Top Stories

ശ്രീരാഗം 7

 

Sreeragam Part 7 | Author : Thamburaan





കാസിനോ ഇൻറർനാഷണ

 

ഹോട്ടൽ പാർക്കിംഗിലേക്ക് ഒരു വൈറ്റ് ജാഗ്വാർ ചീറിപ്പാഞ്ഞു വന്നു….,.,

 

അതിൻറെ പിൻസീറ്റിൽ നിന്നും ബ്ലാക്ക് കോട്ടും സ്യൂട്ടും സ്വർണ ഫ്രെയിം ഉള്ള കണ്ണടയും ധരിച്ച് ഏകദേശം അൻപത്തിയഞ്ചിനോടടുത്ത് പ്രായം തോന്നിക്കുന്ന ആരോഗ്യദൃഢഗാത്രനായ ഒരാൾ ഡോർ തുറന്ന് പുറത്തിറങ്ങി.,.,.,

 

അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ചതിന് ശേഷം ഹോട്ടലിലേക്ക് നടന്നു.,

 

അവിടെ നിന്ന് സെക്യൂരിറ്റി അയാളെ കണ്ടതും ഒരു സല്യൂട്ട് നൽകി ഡോർ തുറന്ന് പിടിച്ചു കൊടുത്തു,..,

 

റീസെപ്‌ഷനിൽ ഉള്ളവർ അയാളെ കണ്ട് എഴുന്നേറ്റു നിന്നു..,..,.,

 

അയാൾ അവരെ മൈൻഡ് ചെയ്യാതെ നേരെ ലിഫ്റ്റിനടുത്തേക്ക് നടന്നു.,.., റീസെപ്‌ഷനിലെ പെണ്കുട്ടി പെട്ടെന്ന് തന്നെ മാനേജറെ ഇന്റർകോം വഴി വിളിച്ചു..,.,.,.,

 

” സർ .,,.,,. രാഘവൻ സാർ വന്നിട്ടുണ്ട്.,..,.,,

 

” എപ്പോൾ…..,,,,

 

” ഇപ്പോൾ വന്നുള്ളൂ.,,..,,

 

മാനേജർ അപ്പോഴേക്കും ക്യാബിനിൽ നിന്നും അങ്ങോട്ടേക്ക് ഓടിപ്പിടഞ്ഞെത്തി.,.,.,.,.

 

” സർ .,.., എന്താണ് ഒരു മുന്നറിയിപ്പില്ലാതെ.,.,.,.


രാഘവൻ അയാളെ ഒന്ന് നോക്കി,.,.,., അത് കണ്ട് പേടിയോടെ മാനേജർ തല താഴ്ത്തി നിന്നു.,.,.,.

 

” ഇൻഫോർമൽ ആയി വന്നതാണ്.,.,.,. താൻ പൊയ്ക്കോളൂ.,.,.,.

 

രാഘവന്റെ മറുപടി കേട്ടപ്പോളാണ് മാനേജർക്ക് ശ്വാസം നേരെ വീണത്.,.,., അപ്പോഴേക്കും ലിഫ്റ്റ് താഴെ എത്തി..,,., രാഘവൻ അതിൽ കയറി മൂന്നാം നിലയിലേക്കുള്ള ബട്ടൻ അമർത്തി.,.,.,.

 

ലിഫ്റ്റ് അയാളെയും വഹിച്ചുകൊണ്ട് മുകളിലേക്ക്‌ പോയി……

 

***********************

 

ശ്രീഹരിയും ദേവനും ഔട്ട്ഹൗസിൽ എത്തി.,..,.
അകത്തേക്ക് കയറാൻ തുടങ്ങിയ ശ്രീഹരിയോട്.,..,

 

” ടാ.,..,., അവൾ ഇപ്പോഴും നിന്നെ തന്നെ ആണ് മനസ്സിൽ കൊണ്ട് നടക്കുന്നത്..,.,.

 

” നമ്മുക്ക് നോക്കാം.,.,.

 

” എന്ത് നോക്കാം,..,,.,. ഇനി നീ പറഞ്ഞില്ലേൽ ഞാൻ പറയും.,..,,..

 

” നീ ഇപ്പൊ ഒന്നും പറയില്ല.,.,., നമ്മുക്ക് അവളെ പതിയെ അറിയിക്കാം.,.,.,

 

” അതിന്റെ ആവശ്യം എന്താണ്.,..,.,

 

” അവൾക്ക് ശത്രുക്കൾ ഉണ്ട്,.,. ബന്ധുക്കൾ ഇല്ല.,..,. അപ്പോൾ വരുന്ന പണിയുടെ സൈസ് കുറയും,.,.,
ഞാൻ ഇപ്പൊ അവിടെ ചെന്നാൽ പിന്നെ അതിന് അനുസരിച്ച് അവർ പ്ലാൻ ചെയ്യും.,.,.,

 

” ഓഹ് പിന്നെ.,..,. ഒന്ന് പോടാ.,..,,

 

” ഹി ഹി ഹി.,.,.,. എനിക്ക് അവളെ ഒന്ന് വട്ടം കറക്കണം.,..,.,

 

” എന്തിന്.,..,,. പാവം ഉണ്ടെടാ.,..,, ഇത്രേം കാലം നിന്നെ കാത്തിരുന്നു.,.,,. ഇനീം അതിനെ വട്ടം കറക്കണോ.,.,.,

 

” അധികം ഒന്നും ഇല്ലടാ.,., ചുമ്മാ ഒരു കൗതുകം.,..,

ഇതിനെ കൗതുകം എന്നല്ല പറയണ്ടേ.,.,., കുത്തികഴപ്പ്.,.,., അല്ലാണ്ടെന്താ.,..,

 

” ചുമ്മാ.,.,.,

 

” നിനക്കും ഇഷ്ടം അവൾക്കും ഇഷ്ടം.,.,. പിന്നെ എന്താ.,.,

 

” അവൾക്ക് എന്നോട് ഉള്ള ഇഷ്ടം ഏത് തരത്തിൽ ഉള്ളതാണെന്ന്.,.,., നമ്മുക്കറിയില്ലല്ലോ,..,., അതു ആദ്യമേ അറിയണം.,..,.

 

” അതുറപ്പല്ലേ.,.,.,.

 

” എന്ത് ഉറപ്പ്.,.,.ഒന്ന് പോടാ.,.,.ആ അത് വിട്.,..,, നീ ആ ഇന്ദ്രൻ ആരാണെന്ന് അന്വേഷിച്ചോ.,.,.,.,.

 

” ഇല്ല.,.,., അന്വേഷിക്കണോ.,.,.

 

” എന്നാൽ ഞാൻ അന്വേഷിച്ചു.,.,.,..അവൻ ചന്ദ്രോത്ത് രാഘവന്റെ മകൻ ആണ്,..,..,

 

” അതിന്.,.,. ആരാ ഈ രാഘവൻ.,.,.,,

 

” ആ മഹാദേവന്റെ കൂട്ട്കാരൻ ആണ്.,.,.,. പണ്ട് കുറെ തവണ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട്.,.,.അതായത് അയാൾക്ക് ഞങ്ങളുടെ വീടും അവിടുത്തെ പരിസരങ്ങളും കാര്യങ്ങളും എല്ലാം നന്നായി അറിയാം.,… അയാൾ ഇന്ന് വല്യ കോടീശ്വരനാണ്..,.,., ഹോട്ടൽ കാസിനോ അയാളുടെ ആണ്.,.,.

 

” ഏത് നമ്മൾ പോയ ആ ഹോട്ടലോ.,.,.,

 

” അതേ.,.,. അതുതന്നെ.,.,.

 

” അപ്പോൾ ഇനി ആയാളും ഉണ്ടോ ഈ കളിയിൽ.,.,.,

 

” ആയാളും ഉണ്ടോന്നോ.,.,.. ഇതിലെ മെയിൻ വില്ലൻ അയാൾ ആകാനാണ് സാധ്യത,.,..,.

 

” അയാളുടെ വിധി.,.,.,.ഹി ഹി ഹി..,.,.

” നീ വിചാരിക്കുന്ന പോലെ.,.., ആള് ചില്ലറ പുള്ളി ഒന്നും അല്ല.,.,.,. കുറച്ച് കടുപ്പം ആണ്.,.,., ബോംബെയിലും ബാംഗ്ലൂറിലുമൊക്കെയായി.,.,. നല്ല ഹോൾഡ് ഉള്ള ഒരു ചെറിയ ഡോൺ ആണ്.,.,.,.

 

ഈ ചെട്ടിയാരുടെ ജ്വല്ലറിയിൽ ഇയാളും പാർട്ണർ ആണ്.,.,.,. അങ്ങോട്ടേക്ക് ഉള്ള സ്വർണം മൊത്തം നമ്മുടെ നാരായണറാവുവിന്റെ അടുത്ത് നിന്നും പർച്ചേസ് ചെയ്യുന്നത് ഇയാൾ ആണ്.,.,.,.

 

” അപ്പോൾ അയാൾ എവിടെ.,.,.,, എങ്ങും കണ്ടില്ലല്ലോ.,..,.

 

” ഇന്ന് ഇവിടെ ലാൻഡ് ചെയ്യും.,.,. അവർ അവിടെ ഇരുന്നു ഫോൺ ചെയ്യുന്നുണ്ടായിരുന്നു.,.,.
അങ്ങനെ എളുപ്പം വീഴ്ത്താൻ പറ്റുന്ന മാങ്ങ അല്ല അത്,..,.

 

” അത് വരുന്നിടത്ത് വച്ച് കാണാം.,,.,.
ഇനി എന്താണ് നമ്മുടെ പരിപാടി.,..,. എന്നാണ് തൃശൂർ പോകുന്നത്.,.,.,.

 

തൃശൂരിൽ എവിടെയാണ്.,.,..

 

” തൃശൂർ എത്തണ്ട,..,., കൊടുങ്ങല്ലൂർ കഴിഞ്ഞു,… കുറച്ച് പോകുമ്പോൾ ശ്രീ നാരായണ പുരം എന്നൊരു സ്ഥലം ഉണ്ട്.,.,.., അവിടെ ആണ് യഥാർത്ഥ ചിറക്കൽ തറവാട്.,.,.

 

” എന്നാണ് അങ്ങോട്ട്‌ പോകുന്നേ.,.,.,.

 

” നാളെ.,.,.,. കാലത്ത് നമ്മൾ ചായ ഒക്കെ കഴിഞ്ഞു…,., നേരെ അങ്ങോട്ട് വിടും.,.,

 

**********************

 

,..,.,.ടിങ് ടോങ് ടിങ് ടോങ്.,..,.,

 

ഇന്ദ്രൻ ഒരു പെഗ് ഒഴിക്കാൻ തുടങ്ങുകയായിരുന്നു.,.,.,.
അപ്പോഴാണ് ആരോ കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്.,.,., അവൻ പതുക്കെ ഡോറിനടുത്തേക്ക് നടന്നു.,..,.

 

അവൻ വ്യൂ ഹോളിൽ കൂടി ഒന്ന് എത്തി നോക്കി.,.,.. രാഘവന്റെ മുഖം കണ്ടതും അവൻ ചെറുതായി ഒന്ന് ഞെട്ടി.,.,., എന്നിട്ട് രാജനെ നോക്കി അച്ഛൻ എന്ന് ആംഗ്യം കാട്ടി.,.,.,, രാജൻ ഉടനെ കുടിച്ചിരുന്ന പെഗ് ഒറ്റവലിക്ക് തീർത്ത് ഗ്ലാസ് മാറ്റി വച്ചു.,..,.

 

ഇന്ദ്രൻ പതുക്കെ വാതിൽ തുറന്നു.,..,,.

