Top Stories

ശ്രീരാഗം

 

Sreeragam Part 1 | Author : Thamburaan






ശ്രീദേവി..,..,.,കതിർമണ്ഡപത്തിൽ ഇരിക്കുകയാണ്,.,., ചുവപ്പിൽ സ്വർണകസവുള്ള പട്ടുസാരി, കഴുത്തിൽ കാശിമാല, നാഗമണിമാല, തലയിൽ നെറ്റിചുട്ടി , അധികം മേക്കപ്പ് ഒന്നും ഇല്ല, അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ട് തന്നെ.

 

ആ മിഴികൾ കലങ്ങിയിരിക്കുന്നു, കല്യാണമണ്ഡപത്തിലെ ആയിരങ്ങൾകിടയിൽ അവൾ ആരെയോ തേടുന്നു. ആരെയോ കത്തിരിക്കുന്നു,

“ഇന്നലെ മുതൽ ശ്രീയേട്ടന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്…ആകെ ഒരു ഭയം മനസ്സിനെ കീഴ്പ്പെടുത്തുന്നു.. ”

ശ്രീദേവി ചുറ്റിലും ഒന്നൂടെ കണ്ണോടിച്ചു..

 

തന്റെ രാധമ്മയുടെ മുഖത്തു പെട്ടെന്ന് ഒരു ഭയം വരുന്നത് അവൾ കണ്ടു.

 

അവൾ അങ്ങോട്ട് നോക്കി

 

അവിടെ നിന്നും “”ഇന്ദ്രൻ”” അവന്റെ കൂട്ടുകാരോടൊപ്പം (ഗുണ്ടകൾ എന്നു തോന്നിപ്പിക്കുന്ന) മണ്ഡപത്തിലേക്ക് നടന്നടുക്കുന്നു….

 

ശ്രീദേവി കണ്ണുകൾ ഇറുക്കി അടച്ചു, കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി..

 

( കണ്ണടക്കുമ്പോൾ ശ്രീയേട്ടനെ തന്റെ വീട്ടുമുറ്റത്ത് ആദ്യം കണ്ടതാണ് ഓർമ്മ വന്നത്

6 അടിയോടടുത് ഉയരം , വെളുത്ത നിറം, വലത്തോട്ടു ചീകി ഒതുക്കി വച്ചിരിക്കുന്ന മുടി, കഴുത്തിൽ ഒരു സ്വര്ണരുദ്രാക്ഷവും ഓംകാരവും മാലയിൽ കോർത്തിട്ടിരിക്കുന്നു..

പക്ഷെ മുഖം മാത്രം വ്യക്തമല്ല….)

അവൾ കണ്ണ് തുറന്നു…

 

അപ്പോഴേക്കും ഇന്ദ്രൻ നടന്നു മണ്ഡപത്തിലേക്ക് കയറിയിരുന്നു.

 

ശ്രീദേവിയെ നോക്കി ഒന്ന് ചിരിച്ചു, ഇനി നിന്നെ രക്ഷിക്കാൻ ആരുണ്ടെടി എന്ന ഭാവത്തിൽ.

 

“”കൃഷ്ണാ ,, ഗുരുവായൂരപ്പാ ,,…

പെട്ടെന്ന് പോലീസ് വാഹനങ്ങളുടെ സൈറണ് കേട്ടു,.

പത്തുനാല്പതോളം പൊലീസുകാർ മണ്ഡപത്തിലേക്കു ഓടിക്കയറി, അവർക്ക് നടുവിലൂടെ വെള്ള കസവുമുണ്ടും ഷർട്ടും ധരിച്ചു,,,സാവധാനം ഒരാൾ പടി കേറിവരുന്നു…

 

ഇന്ദ്രന് ചുറ്റും പോലീസ് വളഞ്ഞു. വിലങ് വച്ചു മണ്ഡപത്തിൽ നിന്നും പിടിച്ചു എണീപ്പിച്ചു…

 

ഒറ്റനോട്ടത്തിൽ പടി കയറിവരുന്നത് ശ്രീയേട്ടൻ ആണെന്ന് ദേവിക്ക് മനസ്സിലായി എങ്കിലും ആ മുഖം മാത്രം ശ്രീദേവിക്ക് അങ്ങോട്ട് വ്യക്തമായി കാണാൻ പറ്റുന്നില്ല…

 

അവൾ മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി ശ്രീഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

 

അവളുടെ കണ്ണുനീർ അവന്റെ ഇടനെഞ്ചു നനച്ചു…

 

അവൻ അവളുടെ കാർകൂന്തലിൽ പതിയെ തലോടി…

 

“”എന്താടി പെണ്ണേ പേടിച്ചോ നീ””

 

ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു..

 

“”വരും എന്ന് എനിക്കുറപ്പുണ്ടായിരുന്നു,,,.. ഇത്രയും ആയിട്ടും കാണാഞ്ഞപ്പോൾ.,.,

ചിണുങ്ങികൊണ്ട അവൾ പറഞ്ഞു.

