ശ്രീരാഗം 11
Sreeragam Part 11 | Author : Thamburaan
പെട്ടെന്നാണ് ഒരു ഹോണിന്റെ ശബ്ദം അവിടെ മുഴങ്ങിയത്.,.,.
ശ്രീദേവിയുടെ നോട്ടം പെട്ടെന്ന് ഗേറ്റിലേക്ക് മാറി.,..,, ഒരു ചുവന്ന പോർഷെ ബോക്സ്റ്റർ ഗേറ്റ് കടന്നു മുറ്റത്തേക്ക് അതിവേഗത്തിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു.,..
ശ്രീദേവിയുടെയും ശ്രീഹരിയുടെയും നോട്ടം ആ ചുവന്ന പോർഷെ ബോക്സ്റ്ററിൽ തങ്ങിനിന്നു.,.,., അതിന്റെ റൂഫ് പതിയെ ഓപ്പൺ ആയി.,.,.,.
അതിൽ നിന്നും സുന്ദരിയായ ഒരു പെണ്കുട്ടി പുറത്തിറങ്ങി.,.,.,തൂവെള്ള നിറം കറുത്ത കൂളിംഗ് ഗ്ലാസ്.,., കറുത്ത ജീൻസും കറുത്ത ബനിയനും.,.,., അതിന്റെ പുറത്ത് കൂടി ഒരു ലെതർ ജാക്കറ്റും ധരിച്ചിരുന്നു.,.., മുൻവശത്തെ കുറച്ചു മുടി സ്വർണ നിറം പൂശിയിരുന്നു.,.,., അതിങ്ങനെ കാറ്റിൽ പാറി കളിക്കുന്നു.,.,.,.
ആ പെണ്കുട്ടി ശ്രീഹരിയെ നോക്കി ചിരിച്ചു.,.., ശ്രീഹരിയുടെ മുഖത്തും സന്തോഷത്തിന്റെ ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ട്..,.,.
അവൾ ശ്രീഹരിയുടെ അടുത്തേക്ക് ഓടി ചെന്നു.,..,, പിന്നെ ശ്രീഹരിയെ ഇറുകെ പുണർന്നു.,.,., ശ്രീഹരി അവളെ ഉയർത്തി ഒന്ന് വട്ടം കറക്കി.,.,.
ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് കറക്കിയത്.,.,.
അതും കൂടി കണ്ടതോടെ അവളുടെ മനസ്സ് തകർന്നു.,.,. ശ്രീദേവിയുടെ മുഖത്ത് ഉരുണ്ടുകൂടിയ കാർമേഘം കണ്ണുകളിലൂടെ ഒരു അശ്രുമഴയായി പെയ്തിറങ്ങി.,.,..
ശ്രീഹരി അവളെ പതുക്കെ നിലത്തു നിർത്തി.,.,. എന്നിട്ട് തന്നോട് ചേർത്തുനിർത്തി പതുക്കെ ഔട്ട്ഹൗസിലേക്ക് നടന്നു..,.,. ശ്രീദേവിക്ക് ആ കാഴ്ച കണ്ടു നിൽക്കാനായില്ല കണ്ണീരൊഴുക്കി കൊണ്ട് അകത്തേക്ക് നടന്നു.,.,.,.,
ശ്രീഹരിയുടെ തോളിൽ ചാരി കൊണ്ട് ഔട്ട്ഹൗസിലേക്ക് നടക്കുന്നതിനിടെ അവൻ ചോദിച്ചു.,.,.
” ഇന്ദുക്കുട്ടി,..,., യാത്ര ഒക്കെ സുഖം ആയിരുന്നോ.,.,.
” ആഹ്.,., ഏട്ടാ.,.,.,
” ഇന്നലെ നീ എപ്പോ അവിടെ നിന്നും പുറപ്പെട്ടു.,.,
” ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞു.,.,..,
” അല്ല അപ്പോൾ ഞാൻ പന്ത്രണ്ട് മണിക്ക് നിന്നെ ബെർത്ഡേ വിഷ് ചെയ്യാൻ വിളിച്ചപ്പോൾ നീ ഒന്നും പറഞ്ഞില്ലല്ലോ.,.,
” അത് പിന്നെ നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി..,..,.,,
” ഓഹ്.,..,, പതിനൊന്നു മണി കഴിഞ്ഞ് അവിടെ നിന്നും പുറപ്പെട്ടു രാവിലെ ഏഴര ആയപ്പോഴേക്കും ഇങ്ങോട്ട് എത്തിയല്ലേ.,.,. വളരെ പതുക്കെ ആണല്ലോ വന്നത്.,.,.,.
” നല്ല റോഡ് അല്ലെ ഏട്ടാ.,.,., കേരളം എത്തിയതിന് ശേഷം ആണ്.,..,, ശരിക്കും പതുക്കെ ആയത്.,.,.,
അവൾ ഒരു കണ്ണിറുക്കി കാട്ടി കൊണ്ട് പറഞ്ഞു.,.,.
” അല്ല നീ.,., ഏത് റൂട്ട് ആണ് വന്നത്..,,.,
” കൃഷ്ണഗിരി.,.,, ഈറോഡ്.,.,. കോയമ്പത്തൂർ.,., പാലക്കാട്.,.,.,.
” നിനക്ക് ഈ അഡ്രസ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായോ….,.,.
” ഏയ് ഇല്ലടാ ഏട്ടനെ അയച്ചുതന്ന ലൊക്കേഷൻ വെച്ച് ഞാൻ ജിപിഎസ് സെറ്റ് ചെയ്തിരുന്നു അതുകൊണ്ട് വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല.,.,.,
” അല്ല..,,. അച്ഛനും അമ്മയും ഒക്കെ എന്തു പറയുന്നു,..,.
” രണ്ടുപേരും സുഖമായിരിക്കുന്നു..,,., നിങ്ങൾ അങ്ങോട്ട് വിളിക്കുന്നില്ല എന്ന പരാതി മാത്രേ ഉള്ളു.,., വേറെ ഒരു വിഷമവും ഇല്ല..,,.,.
(( ഇവളെ പറ്റി പറഞ്ഞില്ലല്ലോ.,.,.. ഇവൾ ബാംഗ്ളൂരിലെ വൺ ഓഫ് ദി ലീഡിങ് ബിൾഡേഴ്‌സ് ആയ R.M ഗ്രുപ്പിന്റെ ഉടമസ്ഥൻ ആയ ആന്റണി മരക്കാരുടേയും ചന്ദ്രലേഖയുടെയും ( Mrs. ആന്റണി മരക്കാർ ) മകൾ ഇന്ദുലേഖ മരക്കാർ.,.,. നമ്മുടെ ദേവന്റെ പെണ്ണ്.,., ദേവൻ കെട്ടാൻ പോകുന്ന പെൺകുട്ടി.,.,., ))
” ആഹ്.,.,, മോളേ .,., ഓരോ തിരക്കല്ലേ.,.,.. പിന്നെ വിശേഷങ്ങൾ എല്ലാം നീ പറഞ്ഞു അറിയുന്നുണ്ടല്ലോ.,.,
” ആഹ് ഏട്ടാ.,.,., എന്നാലും ഇടക്ക് അവരെ ഒക്കെ ഒന്ന് വിളിക്കായിരുന്നു.,.,.,
” ഞാൻ ഇവിടെ ഒരു പ്രശ്നത്തിൽ പെട്ട് പോയി അതാണ്..,.,., പിന്നെ വേറെ എന്തുണ്ട് വിശേഷങ്ങൾ.,.,
” ഞാൻ ഇവിടെ ഉണ്ടാകും കുറച്ചു ദിവസം.,..,, അതാണ് വിശേഷം.,.,.,.
” ആഹാ..,,., അപ്പോൾ ഇന്ന് പിറന്നാള്കാരിയുടെ വകയാണ് ഭക്ഷണം അല്ലേ.,.,., നിൻറെ സ്ഥിരം ഫാസ്റ്റ്ഫുഡ് ഐറ്റങ്ങൾ ഒന്നും പറ്റില്ല,..,, നല്ല സദ്യ തന്നെ ഉണ്ടാക്കണം.,.,
” ആഹ്.,.,., ഏട്ടാ.,.,., നമ്മുക്ക് ഉണ്ടാക്കികളയാം.,.,,., എന്നെ സഹായിക്കണം.,..,,.
” ഓഹ്..,,., പിന്നെന്താ മോളേ.,..,
” അല്ല ആ കുഴിമടിയൻ എന്തിയേ.,.,.,,
” അകത്തുണ്ട്..,,..
” മടിയൻ .,.,എണീറ്റ് കാണില്ല അല്ലെ.,..,., ദേവേട്ടന് ഇന്ന് ഞാൻ നല്ലത് കൊടുക്കുന്നുണ്ട്..,.,
” എന്താ മോളേ.,.,.,. എന്താ കാര്യം.,..,.,
” ഇഷ്ടപ്പെടുന്ന പെണ്ണിന്റെ പിറന്നാള് പോലും ഓർത്ത് വയ്ക്കാൻ കഴിയാത്ത കുരങ്ങൻ.,.,
” അവൻ വിളിച്ചില്ലേ.,.,.,
” എവിടുന്ന്..,.,., അല്ല.,.,., എവിടാണ് ആ സാധനം കിടക്കുന്നത്..,,.,
” ദേ ആ മുറിയിൽ ആണ്.,..,,., ഏതാ കോലം എന്ന് പറയാൻ പറ്റില്ലാട്ടോ.,.,.,
ഇന്ദു നേരെ ആ മുറിയിലേക്ക് നടന്നു.,.,.
അപ്പോൾ ദേവൻ നല്ല ഉറക്കത്തിൽ ആണ്.,., ഉറക്കത്തിൽ ഇടക്ക് ചിരിക്കുകയും മറ്റും ചെയ്യുന്നുണ്ട്.,., ഉറക്കത്തിനിടയിൽ അവൻ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടന്നു.,.,., കട്ടിലിന്റെ ഒരു അറ്റത്താണ് ഇപ്പൊ അവൻ കിടക്കുന്നത്.,.,
ദേവൻ ഉറക്കത്തിൽ കാണിക്കുന്ന ഈ കോപ്രായങ്ങൾ എല്ലാം കണ്ടുകൊണ്ടാണ് ഇന്ദു റൂമിലേക്ക് കയറി ചെന്നത്.,.,., അവൾക്ക് പുറം തിരിഞ്ഞു കിടക്കുന്ന ദേവനെകണ്ട ഇന്ദു കട്ടിലിലേക്ക് ചാടി പുറത്ത് ആഞ്ഞു ഒരു അടി വച്ചു കൊടുത്തു.,.,.
കട്ടിലിന്റെ ഒരറ്റത്തു കിടന്നിരുന്ന ദേവൻ ഇന്ദുവിന്റെ അടികൊണ്ടപ്പോൾ അലറിക്കൊണ്ട് ഞെട്ടിപ്പിടഞ്ഞ് എഴുന്നേൽക്കുന്നതിനിടയിൽ കട്ടിലിൽ നിന്നും മറിഞ്ഞു താഴേക്ക് വീണു.,.,.
അവൻ പുതച്ചിരുന്ന പുതപ്പ് അവന്റെ മുകളിലൂടെ വീണു….,,, പുതപ്പ് എല്ലാം വലിച്ചു മാറ്റി അവൻ എഴുന്നേറ്റു നിന്നു നോക്കിയപ്പോൾ കാണുന്നത് തന്റെ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ഇന്ദുവിനെയാണ്..,.
ദേവന് പെട്ടെന്ന് താൻ കാണുന്നത് സ്വപ്നം ആണോ അതോ യാഥാർത്ഥ്യമാണോ എന്ന് മനസ്സിലായില്ല.,.,.,
ഇന്ദു അവന് നേരെ വന്നു രണ്ടു തോളിലും മാറിമാറി ഇടിച്ചപ്പോൾ ആണ് അവന് സ്ഥലകാലബോധം വന്നതും കാണുന്നത് സ്വപ്നം അല്ല എന്ന് മനസ്സിലായതും.,.,.,
” ഇന്ദു നീ എന്താ ഇവിടെ.,.,.,
” എടാ ദുഷ്ടൻ ദേവേട്ടാ.,.,., ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ.,.,.,.
” ഇന്നെന്താ ഇത്ര പ്രത്യേകത,..,.,
അതും പറഞ്ഞ് ദേവൻ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി മുറുക്കി കുത്തി കൊണ്ട് ഹാളിലേക്ക് നടന്നു.,.,., ഇന്ദുവും അവന്റെ പിന്നാലെ അങ്ങോട്ടേക്ക് ചെന്നു.,.,,.,
ഇന്ദു പുറകെ വരുന്നത് കണ്ട് ദേവൻ ശ്രീഹരിയോട് ആംഗ്യത്തിൽ ചോദിച്ചു ഇന്നെന്താ പ്രത്യേകത എന്ന്.,.,, എന്നാൽ അവൻ ആ ചോദിക്കുന്നത് ഇന്ദു കണ്ടിരുന്നു,.,
ശ്രീഹരി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ദേവൻ പതിയെ തിരിഞ്ഞുനോക്കി.,.,.,
വർദ്ധിച്ച കോപത്തോടുകൂടി തന്നെ നോക്കി നിൽക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ പെട്ടെന്ന് ദേവൻ മനസ്സിൽ തോന്നിയ ഒരു ഐഡിയ പുറത്തെടുത്തു.,.,.,
” എന്റെ പൊന്നു ഇന്ദൂസേ.,.,, നീ എന്താ കരുതിയത് ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകത മറന്നുപോയി എന്നോ.,.,,.
