Top Stories

ശ്രീരാഗം 2

 

Sreeragam Part 2 | Author : Thamburaan


TELEGRAM CHANNEL @malayalam_love_stories






” ടാ ശ്രീ നമ്മുക്ക് ഒരു ചായ കുടിക്കാം ”

 

“” സ്റ്റാർ ഹോട്ടൽ ഒക്കെ മടുത്തു, , നമ്മുക്ക് തട്ടുകട വല്ലതും നോക്കാം “”

 

ആ ചെട്ടിയാർ അഡ്രസ്സ് അയക്കാം എന്ന് പറഞ്ഞിട്ടു കാണുന്നില്ലലോ.

 

ദേവാ നമ്മുക്ക് ആ കാണുന്ന കടയിൽ കേറാം,, അവിടെ തിരക്ക് കുറവുണ്ട്,, പേര് കൊള്ളാല്ലേ സാജൻസ് തട്ടുകട..

ശ്രീഹരി പജീറോ റോഡിന്റെ സൈഡ് ചേർത്തു നിർത്തി,,.രണ്ടാളും പുറത്തിറങ്ങി…

 

“ചേട്ടാ രണ്ട് സ്‌ട്രോങ് ചായ,, ശ്രീ നിനക്കെന്താ കഴിക്കാൻ വേണ്ടത്.,.,,

 

“അപ്പവും മോട്ടറോസ്റ്റും…,

 

“ചേട്ടാ ഒരു മസലദോശ,, പിന്നെ അപ്പോം മോട്ടറോസ്റ്റും.., കൈ കഴുകാൻ ഉള്ള സ്ഥലം എവിടാ..

“ആ സൈഡിൽ ഉണ്ട് മോനെ,.,., കടക്കാരൻ ചേട്ടൻ പറഞ്ഞു..,.,

 

അവർ രണ്ടുപേരും കൈ കഴുകി കഴിക്കാൻ ഇരുന്നു.
ചൂട് അപ്പോം മുട്ടയും,,മസലദോശയും അവരുടെ മുൻപിൽ എത്തി…

 

അവർ കഴിച്ചു തുടങ്ങി,,. ആ സമയത്താണ് ദേവന്റെ ഫോൺ ശബ്‌ദിച്ചത്.., ദേവൻ ഫോൺ എടുത്തു നോക്കി..,

 

” ആരാടാ

 

” അവളുടെ അഡ്രസ് വന്നു..,,

 

“”ശ്രീദേവി
ശ്രീനിലയം, ചിറക്കൽ (H)
D o ചന്ദ്രശേഖരൻ
Gd o പ്രതാപവർമ്മ
കടവന്ത്ര, കൊച്ചി””

 

അതു കേട്ടതോടെ ശ്രീഹരിയുടെ മുഖത്തെ ഭാവം മാറി..
ദേവൻ അതു ശ്രദ്ധിച്ചു..

” എന്താടാ , എന്ത് പറ്റി,..,

 

“ഒന്നൂല്യടാ, ചുമ്മാ “”ശ്രീഹരി കണ്ണിറുക്കി കാട്ടി..

 

അവർ കഴിച്ചു തീർത്തു… പണം കൊടുത്ത് അവർ അവിടുന്ന് ഇറങ്ങി…

 

” ദേവാ വണ്ടി നീ എടുക്ക്..

 

“” നിനക്കെന്തോ പറ്റിയിട്ടുണ്ട്,, കാര്യം പറയെടാ .,.

 

~~~

ശ്രീഹരി കണ്ണടച്ചു സീറ്റിലേക്ക് ചരിഞ്ഞു കിടന്നു,,.
അവന്റെ മനസ്സ് പഴയകാലത്തെക്ക് തിരിച്ചു പോയി…

 

അവിടെ ഒരു പത്തുവയസുകാരിയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി…

അവസാനം ആയി അവളെ കണ്ടത് അവൻ ഓർത്തെടുത്തു..

 

” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക .,.,

 

” ശ്രീമോളെ,,..ഞാൻ കാവിലെ ഉത്സവത്തിന് ഞാൻ വരും…,

 

” അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ.,,

 

” ഈ മാല.. ശ്രീമോൾ വച്ചോ,, എന്റെ സമ്മാനം .,.,,

 

ശ്രീഹരി അവന്റെ കഴുത്തിലെ മാല ഊരി ശ്രീമോൾക്ക് കൊടുത്തു…

അവൾ അത് കയ്യിൽ മുറുക്കെ പിടിച്ചു…

 

” ശ്രീകുട്ടാ,,.. വാടാ…നമ്മുക്ക്‌ ഇറങ്ങാറായി…,,

 

“ശ്രീമോളെ ഞാൻ പോവട്ടോ..,.,

 

“ ശ്രീയേട്ടാ ഒന്ന് നിന്നെ.,..,,,

 

അതും പറഞ്ഞ് അവൾ കയ്യിലെ ഒരു ചെപ്പ് അവനു കൊടുത്തു.,..,
അവൻ അത് വാങ്ങി അവളെ അതെന്താണെന്ന ഭാവത്തിൽ നോക്കി,.,.പിന്നെ അവൻ അതു പോക്കറ്റിൽ ഇട്ടു.,.,. വീണ്ടും ശ്രീക്കുട്ടാ എന്ന വിളി വന്നു.,..

അവൻ കാറിന്റെ അടുത്തേക്ക് ഓടി…കാർ പതിയെ അകന്നു പോയി,, ശ്രീമോൾ അതു നിറഞ്ഞ കണ്ണുകളോടെ അതു നോക്കി നിന്നു,,,..

