Top Stories

ശ്രീരാഗം 8

 

Sreeragam Part 8 | Author : Thamburaan




ദേവൻ രണ്ട് മെഴുകുതിരി കത്തിച്ച് അവിടെ ടേബിളിൽ ഉറപ്പിച്ചു.,.,.,


 

ശ്രീഹരി ആ ചെമ്പ് ചതുരകട്ട തീനാളത്തിന് മുകളിൽ പിടിച്ചു.,., ഏകദേശം ഒരു മിനിറ്റ് ആയിക്കാണും.,.,.

 

” ക്ടക് ”

 

ഒരു ശബ്ദം കേട്ടു.,.,., നോക്കുമ്പോൾ അവർ ചൂടാക്കിയ രണ്ട് കോർണറുകൾ അൽപ്പം തുറന്നിരിക്കുന്നു.,….വേഗം തന്നെ അവൻ മറുവശവും ചൂടാക്കി.,.., അവിടെയും തുറന്നു.,.,.,

 

ശ്രീഹരി സാവധാനം ആ ചെമ്പ്പ്പെട്ടി തുറന്നു.,.,.,

 

രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.,..,.,.,

അതിൽ ഒരു സ്വർണ്ണ തകിട്.,.,.

 

ശ്രീഹരി അത് കയ്യിലെടുത്തു.,.,.,. അതിന് തന്നെ കുറഞ്ഞത് അഞ്ഞൂറ് ഗ്രാം എങ്കിലും ഭാരം കാണും.,.,. അതും സമചതുരാകൃതിയിൽ തന്നെ.,.,.,

 

പിന്നെ ആ ചെമ്പ് പെട്ടി മുഴുവനും അരിച്ചു പെറുക്കി.,,….,,.
അതിൽ നിന്നും കൂടുതൽ ഒന്നും അവർക്ക് ലഭിച്ചില്ല.,.,..,,., ശ്രീഹരി അതെടുത്ത് സൈഡിലേക്ക് മാറ്റിവച്ചു .,.,.

 

പിന്നെ.,.,.

ആ സ്വർണതകിട് കയ്യിലെടുത്തു.,.,., അതിൽ പഴക്കം മൂലം ഒരു മങ്ങൽ വന്നിരുന്നു,..,.,

അവൻ ഒരു വെറ്റ് ടിഷ്യു എടുത്ത് ആ തകിട് നല്ലവണ്ണം തുടച്ചു വൃത്തിയാക്കി.,.,.,.

 

*************************

 

ചെട്ടിയാർ ബംഗ്ലാവ്.,.,.

 

എസിയുടെ ശീതളിമയിൽ ഉറങ്ങിക്കൊണ്ടിരുന്ന ചെട്ടിയാരുടെ ഫോൺ ബെല്ലടിച്ചു.,.,.
ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു.,.,, രാഘവൻ.,.,

 

” ഹലോ.,.,.,, എന്താടോ ഈ രാവിലെ.,.,,.,

 

” താൻ ഇത് വരെ എണീറ്റില്ലേ.,.,.,

 

” തനിക്ക് ഉറക്കം ഒന്നും ഇല്ലേ.,.,, ഈ കൊച്ചുവെളുപ്പാൻകാലത്ത് വിളിച്ചിട്ട്.,.,., എണീറ്റില്ലേന്നൊ.,.,.

 

” നമ്മുക്ക്‌ .,.,, ഒരു സ്ഥലം വരെ പോകണം.,.,

 

” എങ്ങോട്ടാ.,.,,.

 

” താൻ ഇങ്ങോട്ട് വാ.,.,. ഞാൻ ഹോട്ടൽ ലോബിയിൽ കാണും.,.,.,

 

” എന്താടോ.,.,. അർജന്റാണോ.,.,.

 

” ആഹ്.,.,. അതേ.,..,, പിന്നെ താൻ ആ രാജനെ കൂടി വിളിച്ചോ.,.,. കുറച്ചു ദൂരം വണ്ടി ഓടിക്കാൻ ഉള്ളതാണ്.,..,.,.

 

” രാജനെ ഒക്കെ ഞാൻ ഇപ്പൊ വിളിക്കാം..,,, എങ്ങോട്ടാണ് പോകേണ്ടത്.,.,., താൻ കാര്യം പറ.,..,.,

 

” ശ്രീനാരായണപുരം.,.,.,.,

 

” അതെവിടാണ്..,.,,.

 

” എടോ താൻ എന്താ പൊട്ടൻ കളിക്കാണോ.,.,., നമ്മൾ ഏത് സ്ഥലം കിട്ടാൻ ആണ് ഇത്രേം കളിച്ചത്.,.,.

 

” അതിന് വർമ്മയുടെ തറവാട്ട് കോവിലകം .,…,., അങ്ങ് കൊടുങ്ങല്ലൂർ ആണെന്നല്ലേ താൻ പറഞ്ഞത്.,.,.,

” അതേ ..,,.,, ശ്രീനാരായണപുരം കൊടുങ്ങല്ലൂർ കഴിഞ്ഞാണ്.,.,.,. ഒരു എട്ട് പത്ത് കിലോമീറ്റർ കാണും.,..,.,,

 

” അപ്പൊ ..,,., അതിന് ആ സ്ഥലം നമ്മുടെ കയ്യിൽ കിട്ടിയില്ലല്ലോ..,,., ആ സ്ഥലം സ്വന്തമായിട്ട് മതി അവിടുത്തെ തിരച്ചിൽ എന്നല്ലേ താൻ മുന്പ് പറഞ്ഞത്.,.,..,

 

” അതേ.,.,, പക്ഷെ.,.,., ഇന്നലെ ആ ലോക്കറിലെ ഫോട്ടോസ് കണ്ടപ്പോൾ എനിക്ക് ഒന്നുറപ്പായി.,.,.,
ആ നിധി എന്തായാലും അവിടെ കാണില്ല.,.,.,
പിന്നെ എന്തിനാണ് നമുക്ക് ആ പഴഞ്ചൻ കോവിലകം.,.,..

 

” ഇന്ന് അവിടെ പോയിട്ട് എന്താണ് പ്ലാൻ,.,.,.

 

” ഇന്ന് അവിടെ ചെന്ന് നമ്മൾ മൊത്തം ഒന്ന് അരിച്ചു പെറുക്കണം.,.,.,.

 

” വിഗ്രഹം അല്ലെ.,.,., വല്ല പൂജാമുറിയിലും കാണും.,.,.

 

” വർമ്മ തന്നെ പോലെ അല്ല.,..,. ആ കോവിലകത്ത് എവിടെയെങ്കിലും ഒരുനിലവറ ഉണ്ടാകും.,.,, അത് ഉറപ്പാണ്.,.,.,. മിക്കവാറും അതിന്റെ അകത്താവും ആ വിഗ്രഹം ഉണ്ടാവുക.,.,.,.

 

” അതിപ്പോൾ എങ്ങനാ കണ്ടു പിടിക്കുക,..,.

 

” അതൊക്കെയുണ്ട്.,.,., ഞാൻ ഇന്നലെ തന്നെ കേരളത്തിൽ ഉള്ള കുറെ കോവിലകങ്ങളുടെയും കൊട്ടാരങ്ങളുടെയും വളരെ ഡീറ്റൈൽ ആയിട്ടുള്ള പ്ലാൻസ് സംഘടിപ്പിച്ചു.,.,,.

 

” അതും ,.,,,. ഇതും തമ്മിൽ എന്ത് ബന്ധം.,.,.,.,

 

” താൻ ഇങ്ങനെ തോക്കിൽ കയറിയിരുന്ന് വെടി വെക്കാതെ.,.,., ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ.,.,.,

 

” ഓഹ്.,..,, എന്നാൽ താൻ പറഞ്ഞു തീർക്ക്.,.,,.

 

” ആ പ്ലാനുകൾ എല്ലാം പരിശോധിച്ചപ്പോൾ അവക്ക് എല്ലാം വളെരെ കോമൻ ആയി നിലവറ എന്ന സംഗതി ഉണ്ട്..,,.. ഇവക്കെല്ലാം ഏകദേശം സമാനമായ ഒരു രീതി ആണ് ഉള്ളത്.,.,.,.

 

” അപ്പോൾ .,.,.,

” അപ്പോൾ .,.,., നമ്മൾ ,…,ഒന്ന് ശരിക്കും പരിശോധന നടത്തിയാൽ അത് കണ്ട് പിടിക്കാൻ സാധിക്കും.,.,
താൻ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ.,.,.

 

” രാജനോട് നേരിട്ട് അങ്ങോട്ട് വരാൻ പറയാം.,.,., ഞാനും പെട്ടെന്ന് എത്താം.,..,..,

 

” വൈകിയാൽ ട്രാഫിക്കിൽ ഒക്കെ പെട്ട് ..,.,, അങ്ങോട്ട് എത്തുമ്പോൾ തന്നെ ഒരു നേരം ആകും.,.,.,.
താൻ പെട്ടെന്ന് വാ.,.,., അപ്പോഴേക്കും എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്ത് മുഴുവനാക്കാൻ ഉണ്ട്,..,.,..,

 

” ഒക്കെ.,.,., ഒരു അരമണിക്കൂർ,..,.,.

 

” ശരി.,.,.,

 

************************

 

പതിവിലും നേരത്തെയാണ് ഇന്ന് ശ്രീദേവി എണീറ്റത്.,.,.,..,

 

കാരണം മറ്റൊന്നും അല്ല.,.,.,. ഹരിനാരായണൻ അവളുടെ ഉറക്കം കളയുന്നു.,.., അത്ര തന്നെ.,.,.,.
എന്ത് ചെയ്തിട്ടായാലും അത് തന്റെ ശ്രീയേട്ടൻ ആണോ എന്ന് കണ്ടുപിടിക്കണം.,…, ആ വിചാരമേ ഇപ്പോൾ അവളുടെ മനസ്സിൽ ഉള്ളൂ.,.,

 

ശ്രീഹരി കാലത്ത് നേരത്തെ എണീക്കുന്ന ടൈപ്പ് ആണ്.,.,. അത് അവൾക്ക് അറിയാം.,.,. കാരണം ശ്രീഹരി രാവിലെ എന്തൊക്കെയോ പ്രാക്ടീസ് ചെയ്യുന്നത് അവൾ കണ്ടിട്ടുണ്ട്.,.,.,.

 

ശ്രീനിലയത്തിന്റെ ഉമ്മറത്ത് നിന്നാൽ.,., അല്ലെങ്കിൽ അവളുടെ ബാൽക്കണിയിൽ നിന്നാൽ എല്ലാം ഔട്ട്ഹൗസിൽ നടക്കുന്നത് എല്ലാം നല്ല വ്യക്തമായി കാണാൻ സാധിക്കും.,..,.

 

അവൾ കൃഷ്ണനോട് ഉള്ള പതിവ് സംസാരത്തിന് ശേഷം ഫ്രഷ് ആയി ബാൽക്കണിയിൽ വന്ന് ശ്രീഹരിയെ നോക്കി നിന്നു.,.,.,

 

അവിടെ ഔട്ഹൗസിന്റെ ഹാളിൽ ഒരു പഞ്ചിങ് ബാഗ് തൂക്കി ഇട്ടിട്ടുണ്ട്,..,.,. ശ്രീഹരി അവിടെ നിന്നും എന്തൊക്കെയോ ചെയ്യുന്നുണ്ട്.,.,., ശ്രീദേവി ഇതെല്ലാം സിനിമയിൽ മാത്രേ കണ്ടിട്ടുള്ളു..,.,( റിവേഴ്സ് ഹുക്ക്, ടോർണാഡോ കിക്ക്, ഫൈവ്ഫോർട്ടി കിക്ക്, ചീറ്റ് സെവൻ ട്വന്റി, സൈഡ് സ്വൈപ്പ്.,., etc.,.,.)

 

ശ്രീഹരി അത്യാവശ്യം നന്നായി വിയർത്തിരുന്നു.,.,. നല്ല ടൈറ്റ് ഫിറ്റ് ആയിട്ടുള്ള ഒരു ബനിയൻ ആണ് ഇട്ടിരിക്കുന്നത്.,.,,

” ഇത്രയൊക്കെ കിടന്ന് ചാടി മറിഞ്ഞിട്ടും അവന്റെ കഴുത്തിൽ കിടക്കുന്ന മാല ഒരു വട്ടം പോലും പുറത്ത് വന്നില്ലല്ലോ.,.,..,. ഇനി വല്ല പശയും വച്ച് ഒട്ടിച്ച് വച്ചേക്കാണോ.,.,.,.

 

ശ്രീദേവി മനസ്സിൽ പറഞ്ഞു.,.,.

 

അപ്പോഴേക്കും ശ്രീഹരി പ്രാക്ടീസ് നിർത്തി.,.,., പതുക്കെ ടവ്വൽ എടുത്ത് വിയർപ്പ് തുടച്ചു കൊണ്ട്.,.,ഒരു മുണ്ട് എടുത്തു കയ്യിൽ പിടിച്ചു.,,.,., പിന്നെ നേരെ ബാത്റൂമിലേക്ക് നടന്നു.,..,.

 

” കുളി കഴിഞ്ഞു വരുമ്പോൾ എന്തായാലും ആ വിയർത്ത് കുളിച്ച ബനിയൻ ഇട്ട് കൊണ്ട് വരില്ല.,.,., ഇന്ന് ഞാൻ കണ്ടുപിടിക്കും.,.,.,

 

അതും പറഞ്ഞുകൊണ്ട് അവൾ ചായ എടുക്കാനായി താഴേക്ക് പോയി.,.,.,

 

നേരെ അടുക്കളയിലേക്ക് കയറിച്ചെന്ന ശ്രീദേവി രാധമ്മയെ വിളിച്ചു.,.,.,..

 

” രാധമ്മേ ചായ വച്ചോ..,,.,..,

 

” ആഹാ.,..,.,.,., ഇന്നെന്തേ തമ്പുരാട്ടി ഇത്തിരി നേരത്തെയാണല്ലോ.,..,.,., ഞാൻ ഈ ചമ്മന്തിയിൽ കടുക് താളിക്കട്ടെ അത് കഴിഞ്ഞു തരാം..,.,.,.,

 

” അല്ലെ വേണ്ട.,.,.,. ഞാൻ എടുത്തോളാ.,.,.,

 

അതും പറഞ്ഞു അവൾ ചായ കപ്പിലേക്ക് പകർത്തി .,.,., പിന്നെ കപ്പും എടുത്ത് വേഗം മുകളിലേക്ക് പോകാൻ തുടങ്ങി.,.,.,.

