Top Stories

ഗായത്രി

 

Gaayathri | Author : Marar

18+ മൂവീസ് വേണമെങ്കിൽ കൂടെ കൂടിക്കോ 😁🔞


“”‘രേഖ  നിങ്ങൾക്ക് എന്തേലും പറയാൻ ഉണ്ടോ ” പ്രിൻസിപ്പാളിന്റെ ശബ്ദം ആ മുറിയാകെ പ്രതിഫലിച്ചു…..

 

”  ഇങ്ങനെ  ആണോ ഇവൻ വീട്ടിലും………പെൺകുട്ടികളുടെ വാഷ് റൂമിൽ ക്യാമറ വെക്കുക  അത്‌ കണ്ട ടീച്ചറെ ഭീഷണി പെടുത്താൻ ശ്രെമിക്ക. ഗുണ്ടയിസം കാണിക്കാൻ ഇത് ചന്തയല്ല  എന്റെ കോളേജ് ആണ് ”

 

ഒരു വാക്ക് പോലും മൊഴിയാൻ പറ്റാതെ അമ്മ അങ്ങനെ നിൽക്കുന്ന കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് വിങ്ങി.

 

” രേഖ    ഇവനിവിടെ ഇനി  തുടരാൻ സാധിക്കില്ല. ഇങ്ങനെ ഒരു ഇഷ്യൂ അറിഞ്ഞപ്പോൾ തന്നെ ഇവനെ  ഡിസ്സ്മിസ്സൽ  ചെയ്യാനാണ്   ആക്ഷൻ  കമ്മിറ്റിയുടെ തീരുമാനം ”

 

അത്‌  കേട്ടത്തോടെ അമ്മയുടെ സകല നിയന്ത്രണവും പോയി . അമ്മ അവിടെന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി….

 

” അക്ഷയ് പോകുമ്പോൾ  നിന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ വാങ്ങി പൊക്കൊളു ”

 

വീട് എത്തുന്നത് വരെ അമ്മ കരച്ചിൽ ആയിരുന്നു. എനിക്ക് അത്‌ കണ്ട് നിൽക്കാൻ സാധിച്ചില്ല.

 

വീട്ടിലേക്ക് കേറി അമ്മ റൂമിൽ കേറി കതകടച്ചു.

 

ഞാൻ തകർന്ന മനസോടെ   റൂമിൽ കേറി.

 

ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങാതെ. അവിടെ തന്നെയിരുപ്പായി.

 

ഞാൻ കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു.

” അച്ചു വാതിൽ തുറക്ക് ” അമ്മയുടെ ശബ്ദം ആയിരുന്നു അത്‌. ഞാൻ പതിയെ വാതിൽ തുറന്നു.

 

” അച്ചു ”

 

“അമ്മയെന്താ പറയാൻ പോകുന്നതെന്ന് എനിക്ക് മനസിലായി. അത്‌ അങ്ങനെ സംഭവിച്ചു പോയി  ഇനി അങ്ങനെ ഒന്നും ഇണ്ടാകില്ല ”

 

” അച്ചു നീ എന്ത്‌  തെറ്റ് ചെയ്താലും  നിന്റെ അച്ഛൻ ചീത്ത പറയുന്നത് എന്നെയ എന്റെ വളർത്തു ദോഷം ആണെന്നാണ് പറയുക ” ഇത്രേം പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണിൽ നിന്നും കണ്ണുനീർ വീണു.

 

അമ്മ എന്റെ  റൂമിൽ നിന്നും ഇറങ്ങി പോയി എന്റെ സകല നിയന്ത്രണവും പോയി…  ഞാൻ കൊറേ നേരം തനിച്ചിരുന്നു. പിന്നെ എഴുന്നേൽറ്റ് അമ്മയുടെ അടുത്ത് പോയി

 

” അമ്മേ….”

 

” മ്മ്മ്മ് ”

 

“അമ്മേ ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല ” അമ്മക്ക് ഒരു മാറ്റവും ഇല്ലാ  പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല റൂമിലേക്ക് പോയി.

 

റൂമിൽ ചെന്നു ഫോൺ എടുത്ത് നോക്കി ഒന്നിനും ഒരു താൽപ്പര്യം ഇല്ലാ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

 

അന്ന് ഒന്നും കഴിക്കാതെ ഞാൻ കിടന്നു..

 

രാവിലെ അമ്മ എന്നെ തട്ടി വിളിച്ചു…..

 

” അച്ചു എണീക്ക് ചായ കുടിക്കാം ”

 

“അമ്മേ….. ”

 

“മ്മ് “

“ഇനി അങ്ങനെ ഒന്നും ഉണ്ടാകുല സത്യം ” അമ്മ അതിനും മൂളൽ മാത്രം ആയിരുന്നു മറുപടി  എന്റെ കാര്യത്തിൽ അമ്മ ഒരുപാട് വേദനിച്ചു എന്ന് എനിക്ക് മനസിലായി.

 

”  അച്ചു   ഞാൻ  ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ ”

 

” എന്താ ”  എന്ത്‌ ഉണ്ടയാണോ പറയാൻ പോകുന്നത് എന്ന് ആലോചിച്ചു……..

 

 

” നീ  ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ”

 

” ഉണ്ട് ” ഒരു ചോദ്യഭാവേനാ  പറഞ്ഞു.

 

” ഞാൻ പറഞ്ഞതിന് മറുപടി താ ”

 

” എന്ത്‌ ”

 

” ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുവോ ന്ന് ”

 

” അമ്മ വളച്ചുകെട്ടാതെ കാര്യം പറ ”

 

” നീ ഇവിടുന്ന്  മാറി നിൽക്കണം ”

 

” മാറി നിൽക്കാനോ….. എന്നെ കൊണ്ടൊന്നും വയ്യാ ഞാൻ എങ്ങോട്ടും പോകുന്നില്ല ” അത്രേം പറഞ്ഞ്   ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി  എന്റെ ഉള്ളൊന്ന് പിടഞ്ഞു. ആ കണ്ണുകൾ നിറഞ്ഞു  എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ഞാൻ കാരണം അമ്മക്ക് എപ്പഴും കരയനെ  സാധിച്ചിട്ടൊള്ളു.

 

അമ്മ എഴുന്നേറ്റു പോകാൻ തുനിഞ്ഞപ്പോൾ  കൈയിൽ പിടിച്ചു. ഇപ്പം പൊട്ടും എന്ന് പറഞ്ഞപോലെയാണ് അമ്മ നിൽക്കുന്നത്…..

