Top Stories

ഗായത്രി 7

 

Gaayathri Part 7 | Author : Marar



കഥ വരാൻ വൈകിയതിൽ സോറി കൊറച്ച് ബിസി ആയി പോയി.

” അച്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ”

 

 

” ഇനിയും ഇത് പറഞ്ഞില്ലേൽ എന്റെ നെഞ്ച് പൊട്ടിപോകും ” എന്ന് പറഞ്ഞ് അവൾ കരയാൻ തുടങ്ങി….……

 

ഞാൻ ആകെ എന്ത്‌ പറയണം എന്ന് അറിയാതെ അവളെ തന്നെ നോക്കി നിൽപ്പായി.

 

” എന്താ നിനക്ക് പറയാൻ ഒള്ളെ ” ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു. അപ്പഴും അവളുടെ കരച്ചിൽ മാത്രമാണ് എനിക്ക് കേൾക്കുന്നുണ്ടായിരുന്നത്. ആ കരച്ചിൽ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഭാരം മനസിൽ ഉള്ളത് പോലെ ഒരു തോന്നൽ.

 

” അച്ചു… നിനക്ക്…… നിനക്ക് അറിയോ….. എനിക്ക്…. ”

 

” നിനക്ക് ” പെട്ടെന്ന് ആകംഷകൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു. അവൾ എന്റെ മുഖത്തേക്ക് നോക്കി.

 

 

” എനിക്ക് നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ്…. എനിക്ക് നീ ഇല്ലാതെ പറ്റില്ല അച്ചു അത്രക്ക്……. അത്രക്ക് ഇഷ്ടം ആണ് ഐ റിയലി ലവ് യു ” അത്രയും പറഞ്ഞ് അവൾ തിരിഞ്ഞ് ഓടി.

ആകെ കിളി പാറിയ ഒരവസ്ഥ .എന്താ ഇപ്പോൾ നടന്നതെന്ന് ഒരു ഐഡിയയും ഇല്ലാതെ ഇരുന്നു. കണ്ണിൽ കാർമേഘം നിറയുന്നു മനസ്സിന്റെ അകത്തളത്തിൽ ഒരു മങ്ങൽ. പതിയെ എഴുന്നേറ്റ് റൂമിൽ പോയി കിടന്നിട്ട് ഉറക്കം വരാത്ത അവസ്ഥ അവൾ പറഞ്ഞ ഓരോ വാക്കുകളും ആണ് മനസ്സിൽ.


 


 


നേരം വെളുക്കാൻ കാത്തിരുന്നു. ഉറങ്ങാൻ സാധിക്കാത്തതിനാൽ നേരം വെളുക്കുന്നത് ഞാൻ ആദ്യമായി അറിഞ്ഞു. ക്ലോക്കിൽ നോക്കി സമയം 6 മണി ഫോൺ എടുത്തു അഭിനെ വിളിച്ചു.


 


 


‘ ഹലോ ‘


 


 


‘ ന്താടാ മൈരേ രാവിലെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ‘


 


‘ എടാ ഒരു സീൻ ഉണ്ട് ‘


 


‘ സീനോ….. എന്ത്‌ സീൻ ‘


 


‘ അതൊക്കെ പറയാം നീ എഴുന്നേൽക്ക് ഞാൻ ഒരു പത്തുപതിനഞ്ചു മിനിറ്റ് കൊണ്ട് വരും വരുമ്പോൾ മൈരേ റെഡി ആയി ഇരുന്നില്ലേൽ നിന്റെ പതിനറാടിയെന്ത്രം നടത്തും ഞാൻ ‘


 


 


‘ മ്മ് ‘

‘ ന്ന ഞാൻ വേഗം വരാം ‘


 


ഞാൻ ഫോൺ വെച്ച് വേഗം ബാത്‌റൂമിൽ കേറി ഫ്രഷ് ആയി താഴേക്ക് ഇറങ്ങി. താഴേക്ക് ചെല്ലുമ്പോൾ ആന്റി പാലും വാങ്ങി അകത്തേക്ക് കേറലും ഒന്നിച്ചായിരുന്നു.


 


 


” നീ ഇത് എങ്ങോട്ടാ അച്ചു ഇത്ര രാവിലെ ”


 


 


” ആന്റി എനിക്ക് ഒരു സ്ഥലത്തു പോകാൻ ഇണ്ടായിരുന്നു ”


 


 


” അപ്പം ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ ”


 


 


” ഇല്ലാന്റി ”


 


 


” സൂക്ഷിച്ചു പോണം ട്ടോ. പിന്നെ മറ്റേ കൊച്ച് ഇല്ലേ ”


 


 


” ആ അവനും ഉണ്ട് ”


 


 


” ഹാ ന്ന പോക്കോ…… അല്ല നീ ഒന്നും കഴിച്ചില്ലല്ലോ ”


 


 


” ഒന്നും വേണ്ടാന്റി കഴിക്കാൻ നിക്കുവാണേൽ വൈകും “

” മ്മ്മ് ” ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്യത് ഗേറ്റിലേക്ക് പോയി. ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഗ്ലാസ്സിലൂടെ വീടിന്റെ ഉമ്മറത്തേക്ക് നോക്കി. ഓടി വരുന്ന ഗായത്രിനെയാണ് കണ്ടത്. ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി വേഗം വണ്ടി എടുത്തു പോയി.


 


 


മനസ്സ് അസ്വസ്ഥമായിരുന്നത് കൊണ്ട് ദൂരങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല. ഞാൻ വേഗം തന്നെ അഭിയുടെ അടുത്ത് എത്തി. ഞാൻ വേഗം തന്നെ അവനെയും കേറ്റി വണ്ടി എടുത്തു. അവൻ ആണേൽ എന്നോട് ഒന്നും ചോദിക്കുന്നുമില്ല.


 


 


പെട്ടെന്ന് പോക്കറ്റിൽ കിടന്ന് ഫോൺ അടിക്കാൻ തുടങ്ങി. ഞാൻ ഒരു കൈകൊണ്ട് ഫോൺ എടുത്തു ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ എന്റെ കൈയിൽ നിന്നും വണ്ടി ഒന്ന് പാളി.


 


 


” നീ മനുഷ്യനെ കൊല്ലുമോ മൈരേ ” ഞാൻ ബൈക്ക് വേഗം സൈഡിലേക്ക് നിർത്തി.


 


 


” എന്തടാ പ്രശ്നം ”


 


 


” എടാ എനിക്ക് എന്തോ ഒരു അവസ്ഥ പോലെ നീ വണ്ടി എടുക്ക് ” ഞാൻ അവനോട് പറഞ്ഞു അവൻ ഒന്ന് മൂളിക്കൊണ്ട് വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ചെയ്തു. ഞാൻ അവന്റെ പുറകിൽ കേറി അവൻ വണ്ടി മുൻപോട്ട് എടുത്തു. ഞാൻ ഫോൺ ഓഫ്‌ ചെയ്തു.


 


 


” ടാ എങ്ങോട്ടാ പോകുവാ ” അവൻ വണ്ടി ഓടിക്കുന്നതിന്റെ ഇടക്ക് എന്നോട് ചോദിച്ചു.

” എടാ നീ അധികം ആരും വരാത്ത ഏതേലും സ്ഥലത്തേക്ക് പോ ”


 


 


പിന്നെ ഒന്നും മിണ്ടില അവൻ വണ്ടി ഓടിക്കാൻ തുടങ്ങി. ഒരു നിമിഷം എന്റെ ചിന്തകൾ ഇന്നലെ രാത്രിയിലേക്ക് പോയി. ഗായത്രി ഇന്നലെ പറഞ്ഞ വാക്കുകൾ ആണ് മനസ്സ് നിറയെ . ഇതായിരുന്നോ അവൾ എന്നോട് അത്ര അടുപ്പം കാണിച്ചത്. ഇതായിരുന്നോ അവളുടെ മനസ്സ് നിറയെ……


 


 


പെട്ടെന്ന് ബൈക്ക് നിർത്തി. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.


 


 


” ഇത് ഏതാടാ സ്ഥലം ” അഭിനോട് ചോദിച്ചു.


 


 


” 900 കണ്ടി ”


 


 


” 900 കണ്ടിയോ ഇത്ര പെട്ടെന്ന് വയനാട് കേറിയോ ”


 


 


” മൈരേ സമയം നോക്ക് 12 മണി ആയി ” സമയം കടന്ന് പോയത് ഞാൻ അറിഞ്ഞിരുന്നില്ല.


 


 


” നീ വാ ഇവിടെത്തെ റിസോർട് നമ്മടെ ഫ്രണ്ടിന്റെ ആണ് അവനോട് പറഞ്ഞിട്ട് ഒരു റൂം എടുക്കാം നമ്മക്ക് രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോകാം ”


 


 


അഭിയുടെ ഫോൺ അടിക്കാൻ തുടങ്ങി. അവൻ ഫോൺ എടുത്തു

‘ ഹലോ ‘


 


 


‘ ഇല്ലമ്മേ ‘


 


 


‘ വയനാട് ‘


 


 


‘ ഞാൻ ഉണ്ട് അവന്റെ കൂടെ പ്രശ്നം ഒന്നുമില്ല എനിക്ക് ഇവിടെ ചെറിയ ഒരു ആവിശ്യം ഉണ്ട് ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ട് വരും ‘ അവൻ ഫോൺ വെച്ചു.


 


 


” ന്താടാ അമ്മ പറഞ്ഞെ ”


 


 


” നിങ്ങൾ എവിടെ പോയതാ എന്തേലും പ്രശ്നം ഉണ്ടോ എന്നൊക്കെ ”


 


 


” മ്മ്മ് ”


 


 


” അല്ല നീ കാര്യം പറഞ്ഞില്ലല്ലോ വെല്ല തന്ത ഇല്ലാത്തരം വെല്ലോം കാണിച്ചിട്ട് ആണേൽ നായിന്റെ മോനെ കാലു ഞാൻ തല്ലി ഓടിക്കും ”


 


 


” അതൊക്കെ പറയാം നീ വാ ഒന്ന് ഫ്രഷ് ആകണം എന്തേലും കഴിക്കണം ഒന്ന് ഉറങ്ങണം ”


 


 


” മ്മ് ” അഭി ഒന്ന് അമർത്തി മൂളി റീസെപ്ഷനിലേക്ക് പോയി. ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അഭി പുറത്തേക്ക് വന്നു.

” വാ റൂം ആയി ”


 


 


” എനിക്ക് ഒന്ന് ഉറങ്ങണം ”


 


 


” മ്മ് ന്ന നീ വാ ” അഭി എന്നെ വിളിച്ചു കൊണ്ട് പോയി


 


 


” എടാ ഇത് കിടലൻ റൂം ആണല്ലോ ” ഞാൻ അഭിനോട് ചോദിച്ചു


 


 


” പിന്നെല്ലാതെ നീ എന്നെ കുറിച്ച് എന്താ വിചാരിച്ചേ ”


 


 


” ഒന്ന് പോയെടാ മൈരേ അവന്റെ ഒരു കോപ്പ് ”


 


 


” അല്ലെ നീ ഇതിന് മുൻപ് ഇവിടെ വന്നിട്ട് ഉണ്ടോ ” ഞാൻ അഭിനോട് ചോദിച്ചു.


 


 


” ഇല്ലാ ”


 


 


” പിന്നെ എങ്ങനെയാ നീ ഇങ്ങോട്ട് കറക്റ്റ് കൊണ്ടുവന്നത് ”


 


 


” നീ അങ്ങനെ ഒന്നും ചോദിക്കല്ലേ അച്ചു.വയനാട് കേറിയപ്പോൾ അഖിൽനെ ആണ് ഓർമ വന്നത് അതാ ഇങ്ങോട്ട് കെട്ടിയെടുത്തത് ”


 


 


” ആ എന്ന മൈരേ ആണെങ്കിൽ വന്നത് നന്നായി എനിക്ക് ഇഷ്ടപെട്ടു ” ഞാൻ റൂം തുറന്ന് അകത്തു കേറി.

” നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം ” അവൻ പുറത്തേക്ക് പോയി ഞാൻ പതിയെ കേറി കിടന്നു. കണ്ണുകൾ അടക്കുമ്പോൾ ഗായത്രിയുടെ മുഖമാണ് മനസ്സിൽ നിറയുന്നത്. ആദ്യ ദിവസം അവിടെക്ക് ചെന്നപ്പോൾ എന്നെ മൈൻഡ് ചെയ്യതെ പോയവൾ.


 


എങ്ങനെ……..?


 


എപ്പോൾ……..?


 


ഈ ചോദ്യങ്ങൾ എന്നെ അലട്ടി


 


 


” ടാ ” അഭിയുടെ വിളിയിൽ ഞാൻ തല ഉയർത്തി നോക്കി.


 


 


” ടാ അഭി ”


 


 


” ന്താടാ ”


 


 


” എടാ ഗായത്രി ”


 


 


” അവൾക്ക് എന്താ ”


 


 


“എടാ ”


 


 


” നീ ഒന്ന് പറയുമോ കൊറേ നേരം ആയി അവന്റെ ടാ ടാ ”


 


 


” എടാ അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് ”


 ” ഓ അതാർന്നോ ”


 


 


” ഏത് ആർന്നോന്ന് ” ഞാൻ അവനെ സംശയത്തോടെ നോക്കി.


