന് ചെട്ടിയരോട് പറഞ്ഞേക്കു….””

” ആഹ്,,,..,. നാളെ പറയാം.. ”

അപ്പോഴേക്കും അവർ നടന്ന് റൂമെത്തി…

“” എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് .,,..,., നമ്മുക്ക് കിടക്കാം.,,.,,,. നാളെ കുറച്ച് പരിപാടി ഉണ്ട്…””

അത്രയും പറഞ്ഞു ശ്രീഹരി നേരെ ബെഡിലേക്ക് വീണു…

ലാപ്ടോപ് ഉം ബാക്കി ഐറ്റംസും എടുത്തു അലമാരയിൽ വെച്ചതിന് ശേഷം…,, ദേവനും കിടന്നു..

***************

തലേ ദിവസത്തെ ക്ഷീണം കാരണവും പിന്നെ സൺഡേ ആയതുകൊണ്ടും ശ്രീദേവി വൈകി ആണ് എഴുന്നേറ്റത്…

രാത്രിയിൽ കണ്ട സ്വപ്നം അവൾ ഓർക്കാൻ ശ്രമിച്ചു.,.,.,

ഇന്നലെ രാത്രി ശ്രീയേട്ടൻ തന്റെ അടുത്ത് വന്നു എന്ന് അവൾക്ക് തോന്നിയിരുന്നു..,..,., അതും സ്വപ്നം ആണെന്ന് അവൾ കരുതി.,..,.,. കണ്ണനോട് അവൾ തന്റെ പരിഭവം പറഞ്ഞു.,.,..,

“ ന്നെ.,.,,., ഇങ്ങനെ സ്വപ്നം കാണിക്കാതെ.,.,, , ആളെ ഇങ് കൊണ്ടുവന്നൂടെ.,., ,
ഇതിപ്പോ വന്ന് വന്ന് എല്ലാദിവസവും ശ്രീയേട്ടനെ ആണല്ലോ സ്വപ്നം കാണിക്കുന്നത്.,.,
എന്നാൽ ആളുടെ മുഖം ഒന്ന് കാണിച്ചു തരുമോ.,.,.,
അതും ഇല്ല.,.,.,.
ഇനീം ഇങ്ങനെ ചെയ്താൽ നമ്മൾ തമ്മിൽ പിണങ്ങൂട്ടോ.,., ,

പതിവ് പോലെയുള്ള കണ്ണനുമായുള്ള സംസാരത്തിന് ശേഷം പതിയെ താഴേക്കിറങ്ങി…

രാധമ്മ താഴെ അടുക്കളയിൽ രാവിലെ കഴിക്കാനുള്ളത് എടുത്ത് വെക്കുന്ന തിരക്കിൽ ആണ്..

അപ്പോഴേക്കും ശ്രീദേവി അടുക്കളയിൽ എത്തി…

” ആഹാ ഇപ്പോഴെങ്കിലും എണീറ്റോ… എന്തൊറക്കം ആണ് പെണ്ണേ ഇത് ”

” സോറി രാധമ്മേ,,,, ഇന്നലെ നല്ല ക്ഷീണം ഉണ്ടാർന്നു,,,. അതാ വൈകിയത്,,,,.. കിടന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി ,,,,..”

” ഇന്നലെ സ്വപ്നം ഒന്നും കണ്ടില്ലേ ”

” പിന്നേ,,,.. ശ്രീയേട്ടൻ ഇവിടുന്ന് പോകുന്ന ദിവസം എനിക്ക് ഈ മാല തന്നില്ലേ…അതാ ഇന്നലെ സ്വപ്നത്തിൽ കണ്ടത് ”

“ അത് മാത്രേ ഉണ്ടായിരുന്നുള്ളു.,.,..,

“ ശ്രീയേട്ടൻ ന്റെ അടുത്ത് വന്നത് പോലെ തോന്നി.,.,, എന്നെ നോക്കി നിന്നത് പോലെ തോന്നി.,.,.,.

“ എന്നിട്ട്.,.,.,.

“ എന്നിട്ടെന്താ..,,., സ്വപ്നം കണ്ട് ഞാൻ ഉണർന്നു നോക്കിയപ്പോൾ രാത്രി ഒരു മണി.,.,. .., ഞാൻ പിന്നേം കിടന്നുറങ്ങി.,.,.

ശ്രീദേവി അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഒരു കണ്ണിറുക്കി കാണിച്ചു.,.,.
എന്നിട്ട് പാത്രം തുറന്ന് അതിൽ ഇരിക്കുന്ന നെയ്ദോശയുടെ ഒരു കഷ്ണം അടർത്തിയെടുക്കാൻ തുടങ്ങിയപ്പോൾ.,..

രാധമ്മ കയ്യിൽ ഇരുന്ന ചട്ടുകം കൊണ്ട് അവളെ തല്ലാൻ ഓങ്ങി.,.,.