 

അത് കണ്ട രാധമ്മ അവളോട്‌ ചോദിച്ചു.,.,.

 

” നീ .,.,,. ഇതെങ്ങോട്ടാ പെണ്ണേ,..,, ഓടണത്.,.,..,
നിനക്ക് ദോശ വേണ്ടേ.,.,.,. ചട്ണി ഇപ്പൊ റെഡി ആവും….

 

” ഞാൻ ,..,., ഇപ്പൊ വരാം..,., മുകളിൽ പോയിട്ട് ഒരു കാര്യം ഉണ്ട്.,.,..,

 

അതും പറഞ്ഞു അവൾ ഒരു കണ്ണിറുക്കി കാണിച്ചു.,.,
എന്തോ കണ്ടുപിടിക്കും എന്ന ഒരു ഭാവം ആയിരുന്നു അവളുടെ മുഖത്ത്.,.,.,.

 

അവൾ മുകളിൽ എത്തിയിട്ടും ശ്രീഹരി കുളി കഴിഞ്ഞു ഇറങ്ങിയിരുന്നില്ല.,.,.,. ശ്രീദേവി ബാൽക്കണിയിലെ കസേരയിൽ ഇരുന്നു.,.,.,

 

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശ്രീഹരി കുളി കഴിഞ്ഞു ഇറങ്ങി.,..,.

 

ടവ്വൽ കൊണ്ട് പുതച്ച് അതിന്റെ ഒരു അറ്റം കൊണ്ട് തല തുവർത്തി ആണ് വരുന്നത്.,.,. ശ്രീദേവിയുടെ മുഖത്തെ ചിരി മാഞ്ഞു.,.,.,

ശ്രീദേവി കരുതിയ പോലെ അവന്റെ കഴുത്തിൽ മാല ഒന്നും കാണുന്നില്ലയിരുന്നു.,.,..,

 

ശ്രീഹരി നേരെ കണ്ണാടിയുടെ മുന്നിൽ നിന്നു.,.,.,

 

” ആ ടവ്വൽ ഒന്ന് മാറ്റിയിരുന്നെങ്കിൽ പുറത്തെ ആ പാട് ഉണ്ടെങ്കിൽ ഒന്ന് കാണാമായിരുന്നു.,..,. ഇതെന്താ വല്ല പെണ്കുട്ടിയോ മറ്റോ ആണോ ഇങ്ങനെ മൂടി പുതച്ചു നടക്കാൻ.,.,.,.

 

ശ്രീദേവി പതുക്കെ പിറുപിറുത്തു.,.,.,. എന്നിട്ട് മുഖം കോട്ടി.,.,.

 

ടവ്വൽ മാറ്റുമ്പോൾ പുറം കാണാം എന്ന ശ്രീദേവിയുടെ ചിന്തകളെ കാറ്റിൽ പറത്തികൊണ്ട് ശ്രീഹരി സൈഡിലേക്ക് തിരിഞ്ഞു നിന്നു.,.,., എന്നിട്ട് ഹാങ്ങറിൽ നിന്നും ഷർട്ട് എടുത്ത് ഇട്ടു.,..,.,

 

ടവ്വൽ മാറ്റുമ്പോൾ ശ്രീഹരി തിരിഞ്ഞു നിന്നതിനാൽ.,., അവന്റെ പുറം ശ്രീദേവിക്ക് കാണാൻ പറ്റിയില്ല.,.,.,
അത് മാത്രമല്ല ഷർട്ട് ഇട്ടതിന് ശേഷം അവൻ കണ്ണാടിയുടെ മുന്നിലെ ട്രേയിൽ നിന്നും മാല എടുത്ത് കഴുത്തിൽ ഇട്ടു.,.,.

 

അതു കൂടി കണ്ടതോടെ ശ്രീദേവിയുടെ മുഖം ഏതാണ്ട് വാടിയ ചെന്താമര പൂവ് പോലെയായി.,., ,

 

അവൾ പതുക്കെ അവിടെ നിന്നും എണീറ്റ്‌ താഴേക്ക് ഇറങ്ങി.,.,.,, അടുക്കളയിലേക്ക് ചെന്നു.,.,.,. കപ്പ് അവിടെ കഴുകി വെച്ചതിന് ശേഷം വീണ്ടും അവൾ കുളിക്കാൻ ആയി മുകളിലേക്ക് കയറി.,.,.,

 

കുളിക്കാൻ കയറുന്നതിന് മുൻപ് അവൾ ഒന്നു കൂടി ഔട്ഹൗസിലേക്ക് പാളി നോക്കി.,.,,

 

ശ്രീഹരി അവന്റെ ലാപ്പിൽ കാര്യമായ എന്തോ പണിയിൽ ആയിരുന്നു.,.,.,
ദേവൻ എണീറ്റ് വരുന്നതും കണ്ടു.,.,

 

” ശ്രീക്കുട്ടി.,.,.,, വേഗം കുളിച്ചു റെഡിയായി വായോ.,.,., സമയം ഏട്ടരയായി.,.,.,.

 

താഴെ നിന്നും രാധമ്മയുടെ വിളി കേട്ടു.,.,., ശ്രീദേവി പെട്ടെന്ന് തന്നെ കുളിക്കാൻ കയറി.,.,.,.

 

*************************

 

ഇന്നലെ ആ സ്വർണതകിട് വൃത്തിയാക്കിയപ്പോൾ അതിൽ കണ്ട കാര്യങ്ങൾ.,.,.., ശ്രീഹരി അതിനെ പറ്റി ആലോചിക്കുവായിരുന്നു.,.,

” സ്വസ്തിക ചിഹ്നം ”

 

( സ്വസ്തിക ചിഹ്നം ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.

 

ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്. )

 

എന്നാൽ ഇതിൽ ഉള്ളത് സാധാരണ സ്വസ്തിക ചിഹ്നം പോലെ അല്ല.,.,. ഇതിലെ ഒരു ഹസ്‌തത്തിന് വളരെ നീളം കൂടുതൽ ആയിരുന്നു.,.,,. അതിന്റെ ആ നീളം കൂടിയ അറ്റത്ത് ഒരു ആരോ മാർക്ക് ഉണ്ടായിരുന്നു.,..,.. പിന്നെ നാല്‌ മൂലകളിലും നമ്പറുകൾ എഴുതിയിരുന്നു.,.,..,.,

 

അതിന്റെ മറുവശത്ത് ഒരു ഷഡ്‌കോണ ചിഹ്നവും ഉണ്ട്.,.,, അത് പക്ഷെ പുറത്തേക്ക് തളളി നിൽക്കുന്ന തരത്തിൽ ആണ് നിർമ്മിച്ചിരുന്നത്.,..,.,
എന്നാൽ അതിന്റെ നാല് മൂലകളിൽ എഴുതിയ നമ്പറുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലായില്ല.,.,.,

 

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ തന്റെ ലാപ്പ് എടുത്തു.,.,. പിന്നെ അന്ന് ലോക്കറിൽ നിന്നും കിട്ടിയ ഫോട്ടോകളുടെ ചിത്രങ്ങൾ എടുത്തു.,.,.

 

അതിൽ പുറകുവശത്ത് ചൂടാക്കിയപ്പോൾ തെളിഞ്ഞു വന്ന നമ്പറുകൾ നോക്കി.,..,.,
പിന്നെ അവ ചേർത്ത് വച്ചു എടുത്ത ഫോട്ടോയും നോക്കി….

 

അപ്പോഴേക്കും ദേവൻ അങ്ങോട്ടേക്ക് വന്നു.,.,.

 

” എന്തായി.,., മോനെ.,.,., കുറെ നേരം ആയല്ലോ,.., ഇതിൽ കുത്തിയിരിക്കുന്നു,.,.,.,.

 

” ടാ നീ ഇത് നോക്കിയേ.,.,

 

” എന്ത്.,.,.,.

 

സ്വർണതകിട് എടുത്ത് ദേവന്റെ കയ്യിലേക്ക് കൊടുത്തു..,.,

 

” ഇതിലെ നമ്പറുകൾ കണ്ടിട്ട് എന്തോ കോർഡിനേറ്റ്‌സ് പോലെ തോന്നുന്നു.,.,.,

” ആകെ എട്ട് നമ്പർ മാത്രം ഉള്ള കോർഡിനേറ്റ്‌സ് എവിടെ ആട.,..,,

 

” എട്ട് നമ്പർ അല്ലെടാ.,.,., നിനക്ക് മുത്തച്ഛന്റെ മാജിക് ഓർമ്മയില്ലേ.,.,.

 

(അന്ന് ഫോട്ടോകൾ ചൂടാക്കിയപ്പോൾ നമ്പറുകൾ തെളിഞ്ഞു വന്നു.,.,,. പിന്നീട് ആ ഫോട്ടോസ് എല്ലാം ചേർത്ത് വച്ചു നോക്കി.,.,. പലരീതിയിൽ.,., എല്ലാ നമ്പറുകളും ഒരു ഒരേ സ്ഥാനത്ത് വരുന്ന രീതിയിൽ ചേർത്തുവച്ചപ്പോൾ അവിടെ ഒരു സമചതുരാകൃതിയിൽ ഒരു ഭാഗം മിസ്സ് ആയത് പോലെ തോന്നി.,.., ശ്രീഹരി വേഗം തന്നെ അങ്ങനെ വച്ച് കുറച്ചു ഫോട്ടോസ് എടുത്തു.,.,, ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പുറകിൽ തെളിഞ്ഞു വന്ന നമ്പറുകൾ എല്ലാം തന്നെ വീണ്ടും മാഞ്ഞു പോയി.,.,.,.)

 

” ഉണ്ട്.,.,., അതും ഇതും തമ്മിൽ എന്താ..,

 

” അന്ന് അതിന്റെ നടുക്ക് ഒരു സമചതുരാകൃതിയിൽ ഒരു ഭാഗം മിസ് ആയത് പോലെ തോന്നിയില്ലേ.,.,.,
അത് ഈ സ്വർണതകിട് ആണ്.,.,.

 

” അപ്പോൾ അതിൽ കണ്ട നമ്പറുകളും ഇതും തമ്മിൽ ബന്ധം ഉണ്ടാവും അല്ലെ.,.,.

 

” ആഹ്..,,,., അതേ..,,., നിന്നോട് ഞാൻ അത് പ്രിൻറ്ഔട്ട് എടുക്കാൻ പറഞ്ഞിട്ട് എടുത്തോ.,.,.

 

” അത് അന്നേ എടുത്തിരുന്നു.,.,, ബിറോയിൽ ഉണ്ട്… ഇപ്പോ എടുക്കാം..,.,

 

ദേവൻ പോയി ആ പ്രിന്റൗട്ട് എടുത്ത് കൊണ്ട് വന്നു..,.,. പിന്നെ അവർ അതിന്റെ നടുക്ക് ആ സ്വർണതകിട് വച്ചു.,.,..,അളവ് കൃത്യം ആയിരുന്നു.,..,

 

ശ്രീഹരി അങ്ങനെ വച്ചു ഒന്നുരണ്ട് ഫോട്ടോ എടുത്തു.,.,.,.,. പിന്നെ അതിലെ നമ്പറുകൾ എല്ലാം എഴുതിയെടുത്തു.,..,

 

എന്നാൽ ആ സ്വസ്തിക ചിഹ്നത്തിലെ നമ്പർ മാത്രം ഒന്നിനോടും മാച്ചിങ് ആയില്ല.,.,., അവിടെ മൂന്ന് എന്ന് എഴുതിയിരുന്നു.,.,., താമരമൊട്ടുപോലെ എന്തോ ഒന്നും.,.,.

 

അപ്പോഴേക്കും ശ്രീഹരി ആ നമ്പറുകൾ ഗൂഗിൾ എർത്തിൽ സെർച്ച് ചെയ്തു.,.,.,.
ഒരു കുന്ന് ആണ് തെളിഞ്ഞു വന്നത്.,.,.,. അവിടെ ഒരു ആലും പിന്നെ ഒരു കുഞ്ഞ് അമ്പലം പോലെ എന്തോ ഒന്നും.,.,.,.

 

ദേവനും ലാപ്പിന്റെ സ്ക്രീനിൽ അത് കണ്ടു.,.,.,. എന്നിട്ട് ശ്രീഹരിയോട് ചോദിച്ചു.,..,.

” അപ്പൊ ഇനി നാളെ അങ്ങോട്ട് കെട്ടിയെടുക്കണം അല്ലെ.,.,.,.,..

 

” എന്തേ .,..,സാറിന് വല്ല ബുദ്ധിമുട്ട് ഉണ്ടോ.,.,.,.,.

 

” ഇതിപ്പോൾ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞാലും.,., നീ എന്നേം കൊണ്ടല്ലേ പോകു.,.,.,,.

 

അതും പറഞ്ഞു ദേവൻ ചിരിച്ചു..,.,.,. കൂടെ ശ്രീഹരിയും.,.,.,

 

**********************

 

ഏകദേശം ഒരു ഒൻപത് മണിയോടടുത് രാഘവന്റെ കാർ കൊടുങ്ങല്ലൂർ എത്തി.,.,.,…

 

എല്ലാവർക്കും നന്നായി വിശന്ന് തുടങ്ങിയിരുന്നു.,.,.. രാജൻ ആണ് വണ്ടി ഓടിച്ചിരുന്നത്.,.,.

 

” സാറേ.,.., നമ്മുക്ക് എന്തെങ്കിലും കഴിച്ചാലോ.,.,., അവിടെ ചെന്നാൽ,..,, പിന്നെ എപ്പോഴാണ് ഇറങ്ങുക എന്ന് പറയാൻ പറ്റില്ലല്ലോ.,.,,..,

 

” ഡോ.,.,., ചെട്ടിയാരെ.,.,., എണീക്കഡോ.,.,,.നമ്മൾ എത്താറായി.,.,.

 

രാഘവൻ ചെട്ടിയാരെ കുലുക്കി വിളിച്ചു.,..,.,. അയാൾ ഉറക്കം പോയ ഒരു മുഷിച്ചിലോടെ കണ്ണ് തുറന്നു.,..,.,

 

” എന്താടോ.,.,., ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ.,,.., എവിടെ അയാളുടെ തറവാട് എത്തിയോ.,.,.,

 

” ഇല്ലടോ.,.,.,, നമ്മൾ ഇപ്പൊ കൊടുങ്ങല്ലൂർ എത്തും…,., നമ്മുക്ക് വല്ലതും കഴിച്ചിട്ട് പോകാം.,.,., പിന്നെ ഉച്ചക്കുള്ളത് വേണമെങ്കിൽ പാഴ്‌സൽ എടുക്കാനും പറയാം.,..,..