 


 


” നിന്നെ ഇഷ്ടം ഉള്ള കൊണ്ട് അല്ലെ അവൾ ഏത് നേരവും നിന്നെ അനോഷിച്ചോണ്ട് നടക്കുന്നെ ”


 


 


” എന്റെ പൊട്ടൻ അഭി ആ ഇഷ്ടം അല്ലടാ ഇത്. ഇത് മറ്റേതാ ”


 


 


” ഏത് ” അവൻ എന്നെ സംശയത്തോടെ നോക്കി


 


 


” പ്രേമം……! ”


 


 


” പോടാ ” അന്തളിച്ചു കൊണ്ട് അവൻ എന്നെ നോക്കി.


 


 


” സത്യം ആട . അവൾ ഇന്നലെ എന്നോട് പറഞ്ഞു ”


 


 


” ശേ…….”


 


 


ഇന്നലെ വൈകുന്നേരം തൊട്ട് നടന്നത് മുഴുവൻ ഞാൻ അഭിനോട് പറഞ്ഞു.


 


 


” കൊള്ളാം ന്തയാലും നീ അവളോട് അങ്ങനെ പറഞ്ഞത് നന്നായി അതുകൊണ്ട് അല്ലെ ഇതൊക്കെ അറിഞ്ഞേ ”


 


 


” അത് ശെരിയാണ് പക്ഷെ ”


 


 


” എന്ത്‌ പക്ഷെ “

” ഇതൊന്നും ശെരിയല്ലടാ അവൾ എന്നേക്കാൾ മൂത്തത് അല്ലെ ”


 


 


” ഒന്ന് പോയെടാ മൈരേ ഒരു മൂത്തത് ”


 


 


” അതല്ലടാ ”


 


 


” എതല്ലെന്ന് ” അഭി എന്നോട് ചോദിച്ചു.


 


 


” ഞാൻ എങ്ങനെയാടാ അവളെ…….? ”


 


 


” അവൾക്ക് നിന്നോട് തോന്നിലെ പിന്നെന്താ ”


 


 


” എടാ ഇതൊക്കെ സീൻ ആകും ”


 


 


” നിനക്ക് അവളെ ഇഷ്ടണോ ”


 


 


” അങ്ങനെയൊക്കെ ചോദിച്ചാൽ . അല്ലെന്ന് പറയാൻ കാരണം ഒന്നുമില്ലടാ. എനിക്ക് അവളോട് അങ്ങനെ ഒന്നും തോന്നിട്ടും ഇല്ലാ. എനിക്ക് അവളിൽ നിന്ന് സ്പെഷ്യൽ ആയിട്ട് ഒന്നും തോന്നിട്ടും ഇല്ലാ ”


 


 


” നീ ഒരു കാര്യം ചെയ്യ് ”


 


 


” എന്ത്‌ ”

” എടാ നീ അവളെ കുറച്ച് വട്ടം കറക്ക് അവൾക്ക് നിന്നോട് ഉള്ളത് സീരിയസ് ആണോ അതോ തമാശ ആണോ എന്ന് നോക്കാം ”


 


 


” അത് വേണോ………? ഞാൻ ഒന്ന് അവളോട് ചോദിച്ചപ്പോൾ അത്രേം കരഞ്ഞു . അത് റിസ്ക് അല്ലേടാ ” ഞാൻ അവനോട്‌ ചോദിച്ചു.


 


 


” നമ്മക്ക് നോക്കാം ”


 


 


” വേണോ ” ഞാൻ അവനെ നോക്കി ചോദിച്ചു


 


 


” നീ പേടിക്കണ്ട ഞാൻ ഇല്ലേ ”


 


 


” അതാ എന്റെ പേടി ”


 


 


” അവന്റെ ഒരു കോപ്പിലെ ചളി ” ഞാൻ അവനെ നോക്കി ചിരിച്ചു.


 


 


” നമ്മക്ക് പോയാലോ ” ഞാൻ അഭിനോട് ചോദിച്ചു


 


 


” പോകാന്നോ . പിന്നെ എന്നാ തേങ്ങക്കാ ഇത്രേം ദൂരം കെട്ടിയെടുത്ത വന്നത് ”


 


 


” അത് അവൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എന്തോ ഒരു വെപ്പ്രാളം പോലെ തോന്നി ശ്വാസം മുട്ടുന്നത് പോലെ ”


 


 


” ഉവ്വ ഉവ്വ അല്ലാതെ എക്സ്പീരിയൻസ് ന്റെ അല്ലല്ലോ ”


 


 


” കരിനാക്ക് വളക്കല്ലേ മൈരേ ”


” നീ വാ നമ്മക്ക് ഒന്ന് ചിൽ ചെയ്യാം അഖിൽ ഹോട്ട് കൊണ്ട് വരും അതും അടിച്ച് സെറ്റ് ആയിട്ട് ഉറങ്ങാം ന്നിട്ട് നാളെ വെളുപ്പിന് തെറിക്കാം പോരെ ”

 

 

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് മയങ്ങി എഴുന്നേറ്റ്.

 

 

” ഓ സാർ എഴുന്നേറ്റോ ”

 

 

“മ്മ്മ് ”

 

 

” നീ വാ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ സമയം നാലരയായി കഴിക്കാം ”

 

 

ഞങ്ങൾ രണ്ടും കൂടെ ഇറങ്ങി. ഫുഡ്‌ കഴിക്കാൻ റിസോർട് ന്റെ ഫുഡ്‌ കോർട്ടിൽ പോയി. അത്യാവശ്യം അടിപൊളി റിസോർട് ആയിരുന്നു. ഫുഡ്‌ കോർട്ടിൽ ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ വാങ്ങി കഴിച്ചു..

 

 

 

” ടാ അച്ചു മല കേറിയാലോ ”

 

 

” ഇപ്പഴോ ”

 

 

” 5 മണി അല്ലെ ആയൊള്ളു ഇവിടെ വന്നിട്ട് കേറി കാണാതെ പോയാൽ അത് വാല്ലാത്ത ഒരു മിസ്സ്‌ ആകും ”

 

 

” ന്ന വാ ” ഞങ്ങൾ രണ്ടും നടന്ന് മലയുടെ താഴെ എത്തി. മുകളിലേക്ക് റോഡ്

 

” എടാ ഇത് ഓഫ്‌ റോഡ് സ്പോട് അല്ലെ ”


” അതൊക്കെ ഗ്ലാസ്സ് ബ്രിഡ്ജ് കഴിഞ്ഞിട്ടാ നീ വാ ” കുറച്ച് ദൂരം നടന്നപ്പോഴേക്കും ഞാൻ ആകെ മടുത്തു.

 

 

” എന്റെ മോനെ ഇത് കൊറേ ഉണ്ടോ ” ഞാൻ അഭിനോട് ചോദിച്ചു.

 

 

” എനിക്ക് അറിയോ ഞാനും ആദ്യായിട്ട് അല്ലെ വന്നത് ” മഴ പെയ്യ്തിട്ട് വഴി മുഴുവൻ ചെളി ആണ്.

 

 

” ആഹാ ബൈക്ക് എടുത്താൽ കലക്കിയേനെ ” അഭി എന്നോട് ചോദിച്ചു.

 

 

” ഹിമാലയൻ എടുത്ത് വരാർന്നു അല്ലെ ” ഞാൻ അവനോട് ചോദിച്ചു.

 

 

” അതെന്താടാ RD എടുത്താൽ പുളിക്കുവോ ” അവൻ എന്നോട് ചോദിച്ചു.

 

 

” നിന്റെ വണ്ടി അല്ലേടാ ഓഫ്‌ റോഡിങ് വണ്ടി നമ്മടെ ഒക്കെ എന്ത്‌ സ്ട്രീറ്റ് ബൈക്ക് അല്ലേടാ ” ഞാൻ ഒരു ചിരിയോടെ അവനെ നോക്കി പറഞ്ഞു.

 

 

” താളിക്കാണ്ട് നടക്ക് ” അഭി എന്നെ നോക്കി പറഞ്ഞു.

 

 

കുറച്ച് ദൂരം നടന്നപ്പോൾ ഒരു കുന്ന് പോലെ ഉള്ള ഒരു ഭാഗത്ത് എത്തി.

 

 

” ദേ ടാ ഒരു ഫോറെസ്റ്റ് ഓഫീസ് നമ്മക്ക് അവിടെക്ക് ഒന്ന് കേറിയാലോ ” അഭി എന്നോട് പറഞ്ഞു .

 

 

” വാ ” ഞങ്ങൾ രണ്ടും കൂടെ നടന്ന് ആ പറയുടെ മുകളിൽ കേറി അതിന് മുൻപ് അതു പോലെ ഒരു ഒരു വ്യൂ കാണുന്നത് ആദ്യമായിട്ടാണ്.


” ഇതൊന്നുമല്ല മോനെ ഗ്ലാസ്സ് ബ്രിഡ്ജിൽ പോയാൽ ഇതിലും പൊളി ആണ് ”

 

 

” അയിന് നീ മുൻപ് വന്നിട്ട് ഉണ്ടോ ”

 

 

” ഇല്ലാ ”

 

 

” എന്റെ പൊന്ന് മൈരേ നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ” ഞാൻ അവനെ നോക്കി ചോദിച്ചു അതിന് അവൻ 32 പല്ലും കാട്ടി ചിരിച്ചു.

 

 

 

” കിണിക്കാണ്ട് വാ ” പിന്നെയും നടന്ന് ഏകദേശം ഒരു 10 ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബോർഡ്‌ കണ്ടു ഗ്ലാസ്സ് ബ്രിഡ്ജ്.

 

 

ഞങ്ങൾ രണ്ടും ചെന്ന് ബ്രിഡ്ജിൽ രണ്ട് ടിക്കറ്റ് എടുത്തു . വൈകുന്നേരം ആയതു കൊണ്ട് അധികം ആളുകൾ ഇല്ലാ. ഞാനും നടന്ന് ബ്രിഡ്ജ് ന്റെ ഏൻഡ് പോയിന്റിൽ ചെന്നു.

 

 

 

 

ആ വ്യൂ ഒന്ന് കണ്ണിനെ ഒരു സ്വപ്‍ന തലത്തെപോലെയാണ് തോന്നിച്ചത്. സന്ധ്യ

സമയം ഇരുട്ട് വന്ന് തുടങ്ങി. കൂട്ടമായി പറന്ന് പോകുന്ന കിളികൾ ആകാശങ്ങളെ മറച്ചു കൊണ്ട് വരുന്ന മേഘ പാളികൾ. രക്തവർണ്ണത്തോടെ അസ്തമനത്തെ തേടി പോകുന്ന സൂര്യൻ. ആാാ ശോഭ അവസാനിക്കുന്നതും കാത്ത് ഞാൻ അവിടെ ഒരുപാട് നേരം നിന്നു.

 

 

” ഡാ അച്ചു ക്ലോസ് ചെയ്യാൻ ആയി ” അഭിന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ പോകണം എന്ന് കാര്യം തന്നെ ഓർത്തത്.

 

 

” ഹാടാ വരുന്നു ” ഇറങ്ങൽ അത്രക്ക് സുഖകരം ആയിരുന്നില്ല മഴ പെയ്യത് തെന്നൽ ഉണ്ട് മണ്ണിന് താഴെ ഇറങ്ങി റൂമിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. റൂമിന്റെ അടുത്തത് എത്തിയപ്പോൾ ആണ് ഞാൻ അഖിൽനെ കാണുന്നത് .

 

 

” നിങ്ങൾ ഇത് എവിടെ പോയതാടാ ” ഞങ്ങളെ കണ്ടപ്പോൾ അഖിൽ ഞങ്ങളോട് ചോദിച്ചു.

 

 

” ഞങ്ങൾ മല കേറാൻ പോയതാർന്നു. ഇപ്പഴാ ഇറങ്ങി പോരുന്നേ അതെങ്ങനെയാ ഒരു നാറി ഇറങ്ങി വരണ്ടേ ” അഭി എന്നെ നോക്കി പറഞ്ഞു.

 

 

” ഒന്ന് പോടാ ”

 

 

” ന്തായാടാ സാധനം കിട്ടിയോ ” അഭി അഖിൽനോട്‌ ചോദിച്ചു.

 

 

” എടാ അഖി ഇവിടെ ഫാമിലി റൂം സെറ്റ് അപ്പ്‌ ഇല്ലേ ”

 

 

” ഉണ്ടല്ലോ…….. അയിന് നിനക്ക് ഫാമിലി ആയിട്ട് ഇല്ലല്ലോ ”

 

 

” ചുമ്മാ ചോദിച്ചതാ മോനെ ”


” ഇവിടെ ഹണിമൂൺ വരുന്ന ടീംസ് ആണ് കൂടുതൽ….. ഇതാടാ മെയിൻ റിസോർട് ഉള്ള സ്ഥലം പിന്നെ വേറെ ഒരുപാട് ഉണ്ട് ഇവിടെ കാണാൻ. ചെമ്പ്ര ലേക്ക്, സൂചിപ്പാറ, എടക്കൽ , കാടുവാഴി വ്യൂ പോയിന്റ് ഒരുപാട് ഉണ്ടടാ . നിങ്ങൾ ഒക്കെ കെട്ടി സെറ്റ് ആയിട്ട് വാ ഞാൻ ഫ്രീ ആയിട്ട് കൊണ്ടുപോകാം ഇവിടെയൊക്കെ ”

 

 

” തൊലച്ച് അവൻ ” അഭി അഖിനെ നോക്കി പറഞ്ഞു.