” ആഹ്.,.,., അച്ഛാ.,.., യാത്ര ഒക്കെ എങ്ങനെയുണ്ടായിരുന്നു.,.,.,”

 

സ്വൽപ്പം ഭയത്തോടെ ആണെങ്കിലും അവൻ വിശേഷങ്ങൾ തിരക്കി,.,.

 

” ങ്ഹും.,.,. ഇറ്റ് വാസ് ഗുഡ്.,.,., ”

 

അയാൾ കനത്ത ഗാംഭീര്യം ഉള്ള ശബ്ദത്തിൽ മറുപടി നൽകി.,,..,., പിന്നെ അകത്തേക്ക് പതുക്കെ നടന്ന് കയറി.,.,.. രാജൻ എണീറ്റ് നിന്നു.,.,. ചെട്ടിയാർ മാത്രം അവിടെ ഗ്ലാസ്സും പിടിച്ച് ഇരിപ്പുണ്ട്.,..,, അകത്തേക്ക് കയറിയ രാഘവനെ കണ്ട് അയാളോട് ചോദിച്ചു,.

 

” എങ്ങനെയുണ്ടായിരുന്നു തന്റെ യാത്ര,..,.,.,.

 

” കുഴപ്പമില്ല.,.,.,. താൻ രാവിലെ തന്നെ തുടങ്ങി എന്ന് തോന്നുന്നല്ലോ,.,.,.,

 

” ചെറുതായിട്ട്.,.,.,.,. ആ ലാപ്പിൽ അല്ല ലോക്കറിൽ ഒന്നും ഇല്ലടോ,..,,.,
ആകെ മൂന്ന് നാല് ഫോട്ടോസ് മാത്രം,..,.,. ലോക്കൽ ആളുകൾ വേണ്ട എന്ന് പറഞ്ഞോണ്ടാണ്.,.,. പുറത്തൂന്ന് ആളെ ഇറക്കി പൊക്കിയത്.,.,., ആ കാശ് പോയിന്നാ തോന്നണെ.,.,.,.

 

” എവിടെ,.,.,., ലോക്കർ ഇങ്ങെടുത്തെ.,.,…,

 

രാജൻ വേഗം പോയി അലമാരയിൽ നിന്നും ലോക്കർ എടുത്ത്കൊണ്ട് വന്ന്.,.,., രാഘവന് കൊടുത്തു.,.,.
രാഘവൻ അത് തുറന്ന് അതിലെ ഫോട്ടോസ് പരിശോധിക്കാൻ തുടങ്ങി.,…

 

എല്ലാവരുടെയും നോട്ടം അയാളുടെ മുഖത്തേക്കായി.,.,.,ചെട്ടിയാർ കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം വലിച്ചുകുടിച്ച്‌ ഗ്ലാസ് താഴെ വച്ചു,..,.,, രാഘവനെ നോക്കി ഇരുന്നു.,.,.,.

 

രാഘവന്റെ മുഖത്തെ ആ സൂക്ഷ്മ ഭാവം മാറി.,..,പതുക്കെ ഒരു ചിരി വിടരുന്നത് കണ്ടു.,.,.,.,
അതോടെ എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു,.,,

 

പക്ഷെ., ,,,., പെട്ടെന്നു തന്നെ,.,., ആ പുഞ്ചിരി മാറി ഒരു തരം സംശയഭാവം മുഖത്ത് വന്നു,..,..,

 

” എന്താടോ ,.,.,. എന്ത് പറ്റി.,,, വല്ലതും മനസ്സിലായോ.,.,.,.

 

” കാര്യം മനസ്സിലായി.,..,, പക്ഷെ ഒരു സംശയം.,..,.,

 

” എന്താടോ,..,., താൻ കാര്യം പറ.,.,.,

” ശ്രീദേവിയുടെ വീട്ടിൽ വർമ്മ അവൾക്ക് സമ്മാനമായി കൊടുത്ത ഒരു കൃഷ്ണവിഗ്രഹമുണ്ട്.,.,.,. അത് കാണാൻ ഇത് പോലെയാണ്.,.,,..

 

” അപ്പൊ .,.,,. അതുതന്നെ.,.,,. നമ്മുക്കതങ് പൊക്കാം,..,.,.,.,

 

” വരട്ടെ.,.,.,. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.,.,., എന്നാൽ നിങ്ങൾ ഇറങ്ങിക്കോ.,.,., ഇന്ദ്രാ നീ ഇവിടെ വേണം.,.,., രാത്രി.,.,, കുറച്ച് പണിയുണ്ട്.,.,.,. ഞാൻ സ്യുട്ടിൽ ഉണ്ടാകും.,..,,.

 

അപ്പൊ ചെട്ടിയാരെ.,.,.,, നാളെ വൈകുന്നേരം കാണാം..,,.,

 

അതും പറഞ്ഞു രാഘവൻ അവിടെനിന്നും ഇറങ്ങി,.,,.,. അയാളുടെ സ്യുട്ടിലേക്ക് നടന്നു.,.,..

 

*************************

 

ശ്രീഹരി രാവിലെ തന്നെ എണീക്കും.,.,., പിന്നെ പതിവ് വർക്ക്ഔട്.,,..,.,., ചില്ലറ ബോക്സിങ് പ്രാക്ടീസ്.,.,., അത് കഴിഞ്ഞു ഒരു ഗ്രീൻ ടീ .,.,.,., ഇതാണ് ശീലം,.,

 

ശ്രീദേവി ഉമ്മറത്തേക്ക് വരുമ്പോൾ.,.,.,, ശ്രീഹരി വണ്ടി കഴുകുകയായിരുന്നു.,.,.,. അവളെ കണ്ടപ്പോൾ ശ്രീഹരി നോക്കി പുഞ്ചിരിച്ചു.,.,..,, നൈറ്റ് ഡ്രെസ്സ് ആണ് അവളുടെ വേഷം.,.,.,

 

” ഗുഡ് മോർണിംഗ്.,.., ശ്രീദേവി.,,.

 

” ഗുഡ് മോർണിംഗ്,.,.,.

 

” എന്തുപറ്റി ലേറ്റ് ആയോ എണീക്കാൻ,.,.,.,

 

” ഹേയ്.,.., ഇല്ല,.,, കിച്ചനിൽ പണിയുണ്ടാർന്നു,..,,

 

” ഞങ്ങൾ ഒരു ബുദ്ധിമുട്ടായോ..,,..,., ഫുഡ് ഒക്കെ ഞങ്ങൾ പുറത്തൂന്ന് ആക്കിക്കോളം.,.,. രാധമ്മ പറഞ്ഞപ്പോൾ .,.., പെട്ടെന്നു വേണ്ടാന്ന് പറയാൻ പറ്റിയില്ല.,..,.,

 

” നിങ്ങൾ എന്താ ഈ പറയണേ ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടിയില്ല….,

അപ്പോഴേക്കും ദേവൻ ഉറക്കമുണർന്ന് മുറ്റത്തേക്ക് വന്നു.,.,.,.,

 

” ഗുഡ്മോണിങ് ശ്രീദേവി.,.,.,., എന്താ പോകാറയോ,.,.,

 

” ഏയ്‌ ഇല്ല…,, സമയം ആകുന്നതേയുള്ളൂ.,.,.,
അല്ല ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ നിങ്ങൾ ഇങ്ങോട്ട് വരുമോ അതോ ഞാൻ അങ്ങോട്ട് കൊണ്ടു വരണോ.,.,.

 

” ഹേയ് അതൊന്നും വേണ്ട ഞങ്ങൾ അങ്ങോട്ടെത്താം ഒരു അരമണിക്കൂർ.,.,.,

 

” എങ്കിൽ ശരി അടുക്കളയിൽ കുറച്ചുകൂടി പണിയുണ്ട്.,.,.,

 

അപ്പോഴേക്കും ശ്രീഹരിയുടെ വണ്ടി കഴുകൽ കഴിഞ്ഞിരുന്നു.,..,., ശ്രീദേവി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി ശ്രീഹരിയും ദേവനും ഔട്ട്ഹൗസിലേക്കും.,,..,

 

അരമണിക്കൂർ കൊണ്ട് അവർ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷായി ശ്രീനിലയത്തിലേക്ക് ചെന്നു..,., ശ്രീദേവി എല്ലാം ഒരുക്കി വച്ചതിനുശേഷം ഫ്രെഷാകാനായി മുകളിലെ അവളുടെ റൂമിലേക്ക് പോയിരുന്നു.,.,,.,.

 

ദേവൻ നേരെ രാധമ്മയുടെ അടുത്തുചെന്ന് അവരോട് കുശലം പറഞ്ഞു തുടങ്ങി.,.,.,..,, അത് കണ്ടപ്പോൾ ശ്രീഹരി മനസ്സിൽ കരുതി.,.,.,.” ഇവന് എങ്ങനെ സാധിക്കുന്നു ഇത്ര പെട്ടെന്ന് രാധമ്മയോട് ഇങ്ങനെ അടുത്തിടപഴകാൻ.,..,”

 

” മക്കൾ ഇരിക്ക്.,.,.,., ഞാൻ വിളമ്പിത്തരാം,..,.,.,”

 

രാധമ്മ രണ്ട് പ്ളേറ്റെടുത്ത് അവരുടെ മുന്നിലേക്ക് വെച്ചു.,..,,.. അതിലേക്ക്.,.,, ദോശയും ചമ്മന്തിയും എടുത്തുവച്ചു.,..

 

” രാധമ്മ കഴിക്കുന്നില്ലേ,…,.,.,

 

” ഇല്ല നിങ്ങൾ കഴിക്കു.,.,.. ഞാൻ ശ്രീക്കുട്ടിയുടെ കൂടെ കഴിച്ചോളാം.,,., അല്ലേൽ ആ പെണ്ണ് ഒന്നും കഴിക്കില്ല.,.,.,ഇപ്പോഴും കുഞ്ഞികുട്ടിയാണെന്നാ വിചാരം.,.,.

 

ശ്രീഹരിയും ദേവനും അതുകേട്ട് ചിരിച്ചു.,.,.,.

 

ഏകദേശം പത്തമിനിറ്റ് കൊണ്ട് അവർ ബ്രേക്ഫാസ്റ്റ് കഴിച്ചു തീർത്തു.,.. പിന്നെ അവിടെ നിന്നും ഇറങ്ങി.,.,.

പെട്ടെന്ന് ദേവൻ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു,.,.,.,

 

” രാധമ്മേ.,..,, ഞങ്ങൾ ഇന്ന് ഉച്ചക്കുണ്ണാൻ ഉണ്ടാവില്ലാട്ടോ.,.,.,. ഒരു കൂട്ടുകാരനെ കാണാൻ കൊടുങ്ങല്ലൂർ വരെ ഒന്ന് പോകണം.,,..

 

” ആണോ.,.,.,. എന്നാൽ ശരി.,..,., വരാൻ ഒരുപാട് വൈകുമോ.,.,.,.

 

” ഇല്ല.,.,., സന്ധ്യക്ക് മുന്നേ ഞങ്ങളിങ്ങെത്തും..,.,.