” നിനക്ക് ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പറ്റില്ലലെ  നീ കാരണം  എപ്പഴും  കുറ്റപ്പെടുത്തലും അപമാനവും  മാത്രമേ കിട്ടിട്ടൊള്ളു.

പക്ഷെ….. പക്ഷെ… എന്റെ കൊച്ച് ഞാൻ പറഞ്ഞാൽ അനുസരിക്കും എന്നായിരുന്നു എന്റെ വിശ്വാസം  പക്ഷെ  അതാണ് നീ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയെ  ” അത്രയും  പറഞ്ഞ് അമ്മ എന്റെ കൈയും തട്ടി മാറ്റി റൂമിന്ന് പോയി.

 

അമ്മ പറഞ്ഞത് സത്യമാണ് എന്നോട് ഇതുവരെ  ഒരു കാര്യവും ആവിശ്യപെട്ടിട്ടില്ല ആദ്യമായി ഒരു കാര്യം പറഞ്ഞപ്പോൾ  ഞാൻ പറ്റില്ലെന്ന് പറഞ്ഞു  എനിക്ക്  മനസ്സിൽ എന്തോ ഒരു വേദന പോലെ തോന്നി.

 

ഞാൻ റൂമിന്ന് ഇറങ്ങി അമ്മയുടെ റൂമിലേക്ക് പോയി അമ്മ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു  പതിയെ കട്ടിലിൽ ഇരുന്നു  കൈകൊണ്ട് അമ്മേനെ ഒന്ന് തൊട്ടു……… എന്റെ കൈ തട്ടിമാറ്റി.

 

അപ്പോൾ രേഖക്കുട്ടി നല്ല ദേഷ്യത്തിൽ ആണ്.

 

”   ഞാൻ പോകാം  ” അമ്മയുടെ ഭാഗത്ത്‌ നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നു

 

”  അമ്മാ……. ഞാൻ പോകാന്ന്  ”

 

അമ്മ കണ്ണുകൾ തുടച്ച് എന്നെ നോക്കി.

 

” നീ സത്യയായിട്ടും പറഞ്ഞതാണോ ”

 

” ആ ഞാൻ പോകാം എവിടേക്ക് ആണേലും ” അമ്മ എന്നെ അതിശയത്തോടെ നോക്കി. ചിരിച്ചു കൊല ചിരി ആണോ ആവോ

 

” അല്ല ഞാൻ എങ്ങോട്ടാ പോകണ്ടേ ”

 

”  രാധികേന്റെ വീട്ടിലേക്ക് “

” അവിടേക്കോ ”

 

” എന്താ അവിടെ കൊഴപ്പം നമ്മൾ എല്ലാരും അവിടെ പോകുന്നതാണല്ലോ ”

 

” അത്‌ കോളേജിലെ കാര്യങ്ങൾ ഓക്കേ അവർക്ക് അറിയാവോ ”

 

” അറിയാം ”

 

” അവൾക്കോ ”

 

” അവളോ  നിന്നെക്കാൾ രണ്ടുമൂന്ന് വയസ് മൂത്തത്   ആണ് അവൾ ”

 

” അങ്കിൾനോ ”

 

” അങ്കിൾ അവിടെ ഇല്ലാ ലോങ്ങ്‌ ട്രിപ്പിൽ ആണ് ഒരാഴ്ച കഴിഞ്ഞേ വരുവൊള്ളൂ  ഞാൻ അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് അപ്പം അവൾ തന്നെയാണ് പറഞ്ഞത്  നിന്നെ അവിടേക്ക് വിട്   സെന്റ് ജോസഫിൽ  അഡ്മിഷൻ റെഡി ആക്കാം എന്ന് പറഞ്ഞിട്ടുണ്ട് ക്ലാസ്സ്‌ തുടങ്ങീട്ട് അല്ലെ ഒള്ളൂ  അതുകൊണ്ട് കിട്ടാതെ ഇരിക്കാൻ വഴി ഇല്ലാ ”

 

” അച്ചു നാളെ തന്നെ നമ്മൾ പോകും ”

 

 

ആാാ എന്തേലും ആകട്ടെ  എന്ന് കരുതി ഞാൻ അവിടെന്ന് പോയി  ടീവി തുറന്നു. അപ്പഴാണ് അഭിന്റെ കാര്യം ഓർത്തെ  അവനെ വിളിച്ചാലോ വിളിച്ച് കാര്യം പറയാം.

 

 

അവിടെന്ന് ഒന്ന് പുറത്തേക്ക് പോണം എന്ന് തോന്നി അമ്മേനോട് പറയാതെ  പുറത്തേക്ക് ഇറങ്ങി

 

വീട്ടിന്ന് പുറത്ത് ഇറങ്ങിയപ്പോൾ സ്വർഗം കിട്ടിയപോലെ……. അവനെ വിളിച്ചാലോ???

ഫോൺ എടുത്ത് ഡയൽ ചെയ്യ്തു ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു  അഭി

 

“ഹലൊ  അളിയാ ”

 

“പ്പാ മൈരേ നിന്റെ കഴപ്പിന് ഒതുക്കം ആയില്ലേ ”

 

” എടാ ഞാൻ ”

 

” നീ ഒരു ഉണ്ടയും പറയണ്ട  ഡിസ്മിസ്സൽ അടിച്ച് കൈയിൽ കിട്ടിയപ്പം തൃപ്തി ആയില്ലേ ”

 

“എടാ ആാാ തള്ള വന്ന് പിടിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല  ഇല്ലേൽ അവളുടെ കഴപ്പിന് ഉള്ള സാധനം കിട്ടിയേനെ ”

 

” നിന്റെ ഉണ്ട…. നിനക്ക് അവളോട് എന്താ ഇത്ര ദേഷ്യം  നീ ഈ കലിപ്പ് കാണിക്കുന്നുണ്ടെങ്കിലും നീ ഒരു പെണ്ണിനോട് അങ്ങനെ ചെയ്യണേൽ കാര്യായിട്ട്  എന്തേലും നടന്നിട്ട് ഉണ്ടാകും ”

 

” എന്റെ പൊന്ന് അഭി അതൊന്നും ഓർമിപ്പിക്കല്ലേ ”

 

“പറ മൈരേ ”

 