~~~

 

” ആരുടെ എവിടെ നോക്കിയാടാ പന്നി വണ്ടിയോടിക്കുന്നെ.,.,.,

 

” ഒരു ഹെൽമെറ്റ്‌ പോലും വാക്കാതെയാണ് ഇവന്മാരുടെ വേഷംകെട്ട് .,.,.,

 

ദേവന്റെ ഒച്ച കേട്ടാണ് ശ്രീഹരി കണ്ണ് തുറന്നത്.., ട്രാഫിക്ന്റെ ഇടയിലൂടെ ബൈക്കിൽ കസർത്ത് കാട്ടി കയറിപ്പോയ ഒരു ബൈക്കുകാരനെ ചീത്ത വിളിക്കുകയാണ് അവൻ…

 

” എന്താടാ ശ്രീ നീ എന്താ വല്ലാണ്ടിരിക്കുന്നെ,,,.നിനക്ക് എന്ത് പറ്റി,,. ആ മെസ്സേജ് വന്നപ്പോൾ മാറിയതാണ് നിന്റെ മുഖം…,.,

 

” ഒന്നൂല്യടാ,,,..ചില കാര്യങ്ങൾ ഓർത്തുപോയി…,.,

 

” അതെന്താന്നാണ് ഞാൻ ചോദിച്ചത്.,.,.

 

” അവൾ ഇല്ലേടാ,,… ശ്രീദേവി,,,..

 

” ആഹ് .,..,

 

” അതവളാട …ശ്രീമോൾ,,,എന്റെ ശ്രീക്കുട്ടി….

 

ശ്രീഹരിയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പുറത്തേക്കൊഴുകി,,,,…

 

അപ്പൊ അവളെ ആണോ….ആ ചെട്ടിയാർ ഉന്നം വച്ചിരിക്കുന്നെ,,..അവളുടെ ലാപ്ടോപ് എന്തിനാണ് ഇയാൾക്ക്,,.അതിൽ എന്താണ് രഹസ്യം…കണ്ടുപിടിക്കണം,,,ശ്രീഹരി മനസ്സിൽ ഉറപ്പിച്ചു… അവൻ അവന്റെ ലാപ്ടോപ് എടുത്ത് എന്തൊക്കെയോ ചെയ്തു ,, പിന്നെ ഹെഡ്സെറ്റ് എടുത്തുവച്ചു….

*************************

 

ശ്രീദേവി പതിവ് പോലെ കണ്ണനോട് വഴക്കിട്ടു എഴുന്നേറ്റു.. അവൾ രാധമ്മെ എന്നും വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് ചെന്നു,.,.,

 

ചെന്നപാടെ രാധമ്മയെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് ചിരിച്ചു…,.,

 

” ഇന്നെന്താ പെണ്ണിന് ഇത്ര സന്തോഷം.,.,.,

രാധമ്മ ചോദിച്ചു.,.

“ഒന്നൂല്ലെന്റെ രാധമ്മേ,, എനിക്ക് എന്താ രാധമ്മയെ ഉമ്മ വച്ചൂടെ.,.,.,

അവൾ ചിണുങ്ങി….

 

” എന്തോ മനസ്സിൽ കേറിയിട്ടുണ്ട് ‘രാധമ്മ പറഞ്ഞു…,.

 

“ഒന്നുല്യാന്നെ.,.

 

” നീ പിന്നെയും ശ്രീക്കുട്ടനെ സ്വപ്നം കണ്ടോ…?

 

“ഇതെങ്ങനാ രാധമ്മേ…എങ്ങനെ കണ്ടുപിടിക്കുന്നു.,.,

 

” ഇത്തവണയും മുഖം കണ്ടില്ലല്ലേ…അല്ല ഇതിപ്പോൾ കുറെ കാലം കൂടി ആണല്ലോ,,,

 

“ഇന്നലേം ആ ഇന്ദ്രൻ ഷോപ്പിൽ വന്നിരുന്നു,,, ഞാൻ കുറെ ചൂടായി… അതാകും,,,അവനും ഉണ്ടാർന്നു സ്വപ്നത്തിൽ….,,

 

” അല്ല എന്താ കണ്ടേ… എന്നത്തേയും പോലെ ഇടി ആണോ..,..,

 

“അല്ല,,, കല്യാണം…☺️.,.,

 

” എന്നിട്ടും ചെക്കന്റെ മുഖം കണ്ടില്ലെന്നു പറയുന്നത് കഷ്ടം തന്നാണെ.,..,,

അതും പറഞ്ഞു രാധമ്മ ചിരിച്ചു..

 

“അതിന് ശ്രീയേട്ടൻ ആണ് ചെക്കൻ എന്നു രാധമ്മയോട് ആരാ പറഞ്ഞേ..,രാധമ്മയും ഉണ്ടാർന്നു അതിൽ കരഞ്ഞു നിൽക്കുന്നു എന്റെ അടുത്ത്….,.,

അതും പറഞ്ഞു ശ്രീദേവി ചിരിച്ചു…

 

” പിന്നെ ആരായിരുന്നു ചെക്കൻ,,.,

 

“ഇന്ദ്രൻ.,.,

 

രാധമ്മ ശ്രീദേവിയെ ഒന്ന് ഇരുത്തി നോക്കി..

”എന്നിട്ട് ,,, അവൻ നിന്നെ കെട്ടിയോ….,

 

” എവിടുന്ന്,,, 😜 അപ്പോഴേക്കും ശ്രീയേട്ടൻ വന്നു,,.,.,.

‘’ അങ്ങനെ പറ,,, ഞാനും വിചാരിച്ചു ഇതെന്താ ഇങ്ങനെ എന്ന്.,..,

 

കാപ്പി ഊതി കുടിക്കുന്നതിനിടയിൽ ശ്രീദേവി അതുകേട്ട് പുഞ്ചിരിച്ചു… അതുകഴിഞ്ഞ് ഫ്രഷ് ആകനായി റൂമിലേക്ക് പോയി.. എന്നിട്ട് വേണം അവൾക്കു തന്റെ കടയിലേക്ക് പോകാൻ….