 

അതും പറഞ്ഞു അവർ അവിടുന്നിറങ്ങി,..,.,

 

ശ്രീദേവിയെ കണ്ടില്ലല്ലോ.,.,., അവൾ എവിടെ പോയി.,..,
ശ്രീഹരി മനസ്സിൽ ആലോചിച്ചു.,..,

 

ശ്രീഹരിയുടെ മനസ്സ് ഒരു പതിനഞ്ച് വർഷം പുറകോട്ടു പോയി.,.,.,

 

” ശ്രീക്കുട്ടാ.,.,.,. കളിക്കാൻ പോണതൊക്കെ കൊള്ളാം.,.,., അധികം വൈകാൻ നിക്കണ്ടാട്ടോ.,.,.,., സന്ധ്യക്ക് മുന്നേ ഇങ്ങെത്തിക്കോളണം,..,.,

 

” ഞാൻ വന്നോളാം രാധമ്മേ.,.,..,.,

 

” ഇല്ലേൽ ഞാൻ അങ്ങുവരും.,.,.,. പിന്നെ ഈ വൈകുന്നേരം ഉള്ള കളി അങ്ങു നിൽക്കും.,.,.,നല്ല തല്ലും കിട്ടും കേട്ടല്ലോ.,..,

 

ഇങ്ങനെ ഒക്കെ പറഞ്ഞാലും രാധമ്മ ഇതുവരെ ഞങ്ങളെ ഒരു തവണ പോലും തല്ലിയിട്ടില്ല..,..,., ഞങ്ങളെ കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരും എന്നല്ലാതെ..,..,, ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല.,.,.,.

 

ഇന്നും ഒരു വ്യത്യാസവും ഇല്ല.,.,., അതേ സ്നേഹം.,.,., അതേ കരുതൽ,..,.,.അതോർത്തപ്പോൾ അവന്റെ കണ്ണുകൾ നനഞ്ഞു.,.,.

 

**********************

 

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു താഴെ വന്നപ്പോഴേക്കും.,., ശ്രീഹരിയും ദേവനും പ്രാതൽ കഴിച്ചു എണീറ്റിരുന്നു.,..,.,

 

അവർ രാധമ്മയോട് ഉച്ചക്കലത്തെ കാര്യം പറയുന്നത് കേട്ടുകൊണ്ടാണ് ശ്രീദേവി ഉമ്മറത്തേക്ക് വന്നത്.,.,.

അപ്പോഴേക്കും അവർ ഔട്ട്ഹൗസിലേക്ക് നടന്നിരുന്നു.,..,.

 

ശ്രീഹരിയുടെ കഴുത്തിലെ മാല ചായ കുടിക്കാൻ ഇരിക്കുമ്പോൾ ഒന്ന് കാണാൻ പറ്റുമോ,.., എന്നുള്ള ചിന്ത ഇന്ന് അസ്ഥാനത്തായി.,.,.,.

 

ബാത്‌റൂമിൽ വച്ച് കഴുത്തിലെ മാലയിൽ പിടിച്ചപ്പോൾ ആദ്യമായി ഈ മാല കഴുത്തിൽ ഇട്ട് തന്നത് ഓർത്തു പോയി.,., ,

 

.,..,.,.,.,..,.,.,,.

” അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ”

 

” ഈ മാല.. ശ്രീമോൾ വച്ചോ,, എന്റെ സമ്മാനം “”

 

ശ്രീഹരി അവന്റെ കഴുത്തിലെ മാല ഊരി ശ്രീമോൾക്ക് കൊടുത്തു…

 

അവൾ അത് കയ്യിൽ മുറുക്കെ പിടിച്ചു…

 

“ ശ്രീക്കുട്ടാ.,,,,.. വാടാ…നമ്മുക്ക്‌ ഇറങ്ങാറായി…,,’

 

” ശ്രീമോളെ ഞാൻ പോവട്ടോ..””

 

” ശ്രീയേട്ടാ ഒന്ന് നിന്നേ.,..
ഞാൻ ഇപ്പൊ വരാവേ.,.,.,

 

അവൾ അകത്തേക്ക് ഓടിക്കയറി.,.,.,,. പിന്നെ വളരെ വേഗം തിരിച്ചു വന്നു.,.,
വന്നപ്പോൾ അവളുടെ കയ്യിൽ ഒരു ചെറിയ ബോക്‌സ് ഉണ്ടായിരുന്നു.,.,

 

അവൾ ആ ബോക്‌സ് അവന്റെ കയ്യിൽ വച്ചു കൊടുത്തു.,..,
അവൻ അത് വാങ്ങി പോക്കറ്റിൽ ഇട്ട് കാറിനടുത്തേക്ക് ഓടി.,.,.

~~~~~

~~~~~

ശ്രീദേവിയുടെ അച്ഛന്റെ മാല.,.,.,,.അതാണ് ആ ബോക്‌സിൽ….,,

 

ലക്ഷ്മിയമ്മയുടെ വിവാഹത്തിന്റെ അന്ന് ശങ്കരൻ (ശ്രീഹരിയുടെ അച്ഛൻ) ചന്ദ്രശേഖരന്റെ കഴുത്തിൽ അണിയിച്ചതാണ് ആ മാല.,.,. മുത്തച്ഛൻ പറഞ്ഞു പണിയിപ്പിച്ചതാണ് ആ രണ്ടു മാലയും.,.., അതിലെ ലോക്കറ്റിനും ഉണ്ട് പ്രത്യേകത.,.,., രണ്ട് മാലയിലെ ലോക്കറ്റും ഒന്നാക്കി ഇടാൻ സാധിക്കും.,,…, അവ ഒരു പ്രത്യേക രീതിയിൽ ചേർത്തുവച്ച് തിരിച്ചാൽ.,.,. അത് രണ്ടും കൂടി ചേർന്ന് ഒറ്റ ലോക്കറ്റ് ആകും.,.,.,

~~~~~~~~~~

 

ഇതോർത്തു നിന്ന് കുളിക്കാൻ വൈകി.,..,, ആ മാല കഴുത്തിൽ ഉണ്ടോ എന്ന് നോക്കാനുള്ള ഒരു നല്ല അവസരവും പോയി കിട്ടി.,..,.,

 

സ്വപ്നം കാണാൻ പറ്റിയ നേരം.,.., അവൾ കൈ കൊണ്ട് സ്വയം തലയിൽ തട്ടി.,..,.,

 

പിന്നെ ചായ കുടിക്കാനായി,.,,, രാധമ്മയെ വിളിച്ചു.,.,.,പതുക്കെ അകത്തേക്ക് നടന്നു.,.,.,
എന്നിട്ട് വേണം ശ്രീദേവിക്ക് കടയിൽ പോകാൻ.,.,.,

 

************************

 

ഒരു ടാക്സി കാർ ശ്രീനിലയത്തിന്റെ ഗേറ്റ് കടന്ന് വന്നു.,.,. അതിൽ നിന്നും ശുഭവസ്ത്രധാരിയായ ഒരാൾ പുറത്തിറങ്ങി.,.,.,. ചന്ദ്രോത്ത് രാഘവൻ.,.,.

 

ശ്രീദേവി എല്ലാ പണിയും തീർത്തിട്ടാണ് കടയിലേക്ക് പോയത് അത് കൊണ്ട്.,.,.,. വീട്ടിൽ വേറെ വല്യ പണി ഒന്നും ഉണ്ടായിരുന്നില്ല.,..,.,അതുകൊണ്ട്..,,

 

രാധമ്മ ഉമ്മറത്തിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു.,..,,. അപ്പോഴാണ് ഒരു കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ടത്.,.,., അതിൽ നിന്നും ഇറങ്ങിയ ആളെ രാധമ്മ സൂക്ഷിച്ചു നോക്കി.,.,..,

 

” എന്നെ മനസ്സിലായില്ലന്നുണ്ടോ.,..,,

 

” ചന്ദ്രോത്തെ രാഘവൻ അല്ലെ..,.,., എന്താ മനസ്സിലാകാണ്ട്,.,.

 

” കുറെ കാലം ആയില്ലേ കണ്ടിട്ട്.,..,., അതോണ്ട് ചോദിച്ചതാ.,.,.,.

 

” വരു കയറിയിരിക്കു.,…,.,

 

” പിന്നെ എന്തുണ്ട് വിശേഷങ്ങൾ.,..,.,

 

” സുഖായിരിക്കുന്നു.,..,, ഭാര്യ മരിച്ചിട്ട് ഇപ്പൊ ഒരുപാട് കാലം ആയീല്ലേ.,.,.,.,.

 

” ഹാ ,..,,. ഈ ചിങ്ങത്തിൽ പത്ത് വർഷമായി.,.,.

 

” ഒറ്റ മകൻ അല്ലെ,.,.,.

 

” ആ അതേ.,.,., ഓർമ്മയുണ്ടോ.,.,.,

” ആ ഒരിക്കൽ കണ്ടിട്ടുണ്ട്.,.,.. ശ്രീക്കുട്ടന്റെ പ്രായം അല്ലാർന്നോ.,.,..,ആഹ്.,.,., ഇപ്പൊ ആള് എന്ത് ചെയ്യുന്നു.,.,.

 

” എന്റെ ബിസിനസ് ഒക്കെ നോക്കി നടത്തുന്നു.,.,.,.

 

” എന്താർന്നു പേര് ഞാൻ മറന്നു.,..,.,

 

” ഇന്ദ്രജിത്ത്.,..,.,

 

” ആഹ്.,..,., ഇപ്പൊ ഓർമ്മ വന്നു.,.,.,

 

” അല്ല ,.,.,. ശ്രീദേവിമോളേന്തിയെ.,.,.,. പുറത്തേക്ക് കണ്ടില്ലല്ലോ.,.,.

 

” അവൾ കടയിലേക്ക് പോയി.,.,. ഇനി ഉച്ചക്ക് ഊണ് കഴിക്കാനെ വരു.,.,., അതും ഒരു നേരം ആകും.,..,.

 

” ഞാൻ അവൾക് ഒരു സമ്മാനം കൊണ്ടു വന്നിരുന്നു,.,.,.,.

 

” അതിനെന്താ.,.,., ഇങ്ങു തന്നേക്കു.,.,,. ഞാൻ വരുമ്പോൾ കൊടുത്തേക്കാം,..,.,.

 

” ഇത് .,.,.,,ഗുരുവായൂർ അമ്പലത്തിൽ നിന്ന് പൂജിച്ചു വാങ്ങിയതാ..,.,., പൂജാ മുറിയിൽ വച്ചോളൂ,..,.

 

” ആണോ.,..,, ഇന്നലെ ഞാൻ ഒന്നു വീണു,..,., തലയിൽ ചെറിയ മുറിവുണ്ട്.,..,., അതോണ്ട് രണ്ട് ദിവസത്തേക്ക് തല നനക്കേണ്ട എന്നാണ് ഡോക്ടർ പറഞ്ഞത്,…,. അത്കൊണ്ട് കുളിച്ചിട്ടില്ല….

 

” എന്ത് പറ്റി .,. വേദന കുറവുണ്ടോ.,.,

 

” അതൊക്കെ കുറഞ്ഞു.,.,,., രാഘവൻ ഒരു ഉപകാരം ചെയ്യാമോ.,,…,

 

” പറഞ്ഞോളൂ,.,.,..,

 

” ഈ സമ്മാനം.,.,.,,,. മുകളിലുള്ള പൂജാമുറിയിൽ വെക്കാമോ.,.,.

 

” ഓഹ് .,.,., അതിനെന്താ.,.,.,., എവിടെയാ പൂജാമുറി.,.,.,

 

” മുകളിലേക്ക് കയറിച്ചെന്നാൽ നേരെ കാണാം.,.,., ഞാനും വരാം.,,.

” ഹേയ് .,.,., ഞാൻ വച്ചോളാം.,.,.,. രാധ താഴെ നിന്നോ.,.,.,

 

അതും പറഞ്ഞു രാഘവൻ പതുക്കെ എണീറ്റു.,..,, മുകളിലേക്കുള്ള പടി കയറുമ്പോൾ അയാളുടെ ഉള്ളിൽ ഒരു ഗൂഢമന്ദസ്മിതം നിറഞ്ഞു.,..,.,

 

പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തെ അയാൾ അടിമുടി ഒന്ന് നോക്കി.,.,, പിന്നെ ഫോണിലെ ക്യാമറ ഉപയോഗിച്ച് വീഡിയോയും ഫോട്ടോസും എടുത്തു.,., പിന്നെ ആ സമ്മാനം അവിടെ വച്ച് താഴേക്ക്‌ വന്നു.,.

 

” ഞാൻ ചായയെടുക്കട്ടെ.,.,.

 

” ഏയ്‌ .,.,., ഒന്നും വേണ്ട.,.,., ഞാൻ കുടിച്ചിട്ടാണ് ഇറങ്ങിയത്.,.,.,

 

” എന്നാൽ അൽപ്പം തണുത്തത് എന്തെങ്കിലും.,.,., ഒന്നും വേണ്ടാത്തോണ്ടാണ്.,.,.., പിന്നൊരിക്കലാകാം.,.,. ഇന്നിപ്പോ എനിക്കൊരു ചങ്ങാതിയെ കാണാൻ പോകണം.,.,…

 

” ആണോ.,.,., എന്നാൽ ശരി.,.,..,

 

” മോളെ കാണാൻ ഞാൻ വേറൊരു ദിവസം വരാം.,.,

 

” അങ്ങനെയാകട്ടെ.,.,.,.

 

അത്രയും പറഞ്ഞുകൊണ്ട് രാഘവൻ തന്നെ വെയിറ്റ് ചെയ്ത് കിടക്കുന്ന ടാക്സിക്കരികിലേക്ക് നടന്നു.,.,.,
കാറിൽ കയറി.,.,.,. വണ്ടി ഗേറ്റ് കടന്ന് പോയി…,.,

 

************************

 

” ഇവിടെ ഈ മെട്രോ വന്നിട്ടും ട്രാഫിക്കിന് ഒരു കുറവും ഇല്ലല്ലോ.,.,., ഒരു മണിക്കൂറായി ഈ കിടപ്പ് കിടക്കുന്നു.,.,…

 

ദേവൻ ആരോടെന്നില്ലാതെ പറഞ്ഞു.,.,.,

 

” മോനെ .,.,., ഇത് ഇന്ത്യയാണ്.,.,.,. ഇവിടെ ഇങ്ങനെയാണ്.,..,

 

ശ്രീഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.,.,., പിന്നെ സീറ്റിലേക്ക് ചാഞ്ഞു കിടന്നു.,.,.., ചിന്തകൾ പുറകോട്ട് പോയി.,..,

 