” എടാ അഖിലയും ഞാനും ബ്രേക്കപ്പ് ആകാനും ഞാൻ ഈ വഴിയാകാനും കാരണം ആാാ   നീനയാണ് ”

 

” മതി മതി സംഭവം പിടികിട്ടി ”

 

” നീ എവിടെയാ”

 

” ഞാൻ ക്ലബ്ബിൽ ഉണ്ട് ”

 

“എന്നാ ഞാൻ അങ്ങോട്ട്‌ വരാം ”

” അത്‌ വേണ്ട  ”

 

”  ഞാൻ നിന്റെ അടുത്തേക്ക് വരാം ”

 

” ഞാൻ വീടിന്റെ അടുത്ത് ഉള്ള ഗ്രൗണ്ടിൽ ഉണ്ട് നീ  ഇങ്ങോട്ട് വാ ”

 

” ഹാടാ ”

 

ഇവൻ ഇത് ഏത് കാട്ടിൽ  പോയി കിടക്കുവാ……

 

പുറകിൽ ഒരു ഹിമാലയൻ വന്നു നിന്നു അതിൽ നിന്നും അവന് ഇറങ്ങി.

 

”  നീ  ഇത് എവിടെയായിരുന്നു  ”

 

” ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ആണ്  അവിടേക്ക്  ദാസേട്ടൻ വന്നത് ”

 

” ഏത് നമ്മടെ പഴയ  സെക്രട്ടറിയോ ”

 

” ആ  പുള്ളി തന്നെ  നമ്മളായിട്ട് നല്ല കമ്പനി ആർന്നല്ലോ പിന്നെ പുള്ളി പോകാൻ നിന്ന് ”

 

” ഹ്മ്മ് ”

 

” വീട്ടിൽ എന്താ അവസ്ഥ ”

 

” സീൻ ആട അമ്മ ഫുൾ കരച്ചിൽ ആണ്   അപ്പൻ  വിളിച്ച് അമ്മേനോട്  കച്ചറയാണ് ”

 

” ഉഫ് ഡാർക്ക്‌ ”

 

” എടാ നിന്റെ കാര്യം പാട്ട് ആയിട്ടില്ല ”

 

” ആണോ “


” നീ എന്തോ ഇഷ്യൂ ആയി ടിസി വാങ്ങി പോയതാ  എന്നാണ് കോളേജിൽ ……..

 

എനിക്കും  പ്രിൻസിക്കും പിന്നെ മിസ്സിനും അറിയൊള്ളു  നീ ഇമ്മാതിരി പണികാണിച്ച് ഒഴിവാക്കിയെന്ന് ”

 

 

“എടാ ഞാൻ പറയാൻ വന്ന കാര്യം വിട്ടുപോയി ഞാൻ പോകുവാ ”

 

” എങ്ങോട്ട് ”

 

” എടാ എന്നെ ഇവിടുന്ന് മാറ്റി നിർത്തുവാ ”

 

” എന്തിന് ”

 

” അമ്മേന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് അവിടെ ഒരു കോളേജിൽ അഡ്മിഷൻ സെറ്റ് ആക്കി ”

 

” അടിപൊളി  ഏത് കോളേജ് ആണ് ”

 

“ആർക്ക് അറിയാം ”

 

 

” മെൻസ് കോളേജ് വെല്ലോം ആണോ   നിന്റെ ഇപ്പഴത്തെ അവസ്ഥ വെച്ച് അതാകാനാണ് ചാൻസ് ”

 

” എന്തേലും ആകട്ടെ ഇവിടുന്ന് പോകൻ വെല്ല്യ ഇന്റെരെസ്റ്റ്‌  ഒന്നുമില്ലടാ പിന്നെ അമ്മ പറഞ്ഞോണ്ട് മാത്രാ ”

 

” ഹാടാ ഇവിടുന്ന്  മാറി നിൽക്കുബോൾ ചെലപ്പോൾ  നിന്റെ മൈൻഡ്  ഒക്കെ മാറി സെറ്റ് ആകും. അല്ല എങ്ങോട്ടേക്കാ പോണേ  ”

 

” അമ്മേന്റെ   ഒരു ഫ്രണ്ടിന്റെ വീട്ടിൽ ”


” പട്ടിക്കാട് വല്ലതും ആണോ ”

 

” ടൗൺ ന്റെ അടുത്തൊക്കെ തന്നെയാണ് നല്ല ഒരു ഫീൽ ആണ് അവിടെ  പക്ഷെ എനിക്ക് ഒരു ചടപ്പ് ഞാൻ ഒറ്റക്കല്ലേ ഒള്ളൂ….”

 

” അതൊന്നും സീനില്ലടാ  ഞാൻ നോക്കട്ടെ ഇടക്ക് ഒക്കെ വരാൻ ശ്രെമിക്കാം ”

 

” ആട ന്നാൽ ശെരി ”  ഞാൻ വീട്ടിലേക്ക് പോയി

 

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

 

”  അച്ചു ” അമ്മേന്റെ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്

 

” എന്തിനാ  ഇങ്ങനെ വിളിച്ച് കൂവുന്നേ  ഞാൻ ഇവിടെ ഇല്ലേ”    ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു.

 

” എണീക്ക് പോകണ്ടേ”

 

” മ്മ് ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

 

എല്ലാം കെട്ടി പെറുക്കി ഇറങ്ങി അമ്മക്ക് ഡ്രൈവിംഗ് അറിയാത്ത കൊണ്ട് കാർ എടുക്കാതെ ഒരു ടാക്സി വിളിച്ചു.   വണ്ടി മുൻപോട്ടു നീങ്ങാൻ തുടങ്ങി  ഞാൻ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരിപ്പായി  അമ്മയും അതെ ഇരുപ്പ് തന്നെ ആയിരുന്നു വണ്ടി ഒരു  ഇരുനില വീടിന്റെ മുൻപിൽ നിന്നു.  ഇളം നീല  കളർ സാരിയിൽ ഒരു സ്ത്രീ വീടിന്റെ മുൻപിലേക്ക് വന്നു അവരെ കണ്ടപ്പോൾ അമ്മ ഇറങ്ങി അവരെ കെട്ടിപിടിച്ചു . ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു.

 

” നീ എന്താ അച്ചു  അവിടെ നിൽക്കണേ ഇങ്ങോട്ട് കേറി വാ  ” അവർ എന്നെ വിളിച്ചു.

