Top Stories

ഗായത്രി 2

 


Gaayathri Part 2 | Author : Marar


ഞങ്ങൾ രണ്ടും നടന്ന് ക്ലാസ്സിൽ കേറി. ഞങ്ങളെ രണ്ടിനെയും എല്ലാരും ഒരു ആക്കിയ  പുഞ്ചിരിയോടെയാണ്  ക്ലാസ്സിലേക്ക് കേറ്റിയത്. എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്ന കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അത് കടിച്ചമർത്തി നിന്നു  ക്ലാസ്സിൽ പല കമെന്റുകളും ഉയർന്നു. ഞാൻ രാവിലെ ഇരുന്ന ബെഞ്ചിൽ തന്നെ ഇരുന്നു. അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു.

 

ആദ്യ ദിവസം ക്ലാസ്സിന് പുറത്ത് ആയതിന്റെ ഒരു ചളിപ്പ് എനിക്ക് ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം വരെ ഇരിക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ ഉച്ചക്ക് വീട്ടിലേക്ക് വെച്ച് പിടിച്ചു.

 

ഞാൻ വരുന്നത് കണ്ടപ്പഴേ ആന്റി എന്റെ അടുത്തേക്ക് വന്നു.

 

 ”  എന്താ അച്ചു  കോളേജ് ഒന്നും ഇഷ്ടായില്ലേ “

 

” അങ്ങനെ ഒന്നുമില്ല ആന്റി കോളേജ് ഒക്കെ കൊള്ളാം പക്ഷെ ഒറ്റക്കായ പോലെ ഒരു തോന്നൽ. എപ്പഴും കൂടെ ഉണ്ടായിരുന്ന അഭിനെ ഒക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ” അത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കേറി.

 

” അച്ചു നീ കഴിച്ചിട്ട് ആണോ വന്നേ ” പുറകിൽ നിന്ന് നീട്ടി വിളിച്ചുകൊണ്ട് ആന്റി എന്നോട് ചോദിച്ചു.

 

 ” ഇല്ലാ കഴിക്കണം.. നല്ല വിശപ്പ് ഉണ്ട് “

 

” ഞാൻ  ഇപ്പം എടുത്തു വെക്കാം നീ പോയി കൈ കഴുകി വാ ” ഞാൻ റൂമിൽ പോയി ബാഗ് വെച്ച് താഴേക്ക് ചെന്നു 

 

ഞാൻ കൈ കഴുകി  കഴിക്കാൻ തുടങ്ങി

 

എന്റെ അമ്മയെ പോലെ തന്നെ എന്റെ അടുത്ത് ഇരുന്ന് ഊട്ടുന്ന ആന്റി.” അമ്മേ ” ഗായത്രിയുടെ ശബ്ദം മുഴങ്ങി.


 


” അമ്മേ അച്ചുനെ കോളേജിൽ കാണുന്നില്ലാ ” അത്രയും പറഞ്ഞ് അവൾ അകത്തേക്ക് കേറിയപ്പോൾ ആണ് അവൾ ആ കാഴ്ച കാണുന്നത്. ഞാൻ അകത്തിരുന്ന് കഴിക്കുന്നത്. എന്തോ പറയാൻ വന്ന അവൾ അത് വിഴുങ്ങി മുകളിലേക്ക് പാഞ്ഞു കേറി പോയി. ഞാൻ എന്താ എന്നാ ഭാവേന ആന്റിനെ നോക്കി.


 


 ഇവൾ എന്തിനാ എന്നെ കാണുന്നില്ല എന്ന് പറഞ്ഞ് ഓടി പിടച്ച് വന്നത്. ഓ ഇനി എന്നെ നോക്കാൻ അമ്മ അവളെ ചുമതല പെടുത്തിയോ. ഞാൻ വേഗം കഴിച്ച് റൂമിലേക്ക് പോകാൻ സ്റ്റെയർ കേറുമ്പോൾ അവൾ താഴേക്ക് ഇറങ്ങി വരുന്നത് ഞാൻ അവളെ മൈൻഡ് കൂടെ ചെയ്യാതെ റൂമിലേക്ക് കേറി. ഒന്ന് ഫ്രഷ് ആകാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്.


 


” ഹലൊ ” അത് മാത്രം ആയിരുന്നു എനിക്ക് പറയൻ പറ്റിയത് അപ്പുറത്ത് നിന്നും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.


 


” എന്തെമ്മേ കരയണെ “


 


” എന്തിനാ അച്ചു നീ എന്നെ ഇങ്ങനെ തീ തീറ്റിക്കണേ.


നിനക്ക് വേണ്ടി കരയാൻ മാത്രമാ എന്റെ വിധി “


 


” അമ്മ ഇത് എന്നതൊക്കെയാ പറയണേ ഞാൻ ഇപ്പം എന്നാ ചെയ്തുന്ന പറയണേ. അമ്മ പറഞ്ഞ പോലെ എല്ലാം ഞാൻ കേട്ടില്ലേ. മാറി നിൽക്കാൻ പറഞ്ഞപ്പം മാറി നിന്നില്ലേ ഞാൻ എന്ത്‌ തെറ്റാ ഇപ്പം ചെയ്തെ ദേഷ്യവും സങ്കടവും എല്ലാം എന്നിൽ നിറഞ്ഞു “


 