~~~~~

തന്റെ പന്ത്രണ്ടാം പിറന്നാളിന്.,.,., മുത്തച്ഛൻ തന്നെ തറവാട്ടിലേക്ക് കൊണ്ടുപോയത്.,..,., നിലവറയിൽ വിളക്ക് വെപ്പിച്ചത്.,.,.,. അങ്ങനെ എല്ലാം.,..,

 

” ശ്രീക്കുട്ടാ.,.,., നീ എവിടാ.,.,.,. വാ നമ്മുക്ക് ഉറങ്ങണ്ടെ.,.,.,. നാളെ വെളുപ്പിനെ എണീക്കണം.,.,

 

” ദാ വരണൂ.,.,..

 

” നാളെ എന്തിനാ ശ്രീയേട്ടാ നേരത്തെ എണീക്കണേ..,..,.,.,

 

” മുത്തച്ഛന്റെ കൂടെ തറവാട്ടിൽ പോണമെന്ന് അച്ഛൻ പറഞ്ഞു,..,.,.

 

” ന്നേം കൊണ്ടോണം.,.,.,.

 

” അത് ഇവിടുന്ന് ഒരുപാട് ദൂരെ ആണെന്നാ അച്ഛൻ പറഞ്ഞേ,..,..,.

 

” അതോണ്ടെന്താ.,.,., ശ്രീയേട്ടനും ഉണ്ടല്ലോ.,.,. ഞാനും വരും.,.,.

 

” ശ്രീക്കുട്ടി.,..,,.

 

” നാളെ ശ്രീയേട്ടന്റെ പിറന്നാളല്ലേ.,.., ശ്രീയേട്ടൻ എവിടെ പോയാലും ഞാനും വരും.,..,,.

 

” നമുക്ക്‌ മുത്തച്ഛനോട് ചോദിക്കാം.,.,.,.

 

” ന്നെ കൊണ്ടോവാണ്ട് പോയാൽ,.,., പിന്നെ ഞാൻ ശ്രീയേട്ടനോട് കൂടില്ല.,.,.,.

 

അതും പറഞ്ഞവൾ മുത്തച്ഛന്റെ റൂമിലേക്ക് ഓടി.,.., ശ്രീഹരി പിന്നാലെയും,..,.,.

 

” മുത്തച്ഛ.,.,.,., നാളെ എല്ലാരും എങ്ങോട്ടാ പോണേ.,.,.,

 

” അതോ .,.,. അത്.,., മുത്തച്ഛന്റെ തറവാട്ടിൽ.,.., എന്തേ.,.,

 

” നാളെ പോകുമ്പോൾ ന്നേം കൊണ്ടോവോ.,.,.,.

 

” പിന്നെന്താ.,.,., മുത്തച്ഛന്റെ ശ്രീക്കുട്ടിനെ കൊണ്ടോവാണ്ട് മുത്തച്ഛൻ പോവോ ചക്കരക്കുട്ടി.,..,

 

” നാളെ നമ്മൾ എപ്പോഴാ പോവ്വാ,..,..,

” കാലത്തെ പോണം.,.,., ശ്രീക്കുട്ടി എണീക്കോ,..,.,., പിന്നെ ഇവിടുന്ന് കൊറേ ദൂരണ്ട്.,.,

 

” ഞാൻ ഇന്ന് മുത്തച്ഛന്റെ കൂടെ ആണല്ലോ ഒറങ്ങണെ.,..,.

 

” ശ്രീക്കുട്ടാ നീയോടാ.,.,,..

 

” ഞാനും.,..,,

 

അതും പറഞ്ഞു ശ്രീഹരി നേരെ കാട്ടിലിലേക്ക് ചാടി കേറി,…,.,., പിന്നെ രണ്ടുപേരും മുത്തച്ഛനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.,..,

 

വെളുപ്പിനെ മുത്തച്ഛൻ കുലുക്കി വിളിച്ചപ്പോഴാണ് ശ്രീഹരി കണ്ണ് തുറന്നത്.,.,.,.അപ്പോഴേക്കും ശ്രീക്കുട്ടി എണീറ്റ് താഴേക്ക് പോയിരുന്നു,..,..,

 

അപ്പോഴേക്കും ശങ്കരൻ അങ്ങോട്ടേക്ക് വന്നു,..,.,

 

” ശ്രീക്കുട്ടാ വാ .,..,. എണീറ്റെ..,,. എണീറ്റ് പല്ലുതേച്ചു കുളിക്കു.,.,.,.

 

ശ്രീഹരി എണീറ്റ് ശങ്കരനോടൊപ്പം താഴേക്ക് പോയി.,.,,.
അരമണിക്കൂറിനകം എല്ലാരും റെഡിയായി.,.,.,.
ലകഷ്മിയമ്മയും രാധമ്മയും കൂടി അപ്പോഴേക്കും കഴിക്കാനുള്ളത് എല്ലാം റെഡി ആക്കിയിരുന്നു.,,.

 

ആവി പറക്കുന്ന പുട്ടും കടലക്കറിയും പ്ളേറ്റിലേക്ക് വിളമ്പി,..,., രാധമ്മ ശ്രീഹരിയെയും ലക്ഷ്മിയമ്മ ശ്രീദേവിയെയും കഴിപ്പിച്ചു.,.,.

 

മുത്തച്ഛനും ശങ്കരനും ഓരോ ചായ മാത്രം കുടിച്ചു,…,പിന്നെ അധികം താമസിയാതെ അവർ പുറപ്പെട്ടു.,.,..,

 

ഏതാണ്ട് ഒരു മൂന്ന് മണിക്കൂറോട് കൂടി അവർ തറവാട്ടിൽ എത്തി.,..,,. അവിടെ ഇപ്പൊ ആരും താമസ്സമില്ല,.,., അതോണ്ട് ചുറ്റും കാട്പിടിച്ച് കിടക്കുവാണ്.,.,..

 

മുറ്റം എല്ലാം ആരോ വൃത്തിയായി ഇട്ടിട്ടുണ്ട്.,..,,. മുത്തച്ഛൻ ആരോടോ പറഞ്ഞു ചെയ്യിപ്പിച്ചതാണ്.,,.
എല്ലാവരും അകത്തേക്ക് കയറി.,..,

 

പിന്നെ അകത്തളം പിന്നിട്ടു വടക്കിനി എത്തി.,.., അവിടെ നിന്നും വലത്തോട്ടുള്ള ഇടനാഴി അവസാനിക്കുന്നത്.,.., ഒരു ഇരുട്ട് പിടിച്ച മുറിയിൽ ആണ്.,,.

മുത്തച്ഛൻ അവിടെ ഇരുന്ന തൂക്ക് വിളക്ക് കത്തിച്ചു.,.,., പിന്നെ പതുക്കെ താഴെ നിന്നും ഒരു വളയത്തിൽ പിരിച്ചു തിരിച്ചു.,..,.,

 

അപ്പോൾ കുറച്ചു മുന്നിലായി തറയിൽ നിലവറയിലേക്കുള്ള വാതിൽ തുറന്നു.,.,.,. അവർ അതിലൂടെ പതുക്കെ താഴേക്കിറങ്ങി.,..,

 

അവിടെയുള്ള കൽവിളക്കിൽ ശങ്കരൻ തിരി ഇട്ട് കത്തിച്ചു.,.,..ആ വെളിച്ചത്തിൽ ശ്രീഹരിയും ശ്രീദേവിയും രണ്ടടി ഉയരമുള്ള കൃഷ്ണന്റെ ആ പഞ്ചലോഹ വിഗ്രഹാം ആദ്യമായി കണ്ടു.,…,,

 