 

ഞാൻ ബാഗ് എടുത്ത് വീട്ടിലേക്ക് കേറി   ഇവിടെ വന്നിട്ട്  കൊറഞ്ഞത് ഒരു 4 കൊല്ലം എങ്കിലും ആയിക്കാണും  ഇങ്ങോട്ടേക്കു വരണം എന്ന് പറയുമ്പോൾ

ഞാൻ എന്തെലും പറഞ്ഞ് ഒഴിവാകാറാണ്  പതിവ്.   ഇനി  മൂന്ന് കൊല്ലം ഇവിടെ നിൽക്കണല്ലോ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആണ്    എന്നെ  ആരോ പുറകിൽ നിന്നും  തട്ടി വിളിച്ചു.

 

” ഹായ് അച്ചു ”

 

“ഹായ് ” ഞാൻ മറുപടി കൊടുത്തു. എന്നെ മറികടന്ന് ആൾ അകത്തേക്ക് പോയി.

 

 

ധാ പോയ ലവൾ ആണ് ഗായത്രി……

 

അകത്തേക്കു പോയ അവൾ  അമ്മയെ കെട്ടി പിടിച്ചു.

 

” ആാാ ആന്റിന്റെ മോള് വന്നോ  ”

 

” അതെങ്ങനെ  മനസിലായി ഞാനാന്ന് ”

 

”  നിന്നെ മനസിലാകാതെ ഇരിക്കുമോ ഞാൻ   എത്ര എടുത്തോണ്ട് നടന്നതാ നിന്നെ ”

 

അവരുടെ വർത്താനം കേട്ട് നിൽക്കുവാർന്നു ഞാൻ

 

” ഹായ്………  ”

 

ഇതാരപ്പാ പിന്നെയും ഹായ് പറയുന്നേ തിരിഞ്ഞു നോക്കിയപ്പോൾ  ഒരു പെൺകുട്ടി.

 

”  ആരാ……….. ”

 

” ഞാൻ ഇവിടൊക്കെ ഉള്ളതാ മാഷേ ”

 

” ഇവിടൊക്കെ ഉള്ളെന്ന് പറഞ്ഞാൽ  ” ഞാൻ ചോദ്യഭാവേന  ചോദിച്ചു

 

” ഗായുന്റെ ഫ്രണ്ട് ആണ് “


” ഓ അവൾടെ ഫ്രണ്ട് ആർന്നോ ന്താ ചെയ്യണേ ”

 

” ഞാൻ അവൾടെ കൂടെ തന്നെ സെന്റ് ജോസഫിൽ പിജി ”

 

“അവൾ സെന്റ് ജോസഫിൽ ആണോ ” മാതാശ്രീ ലോക്ക് ആക്കിതാണല്ലേ

 

” നിനക്ക് അഡ്മിഷൻ എടുക്കാൻ ആണോ അവൾ ഇന്ന് ഓഫിസിൽ കേറിയിറങ്ങിയത് ”

 

” അവൾ ആണോ അതൊക്ക ചെയ്തെ ”

 

” അല്ല നീ ഏത് കോഴ്സ് ആണ് എടുത്തേ ”

 

” നമ്മക്ക്  അങ്ങനെ ഒരു കോഴ്സ് എന്നൊന്നും ഇല്ലാ ഏതും ഓടും  അല്ല തന്റെ പേര് എന്നതാ  ”

 

” നിമ്മി…….. ”

 

” എന്റെ വീട് ധാ ആ കാണുന്നതാ ”

 

അകത്തുന്ന് ഗായത്രി വിളിച്ച്  അവൾ അകത്തേക്ക് പോയി ആകെ പോസ്റ്റ്‌  ആയല്ലോ

 

” നീ എന്താ അച്ചു പുറത്ത് നിൽക്കണേ  ”

 

” ഒന്നുല്ലാന്റി  ചുമ്മാ ചുറ്റും നോക്കിതാ  ” ആന്റി എന്നെയും കൂട്ടി അകത്തേക്ക് കേറി ചായ തന്നു ഞാൻ അത്‌ കുടിച്ച്  അവിടെ ഇരുന്നു അവനെ വിളിച്ചാലോ അല്ലേൽ വേണ്ട പിന്നെ വിളിക്കാം

 

” ആ അച്ചു നിനക്ക് ബാഗ് ഒക്കെ വെക്കണ്ടേ ഞാൻ അത്‌ മറന്നു. ഗായു…. “

അകത്തേക്ക് നീട്ടി വിളിച്ചു എന്റെ അമ്മയെയും ചേർത്തുപിടിച്ചവൾ അവിടേക്ക് വന്നു അതെനിക്ക് അത്ര പിടിച്ചില്ല

 

” ന്തമ്മേ വിളിച്ചേ….. ”

 

” നീ അച്ചൂന് മുകളിലെ റൂം കാണിച്ചു കൊടുക്ക് അവൻ ബാഗൊക്കെ കൊണ്ടുവെക്കട്ടെ ”

ഒന്നു മൂളുക മാത്രം ചെയ്യ്ത് അവൾ നടന്നു. ഈ മൈരിന് എന്താ എന്തേലും പറഞ്ഞാൽ  കണ്ടപ്പം ഒരു ഹായ് അതല്ലേ അവൾടെ വായിന്നു വീണത് . പിന്നെ ഇവൾ ആരാ ഭൂലോക രംഭയോ  കണ്ടില്ലേ അവൾടെ ഓഞ്ഞ മോന്ത ഹ്മ്മ്. അവൾ എന്നെയും കൊണ്ട് മുകളിലെ ഒരു റൂമിന്റെ മുന്നിൽ എത്തി. ഇതാ നിന്റെ റൂം  എന്ന് പറഞ്ഞവൾ റൂമീന്ന് പോയി . സിനിമ സ്റ്റൈലിൽ ജനൽ തുറന്നു നോക്കിയാലോ വെല്ല ഐറ്റംസ് ഉള്ള വെല്ല കണി കാണാൻ കിട്ടുവാണേൽ പൊളിച്ചേനെ കർട്ടൻ നീക്കി ജനൽ തുറന്നു. അപ്പറത്തെ വീടിന്റെ  പൂന്തോട്ടവും നമ്മടെ വീടിന്റെ പച്ചക്കറി തോട്ടം ഇവിടെ ഇത്രേം സെറ്റ് അപ്പ്‌ ഒക്കെ ഉണ്ടല്ലേ . ഒന്ന് കുളിച്ചാലോ  അല്ലേൽ വേണ്ട വൈകിട്ടു വെല്ലോം കുളിക്കാം. ഞാൻ അവിടെ തന്നെ ഇരുന്നു…… അവിടെ ഇരുന്നിട്ട് എന്റെ ഇരുപ്പ് ഉറക്കുന്നില്ല

 

ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചു.