 

എന്നിട്ട് വീണ്ടും ആ നെഞ്ചിലേക്ക് ചാഞ്ഞു…

 

“”””””’കര്ർ കര്ർ കര്ർ കര്ർ”'””””””

 

അലാറത്തിന്റെ ഒച്ച കേട്ടു അവൾ ഞെട്ടി ഉണർന്നു, നോക്കിയത് അവളുടെ പൂജാമുറിയിലെ കൃഷ്ണവിഗ്രഹത്തെ,,,

ശ്രീദേവിയുടെ പത്താം പിറന്നാളിന് അവളുടെ മുത്തച്ഛൻ പ്രതാപവർമ്മ സമ്മാനമായി നൽകിയതാണ് ആ കൃഷ്‌ണവിഗ്രഹം…

 

“ന്റെ കൃഷ്ണാ,..

 

ഇതെന്താ ഇപ്പൊ ഈ ശ്രീയേട്ടൻ ഒക്കെ,,,…

കുറേ കാലം ആയല്ലോ ശ്രീയേട്ടനെ സ്വപ്നം കണ്ടിട്ട്..

 

എന്തേ എനിക്കാ മുഖം കാണിച്ചുതരാഞ്ഞെ,,,..

 

ആ ഇന്ദ്രന്റെ മുഖം എല്ലാം എത്ര വൃത്തിയായി കാണിച്ചു..എനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ടു എന്നെ ദേഷ്യം പിടിപ്പിക്കണല്ലേ…

 

ഞാൻ മിണ്ടൂല്ല…

“”ന്നാലും എന്റെ ശ്രീയേട്ടൻ ഇപ്പൊ എവിടാണാവോ””

എവിടെ ആയാലും , സുഖായിരിക്കുന്നു എന്ന് കേട്ടാൽ മതി””

 

അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിച്ചു….

 

“”വെറുതെ ഓരോന്ന് കാണിച്ചു ബാക്കി ഉള്ളോനെ ,,വെറുതെ അല്ല കള്ളകൃഷ്ണൻ എന്ന് വിളിക്കുന്നത്…..

 

എന്നെത്തേയും പോലെ കൃഷ്ണനോട് വഴക്കിട്ടു അവൾ എഴുന്നേറ്റു…..

 

**************

 

ഇതേ സമയം കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ,,…
സുമുഖരായ രണ്ടു ചെറുപ്പക്കാർ പുറം തിരിഞ്ഞിരിക്കുന്നു.,..,

 

അവരുടെ മുൻപിൽ 60 വയസ്സ് തോന്നിക്കുന്ന ഒരാൾ പൈജാമ ഇട്ടു ഇരിക്കുന്നു…

 

“ഇതാണ്‌ ഞാൻ പറഞ്ഞ പെണ്ണ്.,.,,

അയാൾ സ്വർണം കെട്ടിയ പല്ലു കാട്ടി ചിരിച്ചു..

 

അയാൾ തന്റെ ലാപ്ടോപ് അവർക്ക് നേരെ തിരിച്ചു വച്ചു,,,.

 

അതിൽ ഒരു പെങ്കുട്ടിയുടെ ചിരിക്കുന്ന ഒരു ഫോട്ടോ.

 

“ഇതാണ് ശ്രീദേവി, പകുതി പണം അഡ്വാൻസ് ആയി തരും..,,.,,

രണ്ടായിരത്തിന്റെ ഒരു കെട്ടെടുത് നീട്ടി.

 

“”വേഗം തന്നെ കാര്യം നടക്കണം.,.,.,

 

**************

 

ചെട്ടിയാരുടെ കയ്യിൽ നീന്നും പണം വാങ്ങിയശേഷം ആ ചെറുപ്പക്കാർ തിരഞ്ഞുനടന്നു..

 

ചെട്ടിയാരുടെ ശബ്ദം കേട്ടവർ തിരഞ്ഞു നോക്കി…

 

“”നിങ്ങളുടെ പേര് പറഞ്ഞില്ല.,.,.,.

 

“”ഞാൻ വിഷ്ണു (ശ്രീഹരി)..,., ഇവൻ രാഹുൽ (ദേവൻ)”” ( യഥാർത്ഥ പേര് പേര് ഹരി നാരായണൻ എന്നും ദേവനാരായണൻ എന്നുമാണ്,,, അപരിചിതരുമായി ഡീലിംഗ്സ് നടത്തുമ്പോൾ ശ്രീഹരി എടുക്കുന്ന ഒരു മുൻകരുതലാണ് ഇത്)

 

“നിങ്ങൾ ഇവിടെ എവിടെയാണ് താമസം.,.,.,

 

” ഇപ്പോൾ തൽക്കാലം ഇവിടെ ഹോട്ടലിൽ ഒരു മുറിയെടുത്തു'” ഇനി കുറച്ചു നാൾ ഈ നാട്ടിൽ തന്നെ കാണും.,..,.