 

” രാജാ..,.. നല്ല ഹോട്ടൽ കണ്ടാൽ ഒന്ന് ചവിട്ടു,..,., കഴിച്ചിട്ട് പോകാം.,.,.,.

 

രാജൻ വണ്ടി നേരെ ഹോട്ടൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് കയറ്റി.,.,.,

 

ഇരുപതു മിനിറ്റിൽ അവർ ഭക്ഷണം കഴിച്ചിറങ്ങി.,.,., പാഴ്‌സൽ വാങ്ങാൻ ഉള്ള തീരുമാനാം രാഘവൻ തന്നെ വേണ്ടെന്ന് വച്ചു.,.,.,.

 

അവിടെ നിന്നും ഇറങ്ങി ഏകദേശം 10 മിനിറ്റ് കൊണ്ട് അവർ ശ്രീനാരായണപുരം എന്ന സ്ഥലത്ത് എത്തി.,.,.., ,.,


രാജൻ അവിടെ റോഡിൽ കണ്ട തട്ടുകടയിൽ ചിറയ്ക്കൽ തറവാട്ടിലേക്കുള്ള വഴി ചോദിച്ചു..,,.,.

 

അഞ്ചു മിനിറ്റിനുള്ളിൽ.,.,., അവർ ചിറയ്ക്കൽ കോവിലകത്ത് എത്തി.,.,.,. ആളും അനക്കവും ഇല്ലാതെ ആകെ കാട് പിടിച്ചു കിടക്കുന്നു.,.,.,.,

 

രാജൻ വണ്ടി ഓടിച്ചു അകത്ത് കയറ്റാൻ തുനിഞ്ഞപ്പോൾ രാഘവൻ തടഞ്ഞു.,.,., എന്നിട്ട് പറഞ്ഞു.,.,.,

 

” വണ്ടി മുറ്റത്തേക്ക് കയറ്റണ്ട.,.,, ഇവിടെ ഇറങ്ങാം.,..,, നീ വണ്ടി ഇത്തിരി മുന്നോട് കയറ്റി പറമ്പിൽ പാർക്ക് ചെയ്യൂ.,.,., ആരുടെയും ശ്രദ്ധ പെട്ടെന്ന് കിട്ടാത്ത രീതിയിൽ.,.,.,

 

രാജൻ അവരെ അവിടെ ഇറക്കി.,.,., വണ്ടി പാർക്ക് ചെയ്യാൻ പോയി.,.,.,.
രാഘവനും ചെട്ടിയാരും പതുക്കെ അകത്തേക്ക് നടന്നു.,.,
അപ്പോഴേക്കും വണ്ടി പാർക്ക് ചെയ്ത് രാജനും എത്തി.,.,.,

 

അകത്തേക്ക് കയറാൻ തുടങ്ങിയ രാഘവൻ സംശയത്തോടെ താഴെ മുറ്റത്തേക്ക് നോക്കി നിന്നു.,.,.,.,.

 

പിന്നെ..,.,. മുറ്റത്ത് ഒന്ന് ചുറ്റിനടന്നു നോക്കി.,.,.,എന്നിട്ട് പറഞ്ഞു.,.,.,

 

” എടോ ഇവിടെ നമുക്ക് മുന്നേ ആരോ വന്നിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു.,.,.,.

 

” അതെന്താ താൻ അങ്ങനെ പറഞ്ഞത് ഇവിടെ വേറെ ആര് വരാനാണ്,.,.,.,.,

 

” ഈ മുറ്റത്തെ പുല്ലുകൾ ചതഞ്ഞിരിക്കുന്നത് നോക്കൂ ഏതോ വണ്ടി ഇവിടെ വന്നിട്ടുണ്ട്.,.,.,

 

” എന്തായലും നോക്കാം.,..,.,.

 

” താൻ എങ്ങനെ ആണ് ഇത് ഇത്രേവും വല്യ വീട്ടിൽ നിന്ന് ആ നിലവറ കണ്ടു പിടിക്കണം എന്ന് പറയുന്നത്,..,. തപ്പി കണ്ടുപിടിക്കണംഎങ്കിൽ ഇന്നൊരു ദിവസം പോര.,.,.,.

 

” അതൊന്നും വേണ്ട.,.,..

 

അതും പറഞ്ഞു രാഘവൻ തന്റെ ലാപ്പ് എടുത്ത് തിണ്ണയിൽ വച്ചു.,.,., പിന്നെ ..,.,, അതിൽ കുറച്ച് പ്ലാൻസ് ഒക്കെ ഉണ്ടായിരുന്നു…,..,


” ഇവയെല്ലാം ഏകദേശം ഒരേ കാലഘട്ടത്തിൽ പണിത കോവിലകങ്ങളുടെ പ്ലാനുകൾ ആണ് ഇവയൊക്കെ..,.,.
ഇവക്കൊക്കെ..,,,., ഏതാണ്ട് ഒരു പൊതു സ്വഭാവം ഉണ്ട്..,.,

 

” എന്താണ്.,.,.,

 

” ഇവിടെ എല്ലായിടത്തും വടക്കിനി കഴിഞ്ഞു ഉള്ള ഇടനാഴി അവസാനിക്കുന്നിടത്താണ്
നിലവറയിലേക്ക് ഉള്ള വാതിൽ.,.,.,,

 

അതും പറഞ്ഞു അവർ അകത്തേക്ക് കയറി.,.,., രാജൻ വാതിൽ കുത്തി തുറന്നു.,,.., എന്നാൽ രാഘവന്റെ ശ്രദ്ധ മുഴുവനും പൊടിപിടിച്ചു കിടന്ന ഇറയത്ത് കണ്ട ചെരുപ്പിനെ പാടുകളിൽ ആയിരുന്നു.,.,.,,,

 

ആ ചെരുപ്പിന്റെ അടയാളങ്ങൾ രാഘവന്റെ മനസ്സിലെ സംശയങ്ങൾക്ക് ആക്കം കൂട്ടി..,.,

 

അപ്പോഴേക്കും രാജൻ വാതിൽ കുത്തിത്തുറന്നിരുന്നു..
അവർ എല്ലാവരും അകത്തളത്തിലേക്ക് കയറി.,.,., അവിടെനിന്നും ഇടനാഴിയിലൂടെ വടക്കിനിയുടെ അടുത്തേക്ക് ചെന്നു.,., ,..,.,

 

വടക്കിനിയുടെ മുന്നിൽ ഇടത്തോട്ടും വലത്തോട്ടും ഓരോ ഇടനാഴികൾ കണ്ടു.,.,.,
രാജൻ ഇടത്തോട്ടും രാഘവൻ വലത്തോട്ടും പോയി.,.,.,
ഇടതു ഭാഗത്തേക്ക് ഉള്ള ഇടനാഴി ചെന്നവസാനിക്കുന്നത് അത് അകത്തളത്തിലെ മറ്റൊരു ഭാഗത്തേക്ക് ആണ്.,.,.,

 

എന്നാൽ അപ്പോഴേക്കും രാഘവനും ചെട്ടിയാരും ഇരുട്ട് പിടിച്ച മുറിയിൽ എത്തിയിരുന്നു അവിടെനിന്നും രാജനെ വിളിച്ചു രാജൻ പെട്ടെന്ന് തന്നെ അങ്ങോട്ടു ചെന്നു,.,.,

 

അവർ ആ മുറി സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി.,.,.,
അപ്പോൾ അവിടെ ഒരു വളയം കണ്ടു രാഘവൻ പതിയെ അതിൽ പിടിച്ചു തിരിച്ചു..,.,,
ഒരു ചെറിയ കരകര ശബ്ദത്തോടെ നിലവറയിലേക്ക് ഉള്ള വാതിൽ അവളുടെ മുന്നിൽ തുറന്നുവന്നു.,,.

 

രാജൻ ആദ്യം തന്നെ ടോർച്ച് തെളിയിച്ചു നിലവറയിലേക്ക് ഇറങ്ങി.,.,
പിന്നാലെ.,.,.,
രാഘവനും ചെട്ടിയാരും ഇറങ്ങി.,.,.,

 

അതിനുശേഷം അവർ മൂവരും കൂടി ആ നിലവറ മൊത്തം അരിച്ചു പെറുക്കാൻ തുടങ്ങി.,….,,
എന്നാൽ നിലവറയിലും രണ്ടുപേരുടെ കാൽപാദങ്ങൾ കണ്ടപ്പോൾ രാഘവൻ സംശയങ്ങൾ ഇരട്ടിച്ചു.,..,,.,


അവസാനം അവരുടെ ശ്രദ്ധ വിഗ്രഹത്തിനു മുന്നിൽ ഇരിക്കുന്ന ആമാടപ്പെട്ടിയിൽ തറച്ചു..,,.,.
രാഘവൻ മുന്നോട്ടുവന്ന് പതുക്കെ ആമാടപ്പെട്ടി തുറന്നു.,.,.,.

 

അതിൻറെ ഉള്ളിലെ ശൂന്യാവസ്ഥ കണ്ടപ്പോൾ രാഘവൻ ഒഴികെ ബാക്കി രണ്ടുപേരും ഞെട്ടി,..,.,.,
പക്ഷേ നേരത്തെ ഇറയത്തെയും നിലവറയിലെയും കാൽപ്പാടുകൾ ശ്രദ്ധിച്ച രാഘവൻ ഇത് പ്രതീക്ഷിച്ചിരുന്നു.,.,.,

 

പിന്നെ അവർ അധികം നേരം അവിടെ നിന്നില്ല.,.,. നിലവറ അടച്ചു.,. ,പെട്ടെന്ന്..,, പുറത്തിറങ്ങി..,.,,.
രാഘവൻ വണ്ടിയിൽ കയറാതെ നേരെ ഗേറ്റിന് പുറത്തേക്ക് പോയി..,.,,

 

ചെട്ടിയാരും രാജനും വണ്ടിയിൽ കയറി ..,., പതുക്കെ മുന്നോട്ടെടുത്തു,…,

 

**************************

 

കോവിലകത്ത് നിന്നും പുറത്തിറങ്ങിയ രാഘവൻ നേരെ പോയത് അവിടെ ഒരു റോഡ് സൈഡിൽ ഉള്ള ഒരു കടയിലേക്ക് ആണ്.,.,.,.,

 

” അതേയ്.,.,., ഇവിടെ ഉപ്പ്സോഡാ കിട്ടുമോ.,.,.,.

 

” ഓഹ്.,.,., പിന്നെന്താ..,,.,

 

” എന്നാൽ ഒരെണ്ണം എടുക്കു.,.,.,., സോഡക്ക് തണുപ്പ് വേണ്ട.,.,.,.

 

” ഉപ്പ് സോഡാ മാത്രം മതിയോ.,.,., കഴിക്കാൻ എന്തെങ്കിലും വേണോ.,.,., നല്ല കട്ട്ലെറ്റ് ഉണ്ട്.,.,

 

” ഇപ്പൊ ഒന്നും വേണ്ട.,.,.,

 

” അല്ല.,.,., നിങ്ങൾ ഇവിടെ പുതിയതാണോ.,.,..,. ഇതിന് മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ല.,.,..

 

” ആഹ്.,.,., അതേ.,.,., കോവിലകം കൊടുക്കുന്നു എന്ന് കേട്ടിട്ട് വന്നതാ , , .,.,

 

” ആഹ് വെറുതെ അല്ല.,,., ഇന്നലെയോ മിനിഞ്ഞാന്നോ., വേറെ ഒരു വണ്ടിയിൽ രണ്ടുപേര് വന്നിരുന്നു.,.,.

 

” അവർ എവിടുത്ത്കാരാണെന്ന് അറിയാമോ.,.,., ഞങ്ങൾക്ക് ഇത് വാങ്ങാൻ താൽപ്പര്യം ഉണ്ട്.,.., അപ്പോൾ അവർ ആരാണെന്ന് അറിഞ്ഞാൽ.,., അവരോട് സംസാരിച്ചു.,.,., നോക്കമായിരുന്നു.,.,.,.,

” അയ്യോ അതറിയില്ല.,.,., ഒരു ജീപ്പിൽ ആണ് വന്നത്.,..,.

 

” ജീപ്പോ..,,., എന്ത് ജീപ്പാണ്,…,

 

” അയ്യോ അതൊന്നും എനിക്കറിയില്ല.,..,
ആഹ്.,.., ചിലപ്പോൾ അവന് അറിയാമായിരിക്കും.,.,

എടാ.,.,. സുമേഷേ.,.,., നീ കണ്ടില്ലാർന്നോ.,.,., ഒരു വണ്ടി കോവിലകത്ത് നിന്നും ഇറങ്ങി വരുന്നത്.,.., അതേത വണ്ടി.,.,.,

 

കടയിൽ നിന്ന് സർബത്ത് കുടിച്ചു കൊണ്ട് നിന്നിരുന്ന ഒരു പയ്യനോട് അയാൾ ചോദിച്ചു,..,.,

 

” ഓഹ്.,.,. അതോ.,.,, അത് അടിപൊളിയായി പണിഞ്ഞ പജീറോ ആയിരുന്നു.,.,., ഇവിടെങ്ങും മുന്പ് കണ്ടിട്ടില്ല.,.,.,

 

” മോനെ നിനക്ക് അതിന്റെ നമ്പർ വല്ലതും ഓർമ്മയുണ്ടോ.,.,.

 

രാഘവൻ ചോദിച്ചു.,.,.,

 

” അല്ല നിങ്ങൾ ആരാണ്.,.,.,., ഇതൊക്കെ നിങ്ങൾ എന്തിനാ ചോദിക്കുന്നെ.,.,.,.

 

” ഈ കോവിലകം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.,.,.,., അവരെ കണ്ടുകിട്ടിയാൽ..,,. കുറച്ചു ക്യാഷ് എറിഞ്ഞിട്ടായാലും ഈ ഡീലിൽ നിന്നും വലിപ്പിക്കാം.,.,.,

 

” ഓഹ്,., , , നമ്പർ ഒന്നും ഓർമ്മയില്ല ചേട്ടാ.,.,., പക്ഷെ അതൊരു കർണ്ണാടക രജിസ്‌ട്രേഷൻ വണ്ടിയായിരുന്നു.,.,.

 

” അവരുടെ വണ്ടി നമ്പർ എങ്കിലും കിട്ടുകയായിരുന്നെങ്കിൽ അവരെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാമായിരുന്നു.,.,.