 

ഭക്ഷണം കഴിച്ച് അമ്മ എന്റെ അടുക്കൽ വന്നു.

 

” അച്ചു  അലമ്പ് ഒന്നും കാണിക്കരുത്.  എന്റെ മോന് ഇനി അങ്ങനെ ഒന്നും ചെയ്യില്ല എന്ന എന്റെ വിശ്വാസം  അത്‌ നീ ഇല്ലാണ്ട് ആക്കരുത് ” അത്രേം പറഞ്ഞ് അമ്മ പോയി.

 

ആ ദിവസം അങ്ങനെ അങ്ങു പോയി.

 

വീട് മാറി കിടന്നകൊണ്ടാണെന്ന് തോന്നുന്നു പതിവിലും നേരത്തെ എഴുന്നേൽറ്റു…. ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.

 

” നീ നേരത്തെ ഏഴുന്നേൽക്കുമോ ”

 

“അങ്ങനെയൊന്നുല്ല ആന്റി വീട് മാറിയ കൊണ്ടാണെന്നു തോന്നുന്നു ഒറക്കം ശെരിയായില്ല ”

 

” അത്‌ സാരില്ല അച്ചു കുറച്ചുദിവസം കഴിയുമ്പോൾ മാറിക്കൊള്ളും നീ വാ ചായ തരാം ” ആന്റി പോയി പുറകെ ഞാനും

” നിന്റെ പതിവ് എങ്ങനെയാ ”  ചായ തരുന്ന കൂടെ എന്നോട് ചോദിച്ചു.

 

” അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ആന്റി ” അങ്ങനെ പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി   സ്ഥലം ഒക്കെ കൊള്ളാം നടന്ന് ഞാൻ വീടിന്റെ അടുത്ത് ഉള്ള തോട്ടത്തിലേക്ക് നടന്നു . അവിടെ എത്തിയപ്പോൾ തോട്ടത്തിൽ ആരോ ഉള്ള പോലെ  നോക്കിയപ്പോൾ ഒരു പട്ടി. ദൈവമേ…..!   പണി പാളിയോ പട്ടി എന്നെ നോക്കി മുരയ്ക്കാൻ തുടങ്ങി.   പാതി ജീവൻ നഷ്ടപെട്ട അവസ്ഥയിലായി ഞാൻ . പട്ടി എന്റെ നേരേക്ക് കുതിച്ചു ചാടി

 

” മാക്  ” ആ വിളിയിൽ പട്ടി നിന്നു

 

” കം ഹിയർ ” ആ വിളിയിൽ പട്ടി തിരിച്ചു പോയി അത്‌ ഇനി വരുന്നതിനു മുൻപ് ഞാൻ ഓടി വീട്ടിൽ കേറി.

 

എന്റെ വെപ്പ്രാളവും കിതപ്പും കണ്ട് ആന്റി എന്റടുത്തേക്ക് വന്നു.

 

” എന്ന പറ്റി അച്ചു നിനക്ക് നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ ”

 

” പട്ടി ” അത്‌ മാത്രമേ എന്റെ വായിൽ നിന്നും വന്നൊള്ളു

 

“ദൈവമേ……  ക്യാപ്റ്റന്റെ മാക് നിന്നെ ഓടിച്ചോ ”

 

” ക്യാപ്റ്റനോ  ”

 

” പുള്ളി പട്ടാളത്തിൽ ആർന്നു ”

 

”  ആരായാലും……. അതിനെ വിളിച്ചില്ലേൽ….. വാഴ വെട്ടി വെക്കേണ്ടി വന്നേനെ …….. എനിക്ക് ഈ പട്ടിന്ന് പറയുന്ന സാധനത്തിനെ ഭയങ്കര പേടിയാണ് ”

 

” അത്‌ നിന്നെ ഒന്നും ചെയ്യാത്തത് നിന്റെ ഭാഗ്യം അത്‌ കൊറേ പേരെ കടിച്ചിട്ട് ഉണ്ട് ” ഞങ്ങളുടെ വർത്താനം കേട്ട് ഗായത്രി അങ്ങോട്ടേക്ക് വന്നു

 

” എന്തെമ്മേ കടിച്ച കാര്യം പറഞ്ഞെ”


”  അത്‌ ക്യാപ്റ്റന്റെ മാക് അച്ചുനെ കടിക്കാൻ പോയിന്ന്. അയ്യോ സംസാരിച്ച് ഇരുന്നോണ്ട് സമയം പോയത് അറിഞ്ഞില്ല “” എന്ന് പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി പുറകെ അവളും പോയി.

 

 

ഞാൻ റൂമിലേക്ക് പോയി ഒന്ന് വിസ്തരിച്ചു കുളിച്ച് ഇറങ്ങിയപ്പോൾ ഫോണിൽ രണ്ട് മിസ്സ്‌ കോൾ ഉണ്ടായിരുന്നു ഒന്ന് അമ്മ ആയിരുന്നു പിന്നെ ഒന്ന് അഭിയും ഞാനാദ്യം അമ്മയെ വിളിച്ച്  സാധാരണ പറയുന്ന പോലെ കൊറേ ഉപദേശം  എല്ലാത്തിനും ഞാൻ സമ്മതം മൂളി. പിന്നെ അഭിനെ വിളിച്ചു അവൻ ആണേൽ ശോകം അടിച്ച് ഇരിക്കുവാണ് ഞാൻ ഇല്ലാത്ത കൊണ്ട് അവൻ നാളെയോ മറ്റന്നാളോ വരാം എന്ന് പറഞ്ഞു അവനു ഫോൺ  വെച്ച് ഞാൻ ഡ്രസ്സ്‌ ഓക്കേ മാറി താഴേക്ക് ചെന്നു .

 

ആന്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എന്നെയും അവളെയും നോക്കി ഇരിക്കുവാർന്നു.  ഞാൻ കഴിക്കാൻ ഇരുന്നു ആന്റി എനിക്ക് വിളമ്പി തന്നു . ഞാൻ അത്‌ കഴിച്ച് എഴുന്നേറ്റപ്പോൾ അവൾ വന്ന്  കഴിക്കാൻ ഇരുന്നു.