 

************

 

ചെട്ടിയാർ ബംഗ്ലാവ്…

ഹരിനാരായണനുമായുള്ള മീറ്റിങ്ങിൽ നടന്ന കാര്യങ്ങൾ ആണ് അവിടെ ചർച്ച ചെയ്തിരുന്നത്…

 

ഹാളിൽ ഇരിക്കുകയാണ് ഇന്ദ്രനും ചെട്ടിയാരും പിന്നെ ചെട്ടിയാരുടെ കയ്യാളും ഇന്ദ്രന്റെ കൂട്ടുകാരനുമായ രാജനും…

 

“അല്ല അങ്കിളെ… അവളുടെ ലാപ്പിൽ എന്താണ് ഇത്രക്ക് രഹസ്യം..അത് നമ്മുടെ ഏതേലും ആളുകളെ കൊണ്ട് എടുപ്പിച്ചാൽ പോരെ,,. എന്തിനാ ബാംഗ്ളൂർ ടീം ഒക്കെ…,.,.

ഇന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു…,

 

“മോനെ ഇന്ദ്രാ,, നിന്റെ അച്ഛൻ നിന്നോട് ഒന്നും പറഞ്ഞിട്ടില്ലേ..,,.,.,

 

“അച്ഛൻ എല്ലാം അങ്കിൾ പറയും എന്നാ പറഞ്ഞേ.,.,

 

” നീ എന്താ കരുതിയെ, നമ്മൾ അവളെ ഇത്രയും ഉപദ്രവിച്ചത് ആ ചെറിയ തുണിക്കട ഇരിക്കുന്ന സ്ഥലത്തിന് വേണ്ടി ആണെന്നോ….,.

 

” അല്ലെ .,.,

 

” അവളുടെ മുത്തച്ഛൻന്റെ ഒരു സ്ഥലവും അതിൽ ഒരു കെട്ടിടവും ഉണ്ട് ,, അതു അവളുടെ കയ്യിൽ നിന്നും വാങ്ങണം,, അതിനാണ് നമ്മൾ അവളുടെ മുത്തച്ഛന്റെ ബിസിനസ് തകർത്തത്,, ജ്വല്ലറി പൂട്ടിച്ചു…,, പക്ഷെ പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല…,.,

 

” എന്തിനാ നമുക്ക് ആ സ്ഥലം.,.,

 

” അവളുടെ മുത്തച്ഛൻ , അവളുടെ അച്ഛനെ പോലെ അല്ലാർന്നു, അതി ബുദ്ധിമാൻ ആയിരുന്നു,,അയാളുടെ  കയ്യിൽ എന്ന് വച്ചാൽ അവരുടെ പരമ്പരാഗത സ്വത്ത് ഉണ്ട്.,.,., ഇന്ന് മാർക്കറ്റിൽ  രണ്ടായിരത്തിഅഞ്ഞൂറ് കോടി വില വരുന്ന ഒരു നിധിശേഖരം ..,,..,അന്യം നിന്ന ചിറക്കൽ കൊട്ടാരത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അവകാശി ശ്രീദേവിയാണ്.,.,..

 

” ആയിരത്തിഅഞ്ഞൂറ് കോടി ആസ്തി ഉള്ളവൾ ആണോ,, ഇന്നും ആ തുണിക്കട നടത്തുന്നെ,,,…

 

” അത് എവിടെ ആണെന്ന് ആർക്കും അറിയില്ല,,

അവൾക്കും അറിയില്ല, അവളുടെ അച്ഛൻ മഹാദേവനും അറിയില്ല,,,ആകെ അറിയുന്നത് ആ ചതുപോയ കിളവൻ പ്രതാപവർമ്മക്കു മാത്രം ആണ് അതും ഉറപ്പില്ല.,.,…..

” പിന്നെ എന്തിനാ നമ്മുക്ക് ആ ലാപ്ടോപ്പ്…

 

” ഈ കഴിഞ്ഞ അവളുടെ പിറന്നാളിന്,,, ആ കിളവന്റെ പഴേ കാര്യാസ്തൻ (വിശ്വസ്തൻ) അവൾക് കൊടുത്തതാണ് ആ ലാപ്,, അയാൾക്കു ആ ലാപ്ടോപ്പ് സമ്മാനം കൊടുക്കാനുള്ള കെൽപ്പില്ല,,.., കാഴ്ചയിൽ അതൊരു ലാപ്ടോപ്പ് ആണ്.,..,അത്‌ ശരിക്കും എന്താണ്.,.,, അതിൽ എന്താണ് എന്നൊന്നും നമുക്ക് അറിയില്ല.,,,,,

 

“പിന്നെ,,,,,,

 

“അയാളെ ഞാൻ ഇവന്റെ (രാജന്റെ) പിള്ളേരെകൊണ്ട് ഒന്നു കുടഞ്ഞു,, അപ്പൊ കാര്യങ്ങൾ പുറത്തു വന്നു,, ആ സമ്മാനം പ്രതാപവർമ്മയുടേതാണ്…അയാൾ മരിക്കും മുൻപ് ശ്രീദേവിയിടെ ഇരുപത്തിനാലാം പിറന്നാളിന് സമ്മാനം ആയി കൊടുക്കണം എന്നു പറഞ്ഞേൽപ്പിച്ചിരുന്നു,, ,.. ആ സമ്മാനവും പിന്നെ ഒരു ബെർത്ഡേ കാർഡും…,,,,,

 

“അപ്പോൾ അവൾ അതിന്റെ രഹസ്യം ആറിഞ്ഞിരിക്കില്ലേ,,,,,,,

 

” ഇല്ല,, കാരണം,,, അതിലെ രഹസ്യം അറിയവുന്നത് മഹാദേവന് മാത്രം ആണ്..,,,,,

 

” നീ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം,,,
ഈ പ്രതാപവർമ്മ മരിക്കുന്നതിന് മുൻപ് രാമൻനായരെ (കാര്യസ്ഥൻ) വിളിച്ചു പറഞ്ഞു .,.,.