 

 

” ഓസിക്ക് ആണെന്ന് വിചാരിച്ചോ നീ നല്ല പൈസ വേണം മോനെ ഞാൻ എന്താ ഇവിടെ വെല്ല സേവനം നടത്തുവാണെന്ന് ആണോ നീ കരുതിയെ. ഈ വാങ്ങിയ കുപ്പിന്റെ പൈസ വരെ വാങ്ങിട്ടെ നിന്നെ ഞാൻ ഇവിടുന്ന് വിടുന്നൊള്ളു ”

 

 

” വെല്ല കാര്യം ഉണ്ടാർന്നോ “ഞാൻ അഭിനെ നോക്കി പറഞ്ഞു.

 

 

” ഇല്ലാർന്നു ”

 

 

” വാ റൂമിൽ പോയി അടിക്കാം ” ഞങ്ങൾ റൂം തുറന്ന് അകത്തു കേറി അഖി വന്നത് ഫുൾ സെറ്റ് അപ്പ്‌ ആയിട്ട് ആണ്. വെള്ളം അടി സ്ഥിരം കലാപരുപടിയല്ല . ആദ്യമായിട്ട് തൊടുന്നത് പ്ലസ് ടു ടൂറിനു പോകുമ്പോൾ ആണ് . അതും ഏതോ ഒരു ചാത്തൻ സാധനം എന്തോ ഭാഗ്യം കൊണ്ട് വാള് വെച്ചില്ല.

 

 

” നീ എന്താടാ അച്ചു ആലോചിക്കുന്നേ ”

 

 

” നമ്മടെ ആദ്യത്തെ വെള്ളമടി ആലോചിച്ചതാ ”

 

 

” എന്റെ പൊന്ന് അച്ചു ഓർമിപ്പിക്കല്ലേ ”

 

 

” അതെന്താടാ അഭി അങ്ങനെ പറഞ്ഞെ ”


” അതോ ഈ വേട്ടാവളിയൻ വെള്ളം അടിച്ച് വാള് വെച്ച് അലമ്പ് ആക്കി ബാത്രൂം ഫുൾ ഈ മൈരേൻ വാള് വെച്ച് കൊളമാക്കി ”

 

 

” എന്നിട്ട്”

 

 

” എന്നിട്ടോ ഞാൻ ആ റൂം മുഴുവൻ കഴുകി ക്ലീൻ ആക്കി ഒരു സ്മെൽ പോലും ഇല്ലാതെ ആക്കി അല്ലേൽ അന്നെ ഉണ്ട കുടുങ്ങിയേനെ ” എന്നിട്ട് അഖിൽ അഭിനെ നോക്കി.

 

 

” എടാ അത് അന്ന് ആദ്യം ആയത് കൊണ്ടാണ് വാള് വെച്ചത്. പിന്നെ സാധനം കൊറച്ച് ലോക്കൽ ആർന്നു”

 

 

” പിന്നെ ഇനി അങ്ങനെ പറഞ്ഞാൽ മതിയാല്ലോ ” ഞാൻ അഭി നോക്കി കളിയാക്കി.

 

 

” നീ ഓവർ ചെലക്കണ്ട ” ഞാൻ അഭിനെ നോക്കി.

 

 

” എടാ അഖിലേ നിനക്ക് അറിയോ ഈ മാങ്ങാണ്ടി മോറാൻ ഉണ്ടല്ലോ ”

 

 

” ഇവൻ ”

 

 

” ഞാൻ ” ഞാനും അഖിലും അഭിനെ നോക്കി ചോദിച്ചു.

 

 

” അത് ” അഭി പറഞ്ഞു.

 

 

” ഞാൻ എന്തയാലും നിന്നെ പോലെ വെള്ളമടിച്ച് വൾ വെച്ചിട്ടില്ല ”

 

 

” എന്റെ പൊന്നെ ഒന്നുല്ല “


” അങ്ങനെ പറയ് ” ഞാൻ അഭി നോക്കി പറഞ്ഞു.

 

 

” രണ്ടും പറഞ്ഞു തീർന്നെങ്കിൽ ഞാൻ ഇത് പൊട്ടിച്ചോട്ടെ ” അഖിൽ ഞങ്ങളെ നോക്കി പറഞ്ഞു.

 

 

” നീ പൊട്ടിക്ക് ” അഖി ജോണി വാൾക്കർ പൊട്ടിച്ച് മൂന്ന് ഗ്ലാസ്സിലേക്കും ഒഴിച്ചു. എന്നിട്ട് കവർ തുറന്ന് ബീഫ് ഡ്രൈഫ്രയും സോഡായും എടുത്തു. ഞാൻ ഒരു ചീഴ്സ് പറഞ്ഞു സാധനം ഒറ്റ അടിക്ക് അങ്ങ് കുടിച്ചു എന്നിട്ട് ഒരു ബീഫിന്റെ കഷ്ണം എടുത്ത് വായിൽ വെച്ചു.

 

 

പിന്നെയും ഒരു പെഗ് കൂടെ എടുത്ത് അടിച്ചു ഇപ്പോൾ ഒരു സുഖം ഒക്കെ തോന്നി തുടങ്ങി

 

 

കള്ള് ഉള്ളിലേക്ക് ചെന്നപ്പോൾ എന്റെ ഉള്ള് ഒന്ന് വിങ്ങി പണ്ട് ഒരുത്തിക്ക് വേണ്ടി വേണ്ടെന്ന് വെച്ചതാണ് വല്ലപ്പോഴും ഉള്ള ഈ വെള്ളമടി പോലും. അവളെ കുറിച്ച് ആലോചിക്കുമ്പോൾ നെഞ്ചിൽ ആരോ കത്തി വെച്ച് കുത്തുന്ന ഒരു വേദന ആണ്.

 

 

” ടാ അച്ചു ന്നാ അടുത്തത് പിടി ” അഖി പറഞ്ഞു .

 

 

” മതി മതി അവന് കൊടുത്തത് മതി ” അഖി പറഞ്ഞതിന്റെ പുറകെ അഭി പറഞ്ഞു.

 

 

” ടാ ഒന്നുടെ ” ഞാൻ അഭിനോട് പറഞ്ഞു.

 

 

“ഓവർ ആവണ്ട അമ്മ എന്നെ വിശ്വസിച്ചാ നിന്നെ എന്റെ കൂടെ വിടുന്നത് ”

 

 

” നിനക്ക് എന്നെ അറിഞ്ഞുടെ അഭി ” ഞാൻ അതു പറഞ്ഞ് ഒരു പെഗ് എടുത്ത് വായിലേക്ക് ഒഴിച്ചു. എന്നിട്ട് ഞാൻ റൂമിന്റെ ഫ്രണ്ടിൽ ഉള്ള ചെയറിൽ പോയി ഇരുന്നു എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഓൺ ആക്കി രവിലെ പോന്നപ്പോൾ ഓഫ്‌ ആക്കിയത് ആണ്.

ഓൺ ആക്കിയപ്പഴേ ചറ പറ നോട്ടിഫിക്കേഷൻസ് വന്നു. നോക്കുമ്പോൾ ഗായത്രിയുടെ കൊറേ മെസ്സേജ് വന്നു നെറ്റ് ഓൺ ആക്കിയപ്പഴും ഇത് തന്നെ അവസ്ഥ. ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ.

 

 

പെട്ടെന്ന് കൈയിൽ ഇരുന്ന് ഫോൺ അടിക്കാൻ തുടങ്ങി ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു. ””ഗായത്രി””

ഫോൺ എടുത്താൽ എന്ത് പറയും എന്ന അവസ്ഥയിലായി ഞാൻ . ഫോൺ ഫുൾ റിങ് അടിച്ച് കട്ട്‌ ആയി പിന്നെയും അടിക്കാൻ തുടങ്ങി. രണ്ടും കല്പിച്ച് ഞാൻ കോൾ അറ്റൻഡ് ചെയ്തു.

 

 

‘ഹാ ഹാ ഹലോ ‘ ആ ചോദ്യം കേട്ടപ്പഴേ എനിക്ക് മനസിലായി എന്നെ കാണാത്തത്തിൽ ഉള്ള വേവലാതി ആണെന്ന്.

 

‘മ്മ് ‘ അവളെ വട്ട് കളിപ്പിക്കാം എന്ന കരുതി ഞാൻ ഒന്ന് മൂളി.

 

‘ അച്ചു എവിടെയാ ‘

 

‘ ഞാൻ ഇവിടെയൊക്കെ ഉണ്ട് ‘

 

‘ അതല്ല നീ എവിടെയാ പോയതാന്ന് ‘

 

‘ വയനാട് ‘

 

‘ അവിടെ എന്താ അച്ചു എന്നെ ഇഷ്ടം അല്ലേൽ അത് പറഞ്ഞാൽ പോരെ നീ എന്തിനാ അങ്ങോട്ട് ഒക്കെ പോയെ ‘ അവളുടെ സംസാരത്തിന്റെ സ്വരം മാറുന്നതായി എനിക്ക് തോന്നി.

 

‘ അതൊന്നും അല്ല ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ വന്നതാണ് അല്ലാതെ നീ പറഞ്ഞത് കൊണ്ട് അല്ല. ഞാൻ ഫോൺ വെക്കുവാ ശെരി എന്നാ ‘ അപ്പറത്തു നിന്നും ഒരു മറുപടി കേൾക്കുന്നതിന് മുൻപേ ഫോൺ വെച്ചു എന്നിട്ട് അകത്തേക്ക് കേറി.

 

 

അഭി ആണേൽ ചെയറിൽ എന്തോ ഒരു കോലത്തിൽ ഇരിക്കുന്നു. അഖിയും ഏകദേശം അതെ അവസ്ഥയിൽ തന്നെ

 

 

ഞാൻ ബോട്ടിൽ കൈയിൽ എടുത്തു .

” എനിക്ക് ഒരെണ്ണം ഒഴി…….. ” നാവ് കുഴഞ്ഞു കൊണ്ട് അഭി എന്നോട് പറഞ്ഞു .

 

 

” മിണ്ടാണ്ട് ഇരുന്നില്ലേൽ നിന്റെ തല ഞാൻ തല്ലിപ്പൊട്ടിക്കും മൈരേ ” പിന്നെ ഒന്നും മിണ്ടാതെ ആൾ ആ കസാരയിൽ ചുരുണ്ടു കൂടി.

 

 

” ഡാ അഖി ” ഞാൻ അഖിൽ നെ തട്ടി വിളിച്ചു.

 

 

” മ്മ് ”

 

 

” നീ പോകുന്നുണ്ടോ അതോ ഇവിടെ കൂടുന്നോ ”

 

 

” ഹാ പോണം നീ ഒന്ന് എന്നെ റിസപ്ഷനിലേക്ക് ആക്കിത എന്റെ റൂം അവിടെയ ” ഞാൻ അവനെയും പിടിച്ച് അവന്റെ റൂമിൽ ആക്കി തിരികെ വന്ന് റൂമിൽ കേറി കിടക്കാൻ നോക്കുമ്പോൾ ദേ അഭി അതെ കിടപ്പ് ആണ് കസാരയിൽ.

 

 

” ടാ എണിറ്റു പോയി കട്ടിലിൽ കിടക്ക് ” അവൻ ഒരു മറുപടിയും ഇല്ലാതെ ഒരേ കിടപ്പ് ആണ്. അവസാനം ഞാൻ അവനെ ചുമന്ന് കട്ടിലിൽ കിടത്തി ഞാനും കൂടെ കേറി കിടന്നു…….

 

 

പിറ്റേന്ന് ഞാൻ കുറച്ചു നേരത്തെ എഴുന്നേറ്റു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ എനിക്ക് അവളെ കാണാണം പോലെ തോന്നി.

 

 

” ഡാ അഭി ” ഉറങ്ങി കിടക്കുന്ന അഭിനെ ഞാൻ തട്ടി വിളിച്ചു.

 

 

” എന്തടാ ” ഉറക്ക ചടവോടെ അവൻ എന്നോട് ചോദിച്ചു…..

” പോവണ്ടേ ”

 

 

” എങ്ങോട്ടാ ”

 

 

” നിന്റെ…….. ഞാൻ പറയുന്നില്ല ” പറയാൻ വന്നത് നിർത്തി കൊണ്ട് ഞാൻ അവനോട് പറഞ്ഞ്.

 

 

” എന്നാ മാങ്ങയ ”

 

 

” എന്റെ പൊന്ന് വെള്ളി വീട്ടിൽ പോണ്ടേ ” ഞാൻ അവനോട് പറഞ്ഞു.