അതിന് മുന്പിലായി മുക്കാലടി ഉയരമുള്ള മറ്റൊരു വിഗ്രഹം.,.,., അത് മുത്തച്ഛൻ പണികഴിപ്പിച്ചതാണ് .,.,.,..,.

~~~~

 

” ടാ ശ്രീഹരി.,.,.., എണീക്ക് എണീക്കാൻ.,.,.,. ദേ കൊടുങ്ങല്ലൂർ എത്തി.,.,.,.

 

” ഹാ .,.,., എത്തിയോ.,.,,.,. ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചിരുന്നുപോയ്‌.,.,..

 

” നേരം ഉച്ചയായി.,.,.,. വാ ,.., വല്ലതും കഴിക്കാം.,.,.,.

 

അവർ സാഫ്രോൺ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.,..,. പുറത്തിറങ്ങി.,..,. ദേവൻ കാറിന്റെ കീ ശ്രീഹരിക്കു നീട്ടി.,.,.,

 

” ഇനി അങ്ങോട്ട് നീ ഓടിക്കു.,..,., എനിക്ക് വഴി അറിയില്ല.,..,.,

 

ശ്രീഹരി വണ്ടി മുൻപോട്ടെടുത്തു.,..,.,. ഏകദേശം അരമണിക്കൂറിൽ.,..,, അവർ ചിറക്കൽ തറവാട്ടിൽ എത്തി.,.,.,.

 

തറവാടിന് ചുറ്റും മുറ്റം അടക്കം കാട്പിടിച്ച് കിടക്കുന്നു.,.., അവർ ഇറയത്തേക്ക് കയറി.,..,.ദേവൻ പെട്ടെന്ന് തന്നെ വാതിൽ തുറന്നു.,..,. അവർ അകത്തേക്ക് കയറി.,.,..,വാതിൽ ചാരി….,,,

 

പിന്നെ അവർ പതുക്കെ അകത്തളം പിന്നിട്ടു വടക്കിനി എത്തി.,.., അവിടെ നിന്നും വലത്തോട്ടുള്ള ഇടനാഴി വഴി ഇരുട്ട്മുറിയിൽ എത്തി,.,.,.

 

ദേവൻ ടോർച്ച് തെളിയിച്ചു.,..,.

 

ശ്രീഹരി താഴെ കണ്ട വളയത്തിൽ പിടിച്ചുതിരിച്ചു..,., മുൻപിൽ നിലവറയിലേക്കുള്ള വാതിൽ തുറന്നു,..,. അവർ സൂക്ഷിച്ച് പതുക്കെ താഴേക്കിറങ്ങി..,.,.,

ശ്രീഹരി ലൈറ്റർ ഉപയോഗിച്ച് അവിടുത്തെ കൾവിളക്കിൽ തിരി തെളിയിച്ചു.,..,,.
നിലവറയിൽ അകെ പ്രകാശം പരന്നു.,..,

 

ശ്രീഹരി കൃഷ്ണ വിഗ്രഹത്തിലേക്ക് നോക്കി.,..,.,
പഞ്ചലോഹ വിഗ്രഹം വിളക്കിന്റെ പ്രകാശത്തിൽ തിളങ്ങി.,.,.,., പക്ഷെ .,..,.,

 

ആ കാഴ്ച കണ്ട് ശ്രീഹരി ഒന്ന് അന്ധാളിച്ചു.,..,

 

അതിന്റെ മുന്നിലെ ആ ചെറിയ വിഗ്രഹം .,.,.,.,
അത് അവിടെ കാണുന്നില്ല.,..,..,

 

ദേവന് അപ്പോഴും കാര്യം മനസ്സിലായില്ല.,.,.,., പക്ഷെ ശ്രീഹരിയുടെ മുഖഭാവം മാറുന്നത് അവൻ കണ്ടിരുന്നു.,.,.,,.

 

ശ്രീഹരി പതിയെ അങ്ങോട്ടേക്ക് നടന്നു.,.,.

 

അതേ അവിടം ശൂന്യം..,., പക്ഷെ.,., അപ്പോഴാണ് ഒരു കാര്യം അവന്റെ ശ്രദ്ധയിൽ പെട്ടത്.,.., ഇതുവരെ അവൻ അവിടെ കണ്ടിട്ടില്ലാത്ത ഒരു ആമാടപ്പെട്ടി.,.., ആ വിഗ്രഹം ഇരുന്ന അതേ സ്ഥലത്ത് ഇരിക്കുന്നു.,.,.

 

ശ്രീഹരി അവിടെ നിന്ന് ഭഗവാനെ ഒന്ന് പ്രാർത്ഥിച്ചു.,., അതിന്ശേഷം.,., അവിടെ മുട്ടുമടക്കി ഇരുന്ന് ആ ആമാടപ്പെട്ടി പതുക്കെ തുറക്കാൻ ശ്രമിച്ചു.,.,.

 

പക്ഷെ അതിന്റെ താക്കോൽ ഇല്ലാതെ അതു തുറക്കുക ശ്രമകരമായ ജോലിയാണ്,..,. ശ്രീഹരി ചുറ്റും ഒന്ന് വീക്ഷിച്ചു.,.,..

 

” ദേവാ.,.,. നീ വണ്ടിയിൽ നിന്നും ആ മെറ്റൽ സ്കാനർ എടുത്തേ.,.,.

 

ദേവൻ വേഗം ടോർച്ച് ശ്രീഹരിക്ക് കൊടുത്തിട്ട് മറ്റേ ടോർച്ചും തെളിയിച്ച് മുകളിലേക്കെ കയറി,.,. വേഗം വണ്ടിയിലേക്ക് പോയി.,.,

 

ശ്രീഹരി അപ്പോഴേക്കും ഒരു തുണി എടുത്ത് ആ ആമാടപ്പെട്ടി തൂത്ത് വൃത്തിയാക്കി..,,.,

 

അപ്പോഴേക്കും ദേവൻ മെറ്റൽ സ്കാനറുമായി തിരിച്ചെത്തിയിരുന്നു,.,,,. അവൻ അത് ഓൺ ചെയ്തു.,., പതിയെ അവിടെ മൊത്തം സ്കാൻ ചെയ്യാൻ തുടങ്ങി,.,..,,. അതിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ അവർക്ക് ശ്രീഹരിയുടെ ലാപ്പിൽ കാണാൻ സാധിച്ചു.,..,, അവിടെ ഉള്ള ഓരോ മുക്കും മൂലയും അവർ അരിച്ചു പെറുക്കി ,.,.

 

ഒരു തുമ്പും കിട്ടിയില്ല.,..,.,

അവസാനം ദേവൻ സ്കാനർ ആ പഞ്ചലോഹവിഗ്രഹത്തിന്റെ നേരെ പിടിച്ചു.,.., ഇത്രയും നേരെ സ്കാനർ ഡിക്ടക്ട് ചെയ്തത് വെറും വിജാകിരിയും ചുമരിലെ ആണികളും മാത്രം ആയിരുന്നു.,.,.,.

 

എന്നാൽ.,.

 

വിഗ്രഹത്തിൽ നിന്നും അങ്ങനെ ഒരു കാര്യം അവർ പ്രതീക്ഷിച്ചിരുന്നില്ല.,..,. ഡിക്ടക്ട് ചെയ്ത ശബ്ദം കേട്ട് അവൾ രണ്ടുപേരും ഒരുമിച്ച് ലാപ്‌ടോപ്പിലേക്ക് നോക്കി.,..

 

വിഗ്രഹത്തിന്റെ വലതുവശത്ത് മുകൾഭാഗത്തു ആയാണ് മാർക്കിങ് കാണുന്നത്,..,.,
ശ്രീഹരി വേഗം തുണിയെടുത്ത് വിഗ്രഹം തുടച്ചു.,,.

 

( മനസ്സിന്റെ സാത്വികാഹങ്കാരത്തിന്റെ രൂപമാണ്‌ വിഷ്‌ണുവിന്റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന്‌ വജ്രനാദം എന്നും പേരുണ്ട്‌. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍ , തന്റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്‌. പണ്ട്‌ സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ വിഷ്‌ണുവിനു നല്‍കിയതാണ്‌ സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്‌. ചൂണ്ടാണി വിരലിലിട്ട്‌ കറക്കി എറിഞ്ഞാണ്‌ മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്‌ )

 

ആ ചൂണ്ടാണി വിരലിന്റെ മുകളിൽ ഒരു കുഞ്ഞു താക്കോൽ അരക്ക് പോലെ എന്തോ ഉപയോഗിച്ച് ഉറപ്പിച്ചു വച്ചിരിക്കുന്നു.,,. ഒറ്റനോട്ടത്തിൽ ആർക്കും അങ്ങനെ ഒന്ന് അവിടെ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല.,.

 

ശ്രീഹരി വേഗം വിളിക്കിൽ നിന്നും ഒരു തിരി തീനാളം എടുത്ത് ആ അരക്ക് പോലെ ഉള്ള മിശ്രിതത്തിന്റെ മീതെ കാണിച്ചു..,, പതുക്കെ അരക്ക് ഉരുകി തുടങ്ങി.,.,.,.,.

 

പിന്നെ.,,. അതിൽ നിന്നും ആ താക്കോൽ വേർപെടുത്തി എടുത്തു,..,., അതിന്ശേഷം താക്കോൽ തുടച്ചു വൃത്തിയാക്കി,..,, പതുക്കെ ആമാടപ്പെട്ടി തുറന്നു,.,..

 

ശ്രീഹരിയുടെ കണ്ണുകളിൽ സന്തോഷവും എന്നാൽ അതിലേറെ അത്ഭുതവും നിറഞ്ഞു.,.,.

 

****************************

ഹോട്ടൽ കാസിനോ.,.,.

 

രാഘവൻ തന്റെ സ്യുട്ടിലേക്ക് കയറി.,.,. അവിടെ അയാളെ പ്രതീക്ഷിച്ച് ഇന്ദ്രനും ചെട്ടിയാരും ഇരിപ്പുണ്ടായിരുന്നു.,..,.

 

വന്നപാടെ രാഘവൻ അയാളുടെ ഫോണെടുത്ത് നേരെ പ്രോജക്ടറിലേക്ക് കണക്ട് ചെയ്തു.,.,. ശ്രീദേവിയുടെ വീട്ടിലെ പൂജാമുറിയിലെ വിഗ്രഹത്തിന്റെ ഫോട്ടോകൾ അതിൽ തെളിഞ്ഞു.,..,

 

പിന്നെ അതിലെ വീഡിയോയും.,.,.,.

 

” ഇന്ദ്രാ.,.,,. നീ ആ വർമ്മയുടെ ലോക്കറിലീ ഫോട്ടോസ് ഇതിലേക്ക് കണക്ട് ചെയ്തേ.,..,,.

 

ഇന്ദ്രൻ ഉടനെ പോയി.,.,., ഫോട്ടോസ് എടുത്ത് കൊണ്ടുവന്ന് പ്രോജക്ടറിലേക്ക്‌ കണക്ട് ആക്കി.,..,.

 

രാഘവൻ അതിലെ ഫോട്ടോസും ഇന്ന് താൻ എടുത്ത ഫോട്ടോസും തമ്മിൽ കമ്പെയർ ചെയ്ത് നോക്കി.,.,.
എന്നിട്ട് പറഞ്ഞു.,..,

 

” അപ്പൊ എനിക്ക് തോന്നിയ സംശയം ശരിയാണ്.,..,

 

” എന്താടോ.,.,. എന്താ കാര്യം.,.,

 

” ലോക്കറിൽ ഉണ്ടായിരുന്ന ഈ ഫോട്ടോയിൽ കാണുന്ന വിഗ്രഹം ശ്രീദേവിയുടെ വീട്ടിൽ ഉള്ളതല്ല.,,.

 