അത് കേട്ടിട്ടും തെല്ല് ഭാവ വ്യത്യാസമില്ലാതെ എന്നെ നോക്കിക്കൊണ്ട് ഇന്ദു തിരിച്ചുചോദിച്ചു.,.,.,
” എന്നാൽ പറ.,.,, എന്താണ് ഇന്നത്തെ പ്രത്യേകത,..,.,
” ഞാൻ എങ്ങനെ ആണ് അത് മറക്കുക.,.,., അതൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ.,., നീ എന്നെ പറ്റി അങ്ങനെ ആണോ വിചാരിച്ചിരുന്നത്.,.,.,
അത്രയും പറഞ്ഞുകൊണ്ട് ദേവൻ ശ്രീഹരിയുടെ നേരെ വീണ്ടും ആംഗ്യത്തിൽ ചോദിച്ചു.,.,.,, എന്നാൽ ശ്രീഹരി ചിരിച്ചുകൊണ്ട് കൈമലർത്തി കാട്ടി.,.,.,. അതും കൂടി കണ്ടതോടെ ഇന്ദുവിന്റെ കണ്ട്രോൾ പോയി.,.,.
അവൾ ബാഗും എടുത്ത് തിരിച്ചു പോകാൻ ഒരുങ്ങി.,.. ശ്രീഹരി ദേവനെ നോക്കി കണ്ണുകൊണ്ട് കലണ്ടറിലേക്ക് ചൂണ്ടിക്കാട്ടി.,.,., അത് കണ്ടപ്പോൾ ഇനി കാര്യങ്ങൾ പന്തിയല്ലെന്ന് ദേവന് മനസ്സിലായി.,.,.,. അവൻ വേഗം പോയി ഇന്ദുവിന്റെ കയ്യിൽ പിടിച്ചു നിർത്തി.,.,. എന്നിട്ട് പറഞ്ഞു.,.,,.
” സോറി ഇന്ദൂസേ.,.,.,., നിന്റെ ബെർത്ഡേയുടെ കാര്യം ഞാൻ മറന്നുപോയി.,..,.
” മറക്കും.,., എനിക്കറിയാം..,,. എന്നോട് മിണ്ടണ്ട.,…, നിങ്ങളെ ഒക്കെ കാണാൻ വേണ്ടി മാത്രം.,,,, ഇത്രേം ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് വന്ന ഞാൻ ആണ് മണ്ടി.,.,.
” സോറി ഇന്ദൂസ്.,.,., ഇന്നലെ ആകെ മൊത്തം ടയേർഡ് ആയിരുന്നു.,.,., അങ്ങനെ നേരത്തെ ഉറങ്ങിപ്പോയി.,.,.
” ദേവേട്ടന്റെ ഒരു ഫോൺകോൾ പ്രതീക്ഷിച്ചു വണ്ടി ഒതുക്കി കാത്തിരുന്ന ഞാൻ ആരായി.,..,. അവസാനം നാണം കെട്ട് എന്റെ ബർത്ത് ഡേ ആണെന്ന് പറയാൻ ഞാൻ നിന്നെ വിളിച്ചപ്പോൾ നീ ആ കോളും കട്ടാക്കി.,.,.,
” അത് ഉറക്കത്തിൽ അറിയാതെ കട്ട് ആക്കിയതാകും,..
” അതിനൊക്കെ ശ്രീയേട്ടൻ.,.,., ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് എന്നെ വിളിച്ചു വിഷ് ചെയ്തു.,.,.
” എന്ത്.,.,.,
അത് കേട്ടപ്പോൾ ദേവൻ ശ്രീഹരിയെ നോക്കി സൈലന്റ് ആയി തെറിവിളിച്ചു.,.,., അപ്പോൾ ശ്രീഹരി ദേവന്റെ മുഖത്ത് നോക്കി എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന രീതിയിൽ ഒരു ചിരി ചിരിച്ചു.,.,.,
” നമ്മൾ തമ്മിൽ ഉള്ള എല്ലാ ബന്ധവും ഇതോടുകൂടി തീർന്നു.,.,, ലെറ്റ്‌സ് ബ്രേക്ക് അപ്പ്,.,..,.
” അയ്യോ.,.., ഇന്ദൂസേ.,..,, ഒരു ബർത്ത് ഡേ മറന്നതിനാണോ നീ ബ്രേക്കപ്പ് എന്നൊക്കെ പറയുന്നത്.
” അതേ.,.., ഇനി എന്നോട് മിണ്ടണ്ട.,.,.,.
” എടാ .,..,ശ്രീ.,.,., നീ എങ്കിലും ഒന്ന് പറയെടാ.,.,.,.
” മോനെ.,.,., സൂപ്പർ ചാൻസ് ആണ്..,,, വേണേൽ ഇപ്പൊ തല ഊരിക്കോ.,.,.
” നീ ഒരുത്തൻ..,.,, ഒന്ന് പോയെ..,.,
” നീയല്ലേ ഇടയ്ക്കിടയ്ക്ക് പറയുന്നത് ഇന്ദു എപ്പോഴും ഫോൺ വിളിച്ച് കൊല്ലുകയാണ് എന്ന്.,.., ഇപ്പോ അവൾ തന്നെ പറയുന്നു ബ്രേക്കപ്പ് ആകാം എന്ന്.,., സൂപ്പർ ചാൻസാണ്.,.,.
” ടാ..,.,., ടാ.,.,.,,. നീ ഇത് എന്തൊക്കെ ആണ് ഈ പറയുന്നത്.,.,., ഒന്ന് ചുമ്മാ ഇരുന്നെ.,.,.,.
” ദേവേട്ടാ.,., അപ്പൊ ഞാൻ ഫോൺ വിളിക്കുന്നത് ഒക്കെ നിങ്ങൾക്ക് ഒരു ശല്യം ആണല്ലേ.,..,, ഞാൻ നിങ്ങളെ വെറുപ്പിച്ചു കൊല്ലുകയാണല്ലേ.,,..
അതും പറഞ്ഞു കൊണ്ട് ഹിന്ദു ദേവൻറെ അടി വയറ്റിലേക്ക് പതുക്കെ ഒരു ഇടി ഇടിച്ചു.,.,.
” ഇന്ദൂസേ.,.,., അവൻ വെറുതെ പറയുന്നതാണ്.,.,.. നീ അതൊന്നും മനസ്സിൽ കേറ്റല്ലേ..,,.,.
ദേവൻ വയറും തിരുമ്മി കൊണ്ടാണ് ഇത് പറഞ്ഞത്.,.,.,
” ആണോ.,.,. ശ്രീയേട്ടാ.,.,.,.
” ടാ.,.,. ശ്രീ..,,., നീ ഉള്ളത് പറയെടാ.,.,., പ്ലീസ്..,,.,
” പിന്നെ സ്നേഹിക്കുന്ന പെണ്ണിന്റെ പിറന്നാൾ പോലും ഓർത്തുവയ്ക്കാൻ പറ്റാത്ത നീയൊക്കെ എന്ത് കാമുകനാണ്.,.,., നിനക്ക് ഇത്രയൊന്നും കിട്ടിയാൽ പോരാ.,..,,.
” ഇന്ദൂസേ .,.,., കണ്ടോ.,.,., ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.,.,.,
” എന്നോട് മിണ്ടണ്ട,..,.,.
” ഇന്ദൂസേ.,.,., ശരി.,.,., സമ്മതിച്ചു..,,, എന്റെ തെറ്റാണ് ഞാൻ നിന്റെ ബെർത്ത് ഡേ മറക്കാൻ പാടില്ലായിരുന്നു,. സോറി.,.,.,.
ദേവൻറെ മുഖത്ത് സ്വതസിദ്ധമായി ഉണ്ടാകാറുള്ള ആ പുഞ്ചിരി എല്ലാം മാഞ്ഞു പോയിരുന്നു.,..
” ഹമ്.,.,., ഇപ്പോഴത്തേക്ക് ഞാൻ ക്ഷമിച്ചു.,.,.,. പോയി വണ്ടിയിൽ നിന്നും എന്റെ ബാഗൊക്കെ എടുത്തു കൊണ്ടു വാ.,.,.,
” ഇപ്പോൾ എടുത്തു കൊണ്ടു വരാം.,.,.
അതും പറഞ്ഞു കൊണ്ട് ദേവൻ വേഗം അവളുടെ വണ്ടിയുടെ അടുത്തേക്ക് പോയി.,.,. ശ്രീഹരി അവൻറെ പോക്ക് നോക്കി ചിരിച്ചു.,.,.,.
” എന്തിനാണ് ശ്രീയേട്ടാ..,.,., ഇങ്ങനെ.,.,
” ഇതൊക്കെ ചുമ്മാ പറയുന്നതല്ലേ മോളെ.,.,., അവൻ ആകെ ഒന്ന് തലകുനിച്ചു നിൽക്കുന്നത് നിന്റെ മുന്നിൽ മാത്രമാണ്.,.,. അപ്പൊ ഒന്ന് മൂപ്പിച്ചതാണ്
” നല്ല ബെസ്റ്റ് കൂട്ടുകാരൻ..,,.,
” ഇതൊക്കെ ചുമ്മാ..,.,, പറയുന്നതല്ലേ മോളെ,..,, അവന് നീ എന്നു വച്ചാൽ ജീവനാണ് ഇന്നലെ പകലുമുഴുവൻ പറഞ്ഞുകൊണ്ടിരുന്നതാണ് നിന്നെ രാത്രി വിളിച്ച് വിഷ് ചെയ്യണം എന്നൊക്കെ.,.,.
പക്ഷേ അവന് വൈകുന്നേരം ആയപ്പോൾ കടുത്ത തലവേദന വന്നു.,.,., ഞാൻ ആണ് പറഞ്ഞത് കിടന്ന് ഉറങ്ങിക്കോളാൻ.,.,, ഞാൻ വിളിച്ചോളാം എന്ന്.,.,.
” എന്നിട്ട്.,.,.,
” എന്നിട്ടെന്താ.,.,,. അവൻ തലയിൽ ഒരു തോർത്ത് മുണ്ട് വലിച്ചുകെട്ടി ആണ് കിടന്നത്.,.,.., അങ്ങനെ കുറെ നേരം കിടന്ന് കഴിഞ്ഞാണ് അവൻ ഒന്നു മെല്ലെ മയങ്ങിപ്പോയത്.,.,. അത് കണ്ടപ്പോൾ പിന്നെ അവനെ വിളിക്കാൻ തോന്നിയില്ല.,.., ബാക്കി ഒക്കെ ഞാൻ ചുമ്മാ ഉണ്ടാക്കി പറഞ്ഞതാണ്.,…
” ആഹ്..,.ഏട്ടാ.,..,,.
” മോളെ അവന്റെ ജീവിതത്തിൽ ആകെ അവന് സ്വന്തവും ബന്ധവും ആയി ഉള്ളത് ഞാൻ മാത്രമാണ്.,., നീ വന്നപ്പോഴാണ് അവന് വേറെ ആരോ ഉണ്ടെന്ന് ഒരു തോന്നൽ വന്നത്.,.,. അവന് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം നിന്നെയാണ്.,,.
” എനിക്കറിയാം ഏട്ടാ.,.., പക്ഷെ അതിൽ ഒരു തിരുത്തുണ്ട്.,.,..
” എന്താ മോളേ.,..,.,.
” ദേവേട്ടന് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം എന്നെയല്ല.,,.
” പിന്നെ
” അത് ശ്രീയേട്ടനെയാണ്.,.,.,. സത്യം പറഞ്ഞാൽ നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് ഒരു ചെറിയ അസൂയ ഒക്കെ തോന്നുന്നുണ്ട്.,,.,.
” ആഹാ.,.,., അമ്പടി കാന്താരി.,.,.,
” പിന്നെ.,,.,., അത് എന്റെ സ്വന്തം ശ്രീയേട്ടനെ ആണല്ലോ എന്നാലോചിക്കുമ്പോൾ ആ അസൂയ ഒക്കെ കാറ്റിൽ പറന്നു പോകും.,.,
ശ്രീഹരിയുടെ രണ്ട് കവിളുകളിലും പിടിച്ച് വലിച്ചു കൊണ്ടാണ് അവൾ ഇതു പറഞ്ഞത്.,.,..