” ചെന്ന അന്ന് തന്നെ നീ ക്ലാസ്സിൽ നിന്നും പുറത്താക്കിലെ. നീ അവിടെ നിന്നെങ്കിലും നന്നാവും എന്നായിരുന്നു എന്റെ വിശ്വാസം പക്ഷെ അത് ഒരിക്കലും ഉണ്ടാകുല എന്ന് നീ ഊട്ടി ഉറപ്പിക്കുവാ ” അമ്മ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് കാര്യം മനസ്സിലായത് ” എന്താ അച്ചു നീ ഇങ്ങനെ ചെന്ന അന്ന് തന്നെ  ക്ലാസ്സിൽ നിന്നും പുറത്താക്കാൻ പാകത്തിന് എന്ത്‌ പണിയ ഒപ്പിക്കുന്നെ  “

 

” അമ്മേ അത് ഞാൻ കാരണമല്ല ആാാ പെണ്ണ്…. ” പറയൻ വന്നത് ഞാൻ പാതിക്ക് വെച്ച് നിർത്തി.

 

” പെണ്ണോ……അച്ചു സത്യം പറയ്  ആരാ അത് ” അമ്മ അപ്പറത്തു നിന്നും പറയുന്നത് കേട്ടു.

ഞാൻ എന്തിനാ ഭയപ്പെടുന്നെ അവൾ എന്റെ ആരാ ആരുമല്ല എന്നിട്ടും എന്തിന് വേണ്ടി.

 

” അവൾ കാരണമാ ഞാനും കൂടെ പുറത്ത് ആയെ  കൂടെ അവളേം പുറത്താക്കി “

 

” അച്ചു നീ ഇങ്ങനെ ചെല്ലുമ്പഴെ ഓരോ പണികൾ ഒപ്പിച്ചു വെച്ച് നോട്ടപ്പുള്ളിയാകരുത്…  നിന്റെ നല്ല നടത്തിപ്പിന് അല്ല നിനക്ക് ടിസി തന്ന് വിട്ടത് നീ അത് ഓർക്കണം ” അമ്മ അപ്പുറത്ത് നിന്ന് നല്ല ഫയറിങ് ആയിരുന്നു ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ച് ഫോൺ വെച്ചു.

 

 

ഏത് മൈര് ആണോ ഇതൊക്കെ അവിടേക്ക് വിളിച്ച് പറയണേ . അതിനെ കുറിച്ച് ആലോചിച്ച് ഇരുന്നാൽ എനിക്ക് പ്രാന്ത് ആകും മിക്കവാറും അവൾ ആയിരിക്കും  ആ ഗായത്രി……

 

മുറിയിലേക്ക് വന്ന ആന്റിയുടെ വിളിയിൽ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

 

” നീ എന്താ അച്ചു കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നെ 

” അമ്മ വിളിച്ചു “

 

” അമ്മ വിളിച്ചതിന് ആണോ നീ ഇങ്ങനെ  നിക്കുന്നെ “

 

” അവൾ എന്താ പറഞ്ഞെ നിന്നെ വിളിച്ചിട്ട് “

 

” എന്തൊക്കെയോ പറഞ്ഞു “

 

” മ്മ്മ്… അതൊക്ക പോട്ടെ നീ നോട്ട്സ്  ഒക്കെ വാങ്ങിയോ….. അല്ല അച്ചു… ഈ  ആവണി ആരാ ” ആന്റി എന്നെ നോക്കി ചെറുപുഞ്ചിരിയോടെ ചോദിച്ചു …

 

“നീ എന്നെ ഇങ്ങനെ അതിശയിച്ചു നോക്കണ്ട ഞാൻ എല്ലാം അറിഞ്ഞു  ” ഞാൻ ആന്റിനെ അമ്പരന്ന് നോക്കി.

 

” ആന്റി  എങ്ങനെയാ അറിഞ്ഞേ “

 

” നിനക്ക് ഒരു കാര്യം അറിയോ നിന്നെ നോക്കാൻ ഏപ്പിച്ചേക്കുന്നെ എന്നെ അല്ല “

 

” പിന്നെ “

 

” അവളെ “

 

” ആരെ ഗായത്രിനെയോ ” ഞാൻ എന്റെ ഞെട്ടൽ മാറാതെ ചോദിച്ചു

 

ആന്റി ഒരു പുഞ്ചരിയോടെ അതെ എന്ന് തലയാട്ടി

 

അപ്പം അവളാണ് ഇതൊക്ക വിളിച്ച് അമ്മേനോട് പറയുന്നേ . അത് കേട്ടപ്പോൾ ഒരേ സമയം ദേഷ്യവും അമ്പരപ്പും നിറഞ്ഞു.

ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് ആന്റി റൂമിൽന്ന് പോയി.

 

ആ നായിന്റെ മോൾ ആണ് അപ്പം ഇതൊക്കെ വിളിച്ച് പറയുന്നേ അല്ലെ. അവളെ എന്റെ കൈയിൽ കിട്ടും ഒതുക്കത്തിന്.

 

അന്നത്തെ ദിവസം അങ്ങനെ കടന്ന് പോയി.