 

 

ഞാൻ പുറത്തേക്ക്   ഇറങ്ങി അപ്പോൾ ആന്റി എന്റെ അടുത്തേക്ക് വന്നു.

 

” അച്ചു നീ സർട്ടിഫിക്കറ്റ്സ് എടുത്തില്ലേ  ”

 

” ആം എടുത്തു ഒറ്റക്ക് പോകുന്നതിൽ കൊഴപ്പം ഒന്നുമില്ലല്ലോ   അവളെ വിടണോ നിന്റെ കൂടെ ”

 

” ഇല്ലാ ആന്റി  ഞാൻ ഒറ്റക്ക് പൊക്കോളാം ” അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി മെയിൻ റോഡിൽ കേറി ഓട്ടോ പിടിച്ച് കോളേജിന്റെ ഫ്രണ്ടിൽ ഇറങ്ങി  കോളേജിന്റെ ഫ്രണ്ട് കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഞാൻ പേടിച്ചോണ്ട് ഇരുന്ന ആപ്പാ ഊപ്പ കോളേജ് അല്ലെന്ന്   ഇവിടെ ആണ് 3 കൊല്ലത്തെ എന്റെ ജയിൽ വാസം  ഞാൻ നെടുവീർപ്പിട്ട് അകത്തേക്ക് കയറി. ന്താ ഇപ്പം ചെയ്യണ്ടേ ആകെ ഒരു കൺഫ്യൂഷൻ  ഞാൻ സെക്യൂരിറ്റിന്റെ അടുത്തേക്ക് ചെന്നു ചേട്ടാ ഈ ഓഫീസ് എവിടെയാ

 

“പുതിയ  അഡ്മിഷൻ ആണോ ” ഞാൻ അതെ എന്ന് തല അനക്കി.

 

” ധാ അവിടെന്ന് ലെഫ്റ്റ് പോയാൽ മതി ” ചേട്ടൻ എനിക്ക് വഴി കാണിച്ചു തന്നു ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയപ്പം  ആാാ ചേട്ടൻ ഒന്നുടെ വിളിച്ച് എന്നിട്ട് പറഞ്ഞു

” മോനെ ഇവൻ അങ്ങോട്ടാ ഇവന്റെ കൂടെ പോയാൽ മതി ”  ഒരു പയ്യനെ ചൂണ്ടി  പറഞ്ഞു.   ഞാൻ അങ്ങോട്ട് നോക്കി ഒരു  രണ്ടുമൂന്നു ബുക്ക്‌ ഉണ്ട് കൈയിൽ ഒരു പോക്കറ്റിൽ രണ്ടു പേനയും

 

” ഹായ്   ഞാൻ അഭിഷേക് ”

 

” ഹായ് ഞാൻ അക്ഷയ്  ഫസ്റ്റ് ഇയർ  ആണോ ”

 

” ഹെയ് അല്ല  ഡിഗ്രി ഫൈനൽ ഇയർ  ആണ് ബിഎ ഇംഗ്ലീഷ്  ”  ഞാൻ പുള്ളിന്റെ കൂടെ നടന്നു

 

” അല്ല താൻ എന്താ ജോയിൻ ചെയ്യാൻ ലേറ്റ് ആയെ അഡ്മിഷൻ ക്ലോസ് ചെയ്തായിരുന്നല്ലോ ”

 

” ചെറിയ ഹെൽത്ത്‌ പ്രോബ്ലം ” അവിടെ നടന്നത് ഒന്നും ആരും അറിയണ്ട എന്ന് എനിക്ക് തോന്നി.

 

” താൻ വാ ഞാനും ഓഫീസിലേക്ക് ആണ് ” അവൻ ഓഫിസിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറി  എന്നോട് പറഞ്ഞു അവിടെയാണ് അഡ്മിഷൻ സെക്ഷൻ  ഞാൻ ഒരു താങ്ക്സ് പറഞ്ഞു. അഡ്മിഷൻ എടുക്കുന്ന ഭാഗത്തേക്ക് പോയി.  അവിടെ ഞാൻ ആരെയും കണ്ടില്ലാ.

 

അവിടെ ഒരു നെയിം ബോർഡ്‌ എന്റെ കണ്ണിൽ ഉടക്കി ”””ലക്ഷ്മി ””” വെല്ല കിളവിയും ആകും എന്ന് കരുതി ഞാൻ അവിടെ കസാരയിൽ ഇരുന്നു.  ഉടനെ ക്യാബിൻന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ തല ഉയർത്തി അകത്തേക്ക് നോക്കി. ഞാൻ ഒന്ന് അമ്പരന്നു  ഒരു ഇരുപത്തിമൂന്ന്  ഇരുപതിനാലു വയസ്സുള്ള ഒരു സുന്ദരി ഞാൻ വെപ്പ്രാളത്തിൽ എഴുന്നേറ്റു അവിടേക്ക് ചെന്നു.

 

” മാം ” അവർ ആ പേടമാൻ മിഴികൾ ഉയർത്തി എന്നെ നോക്കി എനിക്ക് ആ നോട്ടം താങ്ങാൻ പറ്റാത്ത പോലെ അത്രക്ക് തീക്ഷ്ണത ഉള്ള കണ്ണുകൾ. കരിമഷി എഴുതി  മനോഹരമാക്കിയ കണ്ണുകൾ  നെറ്റിയിൽ ഒരു ചന്ദനക്കുറി  എന്റെ കണ്ണുകൾ ഇമവെട്ടാതെ അവരുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് എന്തോ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു മുന്നിലേക്ക് നോക്കി. എന്നെ തുറിച്ചു നോക്കുന്ന കണ്ണുകൾ ഞാൻ വേഗം കണ്ണുകൾ പിൻവലിച്ച് ബാഗിൽ നിന്നും അവർ തന്ന പേപ്പേഴ്സ് എല്ലാം കൊടുത്തു. അവർ ആ പേപ്പർ വാങ്ങി അത്‌ ചെക്ക് ചെയ്തിട്ട് എന്നോട് പറഞ്ഞു പ്രിൻസിപ്പൾ  സാറിനെ പോയി കാണു.  എന്നിട്ട് അവർ  പേപ്പേഴ്സ് എനിക്ക് തന്നു ഞാൻ അത്‌ വാങ്ങി ചുറ്റും നോക്കി  വലതു ഭാഗത്ത് ഞാൻ ഒരു ഡോർ കണ്ടു ഞാൻ അങ്ങോട്ട് നടന്നു.

