Top Stories

ശ്രീരാഗം 9

 

Sreeragam Part 9 | Author : Thamburaan






ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

നേരെ പോയി അവൾ കാറിൽ കയറി.,.,.,

വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,

 

ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,

പിന്നെ വണ്ടി എടുത്ത് പെട്രോൾ പമ്പിലേക്ക് പോയി.,.,.,.

 

 

************************

 

 

ഇന്ന് മാളിലെ പാർക്കിങ്ങിൽ വച്ചു നടന്ന വിവരങ്ങൾ രാഘവന് ലഭിച്ചിരുന്നു.,,.

 

അയാൾ ആകെ അസ്വസ്ഥനായി.,.,
ആരാണവൻ.,.,., എല്ലായിടത്തും അവൻ ജയിച്ചു കയറുന്നു.,.,.,.

 

പണ്ടത്തെ പോലെ തന്നെ എല്ലാം കയ്യിൽ കിട്ടും എന്നായപ്പോൾ കയ്യിൽ നിന്നും വഴുതി പോകുന്നു.,.,.

 

ഇത്രയും ആലോചിച്ചു അയാൾ തന്റെ മസാജിങ് ചെയറിലേക്ക് ഇരുന്നു.,.,.
എന്നിട്ട് മൈൻഡ് റിലാക്സ് ആകാനായി ചെയർ ഓണാക്കി,.,,.

 

രാഘവൻ കണ്ണുകൾ പതിയെ അടച്ചു.,.,..
മസാജിങ്ങിന്റെ ആലസ്യത്തിൽ അയാൾ പതിയെ പാതിമയക്കത്തിലേക്ക് വീണു..,.,.

 

അപ്പോൾ ചില ഓർമ്മകൾ  അയാളുടെ മനസ്സിലേക്ക് വന്നു.,.,..
തന്റെയും മഹാദേവന്റെയും ചില സംസാരത്തിന്റെ ഓർമ്മകൾ അയാളെ തേടിയെത്തി.,.,.,.,

 

” എടാ രാഘവ.,.,, ബോസിന് അവിടെ ഇരുന്ന് പറഞ്ഞാൽ മതി.,..,., കഷ്ടപ്പെട്ട് വിഗ്രഹം അടിക്കേണ്ടത് നമ്മളാണ്.,.,.,”

 

” എടാ.,.,, ഇന്ന് ഞാൻ ഒരു പെണ്ണിനെ കണ്ടടാ.,.,., എന്ത് ചരക്കാണെന്നറിയാമോ.,.,., ഇവിടുത്തെ ഒരു പണച്ചാക്കിന്റെ മോളാണെടാ..,.,

 

“ടാ രാഘവ.,.,., ഞാൻ ചിറക്കൽ ജ്വല്ലറിയിൽ ജോലിക്ക് കയറാൻ പോണു.,.,.,., എന്നാലേ ഞാൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നടക്കു.,.,.

 

” അങ്ങനെ ഇത് വിവാഹം വരെ എത്തിക്കാൻ എന്നെക്കൊണ്ട് സാധിച്ചു.,.,. ഇനി അയാളുടെ പാതി സ്വത്ത് എനിക്കാണ്.,.,.,.”

 

“രാഘവാ.,.,.,ഇവരുടെ കോവിലകത്ത് ഏതോ നിലവറയിൽ ഒരു പഞ്ചലോഹ വിഗ്രഹമുണ്ട്..,.,. അതുപോലെ ഒരു നിധിയും.,.,, നീ കൂടെ നിൽക്കാമോ,..,., നിന്നാൽ ആ വിഗ്രഹവും നിധിയുടെ ഒരു ഷെയറും നിനക്ക് തരാം.,,
ബോസ്സ് അറിയാതെ ഇത് ഡീൽ ചെയ്യാം.,.,.”

” കൂടുതൽ ഒന്നും അറിയാൻ പറ്റിയില്ല.,,.., ആ കിളവൻ ഒന്നും വിട്ട് പറയുന്നില്ല.,.,. ഏതോ നിലവറയിൽ ആണ് വിഗ്രഹം ഇരിക്കുന്നത്.,.,.”

 

” നിനക്ക് വേണമെങ്കിൽ ഞാൻ ആ വിഗ്രഹം തരാം.,.,, നിധിയിലേക്ക് നീ നോക്കണ്ട.,.,.. അത് ഞാൻ കണ്ടുപിടിച്ചോളാം.,.,.., നീ ഇപ്പൊ പോ.,.,.,നീ ഈ മഹാദേവനോട് കളിക്കാൻ നിക്കല്ലേ.,.,.,.

 

” ഹലോ ബോസ്സ്.,.,.
ഞാനാണ് രാഘവൻ.,.,,
എനിക്കൊരു കാര്യം പറയാനുണ്ട്.,.,.,
ഒരു നിധിയെപ്പറ്റി.,.,., ,”

 

“””” കർർർ കർർർ കർർർ കർർർ “”””

 

ഫോൺ റിങ്ങ് ചെയ്തപ്പോളാണ് രാഘവൻ തന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.,.,,.

 

” ആഹ്.,.,., എന്താ ചെട്ടിയാരെ.,.,..,

 

” താൻ ഇതെവിടാ.,.,.,, ഇങ്ങോട്ട് ഇറങ്ങുന്നില്ലേ.,.,.,

 

” ആഹ്.,., ഇറങ്ങണം.,.,.,

 

” ഇനിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യണ്ടേ.,.,,.

 

“തനിക്ക് ഇനി ഇപ്പൊ അടുത്ത് പ്രത്യേകിച്ച് പ്രോഗ്രാമുകൾ ഒന്നും ഇല്ലാല്ലോ….,,

 

” ഇല്ല,..,..

 

” ഞാൻ വരാം,..,.,,.

 

ഇത്രയും പറഞ്ഞു രാഘവൻ ഫോൺ കട്ട് ചെയ്തു.,.,
എന്നിട്ട് മസാജിങ് ചെയർ ഓഫ്‌ ചെയ്തു..,,
പതിയെ എഴുന്നേറ്റു.,.,.,

 

 

************************

 

 

ശ്രീദേവി പതിവിനു വിപരീതമായി നല്ല വേഗത്തിലാണ് കാറോടിച്ചിരുന്നത്.,..,,.

 

വീടിന്റെ മുറ്റത്തേക്കും വളരെ വേഗത്തിൽ കാറോടിച്ചു കയറ്റി വേഗം വണ്ടിയിൽ നിന്നിറങ്ങി.,.,. നേരെ മുകളിലേക്ക് കയറിപ്പോയി.,.,.

ഏതോ വണ്ടി വന്നു നിന്ന ശബ്ദം കേട്ട് രാധമ്മ അത് ആരാണെന്ന് നോക്കാൻ വന്നപ്പോഴേക്കും ശ്രീദേവി മുകളിലേക്ക് കയറി പോകുന്നത് കണ്ടു.,.,.

 

” ഈ പെണ്ണിന് ഇതെന്തുപറ്റി.,.,.,.

 

രാധമ്മ മനസ്സിൽ പറഞ്ഞുകൊണ്ട്.,.,, തിരിച്ചു അടുക്കളയിലേക്ക് നടന്നു.,.,.

 

മുകളിലേക്ക് കയറി പോയ ശ്രീദേവി നേരെ ചെന്ന് ബെഡിലേക്ക് വീണു.,.,.,.
അവളുടെ ഉള്ളിലെ വികാരങ്ങൾ അവൾക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.,.,.

 

ഷർട്ട് കീറിയപ്പോൾ കണ്ട കാഴ്ച അവൾ ഒന്നുകൂടി മനസ്സിലോർത്തു.,.,.,
പുറത്തെ ആ മുറിപ്പാട്.,.,.,.
അതേ അത് എന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.
ഞാൻ ഇത്രയും കാലം കാത്തിരുന്ന എന്റെ ശ്രീയേട്ടൻ.,.

 

പക്ഷെ….,,,,

 

ശ്രീയേട്ടൻ എന്തിനാണ് ഇവിടെ ഔട്ഹൗസിൽ വാടകയ്ക്ക് താമസിക്കുന്നത്.,.,

 

എന്ത്കൊണ്ടാണ് ശ്രീയേട്ടൻ ഞങ്ങളെ തിരിച്ചറിയാഞ്ഞത്.,.,.,

 

ഇനി തിരിച്ചറിഞ്ഞിട്ടും അറിയാത്തത് പോലെ ഭാവിക്കുന്നതാണോ.,.,,.

 

ആണെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു നാടകത്തിന്റെ ആവശ്യം.,.,.,

 

ഇനി ശ്രീയേട്ടനെ വിവാഹം കഴിഞ്ഞിരിക്കുമോ.,.,.

 

അതോ ശ്രീയേട്ടൻ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടായിരിക്കുമോ..,.,.

 

ഇതുവരെയുള്ള തന്റെ കാത്തിരിപ്പിന് ഒരു വിലയും ഇല്ലാതെയാകുകയാണോ.,.,

 

ഇക്കാലമത്രയും ശ്രീയേട്ടൻ എന്ത്കൊണ്ട് ഞങ്ങളെ കാണാൻ വന്നില്ല.,.,..

 

ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ശ്രീദേവിയുടെ മനസ്സിൽ അലയടിച്ചുയർന്നു.,..,.
ഒന്നിനു പോലും അവളുടെ പക്കൽ ഒരു ഉത്തരം പോലുമില്ല.,.,.

 

അവൾ തലയിണയിൽ മുഖം അമർത്തി കിടന്നു..,.
കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകുന്നു.,.,.


അപ്പോഴാണ് താഴെ നിന്നും രാധമ്മയുടെ വിളി വരുന്നത്.,.,.

 

” ശ്രീക്കുട്ടി.,.,., ഊണ് കഴിക്കാൻ വായോ.,.,.,

 

” എനിക്ക് വിശപ്പില്ല രാധമ്മേ.,.,.,.

 

” മോളെ നീ കഴിച്ചില്ലേൽ പിന്നെ എനിക്കും വേണ്ട.,.,,

 

” എന്തിനാ ഈ വാശി.,.,., വിശപ്പില്ലാത്തോണ്ടല്ലേ.,.,.

 

” ഓഹ്.,., എനിക്കും വിശപ്പില്ല.,.,., ഞാനും കാലത്ത് ഭക്ഷണം കഴിച്ചതാണ്.,.,.