” ആഹ്.,.,., വേദനിക്കുന്നു പെണ്ണെ,,..,
അപ്പോഴേക്കും കാറിൽ നിന്നും ലഗേജ് എല്ലാം എടുത്തു കൊണ്ട് ദേവൻ ഔട്ട് ഹൗസിലേക്ക് തിരിച്ചെത്തി.,.,., ഇന്ദു ശ്രീഹരിയോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ ദേവന്റെ മനസ്സ് തണുത്തു.,..,,
അവനെ കണ്ടപ്പോൾ ഇന്ദു ഒന്ന് മുഖം വീർപ്പിച്ചു കാണിച്ചു.,.,. അത് കണ്ടപ്പോൾ ദേവന്റെ മുഖം വാടി.,.., അവൻ സങ്കടത്തോടെ ശ്രീഹരിയുടെ മുഖത്തേക്കു നോക്കി.,.,
ദേവന്റെ മുഖം വാടുന്നത് കണ്ടപ്പോൾ തന്നെ ഇന്ദു തന്റെ മുഖത്ത് ഒരു പുഞ്ചിരി വരുത്തികൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.,.,., എന്നിട്ട് അവന്റെ രണ്ടു തോളിലും കയ്യിട്ടു കൊണ്ട് കണ്ണിലേക്ക് നോക്കികൊണ്ട് പറഞ്ഞു,..,.,
” ഇതൊക്കെ ഇന്ദൂസിന്റെ ഓരോ ചെറിയ നമ്പറല്ലേ.,,. അപ്പോഴേക്കും ന്റെ ദേവേട്ടന് വിഷമമായോ..,.., ഞാൻ അങ്ങനെ കളഞ്ഞിട്ട് പോകുമോ.,.,.,
ദേവന്റെ കണ്ണുകൾ നിറഞ്ഞു..,.,. അത് കണ്ടതോടെ ഇന്ദു അവനെ ഇറുകെ പുണർന്നു.,. അവന്റെ നെഞ്ചിൽ ചെവി ചേർത്തുവച്ച് കൊണ്ട് അവന്റെ ഹൃദയതാളം ആസ്വദിച്ചുകൊണ്ട് പറഞ്ഞു..,.,,.
” ഞാൻ ദേ..,,., ഇവിടെ കാണും എന്നു.,,., എന്നെ ഇട്ടിട്ട് പോകാൻ നോക്കിയാലും..,,, ഞാൻ വിടൂല്ല.,..,, ന്റെ ദേവേട്ടൻ ആണ്.,.,
” നീ എന്നെയും കൊണ്ടേ പോകു.,.,,അല്ലേടി..,.
” ആഹ്.,.,, അതേ.,.,,.
” എന്റെ..,,., വിധി..,,., അല്ലാതെ എന്ത് പറയാൻ.,.,
അവരുടെ പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു തീർക്കുന്നത് കണ്ടു ശ്രീഹരി പതിയെ എഴുന്നേറ്റ് പകുതിയിൽ നിർത്തി വച്ച വണ്ടി കഴുകൽ മുഴുവൻ ആക്കാനായി മുറ്റത്തേക്ക് ഇറങ്ങി.,..,.,
****************************
” കർ കർ കർ കർ “
രാവിലെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് രാഘവൻ ഉണർന്നത്.,.,., അയാൾ പതിയെ കൈ എത്തിച്ചു ഫോൺ എടുത്തു നോക്കി.,..,,, രാജൻ ആണ് വിളിക്കുന്നത്.,.,.,
” ഹലോ.,.,
” ഹലോ സാറേ.,.,., ഞാനാ രാജൻ.,.,., സാർഇത് വരെ എണീറ്റില്ലേ.,…
” ഇല്ലടോ.,.. നീ ഇന്നലെ പോയതിന് ശേഷം ഒരു കുപ്പി കൂടി പൊട്ടി.,..
” ആഹ്.,., സാറേ.,.,., ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാര്യം പറയാനാണ്.,.,.,.
” ഞാൻ ഇപ്പൊ നമ്മുടെ സൈറ്റിൽ ആണ്.,..,
” എന്ത് പറ്റി.,.,., അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ.,.,,.,
” ഏയ്…,., ഇല്ല സാറേ.,.,, അത് പറയാൻ ആണ്.,., ഞാൻ ഇപ്പൊ വിളിച്ചത്.,…,.
” ആഹ്.,., പറ.,.
” ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങി .,.,., ഞാൻ അത് പറയാൻ ആണ് വിളിച്ചത്..,.,., ആ വിജയൻ വാങ്ങിയ കാശിന് ഉള്ള പണി ചെയ്തു.,.,.,.
” ആഹ്.,.,., ഇല്ലെങ്കിൽ പിന്നെ നമ്മുക്ക് പണി ആയേനെ.,.,.,
” ആഹ്.,.,. അതെ.,.. അത് ശരിയാണ്.,.,.
” ചെട്ടിയാർ ഇന്നലെ പോയില്ല അല്ലെ.,.,.സാറേ.,.,.
” ഇവിടുണ്ട്.,.,.,.
” എന്നാൽ ശരി സാർ.,.,., ഞാൻ ഓഫീസിലേക്ക് പോകട്ടെ.,.,., ഇന്ന് പുതിയ ജൂവൽസിന്റെ ഡിസൈൻ കൊണ്ടുവരും എന്ന്പറഞ്ഞിരുന്നു.,.
” എന്നാൽ ശരി..,., താൻ വിട്ടോ.,.,.,
” ഒക്കെ സർ.,.,.,
അതും പറഞ്ഞ് രാഘവൻ ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടു എണീക്കാൻ തുടങ്ങവെ വീണ്ടും ഫോൺ ബെല്ലടിച്ചു .,.,.,
രാഘവൻ വീണ്ടും ഫോൺ എടുത്ത് നോക്കി,..,., പരിചയമില്ലാത്ത നമ്പർ ആണ്.,.,., അയാൾ കാൾ അറ്റൻഡ് ചെയ്തു.,.,.,
” യെസ്.,.,, രാഘവൻ ഹിയർ.,.,.,.
” സാറേ .,.,.., ഞാൻ മുത്തുവാണ്.,.,
” ഏത് മുത്തു.,.,.,
” സാറേ.,., നിങ്ങൾ രാജൻ സാറിനോട് പറഞ്ഞ് ശ്രീദേവിയുടെ ഔട്ട്ഹൗസിൽ താമസിക്കുന്നവരെ നിരീക്ഷിക്കാൻ ഒരാളെ ഏൽപ്പിച്ചിരുന്നില്ലെ.,.,., ആ ആളാണ്.,..,
” ഹമ്.,.,.,അതിന് ഇപ്പൊ എന്താണ് .,..,.
” അത് പിന്നെ.,.,.,.
” താൻ കാര്യം പറ.,.,., തനിക്ക് ആരാണ്.., എന്റെ നമ്പർ തന്നത്.,.,..,
” രാജൻ സാറാണ്.,.,., സാറിന്റെയും ചെട്ടിയാർ സാറിന്റെയും നമ്പർ തന്നത്.,.,.,. അവരെ ആരെയും വിളിച്ചിട്ട് കിട്ടാഞ്ഞത് കൊണ്ടാണ് ഞാൻ സാറിനെ വിളിച്ചത്.,.,..,
” താൻ വിളിച്ച കാര്യം പറ.,.,.,
” സാർ.,.,.,. ഇന്ന് അവരുടെ കൂടെ ഒരു പെണ്ണും കൂടി വന്നിട്ടുണ്ട്.,.,..,,
” പെണ്ണോ.,.,.,
” അതേ സാർ.,.., ആ പെണ്ണ് വന്നത് തന്നെ ഒരു പോർഷെയുടെ കാറിൽ ആണ്.,.,.,
” ഹമ്.,.,.,
” പിന്നെ അവർ.,. ഇന്നലെ ഒരു പ്രൊഫസ്സറെ കാണാൻ പോയിരുന്നു.,.. ഡോക്ടറേറ്റ് ഒക്കെ എടുത്തിട്ടുള്ള ഒരു പുരാവസ്തു ഗവേഷകൻ.,..,.,
” ആളുടെ പേരെന്താണ്.,.,,.
” ഡോക്ടർ രാധാകൃഷ്ണൻ.,.,.,.
ആ പേര് കേട്ടപ്പോൾ തന്നെ രാഘവന് ആളെ മനസ്സിലായി.,… ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തനായ ഒരു പുരാവസ്തു ഗവേഷകൻ ആണ് അയാൾ.,.,.,.
” വേറെ എന്തെങ്കിലും ഉണ്ടോ.,.,
” പിന്നെ ആ ശ്രീഹരി എന്നെ കണ്ടോ എന്ന് ചെറിയ സംശയം ഉണ്ട്.,.,.,
” നീ .,.,, ഇനി അവന്റെ മുന്നിൽ പോയി പെടേണ്ട.,., അവൻ കാണാത്ത രീതിയിൽ വാച്ച് ചെയ്താൽ മതി.,.,
” ഒക്കെ സാർ.,.,.,
അതും പറഞ്ഞ് മുത്തു ഫോൺ കട്ട് ചെയ്തു.,., സ്വല്പം നേരം ആലോചിച്ചതിനു ശേഷം രാഘവൻ രാജനെ ഫോണിൽ വിളിച്ചു,..,, എന്നിട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞു.,..,
*****************************
ശ്രീഹരി വണ്ടി കഴുകി തിരിച്ചു വന്നപ്പോഴേക്കും ഇന്ദുവും ദേവനുമായി ഉള്ള പ്രശ്നങ്ങൾ എല്ലാം അവർ പറഞ്ഞു തീർത്തു അടയും ചക്കരയും ആയി മാറിയിരുന്നു.,.,. അത് കണ്ട് ശ്രീഹരി അവരോട് ചോദിച്ചു..,,.,
” ആഹാ.,.,.,, ടോമും ജെറിയും ജോയിന്റ് ആയോ.,.,.
” നീ ഒന്ന് പോയെടാ.,.,., ഞങ്ങൾ അല്ലെങ്കിലും പണ്ടേ ജോയിന്റ് ആണ്.,.,. അല്ലെ ഇന്ദൂസ്.,.,.,
” ഉവ്വ ഉവ്വ.,.,, ഇനി എങ്ങാനും ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ ഇരുന്നാൽ അപ്പൊ കാണാം.,.,,.
” അതൊക്കെ ഓരോ തിരക്കിൽ പെട്ട് പോകുന്നതല്ലേ., അല്ലാതെ മനപ്പൂർവം എടുക്കാതെ ഇരിക്കുന്നതല്ലല്ലോ, എല്ലാം ഞാൻ പറഞ്ഞതല്ലേ.,.,.
” ഹമ്..,., എന്നിട്ട് ഞാൻ വിളിക്കുമ്പോൾ ശ്രീയേട്ടൻ ഫോൺ എടുക്കുമല്ലോ.,.,.,
അത് കേട്ടപ്പോൾ ദേവൻ ശ്രീഹരിയെ ഒരു നോട്ടം നോക്കി.,.,., അത് കണ്ട ശ്രീഹരി ആക്ഷൻ ഹീറോ ബിജുവിലെ വയർലസ് മോഷ്ടാവിന്റെ എക്സ്പ്രഷൻ ഇട്ടു.,.,.,( എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന രീതിയിൽ )
” അത് പിന്നെ .,.., ഇന്ദൂസേ.,.,.
” ദേവേട്ടനേക്കാൾ സ്‌നേഹം എന്തായാലും ശ്രീയേട്ടന് ഉണ്ട്.,..,.,.,
അതും പറഞ്ഞു അവൾ ഒളികണ്ണിട്ടു ദേവനെ നോക്കി., ആ പറഞ്ഞത് കേട്ടപ്പോൾ ദേവന്റെ മുഖം ചെറുതായി വാടി തുടങ്ങി.,.. അത് കണ്ടപ്പോൾ ഇന്ദു പറഞ്ഞു.,.,.
” എന്റെ പൊന്നു ദേവേട്ടാ.,.,., ഞാൻ നിങ്ങളെ ചുമ്മാ ചൊടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുന്നതല്ലേ അല്ലേ ഇതിനൊക്കെ ഇങ്ങനെ മുഖം വീർപ്പിച്ചാലോ.,..
അത് കേട്ടപ്പോൾ ദേവന്റെ മുഖം ഒന്ന് തെളിഞ്ഞു.,.,. അപ്പോൾ ശ്രീഹരി ഇന്ദുവിനോട് പറഞ്ഞു.,.,.
” മോളെ നീ ഇത്ര ദൂരയാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ പോയി കുളിച്ച് ഫ്രഷ് ആകു.,.,. അതിനുശേഷം നമുക്ക് ഒന്നു പുറത്ത് പോകാം .,.,.,
” ശരി ഏട്ടാ.,.,.,
അതും പറഞ്ഞു ഇന്ദു കുളിച്ച് റെഡി ആകാൻ ആയി റൂമിൽ പോയി ബാഗിൽ നിന്നും തന്റെ ഡ്രെസ്സ് എടുത്ത് ബാത്റൂമിലേക്ക് കയറി.,.,.,
” ഡാ ദേവ..,..,., നീ ശ്രീദേവിയുടെ കാര്യം ഇന്ദുവിനോട് ഇപ്പോൾ പറയണ്ട.,.,
” അതിന് അവൾക്ക് എല്ലാം അറിയാവുന്നതല്ലേ.,.,.,
” അതല്ലടാ.,.,., ഇതാണ് ഞാൻ അന്വേഷിച്ചു നടക്കുന്ന എന്റെ ശ്രീക്കുട്ടി എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല.,..
