Top Stories

ശ്രീരാഗം 10

 

Sreeragam Part 10 | Author : Thamburaan




പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു ശിവപാർവതിമാർ അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.

 

” എന്ന് വച്ചാൽ..,,.,.

 

” മനസിലായില്ലേ.,.,.,

 

” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.

 

” അതേ .,.,.,.,
സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.

 

ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം.,.,.,.

 

ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,.. അവർക്ക് അത് കേട്ടിട്ട് ചെറിയ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.,.,, എങ്കിലും അത് അവർ വളരെ വിദഗ്ദ്ധമായി മറച്ചു,..,. എന്നിട്ട്  പ്രൊഫസറിനോട് പറഞ്ഞു

” ഒക്കെ സർ.,.,., വളരെ ഉപകാരം.,..,.,


 


” എങ്കിൽ ശരി.,.,.,, നിങ്ങൾ വന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ആ കോണ്ഫറൻസിന്റെ ഇടയിൽ നിന്നും എണീറ്റ്‌ വന്നതാണ്.,..,,


 


” അയ്യോ..,,., സാർ.,.,., ഞങ്ങൾ വന്നത് ഒരു ബുദ്ധിമുട്ട് ആയോ.,.,.,


 


” ഏയ്‌.,.,, ഒരിക്കലും ഇല്ല.,.,., പ്രൊഫസർ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്.,.,,. എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.,…,., അദ്ദേഹം പറഞ്ഞാൽ പിന്നെ എനിക്ക് അതിന് എതിർവാക്കില്ല.,.,.,.. നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.,.,.,


 


” പ്ലഷർ ഈസ് മൈൻ.,.. അപ്പോ.,,., ഞങ്ങൾ ഇറങ്ങട്ടെ.,.,.,.


 


” എന്നാൽ അങ്ങനെയാകട്ടെ.,.,.,. കാണാം.,.,.,


 


” കാണാം.,.,.,.


 


അവർ പരസ്പരം ഹസ്തദാനം ചെയ്തു.,,.,.,


 


പിന്നെ പതുക്കെ ഓഫിസ് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.,.,.


വണ്ടിയുടെ അടുത്തേക്ക് നടന്നു.,.,.,


 


ദേവൻ ആണ് ഡ്രൈവ് ചെയ്തത്.,.,., അവൻ വണ്ടി റോഡിലേക്ക് ഇറക്കാൻ തുടങ്ങുമ്പോൾ അവരുടെ വണ്ടിയിൽ തട്ടി തട്ടിയില്ല എന്ന രീതിയിൽ ഒരു സൂപ്പർ ബൈക്ക് മുന്നിലൂടെ ചീറിപ്പാഞ്ഞു പോയി.,.,


.


” നീയൊക്കെ ആരുടെ അപ്പൂപ്പന് വായുഗുളിക വാങ്ങാൻ പോണതാടാ.,.,.,.,


 


” ഓഹ്.,..,, പിന്നെ നീ ഗ്ലാസ് കേറ്റി ഇട്ടിട്ട് തെറി വിളിച്ചാൽ,..,,., ആ പോയവൻ കേട്ടത് തന്നെ.,.,.


 


” ഈ തലതെറിച്ച പിള്ളേര് കാരണം വണ്ടിയും കൊണ്ട് പുറത്തിറങ്ങാൻ പറ്റില്ലല്ലോ.,.,. ഇവനൊക്കെ ചുമരിൽ മാല ഇട്ട് ഇരിക്കാൻ അത്രക്ക് കൊതി ആണോ,..,.,


 


” നീ വണ്ടിയെടുക്ക്..,.,.,.


 


” എങ്ങോട്ടാ.,..,, വീട്ടിലേക്കല്ലേ.,.,.


 


” ആഹ്.,.,.,


 


ദേവൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു.,.,.


*************************


 


ശ്രീദേവി ഊണ് കഴിച്ചതിന് ശേഷം മുകളിൽ വന്നു കിടക്കുകയായിരുന്നു.,.,., മനസ്സിൽ ഓർമ്മകൾ മിന്നിമറയുന്നു..,.,.


 


പണ്ട് എന്നും ശ്രീയേട്ടന്റെ കയ്യും പിടിച്ചു സ്‌കൂളിൽ പോയതും.,.

മഴക്കാലത്ത് കോരിച്ചൊരിയുന്ന മഴ കൊണ്ട് വന്നതിന് രാധമ്മയുടെ കയ്യിൽ നിന്നും വഴക്ക് കേൾക്കുന്നതും.,,.


 


തന്നെ തള്ളി ഇട്ട ചെറുക്കനെ ശ്രീയേട്ടൻ ഇടിച്ചു മൂക്കിൽ നിന്നും ചോര വരുത്തിയതും.,.,.,

അതിന്റെ പേരിൽ വല്യച്ഛൻ ശ്രീയേട്ടനെ തല്ലിയതും.,.


 


ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ചിരിയോടെ ആ തല്ലുകൾ എല്ലാം ഏറ്റുവാങ്ങിയതും.,.,


പിന്നെ വല്യച്ഛൻ ഇട്ട് കൊടുത്ത മാല തനിക്ക് നൽകിയതും.,.,.,.


പിന്നെ.,.,

തനിക്ക് വേണ്ടി മാങ്ങ പറിക്കാൻ കയറി മാവിന്റെ മുകളിൽ നിന്നും വീണതും.,.,..,


 


അങ്ങനെ പഴയ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി,..,., പതിയെ ശ്രീദേവി ഉറക്കത്തിലേക്ക് വഴുതി വീണു..,.,.


 


” ശ്രീയേട്ടാ.,.,.,


 


കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ശ്രീഹരിയെ ശ്രീക്കുട്ടി വിളിച്ചു ,.,,.,., അവൻ പതിയെ കണ്ണ് തുറന്ന് അവളെ നോക്കി.,.,., എന്നിട്ട് ചോദിച്ചു.,..,,


 


” എന്താ.,., ശ്രീക്കുട്ടി..,,.,


 


” ഒത്തിരി വേദനയുണ്ടോ..,,.,.


 


” ഒത്തിരി ഒന്നും ഇല്ല.,.,., കുറേശ്ശേ.,.,.,


 


അവൻ അത് പറഞ്ഞപ്പോഴേക്കും ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.,.,.,


 


” ഞാൻ .,.,.,ഞാൻ.,.,, കാരണം ആണല്ലേ.,.,., ശ്രീയേട്ടാ.,.


 


” ഏയ്‌.,.,., അല്ല ശ്രീക്കുട്ടി.,.., ആ പുളിയുറമ്പിൻ കൂട്ടിൽ കൈ തട്ടിയതാണ് കുഴപ്പമായത്.,.,.,


 


” ന്നോട്.,.,, ദേഷ്യം ണ്ടോ.,.,.,.


 


” എന്തിന്.,.,.,


 


” ഞാൻ അല്ലെ പറഞ്ഞത് പഴുത്ത മാമ്പഴം വേണം എന്ന്.,.,., അല്ലെങ്കിൽ ശ്രീയേട്ടൻ മാവിൽ വലിഞ്ഞു കേറില്ലല്ലോ.,.,., ഇത്രേം വേദന തിന്നേണ്ടി വരില്ലല്ലോ.,.,.,


 


അതും പറഞ്ഞു ശ്രീക്കുട്ടി പൊട്ടികരഞ്ഞു.,.,.,


” അതൊന്നും സാരല്യ ശ്രീക്കുട്ടി..,.,.,. എനിക്ക് ഒന്നും പറ്റിയില്ലല്ലോ.,..,, ആകെ പുറത്ത് ഇത്തിരി മുറിഞ്ഞു.,,., അത്രേയുള്ളൂ.,.,.,.


 


” ന്നോട് നുണ പറയണ്ട.,.,., ഞാൻ കേട്ടതാണ്.,.,., വല്യച്ഛൻ അമ്മയോടും രാധമ്മയോടും പറയുന്നത്.,.,


 


” അതൊന്നും കുഴപ്പമില്ല.,..,.,


 


” എന്തിനാ..,, ശ്രീയേട്ടാ.,.,., ഞാൻ പറയുന്നത് ഒക്കെ ചെയ്യാൻ പോണത്.,.,., അതോണ്ടല്ലേ ഇങ്ങനെ ഒക്കെ.,…,


 


” ന്റെ ശ്രീക്കുട്ടിക്ക് അല്ലാതെ.,..,., വേറെ ആർക്ക് വേണ്ടിയാണ് ഞാൻ ഇതൊക്കെ ചെയ്ത് കൊടുക്കുക.,.


 


അത് കേട്ടതും.,.,., ശ്രീക്കുട്ടിയുടെ മുഖത്ത് വിഷാദത്തിന്റെ ഇടയിലും ഒരു പുഞ്ചിരി വിടർന്നു.,.,.,


 


” മോളെ,.,.,., ശ്രീക്കുട്ടി…,.,.,


 


രാധമ്മയുടെ വിളി കേട്ടാണ് ശ്രീദേവി ഉറക്കത്തിൽ നിന്നും ഉണർന്നത്.,.,.,.,.


 


” ആഹ്..,,., രാധമ്മേ.,.,., ദാ വരണു.,.,.,


 


വിളി കേട്ടത്തിന് ശേഷം പതുക്കെ അഴിഞ്ഞു കിടന്നു മുടി എല്ലാം വാരികെട്ടി.,.,., പതുക്കെ ബെഡിൽ നിന്നും എണീറ്റ്‌ താഴേക്ക് ചെന്നു.,.,.,.,..


 


പതിവില്ലാതെ രാധമ്മ ഈ സായാഹ്‌മ സമയത്ത് അടുക്കളയിൽ തകൃതിയായി പണികൾ ചെയ്യുന്നത് കണ്ടുകൊണ്ടാണ് ശ്രീദേവി അടുക്കളയിലേക്ക് കയറി വന്നത്.,.,..


 


” എന്താ രാധമ്മേ..,,., ഇന്ന് ഇത്രക്ക് പണി.,.,


 


” ഒന്നുല്യാ.,.,.,ശ്രീക്കുട്ടി.,.,., നല്ല വരിക്കചക്ക കിട്ടി.,.,.,.


 


” അതിനെന്താ ഇപ്പൊ.,.,.,.


 


” അല്ല.,.,., ശ്രീക്കുട്ടന് ചക്കയട ഒത്തിരി ഇഷ്ടമാണ്.,.,. അവർ വരുമ്പോൾ കൊടുക്കാമല്ലോ..,,.,.


 


” ദേ രാധമ്മേ.,.,.,., ഞാൻ പറഞ്ഞിരുന്നു.,.,.., എനിക്കൊരു കാര്യം കൂടി ഉറപ്പിക്കാൻ ഉണ്ടെന്ന്..,,.,


 


” അതിന് ഞാൻ ഒന്നും ചോദിക്കാൻ പോണില്ല ശ്രീക്കുട്ടി.,..,.


 ” പിന്നെ എന്തിനാണ് ഇപ്പൊ ഇങ്ങനെ ഒരു പരിപാടി..,,.