 

ഡോർ പതിയെ തുറന്നു.

 

” സാർ   ” ഞാൻ അകത്തേക്ക് നീട്ടി വിളിച്ചു.

 

” യെസ്…… അകത്തേക്ക് വരൂ  ”  ഞാൻ അകത്തേക്ക് കേറി.

 

ഞാൻ സെർട്ടിഫിക്കറ്റ്സ് ഒക്കെ കൊടുത്തു.

 

“മ്മ്  ” ഒരു  നീട്ടിയ മൂളൽ ആയിരുന്നു പ്രിൻസിപ്പാളിന്റെ ഭാഗത്തു നിന്നും.

 

” തന്നെ അപ്പോൾ ഡിസ്മിസ്സ് ചെയ്യത് വിട്ടതാണ് അല്ലെ ”  ആ ശബ്ദം   ഗാംഭീര്യം ഉള്ളതായിരുന്നു. ഞാൻ ഒന്ന് ഞെട്ടി പോയി

 

” താൻ അവിടെ എങ്ങനെയാർന്നോ എന്നൊന്നും എനിക്ക് അറിയേണ്ട ഇവിടെ മരിയാതക്ക് നിന്നാൽ തനിക്ക് കൊള്ളാം ” എന്നും പറഞ്ഞ് സർ എന്റെ  സർട്ടിഫിക്കറ്റ്സ് എനിക്ക് തിരിച്ചു തന്നു.

 

” പിന്നെ ഇതൊക്കെ അവിടെ കൊടുത്തേക്ക് “തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ നോക്കി സാർ പറഞ്ഞ്.

 

ഞാൻ വീണ്ടും  സർട്ടിഫിക്കറ്റ്സ് അവിടെ കൊടുത്ത് ഒരേറുനോട്ടമിട്ട് നൈസിനു ക്ലാസ്സ്‌ തപ്പി ഇറങ്ങി.  ഇതിപ്പം ഏത് മൈരിൽ ആണോ ആവോ   അങ്ങനെ ആലോചിച്ചു പോകുമ്പോൾ ആണ് ആ ബോർഡ്‌ കാണുന്നത് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സ് . ഞാൻ അവിടേക്ക് കേറി.

 

” അതെ ഈ 1st ബികോം ”  അവിടേക്കണ്ട ഒരാളോട് ഞാൻ ചോദിച്ചു. അവൻ ഒരു ക്ലാസ്സ്‌ ചൂണ്ടി കാണിച്ച് എന്നോട് പറഞ്ഞു. ഞാൻ നടന്ന് അവിടെ എത്തി .

ക്ലാസ്സിലേക്ക് കേറി. നമ്മക്ക് ഈ ഫസ്റ്റ് ബെഞ്ച് സെറ്റ് ആകില്ലാത്ത കൊണ്ട്  ആരും ഇരിക്കാത്ത ഒരു ബെഞ്ചിൽ കേറി ഇരുന്നു.

 

അപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചു     എല്ലാരും ഓരോ ബെഞ്ചുകളിൽ സ്ഥലം പിടിച്ചു.  എന്റെ ബെഞ്ചിൽ ആരുമില്ല “”” മൈരേ ഇത്രേം പിള്ളേരെ ഒള്ളോ “””” മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഇരുന്നു. കൈയിൽ ഒരു ബുക്കുമായി ഒരു ടീച്ചർ ക്ലാസ്സിലേക്ക് കേറി. ഓ ഇതാണോ  ക്ലാസ്സ്‌ ടീച്ചർ  കൊള്ളാം ഒപ്പിക്കാം .

 

” ഗുഡ് മോർണിംഗ് ഓൾ……. ഇന്നും നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ വരില്ല  മിസ്സിന് അഡ്മിഷൻ ഡ്യൂട്ടി ഉണ്ട് സോ ഫ്രീ ഹവർസ്  മിസ്സ്‌ വരും… ഓക്കേ ന്യൂ കമ്മർ ആരേലും ഇണ്ടോ ” എന്ന് ചോദിച്ചു തീരലും

 

“‘ മിസ്സ്‌ “‘ ഒരു കിളി നാദം ഡോറിന്റെ ഭാഗത്തു നിന്നും  എല്ലാരും ഡോറിലേക്ക് നോക്കി.  നീല നിറത്തിൽ പൊതിഞ്ഞ ഒരു സുന്ദരി എന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു

 

” യെസ് കമിങ് കം ഇൻ ”  മിസ്സിന്റെ  മറുപടി ആയിരുന്നു

എന്നെ ഉണർത്തിയത് .  ഞാൻ മിസ്സിനെ നോക്കി

 

“പുതിയ ആൾ ആണോ ”

 

” യെസ് മിസ്സ്‌ ”

 

” ഓക്കേ ന്നാൽ നമ്മക്ക് ഒന്ന് പരിചയപെടണ്ടേ ” അവൾ അതിന് തലയാട്ടി ”

 

” ന്നാ തൊടങ്ങിക്കോ ”

 

” ഹായ് ഫ്രണ്ട്‌സ് ഞാൻ  ആവണി ” അവൾ അവളെ പരിചയ പെടുത്തി.

 

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഇനി എന്റെ ഊഴം ആണല്ലോ എന്ന് ഞാൻ ആലോചിച്ചു.

 

 

 

“”  ഇനി പുതിയ ആരെങ്കിലും ഉണ്ടോ  “” മിസ്സിന്റെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി.

 

” മിസ്സ്‌ ” അവസാന ബെഞ്ചിൽ നിന്നും എന്റെ  ശബ്ദം  ഉയർന്നു.

 

” ആ…..യെസ്….. കം “


പിന്നെ എന്റെ ഊഴം ഞാൻ എന്റെ ജീവചരിത്രം പറഞ്ഞു തിരിച്ചു പോകാൻ തൂടങ്ങിയപ്പോൾ ആണ് ഞാൻ അത്‌ ശ്രെദ്ധിക്കുന്നത് ഞാൻ പോയി ഇരുന്ന ബെഞ്ചിൽ ആണ് അവളും ഇരിക്കുന്നത്. ബാക്കി എല്ലാ ബെഞ്ചിലും ആളുകൾ ആയി വേറെ വഴി ഇല്ലതെ ഞാൻ അവിടെ പോയി ഇരുന്നു.