 

” ഓഹ്.,.,.,മതി.,., ഞാൻ വരാം.,.,.,.
എനിക്ക് കുറച്ചു മതി.,.,.,

 

അതും പറഞ്ഞു ശ്രീദേവി മുഖം കഴുകാനായി ബാത്റൂമിലേക്ക് നടന്നു.,.,.,
തന്റെ മുഖം ഒന്ന് വാടിയാൽ രാധമ്മ അത് കണ്ടുപിടിക്കും..,.,.,

 

മുഖം കഴുകിയതിന് ശേഷം ഊണ് കഴിക്കാൻ താഴേക്ക് ചെന്നു.,.,.,

 

 

*****************************

 

 

ശ്രീഹരി പെട്രോൾ അടിച്ചതിന് ശേഷം വണ്ടി സൈഡിലേക്ക് മാറ്റി പാർക്ക് ചെയ്ത് അവന്റെ ലാപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ദേവൻ വരുന്നത് കണ്ടത്.,..,.

 

ദേവൻ വരുമ്പോൾ തന്നെ വണ്ടിയുടെ മുൻവശത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.,.,.

 

പിന്നെ..,.,

 

ഡോർ തുറന്നു അകത്ത് കയറി.,.,., ശ്രീഹരിയെയും ഒന്ന് വീക്ഷിച്ചു.,.,. എന്നിട്ട് ചോദിച്ചു.,.,.

 

” നീ എപ്പോഴാ ഷർട്ട് മാറിയത്.,.,.

 

” കുറച്ചു മുൻപേ.,.., എന്തേ.,.,

” മറ്റേതിന് എന്താർന്നു കുഴപ്പം.,.,.,

 

” അത് .,.,,കീറിപോയി.,.,.,

 

” ആഹ്,..,., അപ്പൊ അതു തന്നെ.,.,.,.

 

” ഏഹ്,..,.,. ഏത് തന്നെ.,.,.,

 

” നീ ഇപ്പോൾ ആരെ തല്ലി കൊല്ലാറാക്കിയിട്ട് വന്ന് ഇരിക്കുന്നതാണ്.,..,.

 

” തല്ലോ.,.,, ഞാനോ.,.,.

 

” പിന്നെ .,.,, പുത്തൻ ഷർട്ട് കാറ്റ് കൊണ്ട് കീറിപ്പോയതാണല്ലോ.,.,.,.

 

” അത് .,.,, ഫ്രണ്ടിലെ ബമ്പറിന്റെ സൈഡിലെ ക്ലാഡിങ്ങിൽ കൊളുത്തി കീറിയതാണ്,..,.,

 

” അപ്പൊ ഇടത്തേ സൈഡിലെ ഫോഗ് ലാംബ് എങ്ങനെ പൊട്ടി.,.,.,.

 

” ഏഹ്….,, ഫോഗ് ലാംബ് പൊട്ടിയോ.,…,.,. പുല്ല്.,.,.,

 

ശ്രീഹരി ഡോർ തുറന്ന് പുറത്തിറങ്ങി വണ്ടിയുടെ മുൻ ഭാഗത്തേക്ക് പോയി.,.,., ഫോഗ് ലാംബ് പൊട്ടിയത് നോക്കി.,..,,.

 

ശ്രീഹരി ഒരു പോറൽ പോലും വീഴിക്കാണ്ട് കൊണ്ട് നടക്കുന്ന വണ്ടിയാണ്.,.,., അതു നോക്കി സ്വൽപ്പം ദേഷ്യത്തോടെ വണ്ടിയിലേക്ക് കയറി.,.,.,

 

” ഇനി പറ മോനെ.,.,., ശ്രീ.,.,., എന്താ കാര്യം.,.,

 

” അത് ഒന്നൂല്യടാ.,..,, ഞാൻ നമ്മുടെ വണ്ടി എടുക്കാൻ വന്നപ്പോൾ ഒരു ടീം വെറുതെ എന്റെ മേലേക്ക് കുതിര കയറാൻ വന്നു.,.,.,

 

” വെറുതെയോ.,.,

 

” ഏതോ ഒരു ഷാജി.,.,.,. പിന്നെ അവന്റെ കൂടെ കുറെ ആളുകളും,..,.

 

” എന്താ സംഭവിച്ചത്.,.,.,

 

” വെറുതെ വണ്ടി എടുക്കാൻ പോയ എന്നെ അവന്മാർ ചൊറിഞ്ഞു.,.,.,.അത്ര തന്നെ.,.,.,

 

” ഓഹ്.,.,, ബാക്കി പറയണ്ട..,.,., വല്ലവനും ചത്തോ.,..,

” ഏഹ് .,.,, ചാവാൻ ചാൻസ് ഇല്ല.,.,., രണ്ടെണ്ണത്തിന്റെ കഴുത്ത് ഒടിഞ്ഞിട്ടുണ്ട്..,..,.,

 

ശ്രീഹരി ഇടത്തേ കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.,.., ദേവന്റെ മുഖത്തും ഒരു ചിരി വിടർന്നു.,.,.

 

” ഇനി എന്താ മോനെ അടുത്ത പരിപാടി..,,.,

 

” നാളെ നമ്മുക്ക് ഒരാളെ കാണാൻ പോകണം.,.,.

 

” ഡോക്ടർ രാധാകൃഷ്ണൻ.,.,.,

 

” അതാരാണ്.,.,.. നിനക്കെന്താ അസുഖം.,., ടാ വല്ലതും പറ്റിയോ.,., നമ്മുക്ക്‌ഹോസ്പിറ്റലിൽ പോകാം.,.,

 

” ടാ പോത്തെ.,.., അതല്ല.,.,.,

 

” പിന്നെ എന്താണ്.,.,.,

 

” പുള്ളി ഒരു ചരിത്രകാരൻ ആണ്.,.,., പോരാത്തതിന് പുരാതന ലിപികളെകുറിച്ച് ഗവേഷണം നടത്തുന്ന ഒരാളാണ്.,.,.,.

 

” ഓഹ് .,.., അങ്ങനെ..,..,.,

 

” നാളേക്ക് ഞാൻ ഒരു അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട്.,.,
ആ കൽവെട്ടിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നമ്മുക്ക് അറിയണ്ടേ,..,.,

 

” ആഹ്.,.., അപ്പൊ നാളെ എപ്പോഴത്തേക്ക് ആണ് .., ടൈം ഫിക്സ് ചെയ്തിരിക്കുന്നത്.,.,.

 

” കാലത്ത് പോകാം.,.,., പുള്ളിക്ക് വൈകുന്നേരം എന്തൊക്കെയോ പരിപാടികൾ ഉണ്ടെന്ന് പറഞ്ഞു.,.,

 

” ശോ.,., അപ്പൊ നാലത്തെയും ഉറക്കം പോയോ..,,.

 

” ഓഹ് .,., ഇവനെക്കൊണ്ട്‌.,.,., പത്ത് മണിക്ക് ആണ് അപ്പോയിന്മെന്റ്.,.,., നിന്റെ ഉറക്കം ഒന്നും പോവില്ല.,.,

 

” ഉറക്കം വിട്ടിട്ട് ഒരു പരിപാടിയും ഇല്ല മോനെ.,.

 

അതും പറഞ്ഞു രണ്ടുപേരും ചിരിച്ചു.,.,

 

 

*************************

ചെട്ടിയാർ ബംഗ്ലാവ്‌.,.,.,.

 

വീണ്ടും ഒരു വട്ടമേശ സമ്മേളനം.,.,..,, രാജനും ഇന്ദ്രനും ഒരു വശത്ത് ഇരിക്കുന്നു.,.,., മറുവശത്ത് ചെട്ടിയാരും രാഘവനും.,.,..

 

” അങ്ങനെ പോർക്കുംകോട് ഷാജിയും അവന്റെ കയ്യിൽ നിന്നും ഭേഷാ വാങ്ങിച്ചു കൂട്ടി അല്ലെ.,., രാഘവാ.,.,.,

 

” ഇവന്മാരെ ഒന്നും പത്ത് കാശിന് കൊള്ളില്ല.,.,.,

 

” അങ്ങനെ പറയാൻ പറ്റില്ല അച്ഛാ.,.,., ഈ ഷാജിയെയും മാർട്ടിനെയും നമ്മൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ,..,.,

 

” അതെ.,.,,. അത് തന്നെയാണ് സാറേ എന്റെയും അഭിപ്രായം.,.,, വന്നവൻ ചില്ലറക്കാരനല്ല.,.,,.

 

” അച്ഛാ.,.,, അത്രയും പേരെ അവൻ ഒറ്റയ്ക്ക് അടിച്ചിട്ടു.,.,, അന്ന് മാർട്ടിനെയും അവൻ സിംപിൾ ആയി തല്ലി വീഴ്ത്തി.,.,., അതിനർത്ഥം.,.,.,.

 

” എന്താടാ.,.,.

 

” അതിനർത്ഥം ഒന്നേയുള്ളൂ.,..,, വന്നവൻ വെൽ ട്രെയ്‌ൻഡ് ആണ്.,.,., അല്ലാതെ അവൻ ഇവരെ അടിച്ചു വീഴ്ത്താൻ പറ്റില്ല.,.,.,.,

 

” അപ്പൊ അവനെ ഇനി എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്.,.,., രാഘവൻ ഒന്നും പറഞ്ഞില്ല.,.,

 

” എടൊ.,.,., തൽക്കാലം നമ്മുക്ക് അവനെ വിടാം.,,..,
അവസരം കിട്ടുമ്പോൾ പൂട്ടാം.,.,., അവസരം കിട്ടും.,., കിട്ടാതെ എവിടെ പോകാൻ.,.,.,.