അതും ഇത്രയും കാലം ഉണ്ടാക്കാത്ത ഒരു ചക്കയട.,.,,.


 


” അത് പിന്നെ..,,., ശ്രീക്കുട്ടന് വല്യ ഇഷ്ടമല്ലേ.,.,., അത് ഓർത്തപ്പോൾ.,.,.,


 


” അതാണ് ഞാൻ പറഞ്ഞത്.,,.,,., ഇതൊന്നും വേണ്ടാ എന്ന്.,.,.,.


 


” എന്നാലും മോളെ.,..,.,


 


” ന്റെ രാധമ്മേ..,.,.,, ശ്രീയേട്ടൻ എന്തിനാണ് ഈ ഒളിച്ചു കളിക്കുന്നത് എന്ന് ആദ്യം കണ്ടു പിടിക്കണ്ടേ.,.,.,.,


 


” ഹമ്.,.,.,.


 


രാധമ്മ തല കുനിച്ചു കൊണ്ട് മൂളി.,.,.,


 


” അത് വരെ ഇത് നമ്മൾ രണ്ടുപേർ മാത്രം അറിഞ്ഞാൽ മതി.,.,., അതൊണ്ടല്ലേ രാധക്കുട്ടി..,,., ഞാൻ ഇങ്ങനെ പറയുന്നേ..,,.,.


 


” അപ്പൊ പിന്നെ ..,,., ഇനി ഇതൊക്കെ എടുത്ത് കളഞ്ഞേക്കാം..,., ല്ലേ.,.,.


 


” ഹമ്.,.,., എന്റെ രാധക്കുട്ടി.,.., ഇങ്ങനെ മുഖം വീർപ്പിച്ചു പിടിക്കാതെ.,..,, ഇത്രേം പാട് പെട്ട് ഉണ്ടാക്കിയതല്ലേ.,.,., ഇത് അവർക്ക് കൊടുക്കാം.,.,.,

പക്ഷെ.,.,.,


 


” എന്താണ് ഒരു പക്ഷെ.,.,.,.,


 


” നമ്മൾ ഇവിടെ പറഞ്ഞ ഒന്നും അവർ അറിയരുത്.,..,


 


” ഇല്ല..,., ഞാൻ ഒന്നും പറയില്ല.,.,.,


 


രാധമ്മ സന്തോഷം കൊണ്ട് ചിരിച്ചു കൊണ്ട് തലയാട്ടി സമ്മതിച്ചു.,..,.,,


 


**************************


 


ശ്രീഹരിയുടെ ചിന്ത മുഴുവനും ഡോക്ടർ പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നു.,.,.,. ദേവൻ ഒരു മീഡിയം സ്പീഡിൽ ആണ് വണ്ടി ഓടിച്ചിരുന്നത്.,.,., അതിനിടയിൽ ശ്രീഹരിയെ നോക്കിയപ്പോൾ സീറ്റിൽ കണ്ണടച്ചു ചാരി കിടക്കുന്ന ശ്രീഹരിയെ ദേവൻ കൈ കൊണ്ട് തട്ടി വിളിച്ചു.,..,.


 


” ടാ.,.., നീ ഉറങ്ങുകയാണോ.,.,.,.


ശ്രീഹരി കണ്ണുകൾ തുറക്കാതെ തന്നെ മറുപടി പറഞ്ഞു.,.


 


” അതേ.,.,., നീ നേരെ നോക്കി വണ്ടി ഓടിക്കു.,.,..,


 


” ഞാൻ .,.,., എന്താ നിന്റെ ഡ്രൈവർ ആണോ..,,., ഇങ്ങോട്ട് നോക്കേടാ.,.,.


 


” നിനക്ക് ഇപ്പൊ എന്താ വേണ്ടേ.,..,., നിനക്ക് ഓടിക്കാൻ വയ്യെങ്കിൽ പറ ഞാൻ ഓടിക്കാം..,,.,.


 


ശ്രീഹരി ദേവനെ നോക്കിക്കൊണ്ട് പറഞ്ഞു.,.,.


 


” ചൂടാവാതെ മോനെ..,., ചുമ്മാ വണ്ടി ഓടിക്കൽ ചടപ്പ് ആണെടാ.,..,, അതാ ഞാൻ നിന്നെ ഉറക്കത്തിൽ നിന്നും എണീപ്പിച്ചത്.,.,.,.


 


” ഞാൻ ഉറങ്ങുകയൊന്നും അല്ല..,.,., ആ പ്രൊഫസർ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒന്ന് ആലോചിച്ചതാണ്.,.,


 


” എന്ത് പറ്റി.,.,.,


 


” അല്ല.,.,., ഇനി അങ്ങോട്ട് മുൻപത്തെ പോലെ കാര്യങ്ങൾ എളുപ്പം ആണെന്ന് തോന്നുന്നില്ല.,.,.


 


” എന്തേ ഇപ്പൊ അങ്ങനെ തോന്നാൻ.,.,.


 


” ഇത്തവണത്തെ ക്ലൂ നമ്മളെ കൊണ്ടുപോകുന്നത് ഗുരുവായൂർ അമ്പലത്തിലേക്ക് ആണ്.,..,.,


 


” അതിന്.,..,


 


” ഇനിയുള്ള കാര്യങ്ങൾ.,., കണ്ടുപിടിക്കാൻ അല്ലെങ്കിൽ മനസ്സിൽ ആക്കാൻ നമ്മൾ കുറച്ചു പാട് പെടും എന്ന് തോന്നുന്നു.,.,.,


 


” നമ്മുക് ഇതൊന്ന് പ്ലാൻ ചെയ്യണ്ടേ.,..,,


 


” ആഹ് ..,,.,, ചെയ്യണം.,.,.,. വൈകുന്നേരം നോക്കാം.,.,


 


” എന്തായാലും നീ ആ ബാഗിൽ നിന്നും പെൻഡ്രൈവ് ഇങ്ങെടുത്തെ.,.,., അതിൽ കുറച്ചു പാട്ടുകൾ ഉണ്ട്..,.,. അത് പ്ലേ ചെയ്യാം.,..,,.,


 


ശ്രീഹരി പുറകിലേക്ക് തിരിഞ്ഞു സീറ്റിൽ വച്ചിരുന്ന ബാഗിൽ നിന്നും പെൻഡ്രൈവ് എടുത്തു.,.,.,. അപ്പോഴാണ് അവൻ തങ്ങളുടെ പുറകിൽ ചുറ്റി തിരിയുന്ന ഒരു ബൈക്ക് ശ്രദ്ധയിൽ പെട്ടത്.,.,.,.



ഡോക്ടറുടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ തങ്ങളുടെ മുന്നിലൂടെ സ്പീഡിൽ ഓടിച്ചു പോയ അതേ ബൈക്ക്.,.,.,,.


 


ദേവൻ ഇതൊന്നും ശ്രദ്ധിക്കാതെ ശ്രീഹരിയുടെ കയ്യിൽ നിന്നും പെൻഡ്രൈവ് വാങ്ങി പാട്ട് പ്ലേ ചെയ്തു…,., ദേവൻ പിന്നെ അടിച്ചുപൊളി പാട്ടിന്റെ ആളാണ്..,., വണ്ടിയിൽ സെറ്റ് ചെയ്തിരിക്കുന്നത് ഹർമന്റെ ഓഡിയോ സിസ്റ്റം ആണ്.,.,., പക്കാ പ്യുവർ ബാസ്സ്.,.,.,


 


വേൽമുരുകാ ഹരോ ഹരാ

വേലായുധാ ഹരോ ഹരാ


 


ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം

വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം

ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം

ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം


 


ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്

കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ


 


വേൽമുരുകാ ഹരോ ഹരാ ഹോ…

വേലായുധാ ഹരോ ഹരാ ഹോയ്

വേൽമുരുകാ ഹരോ ഹരാ ഹോ

വേലായുധാ ഹരോ ഹരാ


 


ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ തിരുവന്നൂരിൽ വടിവേലൻ വന്നു

ഈ ശൂരപദ്മൻ്റെ ശൗര്യമടക്കാനല്ലോ

സേനാപതിയായ് തിരുമുരുകൻ വന്നു


 


പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ

തേരും തിറയുമുണ്ടേ ഹോയ്

മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം

തെയ്യത്തിൻ ലഹരിയുണ്ടേ..

വെട്ട്രിവേൽമുരുകാ മുരുകാ


 


വേൽമുരുകാ ഹരോ ഹരാ ഹോ

വേലായുധാ ഹരോ ഹരാ ഹോയ്

വേൽമുരുകാ ഹരോ ഹരാ ഹോ

വേലായുധാ ഹരോ ഹരാ


 


തന്റെ പുറകെ ഒരുത്തൻ ബൈക്കിൽ കറങ്ങിത്തിരിയുന്നത് അറിയാതെ ദേവൻ വണ്ടിയുടെ ഹാൻഡ്റെസ്റ്റിൽ താളം പിടിച്ചുകൊണ്ട് ഇരുന്നു.,.


 


പാട്ടിന്റെ താളം മുറുകി വന്നപ്പോൾ വണ്ടിയുടെ സ്പീഡ് നൂറിന് മുകളിൽ എത്തി.,.,.ശ്രീഹരി ഇടക്കിടെ പുറകിൽ ബൈക്കിൽ വരുന്നവനെ നോക്കുന്നുണ്ട്.,.,., അവനും

ബൈക്കിൽ തൊട്ടു പിന്നാലെ പിടിക്കുന്നുണ്ട്..,,.,.


ശ്രീഹരി പെട്ടെന്ന് ദേവനോട് പറഞ്ഞു..


 


” ടാ..,., നീ വണ്ടി ഇവിടൊന്ന് നിർത്തിയെ.,..


 


” എന്താടാ.,.,., ഈ നടുറോഡിൽ എന്തിനാണ് നിർത്തുന്നത്.,.,.


 


” നീ സൈഡിലേക്ക് പെട്ടെന്ന് ചവിട്ടി നിർത്ത്.,.,.,


 


ദേവൻ പെട്ടെന്ന് വണ്ടി ഒതുക്കി നിർത്തി..,,., ശ്രീഹരി പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ബൈക്കിൽ വന്നവനും വണ്ടി ഒതുക്കുന്നത് കണ്ടു.,.,.,.,


 


ശ്രീഹരി ഒന്ന് ചിരിച്ചു.,..,, അത് കണ്ട് ദേവൻ എന്താണ് കാര്യം എന്ന് ചോദിച്ചു.,.,., ശ്രീഹരി കണ്ണുകൊണ്ട് പുറകിലേക്ക് നോക്കാൻ പറഞ്ഞു.,.. ദേവന് അപ്പോഴും കാര്യം മനസ്സിലായില്ല.,.,.,


 


ശ്രീഹരിയും ദേവനും പതുക്കെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.,., ശ്രീഹരി കൈ കാലുകൾ എല്ലാം ഒന്ന് കുടഞ്ഞു.,.., പിന്നെ കയ്യിലെ വള ഒന്ന് മുറുക്കി..,,., ഷർട്ടിന്റെ കൈ ഒന്നുകൂടി മടക്കി.,., പതിയെ ബൈക്കിന് നേരെ നടക്കാൻ തുടങ്ങി..,.,.,.,


 


അത് കണ്ടപ്പോൾ തന്നെ ആ ബൈക്കിൽ വന്നയാൾ പെട്ടെന്ന് തന്നെ ബൈക്ക് തിരിച്ചു വന്ന വഴിക്ക് പോയി.,.