 

 

” ഓ അതാണോ ”

 

 

” എടാ ക്ലാസ്സിൽ പോണ്ടേ ലീവ്‌ ആക്കി ലീവ് ആക്കി നീ എന്നെ കൊണ്ട് കൻഡോനേഷൻ അടപ്പിക്കുവാ ”

 

 

” അവന്റെ ഒരു കോപ്പ് ”

 

 

” എടാ നാറി ഇപ്പം പോയാൽ ഒരു 9 മണിക്ക് മുൻപ് വീട് പിടിക്കാം എന്നിട്ട് ക്ലാസ്സിലും പോകാം ”

 

 

” എടാ തണുപ്പ് ആയിരിക്കും ”

 

 

” ഒരു മൈരും ഇല്ലാ മര്യാദക്ക് എഴുന്നേറ്റോ അല്ലേൽ വെള്ളം കോരി ഒഴിക്കും ഞാൻ ”


” വേണ്ട നല്ല മോൻ എന്താ അനുസരണ ” അവനേം കുത്തിപ്പൊക്കി ബില്ലും അടച്ച് ഞാൻ വണ്ടി എടുത്തു. നേരം വെളുക്കുന്നതേ ഒള്ളു ഫുൾ കോടാമഞ്ഞ്. നേരെ കല്പറ്റക്ക് വെച്ച് പിടിച്ചു കോടയും അറിയാത്ത വഴിയും കല്പറ്റ എത്തിയപ്പോൾ തന്നെ കുറച്ച് വൈകി.

 

 

” വയനാട് മുഴുവൻ വളഞ്ഞ പുളഞ്ഞ വഴിയാ നോക്കി പോയില്ലേൽ വെല്ല കണ്ടത്തിലും കിടക്കും ” ബൈക്കിന്റെ ബാക്കിൽ ഇരുന്ന അഭി പറഞ്ഞു.

 

 

ഹൈവേയിൽ കേറിയപ്പം ആർ ഡി അവന്റെ തനി സ്വഭാവം കാണിച്ചു റോഡിൽ അധികം വണ്ടികളും ഇല്ലാ . ഞാൻ ഫുൾ കോട്ട് ഒക്കെ ഇട്ടിട്ടാണ് ഇരിക്കുന്നത് അഭി ആണേൽ ഒരു ഷർട്ട്‌ മാത്രം വണ്ടിയുടെ സ്പീഡ് കൂടുന്നതിനനുസരിച്ച് കാറ്റും നല്ല തണുപ്പും അരമുക്കാൽ മണിക്കൂർ കൊണ്ട് ചൊരം എത്തി പിന്നെ റിസ്ക് ആണ് പറപ്പിക്കാൻ. ചൊരം ഇറങ്ങി താഴെ എത്തൻ ആയപ്പോൾ റൈറ്റ് സൈഡിൽ കൊറേ ചായക്കടകൾ കണ്ടു അവിടെ നിർത്തിലേൽ അഭി തണുത്ത മരവിച്ചു ചത്തു പോകും എന്ന എനിക്ക് തോന്നി. ഞാനും ബൈക്ക് സൈഡ് ആക്കി രണ്ട് ചായ പറഞ്ഞു ശ്വാസം വിടുമ്പോൾ പുക പോലെ പോകുന്നു തണുപ്പ് ഉണ്ട് അഭി ആണേൽ കോച്ചി പിടിച്ച് ഇരിക്കുവാണ്.

 

 

” ന്താടാ തണുക്കുന്നുണ്ടോ ” ഞാനും അവനോട് ചോദിച്ചു.

 

 

” പിന്നെ അല്ലാതെ നിനക്ക് കോട്ടും പറിയും ഇല്ലേ എനിക്ക് എന്തേലും ഉണ്ടോ തണുത്തിട്ട് മനുഷ്യന്റെ പലതും ഉറച്ചു പോയി ” വിറച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു.

 

 

ഞാൻ കോട്ട് ഊരി അവന് കൊടുത്തു കുറച്ച് നേരം നീ ഇട്ടോ. ചായ ഇറങ്ങി പോകുമ്പോൾ അതിന്റെ ചൂട് ശെരിക്കും അറിയാർന്നു.

 

 

ചായയുടെ പൈസയും കൊടുത്ത് ഞാൻ ബൈക്ക് എടുക്കാൻ പോയി.


” മതി മോനെ ഇനി ഞാൻ ഓടിച്ചോളാം ”

 

 

” നീ ഓടിച്ചിട്ട് എന്ന് എത്തനാ ” ഞാൻ അവനെ കളിയാക്കി ചോദിച്ചു. അവൻ എന്റെ കൈയിൽ നിന്നും ബൈക്കിന്റെ കീ വാങ്ങി. ഞാൻ ഒന്നും മിണ്ടാതെ അവന്റെ പുറകിൽ കേറി.

 

 

വഴി സൂപ്പർ ആയത് കൊണ്ട് അവളുടെ വീട് എത്തിയത് അറിഞ്ഞില്ല. അഭി ബൈക്ക് വീടിന്റെ ഗേറ്റ് കടന്ന് അകത്ത് കേറ്റി ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി.

 

 

” നീ ബൈക്ക് കൊണ്ട് പോക്കോ എന്നിട്ട് ക്ലാസ്സിലേക്ക് പോരെ ”

 

 

അവൻ പോയി കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഗായത്രി എന്നെ നോക്കി വീടിന്റെ തിണ്ണയിൽ നിക്കുന്നു. ഒന്ന് കളിപ്പിച്ചാലോ എന്ന് ഒരു തോന്നൽ. ഞാൻ നേരെ വീടിന്റെ അടുത്തേക്ക് ചെന്നു അവളെ മൈൻഡ് ചെയ്യാതെ നേരെ അടുക്കയിലേക്ക് ചെന്നു ആന്റി അവിടെ തിരക്കിട്ട പണിയിൽ ആണ് ഞാൻ വാതിൽ പടിയിൽ ആന്റിയെ നോക്കി നിന്നു. ആൾ ചുറ്റും നടക്കുന്നതൊന്നും ആന്റി അറിയുന്നില്ല എന്ന് തോന്നുന്നു. ആന്റി എന്തോ എടുക്കാൻ വേണ്ടി തിരഞ്ഞപ്പോൾ ആണ് ഞാൻ നിക്കുന്നത് കണ്ടത്.

 

 

” നീ വന്നോ ”

 

 

ഞാൻ തല കുലുക്കി.

 

 

” നീ എന്താ പെട്ടെന്ന് വന്നത് രണ്ട് ദിവസം കഴിയും എന്നല്ലേ പറഞ്ഞെ.

 

 

” അധികം പോയി നിക്കാൻ പറ്റില്ല ആന്റി ക്ലാസ്സ്‌ കൊറേ മിസ്സ്‌ ആകുലേ ”


” ആ ഞാൻ അത് ഓർത്തില്ല . ന്നാ പോയി ഫ്രഷ് ആയിട്ട് വാ ക്ലാസ്സിൽ പോണ്ടേ നിനക്ക്. ഞാൻ റൂമിൽ പോയി കുളിയൊക്കെ പാസ്സാക്കി ബാഗ് എടുത്ത് റൂം തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ ഗായത്രി എന്നെ കാത്ത് നിൽക്കുന്ന പോലെ റൂമിന്റെ വെളിയിൽ ഉണ്ടായിരുന്നു. അവൾ എന്തോ പറയാൻ വന്നപ്പം ഞാൻ കേൾക്കാതെ ഇരിക്കാൻ വേഗം താഴേക്ക് ഇറങ്ങി.

 

 

താഴെ എത്തിയപ്പോൾ ആന്റി കഴിക്കാൻ എടുത്ത് വെച്ചിരിക്കുന്നു. അത് കഴിക്കാൻ ഇരുന്നു കൂടെ അവളും ഇരുന്നു. ഇടക്ക് ഇടക്ക് അവൾ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷെ അവളെ മൈൻഡ് ചെയ്യാതെ ഇരുന്നു. ഞാൻ കഴിച്ച് പുറത്തേക്ക് ഇറങ്ങി അഭി ആണേൽ വന്നും ഇല്ലാ. റോഡിലേക്ക് ഇറങ്ങി നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ ആരോ പുറകിൽ ഓടി വരുന്ന പോലെ ഒരു തോന്നൽ. ഞാൻ പതിയെ തിരിഞ്ഞു നോക്കി ഗായത്രി ആണ്. ആ നാറി ഇതുവരെ വന്നില്ലല്ലോ എന്റെ കൈയിന്ന് ഇന്ന് പോകും ദൈവമേ എന്ന് പറഞ്ഞു തീരലും അഭി വന്നു.

 

 

” എന്റെ പൊന്ന് നാറി ആരാടെ കാലിന്റെ ഇടയിൽ പോയി കിടക്കുവാർന്നു ”

 

 

” ഞാൻ കൊറച്ച് വൈകി പോയി നീ ഒന്ന് ക്ഷമിക്ക് ”

 

 

” വണ്ടി എടുക്ക് മണ്ടാ അവൾ ദേ വരുന്ന് ”

 

 

” ആര് ”

 

 

” ഗായത്രി ” പറഞ്ഞു തീർന്നുതും അവൻ വേഗം വണ്ടി എടുത്തു.

 

” നീ എന്തിനാടാ വണ്ടി എടുക്കാൻ പറഞ്ഞെ “


” അല്ലേൽ തെണ്ടി ഇന്നലെ പറഞ്ഞെ അവളെ കുറച്ചു വട്ടം കറക്കാൻ ”

 

 

” ഞാനോ ” അവന്റെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

 

 

 

” കള്ള നാറി നീ അല്ലെ ഇന്നലെ വൈകുന്നേരം പറഞ്ഞെ അവളെ കുറച്ചു വട്ടം കറക്കം എന്ന് ”

 

 

” ഓ അത് ആർന്നോ ”

 

 

” സത്യം പറ ഞാൻ ഇന്നലെ കിടന്നപ്പം നീ എന്നതാ പോയി കേറ്റിയെ ”

 

 

” ഒന്നും കേറ്റില ”

 

 

” സത്യം പറഞ്ഞോ അല്ലേൽ നീ എന്റെ കൈന്ന് വാങ്ങും ”

 

 

” അമ്മച്ചിയാണേ ഒന്നും കേറ്റില ” ഞങ്ങൾ അപ്പഴേക്കും കോളേജ് എത്തിയിരുന്നു. ബൈക്ക് പാർക്കിംഗ് വെച്ച് തിരഞ്ഞു . ഗേറ്റ് കടന്ന് അകത്തേക്ക് കേറിയപ്പോൾ പെട്ടെന്ന് പുറകിൽ നിന്നും ഒരു ഹോൺ അടി. തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി. എന്നും കാണുന്ന അതെ ഫസിനോ ഓടിക്കുന്നത് ലക്ഷ്മി മിസ്സ്‌.

 

 

മിസ്സ്‌ ഞങ്ങളെ കടന്ന് പോയി.

 

 

” നീ എന്താടാ ഒലക്ക വിഴുങ്ങിയ പോലെ നിക്കുന്നെ ” അഭി എന്നോട് ചോദിച്ചു.

” എടാ നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെന്ന് ഇറങ്ങുമ്പോൾ ഒരു ഫസിനോ എന്നും കാണുന്നുണ്ടെന്ന് അത് മിസ്സിനെ ആർന്നു ”

 

 

” അത് കലക്കി ” ഞാനും അഭി അതിനെ കുറിച്ച് ആലോചിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഒരു തണുത്ത കൈ എന്റെ കൈയിൽ പിടിച്ചത് .

 

 

തിരിഞ്ഞു നോക്കിയപ്പോൾ ആണ് ആവണി.

 

” ഓ നീ ആർന്നോ ”

 

 

” അല്ല ഞാൻ അല്ല എന്തെ….”

 

 

” ഒന്നുല്ലേ ”

 

 

” നിങ്ങൾ ഇന്നലെ എവിടെ പോയി. ഞാൻ നിന്നെ ഇന്നലെ കൊറേ വിളിച്ചു സ്വിച്ച് ഓഫ്‌ ആർന്നല്ലോ ”

 

 

 

” അതോ. അത് ഞങ്ങൾ ഇന്നലെ ഒരാളെ കാണാൻ പോയതാ. അതാ ഇന്നലെ വരാത്തെ ” അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടിയ പോലെ തോന്നൽ.

 

 

” അതൊന്നും അല്ലടി ഇന്നലെ ഈ മണ്ടന്റെ മൂഡ് ശരി അല്ല എവിടേലും പോകാം

എന്ന് പറഞ്ഞ് തെണ്ടാൻ പോയതാ ” അഭി അവളോട് പറഞ്ഞു.

 

 

” തെണ്ടി പൊളിച്ചു. ”

 

 

” അത് ശെരി കള്ളമാർ കറങ്ങാൻ പോയതല്ലെ എന്നെ ഒന്ന് വിളിക്ക്യ ”

 

 

” നിന്നെയോ ഞങ്ങൾടെ കൂടെയോ ”

 

 

” എന്തെ വന്നാൽ നിങ്ങൾ എന്നെ മൂക്കിൽ വലിച്ച് കേറ്റുമോ ”

 

 

” നിനക്ക് പേടി ഇല്ലേ ഞങ്ങൾടെ കൂടെ വരാൻ ” എന്റെ സംശയം ഞാൻ അവളോട് ചോദിച്ചു.

 

 

” നിങ്ങൾ രണ്ട് പേരെയും എനിക്ക് വിശ്വാസം ആണ്. പിന്നെ നിങ്ങൾ രണ്ട് തടിമാടൻമ്മാർ ഉള്ളപ്പോ എന്നെ ആരേലും എന്തേലും ചെയ്യോ……… ഇല്ലാ….”

 

 

 

” ഓഹോ നിനക്ക് ഒരു ബോയ്ഫ്രണ്ട് ആകട്ടെ എന്നിട്ട് അവനെയും നിന്നെയും കൂട്ടി പോകാം ” അഭി അവളോട് പറഞ്ഞു.