പിറ്റേന്ന് രാവിലെ ഞാൻ ഞാൻ കോളേജിലേക്ക് പോയി. ഗേറ്റ് കടന്ന് അകത്തേക്ക് കേറിയപ്പോൾ ഞാൻ ആദ്യം കാണുന്നത് അഭിഷേകിനെ ആണ് എന്നെ കണ്ടപ്പോൾ തന്നെ പുള്ളിക്കാരൻ കൈ പൊക്കി കാണിച്ചു. ഞാനും തിരിച്ച് കാണിച്ചു. ഞാൻ ക്ലാസ്സ്‌ ലക്ഷ്യമാക്കി ആരെയും മൈൻഡ് ചെയ്യാതെ ഞാൻ  ഇന്നലെ ഇരുന്ന അതെ ബെഞ്ചിൽ പോയി ഇരുന്നു.  ഞാൻ  ഫോൺ എടുത്ത് അതിൽ തോണ്ടി കൊണ്ടിരുന്നു…..

 

ബെൽ അടിക്കാൻ സമയമായപ്പോൾ ഓരോരുത്തരായി ക്ലാസ്സിൽ വന്നു കൊണ്ടിരുന്നു. എന്റെ മുൻപിൽ ഉള്ള ബെഞ്ചുകളിൽ മുഴുവൻ ആളുകൾ നിറഞ്ഞു എന്റെ ഇടതുഭാഗത്തു  ഒരാൾ വന്നിരുന്നു. അടുത്തു വന്നിരുന്ന ആൾ ആകെ ഭയത്തിൽ ആയിരുന്നു. അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട്  അവന്റെ തോളിൽ തട്ടി.. അവൻ ഒന്ന്  ശ്രെമപെട്ട് നോക്കി ചിരിച്ചു.

 

” ഹലൊ…  ഞാൻ അക്ഷയ് “

 

” ഹായ് ഞാൻ നിധിൻ “

 

” നീ എന്തിനാ ഇങ്ങനെ പേടിച്ച് ഇരിക്കുന്നെ നിന്നെ ഇവിടെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ചിൽ ആയി ഇരിക്ക്

 

” ഞാൻ അവനുമായി സംസാരിക്കുമ്പോൾ ആണ് ആവണി ക്ലാസ്സിലേക്ക് വരുന്നത്. അവൾ ചുറ്റും നോക്കി എല്ലാ ബെഞ്ചിലും ആളുകൾ നിറഞ്ഞ കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു. ഇപ്പോൾ ആ ബെഞ്ചിൽ ഞങ്ങൾ മൂന്നുപേരും മാത്രം.

ലെഫ്റ്റ് സൈഡ് മൂലയ്ക്ക് നിധിൻ നടുക്ക് ഞാൻ സൈഡിൽ അവൾ. അവളുടെ ആ ഇരിപ്പ് എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. അവൾ അവനെ പരിചയപെട്ടു.

 

” നീ എന്താ അക്ഷയ് ഇന്നലെ നേരത്തെ പോയെ ഞാൻ ഇവിടെ ഒറ്റക്ക് ഇരുന്ന്  ചടച്ചു പോയി ” ഞാൻ ഒന്നുമിണ്ടാതെ കേട്ടിരുന്നു.

 

” നീ പോയത് ഞാൻ  കണ്ടില്ലാ ഇല്ലേൽ ഞാൻ നിന്റെ കൂടെ വന്നേനെ ” അവളുടെ ആ വർത്താനം ആദ്യം എനിക്ക് ഒരു അസ്വസ്ഥത ആയിരുന്നു തന്നത്

 

ആദ്യത്തെ പിരീഡ് ആരും വരാത്തത്  ഞങ്ങളെ ഒരുപാട്  അടുപ്പിച്ചു  അവളുടെ സംസാരം തന്നെ ആണ് ഞങ്ങളെ കൂട്ടക്കാൻ കാരണം  ഒരു പെണ്ണിനോടും അധികം സംസാരിക്കാറില്ലാത്ത ഞാൻ അവളുടെ ഓരോ കാര്യങ്ങളും   എൻജോയ് ചെയ്യാൻ തുടങ്ങി.

 

സാധാരണ കോളേജിൽ ഞാൻ ഫുഡ്‌ കൊണ്ടു പോകാറില്ല ക്യാന്റീനിൽ പോയി കഴിക്കാറാണ് പതിവ്. അന്നും അതുപോലെ ഞാൻ ക്യാന്റീനിൽ പോകാൻ നിൽക്കുമ്പോൾ ആണ് അവൾ എന്നോട് പറയുന്നത് 

 

” നമ്മക്ക് മൂന്നിനും ക്യാന്റീനിൽ പോയാലോ ”  അവനും അതിന് ഒരു പുഞ്ചിരിയാണ് മറുപടി തന്നത്. ഒന്നും നോക്കാതെ ഞങ്ങൾ മൂന്നും കൂടെ ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു.  അവിടെ എത്തിയപ്പോൾ ആണ് ഒരു കാര്യം മനസിലായത് ക്യാന്റീനിൽ അടുക്കാൻ പറ്റില്ല അത്രക്ക് തിരക്ക് ആണ്. 

 

” ഇവിടുന്ന് ഫുഡ്‌ കഴിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നില്ല ” എന്ന് പറഞ്ഞ് ആവണി എന്നെ നോക്കി

 

” നീ  എന്നെ നോക്കിട്ട് വെല്ല്യ കാര്യമൊന്നുമില്ല എനിക്ക് ഇവിടെ വേറെ കട ഉണ്ടോ എന്ന് പോലും അറിയില്ലാ “

 

” ന്നാ വാ നമ്മക്ക് ആ സ്റ്റോൺ ബെഞ്ചിൽ വെല്ലോം പോയിരിക്കാം ” ആവണി അങ്ങനെ പറഞ്ഞ് എന്നെ നോക്കി അളിഞ്ഞ ചിരി പാസ്സാക്കി.