അത് കണ്ട് ശ്രീഹരി ഒന്ന് മന്ദഹസിച്ചു.,.,. പിന്നെ ഡ്രൈവിങ് സീറ്റിലേക്ക് കയറി.,.,., അപ്പോൾ ദേവൻ അവനോട് ചോദിച്ചു.,.,.,


 


” എന്താടാ .,.., എന്താ സംഭവം.,..,


 


” ഇവൻ കുറെ നേരമായി നമ്മുടെ പുറകിൽ ഉണ്ട്.,.,.,.ആ പ്രൊഫസറുടെ വീടിന്റെ മുന്നിൽ വച്ചു ഒരുത്തൻ കയറി പോയില്ലേ ..,,.,


 


” ആഹ്..,., അവൻ ആണോ ഇത്..,,.,


 


” അതേ..,, അവൻ തന്നെ.,.,, അവനെ ആരോ അയച്ചതാണ്.,.,., നമ്മളെ ഫോളോ ചെയ്യാൻ.,., ആഹ് വരുന്നിടത്ത് വച്ചു കാണാം.,.,..


 


” ആഹ്.,.,., എന്നാൽ നീ വണ്ടി എടുക്ക്.,..,


 


ശ്രീഹരി വണ്ടി മുൻപോട്ടെടുത്തു..,,.,


 


**************************


രാധമ്മ ഉമ്മറത്ത് ഇരിക്കുമ്പോഴാണ് ശ്രീഹരിയുടെ വണ്ടി അങ്ങോട്ട് വരുന്നത് കണ്ടത്.,.,.,
വണ്ടി ഗേറ്റ് കടന്ന് അകത്തേക്കു കയറ്റി നിർത്തിയതിനുശേഷം ശ്രീഹരിയും ദേവനും പുറത്തിറങ്ങി.,.,.,.

 

ശ്രീഹരി  രാധമ്മയെ നോക്കി ചിരിച്ചു.,.,.,. രാധമ്മ അവരെ കൈകാട്ടി വിളിച്ചു.,.,.,

 

രണ്ടുപേരും പതുക്കെ മുറ്റത്തേക്ക് നടന്നുവന്നു.,.,,. രാധമ്മ അവരോട് ചോദിച്ചു ,.,.

 

” നിങ്ങൾ ചായ കുടിച്ചുവോ.,.,.

 

” ഇല്ല രാധമ്മേ.,.,., ഇപ്പൊ ചെന്നിട്ട് വേണം ചായ വെക്കാൻ,..,.,

 

” എന്നാൽ ഇനി ചായ ഉണ്ടാക്കാനൊന്നും നിക്കണ്ട.,.,.
വല്ലതും എടത്ത് വാക്കാനുണ്ടെങ്കിൽ വച്ചിട് വാ.,..,

 

” ആഹ്..,, രാധമ്മേ..,,., ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം.,.,.,

 

” ആഹ്.,., എന്നാൽ വേഗം ചെല്ലു.,.,.,

 

” ശരി രാധമ്മേ.,..,,

 

” വേഗം ഫ്രഷ് ആയി വാ.,.,., നല്ല ചക്കയട ഉണ്ടാക്കി വച്ചിട്ടുണ്ട്.,.,,. അത് ചൂടാറിയാൽ പിന്നെ തിന്നാൻ അത്ര രുചി കാണില്ല.,.,.,.

 

” ഞങ്ങൾ ദേ പോയി ദാ വന്നു..,,.,

 

ദേവൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു.,.,, പുറകെ ശ്രീഹരിയും.,.,., അവർ തിരിച്ചു ഔട്ഹൗസിൽ എത്തി.,., ദേവൻ ഫ്രഷ് ആകാൻ പോയപ്പോൾ ശ്രീഹരി കുറച്ചു നേരം ബെഡിൽ കിടന്നു.,.,., അവന്റെ മനസ്സ് പുറകോട്ട് സഞ്ചരിച്ചു.,.,.,

 

പണ്ട് സ്‌കൂൾ വിട്ട് വരുമ്പോൾ തനിക്കായി തന്റെ ഏറ്റവും പ്രീയപ്പെട്ട പലഹാരമായ ചക്കയട ഉണ്ടാക്കി വച്ചു കാത്തിരിക്കുന്ന രാധമ്മ.,.,.,.

 

വീട്ടിൽ ചിലദിവസങ്ങളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഞാൻ കഴിക്കാതെ വാശി പിടിക്കുമ്പോൾ തനിക്ക് വേണ്ടി മാത്രം താൻ പറയുന്നതെന്തും ഉണ്ടാക്കി തരുന്ന രാധമ്മ.,.,.,.

 

ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് കഴിക്കാൻ ആയി തന്നു വിടുന്ന ഭക്ഷണം കഴിക്കാതെ തിരിച്ചു കൊണ്ടു വരുമ്പോൾ തന്നെ വഴക്കു പറയുന്ന രാധമ്മ.,.,,

 

എന്നിട്ട് അപ്പോൾ തന്നെ ഒരു പാത്രത്തിൽ ചോറും കറിയും ആയി എൻറെ പുറകെ നടന്നു വാരി തന്നിരുന്ന രാധമ്മ.,.,.,

 അവസാനമായി ഞാൻ രാധമ്മയെ കാണുന്നത് അന്ന് ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോകുമ്പോൾ ആണ്.,., അന്ന് എന്നെ പിരിയുന്നതിൽ ഏറ്റവും വേദനിച്ച രണ്ടു മനസുകളിൽ ഒരെണ്ണം രാധമ്മയും മറ്റേത് തന്റെ ശ്രീക്കുട്ടിയും ആയിരുന്നു.,.,,

 

ഇന്ന് അവർ രണ്ടുപേരും തന്റെ കയ്യെത്തും ദൂരത്ത് ഉണ്ട്.,,., എന്നാലും അവരെ ചേർത്തു നിർത്തുന്നതിൽ നിന്ന് എന്തോ ഒന്ന് തന്നെ വിലക്കുന്നു.,.,.,

 

അത്.,.,., ശ്രീക്കുട്ടിയോടുള്ള തന്റെ പ്രണയമാണോ.,.,. അതോ അവൾ തന്നെ തിരിച്ചു സ്നേഹിക്കില്ലയോ എന്ന ഭയമാണോ.,.,. അറിയില്ല.,.,.,

 

അധികം താമസിയാതെ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തണം.,., ആ നെറ്റിയിൽ ചുംബിക്കണം.,.
രാധമ്മയുടെ മടിയിൽ കിടന്നുറങ്ങണം.,.,.

 

ദേവൻ കുളി കഴിഞ്ഞിറങ്ങി തന്നോട് ഫ്രഷ് ആകുന്നില്ലേ എന്ന് ചോദിക്കുന്നത് കേട്ടപ്പോഴാണ് ശ്രീഹരി തന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.,.,.,

 

കൺകോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചുകൊണ്ട് അവൻ ടവ്വലും എടുത്ത് ബാത്റൂമിലേക്ക് നടന്നു.,.,. പക്ഷെ ഉറ്റ ചങ്ങാതിയായ ദേവൻ അത് കണ്ടിരുന്നു,…,.

 

ശ്രീഹരി പെട്ടെന്നു തന്നെ കുളിച്ചിറങ്ങി.,.,., പിന്നെ ഡ്രസ്സ് മാറി ശ്രീനിലയത്തിലേക്ക് പോയി.,..,.,രാധമ്മ അവരെ കാത്ത് ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.,.,.,. അത് കണ്ട് ദേവൻ രാധമ്മയോട് ചോദിച്ചു..,.

 

” എന്താ രാധമ്മേ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.,.,

 

” പ്രതേകിച്ചു ഒന്നും ഇല്ല കുട്ടി.,…,. നഷ്ടപ്പെട്ടു എന്ന് കരുതിയ എന്തൊക്കെയോ തിരിച്ചുകിട്ടാൻ പോകുന്നു എന്ന ഒരു തോന്നൽ.,, നിങ്ങൾ അകത്തേക്ക് വാ.,.,.

 

അവർ അകത്തേക്ക് കയറി.,.,. ഡൈനിങ് ഹാളിലേക്ക് ചെന്നു.,..,, അവിടെ ശ്രീദേവി ഇരിപ്പുണ്ട്.,.,. ശ്രീദേവി ദേവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..,

 

എന്നാൽ അവൾക്ക് ശ്രീഹരിയുടെ മുഖത്തേക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.,.., എങ്ങാനും നോക്കിപ്പോയാൽ ചിലപ്പോൾ അവൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കില്ല എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു.,.,.,.

 

അത്കൊണ്ട് തന്നെ അവൾ പ്ളേറ്റിൽ മുറിച്ചു വച്ചിരുന്ന അടയുടെ കഷ്ണങ്ങൾ എടുത്ത് കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.,.,..

 

ശ്രീഹരി അവളെ നോക്കി എങ്കിലും ശ്രീദേവി മുഖം കുനിച്ച് സ്പൂണുപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് കണ്ടത്.,.,.,.

 

രാധമ്മ തന്നെ ദേവനും ശ്രീഹരിക്കും ചക്കയട വിളമ്പി നൽകി,.,.,. ഒപ്പം ചായയും പകർത്തി നൽകി.,.,.
എന്നിട്ട്  ശ്രീഹരിയോട് പറഞ്ഞു.,.,.,


” കഴിക്ക് മോനെ.,.,., മോന്റെ ഇഷ്ടപ്പെട്ട പലഹാരം ആല്ലേ..,.,.

 

ആ പറഞ്ഞത് കേട്ടതും ശ്രീദേവിയുടെ കയ്യിൽ നിന്നും സ്പൂൺ താഴെ വീണു.,.,., ഒപ്പം കഴിച്ചിരുന്ന ഭക്ഷണം നെറുകയിൽ കയറി അവൾ ചുമച്ചു.,..,

 

ശ്രീഹരി പെട്ടെന്ന് തന്നെ തനിക്കായി ഒഴിച്ചു വച്ച വെള്ളം അവൾക്ക് നൽകി.,.. വിറക്കുന്ന കൈകളോടെ ശ്രീദേവി ആ ഗ്ലാസ് വാങ്ങി വെള്ളം കുടിച്ചു..,.., അപ്പോഴും അവൾക്ക് ശ്രീഹരിയെ അഭിമുഖീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.,..,

 

അപ്പോൾ ശ്രീഹരി രാധമ്മയോട് ആയി ചോദിച്ചു.,.,.,

 

” എനിക്ക് ചക്കയട ഒത്തിരി ഇഷ്ടമാണ് എന്ന് ആരാണ് പറഞ്ഞത്.,.,..