 

 

” അതെന്താ നിങ്ങൾക്ക് കൊണ്ടു പോയാൽ ബോയ്ഫ്രണ്ട് വേണം എന്ന് നിർബന്ധം ആണോ. ” അവൾ ദയനിയതയോടെ എന്നോട് ചോദിച്ചു…..

 

 

” ബോയ് ഫ്രണ്ട്‌സ് മസ്റ്റ്‌ ആണ് ” ഞാൻ അവളോട് പറഞ്ഞു.

” പോടാ ഞാൻ മിണ്ടില്ല ” അതും പറഞ്ഞ് ആവണി എന്റെ കൈയിൽ നിന്നും വിട്ടിട്ട് വേഗം നടന്ന് പോയി.

 

 

” അപ്പഴേക്കും പിണങ്ങിയോ ” ഞാൻ അവളുടെ കൈയിൽ ചാടി പിടിച്ചു.

 

 

” ടാ അച്ചു അത് ആരാ ന്ന് നോക്ക് ” അഭി പല്ല് ഇറുമിക്കൊണ്ട് എന്നോട് ചോദിച്ചു.

 

 

ഞാൻ എവിടെ എന്ന് ചോദിച്ചു.

 

 

” മെയിൻ ഡോറിലേക്ക് നോക്ക് ” ഞാൻ തല ചെരിച്ച് ഡോറിലേക്ക് നോക്കിയപ്പോൾ നിറക്കണ്ണുകളോടെ ഗായത്രി നിക്കുന്നു ഒരു നിമിഷം എന്റെ കൈ അവളിൽ നിന്നും അയഞ്ഞു.

 

 

പെട്ടെന്ന് ഗായത്രി അവിടെന്ന് ഓടി പോയി. കൂടെ നിമ്മിയും.

 

 

” തീർന്ന് മോനെ തീർന്ന് ” അഭി എന്നോട് പറഞ്ഞു

 

 

” പേടിപ്പിക്കല്ലേ നാറി ”

 

 

” എന്ത്‌ തീർന്നെന്ന് ” ആവണി ഞങ്ങളോട് ചോദിച്ചു.

 

 

” ഒന്നുല്ല കുഞ്ഞേ വാ ക്ലാസ്സിൽ പോകാം ” ഞാൻ അവരേം വിളിച്ച് ക്ലാസ്സിൽ കേറി. നിധിനെ ക്ലാസ്സിൽ കണ്ടില്ലാ. ഞങ്ങൾ മൂന്നും ഇരുന്നു ആവണി ആദ്യമേ കേറി നടുക്ക് ഇരുന്നു.

 

 

” നീ എന്താ നടുക്ക് ” അഭി ആവണിനോട് ചോദിച്ചു.


” എന്താ എനിക്ക് നടുക്ക് ഇരുന്നൂടെ ” അവൾ അവനോട് ചോദിച്ചു.

 

 

” എന്റെ പൊന്നെ ഒന്നുല്ല ” അതും പറഞ്ഞ് അഭി കേറി ഇരുന്നു. ഞാൻ റൈറ്റ് സൈഡിലും അവൻ ലെഫ്റ്റ് സൈഡിലും ഇരുന്നു.

 

 

” എടാ അച്ചു രാവിലെ ശ്യാം വിളിച്ചിരുന്നു ”

 

 

” എന്തിന് ”

 

 

” നമ്മൾ രണ്ടും എന്താ കോളേജ് മാറിയേ എന്ന് അറിയാൻ ”

 

 

” എന്നിട്ട് നീ എന്ത്‌ പറഞ്ഞ് അവനോട് ”

 

 

” ഞാൻ പറഞ്ഞ് നിന്നെ പെട്ടെന്ന് ആന്റിന്റെ വീട്ടിലേക്ക് വിട്ടു ആന്റി ഒറ്റക്ക് ആയതു കൊണ്ട്. ഞാൻ ഒറ്റക്ക് ആകുലോ എന്ന് വെച്ച് ഞാനും നിന്റെ കൂടെ പോന്നു എന്ന് പറഞ്ഞ് ”

 

 

” അപ്പം ആ പൊട്ടൻ ഇതുവരെ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല അല്ലെ ”

 

 

” ഇല്ലാ ”

 

 

” നന്നായി ”

 

 

” എന്ത്‌ അറിഞ്ഞിട്ടില്ല എന്ന് ” ഞങ്ങൾ രണ്ടും സംസാരിക്കുന്നതിന്റെ ഇടക്ക് ആവണി കേറി ചോദിച്ചു.


” ഞങ്ങൾ കോളേജ് മാറിയ കാരണം ആണ് കുഞ്ഞേ”

 

 

” അല്ലേലും നിങ്ങൾ എന്തിനാ കോളേജ് മാറിയേ ” ആവണി തിരിച്ച് ചോദിച്ചു

 

 

” അതല്ലേ ഞാൻ ഇപ്പം പറഞ്ഞെ ” അഭി അവളോട് പറഞ്ഞ്.

 

 

” എന്ത്‌ ആന്റി ഒറ്റക്ക് ആയത് കൊണ്ടോ ”

 

 

” ആ അതെ ” അഭി പറഞ്ഞു.

 

 

” അപ്പം അക്ഷയ്ന്റെ ഒരു കസിൻന്റെ കാര്യം പറഞ്ഞതോ ” അവൾ അഭിനോട്‌ ചോദിച്ചു.

 

 

” കസിനോ അതിന്റെ കാര്യം ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ ” ഞാൻ അവളോട് ചോദിച്ചു.

 

 

” നീ അല്ല ഇന്നലെ നിധിൻ പറഞ്ഞതാ. നീ കസിനെ കൊണ്ട് എവിടേലും പോയതാകും എന്ന് ”

 

 

” ഓഹോ ആ തെണ്ടി അങ്ങനെയും പറഞ്ഞോ ” ഞാൻ അവളോട് ചോദിച്ചു.

 

 

” അപ്പം അതൊന്നും അല്ലല്ലോ റീസൺ .ഓഓഓ ഈ അക്ഷയ് ന്ന് വിളിക്കാൻ പാട് ആണ് ഞാൻ നിന്നെ അഭി വിളിക്കുന്ന പോലെ അച്ചു ന്ന് വിളിക്കട്ടെ ”

 

 

” എന്തേലും വിളിക്ക് ” ഞാൻ പറഞ്ഞു

 

 

” അത് ഞാൻ ഇനി അങ്ങനെ വിളിക്കു. പിന്നെ റീസൺ പറ ”

” അവൻ പറഞ്ഞിട്ട് നീ റീസൺ അറിയും നോക്കി ഇരുന്നോ ” അഭി അവളോട് പറഞ്ഞു.

 

 

 

” എന്നാ നീ പറ ” ആവണി അഭിന്റെ നേരെ തിരിഞ്ഞു.

 

 

” എന്നെ നോക്കണ്ട ഞാൻ പറയുല ”

 

 

” നീന്നോട് എന്തായാലും പറയാം.. പക്ഷെ ഞാൻ അല്ല ഇവൻ തന്നെ പറയും ” ഞാൻ അഭി നോക്കി അവളോട് പറഞ്ഞു.

 

 

 

” ഗുഡ് മോർണിംഗ് മിസ്സ്‌ ” പെട്ടെന്ന് എല്ലാരും ഗുഡ് മോർണിങ് പറയുന്നത് കേട്ടപ്പോൾ ആണ് മിസ്സ്‌ ക്ലാസ്സിൽ വന്നു എന്ന് ഞങ്ങൾ മൂന്നും അറിയുന്നത്.

 

 

” ഓക്കേ സിറ്റ് ”

 

 

” മിസ്സ്‌ ” പുറത്തുന്ന് ഒരു വിളി

 

 

” ഇവിടെ ഉള്ളതാണോ ” അനുശ്രീ മിസ്സ്‌ ചോദിച്ചു.

 

 

” അതെ ”

 

 

” ന്നാ കേറ് ”

 

 

” ഓ ഇവൻ ആർന്നോ ” പുറത്തു ന്ന് അകത്തേക്ക് കേറിയ നിധിനെ കണ്ട് അഭി പറഞ്ഞു. ഞാൻ അവനെ കണ്ടപ്പഴെ എന്റെ അടുത്തേക്ക് വിളിച്ച് . അവൻ വന്ന് എന്റെ അടുത്ത് ഇരുന്നു.

 

 

” നീ എന്താ ലേറ്റ് ആയെ ” ഞാൻ അവനോട് ചോദിച്ചു.

 

 

” ഒരാളെ കാണാൻ നിന്നതാ വൈകി പോയി ”

 

 

” ഹമ്മ് ”

 

 

” ഓക്കേ സ്റ്റുഡന്റസ് അറ്റന്റഡ്സ് രജിസ്റ്റർ കിട്ടിട്ട് ഉണ്ട് . ഇന്ന് തൊട്ട് റെഗുലർ അറ്റന്റഡ്സ് ആണ് ഇനി ലീവ് ആക്കുന്നവർക്ക് കണ്ടോനേഷൻ വരാൻ ചാൻസ് ഉണ്ട് സോ ലീവ് ആക്കാതെ ഇരിക്കാൻ ശ്രെമിക്ക്യ ”

 

 

” ഹോ ഇത് നേരത്തെ അറിയുവാണേൽ കൊറച്ചൂടെ ലീവ് എടുക്കാർന്നു ” അഭി പറഞ്ഞു

 

 

” ഓഹോ ഇനി ഇവിടുന്ന് ആരേലും ലീവ് എടുക്കണേൽ എന്നോട് പറഞ്ഞിട്ട് എടുത്താൽ മതി ” ആവണി പറഞ്ഞു

 

 

” ഇല്ലേൽ ” അഭി തിരിച്ചു ചോദിച്ചു.

 

 

” ഇല്ലെലോ ” ആവണി അഭിന്റെ കൈയിൽ ഒന്ന് പിച്ചി

 

 

” ഉയ്യോ ” അഭി ഒന്ന് കാറി. ആവണി അപ്പം തന്നെ അവന്റെ വാ പൊത്തി

 

 

” എന്റെ പൊന്ന് നാറി പയ്യെ കാറ് ” ഞാൻ അവനെ നോക്കി പറഞ്ഞു.

” എന്തോ ഭാഗ്യം മിസ്സ്‌ കേട്ടില്ലാ ” ആവണി പറഞ്ഞു.

 

 

” എന്ത്‌ വേദനയാടി ” അഭി പറഞ്ഞു.

 

 

” ഇനി ലീവ് എടുക്കുബോൾ എന്നോട് പറയോ ”

 

 

” എന്റെ പൊന്നെ പറയാം ” ആവണി ഒന്ന് ചിരിച്ചു .

 

 

അവളുടെ ആ പ്രവർത്തികൾ ഒക്കെ കണ്ടപ്പോൾ ചിരിയാണ് ആണ് വന്നത്. ഒരു നിമിഷം ഇവിടെ വരുന്നത് വരെ ഉള്ള എന്നെയും ഇവിടെ വന്നപ്പോൾ ഉള്ള എന്നെയും ആലോചിച്ചപ്പോൾ തന്നെ ഞാൻ അറിയാതെ എന്റെ മുഖത്ത് ഒരു ചിരി വന്നു….

 

 

കഞ്ചാവ് അടിച്ചാൽ കിട്ടുന്നതിനേക്കാൾ എഫക്ട് ആണ് അനുശ്രീ മിസ്സിന്റെ ക്ലാസ്സ്‌ കിളി പാറുന്ന സാധനം.

 

 

” എന്നാ തേങ്ങയാടാ ഈ മിസ്സ്‌ പറയുന്നേ “അഭി എന്നോട് ചോദിച്ചു.

 

 

” അതിൽ ഒന്ന് ശ്രെദ്ധിക്ക് ചിലപ്പം വെല്ലതും കത്തും ” ആവണി അഭിനോട്‌ പറഞ്ഞു.

 

 

” ഉവ്വേ ഇക്കണോമിക് അല്ലെ പെട്ടെന്ന് കത്തും ” അഭി അവളോട് പറഞ്ഞു.

 

 

അപ്പഴേക്കും ബെൽ അടിച്ച്.


” ഹാവു സമാധാനം ആയി ” ഞാൻ പറഞ്ഞു.

 

 

” എടാ ഞാൻ ടോയ്‌ലെറ്റിൽ പോയിട്ട് വരാം ” അതും പറഞ്ഞ് ആവണി പോയി.

 

 

” എടാ ഞാനും ഇപ്പ വരാം ” നിധിനും എഴുന്നേറ്റ് പോയി.

 

 

ബെൽ അടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ടോയ്‌ലെറ്റിൽ പോയ ആവണി വന്നു.

 

 

” എടാ അവൻ വന്നില്ല ”

 

 

” ആര് ” അഭി എന്നോട് ചോദിച്ചു.

 

 

” എടാ നിധിൻ ഇപ്പം വരാം എന്ന് പറഞ്ഞ് പോയതല്ലേ”

 

 

” അവനെ തപ്പി ഇറങ്ങണ്ടി വരുമോ ” അഭി എന്നോട് ചോദിച്ചു.

 

 

” വേണ്ടി വരും ”

 

 

” ന്നാ വാ പോയി നോക്കാം ” ഞങ്ങൾ രണ്ടും ഇറങ്ങി.

 

 

” ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കാനോ ” ആവണി പറഞ്ഞ്.