ഞങ്ങൾ അങ്ങോട്ട് നടക്കുമ്പോൾ അതുവഴി അഭിഷേക് പോകുന്ന കണ്ടത്.

 

” ബ്രോ……. ” ഞാൻ നീട്ടി വിളിച്ചു കൊണ്ട് പുള്ളിന്റെ അടുത്തേക്ക് നടന്നു.

 

” ആ ഇതാര് അക്ഷയ് ഓ എന്താ വിളിച്ചേ “

 

” ബ്രോ ഇവിടെ ഫുഡ്‌ കഴിക്കാൻ പറ്റിയ വെല്ല കടയും ഉണ്ടോ. ക്യാന്റീനിലേക്ക് അടുക്കാൻ പറ്റില്ല അത്രക്ക് തിരക്കാ. പിന്നെ ഞങ്ങൾക്ക് മൂന്നു പേർക്കും ഇരിക്കാൻ പറ്റണം “

 

“മൂന്ന് പേരോ “

ഞാൻ അവരെ രണ്ടിനെയും ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു.

 

” ആ നിങ്ങൾ വാ ഞാൻ ഒരു കട കാണിച്ച തരാം”ഞങ്ങൾ അവന്റെ പുറകെ പോയി ഗേറ്റ് കടന്നു മുൻപോട്ട് പോയി.

 

  നടന്ന്  ചെറിയ പെട്ടിക്കടയുടെ മുന്നിലായിരുന്നു ചെന്നുനിന്നത്.  ഞങ്ങൾ മൂന്നും അഭിഷേകിനെ നോക്കി കാരണം അവിടെ ഒരു പെട്ടിക്കട മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഹോട്ടൽ പ്രതീക്ഷിച്ച ഞങ്ങൾ അവനെ തന്നെ നോക്കി

 

” നിങ്ങൾ നോക്കുന്നതിന്റെ കാര്യം എനിക്ക് മനസ്സിലായി ഇവിടെ കിട്ടുന്നപോലത്തെ ഫുഡ്‌ നിങ്ങൾക്ക് വേറെ എവിടെന്നും കിട്ടില്ല “

 

അവൻ അതും പറഞ്ഞ് കടയുടെ സൈഡിലൂടെ ഉള്ള വഴിയിൽ കൂടെ ഉള്ളിലേക്ക് കേറി . 

ചെന്ന് നിന്നത് ഒരു ചെറിയ കടയുടെ മുന്നിൽ. പെട്ടെന്ന് കണ്ടാൽ ഷാപ്പ് പോലെ തോന്നിക്കുന്ന ഒരു ചെറിയ കട. അവൻ ഞങ്ങളെ മൂന്ന് പേരെയും കൂട്ടി അകത്തേക്ക് കേറി. ഞങ്ങൾ മൂന്നും ഒരുപോലെ കണ്ണുകൾ മിഴിച്ച് നോക്കി നിന്നു ഇല്ലി കൊണ്ട് ഇരിക്കാൻ ഉള്ള കസാര  ടേബിൾ ഞങ്ങളെ മൂന്നിനെയും ഒരു ടേബിളിൽ ഇരുത്തി വേണ്ടത് കഴിച്ചോ എന്ന് പറഞ്ഞ് അഭിഷേക് പോയി . അവൻ പോയി കുറച്ച് കഴിഞ്ഞപ്പം ഒരു മധ്യവയസ്കൻ ഞങ്ങളുടെ അടുത്തേക്ക് വന്നു

 

” എന്താ മക്കളെ കഴിക്കാൻ വേണ്ടേ ” ഞങ്ങൾ പരസ്പരം നോക്കി എന്താ കഴിക്കാ എന്ന മട്ടിൽ

 

” അക്ഷയ്  നീ പറയ്  കഴിക്കാൻ വേണ്ടത് ” ആവണി എന്നെ നോക്കി പറഞ്ഞു. ഞാൻ നിധിനെ നോക്കിയപ്പോൾ അവനും അതെ അഭിപ്രായം ആണെന്ന രീതിയിൽ എന്നെ നോക്കി.

 

” ചേട്ടാ എന്തൊക്കെയാ കഴിക്കാൻ ഉള്ളെ “

 

”  കപ്പയും ബോട്ടിയും  പൊറോട്ടയും ബീഫും

മട്ടനും ചോറും

പിന്നെ പുട്ട് , വെള്ളയപ്പം, ദോശ, ഇടിയപ്പം, പിന്നെ കറി ആയിട്ട് പോർക്ക് കറിയും നാടൻ കോഴി കറി കക്ക കറി ഇണ്ട് മക്കക്ക് ഇതിൽ ഏതാ വേണ്ടേ “

 

” എന്റെ പൊന്നെ  ഇങ്ങനെ ചോദിച്ചാൽ ഞങ്ങൾ ഇപ്പം എന്താ പറയാ “ഞാൻ എന്ത് പറയും എന്ന ആശയ കുഴപ്പത്തിൽ ആയി  അവരെ നോക്കിയപ്പോൾ അവർ മിഴിച്ച് നിൽക്കുകയാണ്.

 

” ചേട്ടാ എനിക്ക്  കപ്പയും പോട്ടിയും  നിനക്ക് എന്താ ആവണി വേണ്ടേ “

 

” എനിക്ക്…..?   പൊറോട്ടയും ബീഫും മതി “

 

” നിനക്കോട ” ഞാൻ നിധിനെ നോക്കി ചോദിച്ചു.