” അല്ല അച്ഛാ,.,. ഇത് തന്നെ അല്ലെ അത്.,., കാണാൻ ഒരുപോലെയാണല്ലോ.,.,.

 

” സൂക്ഷിച്ചു നോക്കേടാ.,.,. രണ്ട് വിഗ്രഹത്തിന്റെയും ഇടത്തേ കയ്യിലെ ശംഖിന്റെ മുകളിലായി എഴുതിയിരിക്കുന്നത്.,,..

 

ഇന്ദ്രൻ രണ്ട് ഫോട്ടോസും സൂം ചെയ്ത് നോക്കി.,..,

 

വർമ്മയുടെ ലോക്കറിലുള്ള ഫോട്ടോയിലെ വിഗ്രഹത്തിൽ ആയിരത്തിയൊരുനൂറ്റി ഇരുപത് എന്നും.,,

 

ശ്രീദേവിയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോയിൽ ആയിരത്തിയൊരുനൂറ്റി എണ്പത്തിയൊന്ന് എന്നും ആണ് എഴുതിയിരിക്കുന്നത്.,..,.,

 

” കണ്ടോ.,.., കണ്ണുണ്ടായൽ മാത്രം പോര കാണണം.,.,., അത് മാത്രമല്ല.,.,..,., ഇതിന്റെ ഫിനിഷിങ് കണ്ടാൽ തന്നെ അറിയില്ലേ പുതിയതാണെന്ന്.,..,

ഇന്ദ്രൻ തെല്ല് ജാള്യതയോടെ തല താഴ്ത്തി നിന്നു..,.,

 

” രാഘവാ.,.,., അപ്പൊ നമ്മൾ ഇനി ഇത് എവിടെ പോയി കണ്ടുപിടിക്കാനാണ്.,.,.,

 

” എന്റെ അറിവിൽ.,.,., വർമ്മയുടെ തറവാട്ടിൽ ചില പൂജ പരിപാടികൾ ഒക്കെ നടത്താറുണ്ട്.,.., അതും വൈശാഖമാസത്തിൽ.,..,., ചിലപ്പോൾ അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്.,..,

 

” അപ്പൊ തന്റെ ഊഹങ്ങൾ എല്ലാം ശരിയായിരുന്നു അല്ലെ.,.,..

 

” ഉറപ്പിക്കാൻ വരട്ടെ.,., വിഗ്രഹം അവിടെ കാണാനേ വഴിയുള്ളൂ.,.,., നിധി ഉണ്ടാകണം എന്നില്ല., ,.,.,

 

” വന്ന് വന്ന് .,., ഇതെങ്ങോട്ടാണ് പോകുന്നേ.,.,.

 

” ചെട്ടിയാരെ.,.,. താൻ ഇങ്ങനെ നിരാശനാകല്ലേ.,.,. നമ്മുക്ക് നോക്കാം.,..,

 

ഇത്രയും പറഞ്ഞു രാഘവൻ എന്തോ ആലോചിച്ച് സെറ്റിയിലേക്ക് ചാഞ്ഞു കിടന്നു.,..,

 

*************************

 

അന്ന് പതിവിലും നേരത്തേ ശ്രീദേവി വീട്ടിലെത്തി.,.,
സാധാരണ അങ്ങനെ വരുന്ന ദിവസം ആകെ മൂഡ്ഓഫ്‌ആയിരിക്കും.,.,

 

എന്നാൽ അന്ന്..,.,,.

 

പതിവിലും.,.. സന്തോഷത്തിൽ ആയിരുന്നു.,.,., ആകെ പ്രശ്നം ആകും എന്ന് കരുതിയിരുന്ന.,. ടാക്‌സ് ഓഡിറ്റിങ് യാതൊരു കുഴപ്പവും ഇല്ലാതെ കഴിഞ്ഞു.,.,

 

( കാരണം ആ ബിൽഡിങ് അല്ല വേണ്ടതെന്ന് ഇന്ദ്രന് മനസ്സിലായപ്പോൾ.,.., അവൻ ഈ പരിപാടിയിൽ നിന്നും പിൻവലിഞ്ഞിരുന്നു.,.,)

 

” രാധക്കുട്ടി.,..,

 

എന്ന് നീട്ടി വിളിച്ചുകൊണ്ടാണ്.,.., ശ്രീദേവി അകത്തേക്ക് കയറിയത്.,.,., പിന്നെ നേരെ അവൾ പോയത് അടുക്കളയിലേക്കാണ്.,.,.

ചെന്ന ഉടനെ അവൾ രാധമ്മയെ കെട്ടിപ്പിടിച്ചു., , ഒന്നു വട്ടം കറക്കി.,.,.

 

” എടി പെണ്ണേ.,.,., നീ എന്താ ഈ കാണിക്കണേ.,..,.,. ഒന്നാനങ്ങാണ്ട് നിന്നെ.,.,..

 

” എന്താ രാധമ്മേ.,,.,. പേടിച്ചോ..,.,.

 

” എനിക്കിപ്പോൾ വയസ് ഇരുപത്തിനാലല്ല.,.,. ഇങ്ങനെ കിടന്ന് കറങ്ങാൻ.,.,.

 

” ആണോ..,, അപ്പൊ ഇന്നലെ പറയണകേട്ടു.,.,. ഇപ്പോഴും ചെറുപ്പാണ്,..,., എനിക്ക് അസൂയയാണ് എന്നൊക്കെ.,.,.,

 

” ഹി ഹി ഹി.,.,.,.

 

ശ്രീദേവി രാധമ്മയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൂടി കൊടുത്തു,..,.,

 

” അല്ല പെണ്ണേ.,.,, ഇന്നെന്താ ഇത്ര സന്തോഷം.,..,..

 

” അതേയ് രാധമ്മേ.,.,., ഇന്ന് നമ്മുടെ ഓഡിറ്റിങ് കഴിഞ്ഞു.,.,..,,. അയാൾ അന്ന് പറഞ്ഞത് വച്ചു മൊത്തം പ്രശ്നം ആകും എന്നാണ് കരുതിയത്.,,..,.

 

” എന്നിട്ട്.,.,.,.,

 

” പക്ഷെ അയാൾ.,.,. ഇന്ന് അങ്ങനെ ഒരു സംഭവം നടന്നു എന്ന ഭാവം പോലും ഇല്ലായിരുന്നു.,., നമ്മുടെ എല്ലാ കണക്കുകളും ശരിയായിരുന്നു.,..,. എല്ലാം തീർന്നു…,.,. ഇപ്പോഴാ ഒന്ന് സമാധാനം ആയത്,.,.,. ഞാൻ ഒന്ന് പോയി കുളിക്കട്ടെ.,.,..,

 

” ശ്രീക്കുട്ടി.,.,,. ചായ കുടിച്ചിട്ട് പോ,.,.,.

 

” ഞാൻ ഇപ്പോ വരാം രാധമ്മേ.,.,, ചായ വന്നിട്ട് കുടിക്കാം.,.,.

 

അതും പറഞ്ഞു ശ്രീദേവി മുകളിലേക്ക് ഓടിക്കയറി പോയി.,.,,. രാധമ്മ അത് നോക്കി നിന്നു.,.., .,,.

 

” ഇപ്പോഴും കൊച്ചുകുട്ടി ആണെന്നാ വിചാരം.,.,, ഓട്ടം കണ്ടില്ലേ.,.,.” രാധമ്മ മനസ്സിൽ പറഞ്ഞു.,.,

*************************

 

ശ്രീഹരിയുടെ മുഖഭാവം കണ്ട് ദേവൻ അങ്ങോട്ടേക്ക് വന്നു..,.,ദേവൻ ആമാടപ്പെട്ടിയിലേക്ക് നോക്കി.,.., അവിടെ കണ്ട കാഴ്ച അവനെയും അത്ഭുതപ്പെടുത്തി.,.,.

 

ചെമ്പ് കൊണ്ടുള്ള ഒരു ചതുരക്കട്ട…,.

 

ശ്രീഹരി അത് പതുക്കെ പുറത്തെടുത്തു.,.,. സാമാന്യം നല്ല ഭാരമുണ്ടതിന്..,.

 

” ശ്രീ.,.,., അതിന്റെ വല്ല താക്കോൽ എങ്ങാനും പെട്ടിയുടെ ഉള്ളിൽ ഉണ്ടോയെന്ന് നോക്കു.,..,

 

” അതിന്.,..,., അത് തുറക്കാൻ യാതൊരു പഴുതും കാണുന്നില്ല.,…,.

 

” എന്ത്..,.,.!!!

 

” അതേടാ,.,.., ഇത് കണ്ടിട്ട് ഒരു സോളിഡ് പീസ് പോലെയുണ്ട്.,.,..

 

അതും പറഞ്ഞു അവൻ അത് തിരിച്ചും മറിച്ചും പരിശോധിച്ചു.,.,.

 

” ക്ടിങ് “…,.,.

 

ആ ശബ്ദം കേട്ട് ശ്രീഹരി കയ്യിലിരുന്ന ആ ചെമ്പ്കട്ട ഒന്ന് കുലുക്കി നോക്കി.,.,..
അവന്റെ മുഖം തെളിഞ്ഞു.,..,.

 

” ദേവാ.,.,. ഇത് സോളിഡ് പീസ് അല്ല.,.,., ഇതിന്റെ ഉള്ളിൽ എന്തോ ഉണ്ട്.,..,.

 

” പക്ഷെ താക്കോൽ ഇടാൻ പോലും ഗ്യാപ് ഇല്ല എന്നല്ലേ നീ പറഞ്ഞേ…,. പിന്നെ എങ്ങനാ.,.., ഉരുക്കി എടുക്കണോ.,.,.,

 

” ഹേയ്.,.,. അത് പറ്റില്ല.,.,.,. ഉള്ളിൽ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ.,.,.
അപ്പോൾ പിന്നെ ഉരുക്കിയാൽ അതിനു വല്ല ഡാമേജ്‌ സംഭവിച്ചാലോ.,..

 

” പിന്നെ ഇപ്പൊ എന്താ ചെയ്യ.,.,. മുറിച്ചു നോക്കിയാലോ.,..

 

” നമ്മുക്ക് വീട്ടിൽ ചെന്നിട്ട് നോക്കാം.,..,.,

 

അത്രയും പറഞ്ഞു ശ്രീഹരി അതി ഒരു പോളിത്തീൻ കവറിൽ പൊതിഞ്ഞെടുത്തു.,..പിന്നെ .,..,

ഭഗവാനെ ഒന്ന് തൊഴുതു.,.,. പതുക്കെ മുകളിലേക്ക് കയറി.,.,., നിലവറ പൂട്ടി.,.., പുറത്തേക്ക് നടന്നു..,. 

ശ്രീഹരി കാറിനടുത്തേക്ക് നടന്നു.,.,. ദേവൻ അപ്പോഴേക്കും വീട് എങ്ങനെ തുറന്നുവോ അതുപോലെ പൂട്ടി .,.,. വണ്ടിയുടെ അടുത്തെത്തി..,.,. ശ്രീഹരി സൈഡ് സീറ്റിൽ കയറി ഇരുന്നു.,.,.,

 

ദേവൻ പതിയെ കാർ റിവേഴ്‌സ് എടുത്ത് റോഡിലേക്ക് ഇറക്കി..,., പിന്നെ നേരെ കൊച്ചിക്ക് വിട്ടു.,.,.,

 

വൈകുന്നേരം ആയത്കൊണ്ട് സാമാന്യം നല്ല ട്രാഫിക് ഉണ്ടായിരുന്നു.,…,. ഒന്നര മണിക്കൂറിൽ എത്തേണ്ടത് രണ്ടേമുക്കാൽ മണിക്കൂർ എടുത്തു..,.,.

 

അത്രയും നേരം ശ്രീഹരി എന്തോ ആലോചനയിൽ ആയിരുന്നു.,..,. കൊച്ചിയിൽ എത്തിയപ്പോൾ അവൻ കടയിൽ കയറി കുറച്ചു മെഴുകുതിരി വാങ്ങി വന്നു.,..,

 

ദേവൻ വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,., പതിനഞ്ചു മിനിറ്റിൽ അവർ വീട്ടിലെത്തി.,.,.

 

************************

 

കുളിയെല്ലാം കഴിഞ്ഞു.,..,, ശ്രീദേവി കണ്ണാടിയുടെ മുന്നിൽ നിൽക്കുകയായിരുന്നു.,..,

 