ശ്രീദേവിയുടെ ഇരുപത്തിനാലാം പിറന്നാളിന് ഞാൻ തന്നുവിടുന്ന ഒരു സമ്മാനം താൻ കൊണ്ടുപോയി കൊടുക്കണം,,..എന്നിട്ട് താൻ അവളോട് പറയണം ആ സമ്മാനം തുറന്ന് പരിശോധിക്കാൻ,,, അതിൽ ഒരു നിധിയുടെ താക്കോൽ ഉണ്ടെന്ന്,,..അതു മതി അവളുടെ പത്തുതലമുറക്ക് ജീവിക്കാൻ….പണ്ട് മുത്തച്ഛൻ കാണിച്ചു തന്ന മാജിക് ഒക്കെ മനസ്സിൽ വച്ച്കൊണ്ട് വേണം സമ്മാനം തുറക്കാൻ എന്ന് പറയണം..,.,.,.,

 

” ഇതു അങ്കിൾ എങ്ങനെ അറിഞ്ഞു.,.,.,

 

” മഹാദേവൻ ചാകുന്നതിന് മുൻപ് പറഞ്ഞതാ,, …,,,അല്ല അവനെ കൊല്ലുന്നതിന് മുന്പ്.. ഹ ഹ ഹ.. അവൻ വർമ്മ രാമൻനായരോട് പറഞ്ഞതെല്ലാം കേട്ടിരുന്നു….പക്ഷെ ഇതെല്ലാം ഞങ്ങൾ അറിയുന്നത് കുറച്ചു കാലം മുൻപാണ്…,.,

 

ഇന്ദ്രൻ അതുകേട്ട് ഞെട്ടി…രാജന് ഒരു കുലുക്കോം ഇല്ല…,.,.

” നീ ഇതു കേട്ട് ഞെട്ടിയോ,, മഹാദേവന്റെ മരണം നിന്റെ അച്ഛന്റെയും കൂടി പ്ലാൻ ആണ്..,..,,.

 

ഇന്ദ്രൻ അത് കേട്ട് കണ്ണു മിഴിച്ചു…

 

” അതേടാ ഈ മഹാദേവന്റെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു നിന്റെ അച്ഛൻ ,,അതുകൊണ്ടല്ലേ ഈ രഹസ്യം ഞങ്ങൾ അറിഞ്ഞത്….,.,.,

 

മോനെ ഇന്ദ്രാ.. നീ കരുതും പോലെ അവൻ നന്മ നിറഞ്ഞ ഒരു സാധു ആയ ആളല്ല,,, ശ്രീദേവിയുടെ അച്ഛനും അല്ല,,.. ശ്രീദേവിയുടെ അച്ഛൻ ഒരു പാവം കോളേജ് മാഷ് ആർന്നു… പേര് ചന്ദ്രശേഖരൻ…,.,

 

ശ്രീദേവിയുടെ അമ്മ ലക്ഷ്‌മി യുടെ അധ്യാപകൻ ആയിരുന്നു ചന്ദ്രശേഖരൻ… അവർ പ്രേമിച്ചു ആണ് വിവാഹം കഴിച്ചത്,,. വല്യ പൊട്ടിത്തെറി ഒന്നും ഉണ്ടായില്ല…ലക്ഷ്മിയുടെ ചേട്ടൻ പ്രതാപവർമ്മയുടെ മൂത്ത മകൻ ശങ്കരനാരായണൻ ആണ് ആ വിവാഹത്തിന് മുൻകൈ എടുത്തത്….,.,

 

എല്ലാം നന്നായി നടന്നു,,.. ശ്രീദേവിക്ക്‌ 1 വയസുള്ളപ്പോൾ ചന്ദ്രശേഖരനെ കോളേജിൽ നടന്ന ഒരു സമരത്തിന്റെ ഇടക്ക് അക്രമത്തിൽ പെട്ട് ആരോ കുത്തി….ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ സാധിച്ചില്ല….,

 

പിന്നെ ലക്ഷ്‌മി വിവാഹമെ വേണ്ട എന്നും പറഞ്ഞു നിന്നു…പിന്നെ പ്രതാപവർമ്മയുടെ നിർബ്ബന്ധം സഹിക്കാതെ സമ്മതിച്ചു…അങ്ങനെ അവളെ രണ്ടാമത് വിവാഹം ചെയ്ത ആളാണ് മഹാദേവൻ….,.

 

ശങ്കരനാരായണൻ എന്ന ശങ്കരന് ഈ വിവാഹത്തിൽ അത്ര താൽപ്പര്യം ഇല്ലായിരുന്നു…പിന്നെ എല്ലാവരുടെയും ഇഷ്ടം മാനിച്ച് സമ്മതിച്ചു….,

 

മഹാദേവൻ പക്ഷേ എല്ലാവരും ആയി പെട്ടെന്ന് അടുത്തു… ശങ്കരന് ഉൾപ്പെടെ എല്ലാവർക്കും അയാളെ ഇഷ്ടമായി….,

 

അങ്ങനെ കുറച്ചു വർഷങ്ങൾക്കു ശേഷം… ശങ്കരൻ കുടുംബം ഒന്നിച്ചു ബാംഗ്ളൂരിൽ തുടങ്ങുന്ന പുതിയ ബിസിനസ് ആവശ്യം ആയി ബാംഗ്ളൂരിലേക്ക് താമസം മാറ്റി….,

 

പിന്നെ അവിടെ വച്ചു ഒരു അപകടം… ആരുടെയും ബോഡി പോലും കിട്ടിയില്ല..അതിന് ശേഷം ആണ് മഹാദേവന്റെ തനി രൂപം പുറത്തു വന്നത്… അവൻ ലക്ഷ്മിയെ കെട്ടിയത് തന്നെ അവളുടെ സ്വത്ത് കണ്ടാണ്… വർമ്മയുടെ വിശ്വാസം നേടിയ അയാൾ എല്ലാത്തിലും തലപ്പത്ത് എത്തി…ചന്ദ്രശേഖരന്റെ മരണവും…ശങ്കരന്റെ അപകടവും എല്ലാം മഹാദേവന്റെ പ്ലാനിംഗ് ആയിരുന്നു എന്ന് നിന്റെ അച്ഛൻ പോലും അറിഞ്ഞത് പിന്നീടാണ്….,