 

”അല്ല നിങ്ങളുടെ നാട് എവിടാണ് .,.,.

“ഇതാണെന്നു കൂട്ടിക്കോ .,..,.,

” അപ്പോൾ നാളെ ഇതേ സമയം ഇതേ സ്ഥലം, കൂടുതൽ വിവരങ്ങൾ ആപ്പോ തരാം..

 

“കാണാം.,.,

 

ഒരു ചിരിയോടെ ഹരിനാരായണനും ദേവനും അവിടെ നിന്ന് നടന്നു നീങ്ങി..

 

പാർക്ക് ചെയ്ത കാറിനാടുത്തേക്ക് നടക്കുമ്പോൾ ശ്രീഹരിയുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

 

അതുകണ്ട ദേവൻ

 

“”എന്താടാ ഒരു പുഞ്ചിരി, നിന്റെ നാട്ടിൽ എത്തിയ സന്തോഷം ആണോ, അതോ വേറെ എന്തെങ്കിലും ഉണ്ടോ.,.,.

 

അവന്റെ ഇങ്ങനെയുള്ള പുഞ്ചിരിക്ക് പല അർത്ഥങ്ങൾ ഉണ്ട്….

 

അതു ആകെ മനസ്സിലാകുന്നത് അവന്റെ ഉറ്റ ചങ്ങാതിയായ ദേവനു മാത്രമാണ്..

( ഇനി ശ്രീഹരിയെക്കുറിച്ച് പറയാം,, പതിനാലാംവയസ്സിൽ അനാഥനായി ബാംഗ്ലൂരിലെ തെരുവുകളിലൂടെ നടന്നവൻ,, അവിടെ നിന്നു ഇന്ന് ഈ നിലയിൽ അവൻ എത്തിയത് അവന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം ആണ്, ഇന്നവൻ കൈ വെക്കാത്ത മേഖലകളില്ല.. ബാംഗ്ളൂർ നഗരത്തിലെ വിലകൂടിയ ഹാക്കർ,, ഇതുവരെ മത്സരിച്ച കാറോറ്റപന്തയങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്തവൻ,, ഫ്രീസ്റ്റൈൽ കിക്ക്‌ ബോക്സിങ് ചാമ്പ്യൻ,, കളരിയും കരാട്ടെയും അടക്കം അഞ്ചോളം മാർഷൽ ആർട്‌സ് അറിയുന്നവൻ ,, മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതാണ് അവന്റെ തത്വം. വേറെ എന്തും അവൻ സഹിക്കും അവഗണിക്കും അവന്റെ മുൻപിൽ വച്ചു സ്ത്രീകളെ ശല്യം ചെയ്യുകളോ ഉപദ്രവിക്കുകയോ ചെയ്യുന്നതൊഴിച്ച് )

 

കുറച്ചു നാൾ മുൻപ് ബാഗ്ലൂർ ലെ പബ്ബിൽ നടന്ന ഒരു സംഭവം ദേവൻ ഓർത്തുപോയി..

 

 

**********

 

 

പുതുവർഷരാവ്…

 

എങ്ങും ആഘോഷങ്ങൾ മാത്രം…

 

ബാംഗ്ലൂരിൽ ഏറ്റവും വലിയ പാർട്ടി നടക്കുന്ന ‘ക്ലബ്ബ് പാരഡൈസ് ‘….

 

രണ്ടാം റൌണ്ട് ഷിവാസ് നു ശേഷം ദേവനുമായി സംസാരിച്ചിരുന്ന ശ്രീഹരിയുടെ കണ്ണുകൾ പെട്ടെന്ന് ഇടതുവശത്തേക്ക് നോക്കി നിന്നു.

 

അവിടുന്നു പെട്ടെന്ന് ഒരു പെണ്കുട്ടി ഓടി വന്നു അവരുടെ പിന്നിലേക്കു മറഞ്ഞു നിന്നു..

“ഹേയ് വാട്ട് ഹപ്പെൻഡ്.,.,,.

 

” അത് അത് ,..,.,

 

“ആഹാ കുട്ടി മലയാളിയാണോ.,.,.,

 

” അതേ ഏട്ടാ .,.,.,.

 

” പറയു എന്തുണ്ടായി, എന്താ തന്റെ പേര്, താൻ വല്ലാതെ പേടിച്ചിരിക്കുന്നല്ലോ .,..,

” അതേയ് എന്റെ പേര് പൂജ, ഞാൻ എന്റെ ഫ്രണ്ട് റീനയുടെ കൂടെ വന്നതാ, ആ റോഷൻ അവളുടെ ഒരു ഫ്രണ്ട് ആണ് , അവൻ ആണ് അവൾക്ക് ഇങ്ങോട്ടുള്ള പാസ്സ് എടുത്ത് കൊടുത്തത്..,.,

 

അവൻ ഞങ്ങൾക്ക് ഓരോ സോഫ്ട് ഡ്രിങ്ക്‌സ് തന്നു..,.,

 

അതു കഴിച്ചപ്പോൾ അവൾക്ക് തല കറങ്ങുന്നപോലെ തോന്നുന്നു എന്നു പറഞ്ഞു ,.,.,.