അത് അവൾ ഇപ്പോൾ അറിയണ്ട എന്നാണ് ഞാൻ പറഞ്ഞത്.,.,..
” എടാ സോറി ഡാ.,.,.,,.
” എന്തിന്.,.,
” ഞാൻ ഇത് അവളോട് മുൻപ് പറഞ്ഞിട്ടുണ്ട്.,.,.,, നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഉണ്ടെന്നു എനിക്ക് അറിയില്ലല്ലോ.,..,.
” പുല്ല്.,.,., എല്ലാം നശിപ്പിച്ചു..,.,.
” ഇനി എന്ത് ചെയ്യും.,.,.,.,
” ഇനി എന്ത് ചെയ്യാൻ..,,.,. അവൾ കുളി കഴിഞ്ഞു വന്നാൽ ഉടനെ ശ്രീദേവിയെ കാണണം എന്ന് പറയും.,.,
” അവളോട് നമുക്ക് എല്ലാം പറയാം.,.,.,.,.
” ഹമ്.,.,., ഇനി അതേ ഉള്ളൂ ഒരു വഴി.,..,., പക്ഷേ അവളുടെ കയ്യിൽ നിന്നുമുള്ള പിച്ചും മാന്തും എല്ലാം ഞാൻ വാങ്ങേണ്ടി വരുമല്ലോ.,..,.,
” വാങ്ങിക്കോ വാങ്ങിക്കോ നീ ആയിട്ട് തലയിൽ കയറ്റി വെച്ചു കൊണ്ടു നടന്നിട്ട് അല്ലേ,..,., ലോകത്തെങ്ങും ഇല്ലാത്ത ഒരു ഏട്ടനും അനിയത്തിയും.,.,.,
അപ്പോഴേക്കും ഇന്ദു കുളി കഴിഞ്ഞ് ഫ്രഷായി അവരുടെ അടുത്തേക്ക് വന്നു.,.,.,., എന്നിട്ട് ശ്രീഹരിയോട് ചോദിച്ചു.,.,..,
” ശ്രീയേട്ടാ.,.,, എപ്പോഴാണ് എന്നെ ശ്രീദേവിചേച്ചിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.,.,.
” അത് മോളെ.,..,,.,. അതിൽ ഒരു പ്രശ്നമുണ്ട്.,.,.,
” എന്താ ഏട്ടാ,..,., എന്താ പ്രശ്നം,..,,., നിങ്ങൾ തമ്മിൽ പിണങ്ങിയോ.,..,,.,
” അതിനെ ഇവർ തമ്മിൽ ഇണങ്ങിയാൽ അല്ലേ പിണങ്ങാൻ പറ്റൂ.,.,.,.
അത് കേട്ട ഇന്ദു കാര്യം എന്താണെന്ന് മനസ്സിലാകാതെ രണ്ടുപേരുടെയും മുഖത്തു നോക്കി നിന്നു.,.,., എന്നിട്ട് ചോദിച്ചു.,..
” നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് , ,.,., എനിക്ക് മനസ്സിലാകുന്നില്ല.,.,.,.,
” അത് പിന്നെ..,,മോളെ,..,..,
” ഇന്ദൂസേ.,..,.,. ഇവനാണ് അവളുടെ മുറച്ചെറുക്കൻ ആയ ശ്രീഹരി എന്ന് ഇതുവരെ ശ്രീദേവിയോട് പറഞ്ഞിട്ടില്ല.,.,.,., രാധമ്മയ്ക്കും ഒന്നുമറിയില്ല..,,.
” അപ്പോ എനിക്ക് ശ്രീദേവിചേച്ചിയെ പരിചയപ്പെടുത്തി തരില്ലേ,.,..,
” തരാം പക്ഷേ അത് നിന്റെ ഏട്ടത്തി എന്ന രീതിയിൽ ആയിരിക്കില്ല എന്ന് മാത്രം.,.,.,
” എന്തിനാ ശ്രീയേട്ടാ ഇങ്ങനെ ഒരു ഒളിച്ചുകളി ഇവിടെ നടത്തേണ്ട ആവശ്യം.,.,.,.,
” ഇവന്റെ കുത്തിക്കഴപ്പ്.,.. അല്ലാണ്ട് ഞാൻ എന്തു പറയാനാ,.,.,.,.
” അതൊന്നുമല്ല മോളെ,.,.. അതിനു പിന്നിൽ കുറച്ച് കാര്യങ്ങൾ ഉണ്ട് ഞാൻ എല്ലാം വഴിയെ പറഞ്ഞു തരാം.,..
” നീ പറയാൻ പോകുന്ന കാര്യങ്ങൾ ഒന്നും ഇതിനെപ്പറ്റി കാര്യമായി ബാധിക്കുന്ന ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം.,.,.
” നീ ഒന്ന് പോയേ ദേവാ.,.,.,.
” അവൾക്കും ഇവനെ ഇഷ്ടമാണ് ഇവനും അവളെ ഇഷ്ടമാണ് പക്ഷെ എന്തിനാണ് ഈ ഒളിച്ചുകളി എന്ന് ചോദിക്കുമ്പോൾ ഇവൻ പറയുന്ന ന്യായം കേട്ടാൽ ഇടിച്ച് മോന്ത പൊളിക്കാൻ തോന്നും.,.,.,.
” എന്താണ് ദേവേട്ടാ….,.,.,
” ഒരുമാതിരി ആറാംതമ്പുരാനിൽ മോഹൻലാൽ പറയുന്ന പോലെ ” ചുമ്മാ ” എന്ന്.,.,., നീ തന്നെ പറ ഇന്ദൂസേ.,.,. അപ്പോൾ ഇവനെ എന്ത് ചെയ്യണം,..,.,
” എന്തിനാ ശ്രീയേട്ടാ.,.,. എന്റെ ഏട്ടത്തിയെ ഇങ്ങനെ ഇട്ട് കുരങ്ങു കളിപ്പിക്കുന്നത്.,.,.,
” മോളെ അവൾക്ക് ഇപ്പോൾതന്നെ ഒരുപാട് ശത്രുക്കൾ ഉണ്ട്.,…., അതിൽ എനിക്ക് ഇപ്പോൾ അറിയാവുന്നത് ആകെ രണ്ടു പേരെ മാത്രമാണ്.,., അത് കൂടാതെ വേറെ ആരെങ്കിലും ഉണ്ടോ എന്നുകൂടി അറിഞ്ഞിട്ട് ഞാൻ ആരാണെന്ന് അവളോട് പറയാം എന്ന് കരുതി…,,
” സത്യം പറയ് ശ്രീയേട്ടാ അതുതന്നെയാണോ കാര്യം..,.,
” പിന്നെ മോളെ.,.,.,. അവളുടെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയാതെ ഞാൻ എങ്ങനെയാ പോയി എന്റെ ഇഷ്ടം പറയുക.,..,.,. അവൾ ഒറ്റയടിക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ എനിക്ക് അത് സഹിക്കാൻ പറ്റില്ല.,.,.,.,
” അങ്ങനെയൊന്നും വരില്ല ഏട്ടാ.,.,.,
” ഇപ്പോൾ എനിക്കും അങ്ങനെ തോന്നുന്നുണ്ട് അവളുടെ ഓരോ നോട്ടവും ഭാവവും കാണുമ്പോൾ.,.,., എന്നാലും പതിയെ പറയാം,…,..,
” അപ്പോൾ.,.,., എനിക്ക് എന്റെ ഏട്ടത്തി ആയി പരിചയപ്പെടാൻ പറ്റില്ല അല്ലേ.,.,.,
” തൽക്കാലം ഇല്ല.,., നീ ആയിട്ട് പറഞ്ഞു കുളം ആക്കരുത്.,.,.,,.
” ഹമ്…,,., ഞാനാ ആയി ഒന്നും പറയുന്നില്ല.,.,.
” എന്നാൽ ഞാൻ പോയി ഫ്രഷ് ആയി വരാം.,.,. നീ ഇവിടെ ഇരിക്ക്.,.,,
അതും പറഞ്ഞ് ശ്രീഹരി ടവ്വലും എടുത്തു നേരെ ബാത്ത്റൂമിലേക്ക് നടന്നു.,..,., അത്രയും നേരം ശ്രീഹരി പറയുന്നത് കേട്ടുകൊണ്ട് നിന്ന ദേവൻ പതിയെ ഇന്ദുവിന്റെ അടുത്തേക്ക് വന്നു അവളുടെ ചെവിയിൽ പറഞ്ഞു.,.,.,
” ഇവൻ പറയുന്നത് ഒന്നും നീ കാര്യമാക്കേണ്ട അധികം താമസിയാതെ തന്നെ ഇവർ തമ്മിൽ ഒന്നിക്കും.,.,.,
” അതെങ്ങനെയാ ദേവേട്ടാ.,..,.
” അതിനുള്ള പണിയെല്ലാം ഞാൻ ഒപ്പിക്കുന്നുണ്ട് ഇന്ദൂസേ,..,., ഇവരെ ഒന്നിപ്പിക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഇവന്റെ ആത്മാർത്ഥ സുഹൃത്ത് ആണെന്ന് പറഞ്ഞ് നടക്കുന്നത്.,.,.,
” ഇക്കാര്യത്തിൽ എന്റെ ഫുൾ സപ്പോർട്ട് ദേവേട്ടന്.,.,., ഇനി പറ.,..,, എന്താ പ്ലാൻ..,,., എവിടം വരെ ആയി കരുനീക്കങ്ങൾ.,.,.
” അതൊക്കെ ഉണ്ട്.,.,.,, നീ കണ്ടോ.,..,, അധികം താമസിയാതെ ഇവർ ഒന്നിക്കും.,., ഇപ്പോൾ എനിക്ക് അത്രയേ പറയാൻ സാധിക്കൂ,.,.,. അതെന്നാണ് എന്ന് കൃത്യമായി പറയാൻ പറ്റില്ല.,.,.
” ആഹ്.,.,., എന്തായാലും കാര്യംനടന്നാൽ മതി..,.
” എന്തായാലും നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം.,.,.,.,
” എവിടെ പോണു.,.,.,.,
” നീ വന്ന വിവരം അവരെ ഒന്ന് അറിയിച്ചിട്ടു വരാം.,.,.., പിന്നെ എന്നും ഭക്ഷണം അവിടെ നിന്നാണ് ആണ് ഇനിയും ഇപ്പോൾ കുറച്ചു ദിവസത്തേക്ക് അതും വേണ്ട എന്ന് പറയണം.,.,.,.,
അതും പറഞ്ഞ് ദേവൻ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഔട്ട്ഹൗസിൽ നിന്നിറങ്ങി പതുക്കെ ശ്രീനിലയത്തിലേക്ക് നടന്നു.,..,.,.,
*****************************
ശ്രീദേവി ബാൽക്കണിയിൽ നിന്നും അകത്തേക്ക് വന്നിട്ട് നേരെ കണ്ണാടിയിൽ നോക്കി.,.,., തന്റെ മുഖം എല്ലാം ആകെ കരഞ്ഞ് വീർത്തിരിക്കുന്നു,.., ഈ കോലത്തിൽ താഴേക്കു ചെന്നാൽ ഉറപ്പായും രാധമ്മ പിടിക്കും എന്നറിയാവുന്നതു കൊണ്ട് അവൾ നേരെ ബാത്ത് റൂമിലേക്ക് കയറി .,….
ബാത്റൂമിലെ ഷവറിന്റെ അടിയിൽ നിൽക്കുമ്പോഴും അവളുടെ കണ്ണീർ നിലയ്ക്കുന്നുണ്ടായിരുന്നില്ല.,.,,. അത് ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു..,. ഇത്രയും കാലം താൻ മനസ്സിൽ കൊണ്ടു നടന്ന തന്റെ ശ്രീയേട്ടൻ തനിക്ക് നഷ്ടപ്പെടുന്നു എന്ന ചിന്ത അവളെ വല്ലാതെ അലട്ടി.,.,.,
താൻ ഇത്രയും കാലം കണ്ട കിനാവുകൾ എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകർന്നു പോയത് അവൾ ഹൃദയവേദനയോടുകൂടി മനസ്സിൽ ഓർത്തു.,.. ശ്രീയേട്ടന് തന്നെ എങ്ങനെ മറക്കാൻ സാധിച്ചു.,..