 

പിന്നെ ഏകദേശം 2 വർഷം മുൻപ് ലക്ഷ്മി സ്റ്റെയര്കേസിൽ നിന്നും വീണ് മരിച്ചു…അവൾക്ക് മഹാദേവനെ പറ്റിയുള്ള സത്യം എങ്ങനെയോ മനസ്സിലായി,, അന്ന് രാത്രി ആണ്….ലക്ഷ്മി മരിച്ചത്…,

ഈ രണ്ടായിരത്തിഅഞ്ഞൂറ് കോടിയുടെ കാര്യം അറിഞ്ഞതിൽ പിന്നെ അവന് എല്ലാം ഒറ്റക്ക് വേണം എന്നായി…നമ്മുടെ പങ്കാളിത്തം ഒന്നും പിടിക്കാതെ ആയി….

അപ്പൊ ,,,, പിന്നെ നമ്മൾ എന്താ ചെയ്യ…,,

 

ചെട്ടിയാർ ചിരിച്ചുകൊണ്ട് പറഞ്ഞു…

 

ഇന്ദ്രന് അപ്പോൾ ഒരു കാൾ വന്നു,, ബെൽ അടിക്കുമ്പോൾ അവൻ ഒന്ന് ഞെട്ടി…പിന്നെ അത് ആരും ശ്രദ്ധിക്കാത്ത രീതിയിൽ മറച്ചു,, കാൾ എടുത്തു.. അത് കഴിഞ്ഞു ചെട്ടിയരോട് പറഞ്ഞു…,.,

 

” അപ്പൊ ശരി അങ്കിൾ , ഞാൻ ഇറങ്ങുന്നു… ഒരു ചെറിയ പരിപാടി ഉണ്ട്…

 

ചെട്ടിയാർ ചിരിച്ചുകൊണ്ട് തലയാട്ടി…

 

*****************

ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി വിടരുന്നത് ദേവൻ കണ്ടു…പിന്നെ അത് ഒരു ആകാംഷ ആയി…അതും പതിയെ മാറി…കണ്ണുകൾ ചുവന്നു….

 

അപ്പോഴാണ് ദേവൻ ലാപ്ടോപിൽ നോക്കിയത്…
അപ്പോഴാണ് ദേവന് കാര്യം മനസ്സിലായത്… ശ്രീഹരിക്കു ആരെയെങ്കിലും ചെറിയ സംശയം തോന്നിയാൽ അവന്റെ സ്ഥിരം പരിപാടി ആണ് അവർക്കു ഒരു മൈക്രോഫോൺ ദാനം ചെയ്യുക എന്നത്…

 

ആ ചിപ്പ് അവൻ എപ്പോൾ ഇവിടെ എങ്ങനെ സെറ്റ് ചെയ്യുന്നു എന്ന് ഞാൻ പോലും കാണാറില്ല….

 

” അപ്പൊ നീ ചെട്ടിയാർക്കും പണി കൊടുത്തു അല്ലെടാ…,.,

ദേവൻ ചിരിച്ചു കൊണ്ട് ചോദിച്ചു….

 

ശ്രീഹരി ഒന്ന് ചിരിച്ചു…

 

” അപ്പോൾ അങ്ങനെ ആണ് സംഭവങ്ങൾ…,,ഹ ഹ ഹ.,.,.,

അവൻ ഒന്ന് ഉറക്കെ ചിരിച്ചു…

 

”എന്താടാ.,.,.,.

 

” ബാക്കി വിവരങ്ങൾ എപ്പോൾ തരാം എന്നാണ് അവർ പറഞ്ഞത്….,.,

”നാളെ രാവിലെ .,.,

 

” അതിൽ പറയുന്ന ലാപ്ടോപ് ഒരെണ്ണം എനിക്ക് അര്ജന്റ് ആയി വേണം…പുത്തൻ വേണം എന്നില്ല….. സെക്കന്റ് ഹാൻഡ് ആയാലും മതി….,.,

 

” എന്താടാ ….

 

” ഒരു പണി ഉണ്ട്…അതിന് മുന്പ് എനിക്ക് അവളെ ശ്രീദേവിയെ ഒന്ന് കാണണം,, അകലെ നിന്ന്…ചിറക്കൽ വീടും… നമ്മുക്ക് അവിടെ കേറണ്ടതല്ലേ…അപ്പൊ വീട് ഒക്കെ ഒന്ന് കണ്ടിരിക്കാം…ഞാൻ കളിച്ചു വളർന്ന വീടല്ലേടാ… വാ …നീ വണ്ടിയെടുക്കു….,.,

 

ശ്രീഹരി വീണ്ടും സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു…

 

************

ശ്രീദേവി…വേഗം …റെഡി ആയി താഴേക്കു വന്നു…അവൾ ഇപ്പൊ മുത്തച്ഛന്റെ മുറിയാണ് ഉപയോഗിക്കുന്നത്…

 

അപ്പോഴേക്കും രാധമ്മ ദോശയും ചമ്മന്തിയും ആയി ഡൈനിങ് ഹാളിലേക്ക് വന്നു…

 

”ശ്രീമോളെ കഴിക്കാൻ വാ…,.,

 

” വേണ്ട രാധമ്മേ… ഇപ്പൊ തന്നെ വൈകി…,, ഇന്ന് ആ ഓഡിറ്റർ വരാം എന്ന് പറഞ്ഞതാ…, അവിടെ ഒള്ളതൊക്കെ ഒരു കണക്കാ…, അയാൾ വരുമ്പോഴേക്കും എല്ലാം റെഡി ആക്കി വെക്കണം….,

 

” നീ ഇതു കഴിച്ചിട്ട് പോയാൽ മതി,,.. ഞാൻ ഈ രാവിലെ എണീറ്റ്‌ ഇതൊക്കെ ഉണ്ടാക്കുന്നത് ആർക്ക് തിന്നാൻ ആണ്…, നീ കഴിച്ചില്ലേൽ ഞാനും കഴിക്കില്ല…,,