” ഹമ്…,., എന്നാൽ അത് അവിടെ വച്ചേ.,.,., നല്ല അടി കിട്ടും,.,..,നിനക്ക്.,.,., കാലത്ത് തന്നെ മോള് പോയി കുളിച്ചു ഫ്രഷ് ആയി വാ,,.. എന്നിട്ട് ഒരുമിച്ച് ഫുഡ് കഴിക്കാം….”

” ഞാൻ ഇതാ ദേ പോയി ദാ വന്നു…..” ശ്രീദേവി ചിരിച്ചുകൊണ്ട് മുകളിലേക്ക് പോയി…

****************

ഇതേസമയം രാജൻ ഇന്ദ്രന്റെ വീട്ടിലേക്ക് പോകുകയായിരുന്നു….പോകുന്ന വഴിക്ക് ചെട്ടിയരോട് ലാപ്പിന്റെ കാര്യം എന്തായി എന്ന് വിളിച്ചു ചോദിച്ചു,.,…

രണ്ടു ദിവസത്തിനകം സാധനം കയ്യിൽ കിട്ടും എന്ന് മറുപടിയും കിട്ടി….

അപ്പോഴേക്കും ഇന്ദ്രന്റെ വീടെത്തി…. ഗേറ്റിലെ വാച്മാൻ രാജന്റെ വണ്ടി കണ്ടതും വേഗം ഗേറ്റ് തുറന്നു…

ഇന്ദ്രൻ അപ്പോഴേക്കും പുറത്ത് പോകാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു..

” എന്താടാ…,, കാലത്ത് തന്നെ വിളിച്ച് ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞത്,,, മനുഷ്യന്റെ ഉറക്കം കളയാൻ… ആകെ കിട്ടുന്ന ഞായറാഴ്ച ആണ്…”

” രാജാ,,.,, ഒരു പരിപാടി ഉണ്ടെടാ,,,..”

” നീ കാര്യം പറ ”

” നമ്മുക്ക് ആ മറ്റവളുടെ അഹങ്കാരം ഒന്ന് അടക്കണ്ടേ,,. ആ ശ്രീദേവിയുടെ…,, ”

 

” നീ ഇപ്പൊ എന്ത് ചെയ്യാൻ പോണു..”

 

” അവളെ…,,, നമ്മൾ ഇന്ന് വീട്ടിൽ കേറി നാട്ടിക്കും,,.. പറ്റിയാൽ അവളുടെ ആ തള്ളയില്ലേ,,,.. അവർക്കിട്ടും കൊടുക്കണം…,, ഒന്ന് പേടിപ്പിച്ചു നിർത്തണം…,,”

 

” എന്നാൽ വാ വണ്ടിയിൽ കേറു…”

 

” എന്റെ കാറിൽ പോകാം..,, ഇന്നാ താക്കോൽ,,,. നീ എടുത്തോ..”

 

അവർ പോർച്ചിൽ കിടക്കുന്ന റെഡ് ജീപ്പ് കോമ്പസിലേക്ക് കയറി….
രാജൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു….

 

********************

 

ശ്രീഹരിയും ദേവനും റെസ്റ്റോറന്റിൽ ഇരുന്നു ചായ കുടിക്കുകയായിരുന്നു..

 

” ഇന്ന് കുറെ പരിപാടി ഉണ്ടെന്ന് പറഞ്ഞു എന്താടാ..”

 

” നമ്മുക്ക് ശ്രീനിലയം വരെ ഒന്ന് പോകണം…അവിടെ രാധമ്മ ഉണ്ടാകും..അകലെനിന്ന് ഒരുതവണ കാണണം…”

 

” അല്ല,,, ആരാണ് ഈ രാധമ്മ…”

 

” അത് ശേഖരൻമാമന്റെ ഇരട്ടസഹോദരി ആണ്..,, അവർ വിവാഹം വേർപെടുത്തിയതാണ്..,, രാധമ്മക്ക് മക്കൾ ഉണ്ടാകില്ല…,,, അത് അറിഞ്ഞപ്പോൾ മുതൽ അവിടെ വല്യ പ്രശനം ആയിരുന്നു… ഉപദ്രവം ഒക്കെ ആയി…,, പിന്നെ രാധമ്മ മാമന്റെ വീട്ടിൽ വന്ന് നിന്നു…,, പിന്നെ അത് അങ്ങനെ വിവാഹമോചനം വരെ എത്തി…”

 

” പിന്നെ അവർ എങ്ങനെ നിന്റെ വീട്ടിൽ എത്തി…”

 

” ലക്ഷ്മിയമ്മയാണ് രാധമ്മയെ ശ്രീനിലയത്തിലേക്ക് കൊണ്ടുവന്നത്…,, അവരുടെ വിവാഹം കഴിഞ്ഞപ്പോൾ…

 

ലക്ഷ്മിയമ്മ ഈ കാര്യം ആദ്യം അച്ഛനോട് പറഞ്ഞു,,, അച്ഛൻ മുത്തച്ഛന്റെ അടുത്തും,,,,.. എല്ലാരും ഒരുമിച്ചു ഒരു വീട്ടിൽ താമസിക്കണം അതു മാത്രം ആയിരുന്നു മുത്തച്ഛന്റെ ഏക ആഗ്രഹം… അങ്ങനെ രാധമ്മ ഞങ്ങളുടെ വീട്ടിൽ എത്തി..,.,

 

രാധമ്മക്ക് എന്നെ വല്യ ഇഷ്ടം ആയിരുന്നു,,, എന്റെയും ശ്രീക്കുട്ടിയുടെയും എല്ലാം നോക്കിയിരുന്നത് രാധമ്മയാണ്..”