 

അവൻ എന്നോടും കുടിക്കാൻ പറഞ്ഞു നിർബന്ധിച്ചു…,.,.,

 

ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നെ ബലം പ്രയോഗിച്ചു കുടിപ്പിക്കാൻ നോക്കി.. ഞാൻ ആ ഗ്ലാസ് തട്ടി കളഞ്ഞു എണീറ്റു ഓടി….,.,

 

അപ്പോൾ അവന്റെ കൂടെയുള്ള ഒരുത്തൻ എന്റെ കയ്യിൽ പിടിച്ചു നിർത്തി,, എന്നെ വലിച്ചു അകത്തേക്ക് കൊണ്ടുപോകാൻ നോക്കി ,,..,

 

എന്റെ കയ്യിൽ കിട്ടിയ ഒരു ബോട്ടിൽ എടുത്ത് ഞാൻ അവന്റെ തലക്കു അടിച്ചു..,.

എന്നിട്ടു ഞാൻ അവിടുന്ന് കുതറി ഓടി..

 

അവർ എന്നെ അന്വേഷിച്ചു നടക്കുന്നുന്നുണ്ട്,,…

മെയിൻ ഡോറിൽ മുഴുവൻ അവന്റെ ആളുകൾ നിലപ്പുണ്ട്..

 

എന്നെ രക്ഷിക്കണം..പ്ലീസ്… അവൻ ഞങ്ങളെ ചതിക്കാനുവാർന്നു…

അവൻ അവന്റെ ഫ്രണ്ട്സിനോട് പറഞ്ഞതു ഞാൻ കേട്ടതാ….

 

അവൾ കണ്ണീരോടെ പറഞ്ഞു നിർത്തി..

 

“ദേ ശ്രീ… വേണ്ടട…വെറുതെ വേണ്ടാത്ത വയ്യാവേലി ഒന്നും എടുത്ത് തലയിൽ വെക്കേണ്ട.,..,

” ദേ….ഹി ഈസ് കമിങ് പ്ലീസ് ഹെൽപ്പ് മീ.,.,.,

” നീ എവിടേക്കാടി ഒടുന്നെ,,.. ഈ ക്ലബ്ബിൽ ഞാൻ പറയുന്നതേ നടക്കു. എന്നെ ധിക്കരിച്ച് ഇവിടെ ഒരുത്തനും ഒരു ^#%#^#& ഉം ചെയ്യില്ല.. എല്ലാരേം പുറത്തിറക്കി മെയിൻ ഡോർ ക്ലോസ് ചെയ്യടാ..,,.,

റോഷൻ അലറികൊണ്ട് പറഞ്ഞു…

 

അപ്പോഴാണ് റോഷൻ ശ്രീഹരിയുടെ പുറകിൽ മറഞ്ഞു നിൽക്കുന്ന പൂജയെ കണ്ടത്

 

റോഷൻ പൂജയുടെ കയ്യിൽ പിടിച്ചു വലിച്ചു…

പൂജ കരഞ്ഞുകൊണ്ട് ശ്രീഹരിയെ നോക്കി…

 

ശ്രീഹരി പതുക്കെ സീറ്റിൽ നിന്നും എഴുന്നേറ്റു റോഷന്റെ കയ്യിൽ പിടിച്ചു…

 

” ബ്രദർ ആ കുട്ടിക്ക് താല്പര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ അക്രമം .,.,.,

 

” നീ ആരാടാ നായെ അതു ചോദിക്കാൻ.,.,

 

” ഞാൻ ആരെങ്കിലും ആയിക്കോട്ടെ, താൻ തൽക്കാലം അവളെ വീട് .,.,.,

 

ശ്രീഹരി റോഷന്റെ കയ്യിലെ പിടുത്തം ഒന്നു ബലപ്പെടുത്തി..,.

 

റോഷൻ ശ്രീഹരിയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി..,
ആ ചവിട്ടിൽ ശ്രീഹരി പുറകോട്ടു വേച്ചു പോയി…ഒന്ന് ചുമച്ചു…പതിയെ കൗണ്ടറിലെ സീറ്റിൽ ഇരുന്നു…,.,

 

അവൻ പതിയെ ഷർട്ട് കൈമുട്ടവരെ മടക്കിവച്ചു…
കയ്യിൽ നിന്നും വാച്ച് ഊരി ദേവന്റെ കയ്യിൽ കൊടുത്തു….,.,

 

എന്നിട്ടു പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസ്സിലിരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചു…,.,.