 

” എനിക്ക് നമ്മടെ വെള്ളയപ്പവും കക്ക കറിയും മതി “


” ആ മക്കളെ ഇപ്പം കൊണ്ടുവരാം ” പുള്ളി അകത്തേക്ക് കേറി.

 

” അക്ഷയ് ഈ കട കണ്ടാൽ പറയോ ഇത്രെയും ഐറ്റംസ് ഇവിടെ ഇണ്ടെന്ന് “

 

 അധികം വൈകാതെ ഓർഡർ ചെയ്ത എല്ലാം വന്നു… കപ്പയും ബോട്ടിയും കണ്ടപ്പോൾ എന്റെ വായിൽ വെള്ളം ഊറി.

ആവണിയേ നോക്കിയപ്പോൾ ചൂട് പറക്കുന്ന പൊറോട്ടയും ബീഫിലും കൊതിയോടെ നോക്കുന്നു.

 

നിധിനെ നോക്കിയപ്പോൾ അവൻ കക്ക കറിയിലേക്ക് നോക്കി ഇരിക്കുന്നു.

 

ഞാൻ  കപ്പയിലേക്ക് ബോട്ടി കറി ഒഴിച്ചു. കപ്പയും ബോട്ടിയും മിക്സ്‌ ചെയ്യത് ബോട്ടി ചാറും കപ്പയും ഒരു ചെറിയ ഇറച്ചി കഷ്ണവും എടുത്തു വായിലേക്ക് വെച്ചു  എന്താ പറയേണ്ടതെന്ന് പറയാൻ പറ്റാത്ത അവസ്ഥ  ഞാൻ അവരെയും നോക്കി. രണ്ടു പേരും ആസ്വദിച്ചു കഴിക്കുകയാണ്  അത്  ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ  എല്ലാ ലക്ഷണങ്ങളും അവരുടെ മുഖത്ത് ഉണ്ടായിരുന്നു. ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി  രണ്ടു മൂന്നു പ്രാവശ്യം എടുത്ത് വായിലേക്ക് വെച്ചു ചെറുതായി ഞാൻ ഏരിവ് വലിക്കാൻ തുടങ്ങി എന്നാലും അതിന്റെ രുചി കാരണം അത് കഴിക്കാതിരിക്കാൻ തോന്നിയില്ല.

 

” അക്ഷയ്  എങ്ങനെ ഉണ്ടട ” രണ്ടു പേരും എന്നോട് ഒരേ സമയത്ത് ചോദിച്ചു.

 

ഞാൻ കഴിച്ചത് അവർക്ക് നേരെ നീട്ടി. അവർ അതിൽ നിന്നും കൊറച്ച് കഴിച്ചു.

 

” എന്റെ മോനെ പൊളി ” ആവണി പറഞ്ഞു.

 

നിങ്ങടെ എങ്ങനെ ഇണ്ട്

 

” ഒന്നും പറയുന്നില്ലടാ  നീ കഴിച്ച് നോക്ക് ” എന്ന് പറഞ്ഞു നിധിൻ അവന്റെ പ്ലേറ്റ് എനിക്ക് നേരെ നീട്ടി. ഞാൻ അവന്റെ പ്ലേറ്റിൽ നിന്നും അപ്പത്തിന്റെ ഒരു കഷ്ണം പിച്ചി കറിയും കൂട്ടി വായിൽ  വെച്ചു. കുരുമുളകിന്റ ആാാ രുചിയും ചെറു എരിവും.  എല്ലാം കൂടെ ആയപ്പം ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങൾ മൂന്നും അങ്ങോട്ടും ഇങ്ങോട്ടും ഫുഡ്‌ കൊടുത്ത് മാറി മാറി കഴിച്ചു.

 

ഞാൻ എല്ലാം തീർത്തു അത് കഴുകി കൊടുത്താലോ എന്ന് വരെ ആലോചിച്ചു കാരണം അത്രക്ക് ടേസ്റ്റ് ആയിരുന്നു അതിന്. ഞാൻ പൈസ കൊടുക്കാൻ ആ ചേട്ടന്റെ അടുത്തേക്ക് പോയി.  ചെറിയ ഒരു പേടി ഞങ്ങൾക്ക് ഇണ്ടായിരുന്നു കാരണം ഇത്രയും നല്ല ഫുഡിന് എത്ര രൂപ ആകും എന്ന് ആലോചിച്ച്.

 

ബില്ല് കണ്ടപ്പോൾ ഞങ്ങൾ പിന്നെയും ഞെട്ടി കാരണം. വെറും  മുന്നൂറു രൂപയെ ബില്ല് ആയൊള്ളു.

 

ഞങ്ങൾ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആവണി ചോദിച്ചു.

 

“ചേട്ടാ……  ചേട്ടന്റെ പേര് എന്താ “

 

” മക്കളെ……രാഘവൻ “

 

” എന്റെ ചേട്ടാ പറയാതിരിക്കാൻ വയ്യ ഫുഡ്‌ ഒരു രക്ഷ ഇല്ല പൊളി ഞങ്ങൾ ഇനിയും വരും ഇവിടെ ഇത് ഇനി ഞങ്ങളുടെ സ്ഥിരം ഫുഡ്‌ കഴിക്കുന്ന സ്ഥലം   “

 

” നിങ്ങൾ എന്നും പോരെ മക്കളെ…. പിന്നെ ഒരു കാര്യം കോളേജിൽ ഇങ്ങനെ ഒരു കട ഉള്ള കാര്യം പറയരുത് ”  അങ്ങനെ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും  ഞങ്ങൾ ഇല്ലാ എന്ന് തലയാട്ടി.