 

ആ ചോദ്യം കേട്ടപ്പോൾ ശ്രീദേവിയുടെ മുഖം വിളറി വെളുത്തു.,.,., രാധമ്മയ്ക്കും പെട്ടെന്ന് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു.,..,.,

 

ദേവൻ ഇവരുടെ ഈ വെപ്രാളവും വിളർച്ചയും എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.,.,. പെട്ടെന്ന് തന്നെ ദേവൻ ഇടയിൽ കയറി പറഞ്ഞു.,..

 

” അത് ഞാൻ ആണ് പറഞ്ഞത് എന്ന് തോന്നുന്നു.,..,, അന്ന് സംസാരിച്ചിരുന്നപ്പോൾ.,.,.,

 

അത് കേട്ടപ്പോൾ രാധമ്മയുടെയും ശ്രീദേവിയുടെയും മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു.,.,.,. അപ്പോഴേക്കും ശ്രീദേവി കഴിച്ചു കഴിഞ്ഞിരുന്നു,.., പിന്നെ അവൾക്ക് എത്രയും വേഗം ശ്രീഹരിയുടെ മുൻപിൻ നിന്നും മാറണം എന്നും ഉണ്ടായിരുന്നു.,..,,

 

ശ്രീഹരിയുടെ അരികിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു പ്രത്യേക അനുഭൂതിയാണ്.,.,,. ചിലപ്പോൾ താൻ എല്ലാം മറന്നു ശ്രീയേട്ടാ എന്ന് വിളിച്ചു പോകും എന്ന് അവൾക്ക് തോന്നിയിരുന്നു.,.,.,

 

അവൾ പെട്ടെന്ന് തന്നെ ചക്കയട കഴിച്ച പ്ളേറ്റും ചായ കുടിച്ച ഗ്ലാസ്സും എടുത്ത് വേഗം അടുക്കളയിലേയ്ക്ക് നടന്നു.,.,

 

അപ്പോഴേയ്ക്കും ശ്രീഹരി ഒന്നുരണ്ട് ചക്കയട കഴിച്ചു കഴിഞ്ഞിരുന്നു.,.,., അത് കണ്ട് രാധമ്മ വീണ്ടും ഒരെണ്ണം കൂടി എടുത്ത് അവന്റെ പ്ളേറ്റിലേക്ക് ഇടാൻ പോയി.,.., എന്നിട്ട് പറഞ്ഞു…,..

 

” ഏറ്റവും ഇഷ്ടമുള്ള പലഹാരം ആണെന്ന് പറഞ്ഞിട്ട്,,., മതിയാക്കിയാൽ എങ്ങനെയാണ്,..,.

 

” ഇപ്പോൾ തന്നെ വയറു നിറഞ്ഞു രാധമ്മേ.,.,., അതൊണ്ടല്ലേ.,.,., പൊന്നു രാധമ്മയല്ലേ.,.,., മതിയായി.,.,


അവന്റെ ആ വിളി..,,,. അതേ സംസാര ശൈലി.,.,., ഇത് തന്റെ ശ്രീക്കുട്ടൻ തന്നെയാണ്.,.,..  അറിയാതെ തന്നെ രാധമ്മയുടെ കൈ ശ്രീഹരിയുടെ ശിരസിൽ തലോടി.,.,.,

 

അടുക്കളയിൽ നിന്നും ചക്കയട ഇട്ടു വച്ചിരുന്ന സ്റ്റീൽ പാത്രത്തിന്റെ അടപ്പും ആയി തിരിച്ചുവന്ന ശ്രീദേവി ഈ കാഴ്ച്ച കണ്ടു.,,..,.,

 

ഇനിയും കുറച്ചു സമയം കൂടി രാധമ്മ ശ്രീഹരിയുടെ ഒപ്പം ചിലവഴിച്ചാൽ മോനെയെന്നും വിളിച്ചു അവനെ കെട്ടിപ്പിക്കുമെന്ന് ശ്രീദേവിക്ക് തോന്നി..,.,

 

അവൾ കയ്യിൽ ഇരുന്ന സ്റ്റീൽ പാത്രത്തിന്റെ അടപ്പ് ശക്തിയായി നിലത്തേക്ക് ഇട്ടു.,.,. ശബ്ദം കേട്ട് എല്ലാവരും ഞെട്ടി.,., രാധമ്മ അങ്ങോട്ട് നോക്കിയപ്പോൾ കുനിഞ്ഞു നിന്ന് പാത്രത്തിന്റെ അടപ്പ് എടുക്കുന്ന ശ്രീദേവിയെ ആണ് കണ്ടത്.,.,.

 

രാധമ്മയ്ക്ക് കാര്യം മനസ്സിലായി.,.,., അവർ പെട്ടെന്ന് തന്നെ ശ്രീഹരിയുടെ തലയിൽ നിന്നും തന്റെ കൈ പിൻവലിച്ചു,.,.,., ഇതെല്ലാം ആരും അറിയുന്നില്ല എന്ന് ആയിരുന്നു രണ്ടുപേരുടെയും ചിന്തകൾ .,.,.,.,.

 

എന്നാൽ.,.,.,.,

 

ഇതെല്ലാം ദേവൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.,..,., അപ്പോഴേക്കും ശ്രീഹരി ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.,.,.,., ദേവനെയും ചായ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.,.,.., ദേവൻ അത് പെട്ടെന്ന് തന്നെകുടിച്ചു തീർത്തു.,.,..

 

പിന്നെ രണ്ടുപേരും എഴുന്നേറ്റ് കൈ കഴുകാൻ ആയി പോയി.,..,,,, ശ്രീദേവിയുടെ കണ്ണുകളിൽ രാധമ്മയോട് ഉള്ള ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു.,.,. ശ്രീദേവി കണ്ണുകൾ കൊണ്ട് രാധമ്മയെ ചീത്ത പറയുന്നുണ്ടായിരുന്നു.,.,

 

ദേവനും ശ്രീഹരിയും കൈ കഴുകി തിരിച്ചുവന്നു..,.,., രാധമ്മയോട് പറഞ്ഞതിന് ശേഷം അവർ പുറത്തേക്ക് ഇറങ്ങി.,.,..

 

ശ്രീഹരി ഔട്ഹൗസിലേക്ക് നടന്നു പോകുന്നത് രാധമ്മ ഉള്ളിൽ ഒരു തേങ്ങലോടെ നോക്കി നിന്നു.,.,.,  പെട്ടെന്ന് ആണ് രാധമ്മ തന്റെ പുറകിൽ നിൽക്കുന്ന ശ്രീദേവിയെ പറ്റി ഓർത്തത്‌.,.,.,

 

രാധമ്മ അവൾക്ക് മുഖം കൊടുക്കാതെ ഇരിക്കാൻ വേണ്ടി ശ്രീഹരിയും ദേവനും കഴിച്ച പ്ളേറ്റുകൾ കയ്യിൽ എടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.,..,
അപ്പോൾ .,.,.

 

” രാധമ്മേ ..,.

 

( ഉച്ചത്തിൽ ഉള്ള ഒരു വിളി ആണ് അവിടെ മുഴങ്ങി കേട്ടത്.,.,)

 

എന്ത് പണിയാണ് ഈ കാണിച്ചത്.,.,.


” അത് .,.,. അത്.,.,, മോളെ.,.,., ശ്രീക്കുട്ടനെ കണ്ടപ്പോൾ.,. അവന്റെ ആ രാധമ്മേ എന്നുള്ള വിളി കേട്ടപ്പോൾ .,.,., പെട്ടെന്ന് എന്റെ കൈ വിട്ടുപോയി.,.,.,.

 

” ഞാൻ പറഞ്ഞിരുന്നതല്ലേ.,..,, എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ കണ്ടുപിടിക്കാൻ ഉണ്ടെന്ന്,.,.., അവർക്ക് യാതൊരു വിധ സംശയവും തോന്നാൻ പാടില്ല,.,..

 

( രാധമ്മ തല താഴ്ത്തി നിന്നു.,.,. ശ്രീദേവി അടുത്ത് വന്നു രാധമ്മയുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി എന്നിട്ട് രണ്ടു കൈ കൊണ്ട് മുഖം നേരെ പിടിച്ചു.,, എന്നിട്ട് അൽപ്പം സങ്കടത്തോടെ പറഞ്ഞു.,.,)

 

” അതുകൊണ്ടാ രാധമ്മേ ഞാൻ ഈ പറയുന്നത്.,.,.,

 

” ആഹ് മോളെ.,.,., ഇനി ഉണ്ടാവില്ല.,.,.,. ഉറപ്പ്.,.,.,

 

ശ്രീദേവി അമർത്തി ഒന്ന് മൂളിയതിന് ശേഷം പതുക്കെ മുകളിലേയ്ക്ക് കയറി പോയി.,.,.., രാധമ്മ പാത്രങ്ങൾ എല്ലാം എടുത്ത് അടുക്കളയിലേക്കും.,.,

 

**************************

 

ഇന്ദ്രൻ തന്റെ വണ്ടി അതിവേഗം ഓടിക്കുകയാണ്.,.,.,
രാഘവൻ ആണെങ്കിൽ ഫോണിൽ ആരെയോ വിളിച്ചു നോക്കുന്നു.,.., മുഖത്ത് ദേഷ്യവും ടെൻഷനും മാറി മാറി വരുന്നുണ്ട്,..,,.

 

” എന്താ.,.,. അച്ഛാ.,.., ശരിക്കും എന്താണ് പറ്റിയത്.,,.,.

 

” ടാ..,,., നമ്മുടെ കാൻസ്ട്രക്ഷൻ സൈറ്റിൽ ഒരു അപകടം.,.,

 

” ആഹ്..,., ശരിക്കും എന്താണ് പറ്റിയത്.,.,,.

 

” അത് .,.,., എനിക്കും വല്യ രൂപം ഇല്ല.,.,.

 

” അച്ഛനെ ആരാണ് വിളിച്ചത്.,.,

 

” സൈറ്റ് മാനേജർ ആണ് വിളിച്ചത് .,.,.പക്ഷെ.,.,, ഒന്നും മനസ്സിലായില്ല.,.., അവിടെ ആകെ ഒച്ചയും ബഹളവും ആണ്.,.,

 

” ആളുകൾക്ക് എന്തെങ്കിലും അപകടം ഉണ്ടോ.,.,

 

” ഹമ്..,,., അതാണ് പ്രശ്നം.,.,., നാല് പേര് മരിച്ചു എന്നാണ്  അയാൾ പറഞ്ഞത്.,.,.,

 

” ഓഹ് മൈ ഗോഡ്.,.,., അപ്പൊ എന്തോ വല്യ പ്രശ്നം ആണല്ലോ അച്ഛാ.,.,.


” അതേ.,.,.