 

” പിന്നെ.,.,.,

 

മൂന്നപേരും ഒരുമിച്ച് ചോദിച്ചു.,..,
രാഘവന്റെ മുഖത്തേക്ക് ആയി എല്ലാവരുടെയും ശ്രദ്ധ.,.,.,

 

” അവനും ഇതിന്റെ പുറകെ ആണ്.,.,, അവൻ ഓടട്ടെ.,.,. പോയി കണ്ടു പിടിക്കട്ടെ.,.,, നമ്മുക്കും നമ്മുടെ വഴിക്ക് പോകാം.,.,.,

 

നമ്മുക്ക് ആദ്യം അവർ എവിടെ പോയി വന്നതാണ് എന്ന് കണ്ടുപിടിക്കണം.,.,., അവർ പോയത് ഈ നിധിയുടെ പിന്നാലെ ആണെങ്കിൽ അവർക്ക് അതിലേക്ക് ഉള്ള ക്ലൂ കിട്ടിയത് ആ ഫോട്ടോസിൽ നിന്നും ആകും.,.,.,

” സാറേ..,,., അതെങ്ങനെ ഉറപ്പിക്കാൻ പറ്റും.,.,. അവർക്ക് ആ ക്ലൂ ആമാടപ്പെട്ടിയിൽ നിന്നും കിട്ടിയതായിക്കൂടെ.,.,

 

” ഇനി അതിൽ നിന്നും ആയാൽ തന്നെ.,.,., ഈ ഫോട്ടോസിൽ നമ്മൾ അറിയാത്ത എന്തോ ഒരു രഹസ്യം ഉണ്ട് , ,..

 

” അതെന്താ..,, തനിക്ക് അങ്ങനെ തോന്നാൻ കാരണം.,.,

 

” എടൊ..,, ആ വർമ്മ ശ്രീദേവിയോട് പറയാൻ പറഞ്ഞു ഏൽപ്പിച്ചത് തനിക്ക്‌ ഓർമ്മയില്ലേ.,.,.,.
ഈ സമ്മാനം തുറക്കുമ്പോൾ മുത്തച്ഛന്റെ മാജിക് മനസ്സിൽ വച്ച് വേണം തുറക്കാൻ എന്ന്.,.,.,

 

” അതിപ്പോൾ.,., നമ്മുക്ക് എങ്ങനെ അറിയാൻ ആണ്.,.,

 

” അയാൾ ഒരു കെമിസ്ട്രി ബിരുദം നേടിയ ആളാണ്.,., അത്കൊണ്ട് നമ്മുക്ക് ഈ ഫോട്ടോസ് നന്നായി ഒന്ന് ലാബ് എക്സാമിൻ ചെയ്യണം.,.,.,
അപ്പോൾ അതിൽ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല.,.,.,

 

” ശരി അച്ഛാ.,..,, നാളെ തന്നെ അതിനുള്ള ഏർപ്പാട് ഉണ്ടാക്കാം.,.,., ഇന്നിപ്പോൾ ലാബ് ഒക്കെ അടച്ചു കാണും,.,.

 

” എടോ.,.,, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ മനസ്സിൽ ആകുന്നു.,.,., ഇതിനെ പറ്റിയുള്ള ഇത്രയും അധികം കാര്യങ്ങൾ തനിക്ക് എങ്ങനെ അറിയാം.,.,

 

രാഘവൻ അത് കേട്ട് ഒന്ന് ചിരിച്ചു.,.,., പിന്നെ രാഘവൻ പറയാൻ തുടങ്ങി.,.,.,. മൂവരുടെയും ശ്രദ്ധ രാഘവനിലേക്കായി…,,.,

 

 

************************

 

 

സാധാരണ ഊണ് കഴിച്ചതിനുശേഷം രാധമ്മയോട് കുശലം പറഞ്ഞിരിക്കുന്ന ശ്രീദേവി ഇന്ന് പതിവിനു വിപരീതമായി മുകളിലേക്ക് കയറിപ്പോയി,.,.,

 

അത് കണ്ടപ്പോൾ തന്നെ രാധമ്മക്ക് എന്തോ ഒരു പന്തികേട് തോന്നി.,.,.,

 

പിന്നെ വൈകുന്നേരം ചായ കുടിക്കാൻ രാധമ്മ വിളിച്ചപ്പോൾ ആണ് ശ്രീദേവി താഴേക്ക് ഇറങ്ങി വന്നത്.,.,

 

അവളുടെ മുഖത്ത് അപ്പോഴും ഒരു ഉന്മേഷം ഉണ്ടായിരുന്നില്ല.,.,., അത് ശ്രദ്ധിച്ച രാധമ്മ അവളോട് ചോദിച്ചു.,.,.

 

” മോളെ .,.,., ശ്രീക്കുട്ടി.,.,,

 

” ആഹ്.,., രാധമ്മേ.,.,.,

 

” നിനക്ക് ഇന്ന് ഇതെന്ത്‌പറ്റി.,.,.,

” ഒന്നൂല്യ.,..,.,

 

” നിന്നെ ഞാൻ ആദ്യമായിട്ടല്ല കാണുന്നത്.,.,.,,

 

” അത് രാധമ്മേ.,.,

 

” എന്റെ ഈ കൈയിൽ കിടന്നാണ് നീ വളർന്നത്.,.,., നിന്റെ മുഖം ഒന്ന് മാറിയാൽ.,. എനിക്ക് .,., മനസ്സിലാകും.,,..,

 

” എനിക്ക് ഹരിനാരായണനെ ആദ്യമായി കണ്ടപ്പോൾ തന്നെ .,., മുൻപ് എവിടെയോ വച്ച് കണ്ടപോലെ ഉള്ള ഒരു ഫീൽ ആയിരുന്നു.,.,., ഞാൻ സ്വപ്നങ്ങളിൽ കണ്ടിരുന്ന അതേ രൂപം..,.,.,

 

അന്ന് ആദ്യമായി കണ്ടപ്പോൾ എനിക്ക് മുൻപ് എവിടെയോ വച്ച് കണ്ടപോലെ തോന്നിയിരുന്നെങ്കിലും അത് എവിടെ ആണ് എന്ന് എനിക്ക് മനസ്സിലായില്ല.,.,.
പക്ഷെ.,.,.

 

” എന്താ .,.,ഒരു പക്ഷെ.,.,.,

 

” രാധമ്മക്ക് ഓർമ്മയുണ്ടോ.,.,., ഹരിയും ദേവനും ഇവിടെ ആദ്യമായി താമസിക്കാൻ വന്നപ്പോൾ.,.,., ഇവിടെ ഇരുന്ന് ഊണ് കഴിച്ചത്.,.,.,

 

” ഉവ്വ.,.,.,.ഓർമ്മയുണ്ട്,..,

 

” അന്ന്.,.,, ദേവൻ പറഞ്ഞിരുന്നു.,., ഹരിയുടെ ഒരു ബാല്യകാലസഖിയെ പറ്റി.,.,. മാവിൽ നിന്നും വീണ കാര്യവും പിന്നെ ഏതോ മാല കൊടുത്ത കാര്യവും ഒക്കെ.,.,.,
അന്നെ എനിക്ക് സംശയം തോന്നിയതാണ് .,., ഹരി ആണോ എന്റെ ശ്രീയേട്ടൻ എന്ന്.,.,,.

 

” എന്താ ശ്രീക്കുട്ടി നീ ഈ പറയണേ.,.,.,

 

” അതേ ..,, രാധമ്മേ.,.,., ഇന്ന് അത് ശ്രീയേട്ടൻ ആണെന്ന് ഏകദേശം എനിക്ക് ഉറപ്പായി.,.,.,,
ഇനി ഒരു കാര്യം കൂടി കണ്ടാൽ ഉറപ്പിക്കാം.,.,.,

 

പക്ഷെ.,.,.,

 

” പിന്നെ എന്തിനാണ് പക്ഷെ..,,.,

 

” അത്.,., ശ്രീയേട്ടൻ ആണ്.,.,., പക്ഷെ എന്തിനാണ് ശ്രീയേട്ടൻ ഇവിടെ ഔട്ഹൗസിൽ വാടകയ്ക്ക് താമസിക്കുന്നത്.,.,. അതാണ് എനിക്ക് മനസ്സിൽ ആകാത്തത്.,.,..,

 

” ഇന്ന് ഞാൻ ചോദിക്കാല്ലോ.,., ന്റെ കുട്ടിയോട്.,.,

 

” അയ്യൊ.,., അത് വേണ്ട..,.,. എനിക്ക് ഒരു കാര്യം കൂടി ഉറപ്പിക്കാൻ ഉണ്ട്.,.,.,

” എന്നാൽ നിന്റെ ഇഷ്ടം.,.,.,..

 

” നമ്മളെ ഒന്നും ഇതുവരെ കണ്ട പരിചയം പോലും കാണിക്കുന്നില്ല,.,.,.
പക്ഷെ നമ്മളോട് സ്നേഹമുണ്ട്.,.,.,

 

” അതെന്താ..,,.,.

 

” അല്ലെങ്കിൽ അന്ന്,.,., ആ.,.,, മാർട്ടിനെയും അവന്റെ ആളുകളെയും തല്ലിയില്ലേ.,.,.,
ഏതെങ്കിലും വഴിപോക്കൻ ചെയ്യുന്ന കാര്യം ആണോ അത്.,.,.,.
അതും വാടകയ്ക്ക് വീട് അന്വേഷിച്ചു നടക്കുന്ന ആളുകൾ.,.,.,
നാട്ടുകാർ പോലും അല്ല.,.,.,.

 

” ആഹ്.,.. ,., അത് ശരിയാണ്.,.,.,

 

” എന്തായാലും കുറച്ചു ദിവസത്തിനുള്ളിൽ ഞാൻ അത് കണ്ടുപിടിക്കും.,.,.,.
അത് കഴിഞ്ഞു ബാക്കി.,..,.,

 

അതും പറഞ്ഞു.,.,. അവൾ കുടിച്ചുതീർത്ത ചായ ഗ്ലാസ്സും കൊണ്ട് അടുക്കളയിലേക്ക് നടന്നു.,.,..,

 

 

************************

 

 

രാഘവൻ പറഞ്ഞു തുടങ്ങി.,..,

 

” കുറച്ചു വർഷങ്ങൾക്കു മുൻപ് ,.,.,.

 

കേരളത്തിൽ നിന്നും പണ്ട് നാട് വിട്ട ഞാൻ ചെന്നെത്തിയത് ബോംബെ മഹാനഗരത്തിൽ ആണ്,.,.,, അവിടെ ഞാൻ ചെയ്യാത്ത ജോലികൾ ഇല്ല.,.,, അവിടുത്തെ ചായക്കടകളിൽ ചായ എടുത്തുകൊടുപ്പ്കാരനിൽ നിന്ന് തുടങ്ങിയ ജീവിതമാണ് എന്റേത്.,.,

 

പിന്നെ അവിടെ നിന്നും മാറി പല പല ജോലികൾ,.., ബോംബെയിലെ ബാന്ദ്രയിൽ ഒരു ടാക്സി ഡ്രൈവറായി ജോലിചെയ്ത സമയത്താണ് ഞാൻ മഹാദേവനെ പരിചയപ്പെടുന്നത്.,.,.