അന്ന് ദേവൻ പറഞ്ഞതല്ലേ ശ്രീയേട്ടൻ തന്റെ ബാല്യകാലസഖിക്കായി കാത്തിരിക്കുകയാണെന്നും അവളുടെ ഓർമ്മയിൽ ആണ് ജീവിക്കുന്നത് എന്നും.,., ഇത് തന്റെ ശ്രീയേട്ടൻ തന്നെയല്ലേ.,.,., ഇനി ഒരുപക്ഷേ അത് ഇവിടെ കയറി താമസിക്കാൻ വേണ്ടി പറഞ്ഞ ഒരു നുണയായിരിക്കുമോ.,..,,
ഏയ് അല്ല,.,.,. അങ്ങനെ ആകാൻ യാതൊരുവിധ സാധ്യതയുമില്ല..,,.,., പുറത്തെ ആ മറുക് അത് ഞാൻ കണ്ടതാണ്.,.,., ഇത് എന്റെ ശ്രീയേട്ടൻ തന്നെയാണ്.,., പക്ഷേ എന്നാലും ശ്രീയേട്ടൻ എന്നെ മറന്നത് എങ്ങനെയാണ്.,.,.,
എന്നെ മാത്രം അല്ലല്ലോ.,.,. ഇത്രയും കാലമായിട്ടും ഒരുതവണ പോലും രാധമ്മയെയും മുത്തച്ഛനെയും കാണാൻ വന്നില്ലല്ലോ.,..,., മറന്നുപോയത് ആണ് എങ്കിൽ പിന്നെ ഇപ്പോൾ വന്നത് എന്തിനാണ്.,.,,.
ഇതിന്റെ ഒക്കെ പിന്നിൽ എന്തൊക്കെയോ താൻ അറിയാത്ത കാര്യങ്ങൾ ഉണ്ട്..,..,,. എന്നാലും ഏതാണ് ആ പെൺകുട്ടി കാണാൻ അതിസുന്ദരിയാണ്..,,.. പിന്നെ നല്ല സ്വത്ത് ഒക്കെ ഉള്ള വീട്ടിലെ കുട്ടി ആണെന്ന് തോന്നുന്നു.,..,
അവൾ വന്ന് കാറിന്റെ വില തന്നെ ഉണ്ടാകും ഏകദേശം ഒരു കോടി രൂപ.,.,. അവളുടെ ശ്രീയേട്ടന്റെ അടുത്തുള്ള പെരുമാറ്റം .,.,. അത് അത്രയ്ക്ക് ശരിയായി എനിക്ക് തോന്നുന്നില്ല.,.,.,.
അത് ആലോചിക്കുമ്പോൾ തന്നെ ശ്രീയേട്ടൻ അവളെ എടുത്ത് കറക്കുന്ന രംഗമാണ് മനസ്സിലേക്ക് വരുന്നത്…., അതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു.,.,., പിന്നെ ആ കെട്ടിപ്പിടിച്ചുള്ള നടപ്പും..,,.,
അത് കണ്ടപ്പോൾ തന്നെ താഴേക്ക് ഇറങ്ങി ചെന്ന് അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചാലോ എന്നുവരെ തോന്നിയതാണ്.,.,. പക്ഷേ താൻ ആരാണ്.,., തനിക്ക് എന്ത് അധികാരം ആണ് ശ്രീയേട്ടനിൽ ഉള്ളത് എന്ന ചിന്ത തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു..,.
തൊട്ടടുത്ത് ഉണ്ടായിട്ടും ശ്രീയേട്ടനോട് താനാണ് ശ്രീദേവി,.,.., ശ്രീയേട്ടന്റെ ശ്രീക്കുട്ടി എന്ന് പറയാൻ തനിക്ക് സാധിക്കാതിരുന്നതിൽ അവൾക്ക് അതിയായ കുറ്റബോധം തോന്നി.,.,.
ഓരോന്ന് ആലോചിക്കുമ്പോൾ തന്റെ കണ്ണിലെ കണ്ണുനീർ പ്രവാഹത്തിന് ശക്തി വർദ്ധിക്കുന്നു എന്നല്ലാതെ ഒരിക്കൽപോലും ഒരു തരി ആശ്വാസം തനിക്ക് ലഭിക്കുന്നില്ല.,.,.,., തന്റെ ഈ സങ്കടം ആരോടെങ്കിലും ഒന്നു തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഒരു ആശ്വാസം ലഭിച്ചേക്കും.,.,.
രാധമ്മയോട് ഇത് എങ്ങനെ പറയും എന്നാലോചിച്ചു കൊണ്ട് ശ്രീദേവി കുളി കഴിഞ്ഞു തല തുവർത്തികൊണ്ട് ബാത്റൂമിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി,..,.,.,
തലയിൽ നിന്നും ടവ്വൽ അടിച്ച് ഹാങ്ങറിൽ ഇട്ടുകൊണ്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.,.. അപ്പോഴേക്കും രാധമ്മ അടുക്കളയിൽ നിന്നു കൊണ്ട് ചായകുടിക്കാൻ ആയിട്ട് താഴേക്ക് വിളിച്ചു..,.
ശ്രീദേവി കണ്ണന്റെ മുൻപിലിരിക്കുന്ന ചെപ്പിൽ നിന്നും ഒരുനുള്ളു ഭസ്മം എടുത്തു നെറ്റിയിൽ ചാർത്തികൊണ്ട് താഴേക്ക് ചായ കുടിക്കാനായി ഇറങ്ങിച്ചെന്നു.,.,.,.,
ശ്രീദേവി ഇറങ്ങി താഴേക്ക് വരുന്നത് കണ്ടപ്പോൾ രാധമ്മ അടുക്കളയിൽ നിന്നും കഴിക്കാനുള്ളത് എല്ലാം എടുത്തു ഡൈനിംഗ് ഹാളിലേക്ക് വച്ചു.,..,,., അവളുടെ മൗനം രാധമ്മയിൽ എന്തോ ഒരു സംശയം ജനിപ്പിച്ചു.,.,
” മോളെ ശ്രീക്കുട്ടി.,.,.., എന്തുപറ്റി നിനക്ക് വയ്യേ,..,.,.,
” ഒന്നൂല്യ രാധമ്മേ.,.,., രാധമ്മയ്ക്ക് തോന്നിയതാവും.,.,
” തോന്നിയതു കൊണ്ടാണല്ലോ ഞാൻ ചോദിച്ചത്.,. ന്റെ ശ്രീക്കുട്ടി നിന്നെ ഞാൻ ഇന്നോ ഇന്നലെയോ അല്ല കാണാൻ തുടങ്ങിയത് അത് നീ ജനിച്ചുവീണത് തന്നെ എന്റെ കൈകളിലേക്ക് ആണ്..,.,.
” അത് .,.,, ,പിന്നെ.,.,., രാധമ്മേ.,.,.,
” മോളെ എന്നോട് ഒരു കാര്യം പറയാൻ ആയിട്ട് നിനക്ക് എന്തിനാണ് ഇത്രയും മുഖവുര,.,.,.
” രാധമ്മേ.,.,., എനിക്ക് തോന്നുന്നത് ശ്രീയേട്ടൻ വേറെ ഏതോ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആണെന്നാണ്.,.,.,.,
” നിനക്ക് ഇപ്പോൾ അങ്ങനെ തോന്നാൻ എന്താണ് കാരണം പുതിയ വല്ല സ്വപ്നവും കണ്ടോ.,..,
” ഞാൻ ഇന്ന് കാലത്ത് എഴുന്നേറ്റതിനുശേഷം നമ്മുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.,.,, ആ സമയത്ത് ശ്രീയേട്ടൻ താഴെ അവരുടെ വണ്ടി കഴുകി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.,.,. ശ്രീയേട്ടൻ എന്നെ കണ്ടിരുന്നില്ല ഞാൻ നോക്കി നിൽക്കുന്നത്.,..,,
ആ സമയത്താണ് നമ്മുടെ ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് പാഞ്ഞു വന്നത്.,.,.,, അതിൽനിന്ന് സുന്ദരിയായ ഒരു പെൺകുട്ടി ഇറങ്ങി.,..,, അവൾ വേഗം വണ്ടിയിൽ ഇറങ്ങി ശ്രീയേട്ടന് നേരെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു,.,.,.,
” അത് വല്ല കൂട്ടുകാരും ആയിരിക്കും പെണ്ണെ,., നീ അത് ആലോചിച്ച് ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.,.,.,
” ഞാനും ആദ്യം അങ്ങനെയാണ് കരുതിയത് പക്ഷേ ആ കെട്ടിപ്പിടുത്തം.,.,.,., അതിനുശേഷം ശ്രീയേട്ടൻ അവളെ എടുത്തുയർത്തി ഒന്ന് വട്ടംകറക്കി.,.,. പിന്നെ ശ്രീയേട്ടൻ അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഔട്ട് ഹൗസിലേക്ക് കയറിപ്പോയി.,.,.,
” അത്.,.,,, പിന്നെ.,.., മോളെ.,.,.,..
” വേണ്ട രാധമ്മേ.,.,.,. പറയാൻ ബുദ്ധിമുട്ടുണ്ട.,., ഏതെങ്കിലും ഒരു ഫ്രണ്ട് ചെയ്യുന്ന കാര്യങ്ങൾ ആണോ ഞാൻ ഈ പറഞ്ഞതൊക്കെ.,.,.,.
” മോളെ നീ ഇങ്ങനെ വിഷമിക്കാതെ.,.,.,., ഞാൻ ചോദിക്കാം.,.,.,
ആ സമയത്താണ് രാധമ്മേ എന്നും വിളിച്ചു കൊണ്ട് കൊണ്ട് ദേവൻ ശ്രീനിലയത്തിലേക്ക് വന്നത്.,.,., രാധമ്മ വിളികേട്ടു കൊണ്ട് ഇറയത്തേക്ക് ചെന്നു.,.,., ശ്രീദേവിയും പതുക്കെ എഴുന്നേറ്റു രാധമ്മയുടെ പുറകെ ചെന്നു.,.,.,.
അകത്തേക്ക് കയറാതെ മുറ്റത്ത് തന്നെ നിൽക്കുന്ന ദേവനോട് രാധമ്മ ചോദിച്ചു.,.,.,.
” എന്താ കുട്ടി നീ അവിടെത്തന്നെ നിന്നു കളഞ്ഞത്.,.,. അത് അകത്തേക്ക് വാ ചായ കുടിക്കാം,..,.,., ശ്രീഹരി എവിടെ.,.,.,
” ആഹ്.,.,., രാധമ്മേ.,.,., അത് പറയാനാണ് ഞാൻ വന്നത് ഇനി കുറച്ചു ദിവസത്തേക്ക് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കേണ്ട.,.,.,.,
” അതെന്താ ദേവാ.,.,..,, എന്തു പറ്റി നിങ്ങൾ എങ്ങോട്ടെങ്കിലും പോവുകയാണോ.,.,.,.
” അല്ല രാധമ്മേ.,.,.., ഞങ്ങൾക്ക് ഫുഡ് ഒക്കെ വച്ചു തരേണ്ട ആൾ വന്നിട്ടുണ്ട്.,.,.,.,
” അതാര ദേവാ.,..,,. എന്തേ ഇങ്ങോട്ട് കൊണ്ടു വരാഞ്ഞത്.,.,.,,
” ഇന്ദു.,.,., അതാണ് കക്ഷിയുടെ പേര്.,.,., അവൾ ഇങ്ങോട്ട് വരാൻ ഇറങ്ങിയതാണ് അപ്പോഴാണ് അവളുടെ വീട്ടിൽ നിന്ന് ഒരു ഫോൺകോൾ വന്നത്.,.,.,
” അഹ്..,, എന്നാൽ പിന്നെ ആ കുട്ടിക്കും കൂടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചു കൂടെ.,.,.,.,
” അവൾക്ക് കുക്ക് ചെയ്യാൻ വല്യ താല്പര്യമാണ്.,., മുമ്പ് ബാംഗ്ലൂർ ആയിരുന്നപ്പോഴും ഇടക്ക് അവൾ ഞങ്ങൾക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി കൊണ്ടുവന്നു തരുമായിരുന്നു,.,.,.,,
” ആഹാ.,… ബാംഗ്ലൂരിലുള്ള കുട്ടിയാണോ ആ കുട്ടി എങ്ങനെയാണ് വന്നത്.,.,.,.
” അവൾ ഇന്നലെ രാത്രി അവിടെ നിന്നും പുറപ്പെട്ടു ഇന്ന് രാവിലെ ഇങ്ങെത്തി.,.,.,.
” ഒറ്റയ്ക്കോ.,.,.,.
” അവൾക്ക് ഇതൊന്നും ഒരു വിഷയമല്ല.,.,.,., ഞങ്ങൾ രണ്ടു പേരുടെ കൂടെ ഹിമാലയം വരെ കയറാൻ വന്നവളാണ്,.,.,.. വർത്തമാനം പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല,..,., ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു അവിടെ നിന്നും വന്നതാണ്,.,.,.