 

പതിയെ ശ്രീഹരിയുടെ മുഖം മാറാൻ തുടങ്ങി,,,. നേരത്തെ കണ്ട ആ പുഞ്ചിരി ഇപ്പോൾ കാണാൻ ഇല്ല.
കണ്ണുകൾ രക്തവർണമായി…,.,.

 

ഒരു തരം പേടിപ്പെടുത്തുന്ന സൗമ്യതയോടെ അവൻ റോഷന് നേരെ നടന്നടുത്തു….,.,.

 

റോഷനടുത്തേക്ക് പോകുന്ന ശ്രീഹരിയെ കണ്ട്,,.,.,.

 

വെയ്റ്റർ ഭയത്തോടെ പറഞ്ഞു

” സർ,,, ആ റോഷൻ ആളുകളെ കൊല്ലാനും മടിക്കില്ല .,.,.,

 

ശ്രീഹരിയുടെ മുഖത്തു യാതൊരുവിധ ഭവവ്യത്യാസങ്ങളും ഉണ്ടായില്ല…അവൻ പതിയെ റോഷന് നേരെ നടന്നു …

 

ഇതുകണ്ട് ദേവന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു…

” ഇനി റോഷനെ രക്ഷിക്കണമെങ്കിൽ ദൈവം നേരിട്ട് വരേണ്ടിവരും.,.,.,

ദേവൻ മനസ്സിൽ പറഞ്ഞു …

റോഷന്റെ ചുറ്റിലും പത്തോളം പേരടങ്ങുന്ന ഗാർഡ്‌സ് ഉണ്ടായിരുന്നു.. അതിൽ ഒരുത്തനെ ദേവൻ തിരിച്ചറിഞ്ഞു വിൽഫ്രഡ് ,,.. ബാംഗ്ളൂർ ലെ അറിയപ്പെടുന്ന ഒരു വാടക ഗുണ്ടയാണ്.

 

ശ്രീഹരിയുടെ വരവ് റോഷൻ കാണുന്നുണ്ടായിരുന്നു.

 

” വിൽഫ്രഡ് , ആ വരുന്നവനെ ഒന്നു പറഞ്ഞു വിട്ടേക്ക്.,.,..,

 

റോഷന് നേരെ നടന്നടുത്തു ശ്രീഹരിയെ വിൽഫ്രഡ് തടഞ്ഞു.

 

” എങ്ങോട്ടാട ഈ തള്ളിക്കേറി വരുന്നേ, തടി കേടാക്കാതെ പോകാൻ നോക്കേടാ ..,

 

ശ്രീഹരി ചിരിച്ചുകൊണ്ട് പറഞ്ഞു

 

” അതേയ്  ചേട്ട ,,,..ഞാൻ ആ പെണ്കുട്ടിയെ അവളുടെ വീട്ടിൽ എത്തിക്കാം എന്നു വാക്ക് പറഞ്ഞല്ലോ, സേട്ടൻ ഒന്ന് വഴി മാറി തന്നാൽ അവളേം കൊണ്ട് എനിക്ക് പോകമായിരുന്നു .,.,

 

“ഇവളെന്താടാ നിന്റെ സെറ്റപ്പ് ആണോ .,.,

 

അത് പറഞ്ഞു തീരും മുന്‍പേ വിൽഫ്രെഡ് ന്റെ താടി എല്ല് തകര്‍ക്കും പോലെ അതി ശക്തമായ ഒരു പ്രഹര൦ കൊടുത്തു വലത് കയ്യിൽ അയാളുടെ കോളറിൽ പിടിചു ശ്രീഹരി ഇടം കൈ കൊണ്ട് അയാളുടെ അരഭാഗത്തു പിടിച്ചു മുകളിലേക്ക് ഉയർത്തി തല കീഴായി നിർത്തി അയാളുടെ തല ഫ്ലോറിൽ അതിശക്തിയിൽ ആഞ്ഞു കുത്തി ,,

 

അതു കൂടി കണ്ടതോടെ റോഷൻ ഒന്നു പരുങ്ങി.

 

” വിൽഫ്രെഡ് ടാ വിൽഫ്രഡ് .,.,.

 

എവിടെ കേൾക്കാൻ… അയാളുടെ വായിലൂടെ ചോര ഒഴിയിറങ്ങുന്നുണ്ടായിരുന്നു..

 

റോഷൻന്റെ കാലുകൾ മരവിച്ച പോലെ ആയി…പെട്ടെന്ന് തന്നെ മനോനില വീണ്ടെടുത്ത അവൻ വിളിച്ചു..

“തല്ലി കൊല്ലേടാ ഈ നായിന്റെ മോനെ .,.,

 

” അനിയാ നീ അലറി പൊളിക്കണ്ട, ഞാൻ എങ്ങും പോണില്ല..ആ കിടക്കുന്ന കൊച്ചിന് ജീവൻ ഉണ്ടോന്ന് നോക്കട്ടെ .,.,

 

സോഫയിലേക്കു വിരൽ ചൂണ്ടി ശ്രീഹരി പറഞ്ഞു..