അവളുടെ മനസ് പുറകോട്ട് സഞ്ചരിച്ചു.,..,.,

 

ശ്രീയേറ്റന്റെ കയ്യും പിടിച്ചല്ലാത്ത അവൾ എങ്ങോട്ടും പോയിട്ടില്ല.,.,.,.
അവളെ ക്ലാസ്സിൽ കൊണ്ടുപോയിരുന്നത് പോലും ശ്രീഹരിയാണ്,..,.,

 

ശ്രീദേവി അമ്പിളിഅമ്മാവനെ വേണം എന്ന് പറഞ്ഞാൽ ശ്രീഹരി അതിന് വേണ്ടി ചാടി നോക്കും.,.., അതാണ് അവർ തമ്മിലുള്ള സ്നേഹം..,.,

 

അവളെ കളിയാക്കിയ ഒരു പയ്യന്റെ തല അടിച്ചു പൊട്ടിച്ചതും.,.,., പിന്നെ കരയിപ്പിച്ച മാഷിന്റെ സൈക്കിളിന്റെ കാറ്റ് അഴിച്ചു കളഞ്ഞതും.,.,..

 

അങ്ങനെ,..,. അങ്ങനെ.,.

 

അതെല്ലാം ഓർത്തു നിന്നപ്പോൾ ആണ് ഹരിനാരായണന്റെ മുഖം അവളുടെ മനസ്സിലേക്ക് വന്നത്.,.,.,.

ഹരിയെ കണ്ടപ്പോൾ മുതൽ എന്തോ ഒരു ഫീലിംഗ് ആണ് ഉള്ളിൽ നിറയെ.,…, ദേവൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ.,., എന്തൊക്കെയോ സാമ്യതകൾ ഉള്ളത് പോലെ.,.,.,.

 

ഇനി അത് തന്റെ ശ്രീയേട്ടൻ ആണോ.,.,.,., കഴുത്തിൽ ഒരു മാലയുണ്ട്.,,., അതൊന്ന് കാണാൻ പറ്റിയെങ്കിൽ.,.,.,., ആഹ്., നോക്കാം.,.. ഇവിടെ നിന്നാണല്ലോ ഭക്ഷണം കഴിക്കുന്നെ..,.,.

 

പിന്നെ ആ പുറത്തെ മുറിപ്പാട്.,., , അത് എങ്ങനെ കണ്ടുപിടിക്കും.,..,

 

പക്ഷെ അത് ശ്രീയേട്ടൻ ആണെങ്കിൽ അത് ഞങ്ങളോട് പറയുന്നതിൽ എന്താണ് കുഴപ്പം,..,.,

 

അത് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല.,.,.

 

” ശ്രീക്കുട്ടി.,…, ,നീ ഇതവിടെ എന്തെടുക്കുവാണ്,..,.,, കുറെ നേരം ആയല്ലോ പോയിട്ട്.,.,,..

 

ചായ കുടിക്കാൻ കാണാഞ്ഞിട്ട് രാധമ്മയുടെ ശകാരമാണ് ആ കേട്ടത്,.,., രാധമ്മക്ക് ഇങ്ങനെ ഒക്കെ ചീത്തപറയാനെ അറിയൂ.,.,.,.

 

ശ്രീദേവി പെട്ടെന്നു തന്നെ തലമുടി എല്ലാം മെടഞ്ഞു കെട്ടി.,.,.,. വേഗം താഴേക്ക് ചെന്നു.,.

 

അപ്പോഴാണ് ശ്രീഹരിയുടെ വണ്ടി ഗേറ്റ് കടന്ന് വരുന്നത് രാധമ്മ കണ്ടത്.,.,.

 

” ആ കുട്ടികൾ വന്നൂന്നു തോന്നണു,..,.,.,.,.

 

ശ്രീദേവി താഴേക്ക് എത്തിയിരുന്നു.,.,.

 

” എന്നാൽ അവരെകൂടി.,., ഇങ്ങോട്ട് വിളിക്കു.,., ചായ കുടിക്കാൻ പറയാം.,.,., ഞാൻ അടുപ്പത്ത് വെള്ളം വെക്കാം.,.,.

 

” നീ ഒന്നും വക്കണ്ട.,.,., ഞാൻ ചായ ഉണ്ടാക്കി ഫ്ലാസ്കിൽ ഒഴിച്ചു വച്ചിട്ടുണ്ട്.,.,. അത് മേശപ്പുറത്തോട്ട് എടുത്തോ.,.,.

 

ശ്രീദേവി നേരെ അടുക്കളയിലേക്ക് പോയി.,.,.

 

രാധമ്മ അവരെ വിളിക്കാനും.,.,.

 

************************

 

മാർട്ടിൻ ഇപ്പോഴും ഐ സി യു വിൽ തന്നെയാണ്.,..,.
ഹംസ ഇപ്പോഴും അവിടെ തന്നെയുണ്ട്.,..,.,

തലക്ക് ഏറ്റ ശക്തമായ ക്ഷതം മാർട്ടിനെ സാരമായി ബാധിച്ചിരുന്നു.,..,. ഇപ്പോൾ സുഖപ്പെട്ട് വരുന്നു.,,…,

 

” മാർട്ടിന്റെ ബൈസ്റ്റാണ്ടർ ഇവിടെയുണ്ടോ..,,.” ഒരു സിസ്റ്റർ പുറത്ത് വന്നു ചോദിച്ചു.

 

” ഉണ്ട് സിസ്റ്റർ.., ആൾ ഇപ്പൊ ഒരു മരുന്ന് വാങ്ങാൻ ഫാർമസി വരെ ഒന്നു പോയതാണ്..,,., ഇപ്പൊ വരും…,.,,.,,.

 

” ആഹ്.,.,. വരുമ്പോൾ ഡോക്ടറെ ഒന്ന് കാണാൻ പറഞ്ഞേക്കു.,.,.

 

” ആ..,,., സിസ്റ്റർ.,., പറഞ്ഞേക്കാം.,.,.

 

അതും പറഞ്ഞു സിസ്റ്റർ തിരിച്ചു കേറാൻ തുടങ്ങിയപ്പോൾ.,.,., ആ പയ്യൻ പിന്നെയും വിളിച്ചു.,.

 

” സിസ്റ്റർ.,., ഒരു മിനിറ്റ്.,.,., ദേ ആള് വരുന്നുണ്ട്.,..,.,

 

അതും പറഞ്ഞു അവൻ ഹംസയെ കൈ കാട്ടി വേഗം വരാൻ പറഞ്ഞു..,.,.,.,ആദ്യം ഹംസ അത് കണ്ടില്ല.,.,., ഫോണിൽ ആയിരുന്നു.,.,.,.

 

അല്പം കഴിഞ്ഞപ്പോൾ ആണ് ഐ സി യു ന്റെ മുന്നിൽ നിന്ന് പയ്യൻ കോപ്രായം കാണിക്കുന്നത് കണ്ടത്….. അത് തന്നോടാണെന്ന് മനസ്സിലായപ്പോൾ,..,., ഹംസ വളരെ വേഗം അങ്ങോട്ടേക്ക് നടന്നെത്തി..,

 

” എന്താടാ,..,,, എന്താ കാര്യം.,.,.

 

” ദേ ആ സിസ്റ്റർ അന്വേഷിച്ചു.,..,.,

 

” എന്താ സിസ്റ്ററെ.,.,., ഇനിയും വല്ല മരുന്നും വാങ്ങാൻ ഉണ്ടോ.,..,.,

 

വാങ്ങിയ മരുന്നുകൾ ആ സിസ്റ്ററെ ഏല്പിച്ചുകൊണ്ട് ഹംസ ചോദിച്ചു.,..,

 

” അതൊന്നും അല്ലെ ,..,. മാർട്ടിന്റെ തലയിലെ ബ്ലീഡിങ് നിന്നു ,..,. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല,.,.,ഡോക്ടർ പറഞ്ഞു.,.,, അയാളെ ഇന്ന് തന്നെ വേണമെങ്കിൽ റൂമിലേക്ക് മാറ്റാം എന്ന്.,.,.,.

” ബാക്കി ഉള്ളവർ,.. അവരുടെ വിവരം എന്തെങ്കിലും പറഞ്ഞോ.,.,.,.,

 

” അവരെയും മാറ്റാം.,.,. റൂമിലേക്കോ വാർഡിലേക്കോ മാറ്റാം.,..,.,

 

” എനിക്ക് ആളെ ഒന്ന് കാണാൻ പറ്റുമോ.,.,.

 

” ആഹ് ..,., പെട്ടെന്ന് വേണം.,.,.

 

അതും പറഞ്ഞു അവരെ അകത്തേക്ക് ആ മരുന്നും കൊണ്ട് പോയി.,.,.,. ഹംസ പിന്നാലെ ചെന്നു..,,.,.

 

അന്ന് കണ്ടതിനെ അപേക്ഷിച്ച് മാർട്ടിന്റെ അവസ്ഥ നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്.,..,,. അത് കാണുമ്പോൾ തന്നെ അറിയാൻ സാധിക്കുന്നുണ്ട്.,.,..

 

അന്ന് തലയിൽ മുഴുവൻ കെട്ട് ആയിരുന്നു..,.,., മുഖം കാണാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.,.,., എന്നാൽ ഇപ്പോൾ.,., അതില്ല,.., ബ്ലീഡിങ് നിന്നത് കൊണ്ടാണെന്ന് തോന്നുന്നു.,.,., കെട്ട് എല്ലാം ബാൻഡേജ് ആയി മാറിയിരിക്കുന്നു.,.,.,

 

ഹംസ പതുക്കെ മാർട്ടിനെ വിളിച്ചു.,.,..,

 

” അണ്ണാ..,.,.

മാർട്ടിൻ കണ്ണ് തുറന്നു.,,.,.,

 

” അണ്ണാ.,..,., ഇന്ന് റൂമിലേക്ക് മാറാം.,.,.,

 

” അവരൊക്കെയോടാ.,.,.,

 

” അവരെയും ഇന്ന് മാറ്റും.,.,.,ഞാൻ ഒരു റൂം പറഞ്ഞിട്ടുണ്ട്.,.,., അവരെ വാർഡിലേക്ക് കിടത്തെണ്ടി വരും.,.

 

” അവന്മാറെ പറ്റി വല്ല വിവരോം അറിഞ്ഞോ.,.,

” അവർ .,., ആ വീട്ടിൽ താമസം ആക്കി.,.,

 

” ചേച്ചിയെ വിളിച്ചാലോ.,.,.,. റൂമിൽ എത്തിയില്ലേ.,.,.

 

” ആഹ് ..,.,, വിളിക്കാം.,.,.. അതിനു മുൻപ് നീ എനിക്ക് .,.,.,
നമ്മുടെ ഷാജിയെ ഒന്ന് വിളിച്ച് തരണം.,.,.

 

” ഏത് ഷാജി.,.,., പോർക്കുംകോട് ഷാജി,..,.,

 

” അതേ.,.,., അവൻ തന്നെ.,.,. അവനെ എനിക്കൊന്നു കാണണം.,,..,.,.

 

” ശരി അണ്ണാ.,.,.,. ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റും എന്നാണ് ഇവർ പറഞ്ഞത്.,.,.,. ഞാൻ ഇവിടുത്തെ കാര്യം ഒക്കെ ഒന്ന് സെറ്റ് ആക്കട്ടെ,..,.,.

 

അപ്പോഴേക്കും അറ്റന്റർ വീല്ചെയറുമായി വന്നു.,.,., മാർട്ടിനെ പൊക്കി അതിൽ ഇരുത്താൻ ഹംസയും സഹായിച്ചു.,..,,.

 

ബാക്കി ഉള്ളവരെ കുറച്ചു കഴിഞ്ഞാണ് മാറ്റുക എന്ന് സിസ്റ്റർ പറഞ്ഞു.,.,., ബെഡ് ഒന്നും കാലി ഇല്ലെന്ന്.,..

 

ഹംസ മാർട്ടിന്റെ ഒപ്പം റൂമിലേക്ക് നടന്നു.,,. രണ്ടാം നിലയിൽ ആണ് റൂം.,.,., അവിടെ എത്തി മാർട്ടിനെ ബെഡിലേക്ക് കിടത്തിയ ശേഷം അറ്റന്റർ തിരിച്ചു പോയി.,.,.,.

 