 

അങ്ങനെ മഹാദേവനുമായി ഞാൻ വളരെ പെട്ടെന്ന് ചങ്ങാത്തത്തിലായി,.,.,. പിന്നെ ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ബോംബെയിൽ ചെയ്യാത്ത പണികൾ ഒന്നുംതന്നെ ഇല്ല.,.,,,.

 

അങ്ങനെ ഒരിക്കൽ രാംലാൽ സേട്ട് എന്ന് പറയുന്ന ഒരു പലിശക്കാരൻ വഴിയാണ് ഞങ്ങൾ ചന്ദ്രബോസ് എന്ന ആളെ പറ്റി കേൾക്കുന്നത്.,,.,.,.,

 

അങ്ങനെ ഞങ്ങൾ ചന്ദ്രബോസിനെ ഒരു ഫൈനാൻസ് കമ്പനിയിൽ ഇതിൽ ക്യാഷ് കളക്റ്റിംഗ് ഏജൻറ് ആയി ജോലിക്ക് കയറി.,.,, അത് പിന്നെ പതുക്കെ മണി ട്രാൻസ്ഫറിങ്ങിലേക്ക് എല്ലാം എത്തി.,..,

ഒരിക്കൽ ബോസിന്റെ എതിർ ഗ്രൂപ്പിൽ നിന്നും ഉണ്ടായ അപ്രതീക്ഷിതമായ ഒരു അറ്റാക്ക്.,.,., ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു.,..,., അവർ ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം തട്ടിയെടുക്കാൻ ശ്രമിച്ചു..,., ജീവൻ പണയം വെച്ച് ആ പണം ഞങ്ങൾ തിരിച്ചെടുത്തു ബോസിന്റെ കയ്യിൽ എത്തിച്ചു.,.,.

 

അതോടു കൂടി ഞങ്ങൾ ബോസ്സിന്റെ വിശ്വസ്തരായി മാറി.,.,. ഞങ്ങളെ ബോസ്സിന്റെ ഫൈനാൻസ് കമ്പനിയിൽ നിന്നും അയാളുടെ മെയിൻ ബിസിനസ് സ്ഥാപനമായ C B ഇന്റർനാഷണലിലേക്ക് മാറ്റി.,.,.

 

ഞാനും മഹാദേവനും അവിടെയും ഒരേ സെക്‌ഷനിൽ ഒരുമിച്ച് ആയിരുന്നു ജോലി ചെയ്തിരുന്നത്.,.,., പതിയെ ഞങ്ങളോട് അവിടെ നടക്കുന്ന ബിസിനസിന്റെ യഥാർത്ഥ രൂപം പറഞ്ഞു മനസ്സിലാക്കി.,.,

 

C B ഇന്റർനാഷണൽ.,.,..

എന്ന രത്‌ന വ്യാപാര സ്ഥാപനത്തെ.,.,., പുറമെ ആളുകൾ കാണുന്നത് സാധാരണ ഒരു ഡയമണ്ട്‌ ജ്വല്ലറി ആയിട്ടാണ്.,,..,.

 

അത് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും രത്നങ്ങൾ വ്യാപാരം ചെയ്യുന്ന സ്ഥാപനമാണ്….,, ചന്ദ്രബോസ് എന്ന് ബോസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു ഞങ്ങൾ ജോലി ചെയ്തിരുന്നത്.,.,.

 

ഈ ചന്ദ്രബോസ് എന്ന് പറയുന്ന ആൾ നിങ്ങൾ കരുതുന്ന പോലെ ഒരു സാധാരണ രത്നവ്യാപാരി മാത്രമല്ല.,.,.,

 

അതിന്റെ മറവിൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പഞ്ചലോഹ വിഗ്രഹങ്ങൾ കയറ്റിയയക്കുന്നത് ആയിരുന്നു അവരുടെ മെയിൻ ബിസിനസ്.,.,.,

 

സൗത്താഫ്രിക്കൻ മാർക്കറ്റിൽ ഒരു 100 വർഷത്തിനു മുകളിൽ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ എല്ലാത്തിനും തന്നെ കുറഞ്ഞത് 20 കോടിക്ക് മേലെ വിലയുണ്ട്.,.,.,.,.

 

അങ്ങനെ പഞ്ചലോഹവിഗ്രഹം കടത്തുന്ന സംഘത്തിലെ പ്രധാനികളായി ഞാനും മഹാദേവനും മാറി.,..,.,.,.

 

നോർത്ത് ഇന്ത്യയിൽ ഉള്ള അതിപുരാതന ക്ഷേത്രങ്ങളിൽ നിന്നു വരെ ഞങ്ങൾ വിഗ്രഹങ്ങൾ കടത്തിയിട്ടുണ്ട്.,.,.,

 

അങ്ങനെയിരിക്കെ ഒരിക്കൽ ബോസിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾക്ക് തിരിച്ച് കേരളത്തിലേക്ക് എത്തി,.,.,.

 

തെക്കൻ കേരളത്തിൽ ഉള്ള ഒരു പുരാതനമായ ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ അതിപുരാതനമായ ഒരു പഞ്ചലോഹവിഗ്രഹം തട്ടിയെടുത്തു ,..,.,
അതിൻറെ ഡീലിംഗ് എല്ലാം നടത്തിയത് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു.,.,.

 

അപ്പോഴാണ് ഒരിക്കൽ ബോംബെയിലെ C B ഇൻറർനാഷണലിൽ വച്ച് പരിചയപ്പെട്ട പ്രതാപവർമ്മയെയും അയാളുടെ മകളെയും അവിടെ വച്ച് കാണുന്നത്.,.,.,
ആ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടക്കുന്ന ഏതോ ഒരു വെഡിങ് റിസപ്ഷനിൽ പങ്കെടുക്കാൻ വന്നതായിരുന്നു അവർ.,.,.,

എന്നാൽ മഹാദേവന്റെ കണ്ണുകൾ ഉടക്കിയത് അയാളിൽ അല്ലായിരുന്നു അയാളുടെ കൂടെ വന്ന ഒരു അതിസുന്ദരിയായ ഒരു യുവതിയിലായിരുന്നു.,.,.
കണ്ടാൽ ഏകദേശം ഒരു 30 വയസ്സിനു താഴെ മാത്രം പ്രായം തോന്നിക്കുന്ന,.,.,,. നിതംബം വരെ നീളുന്ന കാർകൂന്തലുള്ള.,.,.., വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി.,.,,.

 

ഞാൻ നേരെ അങ്ങോട്ട് ചെന്ന് പ്രതാപവർമ്മയെ കണ്ട് ഷേക്ക്ഹാൻഡ് കൊടുത്തു പരിചയം പുതുക്കി.,.,.,
എൻറെ പിന്നാലെ മഹാദേവനും അങ്ങോട്ട് വന്നു,. ,.,
അവിടെവച്ച് പ്രതാപവർമ്മ തൻറെ മകളായ ലക്ഷ്മിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.,.,.,

 

ലക്ഷ്മിയെ കണ്ടപ്പോൾ മഹാദേവനെ കണ്ണിൽ ഉണ്ടായ ഒരു തിളക്കം ഞാൻ അന്നേ ശ്രദ്ധിച്ചിരുന്നു സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ അവൻ പരിസരം മറക്കും.,.,..

 

അന്ന് വൈകുന്നേരം മഹാദേവനോട് പറഞ്ഞു അവന് ലക്ഷ്മിയെ വേണമെന്ന്.,.,
ബോംബൈയിൽ വച്ച് എത്രയോ പെൺകുട്ടികളെ അവൻ കറക്കി എടുത്ത് റെഡ് സ്ട്രീറ്റിൽ കൊണ്ടുപോയി വിറ്റിരിക്കുന്നു .,.,.,

 

ഞാൻ ആ സമയം കരുതിയിരുന്നത് ലക്ഷ്മിയെയും അവൻ ആ കണ്ണുകൊണ്ടാണ് കണ്ടത് എന്നാണ്.,.,
ആദ്യം അവന്റെ ഉദ്ദേശം അത് തന്നെയായിരുന്നു..,.,
പക്ഷെ.,.,,.
എപ്പോഴോ മഹാദേവന് ലക്ഷ്മിയോട് ഒരു പ്രണയം തോന്നി.,.,.,

 

അവൻറെ നോട്ടത്തിൽ പ്രതാപവർമ്മ നാട്ടിലെ അറിയപ്പെടുന്ന ഒരു കോടീശ്വരനാണ് ആണ് അയാളുടെ മകളെ കെട്ടിയാൽ എന്തായാലും അയാളുടെ സ്വത്തിന്റെ പകുതി എങ്കിലും അവന് കിട്ടും.,.,.,

 

അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ബോസിൻറെ കീഴിലുള്ള ജോലിയൊന്നും മഹാദേവന് വേണ്ടിവരില്ല.,.,.
ലക്ഷ്മിയുടെ കാര്യം ആണെങ്കിൽ ഭർത്താവു മരിച്ചു.,.,.
ഒരു പെൺകുട്ടി ഉണ്ട്.,.,.,.

 

ഭർത്താവ് മരിച്ചതിനുശേഷം കുറെ നാളുകൾക്കപ്പുറം ലക്ഷ്മി പ്രതാപവർമ്മ യുടെ ജ്വല്ലറി ഷോപ്പിൽ അകൗണ്ടസ് ചെക്ക് ചെയ്യാൻ ഇടക്കിടെ ചെല്ലുമായിരുന്നു.,.,.

 

ഈ വിവരങ്ങളെല്ലാം എല്ലാം മഹാദേവൻ വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ അന്വേഷിച്ചു കണ്ടുപിടിച്ചിരുന്നു.,.,.,. ലക്ഷ്മിയോട് അടുക്കാനായി മഹാദേവൻ പ്രതാപവർമ്മയുടെ ജ്വല്ലറി ഷോപ്പിൽ അസിസ്റ്റൻറ് മാനേജർ ആയി ജോലിക്ക് കയറി.,.,.