 

 ഞങ്ങൾ കോളേജിലെത്തിയപ്പോൾ വൈകിയിരുന്നു ബെല്ലടിച്ചതിന് ശേഷം ആണ്  ക്ലാസിൽ കയറിയത്.

 ഞങ്ങൾ മൂന്നും  ബെഞ്ചിലേക്ക്  ഇരുന്നു ആ ഒറ്റ ദിവസം കൊണ്ട് തന്നെ ഞങ്ങൾ മൂന്നും ഒരുപാട് അടുത്തു. ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് പോവുകയായിരുന്നു   അവരെ ബസ്സിൽ കയറ്റി വിട്ട് ഞാൻ നേരെ വീട്ടിലേക്ക് പോയി സാധാരണ ഒട്ടോയിൽ ആണ് പോകാറ് ഇന്നെന്തോ ഓട്ടോയിൽ പോകാൻ തോന്നിയില്ല..  പെട്ടെന്നായിരുന്നു പുറകിൽ നിന്നൊരു വിളി

 

” അക്ഷയ് ” ഞാൻ തിരിഞ്ഞു നോക്കി

” ഹ ഇതാര് ഗായുന്റെ ചങ്ക് നിമ്മി യോ നമ്മളെയൊക്കെ അറിയുമോ ” ഞങ്ങൾ തമ്മിൽ അത്രയ്ക്ക് പരിചയം ഇല്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞു 

 

” പോടാ അവിടുന്ന് കളിയാക്കാതെ നീ കോളേജ് വന്നിട്ട് നിന്നെ കണ്ടില്ലല്ലോ നിന്നെ അന്വേഷിക്കാൻ ആണോ അവൾ എപ്പോഴും പുറത്തേക്ക് ഇറങ്ങുന്നത് “

 

” എന്നെ അന്വേഷിക്കാൻ ഓ അങ്ങനെ വരാൻ വഴിയില്ലല്ലോ വേറെ ആരെയെങ്കിലും അന്വേഷിക്കാൻ ആയിരിക്കും ” ഞാൻ അവൾ പറഞ്ഞതിനെ പുച്ഛിച്ചുതള്ളി  

 

” സത്യം…. അവൾ ഇടയ്ക്ക് പുറത്തേക്ക് പോകുന്നുണ്ട് സാധാരണ എവിടെ പോവാണേലും എന്നോട് പറഞ്ഞിട്ട പോകാറ്.  ഇപ്പോ പറയുന്നത് ഞാൻ ഇപ്പം വരാം എന്നു പറഞ്ഞു പോകും എങ്ങോട്ടാണെന്ന് എനിക്കറിയില്ല ഞാൻ വിചാരിച്ചു ഇനി നിന്നെ കാണാൻ വല്ലതും വരുന്നത് ആകുമെന്ന് “

 

” അവൾ  എന്നെ അന്വേഷിച്ച് ഒന്നും വരാറില്ല . അങ്ങനെ വരുവാണെങ്കിൽ തന്നെ ഞാൻ അറിയേണ്ടതല്ലേ. ഞാൻ അവളെ കാണാറില്ല  ആകെ കാണുന്നത് വീട്ടിൽ വച്ചിട്ട് ആ “

 

” ആർക്കറിയാം എവിടെയാ പോകുന്നത് “

 

” അല്ല ഇപ്പൊ തന്നെ  എവിടെ അവൾ…കാണുന്നില്ലല്ലോ കൂടെ “

 

” അവൾ എന്തോ വാങ്ങണം എന്ന് പറഞ്ഞു അവിടെ കടയിൽ കയറി ഞാൻ പയ്യെ നടക്കാമെന്ന് പറഞ്ഞു  ആ പോരുന്ന വഴിക്കാ നിന്നെ കാണുന്നേ “

 

” നിമ്മി നിൽക്കടി ” പുറകിൽ നിന്ന് ഒരു നീട്ടി വിളി വന്നു ഞങ്ങൾ രണ്ടും  തിരിഞ്ഞുനോക്കി. അവൾ ഓടിക്കിതച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു

” നിന്നോട് ഞാൻ അവിടെ നിൽക്കാൻ അല്ലേ പറഞ്ഞേ “

 

” എത്ര നേരമായി നിന്നെ നോക്കി നിന്നു. ഞാൻ നിന്നോട് പറഞ്ഞിട്ട് തന്നെയല്ലേ പയ്യെ നടന്നെ “

 

” ഹോ പയ്യനടന്നിട്ടാണോ നീ ഇവന്റെ കൂടെ നടന്നു പോകുന്നെ “

 

” എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ  പ്രാന്ത് ഒന്നുമില്ല ഞാൻ നടന്നപ്പോൾ ഇവനെ കണ്ടു.  അവന്റെ കൂടെ ഒന്നു കൂടി “അത്രയും പറഞ്ഞപ്പഴേക്കും നടന്നു വീട് എത്തിയിരുന്നു.

 

“ബൈ അക്ഷയ്… ബൈ ഡി ” ഞാൻ ഒരു ചിരി പാസാക്കി അകത്തേക്ക് കയറി.  ഗായത്രി  അവളോട് എന്താ പറയാൻ അവിടെനിന്നും.