 

” അത്.,.,., ഒരു പിടീം ഇല്ല ചേട്ടാ.,..,..

 

” ആഹ്.,.,, ഇനിയിപ്പോ.,.,.,

 

” ആ വണ്ടി കണ്ടാൽ നമ്മൾ ആരായാലും നോക്കും.,.,., അതിന്റെ മോഡിഫിക്കേഷൻ എല്ലാം അടിപൊളി ആയിരുന്നു.,..,
ഞാൻ അതിന്റ ഒരു ഫോട്ടോ എടുത്തിരുന്നു.,..,

അത് കേട്ടപ്പോൾ രാഘവന്റെ കണ്ണ് ഒന്ന് തിളങ്ങി.,.,

 

” എവിടെ ഒന്ന് കാണിക്കാമോ.,.,. അതിൽ ചിലപ്പോൾ നമ്പർ കാണും..,.,

 

” ഇല്ല ചേട്ടാ.,.,., ഞാൻ ആ വണ്ടി ഇതിലൂടെ പാസ്സ് ചെയ്യുമ്പോൾ ആണ് ഫോട്ടോ എടുത്തത്.,.,., അതുകൊണ്ട് സൈഡ് വ്യൂ ആണ് കിട്ടിയത്.,.,., അതും വണ്ടി കുറച്ചു സ്പീഡ് എടുത്തിരുന്നത് കൊണ്ട് കുറച്ചു ബ്ലർ ആയി പോയി.,.,..,

 

” ഓഹ്.,.,., ഇനി എന്തായാലും വരുന്നിടത്ത് വച്ചു നോക്കാം…,.,.
സോഡക്ക് എത്രയായി.,.,.

 

” പത്ത് രൂപ.,.,,.

 

രാഘവൻ പണം കൊടുത്ത് അവിടെ നിന്നും ഇറങ്ങി.,.,., അപ്പോഴേക്കും രാജൻ വണ്ടിയുമായി പുറത്തേക്ക് വരുന്നത് കണ്ടു,..,,.,

 

*******************

 

കോവിലകത്തു നിന്നും വണ്ടി എടുത്തപ്പോൾ
ചെട്ടിയാർ ഇത്തവണ മുൻസീറ്റിൽ ആണ് കയറിയിരുന്നത്.,.,.,

 

അവർ വണ്ടി തിരിച്ചു പുറത്ത് എത്തിയപ്പോഴേക്കും രാഘവൻ വന്ന് വണ്ടിയിൽ കയറി.,.,.

 

രാഘവൻ ഒഴിച്ച് ബാക്കി രണ്ടുപേരുടെയും മുഖം ഏതോ മരിച്ച വീട്ടിൽ നിന്നും വന്നത് പോലെയായിരുന്നു.,..,
എന്നാൽ രാഘവൻ എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്നു..,…,.

 

ചെട്ടിയാർ പതുക്കെ ഉറക്കത്തിലേക്ക് വീണു.,.,., രാജൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.,.,.

 

ആ സമയത്താണ് രാഘവന്റെ ഫോൺ ബെല്ലടിച്ചത്.,.,.,.
അയാൾ ഫോൺ എടുത്തു ആരാണെന്ന് നോക്കി.,.,. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് രാഘവന്റെ മുഖത്തെ ഭാവം മാറി ടെൻഷൻ വന്നു നിറഞ്ഞു.,.,,..

 

” BOSS ” calling

 

രാഘവൻ അല്പം ടെൻഷനോടുകൂടി ആ കാൾ അറ്റൻഡ് ചെയ്തു.,.,.

 

” ഹലോ.,.,.,. ജി,..,.

” ____________

” അതേ .,.., ഞാൻ അതിന്റെ പുറകെ തന്നെ ആണ്.,..,.,.

” ____________

 

” പക്ഷെ.,.,.,, ഞാൻ അവിടെ എത്തുന്നതിന് മുന്പ് ആരോ അവിടെ എത്തി.,.,., അത് നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു.,.,..

“______________

 

” ഇല്ല.,.,., ഏകദേശം ഒരു ഊഹം ഉണ്ട്,.,.., ഞാൻ അത് വച്ച് ഒന്ന് തിരഞ്ഞു നോക്കട്ടെ,..,.,.

“______________

 

” ഇതിന്റെ ഒരു പ്രധാനപ്പെട്ട ക്ലൂ ആയിരുന്നിരിക്കണം അതിൽ.,.,., അത് ഇല്ലാതെ നമ്മുക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല.,.,.,,

“______________

 

” ഇല്ല.,.,., എത്രയും പെട്ടെന്നുതന്നെ.,.,., അത് ഞാൻ കണ്ടുപിടിക്കും.,.,.,., ആൾ ആരാണെന്ന് ഒരു ഊഹം ഉണ്ട്.,.,.,

“______________

 

” രണ്ടു ദിവസത്തിനകം ഞാൻ വിളിക്കാം.,.,., അപ്പോഴേക്കും കാര്യങ്ങൾ ഒരു കരക്കടുക്കും.,.,.,
അപ്പൊ .,.,., ശരി..,,., ഞാൻ വിളിക്കാം.,.,.

 

രാഘവൻ കോൾ കട്ട് ചെയ്തതിനുശേഷം മുന്നിലിരിക്കുന്ന ചെട്ടിയാരെ നോക്കി.,.,., അയാൾ ഇപ്പോഴും കൂർക്കം വലിച്ച് ഉറക്കം ആണ്.,.,.,
രാജന്റെ കാളിങ് ഇപ്പോഴും കഴിഞ്ഞിട്ടില്ല.,.,.,,
രണ്ട് ചെവിട്ടിലും ബ്ലൂടൂത്ത് ഇയർബട് വച്ചിട്ടാണ് സംസാരം.,.,.,.,.,

 

രാഘവൻ ഫോൺ എടുത്ത് ഷർട്ടിന്റെ പോക്കറ്റിൽ വെച്ചതിന് ശേഷം പതുക്കെ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ച് ഇരുന്നു.,.,.,

 

ഏതാണ്ട് വൈകുന്നേരം ആയപ്പോഴേക്കും ട്രാഫിക്ക് ഒക്കെ തരണം ചെയ്ത് അവർ ഹോട്ടലിൽ എത്തി.,.,.
അവിടെ നിന്ന് ചെട്ടിയാരും രാജനും അവരുടെ വീടുകളിലേക്ക് പോയി.,.,.

 

************************

 

അടുത്ത ദിവസം ശ്രീഹരിയുടെ വിളി കേട്ടാണ് ദേവൻ കണ്ണ് തുറന്നത്.,.,.,.

 

” ടാ.,..,. എണീക്ക്.,.,.,

” എന്തിനാട.,,.,. ഈ വെളുപ്പിന് എന്നെ ഉറക്കത്തിൽ നിന്ന് കുത്തിപൊക്കുന്നത്.,.,.,

 

” നേരം,.,, ആറ് മണിയായി.,.,,. നീ വേഗം കുളിച്ചു റെഡി ആയേ.,.,,.

 

” എന്തിനാട ഇത്ര കൊച്ചുവെളുപ്പാൻകാലത്ത് പോകുന്നത്.,.,.,

 

” ഇപ്പൊ വിട്ടാലെ.., നമ്മുക്ക് അവിടെ ഉച്ചക്ക് മുൻപ് എത്താൻ പറ്റുള്ളൂ.,.,.,

 

” ഉച്ച ആയാൽ ഇപ്പൊ എന്താ കുഴപ്പം.,.,.,

 

” നീ എണീക്കുന്നുണ്ടോ ഇല്ലയോ.,.,., ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.,.,.

 

” ഓഹ്.,.,, പുല്ല്.,.,., ഞാൻ എണീറ്റു.,.,, അവന്റെ ഒരു സൈക്കിൾഓടിക്കൽ മൂവ്..,..,😜

 

അവനെ ഒന്ന് ആക്കി പറഞ്ഞുകൊണ്ട് ദേവൻ എഴുന്നേറ്റു.,.,.,. പിന്നെ നേരെ കുളിക്കാൻ പോയി.,.,.,

 

പത്ത് മിനിറ്റുകൊണ്ട് കൊണ്ട് ദേവൻ കുളികഴിഞ്ഞ് പുറത്തിറങ്ങി,.., അപ്പോഴേക്കും ശ്രീഹരി രണ്ടു പേർക്കുള്ള ചായ തിളപ്പിച്ചിരുന്നു.,.,.,

 

ദേവൻ കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ.,., ശ്രീഹരി ചായ കുടിച്ചു കൊണ്ട് അവന്റെ ലാപ്പ്ടോപ്പും ബാക്കി സാധനങ്ങളും ( സ്വർണ്ണതകിട് അടക്കം ) എടുത്ത് ബാഗിൽ വയ്ക്കുകയായിരുന്നു.,.,,

 

ദേവൻ ചായ പകർത്തി കുടിക്കാൻ തുടങ്ങുമ്പോൾ ശ്രീഹരി പറഞ്ഞു.,..,.,

 

” ടാ.,.,., നീ നമ്മുടെ ആ ഡ്രോൺ എടുത്ത് വണ്ടിയിൽ വെക്കാൻ മറക്കണ്ട.,.,.,

 

” ഇല്ലടാ.,., ,അത് ഞാൻ ഇന്നാലയെ ഫുൾ ചാർജ് ചെയ്ത് വണ്ടിയിൽ വച്ചിട്ടുണ്ട്.,..,

 

” നീ ചായ കുടിച്ചു വീട് പൂട്ടി ഇറങ്ങുമ്പോഴേക്കും ഞാൻ പോയി രാധമ്മയോട് കാലത്ത് ബ്രേക്ക്ഫാസ്റ്റ് വേണ്ട എന്ന് പറഞ്ഞിട്ട് വരാം.,.,.,,

 

” നീ.,.,., ആ ബാഗ് എടുത്ത് വണ്ടിയിൻ വച്ചോ.,.,.. ദാ താക്കോൽ.,.,.,

 

ശ്രീഹരി പജീറോയുടെ കീ വാങ്ങി ബാഗും എടുത്ത് പതുക്കെ പുറത്തേക്ക് നടന്നു.,.., പിന്നെ വണ്ടി അണ്ലോക്ക് ചെയ്ത് ബാഗ് പിൻസീറ്റിൽ ചാരി വച്ചു.,.,.,
എന്നിട്ട് രാധമ്മയെ കാണാൻ വീട്ടിലേക്ക് നടന്നു.,.,.,

ശ്രീനിലയത്തിന്റെ അടുക്കള ഭാഗത്ത് ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.,.,., അടുക്കളയിൽ നിന്നും തട്ടും മുട്ടും കേൾക്കുന്നു..,.,

 

അത് കേട്ട് ശ്രീഹരി അങ്ങോട്ട് നടന്നു.,.,, രാധമ്മക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല പണ്ടത്തെപ്പോലെ തന്നെ നേരം പുലർച്ചെ എഴുന്നേറ്റ് സകല ജോലികളും ചെയ്തു തീർക്കും,.,.,.,

 

അപ്പോഴേക്കും ശ്രീഹരി നടന്നു അടുക്കളയുടെ പുറകുവശത്ത് എത്തിയിരുന്നു അവിടെനിന്നും അവൻ രാധമ്മയെ ഉറക്കെ വിളിച്ചു..,.,.,

 

” രാധമ്മേ.,.,.,. രാധമ്മേ..,,,.

 

” ഓ..,.,,. ആരാ അവിടെ.,.,..,

 

എന്നും ചോദിച്ച് രാധമ്മ സാരിയുടെ തുമ്പു കൊണ്ട് മുഖം തുടച്ച് പതുക്കെ വാതിൽ തുറന്നു പുറത്തേക്കു വന്നു.,.,.,

 

” ഞാനാ രാധമ്മേ ..,,..,., ശ്രീഹരി.,.,.,

 

” എന്താ കുട്ടി.,., ഈ നേരത്ത്,..,.,. ഇന്നെന്താ നേരത്തെ എണീറ്റോ.,.,., എങ്ങോട്ടെങ്കിലും പോകുവാണോ.,,.,.,

 

അവന്റെ ഡ്രസ് അപ്പോഴാണ് രാധമ്മ കണ്ടത്.,.,.,.

 

” ആഹ് രാധമ്മേ.,.,. ഒന്ന് പാലക്കാട് വരെ പോകണം .,., ഒരു ക്ലൈൻറ്നെ കാണണം .,.., രാവിലെ ആണ് ടൈം പറഞ്ഞിരിക്കുന്നത്.,.,., അത് കൊണ്ട് ഇപ്പോഴേ ഇറങ്ങുവാണ്,..,.,.

 

” എന്താ മോനെ.,.,., ഇത് ഇന്നലെ പറഞ്ഞിരുന്നെങ്കിൽ ഞാൻ കാലത്ത് തന്നെ ചായക്ക് ഉള്ളത് റെഡി ആക്കിയേനെ.,.,.,

 

” അത് സാരല്യ രാധമ്മേ.,..,..,,

 

” സാമ്പാർ അടുപ്പിൽ ആണ്.,,.,. ഒരു പത്ത് മിനിറ്റ് നിൽക്കുവാണെങ്കിൽ ഞാൻ ഉപ്പ്മാവ് ഉണ്ടാക്കി തരാം.,.,.

 

” അയ്യോ.,.,., അതൊന്നും വേണ്ട രാധമ്മേ.,.,, ഞങ്ങൾ പോകുന്ന വഴിക്ക് കഴിച്ചോളാം.,..,.,

 

” എന്നാൽ ഞാൻ ഇപ്പൊ ചായ എടുക്കാം.,.,.,. ദേവൻ എന്തിയെ.,.,.

” ഞാൻ അവിടെ ചായ വച്ചു കുടിച്ചിട്ടാണ്.,.,., പറഞ്ഞിട്ട് പോകാൻ ഇങ്ങോട്ട് വന്നത്.,.,

 

” നിങ്ങൾ ഉച്ചയ്ക്ക് മുന്പ് ഇങ്ങെത്തുമോ.,.,

 

” അത് .,.,, പറയാൻ പറ്റില്ല..,.,,, ചിലപ്പോൾ വൈകുന്നേരം ആകും.,.,.,.

 

” എന്നാൽ ശരി നിങ്ങൾ പോയിട്ട് വരു.,.,.,.,,

 

” ശരി രാധമ്മേ.,,.,

 

അതും പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു,..,, അപ്പോഴേക്കും ദേവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്നു.,.,.,.