 

പെണ്ണുങ്ങളെ വളക്കാനുള്ള അവൻറെ കഴിവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് ആണ്.,.,., അവൻറെ വലയിൽ വീണ എത്രയെത്ര പെൺകുട്ടികൾ ഇന്ന് ബോംബെയിലെ റെഡ് സ്ട്രീറ്റിൽ ശരീരം വിറ്റ് ജീവിക്കുന്നു.,.,.,

അവനെന്തു മായയോ മന്ത്രമോ കാണിച്ചിട്ടാണ് എന്ന് എനിക്കറിയില്ല ലക്ഷ്മിയും അവൻറെ വലയിൽ വീണു.,.,.. മഹാദേവൻ അവൻറെ കൂർമ്മബുദ്ധികൊണ്ട് ജ്വല്ലറി ഷോപ്പിൽ നിന്നും പടിപടിയായി വർമയുടെ ബിസിസ്സിൻറെ തലപ്പത്ത് വരെ എത്തി.,.,.,

 

ഒടുവിൽ ചിറക്കൽ ഗ്രുപ്പിന്റെ ജനറൽ മാനേജർ സ്ഥാനത്ത് ഇരിക്കുമ്പോൾ ആണ് മഹാദേവൻ ലക്ഷ്മിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹം വർമ്മയോട് പറയുന്നത്.,.,.,.

 

ആദ്യം അത് കേട്ടപ്പോൾ വർമ്മക്ക് അധികം താല്പര്യം ഒന്നും ഉണ്ടായില്ല എങ്കിലും അയാൾ വീട്ടുകാരോട് ഒക്കെ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു.,.,.. വീട്ടിൽ അറിയിച്ചപ്പോൾ അതുവരെ വിവാഹം ഒന്നും വേണ്ട എന്നും പറഞ്ഞു നിന്ന തന്റെ മകൾ ഈ വിവാഹത്തിന് സമ്മതം മൂളി.,..,.,

 

അതോടെ കൂർമ്മബുദ്ധിശാലി എങ്കിലും മകളുടെ താൽപ്പര്യത്തിൽ അയാൾ വീണ് പോയി.,.,,
അയാളുടെ തീരാ വേദന ആയിരുന്നു..,,, വിധവ ആയി നിൽക്കുന്ന മകൾ.,.,., അവളുടെ ജീവിതം..,.,
അങ്ങനെ അവരുടെ വിവാഹം നടന്നു.,.,.,”

 

“” ട്രിങ് ട്രിങ് ട്രിങ് ട്രിങ് “”

 

രാഘവന്റെ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് എല്ലാവരും കഥയിൽ നിന്നും ഉണർന്നത്.,.,.,. രാഘവൻ ഫോണ് അറ്റൻഡ് ചെയ്തു.,.,.,

 

” ഹലോ.,.,.,
അതേ രാഘവൻ ആണ്.,.,.,,.
ഞാൻ ഉടനെ വരാം.,.,.,
ഇപ്പൊ തന്നെ വരാം.,.,.,
ശരി.,.,.,.

 

അതു പറഞ്ഞു രാഘവൻ ഫോൺ കട്ട് ചെയ്തു.,.,.
ചെട്ടിയാർ അത് കേട്ട് രാഘവനോട് ചോദിച്ചു.,.,.

 

” എന്താടോ.,.,., എന്തുപറ്റി.,.,.,.,

 

” അതേ ..,,., വൈറ്റിലയിൽ പണി നടക്കുന്ന നമ്മുടെ ആ ഫ്ലാറ്റ് ഇല്ലേ.., ആ സൈറ്റിൽ എന്തോ ഒരു അപകടം.,.,., ഞാൻ അവിടം വരെ ഒന്ന് പോകുന്നു.,.,.,.

 

” ഒക്കെ.,.,. എങ്കിൽ ശരി.,.,., താൻ ചെല്ലു.,…,

 

” ഇന്ദ്രാ.,.,.,., വന്ന് വണ്ടി എടുക്കു..,,.,.

 

രാഘവൻ പുറത്തേക്ക് നടന്നു., ., ഇന്ദ്രനും.,.,.,

 

 

****************************

 

 

നേരം പുലർന്നു.,.,.

പതിവ്പോലെ ശ്രീഹരി തന്റെ പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് കുളിച്ചിട്ട് ഫ്രഷ് ആയി വരുമ്പോഴേക്കും ദേവൻ എഴുന്നേറ്റു വന്നു.,..,.

 

ശ്രീഹരി ഡ്രെസ്സ് ഒക്കെ മാറി.,.,.,., പിന്നെ അവൻറെ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്ത്കൊണ്ട് ഇരുന്നു.,.,.,.,

 

അപ്പോഴേക്കും ദേവൻ കുളിച്ചു ഫ്രഷ് ആയി വന്നു.,.,..,.,
പിന്നെ അവർ രണ്ടുപേരും ശ്രീനിലയത്തിലേക്ക് പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ച് രാധമ്മയോട് കുറച്ചുസമയം സംസാരിച്ചിരുന്നു.,.,.,

 

പിന്നീട് അവർ ഡോക്ടർ രാധാകൃഷ്ണനെ ( പ്രൊഫസർ രാധാകൃഷ്ണൻ ) കാണാനായി പുറപ്പെട്ടു.,.,.,.

 

ടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി ഒരു ഗ്രാമ പ്രദേശത്തായിരുന്നു അദ്ദേഹത്തിൻറെ വീട്.,.,.,
അദ്ദേഹം ലൊക്കേഷൻ അയച്ചു കൊടുത്തിരുന്നു അതിനാൽ വീട് കണ്ടുപിടിക്കാൻ ശ്രീഹരിക്ക് ബുദ്ധിമുട്ടുണ്ടായില്ല.,.,.

 

കണ്ടാൽ അല്പം പഴമ തോന്നിക്കുന്ന എന്നാൽ യാതൊരു വിധ കേടുപാടും കൂടാതെ നല്ലരീതിയിൽ മെയിൻന്റൈയിൻ ചെയ്തുവരുന്ന ഒരു വീടാണ് പ്രൊഫസറിന്റേത്.,.,.,.,.

 

ശ്രീഹരിയുടെ വണ്ടി അവരുടെ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ സെക്യൂരിറ്റി പുറത്തേക്ക് വന്നു ആരാണെന്ന് ചോദിച്ചു.,.,.,

 

ശ്രീഹരി തന്റെ കയ്യിലുള്ള അപ്പോയിൻമെൻറ് ലെറ്റർ കാണിച്ചതിനു ശേഷം മാത്രമാണ് ഗേറ്റ് അവർക്ക് മുന്നിൽ തുറന്നു കൊടുത്തത്,.,.,.,

 

ശ്രീഹരി വണ്ടി പതുക്കെ ഓടിച്ച് മുറ്റത്തേക്ക് കയറ്റി നിർത്തി,.,.,, രണ്ടുപേരും വണ്ടിയിൽ നിന്നും പതിയെ പുറത്തിറങ്ങി വീടിന്റെ മുൻവശത്തേക്ക് ചെന്ന് പതിയെ കാളിങ് ബെൽ അമർത്തി.,..,,

 

വിളിച്ചു മെലിഞ്ഞ ഒരു സുന്ദരിയായ പെൺകുട്ടിയാണ് വന്ന് ഡോർ തുറന്നത് എന്നിട്ട്.,.,.,.,. അവരോട് ചോദിച്ചു..,.,.,

 

” ആരാണ്.,.,..,. എന്തുവേണം.,.,.,.,

 

” എൻറെ പേര് ഹരിനാരായണൻ ഇവൻറെ പേര് ദേവൻ.,,., എനിക്ക് പ്രൊഫസർ രാധാകൃഷ്ണനുമായി ഒരു അപ്പോയിൻമെൻറ് ഉണ്ടായിരുന്നു.,.,.,.,

 

” അച്ഛൻ ഇപ്പോൾ ഒരു വീഡിയോ കോൺഫറൻസിലാണ് നിങ്ങൾ ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാമോ,.,.,.,.

” ഓഹ്.,., പിന്നെന്താ.,.,..,

 

” എങ്കിൽ കയറിയിരിക്കു..,.,.,. നിങ്ങൾക്ക് കുടിക്കാൻ ചായയോ അതോ കാപ്പിയോ.,.,.,

 

” ഒന്നും വേണ്ട .,.,.,. ഞങ്ങൾ ഇപ്പോൾ കഴിച്ചിട്ട് വന്നതെ ഉള്ളു.,.,.,.

 

” എന്നാലും.,..,.,

 

” ഏയ്‌.,., ഒരു കുഴപ്പവുമില്ല.,.,.,. അദ്ദേഹത്തിൻറെ ഈ കോൺഫറൻസ് കഴിയാൻ ഒരുപാട് സമയം എടുക്കുമോ.,.,

 

” ഇല്ല കൂടിപ്പോയാൽ ഒരു 15 മിനിറ്റ് അതിനുള്ളിൽ അച്ഛൻ വരും,.,.,.,

 

” ഞാൻ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം.,…,.,

 

മറുപടി കേൾക്കാൻ നിൽക്കാതെ ആ കുട്ടി അകത്തേക്ക് കയറി പോയി.,.,.,.

 

ദേവനും ശ്രീഹരിയും ആ വീടിനകം ഒന്ന് കണ്ണോടിച്ചു നോക്കി.,.,..,
ഒരു പഴയ നാലുകെട്ട്.,..,.,.,
അതിനകത്ത് പലയിടങ്ങളിലായി പുരാതനമായ ഗ്രന്ഥങ്ങളും ആളും ശിലാ രൂപങ്ങളും പെയിൻറിംഗ്കളും എല്ലാം വളരെ ഭംഗിയായി അടക്കി ഒതുക്കി നിർത്തിവെച്ചിരിക്കുന്നു.,.,.,.,

 

” എടാ.,.,., ഇത് ശരിക്കും ആരുടെ വീടാണ്.,.,., പുറത്ത് ഒരു ബോർഡ് പോലും ഇല്ലല്ലോ.,.,

 

” നമ്മൾ ഇപ്പോൾ കാണാൻ വന്നില്ലേ ., , പ്രൊഫസർ രാധാകൃഷ്ണൻ.,.,. പുള്ളിയുടെ തറവാട് വീടാണ്.,.,

 

” ഇങ്ങേര് ഇത്രവലിയ പുള്ളി ആണോ.,.,., ഓണ്ലൈൻ ആയി കോണ്ഫറൻസ് ഒക്കെ അറ്റൻഡ് ചെയ്യുന്നു.,.,.