 

 ഞാൻ ആ സമയം കൊണ്ട്  അകത്തേക്ക് കയറി. ഡൈനിങ് ടേബിളിൽ ആന്റി ഇരുന്നിട്ട് ടി വി കാണുന്നുണ്ടായിരുന്നു.

 

” നീ വന്നോ പോയി ഫ്രഷ് ആയിട്ടു ആന്റി അപ്പോഴേക്കും കഴിക്കാൻ എടുക്കാം “

 

 ഞാൻ റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു. ഞാൻ  അവിടെ ചെന്നപ്പോഴേക്കും ആന്റി  എല്ലാം  ടേബിളിൽ നിരത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ പോയി ടേബിളിൽ ഇരുന്നു

 

” അച്ചു നീയെന്താ കോളേജിൽ പോകുമ്പോൾ ഫുഡ് കൊണ്ടു പോകാത്തത്. നിനക്ക് വിശക്കൂലേ  ഉച്ചക്ക് “

 

” ആദ്യം കൊണ്ടു പോകാം എന്നൊക്കെയാ ആന്റി കരുതിയ പക്ഷേ ഇനി വേണ്ടിവരില്ല “


” അയ്യോ അപ്പോ ഉച്ചയ്ക്ക് കഴിക്കാതിരിക്കാനോ. ഉച്ചയ്ക്ക് കഴിക്കാതെ  ഇരിക്കല്ലേ അച്ചോ നീ ഇവിടെ വന്ന് മെലിഞ്ഞു പോയി എന്ന് അറിഞ്ഞാൽ അവൾക്ക് വിഷമം ആകില്ലേ “

 

” അയ്യോ ആന്റി കഴിക്കാതിരിക്കുന്ന ഒന്നുമില്ല ഞാൻ നല്ലോണം ഉച്ചയ്ക്ക് ഫുഡ് കഴിച്ചു കുറേക്കാലത്തിനുശേഷം ഇന്ന് ഞാൻ നന്നായി ഫുഡ് കഴിച്ചു. ആന്റി  ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും  അടിപൊളി  ഫുഡ് കഴിക്കുന്നേ ആദ്യായിട്ടാ “

 

” നീ എവിടുന്നു കഴിച്ചു എന്ന് പറഞ്ഞു ഇന്നലെ ക്ലാസിൽ പോകാൻ തുടങ്ങി എന്തായാലും ഫ്രണ്ട്സിനെ കൂടെ കഴിക്കാൻ വഴിയില്ല. അപ്പോൾ എവിടെപോയി അച്ചു നീ കഴിച്ചേ ”  ഈ സമയത്താണ് ഗായത്രി അവിടേക്ക് വന്നത്.

 

” അമ്മേ എനിക്കും കൂടെ  എന്തേലുംകഴിക്കാൻ താ ” ആ ചോദ്യം കേട്ടപ്പോൾ ആന്റി അകത്തേക്ക് പോയി. ഒരു പ്ലേറ്റുമായി  അവിടേക്ക്   വന്നു അത് അവൾക്ക് കൊടുത്തു.

 

” ആന്റി എനിക്ക് രണ്ട്  ഫ്രണ്ട്സിനെ കിട്ടി “

 

” ആഹാ അത് നല്ല കാര്യമാണല്ലോ ” ആന്റി  വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞു.

 

” ഞാൻ അവരുടെ കൂടെ ഇരുന്ന് കഴിച്ചു ” ഞാൻ ഗായത്രിയെ നോക്കിയപ്പോൾ അവൾ കണ്ണ് ഉരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. ഉണ്ടക്കണ്ണ് എനിക്കിഷ്ടപെടുന്നില്ല കുത്തി പൊട്ടിക്കും ഞാൻ.

 

 ഞാൻ പിരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് പോയി. രേഖ കുട്ടിയെ ഒന്ന് വിളിച്ചാലോ എന്ന് ചിന്തിച്ചു അപ്പോഴാണ് ഫോൺ  റിങ് ചെയ്തത്. ഫോൺ കൈയിലെടുത്തപ്പോൾ അതിന്റെ പേര് കണ്ടു

“””‘ അമ്മ ‘”””‘

” ഹലോ എന്താണ് രേഖ കുട്ടി പതിവില്ലാതെ നേരത്തെ  ഒരു വിളി “

 

” നീ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ “

 

” അപ്പം മോന് കോളേജ് ഇഷ്ടപ്പെട്ടു അല്ലേ “

 

” കോളേജ് മ്മ്മ് മ്മ്മ്മ്മ്… കൊള്ളാം ” അമ്മേനെ കളിയാക്കുന്ന രീതിയിൽ മറുപടി പറഞ്ഞു.

 

” അതെന്താ അങ്ങനെ ഒരു പറച്ചിൽ “

 

” ഒന്നുമില്ല എന്റെ പൊന്നമ്മെ കോളേജ് അടിപൊളിയാ. പിന്നെ അമ്മ ഇപ്പം വിളിച്ചതിന്റ  ഉദ്ദേശം എനിക്ക് മനസ്സിലായി ” അപ്പറത്തു നിന്നും അമ്മയുടെ ചിരിയായിരുന്നു അതിന്റ മറുപടി.