” അഹ്.,.,., എന്നാൽ ചെല്ലു.,.,.,.,
” എന്നാൽ ശരി രാധമ്മേ.,.., ഞങ്ങൾക്ക് ഒന്ന് പുറത്തു പോകണം.,.,.ഞാൻ പോയി വേഗം ഫ്രഷ് ആകട്ടെ,.,,.,
അതും പറഞ്ഞ് ദേവൻ തിരിച്ചു ഔട്ട്ഹൗസിലേക്ക് നടന്നു…,.,., ശ്രീദേവി ഇതെല്ലാം അകത്തുനിന്നും കേൾക്കുന്നുണ്ടായിരുന്നു.,.,.,.,
*****************************
രാഘവൻ എഴുന്നേറ്റ് ഫ്രഷ് ആയതിനുശേഷം നേരെ ഇന്ദ്രന്റെ റൂമിലേക്ക് ചെന്നു,.,.,.., ഇന്ദ്രൻ തന്റെ പ്രഭാതകൃത്യങ്ങൾക്കെല്ലാം ശേഷം ഡൈനിംഗ് ഹാളിലേക്ക് വരികയായിരുന്നു,.,.,, അപ്പോഴാണ് തന്റെ റൂമിന് നേരെ നടന്നുവരുന്ന രാഘവനെ കണ്ടത്.,.,.,
” ആഹ്.,.,, നീ എഴുന്നേറ്റോ.,.,.,.
” ഉവ്വ് അച്ഛാ.,.,., എന്തേ.,..,, എന്തുപറ്റി.,.,.
” നീയും രാജനും കൂടി ഒരു സ്ഥലം വരെ പോണം.,.,.
” എന്തിനാണ്.,..,.
” എന്നെ ഇപ്പോൾ ആ മുത്തു എന്ന് പറയുന്നവൻ വിളിച്ചിട്ടുണ്ടായിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്നും പറഞ്ഞു.,.,.,.
” അത് ഞാൻ ബാത്റൂമിൽ ആയിരുന്നു.,.,.,
” ആഹ്.,., അത് പോട്ടെ.,…, അവൻ വിളിച്ചത് അത് ശ്രീഹരിയെ പറ്റി പറയാനാണ്.,.,.,.
” അവൻ എന്ത് പറഞ്ഞു..,.,,
” നീ കിടന്നു പിടിക്കാതെ..,,.,., ശ്രീഹരി ഇന്നലെ രാധാകൃഷ്ണൻ എന്ന ഒരാളെ കാണാൻ ആയി പോയിരുന്നു..,,,,
” ഏത് രാധാകൃഷ്ണൻ.,.,., അയാളുടെ വീട് എവിടെയാണ്.,.,.,.,
” ആളെ പറ്റി നീ കേട്ടിട്ടുണ്ടാകും പ്രശസ്ത പുരാവസ്തു നിരീക്ഷകൻ പ്രൊഫസ്സർ രാധാകൃഷ്ണൻ.,.,., ഈയിടയ്ക്ക് അയാൾക്ക് ഡോക്ടറേറ്റ് ഒക്കെ കിട്ടിയിരുന്നു.,.,.,., കഴിഞ്ഞവർഷം ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് ലെ അഴിമതികളെ പറ്റി ഒരു ബുക്ക് എഴുതി പബ്ലിഷ് ചെയ്തിരുന്നു..,.,.,.
” ആഹ്.,.,.,, ഇപ്പൊ ആളെ മനസ്സിലായി.,.,., ആ ബുക്ക് ഇവിടെ വലിയ വിവാദമായിരുന്നു.,.,.,. ഏകദേശം ഒരു ആഴ്ചയോളം ന്യൂസിൽ എല്ലാം നിറഞ്ഞു നിന്നിരുന്നു..,.
” അഹ്.,.,., അത് തന്നെ കക്ഷി..,.,., ശ്രീഹരി എന്തായാലും വെറുതെ അയാളെ കാണാനായി പോകില്ല അവൻ ആ നിലവറയിൽ നിന്നും ലഭിച്ച ക്ലൂവിൽ നിന്നും എന്തോ ഡീകോഡ് ചെയ്യാൻ പോയതായിരിക്കും.,.,.,.
” അഹ്.,.,., ഇപ്പോൾ ഞങ്ങൾ അയാളെ പോയി കണ്ടിട്ട് എന്താണ് ചെയ്യേണ്ടത്.,.,.,.,
” ശ്രീഹരി അവിടെനിന്നും അറിഞ്ഞ വിവരങ്ങൾ എന്തുതന്നെയായാലും അത് എനിക്ക് അറിയണം.,.,.
” അയാളോട് അങ്ങനെ ചോദിച്ചാൽ ഒന്നും പറയില്ലല്ലോ.,.,..,,. അല്ലെങ്കിൽ തന്നെ എന്തും പറഞ്ഞാണ് ഞങ്ങൾ അവിടെ ചെന്ന് ചോദിക്കുക.,.,.
” അയാൾ സ്വന്തം ഇഷ്ടപ്രകാരം എന്തായാലും പറയില്ല.,.. ആദ്യം നിങ്ങൾ ചെന്ന് ഒന്ന് സംസാരിച്ചു നോക്ക്.,.,.,, കുറച്ചു പണം ഓഫർ ചെയ്തു നോക്ക്.,.,., അതിൽ എങ്ങാനും അയാൾ വീണാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി.,.,.,.,.
” അയാൾ അങ്ങനെ പണത്തിനും പ്രലോഭനത്തിൽ വീഴുന്ന ഒരാൾ ആണെന്ന് എനിക്ക് തോന്നുന്നില്ല.,.,., കാരണം.,.,. അന്ന് ആ വിവാദം ഉണ്ടായ സമയത്ത് പ്രതിപക്ഷത്തെ പല രാഷ്ട്രീയ വമ്പന്മാരും അയാളെ പണമെറിഞ്ഞ് വിലയ്ക്കുവാങ്ങാൻ നോക്കിയതാണ്.,.,., അയാളുടെ പക്കലുള്ള തെളിവുകൾ അവർക്ക് കൊടുത്താൽ കോടികൾ വരെ കൊടുക്കാം എന്ന് ആയിരുന്നു ഓഫർ.,..,.,
” പണം കൊണ്ട് നടന്നില്ലെങ്കിൽ എങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ.,..,., എനിക്ക് എന്തായാലും ആ വിവരങ്ങൾ അറിഞ്ഞേ പറ്റൂ.,.,.,.
” എന്നാൽ ശരി,.., ഞങ്ങൾ എപ്പോഴാണ് പോകേണ്ടത്., രാജനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറയട്ടെ.,.,..,
” അവൻ ഏകദേശം അരമണിക്കൂറിനുള്ളിൽ ഇങ്ങോട്ടേക്ക് എത്തും ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.,.,.,
പറഞ്ഞത് പോലെ അരമണിക്കൂറിനുള്ളിൽ രാജൻ അങ്ങോട്ടേക്ക് എത്തി അതിനുശേഷം ഇന്ദ്രന്റെ കാറുമെടുത്ത് രണ്ടുപേരും കൂടി പ്രൊഫസ്സർ രാധാകൃഷ്ണന്റെ വീട്ടിലേക്ക് പോയി,.,.,.,
കുറെ നേരം ഗേറ്റിനു വെളിയിൽ കിടന്നു ഹോൺ അടിച്ചത് ശേഷമാണ് സെക്യൂരിറ്റി ഗേറ്റ് കുറച്ചു തുറന്നു ആരാണെന്ന് ചോദിച്ചത്,., കുറച്ചു ദൂരെ നിന്നും രാധാകൃഷ്ണൻ സാറിനെ കാണാൻ വേണ്ടി മാത്രമായി വന്നതാണ് എന്ന് പറഞ്ഞപ്പോൾ..,.,, ആ സെക്യൂരിറ്റി ഇന്റർകോം വഴി പ്രൊഫസ്സറുടെ പെർമിഷൻ ചോദിച്ചു…,,, പ്രൊഫസ്സർ സമ്മതിച്ചതിന് ശേഷം മാത്രമാണ് അയാൾ ഗേറ്റ് പൂർണമായും തുറന്നു അവരെ അകത്തേക്ക് കയറ്റിയത്.,.,.,.,
ഇന്ദ്രനും രാജനും പതിയെ കാറിൽ നിന്നും ഇറങ്ങി പ്രൊഫസ്സറുടെ വീടിന്റെ ഉമ്മറത്തേക്ക് കയറി കോളിംഗ് ബെൽ അടിച്ചു.,.,.,., പ്രൊഫസ്സർ ആണ് വന്നു വാതിൽ തുറന്നത് .,.,., അവരെ ഓഫീസിന് അകത്തേക്ക് ക്ഷണിച്ചു.,.,.,.
പ്രൊഫസറുടെ പുറകെ അവർ ഓഫീസ് റൂമിലേക്ക് നടക്കുമ്പോൾ രാജൻ ആ വീട് മുഴുവനായി ഒന്ന് കണ്ണോടിച്ചു.,..,,. വളരെ ഭംഗിയായി അലങ്കരിച്ച ഒരു വീട് അതിൽ അയാളുടെയും പിന്നെ അയാളുടെ മകളുടെയും ഫോട്ടോകൾ അങ്ങിങ്ങായി ചുവരിൽ തൂക്കിയിട്ടിരിക്കുന്നു…,.,
വീടിൻറെ മുൻവശത്തെ ഒരു റൂം തന്നെ ഓഫീസ് റൂം ആയി കൺവെർട്ട് ചെയ്തിരിക്കുകയാണ്.,.,. പ്രൊഫസർ അവരോട് ഇരിക്കാൻ പറഞ്ഞു.,.,,. എന്നിട്ട് ചോദിച്ചു.,.,.
” എന്താണ് നിങ്ങളുടെ പേര്.,., നിങ്ങൾ എവിടെ നിന്നും വരുന്നു.,.,..,
” എന്റെ പേര് ഇന്ദ്രൻ ഇത് രാജൻ ഞങ്ങൾ കൊച്ചിയിൽ നിന്നും വരുന്നു.,.,.
” എന്താണ് കാര്യം.,.,., എന്തിനാണ് നിങ്ങൾ എന്നെ അന്വേഷിച്ചു വന്നത്.,.., ,
” ഞങ്ങൾ നേരിട്ട് കാര്യത്തിലേക്ക് കടക്കാം.,.,., സാർ ഇന്നലെ ഇവിടെ ഹരി എന്നും ദേവൻ എന്നും പേരുള്ള രണ്ട് ചെറുപ്പക്കാർ വന്നിരുന്നോ.,.,.
” വന്നിരുന്നുവെങ്കിൽ,..,.,
” എങ്കിൽ അവർ വന്നത് എന്തിനാണ് എന്ന് സാർ ഞങ്ങളോട് പറയണം,..,.,.
” അത് ഞാൻ നിങ്ങളോട് പറയേണ്ട ആവശ്യകത എന്താണ് ,.,.,.,
” സാർ പണം ഞങ്ങൾക്ക് ഒരു വിഷയമല്ല.,.,., പക്ഷേ അവർ വന്നത് അതിനുള്ള കാരണം ഞങ്ങൾക്ക് അറിഞ്ഞേ മതിയാകു.,..,, ആ വിവരങ്ങൾ ഞങ്ങൾക്ക് അത്രയും വിലപ്പെട്ടതാണ്.,.,.,
” പണം എനിക്കും ഒരു വിഷയമല്ല.,.,, അതുകൊണ്ട് ഞാൻ അത് പറയും എന്ന് നിങ്ങൾ വിചാരിക്കേണ്ട.,.,,.
” അങ്ങനെയാണെങ്കിൽ പിന്നെ ഞങ്ങൾക്ക് വേറെ വഴി നോക്കേണ്ടിവരും.,.,.,.,
” എന്താ ഭീഷണിയാണോ.,.,., ഇതിലും വലിയ കൊമ്പന്മാർ എന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ട്.,.,,.,
” ഈ പറഞ്ഞത് നിങ്ങൾ തിരുത്തി പറയും.,.
” നിങ്ങൾ ഇനി ഇവിടെ നിന്ന് സമയം കളയേണ്ട., വേഗം വിട്ടോ.,.,,. ഇപ്പൊ വിട്ടാൽ ഉച്ചയ്ക്ക് മുന്നേ കൊച്ചി എത്താം.,.,.
” എങ്കിൽ നമ്മുക്ക് കാണാം.,.,., കാണേണ്ടി വരും.,,. പക്ഷേ അത് ഇതുപോലെ അത്ര സുഖകരമായ ഒരു കൂടിക്കാഴ്ച ആയിരിക്കില്ല.,.,., ഓർത്തോ.,.,.
” ഓഹ്.,.,., പിന്നെന്താ കാണാല്ലോ.,.,
ഇന്ദ്രൻ ഇരുന്ന കസേര തട്ടിത്തെറിപ്പിച്ചു കൊണ്ട് എഴുന്നേറ്റു എന്നിട്ട് പുറത്തേക്ക് നടന്നു.,.,., പുറകെ രാജനും.,.,.,
*****************************
ഇന്ദു അവർക്ക് കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുകയായിരുന്നു.,.,., അതേസമയം ഹാളിൽ
ദേവനും ശ്രീഹരിയും കൂടി ഇന്ദു ഇവിടെ ഉള്ളപ്പോൾ എങ്ങനെ ഗുരുവായൂർ അമ്പലത്തിൽ പോകും എന്ന് ആലോചിക്കുകയായിരുന്നു,..,.,.,
” ഡാ ദേവ.,.,. ഇന്ന് അവളുടെ പിറന്നാൾ അല്ലേ ,.,.