 

വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോഴും അവന്റെ കണ്ണുകൾ ശ്രീദേവിയെ ഉമ്മറത്തും ബാൽക്കണിയിലും തേടുന്നുണ്ടായിരുന്നു.,.,., അവൾ അവനെ നോക്കുന്നതായി ഒരു തോന്നൽ,..,.,

 

ഡോർ തുറന്ന് അകത്തേക്ക് കയറിയ ശ്രീഹരിയെ നോക്കി ദേവൻ ഇതിൻറെ വല്ല ആവശ്യം ഉണ്ടായിരുന്നോ എന്ന അർത്ഥത്തിൽ ചിരിക്കുന്നുണ്ടായിരുന്നു.,.,..

 

ശ്രീഹരി ചെറിയ ഒരു ജാള്യതയോടെ വണ്ടിയിൽ കയറി GPS വച്ച് റൂട്ട്മാപ് സെറ്റ് ചെയ്തു.,.,.,., ദേവൻ പതുക്കെ വണ്ടി മുൻപോട്ടെടുത്തു,,..,.,

 

************************

 

ഇന്ന് എന്തോ ശ്രീദേവി സ്വപ്നങ്ങൾ ഒന്നും തന്നെ കണ്ടിരുന്നില്ല.,.,.,., അത് കൊണ്ട് തന്നെ കണ്ണന്റെ അടുത്ത് പറയാൻ ആയി പരിഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.,.,.,.
എങ്കിലും.,.,.,

 

” ന്റെ കണ്ണാ.,.,., ഇന്നെങ്കിലും അത് ശ്രീയേട്ടൻ ആണോ എന്ന് കണ്ടുപിടിക്കാൻ എന്നെ സഹായിക്കണെ.,.,

 

അതു പറഞ്ഞു അവൾ ശ്രീഹരി വർക്ഔട്ട് ചെയ്യുന്നത് നോക്കാൻ ആയി ബാൽക്കണിയിലേക്ക് ചെന്നു.,..,,
അപ്പോൾ അവൾ കാണുന്നത് വണ്ടിയിലേക്ക് കയറുന്ന ശ്രീഹരിയെ ആണ്.,.,.,

 

അധികം താമസിയാതെ ആ പജീറോ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.,.,.,

 

ശ്രീദേവി ബാൽക്കണിയിൽ നിന്നും മുഖം വീർപ്പിച്ച് തിരിച്ചു വന്ന് നേരെ കണ്ണന്റെ അടുത്ത് വഴക്ക് തുടങ്ങി.,.,.,.

” ഞാൻ പറയുന്ന ഒന്നും കേൾക്കരുത് ട്ടോ.,.,., എന്നും വിളക്ക് വച്ചു തൊഴുന്ന ഞാൻ ഒരു പൊട്ടി..,, എന്ത് പറഞ്ഞാലും വല്ല മാറ്റവും ഉണ്ടോ.,., ഏ ഹേ.,.,., എവിടുന്ന്.,.,.,
എന്ത് പറഞ്ഞാലും ഒരു കള്ളച്ചിരി ചിരിച്ചു ബാക്കി ഉള്ളവനെ പറ്റിച്ചോളനം.,.,.,
ഇനി ഞാൻ മിണ്ടില്ല.,…,

 

ഇത്രയും പറഞ്ഞു കൊണ്ട് അവൾ കുളിച്ചു ഫ്രഷ് ആകാനായി ബാത്റൂമിലേക്ക് കയറി.,.,., ഏകദേശം അരമണിക്കൂറിന് ശേഷം ശ്രീദേവി പുറത്തിറങ്ങി.,..,

 

ടവ്വൽ കൊണ്ട് തല തുവർത്തിയതിന് ശേഷം അത് സ്റ്റാൻഡിൽ വിരിച്ചിട്ടു.,.,., എന്നിട്ട് ഒരു ഉണങ്ങിയ ടവ്വൽ കൊണ്ട് തലമുടി കെട്ടി വച്ചു.,..,.,

 

പിന്നെ നേരെ കണ്ണന്റെ മുന്നിലേക്ക് വന്നു.,.,., നിലവിളക്കിലെ തിരി മാറ്റി പുതിയത് ഇട്ടു.,.,, അല്പം ഭസ്മം എടുത്ത് നെറ്റിയിൽ തൊട്ടു.,., എന്നിട്ട് പ്രാർത്ഥിച്ചു തിരി തെളിയിച്ചു.,.,.,

 

” കണ്ണാ.,., ഞാൻ നേരത്തെ പറഞ്ഞത് ഒന്നും കാര്യമായി എടുക്കേണ്ട കേട്ടോ..,., ശ്രീക്കുട്ടി അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞതാണ്.,.,.,,. എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ.,.,.,., എനിക്ക് ഇങ്ങനെ ഇണങ്ങാനും പിണങ്ങാനും വേറെ ആരാ ഉള്ളത് ,.,..,
അപ്പൊ ഞാൻ താഴേക്ക് ചെല്ലട്ടെ.,.,.,
അവിടെ രാധമ്മ ഒറ്റക്കല്ലേ.,.,

 

അതും പറഞ്ഞുകൊണ്ട് അവൾ ആ ദീപം ഒന്നും കൂടി വണങ്ങി.,.,. അതിന്ശേഷം താഴേക്ക് ചെന്നു.,.,.,
അവൾ അടുക്കളയിൽ എത്തുമ്പോൾ രാധമ്മ സാമ്പാർ അടുപ്പിൽ നിന്നും ഇറക്കി.,.,.,., ഇഡലി തട്ടിൽ മാവ് ഒഴിക്കാൻ തുടങ്ങുവായിരുന്നു.,..,

 

” ഇഡലി ഞാൻ ഉണ്ടാക്കാം രാധമ്മേ.,..,.,

 

” ഈയിടെ ആയിട്ട് എന്നും നേരത്തെ ആണല്ലോ മോളെ.,.,.,

 

” ഞാൻ മുൻപും നേരത്തെ എണീക്കാറുണ്ട്.,.,.,

 

” ഉവ്വുവ്വേ.,.,., നിന്റെ പിന്നാലെ നടന്ന് ഞാൻ അല്ലെ വാരി വായിൽ വച്ചു തരാറ് .,.,., ആ എന്നോട് ആണോ നീ ഇത് പറയുന്നേ.,.,.,.

 

” അത്.,.,, അത്.,., രാധമ്മേ,.,.,, ഞാൻ .,.

 

” ആഹ്..,, എന്തായാലും എന്നെ സഹായിക്കാൻ വന്നതല്ലേ .,.,.,., ഇഡലി ഞാൻ ഉണ്ടാക്കിക്കോളാം..,,.,
മോള് ചായക്ക് വെള്ളം വയ്ക്ക്.,.,.,,.,

 

ശ്രീദേവി വേഗം തന്നെ പാത്രം എടുത്ത് ചായക്ക് വെള്ളം വച്ചു.,..,

” അവർ രാവിലെ തന്നെ എങ്ങോട്ട് പോയതാ.,.,,..

 

” ആര്.,.,.,

 

” ദേവനും ഹരിയും.,.,.,.

 

” ഓഹ്.,.., അവർക്ക്,.,, പാലക്കാട് എവിടെയോ ഒരു ക്ലൈൻറ്നെ കാണണം എന്ന്.,.,,

 

” അതിന് ഇത്ര രാവിലെ പോണോ.,.,.,

 

” ഒൻപത് മണിക്കോ മറ്റോ ആണത്രേ ടൈം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.,.,..

 

” ഓഹ്..,,.,.

 

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു നിന്നു…, അപ്പോഴേക്കും ചായയും ഇഡലിയും റെഡി ആയി.,.,.,. രണ്ടുപേരും കൂടി ഇരുന്ന് അത് കഴിച്ചു.,.. പിന്നെ കുറച്ചു നേരത്തിന് ശേഷം ശ്രീദേവി ഷോപ്പിലേക്ക് പോയി.,.,.,….

 

*************************

 

GPS നോക്കി ആണ് വണ്ടി ഓടിക്കുന്നത് എങ്കിലും വണ്ടി പോകുന്നത് ഏതോ കാട്ടുപ്രദേശത്തേക്കാണ് എന്ന് കണ്ടപ്പോൾ ദേവൻ പതുക്കെ ശ്രീഹരിയെ ഒന്ന് നോക്കി.,.,.

 

” എടാ.,.,, നമ്മൾ പോകുന്ന വഴി കറക്റ്റ് ആണോ.,.,.,

 

” അതേടാ.,.,., എത്താറായി.,.,.. ആ വളവും കൂടി കഴിഞ്ഞാൽ സ്ഥലം എത്തും.,.,.,,.

 

പിന്നെ ദേവൻ ഒന്നും ചോദിച്ചില്ല.,.,.,,

 

” ടാ വണ്ടി നിർത്ത്.,..,,.

 

ശ്രീഹരി പറഞ്ഞു,..,, ദേവൻ വണ്ടി സൈഡ് ചേർത്ത് നിർത്തി.,.,., നോക്കുമ്പോൾ ഒരു ഇടത്തരം വലുപ്പം ഉള്ള മലയാണ്.,.,., മുകളിലേക്ക് ഒരു ഇടവഴി പോകുന്നുണ്ട്.,.,

 

ആ വഴിയുടെ സൈഡിൽ ആയി ഒരു ബൈക്കും ഒരു സ്‌കൂട്ടിയും ഇരിപ്പുണ്ട്.,..,, അത് കണ്ട ശ്രീഹരി വണ്ടിയിൽ നിന്നും ബാഗും ഡ്രോണും എടുത്തിട്ട് ദേവനോട് വണ്ടി കുറച്ചു മുന്നോട്ട് മാറ്റി ഇടാൻ പറഞ്ഞു..,,

ദേവൻ വണ്ടി കുറച്ചു മുന്നോട്ടു കൊണ്ടുപോയി ചെറിയ ഒരു കുറ്റികാടിന്റെ സൈഡിലേക്ക് ഒതുക്കി ഇട്ടു.,.,, റോഡിലൂടെ പോകുന്ന ആർക്കും പെട്ടെന്നു അങ്ങോട്ട് നോട്ടം എത്തില്ല.,.,.,.

 

അതിനുശേഷം രണ്ടുപേരും കൂടി മുകളിലേക്കുള്ള ആ ചെറിയ വഴിയിലൂടെ മല കയറി.,.,.,,.
അത്യാവശ്യം നല്ല കുത്തനെയുള്ള കയറ്റം ആണ്.,.,. ചുറ്റിലും കാട്.,.,, ഒരു മനുഷ്യകുഞ്ഞു പോലും അടുത്ത് ഇല്ല.,.,,.

 

അപ്പൊ ആ വഴിയിൽ കണ്ട ബൈക്കും സ്‌കൂട്ടിയും ആരുടേതാവും.,.,.,. അതും ആലോചിച്ചു അവർ മല കയറി മുകളിൽ എത്തി.,.,.,

 

മല കയറി എത്തിയത് ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്ര മുറ്റത്താണ്… ഒരു ആൽമരം.. പൊളിഞ്ഞ ക്ഷേത്രം..

 

ഒരു മനുഷ്യ കുട്ടി പോലും ഇല്ല.. പക്ഷെ അവിടുന്ന് നോക്കുമ്പോൾ നല്ല വ്യൂ ഉണ്ട്..

 

ആരും ഇല്ല എന്ന് കരുതി അങ്ങോട്ട് നടക്കാൻ പോയപ്പോൾ ശ്രീഹരി ദേവനെ പിടിച്ചു അവിടെ കണ്ട ഒരു വലിയ മരത്തിന്റെ മറവിലേക്ക് നിന്നു,..,.,.

 

” എന്താടാ.,.,.,,

 

ദേവൻ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ശ്രീഹരി അവനോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.,. .,.എന്നിട്ട് ആ ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രത്തിലേക്ക് നോക്കാൻ കണ്ണുകൊണ്ട് കാണിച്ചു.,.

 

അവർ ഇപ്പൊ നിൽക്കുന്നത് ക്ഷേത്രത്തിന്റെ പുറക് വശത്താണ്.,.,, അതിന്റെ മുൻവശത്ത് നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരനും സുന്ദരിയായ ഒരു പെണ്കുട്ടിയും അമ്പലത്തിന്റെ മുൻവശത്ത് നിൽക്കുന്നത് കണ്ടു.,..,,

 

അമ്പലത്തിന്റെ മറവിൽ ആയിരുന്നത് കൊണ്ട് പെട്ടെന്ന് കാണാൻ പറ്റില്ലായിരുന്നു..,.,,.,.

 

” ടാ ശ്രീ..,,., ഇവർ ഇവിടെ എന്താ ചെയ്യുന്നേ.,..
ഇനി നമ്മൾ ഇവിടെ നിന്നിട്ട് എന്താണ് കാര്യം.,.,.,
അവർ പോകാതെ അങ്ങോട്ട് ചെല്ലാനും പറ്റില്ല.,.,.,.

 

” നീ ഡ്രോൺ ഇങ്ങെടുക്ക്.,..,

 

ദേവൻ ഡ്രോൺ ബാഗിൽ നിന്ന് എടുത്ത് കയ്യിൽ പിടിച്ചു.,.,

( DJI യുടെ ഏറ്റവും ലേറ്റസ്റ്റ് മോഡൽ ഡ്രോൺ ആണ് .,.,..,, വളരെ സൈലന്റ് ആണ്.,.,., അത് പോലെ തന്നെ സൂപ്പർ ക്ലാരിറ്റി ഉള്ള ദൃശ്യങ്ങൾ കിട്ടും,.,. മാത്രമല്ല അതിൽ നിന്നും ലൈവായി വീഡിയോ ഓഡിയോ കാണാനും പറ്റും,..,)

 

ശ്രീഹരി ഡ്രോൺ ഓണ് ആക്കി പറപ്പിക്കാൻ തുടങ്ങി.,.,
പതുക്കെ ജോയസ്റ്റിക്ക് ഉപയോഗിച്ച് കണ്ട്രോൾ ചെയ്തു.,., എന്നിട്ട് മെല്ലെ ക്ഷേത്രത്തിന്റെ മുകളിലെ കൾവെട്ടിൽ ആയി ഇറക്കി.,.,., എന്നിട്ട് ക്യാമറ താഴേക്ക് ആക്കി വച്ചു.,,.,

 

ഇപ്പോൾ ക്ഷേത്രത്തിന്റെ മുൻവസത്തെ വ്യൂ നന്നായി കാണാം.,.., അതുപോലെ ആ നിൽക്കുന്ന രണ്ടുപേരെയും അവരുടെ സംസാരവും..,.,.,

 

അവർ ഡിസ്‌പ്ലേയിൽ നോക്കി ഹെഡ്സെറ്റ് വച്ചു അത് ശ്രദ്ധിച്ചു കേട്ടു.,.,.,

 

“ശ്രീ?”