 

” ഞാൻ .,.,., അവരെ വിളിച്ച് അങ്ങോട്ട് വരാൻ പറയട്ടെ.,.,

 

” ഇപ്പൊ വേണ്ട.,.,.,. ആദ്യം നമ്മുക്ക് അങ്ങോട്ട് ചെല്ലാം .,.,

 

” ആഹ്..,

 

” എന്നിട്ട് കാര്യങ്ങളുടെ കിടപ്പ് എങ്ങനെ ആണെന്ന് നോക്കാം അത് കഴിഞ്ഞു അവരെ വിളിക്കാം.,.,.,

 

ഏകദേശം പത്ത് മിനിറ്റിനുള്ളിൽ  ഞങ്ങൾ കൺസ്ട്രക്ഷൻ സൈറ്റിൽ എത്തി,.,..,. എല്ലാ തൊഴിലാളികളും താഴെ കൂടി നിൽപ്പുണ്ടായിരുന്നു.,.,

 

രാഘവനും ഇന്ദ്രനും വണ്ടിയിൽ നിന്നിറങ്ങി നേരെ മാനേജർ ക്യാബിനിന്റെ അകത്തേക്ക് നടന്നു.,., അപ്പോഴേക്കും പ്രോജക്റ്റ് മാനേജറും അങ്ങോട്ടേക്ക് എത്തി.,.,.,.

 

അത് കണ്ടു രാഘവനും ഇന്ദ്രനും ഒരേസമയം മാനേജറോട് ചോദിച്ചു,.,.,.,

 

” എന്താടോ എന്താണുണ്ടായത്.,.,., എന്താ ഇവിടെ സംഭവിച്ചത്.,.,.,

 

”  അത് .,.,, സാർ…, നമ്മുടെ കയ്യിൽ ഉള്ള സേഫ്റ്റി ബെൽറ്റും ബാക്കി സാധനങ്ങളും ഒക്കെ പഴയതാണ്.,.,

 

” അപ്പോൾ  അത് കൊണ്ടാണോ ഈ അപകടം ഉണ്ടായത്.,.,.,

 

” ഈ അപകടം അങ്ങനെ ഉണ്ടായത് അല്ല.,.,., എന്ന് ഉറപ്പ് പറയാൻ പറ്റില്ല.,..,.

 

” എന്ന് വച്ചാൽ.,.,

 

” നമ്മുടെ കയ്യിൽ ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ഉള്ള സേഫ്റ്റി ഫീച്ചേഴ്സ് ഒന്നുംതന്നെയില്ല.,.,.,

 

” ഹമ്.,.,.,

 

” അതുമാത്രമല്ല നമ്മൾ ഇവിടെ ജോലിക്ക് പോകുന്ന ഒരാളുടെ പേരിലും ഇൻഷുറൻസ് ഒന്നും തന്നെ എടുത്തിട്ടില്ല.,.,.,

 

” ഇപ്പോൾ ഈ അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന് പറ.,.,.,

 

” സാർ നമ്മൾ ഇപ്പോൾ ഇവിടെ പണിയുന്നത് 20 നിലയുള്ള ഒരു ഒരു കെട്ടിടം ആണ്.,.,.,., ശരിക്കും നിയമപ്രകാരം ആറ് നിലകൾക്ക് മേലെ പോകുമ്പോൾ മുതൽ പൂർണമായും നമ്മൾ സേഫ്റ്റി നെറ്റ് എല്ലാം ഉപയോഗിച്ചിരിക്കണം,..,,.,,


” നമ്മൾ എന്താ അത് ഉപയോഗിക്കാത്തത്.,.,..,

 

” സർ.,.,., ഞാൻ അത് സാറിന്റെ ഹെഡ്ഓഫിസിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നു.,., ബട്ട് സാർ അത് റീജക്ട് ചെയ്തു.,.,.,.

 

” ആഹ്.,.,. അത് വിട്.,.,.,

 

” സാർ.,.,.,ഇപ്പൊ ഇത് എങ്ങനെ നമ്മുക്ക് ഡീൽ ചെയ്യാൻ പറ്റും,.., മരിച്ചത് ബംഗാളികൾ മാത്രം അല്ല..,.,

 

” പിന്നെ.,.,.,

 

” മരിച്ചവരിൽ രണ്ട് പേർ മലയാളികൾ ആണ്.,.,. അതു അവർ തൊഴിലാളി സംഘടനയിൽ ഒക്കെ ഉള്ളവർ.,.,.,

 

” അത്കൊണ്ട്.,.,.

 

” തൊഴിലാളിയൂണിയൻ പറയുന്നത് ഇനി മുതൽ ജോലി ചെയ്യുന്ന എല്ലാ ആളുകൾക്കും പുതിയ സേഫ്റ്റി ബെൽറ്റും  സുരക്ഷാഉപാധികളും നിർബന്ധമായും വേണം എന്നാണ്.,…

 

” എടാ ആ മരത്തലയൻമാർക്ക് അറിയുമോ.,.,.,. ഇവിടെയുള്ള പതിനായിരം ജോലിക്കാർക്ക് ഇത്തരം സുരക്ഷാഉപകരണങ്ങൾ വാങ്ങണമെങ്കിൽ എത്ര രൂപയുടെ ദുർചെലവാണ് എന്ന്.,.,.,

 

” സർ.,., ഇവർ ആരും ഇനി പണിക്ക് ഇറങ്ങില്ല എന്നാണ് പറയുന്നത്,.,.,.,

 

” അതേങ്ങനെ ശരിയാകും..,.,

 

” ബംഗാളികൾ അടക്കം എല്ലാവരും പണി നിർത്തി വച്ചു താഴെ ഇരങ്ങി…,.,,.

 

” അതൊന്നും പറ്റില്ല.,…,, ഒന്നര മാസത്തിൽ പണി തീർത്ത് ഹൻഡോവർ ചെയ്യേണ്ട ബിൽഡിങ് ആണ് ഇത്.,.,.,.

 

” സർ ..,,., അതിപ്പോൾ..,., ഇവിടുത്തെ ബംഗാളി തൊഴിലാളികൾ അടക്കം എല്ലാവരും ഇപ്പോൾ യൂണിയനിൽ മെമ്പർഷിപ്പ് ഉള്ളവർ ആണ്.,.,.,.

 

” എങ്കിൽ താൻ ആ യൂണിയൻ സെക്രട്ടറിയെയും പിന്നെ അതിന്റെ അതിന്റെ ബാക്കി നേതാക്കന്മാരേയും ഇങ്ങോട്ട് വിളിക്ക്.,.,..

 

” ഒക്കെ.,.,.സർ.,.,.

 

അതും പറഞ്ഞു അയാൾ അവരെ വിളിക്കാൻ ആയി പുറത്തേക്ക് പോയി.,.,. അപ്പോൾ രാഘവൻ ഇന്ദ്രനോട് പറഞ്ഞു.,..,.


” ടാ.,.,., നീ ആ രാജനെ വിളിച്ചിട്ട് ഇങ്ങോട്ട് ഒന്ന് വരാൻ പറയണം.,,

 

” ആഹ്.,.,., അച്ഛാ.,.,., ഞാനിപ്പോൾ തന്നെ വിളിക്കാം.,.

 

” വേഗം വരാൻ പറയണം.,.,., അത്യാവശ്യം ആണെന്ന് പറ.,…

 

” ആഹ്.,.,. പറയാം…,.

 

” ഹമ്..,.,.

 

അപ്പോഴേക്കും മാനേജർ കയറി വന്നു.,.,., എന്നിട്ട് അയാൾ രാഘവനോട് പറഞ്ഞു.,.,

 

” സർ .,.,,. അവർ ഒരു സംഘടന മീറ്റിങ്ങിൽ ആണ്.,.,.
ഇപ്പോൾ വരും.,.,.,

 

” അവരുടെ നിലപാട് എങ്ങനെയാണ്.,.,..

 

” അവർ പറയുന്നത്.,.,.,
ഒന്ന്.,.,.,ഇവിടെ ഈ സൈറ്റിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാക്കണം.,.,.

 

” പിന്നെ.,..

 

” എല്ലാ തൊഴിലാളികൾക്കും മെഡിക്കൽ ഇൻഷുറൻസ് ഉറപ്പായും എടുത്തിരിക്കണം.,.,.,

 

” ഇത് ,.., രണ്ടിനും കൂടി എത്ര ചിലവ് വരും എന്ന് പുന്നാര മക്കൾക്ക് അറിയില്ല.,.,., ലക്ഷങ്ങൾ ഒന്നും അല്ല കോടികൾ ആണ് കോടികൾ…,.,. അവർക്ക് അവിടെ ഇരുന്ന് അങ്ങ് സമ്മേളിച്ചാൽ മതി.,.,.

 

” സാർ.,.,., പക്ഷെ  ഇതാണ് അവർ പറയുന്ന ഡിമാന്റ്സ്.,.,.

 

” ഇതൊന്നും നടക്കുന്ന കാര്യങ്ങൾ അല്ല..,.,.

 

” എന്തായാലും സർ ഒന്ന് സംസാരിച്ചു നോക്കണം.,.,. ഇല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പണി നിന്ന് പോകാൻ ചാൻസ് ഉണ്ട്.,..,.

 

അപ്പോഴേക്കും യൂണിയന്റെ ഭാരവാഹികൾ ആയ വിജയനും അയാളുടെ ശിങ്കിടികളും അങ്ങോട്ടേക്ക് വന്നു.,..,., ഏതാണ്ട് അതേ സമയത്ത് തന്നെ രാജനും അങ്ങോട്ടേക്ക് എത്തി.,..,,

 

” വാ വാ.,.,.,,  ഇതാര് വിജയനോ.,.,,,വന്നിരിക്കു.,., നമ്മൾ ഇപ്പോൾ കണ്ടിട്ട് കുറച്ചായി അല്ലെ.,.,.,

 

” ആഹ്.,.,. കുറച്ചായി.,.,., ഞാൻ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല.,.,.,.


” അതെന്താ വിജയാ…,., താൻ അങ്ങനെ പറയുന്നത്.,..,. നമ്മൾ തമ്മിൽ എന്താ പ്രശ്നം.,.,.

 

” നമ്മൾ തമ്മിൽ ഒന്നും ഇല്ല,.,.,, ഈ തൊഴിലാളികളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.,.,.., മരിച്ചവർക്ക് നല്ലൊരു തുക നഷ്ടപരിഹാരം നൽകണം..
പിന്നെ പുത്തൻ സേഫ്റ്റി ഉപകരണങ്ങൾ വാങ്ങണം.,.,

 

” നഷ്ടപരിഹാരം.,.,., അത് നമ്മുക്ക്‌ ശരിയാക്കാം.,.,. പക്ഷെ താൻ രണ്ടാമത് പറഞ്ഞത് അത് കുറച്ചു ബുദ്ധിമുട്ടാണ്.,.,.,

 

“എങ്കിൽ പിന്നെ ഞങ്ങൾ ഇരിക്കുന്നില്ല,..,,.