 

അപ്പോഴേക്കും റോഷന്റെ ബോഡിഗാർഡ്‌സ് ശ്രീഹരിയെ  വളഞ്ഞിരുന്നു..,..,

 

ഇതു കണ്ട ദേവൻ ഒന്ന് എണീറ്റ് നിന്നു…
ആറേഴു പേർ ശ്രീഹരിയുടെ ചുറ്റും നിരന്നു..,.

 

“ദേവാ നീ ഗാലറിയിലേക്കിരിക്കു .,.  നീ ഒരെണ്ണം ഒഴിച്ചടിക്കുമ്പോഴേക്കും ഇത് തീരും ..,.,,,

 

ശ്രീഹരി ഒരു പുഞ്ചിരിയോടെ പറഞ്ഞു…

 

” അനിയാ ഒരു ലാർജോഴി.,.,.,

 

ദേവൻ സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് പറഞ്ഞു.,..,,.

 

ശ്രീഹരി ഒന്നു മൂരി നിവർന്നു.

കയ്യും കാലും ഒന്നു ഫ്രീ ആക്കി ഇട്ടു..

 

” എന്താ മോനെ അപ്പൊ തുടങ്ങുവല്ലേ .,.,

ഒരു സ്റ്റീൽ റാഡ് ആയിട്ട് ഒന്നാമൻ ശ്രീഹരിയെ  തല്ലാൻ    വന്നു ,.,.,  ശ്രീഹരി മെയ്വഴക്കത്തോടെ അതിൽ നിന്നും ഒഴിഞ്ഞു മാറി റാഡിന്റെ ഒരു അറ്റത്ത് ഇരു കൈകളും കൊണ്ട് പിടിച്ച്.,.,., അല്പം ബലം പ്രയോഗിച്ച്  സ്റ്റീൽറാഡ് കൈകളിൽ പിടിച്ചെടുത്തു.,.,.,

 

പിന്നെ മുട്ടുകുത്തി ഒന്നു കറങ്ങി , ഒന്നാമന്റെ കാൽ മുട്ടിന്റെ ചിരട്ട പൊട്ടി തകർന്നു..

 

വേദനയോടെ അവൻ അലറി..,.,

 

അതു കണ്ട് ബാക്കി ഉള്ളവർ ഒന്ന് പകച്ചുനിന്നു..,..,

 

ഒന്നാമന്റെ കരച്ചിൽ അവിടെ മുഴുങ്ങികേട്ടു..,.,

 

” മിണ്ടരുത് .,.,.

ശ്രീഹരിയുടെ അലർച്ചകെട്ടു അവൻ വാ അടച്ചു കരഞ്ഞു..,..,

 

അപ്പോഴേക്കും ബാക്കി ഉള്ളവർ ശ്രീഹരിക്കു നേരെ തിരിഞ്ഞു ,.,.,.

 

അവൻ മുകളിലേക്ക് ചാടി ഉയർന്നു ഇരു കാലുകൾ കൊണ്ടും രണ്ടുപേരുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി, ചവിട്ടിന്റെ ആഘാതത്തിൽ ഇരുവരും പിന്നെലേക്ക് തെറിച്ചു വീണു ,…,.

 

അപ്പോളേക്കും ആയുധങ്ങളുമായി മൂന്നാലു പേര് അലറി വിളിച്ചു ഓടി അടുത്തു, മുന്നിൽ നിന്നവന്റെ കഴുത്തു നോക്കി ആഞ്ഞു ഒരു ഇടി കൊടുത്തു, അതിനു സൈഡിൽ നിന്നവന്റെ മുട്ടുകാലിൽ ശ്രീ ആഞ്ഞു ചവിട്ടി അയാൾ നിലതെറ്റി വീണു ശ്രീഹരി മുകളിലേക്ക് ഉയർന്നു അതി വേഗത മുട്ടുകാൽ മടക്കി അതിനു പുറകെ ഇരുമ്പു ഷാഫ്റ് മായി വരുന്നവന്റെ നെഞ്ചിൽ പ്രഹരിച്ചു അയാൾ പിന്നിലേക്കു മറഞ്ഞു വീണു.,.,.