 

“ഏട്ടാ.. ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടൻ ചെയ്യുമോ?”

 

“ഡീ നീ? എന്താ…?”

 

“ആദ്യം ചെയ്യുമോ ഇല്ലയോ എന്ന് പറ… “

 

“ചെയ്യാം.. യു നോ ഇറ്റ്.. പറ…”

 

“ശിവ ഭഗവാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു….,.,
എനിക്ക് ഏട്ടനെ തരാം.. എന്നാൽ ഒരു കാര്യം ചെയ്യണം എന്ന് പറഞ്ഞു…”

 

“എന്ത്?”

 

ആ പെണ്കുട്ടി ബാഗ് തുറന്നു ഒരു പട്ടിന്റെ കൊച്ചു തുണികെട്ട് എടുത്തു.. അത് തുറന്നു..
ഒരു താലി… അവൾ അതെടുത്തു അയാൾക്ക് നീട്ടി..

 

“ഇത് ഇവിടെ വച്ച് വേറെ ആരും കാണാതെ എന്റെ കഴുത്തിൽ കെട്ടണം.. ആരും കാണാതെ എടുത്തു കൊണ്ടുവന്നതാണ്.. നാളെ ഇത് തന്നെ ആണ് ഏട്ടൻ കെട്ടാൻ പോകുന്നതും..”

 

അവൾ ഒരു പുഞ്ചിരിയോടെ അയാളോട് പറഞ്ഞു..

“എന്റെ പെണ്ണെ.,.,….!
നീ എന്നെ പേടിപ്പിച്ചു കളഞ്ഞു.. ഇനി എന്നെ കാണാൻ വരരുത് എന്നെങ്ങാനും പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു..”

 

“ഇനി തല്ലി ഇറക്കിയാലും ഞാൻ പോകില്ല ഏട്ടാ…”

 

അവൾ ചിരിയോടെ അത് പറഞ്ഞപ്പോൾ അയാൾക്കും ശ്രീഹരിക്കും ദേവനും ചിരി വന്നു..

 

അയാൾ താലി വാങ്ങി… തൊഴുത് പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ താലി കെട്ടി…

 

പിന്നെ അയാൾ അവളെ ചുംബിച്ചു..,,. അത് നോക്കി നിന്നപ്പോൾ പെട്ടെന്ന് ഒരു ശബ്ദം കേട്ട് ശ്രീഹരിയും ദേവനും തിരിഞ്ഞു നോക്കി,.,.,., ഒരു അമ്മമാനും കുഞ്ഞും,.,.,,. ദേവൻ അതിനെ ഓടിച്ചു വിട്ടു.,.,.

 

എന്നിട്ട് ഡിസ്‌പ്ലേയിലേക്ക് നോക്കി.,.,.,

 

അവരുടെ ചുംബനം തീർന്നിരുന്നില്ല.,.,.പെട്ടെന്നു അവരും ഞെട്ടുന്നത് കണ്ടു.,.,., അത് കണ്ട് ശ്രീഹരിയും ദേവനും അങ്ങോട്ട് എത്തിച്ചു നോക്കി.,.,.
ദേവൻ ഓടിച്ചു വിട്ട മാൻ അങ്ങോട്ട് ആണ് ചെന്നത് അതിന്റ ഒച്ച കേട്ടാണ് അവർ ഞെട്ടിയത്.,.,.

 

അപ്പോഴേക്കും ആ മാനും കുഞ്ഞും അവിടെ നിന്നും ഓടിപ്പോയി…,., വീണ്ടും അവർ അവരുടെ സ്‌നേഹസല്ലാപത്തിലേക്ക് പോയപ്പോഴേക്കും അയാളുടെ ഫോൺ റിങ് ചെയ്തു.,.,..അയാൾ ഫോൺ എടുത്തു.,..,

 

അങ്ങേ തലക്കലെ ചോദ്യത്തിന് ,.,.,.

 

“നിന്റെ അനിയത്തിയുടെ ഒപ്പം….”

 

എന്ന മറുപടി കൊടുത്തത് ആ പെണ്കുട്ടി ആണ്..

 

“വരുവാടീ..” അയാൾ പറഞ്ഞു,..,.,.

 

അതും പറഞ്ഞു അയാൾ ഫോൺ കട്ട് ആക്കി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..

 

“വാ..”

ക്ഷേത്രത്തിൽ നോക്കി ഒന്ന് കൂടി വണങ്ങി അയാൾ അവളുടെ കൈ പിടിച്ചു നടന്നു…,.,

 

അവർ താഴേക്ക് പോകാൻ ആയി അവരുടെ അടുത്ത് കൂടി പോയപ്പോൾ ശ്രീഹരിയും ദേവനും സൈഡിലേക്ക് മറഞ്ഞു നിന്നു…,

 

” അവരെ കാണാൻ ശിവപാർവതി പോലെ നല്ല ചേർച്ചയും ഐശ്വര്യവും ഉണ്ട് അല്ലേടാ.,..,.

 

താഴേക്ക് നടന്ന് പോകുന്ന അവരെ നോക്കി ദേവൻ പറഞ്ഞു.,..,.,

 

അത് കേട്ട് ശ്രീഹരി ഒന്ന് പുഞ്ചിരിച്ചു.,.,.

 

എന്നിട്ട് പതുക്കെ ക്ഷേത്രത്തിലേക്ക് നടന്നു.,,.,
കൂടെ ദേവനും.,.,.,

 

***********************

 

അതിമനോഹരമായ ഒരു വെള്ളച്ചാട്ടം.,..,,
അതിന്റെ അറ്റത്ത്.,., ഒരു ഗുഹ പോലെ എന്തോ ഒന്ന്.,.,
ഒരു ഘോരവനത്തിന്റെ ഉള്ളിലൂടെ ആണ് ആ നദി ഒഴുകി വെള്ളച്ചാട്ടത്തിൽ എത്തുന്നത്.,.,.

 

ഒരു പെണ്കുട്ടി കാട്ടിലൂടെ ഓടുന്നു.,..,.
സാരി ആണ് അവൾ ധരിച്ചിരിക്കുന്നത്.,.,
അവളുടെ പുറകെ ഒരു ചെറുപ്പക്കാരനും.,.,.,
അവൻ അവളെ എത്തി പിടിക്കാൻ ശ്രമിക്കുന്നു.,..,

 

മുൻപിൽ ഓടുന്ന പെൺകുട്ടി അത് ശ്രീദേവിയാണ്.,.,,
അവളെ പിടിക്കാനായി പുറകെ ഓടുന്നത് ഇന്ദ്രനാണ്..,.,
ഇന്ദ്രന് അവളുടെ സാരിയിൽ പിടുത്തം കിട്ടി.,.,.,
അവൻ അതിൽ പിടിച്ചു വലിച്ചു.,.,.,

 

പെട്ടെന്നുള്ള ഇന്ദ്രന്റെ ആ പ്രവർത്തിയിൽ ശ്രീദേവിയുടെ ബാലൻസ് തെറ്റി നിലത്ത് ഉരുണ്ട് വീണു,.,
അവർ ഓടി ഓടി എത്തിയത് ആ വെള്ളച്ചാട്ടത്തിന്റെ അടുത്ത് ആണ്.,.,.

 

ശ്രീദേവിയുടെ മുഖം ഭയം കൊണ്ട് വിളറി വെളുത്തിരുന്നു….,.,
എന്നാൽ ഇന്ദ്രന്റെ മുഖത്താകട്ടെ എന്തോ കീഴടക്കി എന്നുള്ള ഒരു ഭാവവും.,..,

 

ശ്രീദേവിയുടെ കാൽമുട്ടിന് സാരമായ പരിക്ക് പറ്റിയിരുന്നു അവർക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.,.,..

അവൾ പതുക്കെ പിറകോട്ട് നിരങ്ങി നീങ്ങാൻ തുടങ്ങി അവൾ ഇഴഞ്ഞിഴഞ്ഞ് വെള്ളച്ചാട്ടത്തിന്റെ അറ്റത്ത് എത്തി.,.,.

 

ഇനി.,.,.,
ഒരു അടി കൂടി നീങ്ങിയാൽ അവൾ വെള്ളച്ചാട്ടത്തിൽ വീഴും.,.,

 

ഇന്ദ്രൻ അവളെ പിടിക്കാനായി മുന്നിൽ നിൽക്കുന്നു,.,., അവൻ ശ്രീദേവിയെ നോക്കി നീ ഇനി എങ്ങോട്ട് ഓടും എന്ന് ചോദിച്ചു.,.,.

 

ശ്രീദേവി നിസ്സഹായയായി അവിടെ കിടന്ന് കരഞ്ഞു.,.
ഇന്ദ്രൻ അവളെ കടന്നു പിടിക്കാനായി മുന്നോട്ട് ആയവേ , ,, ,.,

 

പുറകിൽ നിന്നും ഇന്ദ്രാ എന്നൊരു അലർച്ച കേട്ടു.,.,.
ഇന്ദ്രൻ തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻറെ നെഞ്ചിലേക്ക് ആഞ്ഞൊരു ചവിട്ട് കിട്ടി.,.,.

 

ചവിട്ടി നിൻറെ ആഘാതത്തിൽ അവൻ പുറകിലേക്ക് വെച്ചുപോയി., , , അവന്റെ ബാലൻസ് തെറ്റി.,.,.,

 

ആ ആ ആ ആ.,.,.,

 

എന്ന് അലറിക്കരഞ്ഞു കൊണ്ട് അവൻ അഗാധമായ വെള്ളച്ചാട്ടത്തിലേക്ക് വീണു.,.,.,,

 

മോനേ.,.,.,.,.,.,.,..,.,.,.,

 

എന്ന് വിളിച്ചുകൊണ്ട് രാഘവൻ ഞെട്ടി ഉണർന്നു.,..,.
AC യുടെ തണുപ്പിലും അയാൾ വെട്ടിവിയർത്തിരുന്നു.,.,
അയാൾ ശ്വാസം എടുക്കാൻ പോലും കഷ്ടപ്പെട്ടു.,.,.

 

രാഘവന് അപ്പോഴും താൻ കണ്ടത് ഒരു സ്വപ്നമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.,.,.,
യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവരാൻ അയാൾക്ക് കുറച്ചു സമയമെടുത്തു,.,.,

 

രാഘവൻ പതുക്കെ എഴുന്നേറ്റിരുന്നു..,.,.

 

നേരം ഏതാണ്ട് പത്ത് മണിയോടടുത്തിരുന്നു.,..,

 

ഫോൺ എടുത്ത് മാർട്ടിനെ വിളിച്ചു.,., മാർട്ടിൻ റൂമിലേക്ക് ഷിഫ്റ്റ് ആയ വിവരം ഇന്ദ്രൻ വിളിച്ചു പറഞ്ഞിരുന്നു.,.,.,.

” ഹലോ.,.,., എന്താ രാഘവൻ സാറേ.,.,.

 

” നിന്റെ കയ്യിൽ കൊള്ളാവുന്ന പണിക്കാർ ആരെങ്കിലും ഉണ്ടോ.,.,.,.

 

” എന്തിനാ .,., സാറേ.,..,,., ആരെയെങ്കിലും തീർക്കാൻ ആണോ.,.,.,

 

” അല്ല.,.,.,, ഒരുത്തനെ എന്റെ കാൽകീഴിൽ കിട്ടണം,..,.,

 

” ആരാ ആള്..,.,,.

 

” നിന്നെകൊണ്ട് കൂട്ടിയാൽ കൂടുന്ന ആള് അല്ല.,.,..,

 

” ഇന്ന് ഈ കൊച്ചിയിൽ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടാത്തത് ഒന്നും ഇല്ല.,.,., സാറ് ആളെ പറ.,.,..,

 

” നിന്റെ തല തല്ലി പൊട്ടിച്ചവൻ.,.,., ശ്രീദേവിയുടെ വീട്ടിലെ പുതിയ താമസക്കാർ,..,,., ഹരിനാരായണൻ.,.,
എന്താ.,.,,,. കൂട്ടി നോക്കുന്നോ.,.,..

 

” സാറേ..,.,, എനിക്കൊന്ന് അടിതെറ്റി എന്നുള്ളത് നേരാ.,., എന്ന് കരുതി മാർട്ടിനെ വെറും ഊളയാക്കല്ലേ.,.,.,.
നിങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ അവനെ പൂട്ടും.,.,,. എന്റെ കൈ കൊണ്ട് തന്നെ ഞാൻ അവന്റെ വായിൽ മണ്ണിടും.,.,.,.

 

” എത്രയും പെട്ടെന്ന് എനിക്ക് അവനെ വേണം.,.,., ജീവനോടെ.,.,.,., നിന്റെ കൂട്ടത്തിൽ ഉള്ളവർ പോരെങ്കിൽ പുറത്തൂന്ന് ആളെ ഇറക്കിക്കോ.,.,., പക്ഷെ കാര്യം നടക്കണം.,.,.,,

 

” അതൊക്കെ ആവുമ്പോൾ ചിലവ് കൂടും സാറേ.,.,,. (കിട്ടിയ ഗ്യാപ്പിൽ മാർട്ടിൻ ക്യാഷ് ഒപ്പിക്കാൻ ഉള്ള വഴി നോക്കി,..)

 

” ഇതിൽ പണം ഒരു പ്രശനം അല്ല.,,.., കാര്യം നടന്നിരിക്കണം.,.,.,

 

ഇത്രയും പറഞ്ഞു കൊണ്ട് രാഘവൻ ഫോൺ കട്ട് ചെയ്തു.,.,.,.

 

************************

 

ശ്രീഹരി ശിവഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു.,,..,

 

അതിനുശേഷം അവൻ ആ ക്ഷേത്രം ശ്രീകോവിൽ ഒന്ന് മൊത്തത്തിൽ വീക്ഷിച്ചു.,,,
ചുറ്റി നടന്ന് കണ്ടു.,..,

ക്ഷേത്രത്തിലെ ശ്രീകോവിളിന്റെ പല നിർമ്മാണശൈലികളും വളരെ വൈദഗ്ദ്ധ്യമേറിയ രീതിയാലായിരുന്നു പണിതീർത്തതെങ്കിലും പലതും ഇന്ന് നാശോന്മുഖമായി തീർന്നിരിക്കുന്നു

 

കേരള തനിമയിൽ സമചതുരാകൃതിയിലുള്ള ശ്രീകോവിൽ വളരെ വിസ്തൃതിയുള്ളതാണ്. ഏകദേശം 16 മീറ്റർ ചുറ്റളവുണ്ടിതിന്. ഈ ശ്രീകോവിലിനുള്ളിലായി മഹാദേവൻ കുടികൊള്ളുന്നു.,.