 

” ഹലൊ  ഞാൻ ഒന്ന് കൂടെ എന്നെ പരിചയപെടുത്താം  പുതിയ രണ്ടു പേര് വന്നതല്ലേ ”

 

” ഞാൻ  അനുശ്രീ  ഞാൻ കൊല്ലമാണ് സ്ഥലം ഇവിടെ ഹോസ്റ്റൽ ആണ് നിക്കുന്നത് ഞാൻ നിങ്ങൾക്ക് എടുക്കുന്ന സബ്ജെക്ട്  ബിസിനസ്സ് ആണ് . പോർഷൻ സ്റ്റാർട്ട്‌ ചെയ്തിട്ട് വൺ വീക്ക്‌ ആയി. സോ നിങ്ങൾ നോട്ട് കളക്ട് ചെയ്യത് കംപ്ലീറ്റ് ആക്കിക്കൊള്ളു ”

 

പിന്നെ മിസ്സ്‌ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി സത്യം പറയാലോ ഇത്രേം വൃത്തികെട്ട ക്ലാസ്സ്‌ ബോർ അടിച്ചിട്ട് ഒറക്കം വരാൻ തുടങ്ങി.

 

” ശൂ…… ശൂ…..ദൈവമേ പാമ്പ് ആണോ ഞാൻ ചുറ്റും നോക്കി.  എന്റെ കൂടെ ഇരിക്കുന്ന  ആവണി ആയിരുന്നു. ഞാൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി. പിന്നെ തിരിഞ്ഞ് ഇരുന്നു

ശു….ശു….. ശു….. ഇവൾക്ക് വേറെ പണി ഇല്ലേ.

 

”  എന്താ ”

 

” എന്താ അക്ഷയ് ഇത്ര ജാഡ  ഒന്ന് നോക്കടോ ”

 

 

” മതിയോ ”  ഞാൻ തല ചെരിച്ച് അവളെ നോക്കി  പറഞ്ഞു.

 

എന്തുസാധന ഒന്ന് ചിരിച്ചൂടെ അവൾ ശബ്ദം കുറച്ച് പറഞ്ഞു  ഞാൻ അത്‌ കേട്ടു.

 

” എന്തോന്ന് ”

 

” ഒന്നൂല്ലാ മോനെ ”

 

“അക്ഷയ്…….. ആവണി…… ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്സ്‌ ” മിസ്സിന്റെ ശബ്ദം ക്ലാസ്സ്‌ മുഴുവൻ മുഴങ്ങി എല്ലാവരും ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. ഞങ്ങൾ  രണ്ടും മിസ്സിനെ തന്നെ നോക്കി.

” എന്താ പറഞ്ഞതെന്ന്  കേട്ടില്ലെന്ന് ഉണ്ടോ രണ്ടും  ഇറങ്ങി പോകാൻ ”  ഞാൻ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി കൂടെ അവളും

 

“വന്ന അന്ന് തന്നെ രണ്ടും ക്ലാസ്സിൽ കിടന്ന് തമാശ കളിക്ക ” അതുകൂടെ കേട്ടപ്പം     എനിക്ക് നല്ല ദേഷ്യം ആണ് വന്നത്   ഒന്നുംമിണ്ടാതെ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

 

” എങ്ങോട്ടാ പോകുവാ  ” അവൾ എന്നോട് ചോദിച്ചു

എനിക്ക് വന്ന ദേഷ്യത്തിന്  ” അപ്പറത്ത് നിന്റെ അമ്മയപ്പന്റെ 16 അടിയന്തരത്തിന്  സദ്യ കൊടുക്കുന്നുണ്ട്   വാ  പോയി   കഴിക്കാം…. അവൾ ഒന്നും മിണ്ടിലാ ……  ഞാൻ നടന്നു അവൾ എന്റെ പുറകിലും.

 

”  അതെ  ”

 

” മ്മ്  ”

 

” ഇതെങ്ങോട്ടേക്കാ  ”

 

”  അവിടെ സ്റ്റോൺ ബെഞ്ച് കാണുന്നുണ്ട് അവിടെ വെല്ലോം പോയിരിക്കാം. അല്ല നീ എന്തിനാ എന്റെ പിറകെ വരുന്നെ വേറെ എവിടേക്കേലും പൊക്കൂടേ ”

 

” നിക്ക് അറിയില്ലാ എങ്ങോട്ടേക്ക പോകേണ്ടെന്ന്  ആകെ അറിയുന്നത് നിന്നെയാ ”

 

” മ്മ് ” ഞാൻ ഒന്ന് അമർത്തി മൂളി മുൻപിലേക്ക് നടന്നു  അവിടെ മൂന്നുനാല് സ്റ്റോൺ ബെഞ്ച് ഉണ്ട് ഞാൻ  അതിൽ ഒന്നിൽ പോയി ഇരുന്നു. ഇലകളിൽ കൂടെ ചെറു വെളിച്ചം അതിൽ പതിക്കുന്നുണ്ട്. ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ആയി  മൂലക്ക് അവൾ ഇരിക്കുന്നു. സൂര്യ പ്രകാശം അടിച്ച് അവളുടെ കാതിലെ സ്വർണ്ണകമ്മൽ തിളങ്ങുന്നു ഞാൻ ആ തിളക്കത്തെ  ആസ്വദിച്ച് നിൽക്കുന്നു.  അവൾ മിഴികൾ പൊക്കി എന്നെ നോക്കി.

 

” എന്താ  ”

 

എനിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടാർന്നില്ല ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.

 

ഞാൻ  ചിന്തകളിലേക്ക് ആണ്ടു  അഖിലയുമായിട്ട് ഉള്ള റിലേഷൻ അവസാനിച്ചതിന് ശേഷം  ഇതുവരെ എനിക്ക് ഒരു പെണ്ണിന്റെ മുഖത്തേക്ക് പോലും നോക്കാൻ തോന്നിയിട്ടില്ലാ…… ആ  ഞാൻ  ഇപ്പോൾ  പെൺകുട്ടികളെ ശ്രെദ്ധിക്കാൻ തുടങ്ങി.  എനിക്ക് എന്റെ മാറ്റം ഉൾക്കൊള്ളൻ ആകുന്നുണ്ടായിരുന്നില്ല.

 

ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.

 

”  പോകാം ”

 

” മ്മ് ” യാന്ത്രികമെന്നോണം ഞാൻ അതിന് മറുപടി നൽകി

 

ഞങ്ങൾ രണ്ടും നടന്ന് പോകുന്നത് ഒരാൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

 

 

തുടരും……

No comments