 

” രാധമ്മേ കഷ്ടം ഉണ്ട് ട്ടോ…

 

രാധമ്മ അപ്പോഴേക്കും ഒരു പ്ളേറ്റിൽ രണ്ട് ദോശയും ചമ്മന്തിയും ഒഴിച്ചു…എന്നിട്ട് ദോശ മുറിച്ചു ചമ്മന്തിയിൽ മുക്കി ശ്രീദേവിയുടെ വായിൽ വച്ചു കൊടുത്തു…

 

” ചെറിയ കുട്ടി ആണെന്ന പെണ്ണിന്റെ വിചാരം…

 

” ഞാൻ ചെറിയ കുട്ടി അല്ലെ…രാധമ്മേ…

 

അവൾ ഫയൽ അടുക്കി എടുക്കുന്നതിനിടയിൽ രാധമ്മയെ നോക്കി..കണ്ണിറുക്കി….

 

” മോളെ ഒരു ദോശ കൂടി…

പ്ലേറ്റിലെ ദോശ തീർന്നപ്പോൾ രാധമ്മ വീണ്ടും എടുക്കാനായി തുനിഞ്ഞു…

” അയ്യോ ചതിക്കല്ലേ രാധമ്മേ.., ഇപ്പൊ തന്നെ വയർ ഫുൾ ആയി…, ഇപ്പൊ തന്നെ വൈകി…, ഞാൻ ഇറങ്ങട്ടെ…., ഞാൻ ചെന്നിട്ട് വിളിക്കാം…

 

അവൾ കാറിന്റെ കീ എടുത്ത് ഇറങ്ങി…

 

രാധമ്മ അത് നോക്കി നിന്നു..,,, ലക്ഷ്മി പോയതിൽ പിന്നെ രാധമ്മയാണ് ശ്രീദേവിയുടെ എല്ലാം…

 

*************

* ചിറയ്ക്കൽ ടെക്സ്റ്റയിൽസ് *

 

പാർക്കിങ്ങിൽ ഇന്ദ്രൻ കാറിന്റെ ഗ്ലാസ് താഴ്ത്തവച്ചു സിഗരറ്റ് പുകച്ചു തള്ളുകയായിരുന്നു…മുഖത്തു ചെറിയ അമർഷം ഉണ്ട്..

 

”എടാ രാജാ,, .. നിനക്ക് എന്നോട് ഇതൊക്കെ മുൻപേ ഒന്ന് പറഞ്ഞൂടാർന്നോ…, ഇപ്പൊ ഞാൻ ആ ചെട്ടിയരുടെ മുൻപിൽ ആകെ ചെറുതായില്ലേ..,.,.,.,

 

” അതിന് ,,,.. എനിക്കറിയില്ലല്ലോ ഇന്ദ്രാ നിനക്കു ഇതൊന്നും അറിയില്ലെന്ന്,,,.. ഞാൻ കരുതി നിന്റെ അച്ഛൻ ഇതെല്ലാം പറഞ്ഞുതന്നു കാണും എന്നാണ്….

 

” എവിടുന്ന്….,, ആകെ നാണക്കേടായി..

 

” നീ പിന്നെ അവളുടെ കട പൂട്ടിക്കാൻ നടന്നപ്പോൾ ഞാൻ കരുതി,,,.. എല്ലാം അറിഞ്ഞു കാണും എന്ന്..

 

” അത്,,,… എന്നോട് അച്ഛൻ പറഞ്ഞു,,.. അവളുടെ കട പൂട്ടിക്കണം,,,.. അവളുടെ സകല വരുമാനവും ഇല്ലാതെയാക്കണം… അവളെ ഈ നാട്ടിൽ നിന്നും ഓടിക്കണം…

 

”ആഹാ…,, ബെസ്റ്റ്,,,..

 

” അതല്ലേ,,,. ഞാൻ കരുതി ആ പ്ലോട്ട് കിട്ടാൻ വേണ്ടി ആണെന്ന്…,, കണ്ണായ സ്ഥലം അല്ലെ..,,, അതു കൊണ്ടല്ലേ…ഞാൻ ആ ഓഡിറ്ററെ വരെ ക്യാഷ് എറിഞ്ഞു പൊക്കിയത്,,,… സംഗതി ഇങ്ങനെ ആയിരുന്നെങ്കിൽ…ഇത്ര മെനക്കെടേണ്ട കാര്യം ഇല്ലാർന്നു…

 

”നീ എന്താ ഉദേശിക്കുന്നത്..

 

”നമ്മുക്ക് നേരിട്ടു ഇറങ്ങാടാ,,, കട വാങ്ങാൻ അല്ല…, അതു ചോദിക്കുമ്പോൾ അല്ലെ അവൾ ഈ കിടന്നു ഷോ കാണിക്കുന്നത്,,,..

”പിന്നെ.,.,,.,

 

” നമ്മുക്ക് അതങ്ങു തട്ടിപ്പറിച്ചെടുക്കാം….,

ഇന്ദ്രൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

 

അപ്പോഴേക്കും ശ്രീദേവിയുടെ കാർ പാർക്കിങ്ങിൽ വന്നു നിന്നു….

 

ശ്രീദേവി ഡോർ തുറന്നു പുറത്തിറങ്ങി,,,.. പിന്നെ ബാക്ക്ഡോർ തുറന്ന് ഫയൽസും ബാഗും എടുത്തു….
പിന്നെ വണ്ടി ലോക്ക് ചെയ്ത് വേഗം കടയുടെ അകത്തേക്ക് നടന്നു….

 

***************

 

പെട്ടെന്ന് എന്തോ ഓർത്തിട്ട് ശ്രീഹരി ദേവനെ വിളിച്ചു…

 

” ടാ,… അവൾ ഏതോ തുണിക്കട നടത്തുന്നു എന്നല്ലേ പറഞ്ഞേ….,.