 

” ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൗത്ത് റീജിയൺ മുൻ ഡയറക്ടർ ആയിരുന്നു അദ്ദേഹം.,.,.,

 

” നീ ഇതൊക്കെ എവിടുന്ന് അറിഞ്ഞു.,.,

 

” എടാ.,.,. ഞാൻ ഇതിനെ പറ്റി അറിയാൻ നമ്മുടെ പഴേ പ്രൊഫസർ രാമേശ്വര റാവുവിനെ വിളിച്ചിരുന്നു.,.,. സാർ ആണ് എന്നോട് ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞത്.,.,.

 

” പ്രൊഫസർക്ക് പണ്ടു മുതലേ നിന്നെ വല്യ കാര്യം ആയിരുന്നല്ലോ.,,.,.,

 

” ടാ.,.., ഈ രാധാകൃഷ്ണൻ സാർ അങ്ങനെ ആർക്കും അപ്പോയിൻമെൻറ് ഒന്നും കൊടുക്കാത്ത ഒരാളാണ്.,,.,.
എൻറെ ഊഹം ശരിയാണെങ്കിൽ നമ്മുടെ പ്രൊഫസർ ഇദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ടാകും,.,.,.,

അപ്പോഴേക്കും ആ കുട്ടി അകത്തു നിന്നും രണ്ട് ഗ്ലാസ് പൈനാപ്പിൾ ന്യൂസുമായി അങ്ങോട്ടേക്ക് വന്നു.,..,
അത് അവർക്ക് നീട്ടി.,.,..,

 

ശ്രീഹരി വാങ്ങി കുടിക്കുന്നതിനിടയിൽ ആ കുട്ടിയോട് സംസാരിച്ചു..,.,., അവളുടെ പേര് വൈഷ്ണവി.,.,..,., സെക്കൻഡ് ഇയർ ബികോം പഠിക്കുന്നു.,.,..

 

 

***************************

 

 

ഹംസ പതിവ് പോലെ ഹോസ്പിറ്റലിലേക്ക് വരികയായിരുന്നു.,.,.,മാർട്ടിന്റെ വൈഫ് സിസിലിച്ചേച്ചി ഹോസ്പിറ്റലിൽ വന്നതിന് ശേഷം ഇതാണ് ഹംസയുടെ ദിനചര്യ.,.,

 

സിസിലിചേച്ചി വന്നതിന് ശേഷം ആണ് ഹംസയ്ക്ക് സ്വന്തം വീട്ടിൽ വരെ മര്യാദക്ക് പോകാൻ പറ്റിയത്.,.,. അതുവരെ മാർട്ടിന്റെ ഒപ്പം തന്നെ ആയിരുന്നു.,.,

 

ഈ സിസിലിചേച്ചി എന്ന് പറഞ്ഞാൽ ഒരു തരത്തിൽ പറഞ്ഞാൽ ഒരു ആണിന്റെ തന്റേടമുള്ള ഒരു സ്ത്രീ.,..,
വെട്ടുകാട് കോളനിയിലെ ഒരു പെൺ മാർട്ടിൻ ആണ് സിസിലിച്ചേച്ചി.,.,.

 

അവിടെ ഉള്ളവർക്ക് അല്ലറ ചില്ലറ വട്ടിക്ക് പണം കൊടുക്കലും പിന്നെ..,.,, ബ്ലാക്കിൽ കുപ്പി വിൽക്കലും .,.,
ഒക്കെ ഉണ്ട്.,.,.,.

 

കാണാനോ..,., നല്ല ഉരുപ്പടി ആണ്.,., എന്നാൽ ഇതുവരെ ആ പണിക്ക് പോയിട്ടില്ല എന്നാൽ കേട്ടിട്ടുള്ളത്.,.,,. ഒറ്റക്കയാണ് താമസം.,., മുൻപ് അകന്ന ബന്ധത്തിൽ ഉള്ള ഒരു തള്ള ഉണ്ടായിരുന്നു..,,,

 

എന്നാൽ അവർ മൂന്ന് വർഷം മുൻപ് മരിച്ചു.,.,. അതിനു മുൻപും അതിന് ശേഷവും.,.,. സിസിലിചേച്ചിക്ക് വില പറയാൻ കുറെ പേർ നോക്കിയതാണ്.,.., അവരുടെ നേരെ എല്ലാം വെട്ടുകത്തി എടുത്ത് വീശിക്കൊണ്ട് ആണ് മറുപടി പറഞ്ഞത്.,.,.

 

സിസിലിച്ചേച്ചിയുടെ കൂടെ ഉണ്ടായിരുന്ന ആ തള്ള അവരുടെ അകന്ന എന്തോ ബന്ധു ആയിരുന്നു എങ്കിലും.,.,. ചേച്ചിക്ക് അവർ അമ്മയെപ്പോലെ ആയിരുന്നു.,..

 

അവരുടെ അസുഖത്തിന് ചികിത്സിക്കാൻ വേണ്ട പണത്തിന് വേണ്ടി അവരുടെ ആകെ ഉണ്ടായിരുന്ന സ്വത്തായ വീട് പണയം വച്ചു.,.,., നാട്ടിലെ നാട്ടിലെ ഒന്നാന്തരം അറക്കവാളായ മാത്തച്ഛൻ മുതലാളിയുടെ കയ്യിൽ ആണ് ചേച്ചി ആധാരം പണയം വച്ചത്.,.,.

 

പെണ്ണുങ്ങളുടെ ശരീരത്തിൽ പണ്ടുമുതലേ ഒരു കണ്ണുള്ളത് കൊണ്ട് മാത്തച്ഛൻ കണ്ണും പൂട്ടി പറഞ്ഞ പണം കൊടുത്തു.,.,.,

 

ഈ അല്ലറ ചില്ലറ വട്ടിക്ക് പണം കൊടുപ്പും ബ്ലാക്കിൽ മദ്യം വിൽപ്പനയും കൊണ്ട് ചേച്ചിയുടെ വീട്ടുകാര്യങ്ങൾ നടന്ന് പോകും എന്നല്ലാതെ അയാളുടെ പലിശ ഒന്നും കൊടുക്കാൻ ആ വരുമാനം മതിയാകുമായിരുന്നില്ല.,.,…

അങ്ങനെ ഒരു ദിവസം വൈകുന്നേരം മാത്തച്ഛൻ മുതലാളി കള്ളും കുടിച്ചു ചേച്ചിയുടെ വീട്ടിൽ കയറി വന്നു.,.,.,.

 

അസമയത്തുള്ള അയാളുടെ വരവ് ചേച്ചിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും എതിർത്ത് ഒന്നും പറയാൻ പോയില്ല,.,.,.

 

അയാൾ പലിശപ്പണം എങ്ങനെ തിരികെ തരാനാണ് ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞു.,.,.,,
നിങ്ങൾ ഈ വീടും സ്ഥലവും ഒരു വിലക്ക് അങ്ങോട്ടു എടുത്തിട്ട് ബാക്കി ഉള്ളത് എന്താണെന്ന് വച്ചാൽ എനിക്ക് തന്നാൽ മതി.,..,.,.,

 

അയാളുടെ ലക്ഷ്യം ചേച്ചിയുടെ ശരീരം ആയതിനാൽ എന്നാൽ അത് അയാൽ മുഖവിലയ്ക്കെടുക്കാൻ നിൽക്കാതെ പതിയെ ചേച്ചിയുടെ ശരീരത്തിൽ കയറി പിടിച്ചു.,..,.,

 

“ടപ്പേ”

 

എന്നൊരു ശബ്ദവും നെഞ്ചിനൊരു ചവിട്ടും കിട്ടിയതെ അയാള്ക്ക് ഓർമ്മയുള്ളൂ.,., സിസിലിച്ചേച്ചി അയാളെ മുറ്റത്തേക്ക് തൂക്കിയെറിഞ്ഞു.,.,., അയാളുടെ പറന്നു പോയ കിളികൾ തിരിച്ചു വന്നപ്പോൾ കാണുന്നത് വെട്ടുകത്തി വീശികൊണ്ട് തന്റെ നേരെ പാഞ്ഞു വരുന്ന സിസിലിച്ചേച്ചിയെ ആണ്.,,..,

 

അയാൾ വീഴ്ചയിൽ അഴിഞ്ഞു തുടങ്ങിയ സ്വന്തം മുണ്ട് വാരിചുറ്റി വണ്ടിയുടെ അടുത്തേക്ക് ഓടി.,.,.,
അടുത്ത ദിവസം സിസിലിച്ചേച്ചിയെ ഒഴിപ്പിക്കാൻ മാർട്ടിൻ അണ്ണന് കൊട്ടേഷൻ കൊടുത്താണ് മാത്തച്ഛൻ മുതലാളി പകരം വീട്ടിയത്.,..,

 

എന്നാൽ മാർട്ടിനെ സംബന്ധിച്ച് രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ എന്ന അവസ്ഥ ആയിരുന്നു.,
കുറെ നാളായിട്ട് മാർട്ടിൻ അണ്ണൻ സിസിലിചേച്ചിയുടെ പുറകെ നടക്കുന്നു.,..,

 

സിസിലിച്ചേച്ചിക്ക് വല്യ ഇഷ്ടക്കേട് ഒന്നും ഇല്ലെങ്കിലും അത് സമ്മതിച്ചു കൊടുത്തിരുന്നില്ല.,.,.,

 

പക്ഷെ ആ സംഭവത്തോടെ അതിന് ഒരു തീരുമാനം ആയി.,.,. മാർട്ടിൻ അണ്ണൻ സിസിലിച്ചേച്ചിയെ കെട്ടി.,.., അതോടെ ആ നാട്ടിലെ സകല അവന്മാരുടെയും സ്വപ്നങ്ങൾ തകർന്നു വീണു.,..,

 

മാർട്ടിൻ അണ്ണൻ ആരുടെയെങ്കിലും മുന്നിൽ തലകുനിച്ചു നിന്ന് അവർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിൽ അത് സിസിലിച്ചേച്ചിയുടെ വാക്കുകൾ ആയിരിക്കും.,.,.,

ഓരോന്നോർത്തു നടന്ന ഹംസ അപ്പോഴേക്കും മാർട്ടിന്റെ കിടക്കുന്ന റൂമിൽ മുന്നിലെത്തി.,.,., റൂമിന്റെ അകത്തുനിന്നും മാർട്ടിന്റെയും സിസിലിച്ചേച്ചിയുടെയും സംസാരം കേൾക്കാമായിരുന്നു.,..