” നിന്റേം പിന്നെ ആരുടെയും..” ദേവൻ കളിയാക്കി ചോദിച്ചു…

 

” ശ്രീക്കുട്ടിയുടെയും..”

 

ശ്രീഹരി അതു പറഞ്ഞതിന് ശേഷം ആണ് ദേവന്റെ മുഖത്ത് നോക്കിയത്,,,.. അപ്പോഴാണ് അവന്റെ ആക്കി ഉള്ള ചിരി കാണുന്നത്…

 

ശ്രീഹരി തെല്ല് ജാള്യതയോടെ ചായ കുടിച്ചു തീർത്തു..,, കയ്യും മുഖവും കഴുകാൻ പോയി പിന്നാലെ ദേവനും …

 

അവർ ബിൽ സെറ്റിൽ ചെയ്ത് ഇറങ്ങി….
പതുക്കെ കാറിനടുത്തേക്ക് നീങ്ങി…

 

” ദേവാ ,,, പോകുന്ന വഴിക്ക് വല്ല തുണിക്കടയും തുറന്നിട്ടുണ്ടോ എന്നു നോക്കണം…രണ്ട് വെള്ളമുണ്ട് വാങ്ങണം… ”

 

ദേവൻ അതുകേട്ട് ആശ്ചര്യത്തോടെ ശ്രീഹരിയെ നോക്കി…

 

“ വെള്ളമുണ്ടോ.,.,.,., ആർക്ക്,.,..,., നിനക്കോ.,.,.,.,,

 

” ചുമ്മാ….,,,😜 ഒരു രസം…☺️

 

ശ്രീഹരി വണ്ടി മുൻപോട്ടെടുത്തു…

 

പോകും വഴിയിൽ അവർ തുണിക്കടയിൽ കയറി,,, മൂന്ന് വെള്ളമുണ്ട് വാങ്ങി…,, അതിൽ ഒരെണ്ണം ശ്രീഹരി ട്രയൽ റൂമിൽ നിന്നും ഉടുത്ത് ഇറങ്ങി വന്നു…

 

” കൊള്ളാം ,,,, ഈ മുണ്ടും ഷർട്ടും നിനക്ക് നന്നായി ചേരുന്നുണ്ട്….,,, ഇത് സ്ഥിരം ആക്കിയല്ലോ.., പെണ്പിള്ളേർ ഒന്നും നിന്നെ വെറുതെ വിടില്ലാട്ടോ,,..”

 

” എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും ”

 

ശ്രീഹരി ചെറുതായി തോൾ ഒന്ന് ചരിച്ചു ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞു…. അവിടെ നിന്നും പുറത്തിറങ്ങിയ അവർ നേരെ പോയത് ശ്രീനിലയത്തിലേക്കാണ്,,,.. ശ്രീഹരി ആണ് കാർ ഓടിക്കുന്നത്…. ഒരു മീഡിയം സ്പീഡിൽ ആണ് വണ്ടി പോകുന്നത്,,,. എഴുപതു Km/h.,.,….

 

ഇവന് ഇങ്ങനെ ഒക്കെ ഓടിക്കാൻ അറിയാമോ…ദേവൻ മനസ്സിൽ ആലോചിച്ചു…ബാംഗ്ലൂരിൽ വച്ചു ഇങ്ങനെ ഹൈവേയിൽ ഈ വണ്ടി നൂറ്റിയിരുപതിന് താഴെ പോകുന്നത് തന്നെ വല്ലപ്പോഴും ആണ്… റേസ് ട്രാക്കിൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട…

 

കാർ റേസിംഗ് ഇവന് പ്രാന്താണ്…

 

അതിൽ ഇവൻ എത്ര പണം വേണമെങ്കിലും പന്തയം വക്കും… പക്ഷെ ഒരു തവണ പോലും പണം നഷ്ടപ്പെട്ടിട്ടില്ല….