 

പെട്ടെന്നാണ് ശ്രീഹരിയുടെ പുറത്തു ശക്തമായി ഒരു പ്രഹരം കിട്ടിയത് അതിന്റെ ആക്കത്തിൽ അവൻ മുന്നോട്ടു വീണു..,..,

 

അതു കണ്ടു പൂജ ഒന്നു ഞെട്ടി..,..,,

 

ശ്രീഹരി ഒന്നു കറങ്ങിത്തിരിഞ്ഞു എഴുന്നേറ്റു. പിന്നെ അവനെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു, പിന്നെ ഇടത്തെ കൈ ടേബിളിൽ കുത്തി ചാടി രണ്ടു കാലും കൊണ്ട് അയാളുടെ നെഞ്ചിൽ ചവിട്ടി , ഒരു ഞരക്കത്തോടെ അയാൾ വീണു ,…

 

അയാളുടെ വാരിയെല്ലുകൾ ഓടിയുന്ന ശബ്ദം അവിടെ നിന്നവർ കേട്ടു..,..,

 

ബാക്കിയുള്ളവർ അവനു നേരെ വന്നു…,.,

 

ശ്രീഹരി അവിടെ നിന്നും ഒരു സ്റ്റാൻഡ് കയ്യിലെടുത്ത ആദ്യം വന്നവന്റെ തലക്കടിച്ചു..സ്റ്റാൻഡ് ചിതറിപ്പോയി,,..അതു കണ്ടു അമ്പരന്നു നിൽക്കുന്നവർക്ക് നേരെ അവിടെ കിടന്ന ടേബിൾ ചവിട്ടി തെറിപ്പിച്ചു….,.,

 

അവർ ആ ടേബിളിൽ തട്ടിമറിഞ്ഞു ഗ്രൗണ്ട് ഫ്ലോറിലേക്ക് വീണു….,.,

 

റോഷൻ ചുറ്റിലും നോക്കി…തന്റെ കൂടെ വന്നവർ എല്ലാം പലയിടത്തായി വീണു കിടക്കുന്നു…ചുറ്റിലും രക്താക്കളം….,.,

 

ഇതെല്ലാം കണ്ടു നിന്ന പൂജ അപ്പോഴാണ് റീനയെ നോക്കിയത്, റീന അപ്പോഴും മയങ്ങി കിടക്കുകയായിരുന്നു, പൂജ അവളെ കുലുക്കി വിളിച്ചു, ഒന്നു മൂളുന്നുണ്ടെന്നല്ലാതെ കണ്ണു തുറക്കുന്നില്ല, അവിടെ ഇരുന്ന ജാറിൽ നിന്നും വെള്ളാമെടുത് മുഖത്തേക്ക് ഒഴിച്ചു…,.,

റീന പതുക്കെ കണ്ണ് തുറന്നു..,.,.

 

ചുറ്റും നോക്കി, അപ്പോഴേക്കും റോഷൻ ഒഴികെ ബാക്കി എല്ലാവരും താഴെ വീണു കിടപ്പുണ്ട്,…,.

 

റോഷൻ അലറിക്കൊണ്ട് ശ്രീഹരിക്ക് നേരെ വന്നു…
ഉയർന്ന് ചാടി ശ്രീയുടെ നെഞ്ചിലേക്ക് ചവിട്ടാൻ ശ്രമിച്ചു,,..,.

 

എന്നാൽ ശ്രീഹരി വളരെ സിംപിളായി വലതുവശത്തെക്കു ഒഴിഞ്ഞു മാറി ,,തന്റെ പുറം കാലുകൊണ്ട് റോഷനെ അടിച്ചു തെറിപ്പിച്ചു…,.

 

റോഷൻ അവിടെ കിടന്ന ഗ്ലാസ്‌ ടേബിളിലേക്കു വീണു,, ടേബിൾ ചിതറിതെറിച്ചു പോയി…,.,

 

ശരീരം നുറുങ്ങുന്ന വേദനയിലും റോഷന്റെ ദേഷ്യം ഇരട്ടിച്ചു… അവിടെ കിടന്ന ഒരു സ്റ്റീൽ റാഡ് എടുത്ത് ശ്രീഹരിയെ അടിക്കാൻ ഓങ്ങി…,.,

 

അത് ശ്രീഹരി ഇടതുകൈ കൊണ്ട് പിടിച്ചു തന്റെ വലതുകൈ മുട്ടുപയോഗിച്ചു റോഷന്റെ കയ്യിൽ ശക്തമായി ഇടിച്ചു….

 

“” ക് ട ക് “”

 

എല്ല് ഓടിയുന്ന ശബ്ദം അവിടെ കേട്ടു,,ഒപ്പം റോഷന്റെ കരച്ചിലും…അപ്പോഴേക്കും ആ സ്റ്റീൽറാഡ് അവന്റെ ഇടത്തെ കാൽമുട്ടിന് ചിരട്ടയും തകർത്തിരുന്ന….,.