 

”ഏത് അവൾ,,,.ഓഹ് നിന്റെ ശ്രീക്കുട്ടി…. അതേ പക്ഷെ കടയുടെ പേരറിയില്ല…

 

” അത് ചിറക്കൽ ടെക്സ്റ്റൈൽസ് ആകാൻ ആണ് സാധ്യത…,,, മുത്തച്ഛന്റെ കട ആയിരുന്നു… പക്ഷേ വഴി അറിയില്ല…, നീ വണ്ടി ഒന്ന് ഒതുക്കിയെ,,, .. ആരോടെങ്കിലും ചോദിക്കാം…

 

ദേവൻ വണ്ടി ഇടത്തെ സൈഡ് ചേർന്ന് ഒതുക്കി,,, അവിടെ കണ്ട തട്ടുകടയിലെ ചേട്ടനോട് കാര്യം തിരക്കി…അയാൾ വഴി പറഞ്ഞു തന്നു…

 

അങ്ങനെ കടയുടെ മുൻപിൽ വണ്ടി ഒതുക്കി നിൽക്കുമ്പോൾ ആണ്,, ദേവൻ പാർക്കിങ്ങിൽ ഇരിക്കുന്ന ഇന്ദ്രനെയും രാജനെയും കണ്ടത്…,
അവൻ അത് ശ്രീഹരിയെ വിളിച്ചു കാണിച്ചു കൊടുത്തു…അവൻ അങ്ങോട്ട്‌നോക്കിയപ്പോഴേക്കും
ശ്രീദേവിയുടെ കാർ അങ്ങോട്ട് വന്നു..

 

ശ്രീദേവിയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ പിടഞ്ഞു,, നെഞ്ചിലെ തുടിപ്പിന്റെ വേഗത കൂടി .,,,.. എന്താ ഇപ്പൊ പറയ,,,, ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ….

 

ദേവൻ അവനെ തട്ടി വിളിച്ചപ്പോൾ ആണ് അവൻ ചുറ്റും നോക്കിയത്,,, അപ്പോഴേക്കും ശ്രീദേവി കടയിലേക്ക് നടന്നിരുന്നു….

 

” ദേവാ ,,, വാടാ നമുക്ക് ഒന്നു കടയിൽ കേറാം,,,

” എന്തിന് ..,.,.

 

ദേവൻ പൊട്ടൻ കളിച്ചുകൊണ്ട് ചോദിച്ചു…

 

” എനിക്ക് ഒരു തോർത്ത് വാങ്ങണം ,,, നിന്റെ വായിൽ തിരുകാൻ..,, വാടാ പന്നി….,

ശ്രീഹരി ചിരിച്ചു കൊണ്ട് പറഞ്ഞു…

 

രണ്ടുപേരും പജീറോ ലോക്ക് ചെയ്‌ത് കടയിലേക്ക് നടന്നു,,,

പാർക്കിങ്ങിൽ നിന്നും ഇന്ദ്രനും രാജനും ഇതേ സമയം കടയിലേക്ക് നടന്നടുത്തു…

 

അകത്ത് കയറിയ ശ്രീഹരി ശ്രീദേവിയുടെ ക്യാബിൻ കണ്ടപ്പോൾ അവിടെ നോക്കി നിന്നു പോയി….പതിനാല് വർഷം….. ഞാൻ കാത്തിരുന്ന മുഖം…പണ്ടത്തെക്കാൾ സുന്ദരി ആയിരിക്കുന്നു.,.,…നിതംബം വരെ നീളുന്ന കാർകൂന്തൽ.,.,, വാലിട്ടെഴുതിയ കണ്ണുകൾ,, പിന്നെ ആ കല്ലുപതിപ്പിച്ച മൂക്കുത്തി,,, ഒന്നിനും ഒരു മാറ്റവും ഇല്ല…

 

” ടാ മതി നോക്കി വെള്ളം ഇറക്കിയത്,,,.. നമ്മുക്ക് തോർത്ത് വാങ്ങേണ്ടേ….😜😜,, ആളുകൾ ശ്രദ്ധിക്കുന്നു…നടക്കങ്ങോട്ട്,,,,.

 

അവർ പതുക്കെ ജെന്റസ് സെക്‌ഷനിലേക്ക് നടന്നു…ദേവൻ അവിടെ നിന്ന് ഷർട്ട് എടുത്ത് നോക്കി തുടങ്ങി… ശ്രീഹരി അപ്പോഴും കണ്ണാടിയിലൂടെ ശ്രീദേവിയെ നോക്കുകയായിരുന്നു…

 

പെട്ടെന്ന്,,,,.. ഇന്ദ്രനും രാജനും ക്യാബിനിലേക്ക് കയറുന്നത് കണ്ടു… ശ്രീദേവിയുടെ മുഖഭാവം മാറുന്നതും….

 

ക്യാബിൻ സൗണ്ട്പ്രൂഫ് ആയത് കൊണ്ട് ശബ്‌ദം ഒന്നും പുറത്തു കേൾക്കുന്നില്ല….,,, പക്ഷെ അകത്ത് എന്തോ ഒരു വഴക്ക് നടക്കുകയാണെന്ന് ശ്രീഹരി ഊഹിച്ചു….,, ശ്രീദേവിയുടെ മുഖം ആകെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു… പ്രത്യേകിച്ച് ആ കവിളുകൾ…,..,

 

പണ്ടും അവൾ എന്നോട് വഴക്കിടുമ്പോൾ…അവളുടെ കവിളുകൾ ചുവന്ന് തുടുക്കുമായിരുന്നു….,,

 

രാജനും ഇന്ദ്രനും ദേഷ്യത്തോടെ ക്യാബിൻ ഡോർ ചവിട്ടിത്തുറന്ന് പുറത്തേക്ക് പോയി…ശ്രീദേവി ആകട്ടെ കയ്യിലിരുന്ന ഫയൽ ടേബിളിലേക്ക് എറിഞ്ഞു തലക്ക് കയ്യും കൊടുത്ത് സീറ്റിലേക്ക് ചാഞ്ഞിരുന്നു….,.,

 

ദേവൻ അപ്പോഴേക്കും രണ്ട് ഷർട്ട് സെലക്റ്റ് ചെയ്തിരുന്നു…

അവർ ബിൽ അടച്ചു,,, പതുക്കെ അവിടെനിന്നിറങ്ങി…

അന്ന് രാത്രി…..