” അതെ എന്നെക്കാൾ നന്നായി അത് ഓർമ്മ നിനക്ക് ആണല്ലോ.,.,.,
” എങ്കിൽ പിന്നെ ഇന്ന് പിറന്നാൾ ആയിട്ട് ഗുരുവായൂർ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞാലോ.,.,. അങ്ങനെയാകുമ്പോൾ ആദ്യഘട്ട പരിശോധന ഇന്ന് തന്നെ നടത്താൻ പറ്റും ,.,.,.,,
” ആഹ്.,.,., അത് നല്ല ഒരു ഐഡിയയാണ്.,.,..
” എങ്കിൽ അവളെ ഇങ്ങോട്ട് വിളിക്ക് ഞാൻ കാര്യം പറയാം.,.,.,.
” ഇന്ദൂസേ.,.,., ഒന്നിങ്ങോട്ട് വരാമോ.,.,.,.
” എന്താ ദേവേട്ടാ.,.., ഞാൻ ദേ ചായ പകർത്തുകയാണ് ഇപ്പൊ വരാം.,.,.,,
അൽപ്പസമയത്തിനുള്ളിൽ ഇന്ദു മൂന്ന് പേർക്കുള്ള ചായയും പിന്നെ ബ്രെഡ് ടോസ്റ്റ് ചെയ്തതുമായി മെല്ലെ ഹാളിലേക്ക് വന്നു.,…, അവളുടെ കയ്യിൽ നിന്ന് ചായ വാങ്ങിക്കുടിച്ചു കൊണ്ട് ശ്രീഹരി പറഞ്ഞു..,.,,.,
” മോളെ.,.,.,. ഇന്ദുകുട്ടി.,…,.
” ആഹ് ഏട്ടാ.,. ,
” ഇന്ന് നിന്റെ പിറന്നാളല്ലേ.,.,.,. നമുക്ക് മൂന്നു പേർക്കും കൂടി ഒന്ന് ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതാലോ..,.
” നിന്റെ പേരിൽ ഒരു വഴിപാടും നടത്താം..,,. എന്താ ഇന്ദൂസേ.,,..
” അയ്യോ.,.,, ഏട്ടാ.,., ഇന്ന് പറ്റില്ലാട്ടോ..,,.
” അതെന്താ മോളെ..,,.,., ഇന്നെന്താ കുഴപ്പം.,..
” അതെ പെൺപിള്ളേർക്ക് മാസത്തിൽ കുറച്ചുദിവസം അമ്പലത്തിൽ പോകാൻ പറ്റില്ല.,..,, നാളെ കൂടി കാണും ഈ കുഴപ്പം..,.,
” ഓഹ്.,..,, എന്നിട്ടാണോഡി കുട്ടിത്തേവാങ്കെ നീ ഇത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു വന്നത്.,.,,.,
” അതിപ്പോ നിങ്ങളെ കാണാൻ വേണ്ടിയാകുമ്പോൾ ഇത്രയും ദൂരം ഒന്നും ഒരു പ്രശ്നമേ അല്ല.,.,..
” എന്നാൽ പിന്നെ നമ്മുടെ പോക്ക് വേറെ ഒരു ദിവസത്തേക്ക് മാറ്റാം.,..,,.,
” ഇവിടെ അടുത്ത് വല്ല അമ്പലവും ഉണ്ടോ.., പുറത്തു നിന്നായാലും എനിക്കൊന്നു തൊഴുതാൽ കൊള്ളാം എന്നുണ്ട്.,.,..,.
” ആണോ.,.,.,, എന്നാൽ പിന്നെ പോയിക്കളയം.,.. എന്തായാലും നമുക്ക് സദ്യക്ക് ഉള്ള സാധനങ്ങൾ വാങ്ങാൻ ആയിട്ട് ലുലുമാളിൽ പോകാം..,.,, പോകുന്ന വഴിയിൽ ഒരു മഹാവിഷ്ണു ക്ഷേത്രം ഉണ്ട്.,.,ഈ സമയത്ത് അവിടെ തീരെ തിരക്കുണ്ടാവില്ല.,.,. പിന്നെ അവിടെ ആണെങ്കിൽ ഏകദേശം ഉച്ചവരെ നട തുറന്നിരിക്കും…,.,,
” ആഹ്.,..ഏട്ടാ.,.,., എന്നാൽ ഞാൻ പെട്ടെന്ന് റെഡിയാവാം.,..
” അഹ് മോളെ..,,., അവിടെ ആകെ ഉള്ള ഒരു കുഴപ്പം റോഡ്സൈഡിൽ ആയതുകൊണ്ട് അമ്പലത്തിലെ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റി പാർക്ക് ചെയ്യാൻ പാടില്ല.,.,., പാർക്കിംഗ് ഏരിയ റോഡിന്റെ മറുവശത്ത് കുറച്ചു നീങ്ങിയിട്ടാണ്.,.,.,
” ഓഹ് പിന്നെ.,.,.,, ഇതാണോ വല്യ ആനക്കാര്യം.,.,
” അവിടെ വണ്ടി പാർക്ക് ചെയ്യാൻ സ്ലോട്ട് കിട്ടാൻ ആണ് പാഡ്.,.,., എന്തായാലും ഇനി വൈകിക്കേണ്ട നീ പോയി വേഗം റെഡിയായി വാ.,..,, ഞങ്ങൾ വണ്ടിയിൽ ഉണ്ടാകും.,.,
അതും പറഞ്ഞ് ശ്രീഹരി വണ്ടിയുടെ താക്കോൽ എടുത്തു ദേവന് എറിഞ്ഞു കൊടുത്തു..,.,, ദേവൻ അതുമായി പുറത്തേക്കിറങ്ങി വണ്ടി എടുത്ത് തിരിച്ചിട്ടു.,.,., ശ്രീഹരിയും വന്നു വണ്ടിയുടെ മുൻവശത്തെ ഡോറിൽ ചാരി നിന്നു.,.,.,
അപ്പോഴേക്കും ഇന്ദു ഡ്രസ്സ് എല്ലാം ചെയ്ഞ്ച് ചെയ്തു പോകാൻ റെഡിയായി വന്നു.,.,., അവൾ പുറത്തിറങ്ങി വാതിൽ പൂട്ടി താക്കോലുമായി വണ്ടിയുടെ അടുത്തേക്ക് വന്നു..,,.,.
എന്നിട്ട് ഉന്നം നോക്കി മാവിൽ മാങ്ങ പറിക്കാൻ എറിയുന്നത് പോലെ ശ്രീഹരിക്കു നേരെ താക്കോൽ എറിഞ്ഞുകൊടുത്തു.,.,.,
ശ്രീദേവി അവളുടെ കളികൾ എല്ലാം മുകളിൽ ബാൽക്കണിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു.,.,., അവൾ ശ്രീഹരിയുടെ അടുത്ത് എടുക്കുന്ന സ്വാതന്ത്രം എല്ലാം കാണുമ്പോൾ ശ്രീദേവിയുടെ ഉള്ളു നീറി പുകയുകയായിരുന്നു .,…,.,
പിന്നെ അവൾ പതുക്കെ ശ്രീഹരിയുടെ അടുത്ത് എത്തി മുന്നിലെ സീറ്റിൽ കേറാൻ പോയ ശ്രീഹരിയെ അവിടെ നിന്നും പിടിച്ചു മാറ്റി.,..,,. പിന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ദേവനെ നിർബന്ധിച്ച് പുറകിൽ കയറ്റുന്നു,..,.,
എന്നിട്ട് അവൾ മുന്നിലെ സീറ്റിൽ കയറിയിരുന്നു.,,., എന്നിട്ട് ശ്രീഹരിയോട് വണ്ടി ഓടിക്കുവാൻ ആവശ്യപ്പെട്ടു.,.,,.,. ശ്രീഹരി ചിരിച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.,.,.,
പിന്നെ പതുക്കെ വണ്ടി മുൻപോട്ടെടുത്തു.,. അവരുടെ വണ്ടി ഗേറ്റ് കടന്നു കണ്ണിൽ നിന്നും മറയുന്നത് വരെ ശ്രീദേവി നോക്കിനിന്നു.,.,. ആ പെൺകുട്ടിയുടെ ഓരോ കളികളും കുസൃതികളും ശ്രീഹരി ആസ്വദിക്കുന്നത് കൂടി കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിലേക്കുള്ള രക്തയോട്ടം ക്രമാതീതമായി വർദ്ധിച്ചു,.,., ഹൃദയതാളം മുറുകി ഹൃദയം പൊട്ടി പോകുമോ എന്ന് വരെ അവൾക്ക് തോന്നിപ്പോയി.,.,. കണ്ണിൽ നിന്നും കണ്ണുനീർ പുറത്തുവരാതിരിക്കാൻ അവൾക്ക് ഏറെ പണിപ്പെടേണ്ടി വന്നു.,.,.., അൽപസമയം അങ്ങനെ നിന്നതിനുശേഷം അവൾ പതുക്കെ തിരിഞ്ഞു റൂമിലേക്ക് നടന്നു.,.,.,.
*****************************
കൊച്ചിയിലെ ട്രാഫിക്കിൽ ശ്രീഹരി വളരെ പതുക്കെയാണ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്.,.,. മെട്രോ വന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല കൊച്ചിയിലെ ട്രാഫിക് അങ്ങനെയൊന്നും മാറില്ല,..,
ഇന്ദു ആണെങ്കിൽ അവളുടെ ഫോൺ വണ്ടിയിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.,.,.,. അല്പസമയത്തിന് ശേഷം കാറ്റിപെറിയുടെ റോർ സോങ് കാറിൽ നല്ല ഉച്ചത്തിൽ മുഴങ്ങി.,.,..
” എന്റെ പൊന്ന് ഇന്ദൂസേ.,.,., നീ അതിൻറെ സൗണ്ട് ഒന്ന് കുറയ്ക്കു.,…,.
” എന്തിനു വോളിയം കുറക്കണം.,., ഇവിടെ നമ്മൾ മൂന്നുപേര് മാത്രമല്ലേ ഉള്ളൂ,.,., കുറയ്ക്കണോ ശ്രീയേട്ടാ.,.
” നീ വച്ചോ.,.,., മോളെ.,.,.
” കേട്ടല്ലോ.,.,., ഇനി മിണ്ടാതെ അവിടെ ഇരുന്നോണം.,.,
” വോളിയം കൂടുതൽ വെക്കുന്നതിന് അല്ല പ്രശ്നം.,.,. നിനക്ക് ഏതെങ്കിലും നല്ല മലയാളം പാട്ടുകൾ വല്ലതും വച്ചൂടെ,.,..,
” ഒന്ന് പോയെ ദേവേട്ടാ,…, എനിക്ക് ഇങ്ങനത്തെ പാട്ടുകളാണ് ഏറ്റവും ഇഷ്ടം.,.,.,
” ആഹ്.,.,, നീ എന്തെങ്കിലും കാണിക്ക്.,.,.,
അതും പറഞ്ഞ് ദേവൻ മുഖംതിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു,..,.,. ദേവന്റെ മുഖം മാറുന്നത് കണ്ടപ്പോൾ ഇന്ദുവിന് ആകെ അയ്യട എന്നായി.,.,.. അവൾ വേഗം തന്നെ മ്യൂസിക് സിസ്റ്റം ഓഫ് ചെയ്തു.,.,
എന്നിട്ട് ദേവന്റെ മുഖത്തേക്ക് നോക്കി.,.,.,
അവളുടെ ആ പ്രവർത്തി കണ്ടപ്പോൾ ദേവന് ചിരിക്കാതിരിക്കാൻ സാധിച്ചില്ല.,.,., അവൻ സ്വല്പം ഉറക്കെ തന്നെ ചിരിച്ചു പോയി.,.,., തന്നെ പറ്റിച്ചതാണ് എന്ന് മനസ്സിലാക്കിയ ഇന്ദു പുറകോട്ട് തിരിഞ്ഞു ദേവനെ അടിക്കാൻ നോക്കിയപ്പോഴേക്കും ശ്രീഹരി വണ്ടി സൈഡ് ചേർത്തുനിർത്തി.,,..,,
” നിങ്ങൾ രണ്ടുപേരും ഇവിടെ ഇറങ്ങിക്കോ ഞാൻ പോയി വണ്ടി പാർക്ക് ചെയ്തിട്ട് വരാം.,.,.., എന്തായാലും കുറച്ച് സമയമെടുക്കും എന്നെ നോക്കി നിൽക്കണ്ട.,.,.,.