 

ശ്രീഹരിയുടെ കാൽ റോഷന്റെ നെഞ്ചിലും, റോഷൻ സെറ്റിയിൽ വീണു കിടക്കുകയാണ്, വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിക്കുന്നുണ്ട്,..,.,

 

അപ്പോഴാണ് പൂജ അതു ശ്രദ്ധിച്ചത് റോഷന്റെ വലത്തെ കയ്യും ഇടത്തെ കാലും ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്,,.. റീനയെ വിളിക്കുന്നതിനിടയിൽ പൂജ ഇതൊന്നും കണ്ടിരുന്നില്ല…,,

 

” നീ ആ പെണ്കുട്ടിയോട് മാപ്പ് പറഞ്ഞാൽ ഞാൻ നിന്നെ കൊല്ലാതെ വിടാം.,.,

 

അവൾ മാപ്പ് തന്നാൽ മാത്രം ,,,,,

 

,,,,, കേട്ടോടാ തന്തക്കുപിറക്കാത്ത നായിന്റെ മോനെ.,.,.,

 

അപ്പോഴേക്കും ദേവൻ അങ്ങോട്ട് വന്നു.

” മതിയാക്കെടാ അവൻ ഇനി ജീവിച്ചിരുന്നിട്ടെന്തിനാ , ഒടിയാത്ത ഏതെങ്കിലും എല്ല് അവന്റെ ദേഹത്തുണ്ടോ , നമ്മുക്ക് പോകാം നാളെ മോർണിംഗ് ഫ്ലൈറ്റിന് ദുബായിൽ എത്തേണ്ടതാ.,.,.,.,

 

” നിങ്ങൾ എവിടാ താമസിക്കുന്നെ.,..,

 

” ഞങ്ങൾ കൊണ്ടുവിടാം .,.,.,.

 

” വേണ്ട സർ , കാറുണ്ട് ,, ഞങ്ങൾ പൊയ്ക്കോളാം.,.,.,

റീന പറഞ്ഞു.

 

പൂജ കരഞ്ഞുകൊണ്ട് ശ്രീഹരിയുടെ കയ്യിൽ മുറുകെ പിടിച്ചു. ആ കണ്ണിൽ ഒരു ദുരന്തത്തിൽ നിന്നും രക്ഷപെട്ട ആശ്വാസവും ശ്രീഹരിയോടുള്ള നന്ദിയും നിറഞ്ഞിരുന്നു..,.,.

 

ആ കണ്ണുകൾ നിറഞ്ഞൊഴുകി.

 

” എന്താ മോളേ ഇത്.,., കരയാതിരിക്കു.,.,.  ഒന്നും സംഭവിച്ചില്ലല്ലോ..,,.,.

 

” ഏട്ടാ, എത്ര നന്ദി പറഞ്ഞാൽ തീരില്ല, എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം എനിക്ക് ഏട്ടനെ മറക്കാൻ പറ്റില്ല, എന്നും എന്റെ പ്രാർത്ഥനയിൽ എന്നും ഏട്ടൻ ഉണ്ടാകും.,.,.,.

 

ശ്രീഹരി അവളെ നോക്കി ഒന്നു മന്ദഹസിച്ചു. അതിനുശേഷം അവരെ കാറിൽ കയറ്റി വിട്ടു….

 

********

 

” നീ ഇതേതു ലോകത്ത, വണ്ടിയിൽ കയറെടാ.,.,.,.,

 

ശ്രീഹരിയുടെ  ശബ്ദമാണ് ദേവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..,.,.,

 

ശ്രീയെ നോക്കി ഒന്നു ചിരിച്ചുകൊണ്ട് അവൻ അവരുടെ പജീറോയിൽ കയറി ഇരുന്നു…

 

” ടാ ദേവാ.,., ചെട്ടിയാർ നിന്നെ ഏൽപിച്ച ജോലി എന്താ.,.,.

 

” ആ പെണ്ണിന്റെ ലാപ്ടോപ് അടിച്ചു മാറ്റി കൊടുക്കുക .,.,,.,

” ആ ഡെൽ ന്റെ ലാപ്പിന് വെറും എഴുപതിനായിരം മാത്രമേ വിലയുള്ളൂ , അത് എടുക്കാൻ ആണ് അയാൾ നമ്മുക്ക് നാല് ലക്ഷം ഓഫർ ചെയ്തത്, വിത്ത്ഔട്ട് എനി ബർഗൈൻ ,…,

 

” അതുകൊണ്ട് .,.,.

 

” അയാളെ പോലെ ഒരു പിച്ച ഈ കേരളത്തിൽ വേറെ കാണില്ല, അങ്ങനെയുള്ള ആയാൾ ഈ ലാപ്ടോപിനായി ഇത്ര പണം മുടക്കണമെങ്കിൽ അത് ചുമ്മാതല്ല .,..,.,

 

” നീ എന്താ പറഞ്ഞു വരുന്നേ,..,.,

 

” ആ രഹസ്യം എനിക്കറിയണം.,.,.,, അത് നമ്മളും കൂടി അറിഞ്ഞിരിക്കേണ്ടതാണ് എന്ന് എന്റെ മനസ് പറയുന്നു.,..,

 

അതും പറഞ്ഞുകൊണ്ട് ശ്രീഹരി വണ്ടി മുന്നോട്ടെടുത്തു….,.,

 

****** തുടരും ******

No comments