 

പന്ത്രണ്ടു മണിയോടടുത്ത് ശ്രീനിലയത്തിന് കുറച്ചു മാറി ,,, പജീറോ വന്നു നിന്നു,,,.
അതിൽ നിന്നും ദേവനും ശ്രീഹരിയും ഇറങ്ങി…അവർ പതുക്കെ നടന്ന് മതിലിന്റെ അടുത്തെത്തി….ചുറ്റും ഒന്ന് കണ്ണോടിച്ചതിന് ശേഷം രണ്ടുപേരും മതിൽ ചാടിക്കയറി….,.,

 

വീടിന്റെ തെക്ക് വശത്ത് ആണ് മുത്തച്ഛന്റെ മുറി,,,..അവിടെ ആണ് ഇപ്പോൾ ശ്രീദേവി താമസിക്കുന്നത്,,,…

 

തെക്കേവശത്തെ ഒട്ടുമാവിന്റെ ചില്ലയിൽ കൂടി കയറിയാൽ ബാൽക്കണിയിൽ എത്താം…,.,

 

ശ്രീദേവി ഇന്ന് നേരത്തെ ഉറങ്ങിയിരുന്നു….
കാലത്തെ ബഹളവും ,, പിന്നെ ഓഡിറ്റിങിന്റെ തിരക്കും, വൈകീട്ടത്തെ സ്റ്റോക്ക് ചെക്കിങ്ങും ഒക്കെ ആയപ്പോൾ…ആകെ തളർന്ന് ആണ് വന്നത്…, അതുകൊണ്ട് ഊണ് കഴിച്ചു വേഗം കിടന്നു….,.,

 

ദേവൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു… അതിൽ അവൻ എക്സ്പർട്ട് ആണ്… പിന്നെ പതുക്കെ റൂമിലേക്ക് കയറി…,,

 

ശ്രീദേവിയുടെ കിടപ്പ് കണ്ട് ശ്രീഹരി നോക്കി നിന്നുപോയി,,,.. ഒരു റോസ് കളർ നൈറ്റ് ഡ്രസ് ആണ് അവൾ ഇട്ടിരിക്കുന്നത്,,, കൊച്ചു കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ കിടക്കുന്ന പോലെ ഉള്ള അവളുടെ കിടപ്പ് കണ്ട് ശ്രീഹരി ഉള്ളിൽ ചിരിച്ചു…,,.

 

ദേവൻ അപ്പോൾ ആ റൂമിലെ ലോക്കർ തുറക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു…,, ചെട്ടിയാരുടെ ഇൻഫോർമേഷൻ അനുസരിച്ച് ഈ ലോക്കറിൽ ആണ് ഐറ്റം ഇരിക്കുന്നത്…,,

 

ശ്രീദേവി ആ ലാപ് ഉപയോഗിക്കുന്നില്ല…മാക് ആണ് യൂസ് ചെയ്യുന്നത്…

 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു….ലോക്കർ തുറന്നു ലാപ് എടുത്തു,.,..,, അത് കയ്യിൽ എടുത്തപ്പോൾ തന്നെ ശ്രീഹരിക്ക് എന്തോ ഒരു സംശയം തോന്നി,.,കാരണം സാധാരണ ഉള്ള ഭാരം അല്ല.,,., അതിന്.,.,.,ഒരു ലാപ്പിന്റെ രണ്ടിരട്ടി ഭാരം തോന്നിക്കുന്നു.,.,.,. എങ്കിലും അവൾ അത് ഉപയോഗിക്കുന്നില്ല എന്നത് കൊണ്ട്,..,., അവൻ.,.,.,,, പകരം വേറെ ലാപ് അവിടെ വച്ചു.,.,., പിന്നെ ലോക്കറിൽ ഉണ്ടായിരുന്ന ആ ബെർത്തഡേ കാർഡിന്റെ ഒരു ഫോട്ടോയും എടുത്തു.,.,.,…ലോക്കർ പൂട്ടി….ദേവൻ ആദ്യം താഴേക്ക് ഇറങ്ങി….,

ശ്രീഹരി അവളെ ഒന്നുകൂടി നോക്കിയതിന് ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു…പെട്ടെന്ന്….,.,

ബെഡിൽ നിന്ന് ഒരു അനക്കം കേട്ടു ഒപ്പം ഒരു ചോദ്യവും…,,.,

 

” ശ്രീയേട്ടാ…..പോകല്ലേ….ഒന്ന് നിന്നെ…..

 

ശ്രീഹരി ഞെട്ടിത്തരിച്ചു നിന്നു……

ശ്രീഹരിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒരുമിച്ചു വന്നു…,,

 

അല്ല,,,.. അവൾക്ക് എങ്ങനെ എന്നെ മനസ്സിലായി,,,,.. ഇനി അവൾ ടെക്സ്റ്റൈൽ ഷോപ്പിൽ വച്ച് എന്നെ കണ്ടിരുന്നോ…,,, അതോ റോഡിൽ അവളെ തന്നെ നോക്കി നിന്ന് പോയപ്പോൾ എന്നെ കണ്ടിരിക്കുമോ….,, പക്ഷെ ഇനി കണ്ടാൽ തന്നെ എന്നെ എങ്ങനെ മനസ്സിലായി…..,.,

 

ശ്രീഹരിക്ക് ഒരെത്തും പിടിയും കിട്ടിയില്ല….
കാലുകൾ ചലിക്കുന്നില്ല…. എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല…….,.,

 

പിന്നെ അവൻ പതുക്കെ തിരിഞ്ഞു നോക്കി…..

 

***********തുടരും***********

No comments