 

 

” നിന്നെ പ്രത്യേകിച്ച് വിളിക്കണോ ” അഭി അവളോട് ചോദിച്ചു. ഞങ്ങൾ മിസ്സ്‌ വരുന്നതിനു മുൻപേ ഇറങ്ങി.


” ഇവനെ എവിടെ പോയി കണ്ട് പിടിക്കും ” അഭി എന്നോട് ചോദിച്ചു.

 

 

” ആ എനിക്ക് അറിയോ കോളേജിൽ ഒരുപാട് സ്ഥലം ഇല്ലേ തപ്പാം ” ആവണി ആണേൽ എന്നെ പറ്റി ചേർന്ന് ആണ് നടക്കുന്നത്.

 

 

ഞങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങി. അവിടെ കണ്ടില്ലാ പിന്നെ സ്പോർട്സ് നടക്കുന്ന ഗ്രൗണ്ടിൽ പോയി അവിടേം ഇല്ലാ. പിന്നെ കോളേജിന്റെ ഫ്രണ്ടിലേക്ക് പോയി അവിടേം ഇല്ലാ.

 

 

” എടാ അച്ചു ഇനി നമ്മൾ പോകാത്ത രണ്ടേ രണ്ട് സ്ഥലമേ ഒള്ളു ഒന്ന് ലൈബ്രറി പിന്നെ ക്യാന്റീൻ ” അഭി പറഞ്ഞ്

 

 

“ന്നാ നമ്മക്ക് ക്യാന്റീനിൽ പോയി നോക്കിയാലോ” ആവണി പറഞ്ഞു.

 

 

“ഹെയ് നമ്മളെ കൂട്ടാതെ അവൻ തന്നെ അവിടെ പോകില്ല നമ്മക്ക് ലൈബ്രറിയിൽ പോകാം ” ഞാൻ പറഞ്ഞു

 

 

” ന്നാ അവിടേക്ക് പോകാം ” അഭി പറഞ്ഞു.

 

 

” അവന്റെ ഒരു ഉഷാർ കണ്ടില്ലേ ”

 

 

” അതെന്താ അഭിക്ക് ബുക്ക്‌ വായിക്കുന്നത് വയങ്കര ഇഷ്ടണോ ” ആവണി ചോദിച്ചു.

 

 

” അതെ ബുക്ക്‌ വായിക്കാൻ വരുന്ന പെൺപിള്ളേരെ ” ഞാൻ പറഞ്ഞു.



” പോടാ തെണ്ടി ” അഭി പറഞ്ഞു.ആവണി അഭിനെ തറപ്പിച്ചു നോക്കി .

 

 

” അയ്യോ ഇവൻ ചുമ്മാ പറയുന്നതാ ”

 

 

” ഹമ്മ് ” ആവണി ഒന്ന് അമർത്തി മൂളി.

 

 

” ഇവിടെ നിക്കാണ്ട് വാ മോളിൽ പോയി നോക്കാം ”

 

 

ഞങ്ങൾ മൂന്നും നടന്ന് മുകളിൽ കേറി. ലൈബ്രറിയുടെ അകത്തു കയറി. ഒരു ബുക്കും എടുത്ത് അതിന്റെ ഉള്ളിൽ കൂടെ മുഴുവൻ പരതി നടക്കുന്നു. എവിടെ അവനെ കാണാൻ അവസാനം പരാജയം സമ്മതിച്ച് ഞങ്ങൾ മൂന്നുപേരും ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു. ഞങ്ങൾ മൂന്നും ക്യാന്റീനിൽ കേറി അവിടെ ഇവിടെ ആയിട്ട് കുറച്ച് പേർ ഇരിക്കുന്നു. ഒരു പെൺകുട്ടിയുടെ മുന്നിലായി പരിചയം ഉള്ള ഒരു ഷർട്ട്‌ ഇരിക്കുന്നു.

 

 

” ഡാ അത് അവൻ ആണെന്ന് തോന്നുന്നു ” ആവണി എന്നോട് പറഞ്ഞു.

 

 

ഞങ്ങൾ മൂന്നു നടന്ന് ആ ഇരിക്കുന്ന രണ്ടുപേരുടെ മുന്നിൽ ഇരുന്ന ഡെസ്കിന്റെ അടുത്ത് എത്തി. അത് അവൻ തന്നെ ആണെന്ന് എനിക്ക് മനസിലായി.

 

” എടാ അച്ചു അത് ഞാൻ പോയി പരിചയപെട്ട പെണ്ണാ പൂർണ്ണിമ ”

 

 

” അടിപൊളി ” ഞങ്ങൾ അവന്റെ പുറകിൽ ചെന്ന് നിന്നു.

 

 

” മോനെ ” അവനെ കണ്ടപ്പോൾ അഭി വിളിച്ചു. നിധിൻ തിരിഞ്ഞു നോക്കി.

 

 

” ആ ഇതാണോ സാറിന്റെ ഇപ്പം വരൽ ” അവൻ 32 പല്ലുകളും കാട്ടി ചിരിച്ചു.


” ഹൈവാ എന്നാ കിളി ” ഞാൻ പറഞ്ഞു.

 

 

” ഏതാടാ ഈ കൊച്ച് ” ആവണി അവനോട് ചോദിച്ചു.

 

 

” അത്…….…? ”

 

 

” തത്തിക്കളിക്കാണ്ട് പറയടാ ” അഭി പറഞ്ഞു.

 

 

” മോന്റെ വെപ്പ്രാളം കണ്ടാൽ അറിയാം കാമുകി ആണെന്ന് ” ഞാൻ പറഞ്ഞു. അവൻ പെട്ടെന്ന് ഞങ്ങളെ മൂന്നിനെ പിടിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി.

 

 

” എന്റെ പൊന്ന് മക്കളെ ഉപദ്രവിക്കരുത് എത്രകാലം പുറകെ നടന്നിട്ട് വീണതാന്ന് അറിയോ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആക്കരുത് ”

 

 

” അയ്യോടാ പാവം ഞാൻ ഇപ്പം ശെരിയാക്കി തരാം”എന്ന് പറഞ്ഞ് ആവണി ഉള്ളിലേക്കു കേറാൻ തുടങ്ങിയപ്പോൾ അവൻ അവളെ പിടിച്ച് നിർത്തി.

 

 

” എന്റെ പൊന്ന് ആവണി എന്ത്‌ വേണേലും തരാം ”

 

 

” തരുവോ ”

 

 

” ആ തരാം ”

 

 

” എന്നാൽ മൂന്ന് ബിരിയാണി ഉച്ചക്ക് “



” ആ തരാം ”

 

 

” ന്നാ മക്കള് പോയി സൊള്ളിക്കോ ” അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ അകത്തേക്ക് ഓടി.

 

 

” എന്നാലും അവൻ എങ്ങനെ അവളെ ”

 

 

” കണ്ട് പഠിക്ക് ” ആവണി അഭിനെ നോക്കി പറഞ്ഞ്.

 

 

” ഓഹോ ”

 

 

” ആ ഓഹോ തന്നെ ”

 

 

” ബാ നമ്മക്ക് സ്റ്റോൺ ബെഞ്ചിൽ വെല്ലോം പോയി ഇരിക്കാം ഇവിടെ ഇരുന്നിട്ട് എന്നാ കാട്ടനാ ” ഞാൻ അവരേം കൂട്ടി സ്റ്റോൺ ബെഞ്ചിൽ പോയി ഇരുന്നു. മൊത്തം ശുന്യം ആണ് വേറെ ആരും ഇല്ലാ ഞങ്ങൾ മൂന്നും മാത്രം.

 

 

” ഡാ അഭി ആ പോകുന്നത് ആരാന്ന് നോക്ക് ” ആവണിനോട് സംസാരിക്കുന്ന എന്നെ വിളിച്ച് അഭി പറഞ്ഞു.

 

 

” എവിടെ ”

 

 

” ആ സെക്കന്റ്‌ ഫ്ലോറിൽ നോക്ക് ” ഞാൻ അങ്ങോട്ട് നോക്കും ഇവിടേക്ക് തന്നെ നോക്കിക്കൊണ്ട് ഗായത്രി പോകുന്നു.



” അടിപൊളി ”

 

 

” അച്ചു ഇത് ഇങ്ങനെ പോയാൽ സീൻ ആകും നീ ഇന്ന് രാത്രി പറഞ്ഞോ അല്ലേൽ നാളെ ചിലപ്പോൾ കൊല നടക്കും ” അഭി എന്നോട് പറഞ്ഞു

 

 

” എനിക്കും തോന്നുന്നുണ്ട് ”

 

 

” നിങ്ങൾ ഇത് എന്നതാ പറയുന്നേ എനിക്ക് ഒന്നും മനസിലാകുന്നില്ല ”

 

 

” എല്ലാം നാളെ പറഞ്ഞു തരാം ” ഞാൻ അവളോട് പറഞ്ഞു.

 

 

” എന്നാ വാ പോകാം ബെൽ അടിക്കാൻ ആയി ” ഞങ്ങൾ മൂന്നും നടന്ന് സ്റ്റേർ കേറുബോൾ ബെൽ അടിച്ചു. ഞങ്ങൾ മൂന്നും ക്ലാസ്സിൽ കേറി ബാക്കിൽ ഇരുന്നു.

 

 

” ദേ ടാ വരുന്നു കള്ള കാമുകൻ ” അഭി നിധിൻ ക്ലാസ്സിലേക്ക് കേറുന്നത് കണ്ടിട്ട് പറഞ്ഞു.

 

 

” വാ മോനെ വാ ” ബെഞ്ചിലേക്ക് ഇരുന്ന അവനോട് ആവണി പറഞ്ഞു.

 

 

” നീ ആയിട്ട് പറയുന്നോ അതോ ഞങ്ങൾ പറയിപ്പിക്കണോ ” അഭി അവനോട് പറഞ്ഞു.

 

 

” ഞാൻ ആയിട്ട് തന്നെ പറയാം ”



” എന്നാ തുടങ്ങിക്കോ ” അഭി പറഞ്ഞു

 

 

” ഹയ്യട അവന്റെ ഒരു ഉഷാർ കണ്ടില്ലേ ” ആവണി പറഞ്ഞു.

 

 

” ഞാൻ പത്തിൽ പഠിക്കുമ്പോൾ അവളും ഞാനും വേറെ വേറെ ക്ലാസ്സിൽ ആയിരുന്നു ഞാൻ ഇവളെ കണ്ടിട്ടേ ഇല്ലാ. ഒരു ദിവസം ഞാൻ ലൈബ്രറിയിൽ പോയി ഒരു ബുക്ക്‌ എടുത്ത് ഇറങ്ങി വരുമ്പോൾ ഇവളെ ആദ്യത്തിട്ട് കാണുന്നത് എന്റെ മോനെ . ശെരിക്കും സിനിമയിൽ ഒക്കെ പറയുന്ന പോലെ . എന്റെ നെഞ്ചോക്കെ പട പട ഇടിക്കാൻ തുടങ്ങി ഒറ്റ പ്രാവിശ്യമേ ഞാൻ കണ്ടോള്ളൂ എനിക്ക് എന്നതൊക്കെ തോന്നി എനിക്ക് ഒരു ഐഡിയയും ഇല്ലാ.

 

 

അന്ന് വൈകുന്നേരം നടന്ന് പോകുമ്പോഴും ഞാൻ അവളെ കണ്ടു ഇടക് ഒന്ന് തിരിഞ്ഞു നോക്കും അതാ കാണുമ്പോൾ മനസ്സ് എന്താന്ന് ഇല്ലാത്ത ഒരു പ്രേതിക്ഷ തരും അങ്ങനെ ഞങ്ങളുടെ ആർട്സ് ഡേയ്സ്ക്ക് അവളുടെ ഡാൻസ് ഉണ്ടാർന്നു. എന്റെട അത്‍ കണ്ടിട്ട് എന്റെ കിളി പറി അവൾ നല്ല സൂപ്പർ ക്ലാസിക്കൽ ഡാൻസർ ആണ്. അന്ന് എന്റെ മോനെ കുടിയേറിയതാണ് അവൾ. അന്ന് തന്നെ ഞാൻ അവളോട് പറഞ്ഞു എന്റെ ഇഷ്ടം പക്ഷെ ആൾ ഒന്ന് ചിരിക്ക്യ മാത്രം ചെയ്തു. പിന്നെ അവൾ പ്ലസ് ടു ന് സയൻസ് എടുത്തു ഞാൻ കോമേഴ്‌സ് എടുത്തു. എന്നും ഞാൻ അവളുടെ പുറകെ പോകും അവളുടെ വീട് കഴിഞ്ഞിട്ട് കൊറേ പോയാൽ ആണ് എന്റെ വീട്. അവളുടെ അപ്പനും എന്റെ അപ്പനും പരിചയക്കാർ ആണ് ഒരു ദിവസം അവിടേക്ക് പോയപ്പോൾ ആണ് ഞാൻ അറിയുന്നതും പ്ലസ് ടു കഴിയുന്ന വരെ അവൾ പിടി തന്നില്ല. ബട്ട് ഇവിടെ എത്തിയപ്പം ആൾ പിടി തന്നു ”

 

 

 

” അതു ശെരി ഇവിടെ വന്നിട്ട് ആണ് അപ്പം സെറ്റ് ആയത് ” അഭി ചോദിച്ചു

 

 

” മ്മ് ” നിധിൻ ഒന്ന് മൂളി.