അതു ആലോചിച്ചിരുന്നപ്പോഴേക്കും ശ്രീനിലയം എത്താറായി…അകലെ നിന്നും ഗേറ്റിനു മുൻപിൽ ഒരു ജീപ്പും ഒരു സ്കോര്പിയോയും കിടക്കുന്നത് കണ്ടു… കൂടെ മൂന്നുനാലു മല്ലൻമ്മാരും…

 

ശ്രീഹരി വണ്ടി സ്ലോ ആക്കി… വീട്ടിലേക്ക് നോക്കി…
അവിടെ മുറ്റത്ത് ഇന്ദ്രനും രാജനും നിൽക്കുന്നതും…എന്തോ വാക്ക് തർക്കം നടക്കുന്നതും കണ്ടു… അവൻ എന്തോ കയ്യാങ്കളിക്കുള്ള പുറപ്പാടാണെന് അവനു മനസ്സിലായി…

 

ഇപ്പൊ,,,,.. ഇനി എന്തചെയ്യും…ശ്രീഹരി ആലോചനയിൽ മുഴുകി…

 

*******************

 

ശ്രീദേവി കാലത്തെ ചായകുടി ഒക്കെ കഴിഞ്ഞു പത്രവും നോക്കി ഇരിക്കുവാർന്നു..അപ്പോഴാണ് രണ്ടു വണ്ടികൾ വന്നു ഗേറ്റിന്റെ പുറത്തു നിൽക്കുന്നത് കണ്ടത്… ഒരു ജീപ്പും പിന്നെ ഒരു സ്കോർപിയോയും….

 

ജീപ്പിൽ നിന്നും രാജനും ഇന്ദ്രനും ഇറങ്ങി…

 

സ്കോപിയോയിൽ നിന്നും നാലഞ്ചുപേർ പുറത്തിറങ്ങി ,, രാജനോട് എന്തോ സംസാരിച്ചു…,, അതു കഴിഞ്ഞ് രാജൻ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് നടന്നു,, തൊട്ടു പുറകെ ഇന്ദ്രനും….

 

നടക്കുന്നതിനിടക്ക്‌ അവർ തമ്മിൽ എന്തോ പറഞ്ഞു…
ശ്രീദേവി പതുക്കെ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി നിന്നു….,, അപ്പോഴേക്കും രാധമ്മയും അങ്ങോട്ടെത്തി…

 

” എന്താ ,,, എന്തവേണം….” ശ്രീദേവി ചോദിച്ചു…

 

” എന്ത് ചോദിച്ചാലും തരുമോ….” ഡബിൾ മീനിങ്ങിൽ ഇന്ദ്രൻ തിരിച്ചു ചോദിച്ചു..

 

” ഏയ്‌ മിസ്റ്റർ,,, മര്യാദക്ക് സംസാരിക്കണം…”

 

” ഞങ്ങൾക്ക് അതല്പം കുറവാണല്ലോ ശ്രീദേവികൊച്ചമ്മേ…”

 

” നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത് ,,,”

 

” ഇന്നലെ പറഞ്ഞത് തന്നെ..,, കൊടുങ്ങല്ലൂർ ഉള്ള ആ ഇരുപത്തിയഞ്ചേക്കർ പറമ്പും പിന്നെ നിങ്ങളുടെ ആ കോവിലകവും….”

” നിങ്ങളോട് ഞാൻ മുൻപേ പറഞ്ഞു ഞാൻ അത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ല…ഇനി ഇതും പറഞ്ഞു ഇങ്ങോട്ട് വരരുത് ,,..”

 

രാധമ്മ അവളോട് ചേർന്ന് നിന്ന് ഇവർ ആരാണെന്ന് ചോദിച്ചു…,,, രാജൻ അതു കാണുകയും ചെയ്തു…

 

” എടി പെണ്ണേ,,,.. നിനക്ക് ഞങ്ങളെ അറിയില്ല,,,,വല്ലാണ്ട് നെഗളിക്കല്ലേ..,, ഇന്നലെ നിന്നോട് മര്യാദയുടെ ഭാഷയിൽ ആണ് ചോദിച്ചേ. … അപ്പോൾ നിനക്ക് അഹങ്കാരം…..,,, ”

 

” ഇറങ്ങിപ്പോടോ എന്റെ വീട്ടീന്ന്,,,, ” ,,…. പുറത്തേക്ക് കൈ ചൂണ്ടി ആണ് ശ്രീദേവി അത് പറഞ്ഞത്…

 

അപ്പോൾ രാജൻ ആ കൈ പിടിച്ചു മുറുക്കി,,… ശ്രീദേവിക്ക് ചെറുതായി വേദനിച്ചു,,,.. അവൾക്ക്‌ ദേഷ്യവും നാണക്കേടും ഒക്കെ തോന്നി….,, അവൾ ബലമായി കൈ വിടുവിക്കാൻ നോക്കി,,,..

 

രാജൻ പിടി മുറുക്കി….

 

ഇപ്രാവശ്യം ശ്രീദേവിക്ക് നന്നേ വേദനിച്ചു….,,, ചെറുതായി കണ്ണിൽ വെള്ളം വന്നു,,.. ഇത് കണ്ട രാധമ്മ …

 

” എന്റെ കുട്ടിയെ വിടെടാ….” ..രാജന്റെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു…

 

രാജൻ ,,, രാധമ്മയെ പിടിച്ചു തള്ളി….,, അവർ വേച്ചു പോയി…മുറ്റത്തേക്ക് വീണു…,, പടിക്കെട്ടിൽ തല ഇടിച്ചു….,, ചെറുതായെ ഒന്ന് പൊട്ടി …,,

 

രാജന്റെ ശ്രദ്ധ ഒന്ന് മാറി,,,.. ആ സമയം നോക്കി ശ്രീദേവി ഒന്ന് കുതറി….,, അതിൽ രാജന്റെ പിടി അയഞ്ഞു….,, അവൾ കൈ വിടുവിച്ചു രാധമ്മയുടെ അടുത്തേക്ക് ഓടി…,,

 

വല്യ കുഴപ്പം ഇല്ല നെറ്റി ചെറുതായി ഒന്ന് പോറിയിട്ടെ ഉള്ളു….അവൾ രാധമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു…

 

” നീ അത് ഞങ്ങൾക് എഴുതിത്തരും അതും ഞങ്ങൾ പറയുന്ന വിലയ്ക്ക് ”

 

അതും പറഞ്ഞു ഇന്ദ്രൻ പുറത്തേക്ക് നടന്നു…പുറകെ രാജനും…..,, അവൻ നേരെ പോയത് സ്കോര്പിയോയുടെ അടുത്തേക്കാണ്,,.. അവിടെ നിന്നും ഗുണ്ടാ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ഒരുത്തൻ അവരുടെ അടുത്തേക്ക് വന്നു..

” എന്താ ,,.. ഇന്ദ്രൻസാറെ,,. ഞങ്ങൾ നിക്കണോ അതോ പോണോ…”

 

” ടാ മാർട്ടിനേ…,, നീ അങ്ങോട്ട്‌ ചെല്ലു,,.. ആ വീട്ടിൽ ഇനി പൊട്ടുന്നതൊന്നും വേണ്ടാ…,, പിന്നെ ആ പെണ്ണിനെ ഒന്നും ചെയ്യരുത്..”

 

” ഇമ്മാതിരി ചീള് കേസിനൊക്കെ എന്നെ വിളിക്കേണ്ട കാര്യം ഉണ്ടോ..”

 

” നീ ചുമ്മാ നിന്നാൽ മതി….,, അവരെ ഉപദ്രവിക്കാൻ അല്ല എന്റെ ഉദ്ദേശം,,,.. പേടിപ്പിച്ചു നിർത്തണം,,.. അതിന് നിന്റെ പേര് ബെസ്റ്റ് ആണ്…. ഇനി സമയം കളയാതെ വിട്ടോ…,, ആഹ് പിന്നെ,,. വല്ല സുമനസുകൾ കേറിവന്നാൽ അത്യാവശ്യം മെനക്കു കൊടുത്തോ…”

 

( മാർട്ടിൻ ,,, ഫോർട്ട് കൊച്ചിയിലെ ഒന്നാന്തരം ഗുണ്ട,,.. ടൌൺ S I യുടെ കൈ വെട്ടിയതടക്കം,, പന്ത്രണ്ടോളം കേസിലെ പ്രതിയാണ്…,, അവനെ പിടിക്കാൻ ഒരു പോലീസുകാരനും ധൈര്യം ഇല്ല…,, അതിനു ശ്രമിച്ച S I യുടെ കൈ അവൻ പട്ടാപ്പകൽ നടു റോഡിൽ ഇട്ടാണ് വെട്ടിയത്….)

 

അതു കേട്ടതും മാർട്ടിനും ബാക്കിയുള്ളവരും മുറ്റത്തേക്ക് നടന്നുകയറി..

 

ഇത്രയും പറഞ്ഞുകൊണ്ട് അവർ ജീപ്പിലേക്ക് കയറി,,.. വണ്ടി പതുക്കെ മുൻപോട്ടെടുത്തു…

 

ആ സമയത്താണ് ഗേറ്റിന് മുൻപിൽ ഒരു പജീറോ സഡൻ ബ്രേക്ക് ഇട്ട് നിർത്തിയത്….

 

പിന്നെ ആ വണ്ടി പതുക്കെ ഗേറ്റിലൂടെ ഓടിച്ചു മുറ്റത്ത് കയറ്റുന്നത് കണ്ടു…

 

രാജന്റെയും ഇന്ദ്രനെയും നോട്ടം ആ മോഡിഫൈഡ് പജീറോയിലേക്ക് നീണ്ടു…

 

എങ്കിലും അവർ വണ്ടി നിർത്താൻ പോയില്ല… ആരായാലും അതു മാർട്ടിന്റെ അന്നതെക്കുള്ള കൈത്തരിപ്പ് തീർക്കലിനുള്ള മുതൽ ആണെന്ന് അവർ ഉറപ്പിച്ചു…

 

പജീറോ മുറ്റത്ത് വന്ന് ബ്രേക്കിട്ടു നിന്നു…
എല്ലാവരുടെയും നോട്ടം ആ കാറിലേക്കായി..

 

ശ്രീഹരിയുടെ കണ്ണുകളിൽ ചുവപ്പ് പടരുന്നത് ദേവൻ കണ്ടു…രാധമ്മയെ പിടിച്ചു തള്ളുന്നത് ശ്രീഹരി കണ്ടിരുന്നു…എന്താണ് അവന്റെ മനസ്സിൽ എന്ന് മാത്രം ദേവന് മനസ്സിലായില്ല,,,

 

ശ്രീഹരി വണ്ടി ഒന്ന് ഇരപ്പിച്ച ശേഷം ഓഫ്‌ ചെയ്തു….