 

അത് പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ വിജയന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ബെൽ അടിച്ചു,.,.,., മിനിസ്റ്ററുടെ ഓഫീസിൽ നിന്നായിരുന്നു.,.,.

 

വിജയൻ.സ്വന്തം പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയോട് ചോർത്തു.,..,പിന്നെ അവിടെ നിന്നും പറഞ്ഞത് എല്ലാം മൂളി കേട്ടു,.,…,.  അതിന് ശേഷം രാഘവനോട് പറഞ്ഞു.,.,.

 

” സർ .,..,., അപ്പൊ എങ്ങനെയാണ് സർ കാര്യങ്ങൾ.,.,

 

” ആൾ ഒന്നിന് ഒരു രണ്ട് ലക്ഷം വച്ച് തരും.,.,., പിന്നെ സേഫ്റ്റി.,.,., അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം.,.,.,

 

” രണ്ട് ലക്ഷം എന്ന് പറഞ്ഞാൽ അത് കുറവല്ല സാർ.,..,

 

” ആഹ്.,.,., എന്നാൽ പോട്ടെ.,.., റൗണ്ട് ആക്കി പത്ത് ലക്ഷം അങ്ങോട്ട് തരും.,.,.,. ഇനി ഇതിൽ ഒരു ബാർഗൈൻ വേണ്ട.,.,..,

 

അപ്പോഴേക്കും രാജൻ അങ്ങോട്ടേക്ക് എത്തി.,..,  ഒരു സ്യുട്ട്കേസുമായി അവൻ ഓഫീസ് റൂമിലേക്ക് നടന്നു.,,.,
അവിടെ ചെന്നതിന് ശേഷം പെട്ടി ഇന്ദ്രന് കൈ മാറി.,.

 

രാഘവൻ അതിൽ നിന്നും ഒരു പത്ത് ലക്ഷം എടുത്ത് വിജയന് നൽകി.,..,., വിജയൻ അത് എടുത്ത് തന്റെ ശിങ്കിടിയുടെ കയ്യിൽ കൊടുത്തിട്ട് മരിച്ചവരുടെ കുടുംബത്തിന് തുല്യമായി വീതിച്ചു കൊടുക്കാൻ പറഞ്ഞു.,.,.,

 

അവർ അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ രാഘവൻ രണ്ടായിരത്തിന്റെ ഒരു നോട്ട്കെട്ട് എടുത്ത് വിജയന്റെ കയ്യിൽ വച്ചു കൊടുത്തു.,.,. എന്നിട്ട് രാജനോട് കണ്ണുകൊണ്ട് എന്തോ കാണിച്ചു.,.,.,

 

രാജൻ മുന്നോട്ട് വന്ന് വിജയനുമായി സംസാരിച്ചു.,., പിന്നെ വിജയനെയും കൂട്ടി പതുക്കെ പുറത്തേക്ക് പോയി.,.,



രാഘവൻ പ്രശ്നങ്ങൾ എല്ലാം ഒന്ന് ഒതുക്കിയതിന്റെ ആശ്വാസത്തിൽ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു കൂടെ ഇന്ദ്രനും,..,., അപ്പോഴേക്കും തൊഴിലാളികൾ ജോലികൾ പുനരാരംഭിച്ചു കഴിഞ്ഞിരുന്നു.,.,.

 

പിന്നെ ഇത് കണ്ടുകൊണ്ട് അവർ വണ്ടിയുടെ അടുത്തേക്ക് നടന്നു.,.,., വണ്ടിയിൽ കയറിയ ഇന്ദ്രൻ രാഘവനോട് ചോദിച്ചു.,.,.,

 

” ഇനി എങ്ങോട്ടാ.,.,.,

 

” നീ നേരെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലേക്ക് വിട്.. അവിടെ മന്ത്രിയുണ്ട്.,.,., കുറച്ചു ക്യാഷ് അയാളുടെ മടിയിലും ഇട്ടകൊടുക്കണം.,.,,

 

” ആഹ്.,.,,.

 

” അതുകഴിഞ്ഞ് നേരെ വീട്ടിലേക്ക്.,.,., അവരെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞാൽ മതി.,.,.

 

ഇന്ദ്രൻ പതുക്കെ വണ്ടി മുൻപോട്ടെടുത്തു.,.,

 

**************************

 

ശ്രീനിലയത്തിൽ നിന്നും ഇറങ്ങിയ ദേവനും ശ്രീഹരിയും നേരെ റൂമിൽ വന്ന് കുറച്ചു നേരം കിടന്നു.,..,, ശ്രീഹരിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.,., അത് കണ്ട ദേവൻ ശ്രീഹരിയോട് ചോദിച്ചു.,.,

 

” എന്താടാ..,,. എന്ത് പറ്റി.,.,.,.

 

” ഏയ്‌.,.,. ഒന്നുല്യാടാ.,.,., ചുമ്മ കണ്ണിൽ എന്തോ കരട് പോയതാണ്.,.,.,

 

” ഉവ്വ.,.,., ടാ ഈ കരട് അടുത്തെങ്ങും കണ്ണിൽ നിന്നും പോകാൻ ചാൻസ് ഇല്ല.,.,., നീ സ്വയം കണ്ണിൽ കൊണ്ടിട്ടത്തല്ലേ.,.,

 

” എന്ത്.,.,, ഇത് അതൊന്നും അല്ല.,.,.,.

 

” ഏതൊന്നും അല്ലാന്ന്.,.,.

 

” നീ ഒന്ന് പോയെ..,,.,

 

” ആഹ്..,, അത് വിട്.,.,., ഇനി എന്താണ് അടുത്ത പരിപാടി.,.,

 

” ഗുരുവായൂർ അമ്പലം.,.,.,



” അത് മനസ്സിലായി.,.,., അവിടെ എന്ത് ചെയ്യാൻ ആണ് നിന്റെ പ്ലാൻ.,.,.

 

” അവിടെ കേറണം.,.,.,

 

” ഓഹ്..,, പിന്നെ.,.,, ഇത് ആ കുന്നിൻ മുകളിൽ ഉള്ള പൊളിഞ്ഞ അമ്പലം അല്ല.,.,,

 

” അതിന്.,.,.,

 

” എന്തോന്ന് അതിന്.,.,.,. അവിടെ എങ്ങനെ കേറി തപ്പി കണ്ടു പിടിക്കാം എന്നാണ് നീ പറയുന്നത്.,.,.

 

” ഇത് നമ്മൾ മുൻപ് കണ്ടുപിടിച്ച ക്ലൂ പോലെ അത്ര എളുപ്പമല്ല എന്ന് എനിക്കും അറിയാം.,.,..

 

” ഹമ്..,,

 

” അതുകൊണ്ട് നമ്മൾ കുറഞ്ഞത് ഒരു മൂന്ന് നാല് തവണ എങ്കിലും അവിടെ കേറി ഇറങ്ങേണ്ടി വരും.,.,

 

” എന്താ നിന്റെ പ്ലാൻ.,.,.,

 

” ആദ്യം ,.,.,. നമ്മുക്ക് അടുത്ത ഒരു ദിവസം തന്നെ ചുമ്മാ ഒന്ന് തൊഴാൻ ആയിട്ട് അമ്പലത്തിൽ പോകാം.,.,

 

” എന്നിട്ട്.,.,

 

” എന്നിട്ട്.,.,, ആദ്യം അവിടെ ഉള്ള മൊത്തം സെറ്റപ്പ് ഒന്ന് മനസ്സിലാക്കണം.,.,.,

 

” ആഹ്.,.,., അത് ഒക്കെ..,,.

 

” അവിടുത്തെ cctv ക്യാമറകൾ ഒക്കെ എവിടെ ആണ്.,., അവിടുത്തെ സെർവർ റൂം എവിടെയാണ്.,.,., അവിടുത്തെ സുരക്ഷാ മുൻകരുതലുകൾ എങ്ങനെയൊക്കെ ആണ്.,.,.

 

” ആഹ്.,., ഇത്രേം മതിയോ.,.,.

 

” പോര.,.,, ഞാൻ പറഞ്ഞു തീർക്കട്ടെ.,.,. ഞാൻ ഇത് വരെ ഗുരുവായൂർ അമ്പലത്തിൽ പോയിട്ടില്ല.,.,, അപ്പൊ ആദ്യം അവിടെ പോയി അകത്തേക്ക്‌ ഒന്ന് കയറി അവിടം ഒന്ന് പഠിക്കണം.,.,.,

 

അവിടെ അകത്തേക്കും പുറത്തേക്കും ഉള്ള വാതിലുകൾ എത്ര ആണ്.,., അതിലൂടെ പ്രവേശനം ഒക്കെ എങ്ങനെയാണ്.,.,., ഏതൊക്കെ സമയത്താണ് അകത്ത് തിരക്ക് കുറവ്.,.,.



അകത്ത് കയറിയാൽ ഏതെങ്കിലും കാരണവശാൽ ആർക്കെങ്കിലും സംശയം തോന്നിയാൽ അവിടെ നിന്നും ഊരി പോരാൻ ഉള്ള വഴി എന്താണ്.,.,

 

അമ്പലത്തിന്റെ എത്ര അടുത്ത് വരെ നമ്മുടെ ഈ വണ്ടി കൊണ്ട് ചെല്ലാൻ സാധിക്കും.,.,., ചുറ്റമ്പലത്തിൽ അല്ലാതെ അതിന്റെ പുറത്ത് ഒക്കെ ഇരുന്ന് നമ്മുക്ക് നമ്മുടെ ലാപ്പ്ടോപ് ഒക്കെ ഉപയോഗിക്കാൻ സാധിക്കുമോ.,.,.,

 

” ടാ.,., ടാ.,.,., ഒന്ന് നിർത്തി നിർത്തി പറ.,.,. ഈ പറഞ്ഞത് ഒക്കെ ഒരു പോക്കിൽ നടക്കും എന്നാണോ നീ പറയുന്നത്.,.,.,.

 

” നമ്മൾ പരമാവധി ഒരു പോക്കിൽ നടത്താൻ ശ്രമിച്ചു നോക്കണം.,.,. കാരണം അവിടെ നിന്നും.,.,. ഈ രഹസ്യം കണ്ടു പിടിക്കണം എങ്കിൽ അത് അത്ര പെട്ടെന്ന് ഒന്നും നടക്കാൻ വഴി ഇല്ല.,.,.

 

” അവിടെ നല്ല ഹൈ സെക്യൂരിറ്റി ആണ്.,.,, ഫോൺ പോലും അകത്തേക്ക് കടത്തി വിടില്ല.,.,. എന്നാണ് ഞാൻ അറിഞ്ഞത്.,.,. ഫുൾ സ്കാനിന് കഴിഞ്ഞ് ആണ് അകത്തേക്ക് കയറ്റി വിടുന്നത്.,.,.