ഇന്ദു വിൻഡോയിലൂടെ തലയിട്ട് പുറകിൽ വരുന്ന വണ്ടികൾ നോക്കിയതിനുശേഷം പതുക്കെ ഡോർ തുറന്നു പുറത്തിറങ്ങി.,.,., അപ്പോഴേക്കും ദേവനും പുറത്തിറങ്ങിയിരുന്നു.,.,.,. ശ്രീഹരി വണ്ടി മുന്നോട്ടെടുത്തു പാർക്കിംഗ് ഏരിയയിലേക്ക് പോയി.,.,
ഇന്ദുവും ദേവനും അമ്പലത്തിന്റെ അടുത്തേക്ക് നടന്നു.,., അമ്പലത്തിൽ ഇന്ന് ഒട്ടും തന്നെ തിരക്കില്ല.,., പക്ഷേ പുറത്ത് ആൽത്തറയിൽ നാലഞ്ച് ചെറുപ്പക്കാർ ഇരുന്നു നല്ല വൃത്തിക്ക് വായിനോട്ടം നടത്തുന്നുണ്ട്.,.,.,
വായിനോക്കികളുടെ നേതാവ് പോലെ ഒരുത്തൻ ഇരിപ്പുണ്ട് അവൻറെ പേര് ഹരീഷ്,.,., അവൻ വായിനോട്ടം മാത്രമല്ല അതിലൂടെ പോകുന്ന ഒരു പെണ്ണിനേയും വെറുതെ വിടുന്നില്ല.,. അശ്ലീലച്ചുവയുള്ള കമന്റുകൾ എല്ലാം അടിക്കുന്നുണ്ട്.,.,.,.
” ടാ ഹരീഷേ.,..,,.
” എന്താടാ.,.,
” ആ പെണ്ണ് കൊള്ളാല്ലോ.,..,.
” പെണ്ണ് കൊള്ളാം.,.,., കൂടെ ഒരുത്തൻ ഉണ്ടല്ലോ.,.,.
” അതേ.,… മിണ്ടാൻ നിക്കണ്ട..,.,, അവനെ കണ്ടിട്ട് നല്ല ഒരു ജിമ്മനെ പോകെ ഉണ്ടല്ലോ.,.,.,
” ജിമ്മന്മാർ ഒക്കെ പേടിത്തൊണ്ടന്മാർ ആയിരിക്കും.,.,.
” എന്തിനാ വെറുതെ.,.,.
” നീ ഒന്ന് പോടാ.,.,.,ഇവനെ ഒക്കെ എന്റെ പട്ടി പേടിക്കും.,.,., .
അവൻ അതും പറഞ്ഞ് ഇന്ദുവിനെ നോക്കി കമൻറ് അടിക്കാൻ തുടങ്ങി..,,
” ഓയ്.,.,മോളൂസേ.,.,., എന്താ ഒരു മൈൻഡ് ഇല്ലാത്തത്.,.,.,. ഞാൻ കൂടി വരണോ തൊഴാൻ.,.,., സുന്ദരിയാണുട്ടോ.,.,. എനിക്കിഷ്ടായി.,.,.
ദേവനും ഇന്ദുവും അവരെ ശ്രദ്ധിക്കാൻ പോയില്ല.,., നേരെ അമ്പലത്തിന് മുൻപിലേക്ക് നടന്നു..,,. അമ്പലത്തിലെ അടുത്തെത്തിയിട്ടും ദേവൻ അകത്തു കയറാതെ നിൽക്കുന്നത് കണ്ടപ്പോൾ ഇന്ദു അവനോടു ചോദിച്ചു.,.,..
” എന്താ ദേവേട്ടാ.,.,. അകത്തുകയറി തൊഴുന്നില്ലേ.,.,.
” ശ്രീഹരി വരട്ടെ,..,., നിന്നെ ഇവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകണ്ടേ.,.,., അത് വേണ്ട.,..,,
” ഓഹ് പിന്നെ.,.,., പിന്നെ ഞാൻ എന്താ വല്ല നഴ്സറിയിൽ പഠിക്കുന്ന കുട്ടിയോ മറ്റോ ആണോ,.., ആരെങ്കിലും പിടിച്ചു കൊണ്ടു പോകാൻ.,.,., ദേവേട്ടൻ പോയി തൊഴുതിട്ടു വാ.,.,.,.,
” എന്നാൽ ശരി.,.,., ഞാൻ വേഗം തൊഴുതിട്ട് വരാം..,.., നിന്റെ പേരിൽ കുറച്ച് വഴിപാടുകൾ നടത്തണം.,. അമ്മ വിളിച്ചു പറഞ്ഞിരുന്നു.,…,
അതും പറഞ്ഞ് ദേവൻ ഷർട്ടിന്റെ ബട്ടൺസ് അഴിച്ച് ഷർട്ട് ഒരു സൈഡിലേക്ക് ഇട്ടതിനുശേഷം ചുറ്റമ്പലത്തിന്റെ അകത്തേക്ക് കയറി,.,..,, ഇന്ദുവാണെങ്കിൽ സൈഡിലുള്ള അമ്പലക്കുളത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നു…,.,
അപ്പോൾ.,. അവിടെ ആൽത്തറയിൽ ഇരുന്ന് കമന്റ് അടിച്ച ഹരീഷും കൂട്ടരും അവളോട് കിന്നരിക്കാൻ നോക്കി,.,.,., അതിൽ ഒരുത്തൻ അവളുടെ മേത്ത് പതിയെ തട്ടികൊണ്ട് കടന്നുപോയി.,.,.,.,
അവളൊന്നു ദേഷ്യത്തോടെ കടുപ്പിച്ചൊന്ന് നോക്കിയതിനുശേഷം വിട്ടുകളഞ്ഞു.,.,.. അത് കണ്ടപ്പോൾ ഹരീഷിന് ഒരു സിഗ്നൽ ആയി തോന്നി,..,., അവൻ പുറകിൽ കൂടി വന്ന് സ്വൽപ്പം കാര്യമായിതന്നെ അവളുടെ മേത്ത് ഇടിച്ചിട്ട് കടന്നുപോയി പോയി,..,.,
ഒന്നാമത് പീരീഡ്‌സ് ആയതിന്റെ ഇറിറ്റേഷനും പെയിനും.,.,. പിന്നെ രാത്രി ഫുൾ ഉറങ്ങാതെ ഇരുന്നുള്ള ഡ്രൈവിംഗ് കൂടി ആയപ്പോൾ അവൾക്ക് ആകെ തല പെരുത്ത് നിൽക്കുകയായിരുന്നു.,., അതിന്റെ ഒപ്പം ഇതും കൂടി ആയപ്പോൾ ഇന്ദുവിന്റെ കണ്ട്രോൾ പോയി..,., അവൾ അവനെ ചീത്ത വിളിച്ചുകൊണ്ട് അവന്റെ പിന്നാലെ പോയി അവനെ പുറകിൽ നിന്നും തള്ളിയിട്ടു.,.,..,
അതേസമയം.,.. ശ്രീഹരി വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാതെ പാർക്കിങ്ങിൽ കിടന്നു കറങ്ങുകയായിരുന്നു….. ദേവൻ ആണെങ്കിൽ ചുറ്റമ്പലത്തിന് അകത്തേക്ക് കയറിപ്പോയിട്ട് കാണാനും ഇല്ല.,.,.,.
അപ്പോഴേക്കും അവിടെ ആൽത്തറയിൽ ഇരുന്ന നാലഞ്ചു ചെറുപ്പക്കാർ ഇന്ദുവിന് ചുറ്റുംകൂടി .,..,, ഇന്ദു ഒന്ന് ചുറ്റും നോക്കി അടുത്തെങ്ങും ആരുമില്ല ആകെയുള്ളത് അമ്പലത്തിൽ നിന്നും പുറത്തിറങ്ങി വരുന്ന പത്തു വയസ്സിനു താഴെ മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളാണ്.,.,.,
നേരത്തെ ഇന്ദു തള്ളലിൽ നിലത്ത് വീണ ഹരീഷ് എന്ന ആ ചെറുപ്പക്കാരൻ ശരീരത്തിലെ പൊടിയെല്ലാം തട്ടിക്കൊണ്ട് എഴുന്നേറ്റു വന്നു ഇന്ദുവിനോട് ചോദിച്ചു.,.,
” നീ ആരെയാ ടി നോക്കുന്നത്.,.,., എന്നെ തള്ളിയിട്ടിട്ട്.,. നീ ഇവിടുന്ന് നേരെ ചൊവ്വേ പോകുന്നത് എനിക്കൊന്ന് കാണണം.,.,.
” ഇങ്ങോട്ട് വരാൻ അറിയാമെങ്കിൽ ഇവിടുന്ന് തിരിച്ചു പോകാനും അറിയാം.,.,
” അതെന്താടി.,.,., നിനക്ക് വെളുത്ത് തുടുത്ത് ഇരിക്കുന്ന ആണുങ്ങളെ മാത്രേ പിടിക്കൂ.,.,
” ദേ,.,.,. സൂക്ഷിച്ചു സംസാരിക്കണം.,.,.,
” നേരത്തെ നീ ഒരുത്തനോട് കുറെ നേരം നിന്നു സൊള്ളുന്നുണ്ടായിരുന്നല്ലോ.,.,., ആരാടി അവൻ.,.,
” അത് നിന്നോട് പറയേണ്ട കാര്യമില്ല.,.,.,
” അവളുടെ ഒരു ജീൻസും ബനിയനും അതിന്റെ മേലെയുള്ള ഓവർകോട്ടും.,.,.,., ഇവളെ കണ്ടിട്ട് ആകെ ഒരു വശപ്പിശക് ലക്ഷണമില്ലേടാ.,.,
ദേവൻ അപ്പോഴേക്കും തൊഴുത് ചുറ്റമ്പലത്തിന് പുറത്തിറങ്ങിയിരുന്നു..,,.,. അവൻ ഭണ്ഡാരത്തിൽ കുറച്ച് ചില്ലറ പൈസ ഇട്ടതിനുശേഷം മതിൽക്കെട്ടിന് പുറത്തേക്ക് നടന്നു.,., അമ്പലത്തിന്റെ മുൻപിൽ ഇന്ദുവിനെ കാണാത്തത് കൊണ്ട് അവൻ ചുറ്റിലും നോക്കി.,..,.
അപ്പോൾ അവൻ കണ്ട കാഴ്ച ഒരു നാലഞ്ചുപേർ ഇന്ദുവിന്റെ ചുറ്റും വട്ടം കൂടി നിൽക്കുന്നതാണ്.,.,., അവർ അവളോട് എന്തൊക്കെയോ സംസാരിക്കുന്നു.,.
അവന്മാർക്ക് എന്തൊക്കെയോ പറഞ്ഞു അവളുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നു.,..,.,
ഇതേസമയം ശ്രീഹരിക്ക് വണ്ടി പാർക്ക് ചെയ്യാനായി ഒരു ഗ്യാപ്പ് കിട്ടി.,.,. അവൻ വേഗം തന്നെ വണ്ടി പാർക്ക് ചെയ്തു അവിടെനിന്നു അമ്പലത്തിലേക്ക് നടന്നു.,..,
അമ്പലപ്പറമ്പ് എത്തിയപ്പോൾ ദൂരെ നിന്നും ഇന്ദുവിന് ചുറ്റും കുറച്ച് ആളുകൾ കൂടി നിൽക്കുന്നത്.,.,. ദേവൻ അങ്ങോട്ട് നടന്നടുക്കുന്നതും.,. ശ്രീഹരി കണ്ടു.,.,
ഇന്ദുവിന് ചുറ്റും ഹരീഷും അവന്റെ കൂട്ടുകാരും മാത്രം ആയിരുന്നു.,.. ആ ധൈര്യത്തിൽ അവൻ അവളുടെ തോളിൽ മെല്ലെ കൈ വെച്ചു.,.,.,. എന്നിട്ട് പറഞ്ഞു.,.,.
” ഞങ്ങളോടും കൂടി ഒന്ന് സഹകരിക്ക് മോളെ.,.,.,.
” ഛീ,.,,, കൈയ്യെടുക്കടാ നായേ.,.., പോയി നിന്റെ വീട്ടിൽ ഉള്ള പെണ്ണുങ്ങളെ പോയി വിളിക്കെടാ..,.,
ദേവൻ അപ്പോഴേക്കും നടന്നു ഇന്ദുവിന്റെ അടുത്തേക്ക് എത്തിയിരുന്നു.,.,.,
” എടീ.,.,.,
എന്നും വിളിച്ചു കൊണ്ട് ഹരീഷ് കൈയുയർത്തി അവളുടെ മുഖത്തിനു നേരെ വീശി.,.,., എന്നാൽ ആ കൈ അവളുടെ മുഖത്ത് പതിച്ചില്ല എന്നുമാത്രമല്ല.,.,
അവൻ.,.,. മൂക്കിൽ നിന്നും രക്തം ഒഴുക്കി കൊണ്ട് പുറകോട്ട് മറിഞ്ഞുവീണു,..,., എന്താണ് അവിടെ സംഭവിച്ചത് എന്ന് അവന് മനസ്സിലായില്ല.,..,,. അവന്റെ കൂടെ ഉണ്ടായിരുന്നവർ എല്ലാം അത് കണ്ടു ഞെട്ടി തരിച്ചു നിന്നു.,.,.,
**************തുടരും**************
No comments