 

*****************

 

അവൻ ദേവനെ ഒന്ന് നോക്കി… പിന്നെ,,..

ശ്രീഹരി പതുക്കെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…
ആ കാലുകൾ മുറ്റത്ത് ആഞ്ഞു ചവിട്ടി,,, മണ്ണിൽ നിന്നും പൊടി പാറി ഉയർന്നു…

 

എല്ലാവരുടെയും നോട്ടം ശ്രീഹരിയിൽ ആണ്… എന്നാൽ ശ്രീഹരിയുടെ നോട്ടം ആദ്യം പോയത് രാധമ്മയിലേക്കാണ്… അപ്പോഴേക്കും ശ്രീദേവി രാധമ്മയെ പിടിച്ചു എഴുന്നേല്പിച്ചിരുന്നു…. അതു കണ്ട ശ്രീഹരി…ഒന്ന് ചുറ്റും നോക്കി… മനോഹരമായ പൂന്തോട്ടം താനൊക്കെ പണ്ട് ഓടിക്കളിച്ചിരുന്ന മുറ്റം… ഒന്ന് മനസ്സിൽ ചിരിച്ചു എന്നിട്ട് ശ്രീദേവിയുടെ അടുത്തേക്ക്‌ നടന്നു….

 

ശ്രീദേവി അവനെ ഒന്ന് നോക്കി…

 

എവിടെയോ കണ്ടു മറന്നപോലെ… ഓർമ്മ കിട്ടുന്നില്ല…,, പക്ഷേ അവനെ  കാണുമ്പോൾ അവളുടെ ഹൃദയതാളം  മുറുകുന്നു .,., ശരീരം ആകെ ഒരു വിറയൽ അനുഭവപ്പെടുന്നു.,..,., തന്റെ ആരോ ആണ് എന്ന് ഒരു ഫീൽ.,.,.,

6 അടിയോടടുത് ഉയരം , വെളുത്ത നിറം, വലത്തോട്ടു ചീകി ഒതുക്കി വച്ചിരിക്കുന്ന മുടി, കഴുത്തിൽ ഒരു സ്വർണമാലയിൽ എന്തൊക്കെയോ കോർത്തിട്ടിരിക്കുന്നു..

 

നീലക്കാര മുണ്ടും നീല ഷർട്ടും ആണ് വേഷം…കയ്യിൽ ഒരു വള ,,,.. അതിൽ എന്തോ എഴുത്തിട്ടുണ്ട്…,, നല്ല ഉറച്ച ശരീരം,,,.. നല്ല ഷെയ്പ്,,.. മസിലുകൾ എല്ലാം നല്ലപോലെ വിരിഞ്ഞനിന്നു…

 

കാണാൻ നല്ല സുന്ദരൻ…

 

നീല കണ്ണുകൾ.,,,.. നല്ല കട്ടി മീശ ,,,.. കട്ടത്താടി,,,.. ആരെയും കൂസാതെയുള്ള മുഖഭാവം…. തന്റെ നോട്ടം കണ്ടതും മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു…

 

അവൻ ശ്രീദേവിയുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ,,,.. മാർട്ടിൻ അവനെ തടഞ്ഞു…

 

” ങ്ഹും എങ്ങോട്ടാ…”

 

” അതെ ചേട്ടാ ആ മാഡത്തിന്റെ അടുത്തേക്ക്…”

 

” അതെന്തിനാന്ന്…” മാർട്ടിയുടെ ശബ്ദം ഉയർന്നു..

 

” ചേട്ടാ,,,… ഇവിടെ ഈ കാണുന്ന ഔട്ഹൗസ് കാലി ആയി കിടക്കുവല്ലേ…,..,
അതു വാടകയ്ക്ക് കൊടുക്കുന്നോ എന്ന് ചോദിക്കണം,,,”

” നിനക്ക്‌ ഈ ഔട്ഹൗസ് തന്നെ വേണോ ,,,ഇത്‌ വാടകയ്ക്ക് കൊടുക്കുന്നില്ല… നീ വിട്ടോ…”

 

“എനിക്ക് താമസിക്കാൻ ഒരു വീട് വേണം,…,,, ഇത് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ ഇല്ലയോ ,,, അത് അവർ പറയട്ടെ…ചേട്ടാ..”