 

” നീ എങ്ങനെ അറിഞ്ഞു.,.,

 

” ഗൂഗിൾ ദൈവം പറഞ്ഞു തന്നു.,..,.,

 

” ഒന്നു,., പോടാ.,..,. അതൊക്കെ ഇപ്പൊ എവിടാണ് ഇല്ലാത്തത്.,.,. അതൊക്കെ നമ്മുക്ക് ഒരു തടസ്സം ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ.,.,.,

 

” അത് അല്ല.,.,., ബുർജ് ഖലീഫയിൽ കയറിയ നമ്മുക്ക് ഇതൊക്കെ സിംപിൾ ആണ്..,.
പക്ഷെ.,.,.,
ഇത് കേരളമാണ്.,.., അതാണ് പ്രശ്നം,.,.,

 

” അതേ .,., അത് തന്നെയാണ് പ്രശ്നം.,.,.,

 

” എന്തെങ്കിലും തരത്തിൽ പണി പാളിയാൽ.,.,. കാര്യം പോലും ചോദിക്കാതെ നാട്ടുകാർ കേറി മേയും..,,.

 

” അത് മാത്രം ആണോ..,,. പിന്നെ ഒരാഴ്ച നമ്മൾ ആണ് കേരളത്തിലെ ബ്രേക്കിങ്‌ ന്യൂസ്.,.,,  ചാനൽ ചർച്ച.,.,.,., കാർ ചെയ്‌സ്.,.,. ഹോ.,.,., അൺസഹിക്കബിൾ.,.,.,

 

” എന്തിനാണ് ഏറെ പറയുന്നത്.,.,,. നമ്മുടെ നാട്ടിലെ ചാനലുകൾ ചിലപ്പോൾ നമ്മൾ പാക്കിസ്ഥാനിൽ നിന്നും വന്ന തീവ്രവാദികൾ ആണെന്ന് വരെ പറഞ്ഞു പരത്തും…,

 

” അതെ.,.,, അത് കൊണ്ട്…,., നമ്മൾ ആദ്യം ആയി അങ്ങോട്ട് പോകുന്നത്.,.,. ഒന്ന് വെറുതെ തൊഴാൻ വേണ്ടി മാത്രം..,.,, പിന്നെ അവിടം ഒന്ന് കണ്ടു മനസ്സിൽ ആക്കാനും.,.,.,

 

” എന്നാൽ ഒക്കെ.,.,.,



” നീ ഇവിടെ കിടന്ന് ആലോചിക്കു.,.,., ഞാൻ നമ്മുടെ തുണികൾ എടുത്ത് ഡ്രൈയ്യറിൽ ഇടട്ടെ.,.,.,

 

അതും പറഞ്ഞു ശ്രീഹരി പതുക്കെ എഴുന്നേറ്റു വാഷിങ് മെഷിനിന്റെ അടുത്തേക്ക് നടന്നു.,.,.

 

**************************

 

രാഘവന്റെ വീട്.,.,.,.

 

മുറ്റത്തെ മേശയിൽ ടാലിസ്കാറിന്റെ മൂന്ന് ഫുൾ ബോട്ടിൽ വിസ്കി , ഐസ്ക്യൂബ്‌സ്, ചിക്കൻ വറുത്തത് മുതലായവ ഇരിപ്പുണ്ട്.,., അതിൽ ഒരു ബോട്ടിൽ വിസ്കി ഇപ്പൊ തന്നെ കഴിയാറായി.,..,

 

മേശക്ക് ചുറ്റിലും ആയി രാഘവനും ചെട്ടിയാരും പിന്നെ ഇന്ദ്രനും ഇരിപ്പുണ്ട്.,., ഇന്ന് കൻസ്ട്രക്ഷൻ സൈറ്റിൽ നടന്ന അപകടം ആയിരുന്നു അവിടുത്തെ പ്രധാന ചർച്ചാ വിഷയം.,.,.,

 

” അല്ല രാഘവ.,..,, തനിക്ക് ഇന്നെത്ര പോയിക്കിട്ടി.,..,

 

” ചത്തവന്മാർക്ക് പത്ത്,.,., വിജയന് രണ്ട്.,.,മന്ത്രിക്ക് എട്ട്.,.,., പത്തും രണ്ടും പന്ത്രണ്ടും എട്ടും ഇരുപത്.,..,.
നാല് പേരുടെ സമയം ആയതിന് എനിക്ക് നഷ്ടം ഇരുപത് ലക്ഷം രൂപ.,,..,

 

” എന്നാൽ പിന്നെ തനിക്ക് .,.,., അവർക്ക് ആ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് അങ്ങു എടുത്ത് കൊടുത്തൂടെ.,.,

 

” എടൊ.,., താൻ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്.,. ഈ ഇൻഷ്വറൻസ് എടുക്കുക എന്ന് പറഞ്ഞാൽ അത് ഒന്നും രണ്ടും പേർക്ക് പോരല്ലോ.,.,.,

 

” ആഹ്.,.,,

 

” അയ്യായിരത്തിന് മേലെ പണിക്കാർ ഉണ്ട്.,., അവർക്ക് മൊത്തം ഇൻഷ്വറൻസ് എടുക്കണമെങ്കിൽ എത്ര കോടി രൂപ വേണം എന്നാണ്.,.,.

 

” അതും ശരിയാണ്.,.,.

 

” ഇതാവുമ്പോൾ ഇരുപതു ലക്ഷം കൊണ്ട് കാര്യം കഴിഞ്ഞു.,.,.

 

അപ്പോഴേക്കും ഗേറ്റ് കടന്ന് ഒരു സ്കോര്പിയോ അകത്തേക്ക് വന്നു.,.,., അതിൽ നിന്നും രാജൻ ഇറങ്ങി അവരുടെ അടുത്തേക്ക്‌ വന്നു.,..,



എന്നിട്ട് ഇന്ദ്രനോട് പറഞ്ഞു.,.,.

 

” ആ നായിന്റമോൻ എന്ത് മുടിഞ്ഞ കുടി ആണ്.,.,.

 

” എന്തെടാ.,., അലമ്പായോ.,.,.,

 

” അവൻ ഒക്കെ ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുന്ന ടീം ആണ്.,.,., ബക്കാർഡി ഒരു ഫുൾ അവൻ ഒറ്റക്ക് അടിച്ചു തീർത്തു.,.,

 

” ആഹാ.,., ഞാൻ വരാഞ്ഞത് നന്നായി..,,.

 

” കുടി മാത്രമോ.,.,, എന്നാ മുടിഞ്ഞ തീറ്റയാണ്.,.,. നമ്മൾ ഒരു മൂന്ന് ആളുകൾ കഴിക്കുന്ന ഫുഡ് അവൻ അതിന്റെ ഒപ്പം ടച്ചിങ്‌സ് ആയി കുത്തി കയറ്റി.,.

 

” ബെസ്റ്റ്..,., എന്നിട്ട്..,.,

 

” എന്നിട്ടെന്താ..,,.പോകാൻ നേരം അവന് ഇനിയും ഒരു കുപ്പി കൂടി വേണം എന്ന്.,.,. എന്നിട്ട് ഞാൻ അരലിറ്റർ വാങ്ങി അവന്റെ കയ്യിൽ വച്ചു കൊടുത്ത് ഒരു ഓട്ടോ പിടിച്ച് അതിൽ കേറ്റി വിട്ടിട്ടുണ്ട്…,..,

 

” വീടെത്തുമോ.,.,.

 

” നാളെ അറിയാം.,. പാമ്പ് തോട്ടിൽ ആണോ അതോ മാളത്തിൽ ആണോ ഉറങ്ങിയത് എന്ന്..,,.

 

” നീ കഴിക്കുന്നില്ലേ.,..,.

 

” പിന്നെ .,.,. അതെന്ത് ചോദ്യം ആട.,.,. ഞാൻ ഇപ്പോഴും പച്ചക്ക് നിൽക്കുന്നത് ഇവിടെ ഈ പരിപാടി ഉള്ളത് കൊണ്ട് മാത്രമാണ്.,..,

 

അത്രയും നേരം അവർ രണ്ട് പേരുടെ സംസാരം കെട്ടു കൊണ്ടിരുന്ന രാഘവൻ രാജനോട് ചോദിച്ചു..,,

 

” എടാ.,.,., അവൻ  കാര്യങ്ങൾ എല്ലാം ഇന്നത്തെ കെട്ട് ഇറങ്ങുമ്പോൾ മറന്ന് പോകുമോ.,.,.,

 

” ഇല്ല സാർ.,.,.,

 

” ഇനി ..,,., ഇതിന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല..,,., ആരും ഇത് കുത്തിപ്പൊക്കാനും.,.,.,

 

” ഇല്ല.,., സാർ.,.,, ഒന്നും ഉണ്ടാവില്ല.,.,

 

” എങ്കിൽ .,.. നീ ഇരിക്ക്.,..,, ഗ്ലാസെടുത്ത് രണ്ടെണ്ണം ഒഴിച്ച് അടിക്ക്.,.,.,



അപ്പോൾ ചെട്ടിയാർ പറഞ്ഞു.,.,.,

 

” ഇന്നത്തെ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയ സ്ഥിതിക്ക് ,.,. രാഘവ.,,., താൻ ഉച്ചക്ക് നിർത്തിയ കഥ ബാക്കി.,., പറയെടോ.,.,,.

 

” ഓഹ്..,,, അതോ.,.. അത് ഇങ്ങനെ കള്ള് കുടിച്ചു കൊണ്ട് പറയാൻ പറ്റിയ ഒന്നല്ലടോ.,., ഇത് പോലെ ഒരു കള്ള് കുടിയുടെ ഇടയിൽ നിന്നാണ് നമ്മുടെ ഈ അന്വേഷണത്തിന്റെ ഒക്കെ തുടക്കം.,.,.,

 

” ആഹാ.,.,., കള്ളുകുടിയുടെ ഇടയിലോ.,.,.,

 

” അതേ.,.,., മദ്യപിച്ച് നമ്മൾ എന്തൊക്കെ ആണ് പറയുക എന്ന് നമ്മുക്ക് തന്നെ ഒരു പിടിയും ഉണ്ടാവില്ല.,. അതുകൊണ്ട്..,., നമ്മുക്ക് ആ കഥ പിന്നെ പറയാം.,.,.

 

” എന്നാൽ ശരി.,..,., പിന്നെ എങ്കിൽ പിന്നെ.,.,.

 

അതും പറഞ്ഞു ചെട്ടിയാർ തന്റെ ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചു തീർത്തു.,.,. പിന്നെ അവരുടെ ഓരോ ബിസിനസ് കാര്യങ്ങൾ ഒക്കെ പറഞ്ഞു ആ സംസാരം അങ്ങു നീണ്ടുപോയി.,.,.