 

” ദേ മനുഷ്യ.,.,., നിങ്ങളിത് മുഴുവനും കുടിക്കുന്നുണ്ടോ.,.
വെറുതെ കാലത്ത് തന്നെ എന്നെക്കൊണ്ട് നിങ്ങൾ തെലുങ്ക്‌ പറയിപ്പിക്കരുത്..

 

” എടി.,.,, നീ ഒന്ന് പതുക്കെ പറ.,.,, ആരെങ്കിലും കേൾക്കും.,.

 

” എന്നാലും മനുഷ്യാ.,.,., നിങ്ങളെ ഈ പരുവം ആക്കിയവൻ എന്തായാലും ആൾ മോശക്കാരൻ അല്ല…,,

 

” അവനെ എന്റെ കയ്യിൽ കിട്ടും..,.,,,

 

” ദേ മനുഷ്യാ.,.,., നിങ്ങൾ ഇന്നലെ ഫോണിൽ പറയുന്നത് ഒക്കെ ഞാൻ കേട്ടു.,.,,.

 

” നീ എന്തോന്ന് കേട്ടെന്ന്.,..

 

” നിങ്ങൾ പറഞ്ഞിട്ട് അവനെ തല്ലാൻ പോയ ഷാജിയുടെ അവസ്ഥ.,..

 

” ആ കഴുതയോട്.,., ഞാൻ പലവട്ടം പറഞ്ഞതാണ്.,.,, പോകുമ്പോൾ വല്യ ഷോ കാണിക്കാൻ നിൽക്കരുത്.,.,
ആള് ചില്ലറക്കാരനല്ല.,., എന്ന്.,..,,

 

” എന്നിട്ട്..,.,.,.,

 

” കുറഞ്ഞത് രണ്ടു വണ്ടിക്ക് എങ്കിലും ആളെ കൂട്ടിക്കോ എന്ന് പറഞ്ഞതാ.,.,..
അപ്പൊ അവൻ ഇര പോരാ എന്നും പറഞ്ഞു പോയതാ.,

 

” എന്നിട്ട് ഇപ്പൊ എന്തായി.., അവന് നല്ലവണ്ണം കിട്ടിയോ.,
എവിടാണ് ഇപ്പൊ.,.,,.,.

 

” പിന്നെ നല്ല ഭേഷാ കിട്ടി..,, വാരിയെല്ലിന് ഒക്കെ പൊട്ടൽ ഉണ്ടെന്നാണ് കേട്ടത്.,.,.,.
ഇവിടെ.,., ഈ ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തത്.,.,..
ഇന്നലെ ഐ സി യൂ വിൽ ആയിരുന്നു.,.,,

 

” ഇതും കൂടി കുടിക്കു,.,,. ഇത്രേം മതി.,.,., ആകെ ഇനി അതിൽ രണ്ട് സ്പൂണ് കഞ്ഞി കൂടി അല്ലെ ഉള്ളു.,,.

 

മാർട്ടിൻ പ്ളേറ്റ് കയ്യിൽ എടുത്ത് വായിലേക്ക് ചെരിച്ചു വലിച്ചു കുടിച്ചു.,.,.,
കഞ്ഞിയിൽ കലക്കിയിരുന്ന അച്ചാറിന്റെയും ചമ്മന്തിയുടെയും എരിവ് പെട്ടെന്ന് നെറുകയിൽ കയറി.,
മാർട്ടിൻ ഇരുന്നു ചുമച്ചു.,.,.,

അപ്പോഴേക്കും സിസിലി ഒരു ഗ്ലാസ്സിൽ വെള്ളം എടുത്ത് കുടിപ്പിച്ചു.,.,.., ചുമ നിന്നപ്പോൾ മാർട്ടിനോടായി പറഞ്ഞു,..,,

 

” ദേ ., ,., ഞാൻ ഈ നനച്ച തുണികൾ എല്ലാം മുകളിൽ കൊണ്ടുപോയി ഒന്നു വിരിച്ചിട്ടു വരാം.,.,.,

 

അതും പറഞ്ഞു തുണികൾ എല്ലാം ഒരു ബക്കറ്റിൽ ആക്കി അതും എടുത്തുകൊണ്ട് റൂമിന് പുറത്തേക്ക് നടന്നു.,.,.,

 

അത് കണ്ടു കൊണ്ടാണ് ഹംസ റൂമിലേക്ക് കയറി വന്നത്.,.,.,,അവൻ സിസിലിച്ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു.,.. എന്നിട്ട് മാർട്ടിനോട് പറഞ്ഞു.,.

 

” അണ്ണാ.,.,.,., ഷാജിയെ റൂമിലേക്ക് മാറ്റി.,.

 

” ആഹ്.,.,. എപ്പോ മാറ്റി.,.,.

 

” ദേ ഇപ്പൊ.,..,, ഞാൻ വരുമ്പോൾ കണ്ടതാ.,.,

 

” ഏതാ.,.,, ഫ്ലോർ.,.,., എത്രയാ റൂം നമ്പർ.,.,.,

 

” നമ്മുടെ ഇതെ നിലയിൽ ആണ്.,,., ലാസ്റ്റ് റൂം.,.,.

 

” എനിക്കൊന്ന് അവനെ പോയി കാണണം..,.,.,

 

” അണ്ണാ.,..,., കണ്ടാലും അവന് ഒന്നും പറയാൻ പറ്റില്ല.,., ഷാജിയുടെ വാരിയെല്ലിനും താടിയെല്ലിനും ഒക്കെ പൊട്ടലുണ്ട്.,..,.

 

” ഹമ്.,.,

 

” പൈപ്പിലൂടെ ആണ് ഫുഡ് കൊടുക്കുന്നത്.,., വായ തുറക്കാൻ പറ്റില്ല.,.,.,

 

” എന്നാൽ പിന്നെ.,.,, ഇപ്പൊ കാണണ്ട അല്ലെ..,,.

 

” അതേ അണ്ണാ.,.,, രണ്ടാഴ്ച കഴിഞ്ഞാൽ താടിയുടെ കെട്ട് അഴിക്കും എന്നാണ് കേട്ടത്..,.,

 

” എന്നാൽ അത് കഴിഞ്ഞു കാണാം.,.,.,
ആഹ് പിന്നെ.,.,.
നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി .,., വാങ്ങിയോ.,.,

 

” വാങ്ങി.,,.,,അണ്ണാ.,.,,.

 

” എന്നാൽ .,., അവൾ വരുന്നതിന് മുമ്പ് നീ അതിങ്ങു എടുക്ക്,..,, എന്നിട്ട് ഈ കട്ടിലിന്റെ കാലിന്റെ മറവിൽ വക്കു.,.,.,

 

ഹംസ മടിയിൽ നിന്നും മദ്യക്കുപ്പി എടുത്ത് കട്ടിലിനു താഴെ ഒളിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ആണ് സിസിലിചേച്ചി കേറി വന്നത്,.,.,.

ഹംസ ആകെ ഒന്നു പരുങ്ങി.,., , അത് കണ്ടതും സിസിലിചേച്ചിയുടെ വിധം മാറി.,.,., ചേച്ചിയുടെ ഭാവമാറ്റം കണ്ട് ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞു.,.,.,.,.,

 

സിസിലി ഹംസയോടായി പറഞ്ഞു.,.,.

 

” ഇനി മേലാക്കാം നിന്നെ മദ്യ കുപ്പിയുമായി ഇവിടെ കണ്ട് പോകരുത്.,.,.,.

 

പിന്നെ സിസിലി മാർട്ടിന്റെ നേരെ തിരിഞ്ഞു.,.,.,

 

” നിങ്ങൾക്ക് അല്ലെ മനുഷ്യാ രണ്ടുനേരം ഇഞ്ചക്ഷൻ ഒക്കെ ഉള്ളത്.,.,, കുറച്ചു നാൾ നിങ്ങൾക്ക് കള്ള് കുടിക്കാതെ ഇരിക്കാൻ പറ്റില്ലേ.,.,..

 

സിസിലിച്ചേച്ചിയുടെ ചീത്ത പറച്ചിൽ കേട്ട് മാർട്ടിൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.,.,., ഈ ഗ്യാപ്പിൽ ഹംസ കുപ്പി എടുത്ത് ബാഗിൽ വച്ച് പെട്ടെന്ന് തന്നെ റൂമിൽ നിന്നും പുറത്തിറങ്ങി.,.,

 

” ഇനി അവരായി അവരുടെ പാടായി.,.,.,

 

ഹംസ കൊറിഡോറിലൂടെ ലിഫ്റ്റിനടുത്തേക്ക് നടന്നു.,,.

 

 

***************************

 

 

ജ്യൂസ് കുടിച്ചു കഴിയുമ്പോഴേക്കും പ്രൊഫസർ കോൺഫറൻസ് കഴിഞ്ഞ അങ്ങോട്ടേക്ക് വന്നു.,..,,.,.
അദ്ദേഹം ശ്രീഹരിയെ നോക്കി.,.,. ചിരിച്ചു എന്നിട്ട് അവരോട് അദ്ദേഹത്തിൻറെ ഓഫീസ് റൂമിലേക്ക് വരാൻ പറഞ്ഞു.,.,.,.,

 

രണ്ടുപേരും അദ്ദേഹത്തിന് പുറകെ ഓഫീസ് റൂമിലേക്ക് ചെന്നു.,.,.,

 

ശ്രീഹരിയും ദേവനും അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു.,.,,.,

 

” ലുക്ക് മിസ്റ്റർ ശ്രീഹരി നിങ്ങൾ എനിക്ക് മെയിൽ ചെയ്തു തന്ന ഫോട്ടോഗ്രാഫ് എല്ലാം ഞാൻ വളരെ വിശദമായി തന്നെ പരിശോധിച്ചു..,.,.,

 

” എന്നിട്ട് അതിൽ നിന്നും എന്തെങ്കിലും മനസ്സിലാക്കാൻ സാധിച്ചുവോ.,,.