 

” അച്ചു അമ്മ ഇന്ന് ഒരുപാട്   സന്തോഷത്തിലാ.   കുറേക്കാലത്തിനുശേഷം  എന്റെ മോൻ  എന്നോട് ഇങ്ങനെ സംസാരിക്കുന്നെ. അത് നീ എവിടെ പോയാലും എന്തൊക്കെ നടന്നാലും എന്നോട് പറയാറുണ്ട്. പിന്നെ അതൊക്കെ മാറി എന്നോട് സംസാരിക്കുന്നത് പറഞ്ഞു നിന്റെ കുരുത്തക്കേടുകൾ കൂടി ഞാൻ അതിന് നിന്നെ സപ്പോർട്ട് ചെയ്യുമായിരുന്നു. പക്ഷെ നീ അന്ന് കാണിച്ചത് എന്റെ  നെഞ്ചിൽ നീ കത്തി കൊണ്ട് കുത്തിയ പോലെ ആയി ” സന്തോഷത്തോടെ ഉള്ള സംസാരം നിന്നത് ഒരു ദുഃഖത്തിലേക്കാണ്. ഞാൻ കോൾ കട്ട് ചെയ്തു ഫോൺ കട്ടിലിലേക്ക് എറിഞ്ഞു

 

ഞാൻ കമഴ്ന്നു കിടന്ന് ആലോചിക്കാൻ തുടങ്ങി എന്തു കൊണ്ട് ഞാൻ എന്റെ അമ്മയോട് അങ്ങനെയൊക്ക കാണിച്ചു. അതൊക്കെ ചിന്തിക്കാൻ തുടങ്ങിയപ്പോഴേ എനിക്ക് പ്രാന്ത് പിടിക്കാൻ തുടങ്ങി  അന്ന് ആകെ ശോകമൂകമായി കടന്നു പോയി. രാത്രി ആന്റി വന്ന് കഴിക്കാൻ വിളിച്ചെങ്കിലും  ഞാൻ താഴേക്ക് പോയില്ല.

 

 രാവിലെ ആന്റിന്റെ തട്ടി വിളിയിൽ ആണ് ഉണർന്നത്.

 

” എന്നാ ഉറക്കമാ  അച്ചു “

” അയ്യോ ഒരുപാട് വൈകിയോ .അയ്യോ 9.30 ആയല്ലോ ഇന്ന് ലേറ്റ് ആകുലോ “

 

” നീ എന്തിനാ അച്ചു തിരക്ക് പിടിക്കണേ ഇന്ന്  ശനിയാഴ്ച ആണ് “

 

” ആണോ “

 

” ആണ് നീ എഴുന്നേൽക്കാതെ ഇരുന്നപ്പോൾ ഞാൻ കരുതി  ഇന്ന് ലീവ് ആയ കൊണ്ട് എഴുന്നേൽക്കാൻ വൈകിയതാണെന്ന്. ദിവസം ഒന്നും അറിയാതെ ആണോ നീ അപ്പം ക്ലാസ്സിൽ പോക്കൊണ്ടിരുന്നെ” എന്നെ നോക്കി ചിരിച്ച് കൊണ്ട് ആന്റി പറഞ്ഞു. എനിക്ക് ചളിപ്പ് പറ്റി എന്ന് അപ്പഴാണ് എനിക്ക് മനസിലായത്. ഞാൻ ഒരു അവിഞ്ഞ ചിരി പാസ്സാക്കി എഴുന്നേറ്റു.

 

” അച്ചു നമ്മക്ക് ഇന്ന് നിന്റെ വീട്ടിൽ പോയാലോ ” ആന്റി അത് പറഞ്ഞപ്പോൾ എന്റെ മുഖം തെളിഞ്ഞു.

 

” അത് പറഞ്ഞപ്പം ചെക്കന്റെ ഒരു സന്തോഷം നോക്കിയേ “

 

” നിനക്ക് കാർ ഓടിക്കാൻ അറിയില്ലേ “

 

” ആം അറിയാം “

 

” എന്നാൽ നമ്മക്ക് ഇവിടെത്തെ കാറും കൊണ്ട് പോകാം നീ ഫ്രഷ് ആയി വാ നമ്മക്ക് ഒരു ഉച്ച ഒക്കെ ആകുമ്പോൾ  പോകാം എനിക്ക് കൊറച്ച് പണി ഇണ്ട്” എന്നും പറഞ്ഞ് ആന്റി പോയി .

 

ഞാൻ ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.

 

” കഴിക്കൻ എടുക്കട്ടെ അച്ചു “

” ഇപ്പം വേണ്ട ആന്റി “

 

” അങ്ങനെ പറഞ്ഞാൽ പറ്റില്ല  നീ ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചില്ല. ബാ ഒന്നും പറയണ്ട..  ഇവിടെ വന്നിരിക്ക് ”  പിന്നെ ഒന്നും പറയാൻ പോയില്ല 

 

” അവൾ എവിടെ ആന്റി കണ്ടില്ലല്ലോ “

 

” അവൾക്ക് ഉച്ചിയിൽ വെയിൽ അടിക്കണം എണീക്കാൻ “

 

” അവൾ ക്ലാസ്സിൽ പോകുന്ന ദിവസങ്ങളിൽ മാത്രമേ നേരത്തെ എണീക്കൽ ഒള്ളൂ “

 

 ആന്റിക്ക് ഒരു കാൾ വന്നു ആന്റി.

 

ആന്റി പെട്ടെന്ന് പുറത്തേക്ക് പോയി.

 

പെട്ടെന്ന്  ആന്റി ഉച്ചത്തിൽ കരയുന്നതാണ് ഞാൻ കേട്ടത്.

 

തുടരും………

No comments