 

**************************

 

ശ്രീദേവി പതിവിന് വിപരീതമായി സ്വൽപ്പം വൈകിയാണ് എഴുന്നേറ്റത്.,.,. ഈയിടെ  ആയിട്ട് ഉറക്കം തീരെ കുറവാണ്…,., രാത്രി ഓരോന്ന് ആലോചിച്ചു കിടന്നിട്ട് ഉറങ്ങുന്നത് തന്നെ ഒരു നേരത്താണ് ..,.,., എന്നിട്ടോ.,.,, അതിരാവിലെ തന്നെ കണ്ണ് തുറക്കും..,,.,

 

പക്ഷേ ഇന്ന് എന്തോ വെളുപ്പിന് ആണ് ഉറങ്ങിപ്പോയത് തന്നെ..,.,., അതുകൊണ്ടുതന്നെ ഉണർന്നപ്പോൾ കുറച്ചു വൈകി.,.,., എണീറ്റ്‌ നേരെ കൃഷ്ണന്റെ വിഗ്രഹത്തെ നോക്കി തൊഴുതു..,,. പിന്നെ പതുക്കെ കുറച്ചു പരിഭവം പറഞ്ഞു.,.,. അതു കഴിഞ്ഞു ഫ്രഷ് ആകാൻ പോയി.,.,

 

ഫ്രഷായി താഴേക്ക് ചെന്നപ്പോൾ രാധമ്മ ഏകദേശം ബ്രേക്ക്ഫാസ്റ്റ് എല്ലാം ഒരുക്കി കഴിഞ്ഞിരുന്നു.,.., ശ്രീദേവി ഒരു ഗ്ലാസിൽ ചായ പകർത്തി എടുത്തു നേരെ മുകളിലെ ബാൽക്കണിയിലേക്ക് വന്നു,.,..,.

 

ഉണരാൻ സ്വല്പം വൈകിയത് കൊണ്ടാണോ എന്നറിയില്ല ശ്രീഹരിയുടെ പ്രാക്ടീസ് ഏകദേശം കഴിയാറായിരുന്നു,.. സാധാരണ ശ്രീദേവി ഉണർന്നു വരുമ്പോൾ ശ്രീഹരി തന്റെ പ്രാക്ടീസ് തുടങ്ങിയിട്ടേ ഉണ്ടാവുകയുള്ളൂ.,.,.

 

അവൾ ഇപ്പോഴത്തെ പതിവുപോലെ ശ്രീഹരിയുടെ പ്രാക്ടീസ് നോക്കി ബാൽക്കണിയിലെ കസേരയിൽ ചായയും കുടിച്ചു കൊണ്ടിരുന്നു,.,.,.,



ശ്രീഹരി പ്രാക്ടീസ് എല്ലാം കഴിഞ്ഞ് ഫ്രഷ് ആകാൻ ആയി തന്റെ ബനിയൻ ഊരി,..,,. പുറത്തെ ആ മറുക് അവൾ വീണ്ടും കണ്ടു.,., ശ്രീഹരി ഒരു ടവ്വലും എടുത്ത് നേരെ ബാത്റൂമിലേക്ക് പോയി.,.,.

 

അത് കണ്ടുകൊണ്ടാണ് ശ്രീദേവി താഴേക്ക് പോയത്..,., അവൾ ഗ്ലാസ്സ് എല്ലാം കഴുകി വച്ചപ്പോഴേക്കും രാധമ്മ കഴിക്കാൻ ഉള്ളത് എടുത്ത് വച്ചു.,.,.,.

 

നൂലപ്പവും തേങ്ങാപ്പാൽ പിഴിഞ്ഞു പഞ്ചസാര ഇട്ടതും.,.,., ശ്രീയേട്ടന്റെ ഇഷ്ട വിഭവം.,.,. പണ്ടും ശ്രീയേട്ടന് വേണ്ടിയാണ് ഈ വീട്ടിൽ നൂലപ്പം ഉണ്ടാക്കാറ്,.,.,

 

ആ ബ്രെക്ക്ഫാസ്റ്റ് കണ്ടപ്പോൾ ശ്രീദേവി സംശയത്തോടെ രാധമ്മയെ നോക്കി.,,.,  എന്നിട്ട് ചോദിച്ചു.,.,.,

 

” അതേ.,.,., ഇന്നും എന്താണ് ഉദ്ദേശിക്കുന്നത്.,.,.,

 

” എന്ത്.,.,,

 

” പിന്നെ.,., എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് വിചാരിക്കരുത്.,.,.,

 

” എന്ത് മനസ്സിലായി എന്നാണ് ശ്രീക്കുട്ടി നീ ഈ പറയണത്.,.,.

 

” എന്നും പുട്ടും ദോശയും ഇഡ്ഡലിയും മാത്രം ഉണ്ടാക്കിയിരുന്ന ഈ വീട്ടിൽ പതിവില്ലാതെ നൂലപ്പവും ഈ തേങ്ങപ്പാൽ പിഴിഞ്ഞതും ഉണ്ടാകാനുള്ള കാരണം എന്താണ്,.,.,.,

 

” അതിന് ഇപ്പോൾ പ്രത്യേകിച്ച് വല്ല കാരണവും വേണോ..,.,.

 

” എന്തോ.,.,, എങ്ങനെ.,.

 

” എനിക്ക് എന്തോ ഇന്ന് നൂലപ്പം ഉണ്ടാക്കാൻ തോന്നി ഉണ്ടാക്കി അത്രേയുള്ളൂ.,.,.,

 

” ഈ പറഞ്ഞത് എന്റെ മുഖത്തുനോക്കി ഒന്നു കൂടി പറഞ്ഞെ.,.,

 

” എന്തേ നിനക്ക് നൂലപ്പം ഇഷ്ടമല്ലേ.,.,.,

 

” എൻറെ ഇഷ്ടവും ഇഷ്ടക്കേടും അവിടെ നിൽക്കട്ടെ ശ്രീയേട്ടന് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ എന്നീ പരാക്രമം മൊത്തം കാണിക്കുന്നത്.,.,.

 

” അങ്ങനെയൊന്നും ഇല്ല.,.,., ഞാൻ വെറുതെ ഉണ്ടാക്കിയതാണ്.,.,.,

 

” ഹമ്.,.,., ഞാൻ വിശ്വസിച്ചു.,.,.,

 

” നീയൊന്നു പോയെ ശ്രീക്കുട്ടി.,.,,..,.



അതും പറഞ്ഞ് രാധമ്മ തിരിച്ച് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.,.,.,.,

 

” രാധമ്മേ എങ്ങോട്ട് പോണു വാ വന്നിരിക്കു നമുക്ക് കഴിക്കാം.,.,..,

 

” എനിക്ക് ഇപ്പോൾ വേണ്ട ഞാൻ കുറച്ചു കഴിഞ്ഞ് കഴിച്ചോളാം.,.,.,

 

” ആണോ.,.,., എന്നാൽ എനിക്കും വേണ്ട.,.,., ഇത്രയും നാളും നമ്മൾ ഒരുമിച്ച് അല്ലെ കഴിച്ചിരുന്നത്.,.,. ഇനിയും അങ്ങനെ മതി അല്ലെങ്കിൽ എനിക്കും വേണ്ട.,.,,

 

അതും പറഞ്ഞ് ശ്രീദേവി എഴുന്നേറ്റ് പോകാൻ തുടങ്ങി,.. അത് കണ്ടപ്പോൾ രാധമ്മ വേഗം വന്ന് ഭക്ഷണം എടുത്ത് കഴിക്കാൻ ഇരുന്നു,.,.,.

 

രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു,..,,  അതിനുശേഷം പാത്രങ്ങൾ എല്ലാം എടുത്തു അടുക്കളയിൽ കൊണ്ടുപോയി കഴുകി വെച്ചതിനു ശേഷം ശ്രീദേവി തിരിച്ച് മുകളിലെ റൂമിലേക്ക് പോയി അവിടെനിന്നും ബാൽക്കണിയിൽ ചെന്ന് ശ്രീഹരി വന്നോ എന്ന് നോക്കി.,.,

 

ശ്രീഹരി അപ്പോഴേക്കും ഫ്രഷ് ആയി വന്നിരുന്നു.,.,. ദേവൻ അപ്പോഴും എണീറ്റിരുന്നില്ല.,.,, ശ്രീഹരി അപ്പോൾ സ്ക്രബറും കാർ വാഷ് ഷാമ്പൂവും ആയി വണ്ടിയുടെ അടുത്തേക്ക് വന്നു.,.,

 

അതിനുശേഷം പൈപ്പിൽ നിന്നും വെള്ളം കാറിന്റെ എല്ലാ ഭാഗത്തേക്കും ചീറ്റി തെറിപ്പിച്ചു,.,.,. പിന്നെ സ്ക്രബറിൽ ഷാമ്പൂ എടുത്ത് കാറിൽ തേച്ചു പിടിപ്പിച്ചു.,.,

 

പെട്ടെന്നാണ് ഒരു ഹോണിന്റെ ശബ്ദം അവിടെ മുഴങ്ങിയത്.,.,.

 

ശ്രീദേവിയുടെ നോട്ടം പെട്ടെന്ന് ഗേറ്റിലേക്ക് മാറി.,..,, ഒരു ചുവന്ന പോർഷെ ബോക്സ്റ്റർ ഗേറ്റ് കടന്നു മുറ്റത്തേക്ക് അതിവേഗത്തിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു.,..

 

ശ്രീദേവിയുടെയും ശ്രീഹരിയുടെയും നോട്ടം ആ ചുവന്ന പോർഷെ ബോക്സ്റ്ററിൽ തങ്ങിനിന്നു.,.,., അതിന്റെ റൂഫ് പതിയെ ഓപ്പൺ ആയി.,.,.,.

 

അതിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി പുറത്തിറങ്ങി.,.,.,തൂവെള്ള നിറം.,.,., കറുത്ത കൂളിംഗ് ഗ്ലാസ്.,., കറുത്ത ജീൻസും കറുത്ത ബനിയനും.,.,.,  പുറത്ത് കൂടി ഒരു ലെതർ ജാക്കറ്റും ധരിച്ചിരുന്നു.,.., മുൻവശത്തെ കുറച്ചു മുടി സ്വർണ നിറം പൂശിയിരുന്നു.,.,., അതിങ്ങനെ കാറ്റിൽ പാറി കളിക്കുന്നു.,.,.,.

 

ആ പെണ്കുട്ടി ശ്രീഹരിയെ നോക്കി ചിരിച്ചു.,.., ശ്രീഹരിയുടെ മുഖത്തും സന്തോഷത്തിന്റെ ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ട്..,.,.

 

അവൾ ശ്രീഹരിയുടെ അടുത്തേക്ക് ഓടി ചെന്നു.,..,, പിന്നെ ശ്രീഹരിയെ ഇറുകെ പുണർന്നു.,.,., ശ്രീഹരി അവളെ ഉയർത്തി ഒന്ന് വട്ടം കറക്കി.,.,.



ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് ഉയർത്തിയതും വട്ടം കറക്കിയതും,.,.

 

അതും കൂടി കണ്ടതോടെ ശ്രീദേവിയുടെ മനസ്സ് തകർന്നു.,.,. ശ്രീദേവിയുടെ മുഖത്ത് ഉരുണ്ടുകൂടിയ കാർമേഘം കണ്ണുകളിലൂടെ ഒരു അശ്രുമഴയായി പെയ്തിറങ്ങി.,.,..

 

**************തുടരും***************

No comments