 

മുഖമണ്ഡപത്തിൽ നന്ദികേശ്വര പ്രതിഷ്ഠയുണ്ട്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ നന്ദികേശ്വര പ്രതിഷ്ഠയേ പിച്ചളയിൽ പൊതിഞ്ഞിട്ടുണ്ട്.,.
അത്കൊണ്ട് സാരമായ കേടുപാടുകൾ ഒന്നും തന്നെ ഇല്ല.,.,.,

 

ക്ഷേത്രചുമരിൽ കുറെ കൊത്തുപണികൾ ഉണ്ട്.,.,., പക്ഷെ അവയെല്ലാം ഏറെക്കുറെ നശിച്ചിരുന്നു.,..,
ശ്രീഹരി ദേവനോട് പറഞ്ഞു.,..,.

 

” ടാ .,., നീ ക്യാമറ എടുത്തെ.,.,.,

 

” എന്തിനാട ഇപ്പൊ ക്യാമറ..,,.,.

 

” ഇവിടെ ഉള്ള ഒരു ഭാഗം പോലും നമ്മുടെ കണ്ണിൽ നിന്നും മിസ് ആകരുത്.,.,.

 

” ഹമ്.,., ശരി..,,.,.,

 

എന്നും പറഞ്ഞ് ദേവൻ ബാഗിൽ നിന്നും ക്യാമറ എടുത്ത് ക്ഷേത്രത്തിനെ എല്ലാ ചുമരുകളും കല്പടവുകളും ഫോട്ടോ എടുക്കാൻ തുടങ്ങി.,.,.,

 

എത്രയൊക്കെ തിരഞ്ഞിട്ടും അവർ രണ്ടുപേർക്കും ഒന്നും കണ്ടെത്താൻ സാധിച്ചില്ല..,..,,.
അപ്പോഴേക്കും ദേവൻ ക്ഷേത്രം മുഴുവനായി ചിത്രീകരിച്ചിരുന്നു.,..,,

 

രണ്ടുപേരുടെ മുഖത്തും ഒരു നിരാശ പടർന്നിരുന്നു.,.,
അവർ ശിവഭഗവാനെ ഒന്ന് തൊഴുത് തിരികെ പോകാൻ ഒരുങ്ങി.,..,.

 

അവർ തിരികെ നടന്ന് ക്ഷേത്രത്തിന്റെ പുറകിൽ എത്തി.,.,.

 

അപ്പോഴാണ് ശ്രീഹരി ഡ്രോണിന്റെ കാര്യം ഓർത്തത്.,
അവൻ വേഗം തന്നെ ബാഗിൽ നിന്നും അതിന്റെ കണ്ട്രോളർ എടുത്ത് ഡ്രോണ് നേരെ മുകളിലേക്ക് ഉയർത്തി.,.,.,

 

എന്നിട്ട് ക്ഷേത്രത്തിന്റെ മുകളിലൂടെ അവരുടെ അടുത്തേക്ക് കൊണ്ടുവന്നു.,.,.,

ഡിസ്പ്ലേയിലേക്ക് ചുമ്മാ നോക്കി നിന്ന ശ്രീഹരിയുടെ മുഖം പെട്ടന്ന് എന്തോ കണ്ടിട്ടെന്ന പോലെ സൂക്ഷ്മതയാർന്നതായി,..,.,.

 

അത് കണ്ട് ദേവൻ ശ്രീഹരിയോട് ചോദിച്ചു.,..,

 

” എന്താടാ.,. .,,., എന്ത് പറ്റി,..,.,.

 

” നീ ഒന്നിങ് വന്നേ.,.,.,

 

” എന്താടാ.,..,, എന്തുണ്ടായി.,.,.,

 

” ഇത് നോക്കേടാ.,.,, നമ്മൾ ഇത്ര നേരം തിരിഞ്ഞ സാധനം.,..,

 

ദേവൻ വേഗം തന്നെ അങ്ങോട്ടേക്ക് വന്ന് ഡിസ്‌പ്ലെയിലേക്ക് നോക്കി,…,

 

അവന്റെ മുഖത്ത് തെല്ലൊരത്ഭുതം മിന്നിമറഞ്ഞു.,.,.

 

അവർ ആ സ്വർണതകിടിൽ കണ്ട അതേ രീതിയിലുള്ള

 

” സ്വസ്തിക ചിഹ്നം “.,.,.,.,.

 

ശ്രീഹരി ഡ്രോൺ കൽവെട്ടിലേക്ക് താഴ്ത്തി.,.,., അതിലേക്ക് ഫോക്കസ് ചെയ്തു.,.,.,..
സ്വസ്തിക ചിഹ്നത്തിന്റെ വലത് വശത്തായി എന്തൊക്കെയോ.,.,.,, എഴുതി വച്ചിരുന്നു.,.,.,

 

അവൻ അതിന്റെ കുറേ ചിത്രങ്ങൾ എടുത്തു.,.,. പിന്നെ ആ കൽവെട്ട് മുഴുവനായും വീഡിയോയും ഫോട്ടോയും എടുത്തു.,.,..,

 

അതിന്ശേഷം ശ്രീഹരി ഡ്രോൺ നിലത്തിറക്കി.,.,.,
മനസ്സിൽ ശിവഭഗവാന് നന്ദി പറഞ്ഞു.,.,.
അവർ പതുക്കെ മലയിറങ്ങി.,.,,.

 

താഴെ എത്തിയപ്പോൾ അവിടെ കണ്ട ആ ബൈക്കും സ്‌കൂട്ടിയും കാണാനില്ലായിരുന്നു..,.,
ദേവൻ അപ്പോഴേക്കും പോയി അവരുടെ വണ്ടി എടുത്തുകൊണ്ട് വന്നു.,..,., ശ്രീഹരി വണ്ടിയിൽ കയറി.,.,.,

ഉച്ചക്ക് മുൻപേ അവർ കൊച്ചിയിൽ തിരിച്ചെത്തി.,.,.

 

ശ്രീഹരിക്ക് പുരാതന ലിപികളെ പറ്റി ഉള്ള ബുക്ക് വാങ്ങണം എന്ന് പറഞ്ഞത് കൊണ്ട് അവർ നേരെ പോയത് ലുലുവിലേക്കാണ്…

 

ദേവൻ വണ്ടി പാർക്കിങ്ങിലേക്ക് കയറ്റുന്നത് തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്ന ഹംസ കാണുന്നുണ്ടായിരുന്നു,.,.,.,

 

അവൻ അപ്പോൾ തന്നെ ഫോണെടുത്ത് മാർട്ടിനെ വിളിച്ചു കാര്യം പറഞ്ഞു ഒപ്പം തന്നെ അവരുടെയും അവരുടെ വണ്ടിയുടെയും ഫോട്ടോയും അയച്ചു കൊടുത്തു.,.,.,.

 

അപ്പോൾ തന്നെ മാർട്ടിൻ ഷാജിയെയും വിളിച്ചു കാര്യം പറഞ്ഞു.,.,., ഹംസ അയച്ചു കൊടുത്ത ചിത്രങ്ങളും ഷാജിക്ക് അയച്ചു കൊടുത്തു.,.,,.

 

***********************

 

ശ്രീദേവി ഇന്ന് ഉച്ചക്ക് കടയിൽ നിന്നും ഇറങ്ങി..,.,

 

അന്നത്തെ ആ വീഴ്ചയിൽ രാധമ്മയുടെ മാല എവിടെയോ ഉടക്കി കൊളുത്ത് വിട്ടിരുന്നു.,.,.
അത് ഒന്ന് മാറ്റി വാങ്ങണം.,.,.
അതിനായിട്ട് എന്തായാലും ലുലുവിൽ പോകണം .,.,,
അപ്പോൾ പിന്നെ കുറച്ചു പാർച്ചേസും ആകാമെന്നു കരുതി.,.,.,

 

അവൾ പതുക്കെ വണ്ടിയെടുത്ത് ലുലുവിലേക്ക് വിട്ടു.,.,.,.,

 

ശ്രീഹരി ഡിസി ബുക്ക്സ് ന്റെ സ്റ്റാളിൽ കൊണ്ട് പിടിച്ച തിരച്ചിലിൽ ആയിരുന്നു.,,..,
കൂടെ ദേവനും.,.,.

 

അവിടെ മൊത്തം തിരഞ്ഞിട്ടും.,.,.,., ശ്രീഹരിക്ക് അവൻ അന്വേഷിച്ചു വന്ന ബുക്ക് കിട്ടിയില്ല.,.,,.

 

അവർ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി .,.,,.
പതുക്കെ പാർക്കിങ്ങിലേക്ക് നടന്നു.,.,.,
ദേവൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ നിന്നു.,.,.,

 

അത് കണ്ട് ശ്രീഹരി ദേവനോട് ചോദിച്ചു.,.,.,

 

” എന്താടാ.,..,,. നിന്നത്.,,.,.

 

” ടാ .,.,., നീ നടന്നോ ഞാൻ ഇപ്പൊ വരാം.,.,.,

” നീ ഇതെവിടെ പോണു.,.,.

 

” ടാ .,.., എന്റെ ഹാർഡ്ഡിസ്ക് ഫുൾ ആയി.,.,, ഒരെണ്ണം വാങ്ങണം.,.,.,

 

” നീ പോയി വണ്ടി എടുത്ത് മുൻപിലേക്ക് വാ.,.,.,

 

” മുൻപിൽ നിർത്തി ഇടാനൊന്നും ആ സെക്യൂരിറ്റി സമ്മതിക്കില്ല.,.,.,

 

” വേണ്ട.,..,, നീ ആ പമ്പിൽ കേറി പെട്രോൾ അടിക്ക്.,.,, അപ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം.,.,..

 

” ആഹ്.,.., എന്നാൽ ശരി.,.,.,

 

അതും പറഞ്ഞു ശ്രീഹരി ദേവന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി പാർക്കിങ്ങിലേക്ക് നടന്നു.,.,.

 

.,.,.,.,.,,.,.

ശ്രീദേവി അപ്പോൾ ഇടപ്പള്ളി സിഗ്നലിൽ പെട്ട് കിടക്കുകയായിരുന്നു.,.,.,.
ഈയിടെയായി ഫുൾ പ്രണയഗാനങ്ങൾ ആണ് കേൾക്കുന്നത്.,.,.,

 

റേഡിയോയിൽ വന്ന പാട്ടിനൊപ്പം സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ട് ശ്രീദേവി മെല്ലെ പാടികൊണ്ടിരുന്നു.,..,.,

 

” കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ
മുള്ളുപോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ
വൈകിവന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ
ഉള്ളിലുള്ള പ്രണയം തീയല്ലേ….
കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ…

 

പിണക്കം മറന്നിടാന്‍ ഇണക്കത്തിലാകുവാന്‍
കൊതിക്കുമ്പിളും നിറച്ചെപ്പൊഴും വലംവെച്ചു നിന്നെ ഞാന്‍….
അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ
അണികൂട്ടിലെ ഇണപൈങ്കിളി ചിലയ്ക്കുന്ന കേട്ടു ഞാന്‍
മഞ്ഞുകൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാന്‍ നീയില്ലേ
ഒരു കുഞ്ഞുപൂവിനിണപോലെ എന്നരികില്‍ ഉള്ള തുമ്പിയോ നീയല്ലേ
എങ്ങെങ്ങോ നാണം കൊണ്ടേ ഏതോ മന്ദാരം.,.,.,

..,.,.,..,,.,..,.,.,.,..

 

ശ്രീഹരി വണ്ടിയുടെ താക്കോൽ കൈവിരലുകളിൽ ഇട്ട് കറക്കി പതുക്കെ കാറിനടുത്തേക്ക് നടക്കുകയായിരുന്നു.,.,.,

 

അപ്പോഴാണ് ശ്രീഹരി അത് കണ്ടത് തൻറെ വണ്ടിയുടെ ബോണറ്ററിനു മുകളിൽ ഒരാൾ കയറി ഇരിക്കുന്നു അയാളുടെ ചുറ്റും ഏഴെട്ട് ആളുകൾ നിരന്നു നിൽക്കുന്നു.,.,.,.

 

പോർക്കുംകോട് ഷാജിയും അവന്റെ ആളുകളും ആയിരുന്നു അത്.,.,.

 

അയാളുടെ ആ ഇരിപ്പിലും ചുറ്റുമുള്ളവരുടെ നോട്ടത്തിലും ശ്രീഹരിക്ക് എന്തോ ഒരു പന്തികേട് തോന്നി.,.,.,

 

ശ്രീഹരി വണ്ടിയുടെ അടുത്തേക്ക് ചെന്ന് അയാളെ നോക്കി ഒന്ന് ചിരിച്ചു അതിനുശേഷം അയാളോട് പറഞ്ഞു.,,.,

 

” ചേട്ടാ.,,.,. ചേട്ടൻ ഒന്ന് ഇറങ്ങി തരുവാണേൽ എനിക്ക് ഈ വണ്ടി എടുത്ത് പോകമായിരുന്നു.,.,.,

 

” ഇപ്പൊ ഇറങ്ങിയില്ലെങ്കിലോ.,.,.,

 

” ചേട്ടാ.,.,. എന്തിനാ വെറുതെ ഒരു സീൻ.,.,., എനിക്ക് പോയിട്ട് ഒരുപാട് പരിപാടികൾ ഉള്ളതാണ്.,.,.,

 

” എന്നാൽ നീ ഇപ്പൊ പോകണ്ട.,., ,

 

അതും പറഞ്ഞു അയാൾ ബോണറ്റിൽ നിന്നും ഇറങ്ങി പജീറോയുടെ എതിരിൽ ആയി പാർക്ക് ചെയ്തിരുന്ന ബൊലേറോയുടെ ബമ്പറിൽ ചാരി നിന്നു.,.,.,.
ശ്രീഹരി അത് മൈൻഡ് ചെയ്യാതെ അവന്റെ വണ്ടിയുടെ അടുത്തേക്ക് ചെന്നു.,.,.,.