” ടാ.,.,., ഷാജിയെ വിളിക്ക്,..,.,.

 

” അണ്ണാ ..,.,, ഇപ്പൊ വിളിക്കാം.,.,.,

 

ഹംസ ഉടനെ ഫോൺ എടുത്തു ഷാജിയെ വിളിച്ചു,.,.,,.

 

” ഹാലോ.,.,ഷാജിയേട്ട.,.,., ഞാൻ ഹംസ.,.,., മാർട്ടി അണ്ണൻ പറഞ്ഞിട്ട് വിളിക്കുന്നതാ.,.,, ദാ ഞാൻ അണ്ണന് കൊടുക്കാം.,.,.,

 

” ആ ഷാജി.,.., ഞാനാ മാർട്ടിൻ..,.,, എനിക്ക് നിന്നെകൊണ്ട് ഒരു കാര്യം ഉണ്ട്.,.,., ഒരുത്തനെ ഒന്നു പൂളണം,.,.

 

വേണ്ട.,.,., കൊല്ലണ്ട.,.,., അവന്റെ വലത്തെ കൈ അതെനിക്ക് വേണം,..,,.,

ഹംസ വരും ആളെ കാണിക്കും.,.., കാര്യം നടക്കണം,..,., നടന്നാൽ മാത്രം.,..,, ഇനി നമ്മൾ തമ്മിൽ കണ്ടാൽ മതി,.,.

 

പിന്നെ….

 

നീ .,.,, പഴേ പോലെ ഒറ്റക്ക് ഉണ്ടാക്കാൻ പോകണ്ട,..,, രണ്ട് വണ്ടിക്ക് ആളെ എടുത്തോ.,.,. കാര്യം നടക്കണം,.,. എത്രയും പെട്ടെന്ന്.,.,

 

അപ്പൊ ശരി.,.,.”

 

ഹംസ ഇതെല്ലാം കേട്ട് അവിടെ നിന്നു.,., ഇനിയും അയാളെ കാട്ടി കൊടുക്കാൻ താൻ തന്നെ പോണമെന്നുള്ള ചിന്ത അവനെ ചെറുതായി ഒന്ന് പേടിപ്പിച്ചു.,.,..

 

” ടാ.,.,. നീ ഷാജിയുടെ കൂടെ പോയി.,..,, ആ മറ്റേ മോനെ കാണിച്ചു കൊടുക്കണം.,,.,. അവന്റെ കൈ ഇനി പൊന്തരുത്.,.,.,. പിന്നെ ഉയിര് അത് ഈ ഞാൻ നേരിട്ട് എടുക്കും.,.,.,

 

മാർട്ടിന്റെ മുഖത്തെ വികാരം എന്തെന്ന് പോലും ഹംസയ്ക്ക് മനസ്സിലായില്ല.,,.,

 

” ടാ.,.,, ഇനി നീ വീട്ടിലേക്ക് വിളിച്ചു പറഞ്ഞോ.,..,, പിന്നെ അവളോട് പറ ഒച്ചയിട്ട് നാട്ടുകാരെ അറിയിക്കാതെ.,.,..,. സാധനങ്ങൾ എടുത്ത് നേരെ ഇങ്ങോട്ട് വരാൻ.,.,

 

” ഒക്കെ അണ്ണാ.,..,,..

 

അതും പറഞ്ഞു അവൻ മാർട്ടിന്റെ ഭാര്യയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു.,,.. പിന്നെ പുറത്തേക്ക് ഇറങ്ങി ചായ വാങ്ങാൻ കാന്റീനിലേക്ക് നടന്നു..,.,.

 

************************

 

ശ്രീഹരി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ആണ്.,.,,
രാധമ്മ അവരെ നോക്കി നിൽക്കുന്നത് കണ്ടത്.,.,. അവൻ രാധമ്മയെ നോക്കി ഒന്ന് ചിരിച്ചു.,.,

 

അപ്പോഴേക്കും ദേവനും വണ്ടിയിൽ നിന്നും ഇറങ്ങി.,.,.

 

രാധമ്മ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.,.,. ദേവൻ അപ്പോഴാണ് രാധമ്മയെ കണ്ടത് ,.,., അവനും ഒന്ന് ചിരിച്ചു.,..,

 

” നിങ്ങൾ ഉച്ചക്ക് ഊണ് കഴിച്ചോ.,.,.

 

” ആഹ് .,, ,.,., ഞങ്ങൾ കഴിച്ചു.,.,,.,

 

” വണ്ടിയോടിച്ച് വന്നതല്ലേ,.,, നല്ല ക്ഷീണം കാണും.,.,.,.

” ഇനി ഒന്ന് കുളിക്കണം,..,.,. അത് കഴിഞ്ഞു ഒരു ചായ ഇട്ട് കുടിക്കണം.,..,.,

 

” എന്നാൽ പോയി കുളിക്കു.,.,, എന്നിട്ട് വേഗം അങ്ങോട്ട് വാ.,.,.,

 

” ചായ ഞങ്ങൾ ഉണ്ടാക്കിക്കോളാം.,.,. രാധമ്മേ..,.,., വെറുതെ എന്തിനാ,..,.,.

 

” അങ്ങനെ ഇപ്പൊ നിങ്ങൾ ഉണ്ടാക്കേണ്ട.,.,, ഞാൻ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്.,.,., പിന്നെ നല്ല ചക്കരയടയും.,.,.,.

 

” ഞങ്ങൾ.,.., ആകെ ബുദ്ധിമുട്ടായോ.,.,.,.

 

” നിക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ട് അല്ലെന്റെ കുട്യോളെ.,.,., നീങ്ങൾ വേഗം കുളിച്ചു വേഷം മാറി അങ്ങോട്ട് വരാൻ നോക്കൂ.,.,..,

 

അവർ രണ്ടുപേരും ശരി എന്ന് തലയാട്ടി സമ്മതിച്ചു.,.,.,
അത് കണ്ട് രാധമ്മ തിരിഞ്ഞു നടന്നു.,.,., ശ്രീഹരിയും ദേവനും നേരെ ഔട്ട്ഹൗസിലേക്കും.,.,.

 

അകത്ത് കയറിയ ഉടനെ ശ്രീഹരി ബാഗിൽ നിന്നും ആ കവർ എടുത്ത് അലമാരയിൽ വച്ചു പൂട്ടി,.,. അതിനുശേഷം തോർത്തെടുത്ത് കുളിക്കാനായി പോയി.,.,.

 

പത്ത് മിനിറ്റുകൊണ്ട് ശ്രീഹരി കുളിച്ചിറങ്ങി.,., .,., അത്രയും നേരം ലാപ്ടോപ്പിൽ പണിഞ്ഞുകൊണ്ടിരുന്ന ദേവൻ അതെല്ലാം ഒതുക്കിവെച്ച് നേരെ കുളിക്കാൻ കയറി,.,.,.,.

 

അതിനുശേഷം രണ്ടു പേരും ശ്രീനിലയത്തിലേക്ക് ചെന്നു.,.,. അവിടെ രാധമ്മയും ശ്രീദേവിയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു,..,.,

 

ശ്രീഹരി അങ്ങോട്ടു കയറിച്ചെന്നതോടെ അതുവരെ രാധമ്മയോട് കത്തി വച്ചു കൊണ്ടിരുന്ന ശ്രീദേവി പെട്ടെന്ന് നിശ്ശബ്ദയായി.,..,

 

അവനെ കാണുമ്പോൾ ശ്രീദേവിയുടെ ഉള്ളിൽ ഒരുതരം പിടപ്പാണ്.,..,., ഇതുവരെ താൻ അനുഭവിക്കാത്ത ഒരു തരം ഫീലിങ്.,.,. തന്റെ ആരൊക്കെയോ ആണെന്ന് ഒരു തോന്നൽ.,.,., ഒരുകാലത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു എന്ന ഒരു ചിന്ത എപ്പോഴും അവൾക്ക് ശ്രീഹരിയെ കാണുമ്പോൾ തോന്നുന്നു.,.,.

 

” വാ കുട്യോളെ.,., വന്നിരിക്കു.,,.,

 

അവർ രണ്ടുപേരും കസേരയിൽ ഇരുന്നു.,.,.,രാധമ്മ അവർക്ക് ചായ പകർത്തി കൊടുത്ത.,.,., ശ്രീദേവി എണീറ്റ് അവർക്ക് പ്ളേറ്റ് എടുത്ത് വച്ച് അതിലേക്ക് ചക്കരയട കഷ്ണങ്ങൾ ആക്കിയത് വിളമ്പി.,.,.,

ശ്രീഹരി ഒരു കഷ്ണം എടുത്ത് വായിൽ വച്ചു.,.,.,
പണ്ട് രാധമ്മയുണ്ടാക്കുന്ന അതേ രുചി.,.,.ഒരു മാറ്റവും ഇല്ല.,.,., അവന്റെ കണ്ണിൽ ചെറിയ നനവ് പടർന്നു.,.,.

 

അവനെ തന്നെ നോക്കിയിരുന്ന ശ്രീദേവി അത് ശ്രദ്ധിച്ചിരുന്നു.,.,., അവന്റെ നോട്ടം ശ്രീദേവിയിലേക്ക് വന്നപ്പോഴേക്കും ശ്രീദേവി നോട്ടം മാറ്റി.,.,.

 

കഴിക്കുന്നതിനിടയിൽ അവർ രാധമ്മയോട് എന്തൊക്കെയോ സംസാരിച്ചു.,.,. ദേവനാണ് കൂടുതലും സംസാരിച്ചത്…..,

 

ചായ കുടിച്ചുതീർത്ത് അവർ അവിടെ നിന്നിറങ്ങി,..,.,

 

***********************

 

ഔട്ഹൗസിൽ എത്തിയ ശ്രീഹരി ആ ചെമ്പ് ചതുറകട്ട കയ്യിൽ എടുത്തു.,.,.ഒപ്പം മെഴുകുതിരിയും.,.,.. അത് കണ്ട് ദേവൻ ചോദിച്ചു.,.

 

” നീ ഇത് എന്ത് ചെയ്യാനാ പ്ലാൻ,..,.,

 

” ടാ.,., നമുക്ക് ആമാടപ്പെട്ടിയുടെ താക്കോൽ നമ്മുക്ക് എങ്ങനെ ആണ് കിട്ടിയേ.,.,.

 

” വിഗ്രഹത്തിൽ നിന്ന്.,.,.,.

 

” വിഗ്രഹത്തിൽ അത് എങ്ങനെ ആണ് വച്ചിരുന്നത്.,.,..

 

” അത്.,.,, മറ്റേ പശയോ.,., മെഴുകോ.,., എന്തോ വച്ച് അല്ലെ.,.,.,

 

” അതെ.,.,., അരക്ക് പോലെ എന്തോ ഒന്ന്.,.,.. എന്റെ ഊഹം ശരിയാണെങ്കിൽ ഇതും അങ്ങനെ വല്ലതും ആകും.,.,, ഇവിടെ സൈഡിൽ ഒരു ജോയിന്റ് ഉള്ളത് പോലെ .,.,.,.

 

” അപ്പൊ ഇനി എന്ത് ചെയ്യാൻ പോകുന്നു.,.,.

 

” നീ ആ മെഴുകുതിരി കത്തിക്കു.,., രണ്ടെണ്ണം.,.,. എന്നിട്ട് ഇതിന്റെ നീളത്തിൽ വക്കു.,., നമുക്ക് നോക്കാം.,.,

 

ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,

 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

” ക്ടക് ”

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് മൂലകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

 

******** തുടരും ********

No comments