 

” നിന്റെ നാട് എവിടെയാ…”

 

” തൃശൂർ.,.,,,. മിഷൻ ഹോസ്പിറ്റലിന്റെ അടുത്താണ്.,., …”

 

“ തൃശ്ശൂർ ഉള്ള നീ ഇവിടെ വന്ന് വാടകയ്ക്ക് വീട് ചോദിക്കുന്നോ.,.,.,

 

“ ഞാൻ ഇവിടെ കല്ലൂർ ആണ് ജോലി ചെയ്യുന്നേ.,.,.,. സ്റ്റേഡിയത്തിന്റെ അടുത്ത്..,,

 

” കല്ലൂർ ,,,.. ഉള്ള ഒരാളും ഈ മാർട്ടിന്റെ വാക്കിന് എതിരെ പോകില്ല…”

 

അത്രയും നേരം അവരുടെ സംസാരം ശ്രീദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…,, മാർട്ടിൻ എന്ന പേര് കേട്ടപ്പോൾ അവൾ ഞെട്ടി….,, അപ്പോൾ അവളുടെ ഉള്ളിൽ ഒരു പേടി കയറി,,,. ഗുണ്ടാ മാർട്ടിൻ… ഈ പേര് കേട്ടിട്ടുണ്ട്…,, പോലീസുകാരനെ റോഡിൽ ഇട്ട് വെട്ടിയതടക്കം.., കേട്ടിട്ടുണ്ട്,, ഇന്നാണ് ആദ്യം ആയി കാണുന്നത്…

 

പെട്ടെന്ന് ശ്രീദേവി പറഞ്ഞു…

 

” ആഹ് ഔട്ഹൗസ് വാടകയ്ക്ക് കൊടുക്കുന്നുണ്ട്.,.,.,..

 

” കണ്ടോ ചേട്ടാ,,, മാഡത്തിന് താല്പര്യം ഉണ്ട്.,.,.,.. ഞാൻ ഇതൊന്ന് ഡീൽ ആക്കട്ടെ…,..,,.

 

” എടി…എടി.., നീ വല്ലാണ്ട് അങ്ങു ഒണ്ടാക്കല്ലേ.., നിന്നെ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞോണ്ട് ആണ്.,,, അല്ലേൽ വലിച്ചു കീറി അടുപ്പത്ത് വച്ചേനെ…,,, ഇനി നീ വല്ലതും പറഞ്ഞാൽ ഈ തള്ളയെ ഞാൻ അങ്ങു തീർക്കും…”

 

അതും പറഞ്ഞു മാർട്ടിൻ രാധമ്മയെ പിടിക്കാൻ ആഞ്ഞു..

 

പെട്ടെന്ന്,,, .. ശ്രീഹരി ഇടയിൽ കേറി നിന്ന് അവനെ തടഞ്ഞു…എന്നിട്ട് പറഞ്ഞു….

 

” ചേട്ടാ ,,.. എന്താ ഇങ്ങനെ ഒക്കെ..,, ഒന്നുമില്ലേലും അവർ പ്രായം ഉള്ള ഒരു സ്ത്രീ അല്ലെ…,, അതും പോരാഞ്ഞ് നെറ്റിയും പൊട്ടിയിരിക്കുന്നു,,,.. പിന്നെ ഇങ്ങനെ സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ കേറി അതിക്രമം കാണിക്കുന്നത് ആണുങ്ങൾക്ക് ചേർന്ന പരിപാടി ആണോ…”

” അതു ചോദിക്കാൻ നീ ആരാടാ…, ”

 

” ഞാനോ…,,, ഞാൻ ഒരു പാവം വഴിപോക്കൻ ”

 

” ഇത് നിന്റെ ഭാര്യയും അമ്മയും ഒന്നും അല്ലല്ലോ…,, ഞാൻ ചിലപ്പോൾ ഇന്ന് ഇവളെ എന്റെ കൂടെ കിടത്തും…ഒരു പുല്ലനും ചോദിക്കാൻ വരില്ല…”

 

ഇത് കേട്ട ദേവൻ മനസ്സിൽ പറഞ്ഞു….
മോനെ മാർട്ടിൻ,,,..ഇന്നത്തോടെ നിന്റെ വെടി തീരും…

 

ഇത് കേട്ടതോടെ ശ്രീഹരിയുടെ മുഖത്തെ ചിരി മാഞ്ഞു,,.. ഇപ്പോൾ അവന്റെ മുഖം ആകെ വലിഞ്ഞു മുറുകി,,,. കണ്ണുകളിൽ ഒരു ക്രൂരത നിറഞ്ഞു…,,ആ കണ്ണുകൾ ചോരനിറമായി…

 

ബാക്കി പറയാൻ മാർട്ടിന് സമയം കിട്ടിയില്ല…. അപ്പോഴേക്കും ശ്രീഹരിയുടെ കൈ അവന്റെ മുഖത്ത് പതിച്ചിരുന്നു..,, മാർട്ടിന്റെ തല തുളസിത്തറയിലേക്ക് പതിച്ചു… തുളസിത്തറയുടെ അരിക് പൊളിഞ്ഞു പോയിരുന്നു…
തലയിൽ നിന്നും ചോര ഒഴുകിയിറങ്ങി… മാർട്ടിൻ ബോധംകെട്ട് നിലത്തു വീണു.,.,.,

 

അതു കണ്ടപ്പോൾ തന്നെ കൂടെ ഉണ്ടായവർ ഒന്ന് പകച്ചു…,,

 

രണ്ടാമൻ ഓടി വന്നു ശ്രീഹരിയെ പുറകോട്ട് തള്ളിക്കൊണ്ട് പോയി…

 

ശ്രീഹരി ശക്തിയായി കാറിൽ ഇടിച്ചു നിന്നു.,.,…ശ്രീഹരി അവനെ മുൻപോട്ട് തള്ളി മാറ്റി എന്നിട്ട് അവന്റെ വയറ്റിൽ മുട്ടുകാൽ കയറ്റി അതിശക്തിയായി ഇടിച്ചു….
അവന്റെ വായിൽ നിന്നും ചോര തുപ്പി… പിന്നെ അവന്റെ കഴുത്തിൽ പിടിച്ചു തിരിച്ചു…

 

” ക്ടക് ” കഴുത്തോടിഞ്ഞ ശബ്ദം അവിടെ കേട്ടു…

 

അപ്പോഴേക്കും മൂന്നാമൻ ശ്രീഹരിയെ ചവിട്ടി… ശ്രീഹരി ബോണറ്റിൽ ഇടിച്ചു നിന്നു.,.,…

 

അവന് അത് അൽപ്പം വേദനിച്ചു.,.,.,, ശരീരം വേദനിച്ചാൽ പിന്നെ ശ്രീഹരിയെ പിടിച്ചാൽ കിട്ടില്ല.,.,.

 

അവൻ വലത്തെ കൈ ബോണറ്റിൽ കുത്തി ചാടി അവനെ തല്ലാൻ വന്ന മൂന്നാമന്റെ നെഞ്ചിനു ചവിട്ടി,,,അവന്റെ വായിൽ നിന്നും ചോര പുറത്തേക്ക് ഒഴുകി.,.,.,, ഇറയത്തെ തൂണിൽ ഇടിച്ചു നിന്നു.,.,….

 

പിന്നെ ശ്രീഹരി ഒന്ന് പിന്നോട്ടാഞ്ഞു പുറംകാൽ കൊണ്ട് അവന്റെ മുഖത്ത് അടിച്ചു… അവനും വെട്ടി ഇട്ട വാഴപോലെ വീണു…

 

ശ്രീഹരി നാലാമന് നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…

 

” ഇവരെ വലിച്ചു വണ്ടിയിൽ ഇട്ടിട്ടു സ്ഥലം കാലിയാക്ക്..,അല്ല ഇനി നിനക്കും വേണോ..,.,.,വേണമെങ്കിൽ വന്നോളൂ.,…”

ഇത്രയുമൊക്കെ കണ്ടപ്പോൾ തന്നെ അയാൾ പേടിച്ചു വിറച്ചിരുന്നു.,.,… അയാൾ അവരെ എങ്ങനെ ഒക്കെയോ വണ്ടിയിൽ വലിച്ചു കയറ്റി…അവിടെ നിന്നും ജീവനും കൊണ്ട് സ്ഥലം വിട്ടു…

 

പെട്ടെന്ന് …

 

” രാധമ്മേ “….എന്നൊരു കരച്ചിൽ ശ്രീഹരി കേട്ടു….

 

അവൻ അങ്ങോട്ട് നോക്കി…രാധമ്മ മണ്ണിൽ വീണ് കിടക്കുന്നു….അവൻ അങ്ങോട്ട് ഓടി എത്തി…രണ്ടുമൂന്നു തവണ രാധമ്മേ എന്നു വിളച്ചു നോക്കി…ശ്രീദേവിയും രാധമ്മേ എന്ന് വിളിച്ചു കരയുന്നുണ്ട്….ദേവനും വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ടെത്തി…

 

ശ്രീഹരി ,,,.. രണ്ടാമതൊന്ന് ആലോചിക്കാതെ രാധമ്മയെ തന്റെ കയ്യിൽ കോരി എടുത്തു…..,.എന്നിട്ട് പറഞ്ഞു…

 

” ദേവാ…വണ്ടിയെടുക്കേടാ…,,”

 

അവൻ രാധമ്മയെ പിന്നിലെ സീറ്റിലേക്ക് കിടത്തി…അവനും ഒപ്പം കയറി ഇരുന്നു…എന്നിട്ട് ശ്രീദേവിയോട് അപ്പുറത്ത് കയറി തല മടിയിൽ എടുത്ത് വയ്ക്കാൻ പറഞ്ഞു…

 

അവൾ ഓടി അകത്തേക്ക് കയറി…,, തല എടുത്ത് മടിയിൽ വച്ചു…ദേവൻ വേഗം വണ്ടി എടുത്തു…. ഹോസ്പിറ്റലിലേക്ക് പായിച്ചു…

 

ശ്രീദേവി അപ്പോഴും കരഞ്ഞുകൊണ്ട് രാധമ്മയെ വിളിക്കുന്നുണ്ടായിരുന്നു…,,, അതും കൂടി കണ്ടപ്പോൾ ശ്രീഹരിയുടെ കണ്ണും ചെറുതായി നിറഞ്ഞു…

 

അവൻ പെട്ടെന്ന് നോട്ടം മാറ്റി…പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു.,.,…
ആരും കാണാതെ അവൻ തന്റെ….,,,
കണ്ണുകൾ തുടച്ചു…,,,

 

*********** തുടരും**********

No comments