 

വണ്ടി അണ്ലോക്ക് ചെയ്തതിന് ശേഷം അവൻ ഡോർ ഹാൻഡിലിൽ പിടിച്ചു തുറക്കാൻ ശ്രമിക്കവേ ഒരുത്തൻ ശ്രീഹരിയെ സൈഡിൽ നിന്നും ചവിട്ടി വീഴ്ത്തി.,.,,.

 

ശ്രീഹരി പാർക്കിങ് ഏരിയയുടെ നടുക്കിലേക്ക് തെറിച്ചു വീണു.,.,.,

 

അത് കണ്ട ബൊലേറോയിൽ ചാരി നിന്ന ഷാജി വണ്ടിയുടെ മേലെ കയറിയിരുന്നു.,., എന്നിട്ട് ശ്രീഹരിയോടായി പറഞ്ഞു.,.,.

 

” നിന്നെ ജീവനോടെ വേണം എന്നാണ് അണ്ണൻ പറഞ്ഞത്..,.,., നീ ആയിട്ടു വന്നാൽ നിനക്ക് കൊള്ളാം.,.,,..,

 

” ഇല്ലെങ്കിൽ.,.,.,.,.

 

” ഇല്ലെങ്കിൽ.,.,.,. നിന്നെ ഞാൻ കൊണ്ടുപോകും.,.,,.

” ചേട്ടനെ കൊണ്ട് കൂട്ടിയാൽ കൂടും എന്ന് തോന്നുന്നില്ലല്ലോ..,.,.,

 

” ഇതിലും കൊമ്പന്മാരെ വരെ ഞാൻ പൊക്കിയിട്ടുണ്ട്,.., പിന്നെയാണോ ഇത്തിരി പോന്ന നീ.,.,.,

 

” ഹാ ഹാ ഹാ .,.,., ചേട്ടൻ ഒന്ന് ശ്രമിച്ചു നോക്ക്,..,,.

 

” അടിച്ചു വീഴ്ത്തെടാ അവനെ.,..,.

 

ഷാജി ശിങ്കിടികളോടായി പറഞ്ഞു.,.,.,

 

അപ്പോഴേക്കും ശ്രീഹരിയുടെ മുഖത്തെ സൗമ്യത എല്ലാം പോയിരുന്നു,.,., കണ്ണുകൾ എല്ലാം ചുവക്കാൻ തുടങ്ങി,.,.. ആ മുഖത്തെ പേശികൾ എല്ലാം വലിഞ്ഞു മുറുകി,.,.,

 

അപ്പോൾ ഒരുത്തൻ അലറിക്കൊണ്ട് സൈഡിൽ നിന്നും ശ്രീഹരിയുടെ നേരെ ഓടി വന്നു.,..,,
ശ്രീഹരിയുടെ മുഖത്ത് ഭയത്തിൻറെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.,.,.,.

 

ഒരുതരം സൗമ്യത.,,..,

 

അടിക്കാനായി ഓങ്ങിയ കൈ ശ്രീഹരി ഇടം കൈ കൊണ്ട് തടഞ്ഞ വലത്തെ കൈ കൊണ്ട് അവൻറെ മുഖമടച്ച് ഒരടി കൊടുത്തു.,.,.

 

അവൻ ഒരു സൈഡിലേക്ക് വേച്ചു പോയി തല ചുമരിൽ ഇടിച്ച് താഴെ വീണു….,..,
തല പൊട്ടി ചോര ഒഴുകി,..

 

അടുത്തവൻ ഒരു ഹോക്കിസ്റ്റിക്കുമായി അവന്റെ നേരെ ഓടിയടുത്തു.,.,.,

 

ശ്രീഹരിയുടെ തലയെ ലക്ഷ്യമാക്കി വീശി.,.,., ശ്രീഹരി അതിൽ നിന്നും ഒഴിഞ്ഞുമാറി അവന്റെ കൈ പിടിച്ചു തിരിച്ചു.,.,,

 

അവന്റെ പിൻകഴുത്തിൽ പിടിച്ചു.,.,അവന്റെ തല അവിടെ കിടന്ന കാറിന്റെ ബോണറ്റിൽ അടിച്ചു.,., ബോണറ്റ് ഞളങ്ങി.,.,.,
അയാൾ അവിടെ ബോധമറ്റ് വീണു.,.,.,

 

അപ്പോഴേക്കും മൂന്നാമൻ ശ്രീഹരിയുടെ നേരെ വന്നു.,.,
മുഖത്തിന് നേരെ വന്ന അവന്റെ മുഷ്ടി ശ്രീഹരി കൈ കൊണ്ട് തടഞ്ഞു.,.,.

 

എന്നിട്ട് ആ കൈ പിടിച്ചു അവനെ ഒന്ന് വട്ടം ചുറ്റിച്ചു വലിച്ചെറിഞ്ഞു.,.,.

അവൻ ഒരു കാറിന്റെ മുൻവശത്തെ ചില്ല് തകർത്തു അകത്തു വീണു.,.,.

 

രണ്ടുപേർ ഒരുമിച്ചു വന്ന് ശ്രീഹരിയുടെ നെഞ്ചിൽ ചവിട്ടി.,.,, അവൻ ചുമരിൽ ഇടിച്ചു നിന്നു.,.,. ആ ചവിട്ട് ശ്രീഹരിക്ക് കുറച്ചു വേദനിച്ചു.,..,

അതോടുകൂടി അവന്റെ കണ്ണുകൾ പൂർണ്ണമായും രക്തവർണമായി,.,.

 

ശ്രീഹരി മുന്നോട്ട് ചെന്ന് ഉയർന്ന് ചാടി രണ്ടുപേരുടെയും നെഞ്ചിൽ ചവിട്ടി.,..,, ചവിട്ട് കൊണ്ടു രണ്ടുപേരും ദൂരേക്ക് തെറിച്ചു വീണു.,.,.

 

ബാക്കി മൂന്ന് പേർ ഒരുമിച്ച് വന്ന് ശ്രീഹരിയുടെ ചുറ്റിലും നിന്നു….,.,

 

മൂന്ന്പേരും ഒരേസമയം ശ്രീഹരിക്ക് നേരെ ഓടിയടുത്തു.,.,. അതിൽ ആദ്യത്തവന്റെ അടിയിൽ നിന്നും ഒഴിഞ്ഞു മാറി.,.,.,.

 

പുറകിൽ നിന്നവന്റെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി.,.,. ചവിട്ട് കൊണ്ട അവൻ വേദന കൊണ്ട് കുനിഞ്ഞു പോയി..,.,

 

ഇടത്തേ സൈഡിൽ നിന്നവന്റെ മുഖത്തിന് നേരെ ശ്രീഹരി കൈമുട്ട് കൊണ്ട് ഇടിച്ചു.,.,.
അവന്റെ മൂക്കിൽ നിന്നും ചോര ഒഴുകി.,,.

 

ആദ്യത്തവൻ ശ്രീഹരിയെ ചവിട്ടാനായി കാൽ ഉയർത്തി.,., ശ്രീഹരി അവന്റെ കാലിൽ പിടിച്ചു വലിച്ചെറിഞ്ഞു.,.,. അവൻ ചെന്ന് വീണത് ഷാജിയുടെ കാൽച്ചുവട്ടിൽ ആണ്.,,..

 

.,.,..,.,.,.,.,,.

ഇടപ്പള്ളി സിഗ്നലിലെ ബ്ലോക്കിൽ നിന്നും പുറത്ത് കടന്ന് ശ്രീദേവി നേരെ ലുലുവിൽ പാർക്കിങ്ങിലേക്ക് വണ്ടി ഓടിച്ചു കയറ്റി.,..,.

 

കാർ പാർക്ക് ചെയ്യാൻ സ്ഥലം അന്വേഷിച്ചു നടന്നു.,..,.,
കുറെ നേരം നോക്കിയതിന് ശേഷം ഒരു ഗ്യാപ്പ് കിട്ടി.,.,, അവിടെ അവൾ വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങി.,,
പെട്ടെന്നാണ് അവൾ ആരുടെ ഒക്കെയോ നിലവിളി ഒക്കെ കേട്ടത്.,.,.

 

ശ്രീദേവി ആ ശബ്ദം കേട്ടു സ്ഥലത്തേക്ക് നടന്നു..,.,

 

അവിടെ കുറച്ചാളുകൾ വീണ് കിടക്കുന്നു.,., ഒരാൾ നടുക്ക് നിൽക്കുന്നു..,. ഒരാൾ ബൊലേറോയുടെ ബോണറ്റിൽ ഇരിക്കുന്നു.,..,,..

 

നടുക്ക് നിൽക്കുന്ന ആൾ തിരിഞ്ഞപ്പോൾ ആണ് അവൾ അയാളുടെ മുഖം കണ്ടത്..,,.,

 

ഹരിനാരായണൻ,…

അപ്പോഴേക്കും വണ്ടിയുടെ ബോണറ്റിൽ ഇരുന്ന ആൾ ചാടി ഇറങ്ങിയിരുന്നു,..,.

 

ശ്രീദേവി അവിടെ കിടക്കുന്ന കാറിന്റെ മറവ് പിടിച്ച് അവരുടെ അടുത്തേക്ക് ചെന്നു,..,

 

..,,.,..,.,.,.,.,.,.

ഷാജി ബോണറ്റിൽ നിന്നും ചാടിയിറങ്ങി.,.,.,

 

ഷാജി ശ്രീഹരിയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി , , , .
ശ്രീഹരി ആ ചവിട്ടിന്റെ ആഘാതത്തിൽ പുറകിലേക്ക് വേച്ചുപോയി.,.,.,

 

ചുമരിൽ ഇടിച്ചു നിൽക്കുന്നതിന് മുൻപ് അവൻ കാൽ പുറകിലേക്ക് മടക്കി ചുമരിൽ ചവിട്ടി ബാലൻസ് ചെയ്ത് നിന്നു.,..,

 

പിന്നെ.,.,

 

അവിടെ കിടന്ന ഒരു വണ്ടിയുടെ ടയറിൽ ചവിട്ടി ഉയർന്നു ചാടി ഷാജിയുടെ മുഖത്ത് ശക്തമായ ഒരു പ്രഹരം ഏൽപ്പിച്ചു.,., ,

 

അയാളുടെ മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി.,.,.,

 

പിന്നെ അടിവയറ്റിലേക്ക് മൂന്നു നാല് തവണ മുഷ്ടി കൊണ്ട് ശക്തമായി ഇടിച്ചു.,.,.
ഷാജി ഒന്ന് കുതറി മാറി., എന്നിട്ട് വെട്ടിത്തിരിഞ്ഞു ശ്രീഹരിയുടെ പുറകിലേക്ക് വന്നു,..,.,.

 

ഷാജി ശ്രിഹരിയുടെ പിറകിൽ നിന്നും പിടിച്ചു.,.,,. ആ സമയം . ശ്രിഹരിയുടെ കാൽച്ചുവട്ടിൽ വീണുകിടന്ന ഒരുത്തൻ അവന്റെ കാലിൽ പിടിച്ചു ഉയരാൻ ശ്രമിച്ചു..,..,.,.

 

ഉയർന്നു വന്ന അവനെ ശ്രീഹരി തന്റെ കാലു കൊണ്ട് തൊഴിച്ചു. അവൻ ദൂരേക്ക് വീഴുന്ന സമയത്ത് ശ്രിഹരിയുടെ ഷർട്ടിൽ പിടിച്ചിരുന്നതിനാൽ ഷർട്ട് കീറിപ്പറിഞ്ഞു പോയി.

 

ഈ സമയം ശ്രീദേവിയുടെ കണ്ണുകൾ വിടരുകയായിരുന്നു. അവളിൽ പ്രതീക്ഷയുണർന്നു, ഇതു തന്റെ ശ്രീയേട്ടനാണോ എന്ന് ഈ നിമിഷം അറിയാം എന്നവൾ ഉറപ്പിച്ചു.,.,.

 

ഷാജി തന്റെ പിടികൾ മുറുക്കിയതും ശ്രീഹരി അവനെ പിടിച്ചുയർത്തി മലത്തി നിലത്തടിക്കുമ്പോൾ കാറിന്റെ ബോണറ്റിൽ കുരുങ്ങിയ ഷർട്ട് പൂർണ്ണമായി കീറിപ്പറിഞ്ഞു.., ,,

 

ശ്രീക്കുട്ടിയുടെ മിഴികൾ അവന്റെ ദേഹത്തിൽ പരതുകയായിരുന്നു, അവൾ തേടിയ കാഴ്ച്ച കാണാനായി. കീറിപ്പറിഞ്ഞ തുണികൾ അവിടെയും അവളുടെ പ്രതീഷകൾ തകർത്തു.,.,

തിരിഞ്ഞു നിന്ന ശ്രിഹരിയുടെ പുറത്ത് ഷാജി ചവിട്ടിയതും തെറിച്ചു വീഴുമ്പോ കീറി പറിഞ്ഞ തുണിക്കഷ്ണം കാറ്റിൽ പറന്നപ്പോ ഒരു മിന്നായം പോലെ അവൾ ആ കാഴ്ച്ച കണ്ടു. അവളിൽ സന്തോഷത്തിന്റെ തിരമാലകൾ ആഞ്ഞടിച്ചു ഷാജിയെ തല്ലാനായി കയ്യുയർത്തിയതും കീറി പറിഞ്ഞ വസ്ത്രം തടസമായതും ശ്രീഹരി തന്റെ ഷർട്ട് വലിച്ചു കീറി ദേഷ്യത്തോടെ ഷാജിക്കരികിലേക്കു പാഞ്ഞു. ഈ സമയം ശ്രീക്കുട്ടി വ്യക്തമായി പുറത്തെ ആ തഴമ്പു കണ്ടു….,.

 

അപ്പോൾ ഷാജി ശ്രീഹരിയുടെ കഴുത്തിൽ പിടുത്തം ഇട്ടു.,.,. എന്നിട്ട് അവനെ ഉയർത്തിയെറിയാൻ നോക്കി., ,.,.,.

 

ശ്രീഹരി അയാളെ കറക്കിയെടുത്ത് ബൊലേറോയുടെ മുന്നിലേക്ക് എറിഞ്ഞു.,.,., വണ്ടിയുടെ മുന്നിലെ ഗ്ലാസ് ഗ്ലാസ് തകർന്നു ഷാജി ഉള്ളിലേക്ക് വീണു.,.,., ഷാജിയുടെ ബോധം നശിച്ചു.,.,.,

 

ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീദേവി ആ കാഴ്ച കണ്ടു .,.,. ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

***********തുടരും************

No comments