” അതിനു മുൻപ് നിങ്ങൾക്ക് എങ്ങനെ ആണ് പ്രൊഫസർ രാമേശ്വര റാവുവിനെ അറിയുക,..,.,

 

” ഞാൻ അദ്ദേഹത്തിൻറെ സ്റ്റുഡൻറ് ആയിരുന്നു ബാംഗ്ലൂരിൽ പഠിക്കുമ്പോൾ.,.,.,

 

” അദ്ദേഹം ഇതുവരെ എന്നോട് എന്നല്ല ഒരാളോടും ഒരു കാര്യം പോലും ആവശ്യപ്പെട്ടിട്ടില്ല.,.,., ആദ്യമായിട്ടാണ് അദ്ദേഹം ഒരാൾക്ക് വേണ്ടി റെകമെൻറ് ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.,.,.,.,

 

” അത്.,., അദ്ദേഹത്തിന് പഠിക്കുന്ന കാലത്തെ എന്നെ വലിയ കാര്യം ആയിരുന്നു.,.,., അതാകും.,.,.,

 

” എന്തായാലും നിങ്ങൾ അയച്ചുതന്ന ഫോട്ടോയിലെ ആ ലിഖിതങ്ങൾ ഏകദേശം നാനൂറു വർഷം എങ്കിലും മുൻപേ എഴുതപ്പെട്ടിട്ടുള്ളതാണ്..,,.

 

” അതിനൊന്നും എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോ സർ.,.,.,

 

” ആ ഫോട്ടോയിലെ വരികൾ എല്ലാംതന്നെ ഞാൻ ഡീകോഡ് ചെയ്തു.,.,.

 

” എന്നിട്ട്..,,.,

 

” പാതാളാഞ്ജനം എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹം.,.,. ഏകദേശം നാലടി ഉയരം ഉണ്ട് വിഗ്രഹത്തിന്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും പിടിച്ചിരിയ്ക്കുന്നു.,..,.,,.
ശ്രീകോവിലിന് ചുറ്റും എട്ട് ദിക്കിലായി എട്ട് സൂചനകൾ ഉണ്ട്,,.,.,
ഇവയ്ക്കെല്ലാം മുകളിലായി ഒന്പതാമത് ഒരു സൂചിക കൂടി,.,.,.,.

 

” ഇത് എന്താണ്.,.,.,

 

” ഇതാണ് നിങ്ങൾ അയച്ചു തന്ന ഫോട്ടോയിൽ എഴുതിയിട്ടുള്ളത്.,.,.,

 

” സർ പക്ഷെ.,.,., ഇതിൽ നിന്നും എന്താണ് മനസ്സിൽ അക്കേണ്ടത്.,.,., ഞാൻ പറഞ്ഞില്ലേ സർ ഇതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ വച്ച് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പറ്റൂ.,.,.,.

 

” ഞാൻ ഇതിനെ പറ്റി കുറച്ച് റിസർച്ച് ചെയ്തു,..,.,

 

” എന്നിട്ട് എന്തെങ്കിലും മനസ്സിലാക്കാൻ സാധിച്ചോ.,.,

 

” എനിക്ക് ഇതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ഞാൻ നിങ്ങളോട് ഒരു ചെറിയ കഥ രൂപത്തിൽ പറയാം.,.,.,

 

” ആഹ്.,.., സർ പറയു.,.,.,

” ഒരിക്കൽ.,.,.,
കുരുവംശത്തിലെ പിന്മുറക്കാരനും, അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു.

 

ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയൻ.,.,., തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ ‘സർപ്പസത്രം’ എന്ന ഉഗ്രയാഗം നടത്തി…,,., നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി..,.,.,.

 

എന്നാൽ, അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല…,,., ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു..,..,, രോഗവിമുക്തിയ്ക്കായി ഒരുപാട് വഴികൾ അദ്ദേഹം നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല..,.,..,

 

ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരുദിവസം അത്രിമഹർഷിയുടെ പുത്രനായ ആത്രേയമഹർഷി വരികയും രോഗവിമുക്തിയ്ക്കായി മഹാവിഷ്ണുവിനെ ഭജിയ്ക്കണമെന്ന് ഉപദേശിയ്ക്കുകയും ചെയ്തു..,..,.,
തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു.

 

ആ കഥ ഇങ്ങനെയാണ്…,.,.,.

 

പണ്ട്.,.,., പദ്മകല്പത്തിന്റെ ആദിയിൽ ബ്രഹ്മാവ് സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കേ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി..,.,..,

 

തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള വഴിയൊരുക്കിത്തരണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, പാതാളാഞ്ജനശിലയിൽ തന്റേതുതന്നെയായ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു.,.,.,.

 

വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്,.,.,., പിന്നീട് സന്താനഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി.,.,.. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന് സുതപസ്സിനും പ്രശ്നിയ്ക്കും മുന്നിൽ അവസാനം ഭഗവാൻ പ്രത്യക്ഷപ്പെടുകയും, താൻ തന്നെ മൂന്നുജന്മങ്ങളിൽ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നുജന്മങ്ങളിലും വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു..,.,.,.

 

അതനുസരിച്ച് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി ‘പ്രശ്നിഗർഭൻ’ എന്ന പേരിൽ അവതരിച്ചു. പ്രശ്നിഗർഭൻ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ ധ്രുവനുവേണ്ടി പുതിയൊരു ലോകം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു.,..,.,.,.

ത്രേതായുഗത്തിലെ അടുത്ത ജന്മത്തിൽ സുതപസ്സ്, കശ്യപനായും പ്രശ്നി അദിതിയായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി ‘വാമനൻ’ എന്ന പേരിൽ അവതരിച്ചു.,.,.,.

 

പിന്നീട്.,.,,

 

ദ്വാപരയുഗത്തിലെ അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പ്രശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ‘കൃഷ്ണൻ’ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

 

മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ പുതിയ വാസസ്ഥാനമായ ദ്വാരകയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയ ഭഗവാൻ, അവിടെ ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു…,.,.,

 

വൈഷ്ണവവാതാരമായ ഭഗവാൻ, എന്നും രാവിലെ പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ദ്വാപരയുഗത്തിന്റെ അവസാനമായി..,.,., ഭഗവാന് തന്റെ യഥാർത്ഥ വാസസ്ഥാനമായ വൈകുണ്ഠത്തിലേയ്ക്ക് മടങ്ങാനുള്ള സമയമായി..,.,.,.

 

വൈകുണ്ഠാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ ഉദ്ധവരെ ഭഗവാൻ വിളിച്ചുവരുത്തുകയും അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു.

 

ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ ദ്വാരക സമുദ്രത്തിനടിയിലാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചുപോകും. എന്നാൽ, മൂന്നുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം മാത്രം, മഹാപ്രളയത്തെ അതിജീവിച്ച് കടൽവെള്ളത്തിൽ ഒഴുകിനടക്കും..,.,

 

താങ്കൾ അത് ദേവഗുരുവായ ബൃഹസ്പതിയ്ക്ക് സമ്മാനിയ്ക്കുക. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാൻ ബദരീകാശ്രമത്തിലേയ്ക്ക് പോകുക. അധർമ്മം നിറയുന്ന കലിയുഗത്തിൽ, ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.

 

ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ ദ്വാരകയിൽ വലിയൊരു സമുദ്രപ്രളയമുണ്ടായി..,.., ദേവശില്പിയായ വിശ്വകർമ്മാവ് നിർമ്മിച്ചതും മനോഹരമായ കൊട്ടാരങ്ങളോടും പൂന്തോട്ടങ്ങളോടും കൂടിയതായിരുന്ന ദ്വാരക,,,,,, അതിൽ പൂർണ്ണമായും നശിച്ചുപോയി.,.,.,.

 

ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി..,.,.,. ഉദ്ധവർ ഇതിനോടകം തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകും മുമ്പ് അദ്ദേഹം ദേവഗുരുവായ ബൃഹസ്പതിയെ വിളിയ്ക്കുകയും വിഗ്രഹത്തെപ്പറ്റി ബോധിപ്പിയ്ക്കുകയും ചെയ്തു.,.,.,.

 

ബൃഹസ്പതി ദ്വാരകയിലെത്തുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. പക്ഷേ, തൊട്ടുപിന്നാലെ അദ്ദേഹം ആ കാഴ്ച കണ്ടു.,.,.,.,

മൂന്നുജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം.,.,.., മഹാപ്രളയത്തെ അതിജീവിച്ച് ഉപ്പുവെള്ളത്തിൽ ഒഴുകിനടക്കുന്നു.,.,.,.,പക്ഷേ,.,.,.,. മഹാപ്രളയം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തുവരെ പോകാൻ കഴിഞ്ഞില്ല..,.,.

 

ബൃഹസ്പതി, തന്റ് ശിഷ്യനായ വായുദേവനെ വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ വരുണന്റെ സഹായത്തോടെ തിരമാലകളുടെ ദിശ മാറ്റി വിഗ്രഹം തന്റെ ഗുരുവിനടുത്തെത്തിയ്ക്കുകയും ചെയ്തു.,.,.,.. തുടർന്ന് വിഗ്രഹവുമായി പുറപ്പെടാൻ ബൃഹസ്പതിയും വായുദേവനും നോക്കുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്.,.,.,.,എവിടെ പ്രതിഷ്ഠിയ്ക്കണം.,.,.,.,

 

ആ സമയത്ത്,.,.,.,. വിഗ്രഹം ഭാർഗ്ഗവക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്ന് ഒരു അശരീരിയുണ്ടായി..,.,. അതനുസരിച്ച് ബൃഹസ്പതിയും വായുദേവനും ആകാശമാർഗ്ഗം ഭാർഗ്ഗവക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു..,.,

 

പോകുന്ന വഴിയിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്,.,.,.., കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം കണ്ടു..,.,.,.

 

സ്വച്ഛസുന്ദരമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തി.,.,.,..

 

ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് ബൃഹസ്പതിയ്ക്കും വായുദേവന്നും തോന്നി. അപ്പോൾത്തന്നെ, അവർ ഒരു കാഴ്ച കണ്ടു. ലോകമാതാപിതാക്കളായ ശിവഭഗവാനും പാർവ്വതീദേവിയും ആനന്ദതാണ്ഡവമാടുന്നു..,.,.,,

 

ഈ കാഴ്ച കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. ഒട്ടും പ്രതീക്ഷിയ്ക്കാത്ത സ്ഥലത്ത് ശിവനെ കണ്ടതിന്റെ കാരണം അന്വേഷിച്ച ദേവഗുരുവിനോട് താൻ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നുവെന്ന് ശിവൻ പറഞ്ഞു…,,.,.,

 

തുടർന്ന്,.,.,., പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.

 

” എന്ന് വച്ചാൽ..,,.,.

 

” മനസിലായില്ലേ.,.,.,

 

” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.

 

” അതേ .,.,.,.,

സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.

ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം

ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,..

 

 

************ തുടരും**************

No comments