 

 

” നീ ഭയങ്കര ലക്കി ആട . ഒരുപാട് സ്നേഹിക്കുന്ന പെണ്ണിനെ തന്നെ കിട്ടുലോ ” ആവണി പറഞ്ഞു

 

 

” അത് പറയാൻ പറ്റില്ലടി അവൾ ഇറങ്ങി വരുവൊന്നും ഇല്ലാ അവൾക്ക് അവളുടെ വീട്ടുകാർ ആണ് ഏറ്റവും വലുത് അവർ വേണ്ടന്ന് പറഞ്ഞാൽ പിന്നെ ഞാൻ അവളുടെ ലൈഫിൽ ഉണ്ടാകില്ല. പക്ഷെ ഞാൻ ഹാപ്പിയാടാ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞല്ലോ ”

 

 

” നീ ഒന്ന് സെറ്റ് ആയിട്ട് അവളുടെ വീട്ടിൽ പോയി ചോദിക്ക് അവർ സമ്മതിക്കാതെ ഇരിക്കില്ല. ഞാൻ അല്ലെ പറയുന്നേ ” ആവണി അവളോട് പറഞ്ഞു.

 

 

” ഒരു ഹവർ പോയത് അറിഞ്ഞില്ല ഇവന്റെ കഥയിൽ ആയിപ്പോയി ” ഞാൻ അവരോട് പറഞ്ഞു.

 

 

” നിങ്ങൾ വാ എന്റെ ചെലവ് വേണ്ടേ ” നിധിൻ ഞങ്ങളോട് പറഞ്ഞു.

 

” നീ ഒന്ന് പോയെ ചെലവ് ” അഭി പറഞ്ഞു

 

 

” ഇതിന്റെ ചെലവ് നിന്റെ കെട്ടിന്റെ അന്ന് തന്നാൽ മതി ” അതും പറഞ്ഞ് ഞാൻ അവന്റെ കഴുത്തിൽ കൈ ഇട്ടു.

 

 

” ന്നാ വാ ഫുഡ്‌ കഴിക്കാം ” ആവണി പറഞ്ഞു.

 

 

” എന്നാ എടുക്ക് കഴിക്കാം ” അഭി പറഞ്ഞു.

 

 

“ഞങ്ങൾ നാലും ഒരുമിച്ച് ഇരുന്നു കഴിച്ചു. കഴിപ്പ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ നാലും നടക്കാൻ ഇറങ്ങി കോളേജിന്റെ ഒരു മൂലക്ക് ഞങ്ങൾ നാലും പോയിരുന്നു ആവണി എന്നെ പറ്റിച്ചേർന്നാണ് ഇരിക്കുന്നത് .

 

 

” നിനക്ക് ബോയ്ഫ്രണ്ട് ഒന്നുമില്ലെടി ” ഞാൻ ആവണിയോട് ചോദിച്ചു.


” എനിക്ക് ഒരാളെ ഇഷ്ടം ആണ് പക്ഷെ ഇതുവരെ പറഞ്ഞിട്ട് ഇല്ലാ ”

 

 

” ആരാ കക്ഷി ”

 

 

” അതൊക്കെ ഞാൻ അവനോട് പറഞ്ഞിട്ട് പറയാം ” അത് പോരെ അവൾ എന്നോട് പറഞ്ഞു.

 

 

ആവണി എന്റെ ഷോൾഡറിൽ ചാരി ഇരുന്നു.

 

 

” ന്ത മോളെ നിന്റെ കഥ കൊറച്ചു ട്രാജടി പോലെ ഇണ്ടല്ലോ ”

 

 

” ഉണ്ടോ എന്ന് അല്ല ഉണ്ട് ”

 

 

” ഇന്ന് ഇനി ക്ലാസ്സിൽ പോണോ ” അവൾ എന്നോട് ചോദിച്ചു.

 

 

” വേണ്ടേ ”

 

 

” വേണ്ട ” അവൾ പറഞ്ഞു

 

 

” പിന്നെ എങ്ങോട്ടാ പോണ്ടേ ” ഞാൻ അവളോട് ചോദിച്ചു.



” പുറത്ത് പോകാം ”

 

 

” ഇപ്പഴോ ”

 

 

” മ്മ് ”

 

 

” വണ്ടി വെല്ലോം വേണ്ടേ ”

 

 

“നിനക്കും അഭിക്കും ബൈക്ക് ഉണ്ടല്ലോ ”

 

 

” അതിന് ഞാൻ മാത്രേ വണ്ടി എടുത്തൊള്ളൂ

 

 

” അവനോട് കൊണ്ട് വരാൻ പറ ”

 

 

” ഡാ അഭി ”

 

 

” ന്താടാ ”

 

 

” ബൈക്ക് കിട്ടുവോ നിന്റെ ”

 

 

” അത് കസിന്റെ കൈയിൽ ആണ് ” അഭി പറഞ്ഞു.

 

 

” എന്നാ നീ അവനോട് അത് കൊണ്ടു വരാൻ പറ നമ്മക്ക് പുറത്ത് പോകാം ഇവൾക്ക് ഇനി ക്ലാസ്സിൽ കേറണ്ട പോലും ” അഭി ഫോൺ എടുത്തു വിളിച്ചു.



” ഞാൻ പോയി ബാഗ് എടുത്തിട്ട് വരാം ” അതും പറഞ്ഞ് ആവണി പോയി.

 

 

” പോരുമ്പോൾ എല്ലാരുടെയും എടുത്തോ ” അവളോട് ഞാൻ വിളിച്ചു പറഞ്ഞു. ബൈക്ക് ഒരു പത്തുപതിഞ്ചു മിനിറ്റ് കൊണ്ട് വന്നും. ഞാൻ പോയി ബൈക്ക് എടുത്തു നിധിൻ വന്ന് എന്റെ കൂടെ കേറി ആവണി പോയി അഭിയുടെ ബൈക്കിലും കേറി.

 

 

” എങ്ങോട്ടാ പോകുവാ ” അഭി എന്നോട് ചോദിച്ചു.

 

 

” അവളോട് ചോദിക്ക് ” ഞാൻ അവനോട് പറഞ്ഞു.

 

 

” ഇന്നലെ നിങ്ങൾ എവിടെക്കാ പോയെ ” അവൾ ഇങ്ങോട്ട് ചോദിച്ചു.

 

 

” വയനാട് ” ഞാൻ പറഞ്ഞു.

 

 

” അയ്യോ അത്രേം ദൂരം നമ്മൾ പോയി വരുമ്പോൾ കൊറേ നേരം ആകില്ലേ ”

 

 

” അതൊക്കെ ആകും ”

 

 

” നമ്മക്ക് ഇവിടെ എവിടേലും പോകാം ” ആവണി പറഞ്ഞു.

 

 

” എടാ ഇവിടെ അടുത്ത് ഒരു പാർക്ക്‌ ഉണ്ട് . അത് അടിപൊളി ആണ് അവിടെ പോയാലോ ”



” അത് കൊള്ളാം ” അഭി പറഞ്ഞു.

 

 

” ന്നാ അങ്ങോട്ട് പോകാം ” ഞങ്ങൾ വണ്ടി എടുത്ത് പാർക്കിലേക്ക് പോയി. എനിക്ക് ആണേൽ പാർക്കിൽ പോയി വെല്ല്യ പരിചയം ഇല്ലാ ആദ്യായിട്ടാണ് ഒരു പാർക്കിൽ ഒക്കെ പോകാൻ പോകുന്നത്. ബൈക്ക് പാർക്കിന്റെ മുന്നിൽ നിർത്തി ഞങ്ങൾ ബൈക്കിൽ നിന്നും ഇറങ്ങി ടിക്കറ്റ് എടുത്ത് പാർക്കിൽ കേറി ഞങ്ങൾ നാലും ഒരു മൂലക്ക് ഇരുന്നു. ഞങ്ങൾ നാലും ഇരുന്ന സംസാരിച്ച് വൈകുന്നേരം ആയത് അറിഞ്ഞില്ല.

 

 

” പോണ്ടേ മക്കളെ ” ഞാൻ അവരോട് ചോദിച്ചു.

 

 

” അയ്യോ 4 മണി ആകാൻ ആയി ” ആവണി പറഞ്ഞു.

 

 

” എടാ അച്ചു ഞാൻ ഇവനെ ടൗണിൽ വിട്ടോളം എന്നിട്ട് എനിക്ക് ആ വഴിക്ക് പോയാൽ മതിയല്ലോ ”

 

 

” എനിക്ക് കോളേജിന്റെ അവിടെന്ന ബസ് ഞാൻ നിന്റെ കൂടെ വരാം ” ആവണി പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെന്ന് പിരിഞ്ഞു. ഞാൻ ആവണിനെയും കൂട്ടി കോളേജിലേക്ക് പോന്നു. അവളെ ഞാൻ കോളേജിന്റെ അടുത്ത് ഉള്ള ബസ് സ്റ്റോപ്പിൽ ഇറക്കി ക്ലാസ്സ്‌ കഴിയുന്നതെ ഉണ്ടായിരുന്നുള്ളു എല്ലാരും പുറത്തേക്ക് വരുന്നു. അവളെ ഇറക്കി ഞാൻ കോളേജിന്റെ ഫ്രണ്ടിലേക്ക് നോക്കി. നിറമിഴികളോടെ എന്നെ നോക്കുന്ന ഗായത്രി ആ നോട്ടം എനിക്ക് നേരിടാൻ സാധിച്ചില്ല. അത്രക്ക് എന്നെ വേദിനിപ്പിക്കുന്ന പോലെ. അവളെ നിമ്മി കൂട്ടികൊണ്ട് നടന്നു പോയി.

 

 

ഇന്ന് എന്തായാലും അവളോട് പറയണം എന്ന് എനിക്ക് തോന്നി. എന്നെ ഇത്രയും കെയർ ചെയ്യുന്ന ആരെയും എനിക്ക് ഇതിനു മുൻപ് കിട്ടിട്ട് ഇല്ലാ. ആ കണ്ണുകളിൽ എന്നോട് ഉള്ള സ്നേഹം മാത്രമാണെന്ന് എനിക്ക് തോന്നി.ഞാൻ ആവണിനോട് പറഞ്ഞ് ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി.

 

 

ഞാൻ ബൈക്ക് പോർച്ചിലേക്ക് കേറ്റി. അകത്തേക്ക് നോക്കി അവൾ വന്നിട്ടില്ല ഇവൾ ഇത് എവിടെ പോയോ ആവോ. ഞാൻ അകത്തേക്ക് കേറി ആന്റി അവിടെ ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു……

 

 

” ആ നീ വന്നോ ”

 

 

” യെസ് . അവൾ വന്നില്ലേ ആന്റി ” ഞാൻ ആന്റിനോട്‌ ചോദിച്ചു.

 

 

” നീ അവളെ കണ്ടില്ലേ അപ്പം. രാവിലെ നിന്റെ പുറകെ ഓടുന്നത് കണ്ടപ്പം ഞാൻ കരുതി നിന്റെ കൂടെ വരാൻ ആകും എന്ന് ”

 

 

” ദൈവമേ അത് കണ്ടോ ” ഞാൻ ആന്റിന്റെ കൂടെ ഇരുന്നു.

 

 

” അമ്മേ ” പുറത്തുന്ന് അകത്തേക്ക് ഒരു നീട്ടി വിളി വേറെ ആരും അല്ല ഗായത്രി ആണെന്ന് എനിക്ക് മനസിലായി.

 

 

” എന്നാടി പെണ്ണെ വിളിച്ച് കൂവുന്നെ ” അകത്തേക്ക് കേറിയ അവളോട് ആന്റി ചോദിച്ചു. അകത്തേക്ക് കേറി ആന്റിന്റെ കൂടെ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ഗായത്രി ഒന്ന് ഞെട്ടി. പെട്ടെന്ന് ഒരു ചിരി വരുത്താൻ ശ്രെമിച്ചു. എന്നിട്ട് അവൾ മുകളിലേക്ക് ഓടി.

 

 

” ഈ പെണ്ണിന് ഇത് എന്ത്‌ പറ്റി ആവോ ” ആന്റി എന്നോട് ചോദിച്ചു. ഞാൻ അറിയില്ലാ എന്ന് ആക്ഷൻ കാണിച്ചു.

 

 

എന്നിട്ട് ഞാൻ അവിടെന്ന് എഴുന്നേറ്റ് മുകളിലേക്ക് പോയി. പയ്യെ പയ്യെ ആണ് മുകളിലേക്ക് കേറിയത് ഗായത്രി കാണാതെ വേണം റൂമിൽ കേറൻ എന്ന് വിചാരിച്ചിട്ട് പതുങ്ങി മുകളിലേക്ക് നോക്കി ഇല്ലാ അവളെ കാണുന്നില്ല പമ്മി പമ്മി റൂമിൽ കേറി. ശബ്ദം ഉണ്ടാക്കാതെ റൂമിൽ കേറി ഡോർ ലോക്ക് ചെയ്യത് കുളിക്കാൻ പോയി. കുളിച്ച് റൂമിന്റെ പുറത്തേക്ക് ഇറങ്ങി. ഡോറിന്റെ പുറത്തേക്ക് തല ഇട്ട് നോക്കി ഇല്ലാ എന്ന് ഉറപ്പ് വരുത്തി ഞാൻ താഴേക്ക് ഇറങ്ങി…. താഴെ ആന്റി അതെ ഇരിപ്പ്‌ തന്നെ ആയിരുന്നു.


” നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ അച്ചു ” എന്നെ കണ്ടപ്പഴേ ആന്റി ചോദിച്ചു

 

 

” എന്റെ പൊന്ന് ആന്റി ഇത് അല്ലാതെ വേറെ ഒന്നും ചോദിക്കാൻ ഇല്ലേ ”

 

 

” എന്റെ പൊന്നെ നിർത്തി ചോദിക്കുന്നില്ല പോരെ ” വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ആന്റിന്റെ കൂടെ തന്നെ ഇരുന്ന് ടീവി കാണാൻ തുടങ്ങി. സീരിയൽ കാണുന്നത് ആദ്യമായിട്ട് ആണ് അതിൽ വരുന്ന നായികമാർ എല്ലാം കൊള്ളാം അത് കൊണ്ട് കണ്ടിരുന്നു. 8 മണി ഒക്കെ ആയപ്പോൾ ആന്റി അടുക്കയിലേക്ക് പോയി അത്താഴത്തിന് ഉള്ളത് എടുത്തോണ്ട് വരാൻ തുടങ്ങി. എല്ലാം ടേബിളിൽ നിരത്തി ആന്റി അവളെ വിളിക്കാൻ മുകളിലേക്ക് പോയി അവളേം കൂട്ടി വന്നു. താഴേക്ക് ഇറങ്ങുമ്പോൾ മുഴുവൻ ആ കണ്ണുകൾ എന്നിൽ ആണെന്ന് എനിക്ക് മനസിലായി ആ നോട്ടം കാണുമ്പോൾ ഒരു സുഖം.

 

 

ഞാൻ കൈ കഴുകി ടേബിളിൽ ഇരുന്നു. കഴിക്കുന്നതിന്റെ ഇടക്ക് ഞാൻ ഗായത്രിനെ നോക്കി

അവൾ താഴേക്ക് നോക്കി ആണ് കഴിക്കുന്നത്.

 

 

” നീ എന്താ തല കുമ്പിട്ട് ഇരുന്ന് കഴിക്കുന്നേ . എന്തോ കള്ളത്തരം ഒപ്പിച്ചിട്ട് ഉണ്ടല്ലോ ”

 

 

” കള്ളത്തരവോ ” അവൾ ചാടി ചോദിച്ചു.

 

 

” ആ നല്ല കുട്ടി ഇനി ഇരുന്ന് കഴിക്ക് അല്ലാതെ തല കുനിച്ച് ഇരിക്കുവല്ല വേണ്ടേ എവിടെയും തല കുമ്പിട്ട് ഇരിക്കരുത് എന്ത്‌ വന്നാലും ഫേസ് ചെയ്യും എന്ന് ഉള്ള കോൺഫിഡൻസ് വേണം ” ആന്റി ഇത്രേയും അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രി എന്നെ നോക്കി.

 

 

ആ കണ്ണുകളിൽ എന്തൊക്കെയോ എന്നോട് ചോദിക്കുന്ന പോലെ ഒരു തോന്നൽ. ഞാൻ വേഗം തല വെട്ടിച്ച് വേഗം കഴിച്ച് എഴുന്നേറ്റു മുകളിലേക്ക് പോയി. അവൾ എന്തായാലും എന്റെ അടുത്തേക്ക് വരും എന്ന് പ്രതീക്ഷിയിൽ ഞാൻ ബാൽക്കണിയിൽ ഇരുന്നു.

 

 

” അച്ചു ” ഞാൻ പ്രതീക്ഷിച്ച വിളി അവളെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ഞാൻ മിണ്ടാതെ ഇരുന്നു.

 

 

” അച്ചു സോറി എനിക്ക് ഒരിക്കലും നിന്നോട് അങ്ങനെ തോന്നാൻ പാടില്ലായിരുന്നു ഞാൻ നിനക്ക് ചേച്ചിക്ക് തുല്യം ആയിരുന്നു എന്റെ പൊട്ടാ ബുദ്ധിക്ക് പണ്ട് എനിക്ക് നിന്നോട് തോന്നിയ ആ ഇഷ്ടം ഞാൻ ഇപ്പഴും കൊണ്ട് നടന്നു. എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടം അല്ല എന്ന് കാത്തിരിക്കുന്നും ഇല്ലാ നീയും ആവണിയും നല്ല മാച്ച് ആണ് ” അത് പറഞ്ഞ് അവൾ തിരിഞ്ഞ് ഓടി .

 

എന്ത്‌ പറയണം എന്ന് അറിയാതെ കിളി പാറിയ അവസ്ഥയിൽ ആണ് ഞാൻ. ഇത് കൈവിട്ട് പോകും എന്ന് എനിക്ക് ഒരു തോന്നൽ

 

ദൈവമേ ഇത് ചെകുത്താന്റെയും കടലിന്റെയും നടുക്ക് ആയല്ലോ ആ പിശാശ് വേറെ എന്തൊക്കെയോ വിചാരിച്ച് വെച്ചേക്കുന്നു. ഞാൻ ഫോൺ എടുത്ത് അഭിനെ വിളിച്ചു.

 

‘ ഹലോ ‘

 

‘ എന്താടാ നാറി ‘

 

‘ എടാ പരനാറി നിന്റെ കളിപ്പിക്കൽ പ്ലാൻ പൊളിഞ്ഞു ‘

 

‘ എന്ത്‌ ‘

 

അവൾ കുറച്ച് മുന്നേ എന്നോട് പറഞ്ഞത് എല്ലാം ഞാൻ അവനോട് പറഞ്ഞ്.

 

‘ ഇതിൽ ഇപ്പം ഞാൻ എന്ത്‌ പറയാനാ ‘

 

‘ മൈരേ കൈ ഒഴിയുന്നോ ‘

 

‘ നീ എന്നാ പൊട്ടനാ അച്ചു പണ്ട് ഒരുത്തി ഇതേ പോലെ പറഞ്ഞിട്ട് പോയപ്പം ഒന്നും മിണ്ടാത്തത് നിനക്ക് ഓർമ ഇല്ലേ . നീ പോയി നിന്റെ മനസ്സിൽ ഉള്ളത് അവളോട് പറ. എന്നിട്ടും അവൾക്ക് നിന്നെ ഇഷ്ടം അല്ലേൽ പോകാൻ പറ മൈര് ‘ അതും പറഞ്ഞ് അവൻ ഫോൺ വെച്ചു.



ഞാൻ രണ്ടും കൽപ്പിച്ച് അവളുടെ റൂമിന്റ ഡോറിൽ പോയി തള്ളി. അവൾ ഡോർ ലോക്ക് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. ഞാൻ ഡോർ തുറന്ന് അകത്തു കേറിയപ്പം . കട്ടിലിൽ കിടന്ന അവൾ എഴുന്നേറ്റു അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാനും ആ മുഖത്തേക്ക് നോക്കി എന്റെ മുന്നിൽ നിന്നും പോയ ഗായത്രി അല്ലായിരുന്നു അത് കരഞ്ഞു കലങ്ങിയ കണ്ണുകൾ മുഖത്തൂടെ ഒലിച്ച് ഇറങ്ങിയ കണ്ണുനീരിന്റെ പാട് ചുമന്ന കണ്ണുകൾ.

 

 

” എന്താ അച്ചു ” ഇടറുന്ന സ്വരത്തോടെ എന്നോട് ചോദിച്ചു.

 

 

” നീ എന്തിനാ കരയുന്നെ ”

 

 

” അത് ”

 

 

” എന്നോട് ഇത്രേയും ഇഷ്ടം ഉണ്ടായിട്ടും ഒറ്റ ദിവസം കൊണ്ട് നിനക്ക് എന്നെ മറക്കാൻ പറ്റുമോ ” ഞാൻ അവളോട് ചോദിച്ചു. ഒന്നും മിണ്ടാതെ തല കുനിച്ച് നിൽക്കുകയാണ്.

 

 

” എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ലാ എന്റെ അമ്മ കഴിഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയത് നിന്നിൽ നിന്നും ആണ് അതുകൊണ്ട് അത് അങ്ങനെ കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” അവൾ കേട്ടത് വിശ്വാസം വരാതെ.

 

 

” ഇനിയും നിനക്ക് മനസിലായില്ലേ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് ” അത് പറഞ്ഞ് തീരലും അവൾ എന്നെ വരിഞ്ഞു മുറുകി. അവളുടെ അധരം എന്റെ നേർക്ക് ഉയർന്നു അവൾ പതിയെ ചുണ്ടുകളെ വിഴുങ്ങി. ഞാൻ ഒരു നിമിഷം ഞെട്ടി ആദ്യമായിട്ടാണ് ഇങ്ങനെയൊരനുഭവം ഞാനും തിരിച്ചവളുടെ ചുണ്ടിനെ നുകരാൻ തുടങ്ങി. ആദ്യത്തെ ആവേശത്തിൽ ഞാൻ അവളുടെ ചുണ്ടിനെ പതിയെ ഒന്ന് കടിച്ചു. മ്മ് എന്ന് അവൾ കുറുകി അവളുടെ ചുണ്ടിൽ നിന്നും ഒഴുകിയെത്തിയ ചോരത്തുള്ളിയുടെ രുചി നാവിൽ അറിഞ്ഞപ്പോൾ ഞാൻ അവളിൽ നിന്നും മാറി



” എന്താ അച്ചു ഈ കാണിച്ചേ ” കിതാപ്പോടെ എന്നോട് പരിഭവം പറഞ്ഞു.

 

 

ഞാൻ അതിന് ഒന്ന് ചിരിക്ക്യ മാത്രം ചെയ്തു. ഇനിയും അവിടെ നിന്നാൽ വേറെ പലതും തോന്നും എന്ന് അറിയാവുന്നത് കൊണ്ട് റൂമിൽ നിന്ന് പുറത്തിറങ്ങി.

 

 

പെട്ടെന്ന് എന്റെ കൈയിൽ ഒരു പിടുത്തം വീണു.

 

 

” ഇപ്പം പോണോ ” ഗായത്രി എന്നോട് നിഷ്കളങ്കമായി ചോദിച്ചു.

 

 

” ഇപ്പം പോയില്ലേൽ എന്റെ കൈന്ന് പോകും ”

 

 

” അച്ചു എന്റെ കൂടെ ഇരിക്ക് പ്ലീസ് ” അവളുടെ ആ ആവിശ്യം എനിക്ക് തിരസ്‌ക്കരിക്കാൻ തോന്നിയില്ല.

 

 

ഞാൻ പോയി ബാൽക്കണിൽ ഇരുന്നു അവൾ എന്റെ അടുത്തേക്ക് ഇരുന്നു

 

 

” അച്ചു ”

 

 

” മ്മ് ”

 

 

” അവൾ എന്തിനാ എപ്പഴും നിന്നെ ഒട്ടി ഒട്ടി നടക്കുന്നെ ”



” ആര് ”

 

 

” ആവണി ” അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

 

 

” എന്തിനാ ചിരിക്കണേ ” അവൾ കൊഞ്ചിക്കൊണ്ട് എന്നോട് ചോദിച്ചു.

 

 

” ഒന്നുല്ല ”

 

 

” എന്ന പറ അവൾ എന്തിനാ നിന്നെ ഒട്ടി ഒട്ടി നടക്കുന്നെ. ഞാൻ ഇന്ന് കണ്ടല്ലോ നിങ്ങളുടെ രണ്ടിന്റെയും ഇടക്ക് ഇരിക്കുന്നതും ഉച്ചക്ക് നിന്റെ ഷോൾഡറിൽ ചാരി കിടക്കുന്നതും വൈകുന്നേരം നിന്റെ കൂടെ ബൈക്കിൽ വന്ന് ഇറങ്ങുന്നതും ”

 

 

 

” അതൊക്കെ കണ്ടോ നീ ”

 

 

” മ്മ് ”

 

 

” ഞാനും അവളുമായിട്ട് ഒന്നും ഇല്ലാ അവൾക്ക് വേറെ ആരെയോ ഇഷ്ടം ആണ് . അത് അവൾ അവനോട് പറഞ്ഞിട്ടില്ല ” അവൾ പിന്നെ ഒന്നും പറഞ്ഞില്ല .

 

 

” അല്ല നീ നേരത്തെ ഒരു കാര്യം പറഞ്ഞില്ലേ ”

 

 

” എന്ത്‌ ”

 

 

“പണ്ട് എന്നോട് തോന്നിയ ഇഷ്ടം എന്നൊക്കെ പറഞ്ഞില്ലേ അത് ”


” അതോ ”

 

 

” ആ അത് തന്നെ പറയ് ഞാൻ അറിയട്ടെ അത് എന്താന്ന് ”

 

 

” അത് പറയണോ ” അവൾ ദയനിയതയോടെ എന്നോട് ചോദിച്ചു.

 

 

” നീ പറയുന്നുണ്ടോ അല്ലെ ഞാൻ എഴുന്നേറ്റ് പോകും ”

 

 

” പോവല്ലേ ഞാൻ പറയാം ”

 

 

” ന്നാ വേഗം പറയ് ” എന്നെ ആ നെഞ്ചിലേക്ക് കേറ്റിയത് എപ്പഴാണെന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാൻ ചോദിച്ചു…….

 

 

തുടരും………….

1 comment: