Top Stories

പെയ്തൊഴിയാതെ (അവസാന ഭാഗം)

 

പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ )








അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല..

“ഡിഡ് യു മിസ് മി?”

ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു..

“ഹെൽ യാ…”

മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. ആകെ സന്തോഷം.. അവർ വന്നത് എനിക്ക് ഒരു പുതുജീവൻ പോലെ ആയിരുന്നു..

അപ്പോഴേക്കും അമ്മ വന്നു.. അമ്മയുടെ മറ്റു കുടുംബക്കാർ ഉണ്ടായിരുന്നതും പുറത്തേക്ക് വന്നു..

“ദേവീ…..”

അമ്മ ഓടിവന്നു ദേവിചിറ്റയെ കെട്ടിപിടിച്ചു കരഞ്ഞു.. അപ്പോഴേക്കും ഞങ്ങൾ ബാഗ് ഒക്കെ എടുത്തു കാർ പറഞ്ഞുവിട്ടു.. രാവുണ്ണി ബാഗുകൾ എടുത്തു അകത്തേക്ക് വച്ചു..

“ആമി…, അലക്സ്… കം…”

അമ്മചിറ്റയും, അച്ഛനും അകത്തേക്ക് പോയപ്പോൾ ഞാൻ രണ്ടുപേരെയും വിളിച്ചു കുളക്കടവിലേക്ക് നടന്നു.. അവർക്ക് ഈ കാഴ്ചകൾ ഒക്കെ അന്യം ആണ്..

“എവിടെ നിന്റെ പെണ്ണ്? ബ്ലൂ ഐഡ് സുന്ദരി?”

ആമി ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. അതെ പോലെ സങ്കടവും..

“ഷി ഈസ് നോ ലൊങ്ങർ മൈ ഗേൾ….”

അവർ രണ്ടു പേരും അതുകേട്ട് മുഖത്തോട് മുഖം നോക്കി.. അതിശയത്തോടെ.. അലെക്സിക്ക് അറിയാം എല്ലാം.. അവൾ പോരുന്നതിന് മുൻപേ ഇന്ദുവിനെ സ്വന്തമാക്കണം എന്ന് പറഞ്ഞാണ് വിട്ടതും.. അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ ആയില്ല..

ഞാൻ സംഭവിച്ചകാര്യങ്ങൾ ഒക്കെ പറഞ്ഞു.. രണ്ടുപേരോടും എനിക്ക് രഹസ്യങ്ങൾ ഇല്ല… അവർ അത് കേട്ട് പരസ്പരം നോക്കി..
ഇതൊക്കെ ഇവിടെ വലിയ കാര്യങ്ങൾ ആണെന്ന് ആമി അലെക്സിക്ക് പറഞ്ഞു കൊടുത്തു..

കുളത്തിൽ നിന്നും ഞാൻ ആമ്പൽ പറിച്ചു രണ്ടുപേർക്കും കൊടുത്തു..
അവർ രണ്ടുപേരും അതിശയത്തോടെ നോക്കുകയാണ് നാട്ടിൻപുറം…

“ഹെയ്‌ മാൻ.. സൊ യു ആർ മൈൻ…”

അല്പ നേരം ആലോചിച്ചു ഇരുന്നു അലക്സി ഒരു കള്ളച്ചിരി ചിരിച്ചു എന്നെ നോക്കി പറഞ്ഞപ്പോൾ ആമി ചിരിച്ചു.. ഞാനും.. എനിക്ക് സന്തോഷം ആയിരുന്നു..

ഞാൻ അവരെ വിളിച്ചു ഉമ്മറത്തേക്ക് നടന്നു.. ഉമ്മറത്തു കയറുമ്പോൾ തന്നെ ഞാൻ കണ്ടു.. ഇന്ദു അവിടെ ഉണ്ട്.. അമ്മചിറ്റ അവളെ ചേർത്ത് പിടിച്ചിരിക്കുന്നു..

അവൾ ഞങ്ങളെ ഒന്ന് നോക്കി.. വീണ്ടും അലെക്സിയെ നോക്കിയത് ഞാൻ കണ്ടു..

പക്ഷെ അവളുടെ നോട്ടം അലെക്സിയുടെ ഇറുകി കിടക്കുന്ന ബനിയനിലും ഷോർട്ട്സിലും ഒക്കെയാണ്.. ആകെ ഒരു അസ്വസ്ഥത അവളുടെ മുഖത്ത് ഞാൻ കണ്ടു…

അമേലിയ എന്നെ തോണ്ടി..

“യു നോ വാട്ട്? ഷി ഈസ് സൊ പിസ്സഡ് സീയിങ് അലക്സ്.. മേക് ഇറ്റ് വർക്ക് മാൻ…”

അവൾ എന്റെ ചെവിയിൽ പറഞ്ഞപ്പോൾ ഞാൻ ഇന്ദുവിനെ നോക്കി.. ശരിയാണ്.. പെണ്ണ് ദേഷ്യം പിടിച്ചു നിൽക്കുന്നുണ്ട്.. അപ്പോൾ ഇവൾക്ക് അല്ലെ എന്നെ വേണ്ട എന്ന് പറഞ്ഞത്?

ഒരു പെണ്ണിന് എതിരെയുള്ള വജ്രായുധം വേറെ ഒരു പെണ്ണ് തന്നെയാണ്.. എന്റെ ചുണ്ടിൽ ഒരു ചിരി വന്നു..

“ഇവരെന്താ പുറത്ത് നിൽക്കുന്നത്? വാ മക്കളെ…”

അമ്മ വിളിച്ചപ്പോൾ ഞാൻ അമേലിയയുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റി..

മാവിന്റെ മുകളിലേക്ക് വായും പൊളിച്ചു നോക്കി നിന്ന അലെക്സിയുടെ അരക്കെട്ടിൽ ഞാൻ പിടിച്ചു.. അവളെയും കൊണ്ട് അകത്തേക്ക് കയറി.. അവൾ അനുസരണയോടെ എന്റെ ദേഹത്തേക്ക് ചാരി വന്നു..

മെല്ലെ ഒന്ന് നോക്കി.. ഇന്ദു വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്നു.. അവൾ എന്റെ കൈ അലക്സിന്റെ അരക്കെട്ടിൽ ഇരിക്കുന്നത് പാളി നോക്കി.. മുഖം മാറി.. വീണ്ടും ദേഷ്യം നിറഞ്ഞു.. എനിക്ക് ചിരി പൊട്ടി…

എല്ലാവരും പരിചയപെട്ടു.. ചായയും ഇലഅടയും എങ്ങനെ കഴിക്കണം എന്ന് ഞാൻ അലെക്സിക്ക് കാണിച്ചു കൊടുക്കുന്നത് അവൾ വല്ലാത്ത അസ്വസ്ഥതയോടെ നോക്കി..

“മോനുട്ടന്റെ പെണ്ണ് എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്?”

അമ്മചിറ്റയുടെ ചോദ്യം കേട്ട് ഇന്ദു ഒരു നിമിഷം പകച്ചുനിന്നു.. ഞാൻ ഒന്ന് ചിരിച്ചു..

“അമ്മചിറ്റേ.. എനിക്ക് പറഞ്ഞുവച്ച പെണ്ണ് ഒന്നും ഈ വീട്ടിൽ ഇല്ല.. നമ്മൾ ഒക്കെ അമേരിക്കക്കാർ അല്ലെ.. ഇവർക്ക് ഒക്കെ നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ല…”

ഞാൻ ചിരിയോടെ അത് പറഞ്ഞപ്പോൾ എല്ലാ കണ്ണുകളും എന്റെ നേരെ വന്നു.. ഇന്ദു തലതാഴ്ത്തി..
അമ്മചിറ്റക്ക് അത് വിശ്വസിക്കാൻ ആയില്ല.. ജോൺ അച്ഛനും.. അവർ എന്റെ അമ്മയെ നോക്കി.. പക്ഷെ ആരും ഒന്നും മിണ്ടിയില്ല.. എല്ലാവരും അതിശയത്തോടെ ഇന്ദുവിന് നേരെ മിഴിമുനകൾ അയച്ചപ്പോൾ അവൾ തലതാഴ്ത്തി നിന്നു.

ഇത്ര നാളും വെറും സൗന്ദര്യപിണക്കം മാത്രം ആണെന്ന് വിചാരിച്ചിരുന്ന അമ്മയുടെ മുഖം വല്ലാതെ മാറി.. എന്നെ സങ്കടത്തോടെ നോക്കി…

“കം ഹണി..”

ഞാൻ അലെക്സിയെ വിളിച്ചു.. അവളുടെ ബാഗ്, ആമിയുടെ ബാഗ് മുകളിൽ കൊണ്ടുപോയി വെച്ചു.. അവിടെ വേറെ മുറികൾ ഉണ്ടായിരുന്നു.

ഞാൻ താഴേക്ക് ചെന്നു.. രണ്ടു അമ്മമാരും വർത്തമാനത്തിൽ ആണ്.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..

രണ്ടു അമ്മമാർ ഉണ്ടാവുക എന്നതൊരു ഭാഗ്യം ആണ്.. രണ്ടുപേരും എന്നെ സ്നേഹത്തോടെ ചുംബിച്ചു.. അവരോടു സംസാരിച്ചു നിൽക്കുമ്പോഴാണ് ഇന്ദു ചായ കൊണ്ടുവന്നത്..

എല്ലാവർക്കും കൊടുത്തശേഷം എന്റെ മുൻപിലും എത്തി..

“ചായ…”

അവൾ മെല്ലെ പറഞ്ഞു..

“വേണ്ട…”

ഞാൻ അതും പറഞ്ഞു പുറത്തേക്ക് നടന്നു.. തൊടിയിൽ ഒന്ന് ചുറ്റിയ ശേഷം കുളപടവിൽ ചെന്നു.. ബനിയൻ ഊരി കുളത്തിലേക്ക് ചാടി.. നല്ല തണുത്ത വെള്ളം…

തിരിഞ്ഞു നോക്കിയപ്പോൾ അലക്സി എന്നെ നോക്കി പടിയിൽ നിൽക്കുന്നു…

“ക്യാൻ ഐ ജോയിൻ?”

“യ കം ബേബി…”

അവൾ നിമിഷനേരം കൊണ്ട് ഷോർട്സ് വലിച്ചു ഊരി ബനിയനും ഊരിമാറ്റി കുളത്തിലേക്ക് ചാടി.. ഞാൻ ആകെ പകച്ചു.. ഇവൾ ഇത് കേരളം ആണെന്ന് മറന്നോ.. എന്തായാലും പുറമെ നിന്നും ആരും കാണില്ല..

ഇന്നേഴ്സ് ഉള്ളത് ഭാഗ്യം എന്ന് ഞാൻ ആലോചിച്ചു.. അവളെ പിറന്നപടി ഞാൻ കണ്ടിട്ടുണ്ട് എങ്കിലും അവൾ ഇവിടെ ഇങ്ങനെ.. അഹ് എന്തേലും ചെയ്യട്ടെ..

ഞാൻ ഒന്നും പറഞ്ഞില്ല.. ഞങ്ങൾ അൽപനേരം നീന്തി..

“ന്താ ഇവിടെ? ഇതൊന്നും ഇവിടെ പറ്റില്യ…”

ഒച്ച കേട്ട് ഞാൻ തിരിഞ്ഞുനോക്കി.. കണ്ണും മിഴിച്ചു ഭദ്രകാളിയെപോലെ ഇന്ദു.. ദേഷ്യം.. ഓ അലക്സി അഴിച്ചു ഇട്ട ബനിയനിലും ഷോർട്ടിലും ആണ് അവളുടെ കണ്ണ്..

“എന്ത് പറ്റില്ല എന്ന്?”

ഞാൻ തല മാത്രം പുറത്തു കാണിച്ചു വെള്ളത്തിൽ ബാലൻസ് ചെയ്തു നിന്ന് അവളോട് ചോദിച്ചു..

“കണ്ട പെണ്ണുങ്ങൾ തുണിയൊന്നും ഇല്ലാതെ ന്താ ഇത്? നാണം ഇല്ല്യെ ഇതിനൊന്നും?”

അവൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു..

“നാണവും മാനവും ഇല്ലാത്തവർ അല്ലെ ഞങ്ങൾ ഒക്കെ?”

“സച്ചൂട്ടാ.. ഞാൻ….”

അവൾ താഴാൻ തുടങ്ങി എന്നെനിക്ക് തോന്നി.. പക്ഷെ ഇന്ദു.. നീ കളിച്ചത് ആരോടാണെന്നു നിനക്ക് അറിയില്ല..

“വാട്ട് ഷി ഈസ് സെയിങ്?”

അലക്സി എന്നോട് ചോദിച്ചു..

“ഷി സൈഡ് യു ക്യാൻനൊറ്റ്‌ വെയർ ഇന്നേഴ്സ് ഇൻ ദി വാട്ടർ”

ഞാൻ ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു..

“ഒഹ്‌..? ആം സോറി ഇന്ദു….”

അലക്സി അത് പറഞ്ഞു ഉടനെ അവളുടെ ബ്രാ ഊരി പടവിലേക്ക് എറിഞ്ഞു..
ഇന്ദു അതുകണ്ടു വാ പൊളിച്ചപ്പോൾ ഞാൻ അലറിച്ചിരിച്ചു..

ആമി വരുന്നുണ്ടായിരുന്നു.. അവൾ ഓടി വന്നു വെള്ളത്തിലേക്ക് ചാടിയപ്പോൾ ഞാൻ കയറി ബനിയനും എടുത്തു പടവുകൾ കയറി അവളെ മറികടന്നു പോയി..

ഇനി അവിടെ നിന്നാൽ അലക്സി ബാക്കി കൂടെ ഊരി ഏറിയും എന്ന് എനിക്ക് ഉറപ്പായിരുന്നു.. ഇന്ദു എന്റെ പുറകെ വന്നെങ്കിലും ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി വേഷം മാറി..

“ഡാ ആ പെണ്ണ് വന്നതോടെ അവൾക്ക് ഇളകീട്ടോ.. “

പാറു റൂമിലേക്ക് വന്നു..

“അവൾക്ക് ഇളക്കണം.. ഇനി വേണ്ട അതിനെ എനിക്ക്.. “

“നീ അങ്ങനെ പറയല്ലേ ന്നെ സച്ചു… പാവ്വാ അവൾ…”

“മ്മ്മ് പാവം.. നീ പോയെ…”

എനിക്ക് ദേഷ്യം വന്നപ്പോൾ അവൾ വേഗം പോയി.. രാത്രി പാൽക്കഞ്ഞി കുടിക്കാൻ അലെക്സിയും ആമിയും അല്പം കഷ്ടപ്പെട്ടു..

രാത്രി ഭക്ഷണം കഴിഞ്ഞ്‌ ഞാൻ എല്ലാവരോടും അല്പം സംസാരിച്ചു.. അവരെ കിടക്കാൻ വിട്ട ശേഷം എന്റെ റൂമിൽ പോയി..
ഉടനെ അലക്സി കൂടെ കയറി വന്നു ബെഡിൽ കിടന്ന എന്റെ അരികത്ത് ചെരിഞ്ഞു കിടന്നു അവളുടെ തല എന്റെ വയറിൽ വച്ചു..

അത് പതിവുള്ളതാണ്.. ഞങ്ങൾ സംസാരിച്ചു… അവൾ വന്നത് എനിക്ക് വലിയ ആശ്വാസം ആയിരുന്നു.

“അതെ.. ഇവൾ ന്താ ഇവിടെ?”

ശബ്ദം കേട്ട് ഞാൻ നോക്കി.. ഇന്ദു.. ആകെ കലിപ്പ് ആണ്. മുഖം കല്ലിച്ചിരിക്കുന്നു.

“അവൾ എവിടെ ആയാലും നിനക്ക് എന്താ? “

ഉത്തരം ഇല്ല.. അവളുടെ കണ്ണുകൾ അലെക്സിയുടെ ശരീരത്തിൽ ആണ്.. എവിടെയും എത്താത്ത ബനിയനും ഒരു പാന്റും ആണ് അവളുടെ വേഷം.. അവൾ ചിരിച്ചുകൊണ്ട് ഇന്ദുവിനെ നോക്കി കിടക്കുന്നു..

“ഇതെന്താ ഇതിന് ശരീരം മൂടണ ഉടുപ്പ് ഒന്നും ല്ലേ? എല്ലാം കാണിച്ചു.. ഒരു നാണോം ഇല്യ.. ഛെ…”

അവൾ വിടുന്ന ലക്ഷണം ഇല്ല.. കിടന്നു തുള്ളുകയാണ്.

“അവൾ ഇന്ന് എന്റെ ഒപ്പം ആണ് കിടക്കുന്നത്.. നീ പോയെ…”

ഞാൻ അലെക്സിയുടെ തലയിൽ മെല്ലെ തലോടി.. ഇന്ദു ദേഷ്യം വന്നു വിറച്ചു… അവൾ വന്നു അലെക്സിയുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ..

“കം വിത്ത് മി അലക്സ്.. ഐ ഹാവ് അറെൻജെഡ് ബെഡ് ഫോർ യു വിത്ത് മി…”

അവൾ അലെക്സിയോട് മാന്യമായി പറഞ്ഞു എന്നെ ഒന്ന് വക്രിച്ചു നോക്കി അവളുടെ കൈപിടിച്ച് കൊണ്ടുപോയി..
അലക്സി തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു.. ഞാനും..

അവൾ പോയപ്പോൾ അമേലിയയും പാറുവും അങ്ങോട്ട് വന്നു ഒത്തിരി സംസാരിച്ചു.. കുറെ വൈകിയാണ് കിടന്നത്..
ഇനി ഓണത്തിന് ഒരു ദിവസം കൂടിയേ ഉള്ളു.. പുതിയ കുട്ടികൾ അലെക്സിക്കും ആമിക്കും പൂക്കളം ഇടുന്നത് കാണിച്ചുകൊടുക്കുന്നത് നോക്കി ഞാൻ ഉമ്മറപ്പടിയിൽ ഇരുന്നു.. അച്ഛനും ഞാനും ഒന്ന് നടന്നിട്ട് വന്നു..

അന്ന് ടൗണിൽ പോകാൻ ഒരു വണ്ടി പറഞ്ഞിരുന്നു.. അപ്പു ഒരു ഇന്നോവ കൊണ്ടുവന്നു..
ഞാൻ പുറത്തിറങ്ങി.. അലെക്സിയും ആമിയും പാറുവും വന്നു.. ഞാൻ ഇന്ദുവിനെ മൈൻഡ് ചെയ്തില്ല..

അവൾ നോക്കി നിന്നിരുന്നു.. പക്ഷെ ഞാൻ ഇനി അവളെ ഞാൻ നോക്കില്ല എന്ന് ഉറപ്പിച്ചിരുന്നു.. അഹങ്കാരി..

“ഹെയ്‌.. വൈ യു ആർ നൊറ്റ്‌ കമിങ്?”

അലക്സി അവളെ നോക്കി.. കേൾക്കേണ്ട താമസം അവൾ ഓടിവന്നു വണ്ടിയിൽ കയറി.. ആമി എന്നെയൊന്ന് തോണ്ടി..

വഴിയിൽ നിന്നും മാളുവിനെ കൂടെ കയറ്റി..
ഞാൻ ഇന്ദുവിനെ ശ്രദ്ധിക്കാതെ ഇരുന്നു.. എനിക്ക് ദേഷ്യം ആയിരുന്നു.. വാശി.. ഫോർ വാട്ട്?

അലക്സി ഓരോന്ന് പറഞ്ഞു എന്റെ ദേഹത്തേക്ക് ചാഞ്ഞപ്പോൾ അവൾ അലെക്സിയെ ദേഷ്യത്തിൽ നോക്കുന്നത് കണ്ടു… എന്നെ വേണ്ടായെന്നു പറഞ്ഞവൾക്ക് എന്തിനാ ഇത്ര ദേഷ്യം…?

****

ഇന്നലെ സച്ചൂട്ടൻ റൂമിൽ നിന്നും അതുപറഞ്ഞു ഇറങ്ങിയപ്പോൾ നെഞ്ച് തകർന്നിരുന്നു.. എന്ത് ചെയ്താലും ആ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നു.. ന്റെ ദേവീ ന്റെ എടുത്തുചാട്ടം അത് കളയ്യോ ആവൊ..

അലക്സി വന്നതോടെ സമാധാനം പോയി.. സച്ചു ന്നെയൊന്ന് നോക്കുന്നുല്ലാ.. ദേവീ ആ പെണ്ണ് ആണേൽ ഇങ്ങനേം ഉണ്ടോ ഒരു ഭംഗി.. മൽസ്യകന്യക പോലെയുണ്ട്.. അതും എല്ലാം പുറത്തും.. ഇതിനൊന്നും നാണവും ഇല്ലേ.. തുണി ഇല്ലാണ്ട് വെള്ളത്തിൽ ഛേ…

സങ്കടത്തോടെ അവർ പോകുന്നത് നോക്കി നിന്നു.. സച്ചു ന്നെയൊന്ന് നോക്കിയതുപോലും ഇല്ല.. കണ്ണ് നിറഞ്ഞു.. അത്രക് കുറ്റാ ഞാൻ ചെയ്തെ?

“ഹെയ്‌.. വൈ യു ആർ നൊറ്റ്‌ കമിങ്?”

ആ പണ്ടാരം ആണല്ലോ.. ങേ എന്നോടാണോ? അതെ എന്നോട് തന്നെ.. ഞാൻ ഓടി… വേറെ ഒന്നും ആലോചിച്ചില്ല.. അങ്ങനെ അവരെ വിടുന്നില്ല..

ഓടി വണ്ടിയിൽ കയറി ഇരുന്നു ഗമയിൽ പുറത്തേക്ക് നോക്കി.. ഹ്മ്മ്മ് ന്നിട്ട് പോലും ഒരു മൈൻഡ് ഇല്ല.. അവളുടെ കൈ അവന്റെ കാലിൽ..

“ഇന്ദുകുട്ടി…”

മാളു കവിളിൽ പിച്ചിയപ്പോൾ ഒന്ന് ചിരിച്ചു.. അലക്സി അവന്റെ ദേഹത്തേക്ക് കിടക്കുന്നു.. ഈ പെണ്ണ് ബനിയന്റെ അടിയിൽ ഒന്നും ഇട്ടിട്ടില്ലേ ദേവി…? ശവം… മനസമാധാനം പോയി..

“ന്താ ഇന്ദു ഒരു ആലോചന?”

മാളു ചോദിച്ചത് കേട്ടപ്പോൾ ഒന്ന് ഞെട്ടി..

“ഏയ് ഒന്നൂല്യ… ഞാൻ….”

പുറത്തേക്ക് നോക്കി ഇരുന്നു.. ഇടകണ്ണിൽ കണ്ടു സച്ചു അലെക്സിയുടെ ചെവിയിൽ എന്തോ പറയുന്നത്.. നെഞ്ച് വേദനിക്കണു.. എന്തായിരിക്കും പറഞ്ഞെ? ആവൊ.. ന്നാലും..

തുണിക്കടയിലേക്ക് ആണ് പോയത്.. എല്ലാവരും ഓടിനടന്നപ്പോൾ യന്ദ്രികം ആയി ഒപ്പം നടന്നു.. മാളു എന്റെ കൈ പിടിച്ചു ഒന്ന് തോണ്ടി..

“ന്താ ഡീ?”

ഞാൻ അവളെ നോക്കി.. അവൾ മുഖം കൊണ്ട് കാണിച്ചു..
അലെക്സിക്ക് സ്വർണകസവ് വച്ച സെറ്റ്‌ സാരി എടുക്കുകയാണ് സച്ചൂട്ടൻ… കണ്ണ് നനഞ്ഞു.. നിക്ക് എടുക്കാനില്ലല്ലോ…?

“നെന്റെ വാശിയ ഇതിനൊക്കെ.. ഇന്ദു പറയട്ടെ ഞാൻ ഒരു കൂട്ടം?”

അവൾ എന്നെ പിടിച്ചു ഒരു മൂലക്ക് ഇരുത്തി.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

“നമ്മൾ രണ്ടും കാരണാ അന്ന് അവന് അത്രക്ക് അടി കിട്ടിയേ.. അറിഞ്ഞോണ്ട് അല്ലേലും.. ന്നിട്ടും വന്നില്ലേ അവൻ? ക്ഷമിച്ചില്ലേ ന്നോട്.. നിന്നോട് എല്ലാം ഏറ്റു പറഞ്ഞില്ലേ ഇന്ദു? ന്നിട്ടും.. പാവണ്ട്.. ഒന്ന് ആലോചിച്ചുനൊക്ക്യെ? അവന്റെ നെഞ്ച് പൊടിയുണ്ടാവും.. ഓടി വന്നിട്ട്…”

മുഖം പൊത്തി കരഞ്ഞു.. അലറിക്കരയാൻ തോന്നി.. കുറ്റബോധം.. ഇത്ര നാളും പ്രേമം എന്ന് പറഞ്ഞിട്ട് അവനെ മനസിലാകീല്ലല്ലൊ.. ദേവീ…

“ഡീ കരയ്യാ നീ?”

അവൾ വേഗം മുഖം തുടച്ചു തന്നു.. ഒരുവിധത്തിൽ കരച്ചിൽ ഒതുക്കി..

“ഇഞ്ചു.. ആർ യു ഓക്കേ? “

അലക്സി അടുത്തേക്ക് വന്നു എന്റെ താടി പിടിച്ചു പൊക്കി ചോദിച്ചു.. അറിയാതെ കണ്ണ് വീണ്ടും നിറഞ്ഞു..

“യു ആർ ബ്യൂട്ടിഫുൾ.., ഇഞ്ചു..യു ഓക്കേ?

അവൾ വീണ്ടും ചോദിച്ചു, അവൾ അരുമയോടെ എന്റെ കവിളിൽ തലോടി നിറുകയിൽ ഒരു ഉമ്മതന്നപ്പോൾ എനിക്ക് അതിശയം ആണ് തോന്നിയത്…

“ഐ ആം ഓക്കേ… “

പുഞ്ചിരിച്ചു.. അതോടെ അവളും ഒന്ന് പുഞ്ചിരിച്ചു.. എല്ലാവരും ഡ്രസ്സ് എടുക്കുന്ന തിരക്കിലേക്ക് മാറിയപ്പോൾ ഞാൻ ഒന്ന് മാറി നിന്നു.. എന്തോ ആലോചിച്ചു ഒരു സെക്ഷനിലേക്ക് ചെന്നു.. പണ്ടേ ആഗ്രഹിച്ച കാര്യം..

സച്ചൂട്ടനു പാകമാകുന്ന കിളിപച്ച നിറമുള്ള കസവ് ഷർട്ടും സ്വർണകരയുള്ള മുണ്ടും വാങ്ങി.. അമ്മക്ക് ഒരു സാരിയും.. അത് കയ്യിൽ വച്ചു.. വേറെ ആരും ഒന്നും ചോദിച്ചില്ല.. അപ്പുവും മാളുവും പ്രണയനിമിഷങ്ങളിൽ ആണ്.. ഒരു നിമിഷം അസൂയതോന്നി..

വരണ്ടായിരുന്നു എന്ന് തോന്നി.. ഒറ്റപെട്ടതു പോലെ.. തുണി ഒക്കെ വാങ്ങി ഭക്ഷണം കഴിക്കാൻ കയറി.. അലെക്സിയെ കഴിപ്പിക്കുന്ന സച്ചുവിനെ ഒന്ന് നോക്കി.. മാളു കണ്ണിറുക്കി കാണിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചു.. നെഞ്ച് വേദനിക്കണു.. എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി..

വീട്ടിലേക്കുള്ള വഴിയിൽ പുറകിൽ പോയി ഇരുന്നു.. വഴിയിലേക്ക് കണ്ണും നട്ട്‌.. വീട്ടിൽ എത്തിയപ്പോൾ ആരോടും പറയാതെ നേരെ അകത്തേക്ക് പോയി റൂമിൽ കയറി.. ബെഡിൽ കിടന്നു കരഞ്ഞു… കുറെ നേരം… അങ്ങനെ ഒന്ന് മയങ്ങി..

വൈകുന്നേരം കുളപടവിൽ പോയി ഇരുന്നു.. അൽപ നേരം ഇരുന്നപ്പോൾ ആണ് അവർ അങ്ങോട്ട് വന്നത്.. സച്ചു കുറച്ചു മുൻപിൽ നിന്നു എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ബനിയൻ ഊരി മാറ്റി..

അറിയാതെ അവന്റെ ശരീരത്തിലേക്ക് കണ്ണ് പോയി.. ഉറച്ച ശരീരം.. നെഞ്ചിൽ ഫീനിക്സ് പക്ഷിയുടെ ടാറ്റൂ.. വയറിൽ തെളിഞ്ഞു കാണുന്ന മസിൽ.. മ്മ്മ്.. ഒരു പുഞ്ചിരി വിടർന്നു..

ആ നെഞ്ചിലെ ടാറ്റൂ.. അതിൽ ചുംബിക്കണം… ചിരി വന്നു.. എന്തൊരു ഭംഗിയാ ന്റെ ചെക്കൻ.. ആലോചിച്ചപ്പോൾ നാണം വന്നു..

“ഇഞ്ചു.. ബേബി… “

അലക്സി വന്നു എന്റെ കവിളിൽ ഒരു ഉമ്മ തന്നു താഴേക്ക് പോയപ്പോൾ അത്ഭുതം തോന്നി.. അവൾ എന്നോട് നല്ല സ്നേഹം കാണിക്കുന്നു.. പാവം ആണ്… എനിക്ക് അവളോട് ഇഷ്ട്ടം തോന്നി..

അലക്സി മുൻപിൽ നിന്നും ബനിയനും പാന്റും വലിച്ചു ഊരിയപ്പൊൾ വാ പൊളിഞ്ഞു.. എന്റെ ദേവീ…

ശവം.. നാണവും ഇല്ല മാനവും ഇല്ല.. എവിടെയും എത്താത്ത ഇന്നേഴ്‌സും.. അയ്യേ.. ഛീ.. ഇവളെ കുളത്തിൽ മുക്കി കൊന്നാലോ? അവളുടെ ഒരു സ്നേഹം.. പട്ടി… ദേഷ്യം വന്നു വിറക്കുന്നു.. വേണ്ട പോയേക്കാം…

എണീറ്റ് തിരിഞ്ഞു നടന്നു.. കണ്ണ് നിറഞ്ഞിരുന്നു.. അങ്ങോട്ട് പോകുന്ന ആമി എന്തോ ചോദിച്ചു.. കേട്ടില്ല… പോയി കിടന്നു ബെഡിൽ.. വീണ്ടും കരഞ്ഞു..

തിരുവോണം..

അതി രാവിലെ എഴുന്നേറ്റു.. അലക്സി ബെഡിൽ ചെരിഞ്ഞു കിടക്കുന്നുണ്ട്.. അവളെ ഉണർത്താതെ മെല്ലെ അന്ന് വാങ്ങിയ കവർ എടുത്തു.. പതുങ്ങി ചെന്ന് റൂം തുറന്നു.. മെല്ലെ അകത്തേക്ക്.. സച്ചൂട്ടന്റെ റൂം മെല്ലെ തള്ളി നോക്കി.. ഭാഗ്യം തുറന്നു..
മെല്ലെ അകത്തുചെന്ന് മേശയിൽ ആ കവർ വച്ചു.. ഒന്ന് നോക്കി.. കമിഴ്ന്ന് കിടന്നു ഉറങ്ങുന്നു കള്ളൻ.. ഒരു ഉമ്മ കൊടുത്താലോ? വേണ്ട… അല്ലേലെ ദെഷ്യാ…

തിരിച്ചു നടന്നു ഒന്ന് കൂടെ കിടന്നു.. മെല്ലെ ഒന്ന് മയങ്ങി.. താഴെ പെണ്ണുങ്ങൾ അടുക്കളയിൽ കലപില കൂടിയപ്പോൾ ആണ് എണീറ്റത്..

കണ്ണ് തിരുമ്മി നോക്കി.. മേശയിൽ ഒരു കവർ.. ഇതെന്താ? മെല്ലെ ചെന്ന് തുറന്നു നോക്കി..

“എന്റെ ദേവീ….”

കിളിപ്പച്ച നിറത്തിൽ പട്ടുപാവാടയും ബ്ലൗസും.. അതും എന്റെ അളവിന് എടുത്തുവച്ചപോലെ.. ഇതാരാണ് കൊണ്ടുവച്ചത്? സച്ചൂട്ടൻ? ഏയ് എന്നോട് ദേഷ്യം അല്ലെ? ന്നാലും..

ഞാൻ അതും പിടിച്ചു ചിന്തയിൽ ഇരുന്നു… ആരായിരിക്കും ഇത് വെച്ചത്?

“സൊ യു ലൈക്ഡ് ഇറ്റ്?”

പുറകിൽ നിന്നും ചോദ്യം.. തിരിഞ്ഞു നോക്കി.. ഒരു പുഞ്ചിരിയോടെ അലക്സി..

“മ്മ്മ്….”

നാണത്തോടെ മൂളി.. അവൾ ചിരിച്ചു.. നാണം കണ്ടിട്ട് ആയിരിക്കണം.. അപ്പൊ ഉറപ്പിച്ചു.. കള്ളൻ.. ന്നെ അപ്പൊ ഇഷ്ട്ടാ….

****

അലക്സി എത്തിയതോടെ അവൾ കാണിക്കുന്ന ദേഷ്യം കണ്ണുനീർ ഒക്കെ ഞാൻ കാണുന്നുണ്ടായിരുന്നു.. തുണിക്കടയിൽ ഇരുന്നു കരയുന്നതും ഒരു ഷർട്ടും മുണ്ടും വാങ്ങുന്നതും ഒക്കെ കണ്ടിരുന്നു..

അവൾ ഒറ്റപെട്ടപോലെ മാറി നിന്നപ്പോൾ നെഞ്ച് വേദനിച്ചു.. പക്ഷെ അവൾക്ക് അല്പം കൂടുതൽ ആണ്.. അതൊന്നു കുറച്ചു കൊടുക്കണം..

അവളുടെ കണക്ക് നോക്കി ഞാൻ പട്ടു പാവാടയും ബ്ലൗസും വാങ്ങി.. പാവം അല്ലെ… ചിലപ്പോൾ ഇടില്ല.. നോക്കാം…

രാവിലെ അവൾ റൂമിൽ വന്നു പോയത് അറിഞ്ഞു.. അവൾ ഉറങ്ങി കിടന്നപ്പോൾ അലെക്സിയാണ് കവർ അവിടെ വച്ചതും.. നോക്കാം ഇടുമോ എന്ന്…

ഞാൻ അവൾ വച്ച ബാഗ് എടുത്തു തുറന്നു.. വാ പൊളിഞ്ഞു… ഞാൻ അവൾക്ക് വേണ്ടി വാങ്ങിയ അതെ കിളിപച്ച ഷർട്ട്..

ഇത്രക്കും മനഃപൊരുത്തം ഉണ്ടോ.. എനിക്ക് തന്നെ അതിശയം തോന്നി..
ആവേശത്തോടെ കുളിച്ചു വന്നു.. കോവണി കയറിയപ്പോൾ കണ്ണ് മിഴിഞ്ഞുപോയി..

കിളിപ്പച്ച പട്ട്‌പാവാടയും ബ്ലൗസും ഇട്ടു,, അത് ശരീരത്തിൽ എടുത്തുവച്ചതുപോലെ ഉണ്ട്.. അത്രക്ക് പാകം…
കുളിച്ചു നിതംബത്തിന് താഴെ കിടക്കുന്ന മുടി വിടർത്തിയിട്ടിരിക്കുന്നു.. നെറ്റിയിൽ ചന്ദനം.. കണ്ണ് വാലിട്ട്‌ എഴുതിയിരിക്കുന്നു..
നീലകണ്ണുകൾ വല്ലാതെ കിടന്നു പിടക്കുന്നു.. ഇരുകൈകളിലും നിറയെ കുപ്പിവളകൾ…

കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്.. പക്ഷെ ഒന്നും മിണ്ടാതെ മുൻപോട്ട് നടന്നു.. അവളുടെ മുഖം നിരാശയിൽ മൂടുന്നത് ഞാൻ കണ്ടു.. വേണ്ട എനിക്ക് വേണ്ട ഇത്..

ഞാൻ മുണ്ടു നന്നായി ഉടുത്തു.. അരക്കെട്ട് ബെൽറ്റ് ഇട്ടു ഉറപ്പിച്ചു.. അല്ലേൽ അഴിഞ്ഞുപോകും.. ഷർട്ട് എടുത്തു ഇട്ടു.. ഏതൊരു പാകം ആണ്.. അളെന്നെടുത്ത പോലെ…

“ഹേയ്.. ഹൌ ടു ഐ ലുക്ക്?”

അലക്സി….

“വൗ.. ഓ ഗോഡ്.. ബ്യൂട്ടിഫുൾ….”

സെറ്റ് സാരി ഉടുത്തു നിൽക്കുന്ന അലക്സി.. വളരെ നന്നായി ചേരുന്നുണ്ട് അവൾക്ക്.. സാരിയിൽ അതിസുന്ദരി.. ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്ന് ചുംബിച്ചു.. അവൾക്ക് നാണം വന്നു..

“ഇഞ്ചു ഹെൽപ്ഡ് മി….”

അത് കേട്ടപ്പോൾ എനിക്ക് ചിരി ഒതുക്കാൻ ആയില്ല. ഇന്ദുവിനെ അവൾ ഇഞ്ചു എന്നാണ് വിളിക്കുന്നത്…. അമേലിയ കൂടെ വന്നു.. അവളും സെറ്റ് സാരി ആണ്.. പാറു.. അവളും അതെ..

ഇന്ന് എല്ലാവരും കൂടെ പൂക്കളം ഇടണം എന്ന് പറഞ്ഞിരുന്നു.. പെണ്ണുങ്ങൾ താഴേക്ക് പോയപ്പോൾ ഞാനും ചെന്നു.. എല്ലാവരും ഉമ്മറത്താണ്..

ചെന്നപ്പോൾ എല്ലാവരും ഒരുനിമിഷം എന്നെ നോക്കി.. അതിന് ശേഷം മിറ്റത്ത് ഇരുന്നു പൂക്കൾ നിരത്തുന്ന ഇന്ദുവിനെയും.. അമ്മയുടെ മുഖത്തും അമ്മചിറ്റയുടെ മുഖത്തും കള്ളച്ചിരി വിടർന്നത് ഞാൻ കണ്ടില്ല എന്ന് നടിച്ചു..

എല്ലാവരും പൂക്കൾ നിരത്തി.. കുറെ ഫോട്ടോകൾ എടുത്തു.. ഇടക്ക് എപ്പോഴോ എന്റെയും അവളുടെയും കണ്ണുകൾ ഇടഞ്ഞു… ആ നോട്ടം.. അതെന്നെ അല്പം പതറിച്ചു..

അമ്മ എന്നെ അരികത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്തു.. എടുക്കുന്നതിന് മുൻപേ അമ്മ അവളെയും വിളിച്ചു മറുവശത്ത് നിർത്തി… അലക്സി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..

ഊഞ്ഞാലാട്ടവും കളികളും ആയി ഓണം മുന്നേറിക്കൊണ്ടിരുന്നു..

അവൾ ഊഞ്ഞാലിൽ ഇരുന്നു പൊട്ടിചിരിച്ചുകൊണ്ടു ആടുന്നത് കണ്ടപ്പോൾ പരിസരം മറന്നു നോക്കിനിന്നു.. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും അവളുടെ ചിരി മാറി…

വിഭവസമൃദ്ധമായ സദ്യ ആയിരുന്നു.. ഞാൻ മനഃപൂർവം അലെക്സിയെ പിടിച്ചു അടുത്തിരുത്തി.. അവൾക്ക് കാണിച്ചു കൊടുത്തു എങ്ങനെ കഴിക്കണം എന്ന്.. ഉണ്ടകണ്ണുകൾ അതൊക്കെ നോക്കുന്നുണ്ടായിരുന്നു.. സങ്കടത്തോടെ.. കണ്ടില്ല എന്ന് നടിച്ചു..

കഴിച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അവളുടെ ഇലയിൽ ഒന്ന് ഉടക്കി.. കണ്ണ് നിറഞ്ഞു തുളുമ്പി.. ഞാൻ പോലും അറിയാതെ..

പകുതി കഴിച്ച പഴം, പപ്പടം, കായ വറുത്തത് കുറച്ചു, പായസം പകുതി കുടിച്ചതും ഇലയുടെ ഒരു ഭാഗത്തു വച്ച് അതിൽ വിരലുകൊണ്ട് വട്ടം വരക്കുന്നവളെ ഞാൻ കണ്ടു.. നിറഞ്ഞ കണ്ണുകളോടെ..
വേഗം എഴുന്നേറ്റു… കൈകഴുകി… മെല്ലെ ഉമ്മറത്ത് ചെന്നിരുന്നു.. നെഞ്ച് വേദനിക്കുന്നു.. അവളുടെ സങ്കടം എന്റെയും സങ്കടം അല്ലെ?

“മോനുട്ടാ…. “

അമ്മചിറ്റ ആണ്.. അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു ഉമ്മവച്ചു.. ഞാൻ തിരിച്ചും…

“പിണക്കങ്ങൾ ഒക്കെ മാറ്റാൻ അല്ലെ കുട്ടാ നിന്നെ വിട്ടത്? എന്നിട്ട് ഇപ്പോൾ.. ആ കൊച്ചു വല്ലാതെ സങ്കടപെടുന്നുണ്ട്…”

അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ഇരുകവിളും പിടിച്ചു ഉമ്മ കൊടുത്തു..

“ദേവീ പൊന്നെ… ഉമ്മ…”

“ഞാൻ പറഞ്ഞത് കേട്ടോ നീ?”

ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി…

“കിട്ടുമെടാ നിന്നെ…..”

പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു..

“മ്മ്മ് ഉവ്വ….”

ഞാൻ കുളപടവിലേക്ക് വന്നു… അവിടെ ഇരുന്നു… ഏകദേശം ഈ സമയത്താണ് ഞങ്ങൾ അന്ന് ഒളിച്ചു കളിച്ചത്.. അവളെ ചുംബിച്ചതും, പഴുതാര വീണതും… അന്ന് കിട്ടിയ അടിയും ചവിട്ടും… നെഞ്ചിൽ കുറെ നാൾ വേദന ഉണ്ടായിരുന്നു… മനസിന്റെ വേദന മാറില്ലല്ലോ..

ഒരു പാദസ്വര കിലുക്കം പുറകിൽ…. ഞാൻ തിരിഞ്ഞു നോക്കിയില്ല.. അവൾ മെല്ലെ മെല്ലെ വന്നു..

“സച്ചൂട്ടാ….?”

“കല്യാണം ഉറപ്പിച്ചോ?”

ഞാൻ എവിടെയും നോക്കാതെ ചോദിച്ചു..

“ന്തു? ആരുടെ?”

“നിന്റെ.. അല്ലാതെ ആരുടെ? നീയല്ലേ ഇവിടെ ഇഷ്ട്ടം പോലെ നല്ല പയ്യന്മാർ ഉണ്ടെന്നു പറഞ്ഞത്? അതാകുമ്പോ തിരിച്ചു പോകുന്നതിന് മുൻപേ കല്യാണം കൂടാമല്ലോ…”

അവൾ ഒന്നും മിണ്ടിയില്ല…

“ഞാൻ.. വെറുതെ… നിക്ക്….”

അവൾ മെല്ലെ പറഞ്ഞു…

“നല്ല സദ്യ വേണം എന്ന് അമ്മയോട് പറയണം.. കല്യാണ സദ്യ കഴിച്ചിട്ട് കുറെ നാളായി.. എന്ത് ചെയ്യൻ ആണ്? അമേരിക്കക്കാരൻ അല്ലെ?”

മെല്ലെ ഒന്ന് നോക്കി.. കണ്ണ് നിറച്ചു തലതാഴ്ത്തി നിൽക്കുകയാണ്..

“ന്നോട് ദേഷ്യം മാറീല ല്ലേ? ഷർട്ട് ഇട്ടല്ലോ…”

“ഓ അത് ഒരു ദിവസത്തേക്ക് അല്ലെ.. അന്ന് തല്ലി ഇറക്കിയപ്പോഴും കിളിപ്പച്ച അല്ലായിരുന്നോ.. അതിന്റെ ഓർമ്മക്ക് ആണ്…”

ഒരു അടക്കി പിടിച്ച തേങ്ങൽ ആണ് കേട്ടത്.. ഞാൻ ഒരു കൊച്ചു കല്ലെടുത്തു കുളത്തിലേക്ക് എറിഞ്ഞു.. നനുത്ത ഒരു ഓളം ഉണ്ടായി ആമ്പൽപൂക്കൾ മെല്ലെ തലയാട്ടി ചിരിച്ചു..

“ന്നോട് ക്ഷണിക്കണം.. അറിയാതെ പറ്റിയതാ.. പെട്ടെന്ന് കേട്ടപ്പോ.. ന്റെ ദേഷ്യം കണ്ടാ പതറിയേ ന്നു അറിയാ.. ന്നാലും… പാടില്ലായിരുന്നു.. തെറ്റാ സച്ചൂട്ടാ ഞാൻ ചെയ്തേ…. വേറെ ഒരാളും ഉണ്ടാവില്യ നിക്ക്.. ഈ മനസ്സിൽ അവൾക്കാ സ്ഥാനം ന്നു അറിയാ.. മലയാളി അല്ലാച്ചാലും നല്ല ചേർച്ചയാ.. നല്ലത് വരും സച്ചുട്ടനു.. പക്ഷെ മരണം വരെ സ്നേഹിക്കും നെന്നെ ഞാൻ.. അത്രക്ക് സ്നേഹിക്കാൻ ആർക്കും കഴീലാ.. നിക്ക് ഉറപ്പാ അത്.. ഉറപ്പാ നിക്ക്… ദേവീ ആണേ സത്യം…”

അത്രയും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പടവുകൾ കയറി ഓടി.. അത് കണ്ടുകൊണ്ടു ആണ് അലക്സി വന്നത്..
ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അറിയാതെ..

ഞാൻ ഒരു കല്ലും കൂടെ പെറുക്കി എടുത്തു എറിഞ്ഞു.. അവൾ അത് നോക്കി നിന്നു..

***

പിറ്റേന്ന് രാവിലെ… രാത്രി ഏറെ വൈകിയാണ് എല്ലാവരും കിടന്നത്.. എല്ലാവരും മുറ്റത്ത് ആയിരുന്നു..

ഇന്ദു എഴുന്നേറ്റപ്പോൾ അല്പം വൈകി.. അലക്സി എണീറ്റ് പോയിരിക്കുന്നു.. അവൾ മുഖം കഴുകി താഴെ വന്നപ്പോൾ ഒരു കാർ പോകുന്നതാണ് കണ്ടത്.. ചുറ്റും നോക്കി.. ദേവിചിറ്റ, അമ്മ മറ്റുള്ള ബന്ധുക്കൾ ഒക്കെ ഉണ്ട്.. ജോൺ അച്ഛനും ഉണ്ട്..

“ആരാ അമ്മേ കാറിൽ പോയെ?”

അവൾ അമ്മേയെ നോക്കി..

“അപ്പൊ കുട്ടി.. നിന്നോട് ഒന്നും പറഞ്ഞില്ലേ?”

അമ്മ സംശയത്തോടെ അവളെ നോക്കി..

“ഇല്ല്യ.. ന്തുട്ട അമ്മേ? ന്താ മാളു?”

അവൾ ചുറ്റിനും നോക്കി ചോദിച്ചു..

“കുട്ടി.. സച്ചുവും പിള്ളേരും തിരിച്ചു പോയല്ലോ.. നിന്നെ കാണാത്തപ്പോൾ അവർ പറഞ്ഞിട്ടുണ്ടാകും എന്ന് കരുതി.. അഹ് ഇനി സാരല്യ.. അവിടെ എത്തിയാൽ അവരുടെ കല്യാണം ഉണ്ടാകും.. “

ദേവിചിറ്റ പറഞ്ഞത്കേട്ട് അവൾ ഞെട്ടി പകച്ചു അവരെ മാറി മാറി നോക്കി..

“ഇല്ല.. നുണ.. ന്നെ പറ്റിക്കാ.. അല്ലെ മാളു?”

തുളുമ്പിയ കണ്ണുകൾ തുടച്ചു അവൾ മാളുവിനെ നോക്കി..

“അവർ പോയി ഇന്ദു.. നി വരില്യ..”

അവൾ വിഷമത്തോടെ പറഞ്ഞു.

“ഇല്ല്യ.. ഞാൻ.. ഞാൻ സമ്മതിക്കില്യ.. സച്ചു ന്റെയ.. ന്റെ മാത്രം.. മാളു… ഞാൻ സമ്മതിക്കില്യ….”

അവൾ അലറികരഞ്ഞു കൊണ്ട് ചുറ്റും നോക്കി.. മാളുവിനെ പിടിച്ചു അവളുടെ തോളിൽ തലവച്ചു കരഞ്ഞു.. എല്ലാവരും അത് നോക്കി.. വിഷമത്തോടെ

“അപ്പൊ കുട്ടി ഇന്നലെ അവനോട് അവളെ കെട്ടിക്കോ എന്ന് പറഞ്ഞല്ലോ?”

“ഇല്യ നിക്ക് കേക്കണ്ട.. മനസ്സറിയാൻ പറഞ്ഞതാ.. നിക്ക് വേണം ന്റെ സച്ചൂനെ… സമ്മതിക്കില്ല ഞാൻ.. അവനെ എനിക്ക് വേണം അമ്മേ… നിക്ക് താ അമ്മേ…”

അവൾ ചങ്ക്പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു.. അവളുടെ ആ കരച്ചിൽ എല്ലാവരുടെയും നെഞ്ച് തകർത്തു.. കണ്ണ് നിറച്ചു..

എന്തൊക്കെയോ പറഞ്ഞുകൊണ്ട് കരയുന്നവളെ മാളു വലിച്ചു പൊക്കി..

“നീ വാ.. നിക്ക് സംസാരിക്കാൻ ണ്ട്.. ഇങ്ങനെ കരയല്ലേ.. ഒരു ഡോക്ടർ അല്ലെ നീയ്യ്‌?”

അവൾ ഇന്ദുവിനെയും കൊണ്ട് മെല്ലെ കുളപ്പടവിലേക്ക് നടന്നു..

“ന്നെ എങ്ങോട്ടാ കൊണ്ടൊണെ.. നിക്ക് പോണം.. വിട്…”

അവൾ കരഞ്ഞുകൊണ്ട് കുതറി നിലത്തേക്ക് വീണ്ടും ഇരുന്നു.. മാളു വീണ്ടും അവളെ വലിച്ചുപോക്കി… കുളത്തിന്റെ കരയിൽ എത്തി..

കരഞ്ഞുകൊണ്ട് കുളത്തിന്റെ പുറം ഭിത്തിയിൽ ചാരി ഇന്ദു.. മാളു അവളുടെ മുഖം പിടിച്ചു നേരെ നോക്കി..

“ഒരിക്കെ ഞാൻ കാരണാ നിനക്കും നിക്കുമൊക്കെ അവനെ നഷ്ടപെട്ടത്.. ന്നോട് ക്ഷണിക്കണം…”

ഇന്ദു കണ്ണടച്ച് വിങ്ങി കരഞ്ഞു..

“നിക്ക് വേണം മാളു ന്റെ സച്ചുനെ… “

മാളു അവളെപിടിച്ചു വാതിലിന്റെ അടുത്ത് കൊണ്ടുപോയി കുളത്തിന് നേരെ തിരിച്ചു പെട്ടെന്ന് അവളുടെ കരച്ചിൽ പിടിച്ചു കെട്ടിയതുപോലെ നിന്നു..

വെള്ള കുർത്ത ഇട്ടു കുളത്തിന്റെ ഏറ്റവും അടിപടവിൽ മുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന സച്ചു.. ഇന്ദു മാളുവിനെ നോക്കി..

“ധാ നീക്കണു നെന്റെ സച്ചു.. എടുത്തോ.. നി വാശി കാണിച്ചാ അമ്പലകുളത്തീ കൊണ്ടോയി ഇടും നിന്നെ.. “

മാളു അവളെ പിടിച്ചു മെല്ലെ ഒന്ന് തള്ളി..

“ന്നെ പറ്റിച്ചു ല്ലേ..? കൊല്ലും ഞാൻ…. നിന്നെ കൊല്ലുടാ പട്ടി…”

അവൾ പടവുകൾ ചാടി ഇറങ്ങി താഴേക്ക് സച്ചുവിന്റെ നേരെ ഓടുന്നത് കണ്ടപ്പോൾ കണ്ണ് തുടച്ചു മാളു തിരിച്ചു നടന്നു..

“എന്തായി?”

അമ്മമാർ എന്നീട്ട് വന്നു ചോദിച്ചു..

“കൊണ്ടോയി വിട്ടിട്ടുണ്ട്.. നി ആരും അങ്ങട് പോണ്ട…അടിയാകും…”

അവൾ മറുപടി കൊടുത്തപ്പോൾ അമ്മ ചിരിക്കുകയായിരുന്നു..

***

അറിയാമായിരുന്നു അവളുടെ നെഞ്ച് തകരും എന്ന്… കരച്ചിൽ കുളത്തിന്റെ അവിടെ വരെ എത്തി.. അത് അടുത്ത് വന്നപ്പോൾ ആണ് സമാധാനമായത്..

“ന്നെ പറ്റിച്ചു ല്ലേ..? കൊല്ലും ഞാൻ…. നിന്നെ കൊല്ലുടാ പട്ടി…”

എന്റെ നേരെ പടവുകൾ ചാടി ഇറങ്ങി അലറിക്കൊണ്ട് വരുന്നവളെ ഞാൻ നോക്കി.. ഓടി അലച്ചു വന്നവൾ കാലുതെറ്റി പറന്നു വന്നതുപോലെ ഇടിച്ചത് എന്റെ നെഞ്ചിൽ ആണ്..

“ന്റെ ദേവീ….”

അവളുടെ കരച്ചിൽ മാത്രം കേട്ടു..

അപ്പോഴേക്കും അവൾ എന്നെയുംകൊണ്ട് വെള്ളത്തിലേക്ക് അലച്ചുവീണിരുന്നു.. വീഴ്ചയുടെ ശക്തിയിൽ അങ്ങ് അടിത്തട്ട് വരെ എത്തി… അവൾ എന്റെ കുർത്തയിൽ പിടിച്ചു വലിച്ചു.. കണ്ണൊക്കെ മിഴിഞ്ഞു ഇരിക്കുന്നുണ്ട്..

അവൾക്ക് വെള്ളം പേടിയാണ്.. ഞാൻ മുൻപോട്ട് പടർന്ന അവളുടെ മുടിയിൽ പിടിച്ചു വലിച്ചുപോക്കി.. അവളുടെ നഖങ്ങൾ എന്റെ ദേഹത്ത് എവിടെയൊക്കയോ ഉരഞ്ഞിരുന്നു..

എന്നാലും അവളെയും കൊണ്ട് പടവിൽ കയറി അവിടെ ഇരുത്തി.. കുനിഞ്ഞു ഇരുന്നു ചുമക്കുന്ന പെണ്ണിനെ നോക്കി.. അല്പം ദേഷ്യത്തോടെ..

കുളത്തിൽ മുക്കി കൊല്ലാൻ ആണോ?”

അല്പം ദേഷ്യത്തിൽ ചോദിച്ചു..

“ഞാൻ.. നിക്ക്….”

പറഞ്ഞു തീരും മുൻപേ അവൾ ചുമച്ചുകൊണ്ടു കുറെ വെള്ളം ശർദ്ധിച്ചു.. അതിനിടക്ക് ഇവൾ ഇത്രക്ക് വെള്ളം കുടിച്ചോ?

ഞാൻ അവളെ എഴുന്നേൽപ്പിച്ചു കുറച്ചു മുകളിൽ ഇരുത്തി.. പുറം തടവി കൊടുത്തു.. അഞ്ചു മിനുട്ടോളം ആയപ്പോൾ അവൾ ഓക്കേ ആയി.. മെല്ലെ കലങ്ങിയ കണ്ണുകൾ വച്ചു ഒന്ന് പാളി നോക്കി എന്നെ..

എനിക്ക് ചിരി വന്നു.. വന്നു എന്നല്ല ചിരിച്ചു.. അത് കണ്ടു അവൾ മുഖം കുത്തിവീർപ്പിച്ചു എങ്കിലും ഏതോ ഒരു നിമിഷത്തിൽ അവളും ചിരിച്ചു..
എന്നോട് ചേർന്ന് ഇരുന്നു അവളെന്നെ ചേർത്തുപിടിച്ചു പൊട്ടി പൊട്ടി ചിരിച്ചു..

ചിരി നിർത്തി ഞാൻ എഴുന്നേറ്റ് താഴേക്ക് ചെന്നു.. ഒരു ആമ്പൽ പറിച്ചെടുത്തു.. മെല്ലെ ഒരു ചിരിയോടെ മുകളിലേക്ക് നടന്നു..

“നിന്നെപ്പിടിച്ചു പൊട്ടകിണറ്റിൽ ഇടാൻ തോന്നി എങ്കിലും പ്രണയിച്ചു പോയി നിന്നെ.. അന്ന് തുറന്നു പറഞ്ഞത് ഒന്നും മറക്കാൻ കഴിയാഞ്ഞിട്ടാണ് നിന്നോട്.. അലക്സി ആണ് ഇതിനൊക്കെ മുൻകൈ എടുത്തതും.. ഷി വാണ്ട്സ് മി റ്റു ബി യുവർസ്‌… ഇങ്ങോട്ട് പറഞ്ഞു വിട്ടപ്പോൾ തന്നെ അവൾ പറഞ്ഞിരുന്നു ഇതിനെയും കൊണ്ടല്ലാതെ അങ്ങോട്ട് വരണ്ട എന്ന്…
എന്നും ഉണ്ടായിരുന്നെടീ നീ മനസ്സിൽ.. യെസ് ഐ ലവ് യു.. എന്നും ഉണ്ടാകും ഇനി.. വേണം നിന്നെ എനിക്ക്….,”

അത് പറഞ്ഞു അവളുടെ മുൻപിൽ മുട്ടുകുത്തി ഞാൻ കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു കൊച്ചു ബോക്സ് എടുത്തു തുറന്നു.. അവളുടെ കൈവിരലിൽ അണിയിക്കാൻ വാങ്ങിയ വജ്രമോതിരം…

“വിൽ യു മാരി മി?”

അവൾ പകച്ചു കണ്ണും മിഴിച്ചു വാ പൊളിച്ചു ഇരുന്നു.. ആഹാ നല്ല കോലം…

“കൈ നീട്ടഡീ മരപോത്തേ…..!”

അത് കേട്ടപ്പോൾ അവൾ ഞെട്ടി കൈനീട്ടി… ഞാൻ മോതിരം വിരലിൽ അണിയിച്ചു.. അതിൽ ഒരു ചുംബനം കൂടെ കൊടുത്തു..

ഞാൻ എണീറ്റ് നിന്നപ്പോൾ അവളും എണീറ്റു.. നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.. എങ്ങൽ അടിക്കുന്നു പെണ്ണ്..

ഞാൻ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു അവളുടെ മുഖം അടുപ്പിച്ചു നിമിഷ നേരം കൊണ്ട് ആ അല്ലിചുണ്ടുകൾ നുകർന്നു…

അവൾ ഞെട്ടി എന്നെ തള്ളി മാറ്റാൻ നോക്കി നെഞ്ചിൽ പിടിച്ചു വിരലുകൾ ഇറക്കി.. പക്ഷെ ഞാൻ വിട്ടില്ല.. ചുംബിച്ചു.. വർഷങ്ങൾ നീണ്ട കാത്തിരിപ്പ് സഫലമായതിന്റെ ചുംബനം.. അവളുടെ കൈവിരലുകൾ മെല്ലെ അയഞ്ഞു…

അധരങ്ങൾ എന്നോട് സഹകരിക്കാൻ തുടങ്ങി.. കൈകൾ എന്റെ നെഞ്ചിൽ നിന്നും ഒഴുകി പുറകോട്ട് പോയി എന്നെ വരിഞ്ഞു മുറുക്കി… ദീർഘചുംബനം…

കിതച്ചുകൊണ്ട് ഞാൻ അധരങ്ങൾ അടർത്തി…

“യെസ്‌ യെസ്.. കെട്ടിക്കോ ന്നെ… മാരി മി… നേരത്തെ പറയാൻ.. പറ്റീല്ല…”

അവൾ കിതച്ചുകൊണ്ട് അത് പറഞ്ഞു എന്റെ മുഖം കയ്യിൽ എടുത്തു മാറി മാറി ചുംബിച്ചു.. പ്രാന്ത് പിടിച്ചതുപോലെ…

ഞാൻ അവളെ കോരി കയ്യിൽ എടുത്തു.. അവൾ എന്റെ കഴുത്തിലൂടെ കൈചുറ്റി കണ്ണിൽ നോക്കി… ഞാൻ അവളെയും കൊണ്ട് പടവുകൾ കയറി… അമ്മമാർ കാത്തിരിക്കുന്നുണ്ടായിരുന്നു…

“പിടി വിട്ടിരുന്നേൽ കാറിന്റെ പുറകെ ഓടിയേനെ പെണ്ണ്…”

അമ്മചിറ്റ അത് പറഞ്ഞപ്പോൾ അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിവച്ചു..

****

ഉച്ചക്ക് ഇരുന്നു ഊണ് കഴിക്കുകയായിരുന്നു ഞങ്ങൾ.. പുറത്തുപോയ അലെക്സിയും ആമിയും വന്നിരുന്നു..
എന്റെ എതിർ ഇരുന്ന അവൾ ഒരു ഉരുള ചോറ് എന്റെ ഇലയിൽ വച്ച് തന്നു..

ഞാൻ അതെടുത്തു വായിൽ വച്ചു.. പണ്ടത്തെ ആ രുചി.. അവളുടെ കൈവിരലുകളിൽ ഉള്ള പ്രണയം ചാലിച്ച രുചി.. കണ്ണ് നിറഞ്ഞു..

ഞാൻ അതേപോലെ ഒരു ഉരുള ചോർ അവൾക്ക് വച്ചുകൊടുത്തു.. അവൾ അത് തൃപ്ത്തിയോടെ കഴിച്ചു..

“നി ഒറ്റ ആഗ്രഹമേ ഉള്ളു.. ഇവരുടെ കല്യാണം….”

അമ്മ അത് പറഞ്ഞപ്പോൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന ഞങ്ങൾ ഒന്ന് ഞെട്ടി.. അവൾ നാണിച്ചു തലതാഴ്ത്തി..

“ഇവൾക്ക് സമ്മതം ആണോ? എന്താ കുട്ടി? “

ദേവിചിറ്റ അവളെ നോക്കി.. അവൾ ഒന്ന് പതറി.. താഴേക്കു നോക്കി.

“ഇഞ്ചു.. ആർ യു ഷൈ?”

ഇതൊക്കെ നോക്കിയിരുന്ന അലക്സി അവളോട് ചോദിച്ചപ്പോൾ അവൾ എന്നീറ്റ് ഒറ്റ ഓട്ടം ഓടി കോവണി കയറി..

“നിക്ക് സമ്മതാ…..!”

മുകളിൽ നിന്നും അവൾ അലറിക്കൂവിയപ്പോൾ എല്ലാവരും ചിരിച്ചു..

“ന്നാ പിന്നെ വേഗം നോക്കാം ല്ലേ?”

അമ്മയുടെ അഭിപ്രായം… എല്ലാവരും ഇന്ന് ഒരുമിച്ചു കളിച്ചതാണ് അവളുടെ മനസ് അറിയാൻ.. അലക്സി ആണ് അതിന്റെ മാസ്റ്റർപ്ലാൻ ഉണ്ടാക്കിയതും..

“ഒരു കാര്യം.. ഞാൻ കാരണം അല്ലെ മാളു കെട്ടാതെ ഇരുന്നതും.. സൊ ഒരുമിച്ചു കെട്ടിയാലോ? ഐ മീൻ ഒരുമിച്ചു കല്യാണം നടത്തിയാലോ?”

ഞാൻ എന്റെ അഭിപ്രായം പറഞ്ഞു..

“അത് ശരിയാണല്ലോ.. നാളെ പറയാം.. ന്നാൽ എല്ലാര്ക്കും സന്തോഷാകുലോ..”

അമ്മ അഭിപ്രായം പറഞ്ഞപ്പോൾ എനിക്കും സന്തോഷം തോന്നി..

രാത്രി മുകളിലേക്ക് ചെന്നപ്പോൾ അവളുടെ മുറിയുടെ കതക് അടഞ്ഞു കിടക്കുന്നു.. മെല്ലെ ഒന്ന് തട്ടി..

കതക് തുറന്നതും ഒരു ഉമ്മ കൊടുക്കാൻ ആഞ്ഞു.. അലെക്സിയെ താഴെ ഞാൻ കണ്ടതാണ്.. പെട്ടെന്ന് ഞാൻ ചമ്മി വലിഞ്ഞു..

“ന്തെ ഉമ്മ താരണില്യെ?”

ഒരു കള്ളച്ചിരിയോടെ പാറു…

“അയ്യേ.. ഉമ്മയോ.. ഞാൻ ഗുഡ് നൈറ്റ് പറയാൻ വന്നതാ.. ഛെ…”

അകത്തേക്ക് കണ്ണ് ഓടിച്ചു തലയിണയും പിടിച്ചു ചാരി ഇരുന്നു ചിരിക്കുന്നവളെ ഒന്ന് നോക്കി ഞാൻ തടിതപ്പി.. ആകെ നാണക്കേട്..
വേഗം കിടന്നു… പുറത്തേക്ക് നോക്കി..

നിലാവിൽ തെളിഞ്ഞു നിൽക്കുന്ന കുളം.. ദീർഘനിശ്വാസത്തോടെ കണ്ണുകൾ അടച്ചു.. വരാനുള്ള നല്ല ദിവസങ്ങളെയും ഓർത്തുകൊണ്ട്…

അതിരാവിലെ ആരോ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്.. ഇന്ദു.. കുളിച്ചു ഒരുങ്ങി സെറ്റ് സാരി ആണ് വേഷം… വാതിലിന്റെ അവിടെ അലക്സി അതേപോലെ ഒരു സാരി ഉടുത്തു നിൽക്കുന്നു.. ഉച്ചക്ക് എണീക്കുന്ന പെണ്ണാണ്..

“ഇതെങ്ങോട്ടാ നിങ്ങളൊക്കെ?”

കണ്ണും തിരുമ്മി ചോദിച്ചു..

“നിങ്ങൾ അല്ല.. നമ്മൾ… അമ്പലത്തിൽ. വേഗം കുളിച്ചു എണീറ്റുവന്നെ.. പൂവാ…”

അവൾ എന്നെ വലിച്ചുപോക്കി.. ഞാൻ വേഗം തന്നെ കുളിച്ചു വന്നപ്പോൾ അവൾ ഒരു ഷർട്ടും മുണ്ടും ഇസ്തിരി ഇട്ടു വച്ചിരുന്നു..
ഇളം നീല ലിനൻ ഷർട്ട്.. വെള്ള കരയുള്ള മുണ്ടും..

ഉടനെ ഇറങ്ങി.. അപ്പു വണ്ടിയുമായി വന്നിരുന്നു.. അമ്പലത്തിലേക്ക്..

പണ്ട് പ്രാർത്ഥിച്ചു നിന്ന സ്ഥലം ആണ്.. ഒരു മാറ്റവും ഇല്ല.. ദേവിയുടെ മുൻപിൽ നിന്നു.. പണ്ടും വലിയ പരാതികൾ പറഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്ന ആളെ ഞാൻ അല്പം പരിഭവത്തോടെയാണ് നോക്കിയത്..

പക്ഷെ അടുത്തേക്ക് നോക്കി.. കണ്ണടച്ച് കൈകൂപ്പി നിൽക്കുന്ന എന്റെ ഇന്ദു.. അവളുടെ മുഖത്ത് സന്തോഷം കളിയാടിയിരുന്നു.. ഞാൻ അപ്പുറത്തേക്ക് നോക്കി.. മാളുവും അപ്പുവും സന്തോഷത്തിൽ ആണ്.. കേശു മാത്രം ഇല്ല.. അവൻ ദൂരെയാണ് ജോലി..

ആമിയും അലെക്സിയും ക്ഷേത്രത്തിലെ കാഴ്ചകൾ കണ്ടു നിൽക്കുന്നു.. ആളുകൾ നോക്കുന്നുണ്ട് അവരെ..

തൊഴുതുകഴിഞ്ഞു ഞങ്ങൾ എല്ലാം ആൽത്തറയിൽ ഇരുന്നു.. അങ്ങനെ സംസാരിച്ചു..

***

രാവിലെ ഇഡലിയും സാമ്പാറും ചട്ണിയും കഴിക്കുകയായിരുന്നു ഞങ്ങൾ.. അവൾ എന്റെ അടുത്ത്.. ഒരു ഭാഗം മുറിച്ചു അവൾ കഴിച്ചശേഷം പകുതി ഇഡലി സാമ്പാറിൽ മുക്കി എന്റെ പാത്രത്തിൽ വച്ചു..

ഇനി അത് ഞാൻ കഴിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു സംതൃപ്തി വരും.. അത് കാണണം..

സ്നേഹിക്കുന്ന പെണ്ണിന്റെ ശരീരത്തിനെ ഒരിക്കലും ആദ്യം കീഴ്പ്പെടുത്തരുത്.. അവളുടെ മനസ് ആദ്യം കീഴ്പ്പെടുത്തുക.. പെണ്ണിന്റെ ഏറ്റവും വലിയ, അല്ലെങ്കിൽ അവളിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിധി ഉണ്ട്.. മാതൃത്വം.. അത് ഉണർത്തിയെടുക്കണം.. എന്നാൽ അവൾ അമ്മയും കാമുകിയും ഭാര്യയും കൂട്ടുകാരിയും ഒക്കെയായി മാറും..

“നിക്ക് ഇല്ലേ?”

ഒരു പിച്ചു കിട്ടി… ചിന്തയിൽ നിന്നും ഉണർന്നു ഞാൻ പകുതി കഴിച്ച ഇഡലി ഒരെണ്ണം എടുത്തു സാമ്പാറിൽ മുക്കി കൊടുത്തു.. അവൾ അത് ആസ്വദിച്ചു കഴിക്കുന്നതും നോക്കി അങ്ങനെ ഇരുന്നു… ഇതൊക്കെ ഈ കുട്ടികളിയും വച്ച് രോഗികളെ എങ്ങനെ ചികിൽസിക്കും എന്നൊരു സംശയം കൂടെ എനിക്ക് വന്നു..

***

അതിരാവിലെ എഴുന്നേറ്റു.. ഇന്ന് അവൾ എന്റെ ആകുന്ന ദിവസമാണ്.. കുളിച്ചു ഒരുങ്ങി.. ഒരുക്കാൻ മുൻപിൽ അമേലിയയും, കേശുവും ആയിരുന്നു..

അവളെ ഒരുക്കുന്നത് അലെക്സിയും പാറുവും ആണ്.. അതും മാളുവിന്റെ വീട്ടിൽ.. അവളുടെ കൂട്ടുകാരികളും ഉണ്ട്.. ചെക്കനും പെണ്ണും ഒരുങ്ങി കഴിഞ്ഞാൽ അമ്പലത്തിൽ വച്ചേ കാണാൻ പാടുള്ളു പോലും…

ക്രീം നിറമുള്ള ഷർട്ടും സ്വർണ കരയുള്ള മുണ്ടും ഉടുത്തു.. മുടി ചീകി വൃത്തി ആയി താഴേക്ക് ചെന്നു.. അമ്മയിൽ നിന്നും അമ്മചിറ്റയിൽ നിന്നും അനുഗ്രഹം വാങ്ങി..

“ഒരു കാര്യം പറഞ്ഞാ മോനുട്ടൻ ദേഷ്യപെഡോ?”

അമ്മ പരിഭ്രമത്തോടെ ചോദിച്ചു… അമ്മ പറയാൻ പോകുന്നത് എന്താണെന്നു എനിക്ക് അറിയാം..

“വാ…”

ഞാൻ അമ്മയുടെ കൈ പിടിച്ചു അച്ഛന്റെ അസ്ഥിത്തറയിൽ എത്തി.. അമ്മ എന്നെ അതിശയത്തിൽ നോക്കി.. ഞാൻ ചിരിച്ചു..

ഒരു നിമിഷം ഞാൻ മൗനമായി നിന്നു..

“അച്ഛാ.. അങ്ങനെ വിളിക്കാൻ പോലും തോന്നുന്നില്ല.. പക്ഷെ നന്ദി.. എന്തിനാ എന്ന് ചോദിച്ചാൽ ആരും ഇല്ലാതിരുന്നവളെ ഈ വീട്ടിൽ കൊണ്ടുവന്നു ആശ്രയം കൊടുത്തതിന്.. അത് മാത്രമാണ് നിങ്ങൾ എനിക്ക് ചെയ്ത ഒരു കാര്യം.. എന്നെ അനുഗ്രഹിക്കാൻ ഞാൻ പറയുന്നില്ല.. വേണ്ട.. പക്ഷെ ആത്മാവ് എന്നൊരു വസ്തു ഉണ്ടെങ്കിൽ അവളെ അനുഗ്രഹിക്കണം… “

മനസ്സിൽ ആണ് ഇതൊക്കെ പറഞ്ഞത്. തിരിഞ്ഞു നടന്നു..

“നിനക്ക് വെറുപ്പുണ്ടോ അച്ഛനോട് കുട്ടി?”

അമ്മ ചോദിച്ചു…

“സ്നേഹിച്ചാൽ അല്ലെ അമ്മേ വെറുക്കാൻ കഴിയൂ?”

എന്റെ ചിരിയോടെയുള്ള ഉത്തരം കേട്ട് അമ്മ എന്തോ ആലോചിച്ചു.. അതിന് ശേഷം പുഞ്ചിരിച്ചു..

ഒരുമിച്ചു അമ്പലത്തിലേക്ക്.. അകത്തോട്ട് കയറി നിന്നു.. അധികം ആരെയും അറിയിച്ചിട്ടില്ല.. അപ്പു അവിടെ ഉണ്ടായിരുന്നു… ഒരേപോലെ ആണ് ഞങ്ങൾ വേഷം ധരിച്ചിരുന്നത്..

അല്പം കഴിഞ്ഞപ്പോൾ ഒരു കാറിൽ അവർ വന്നു.. രണ്ടു ദേവിമാർ ഒരുമിച്ചു ചുവന്നപട്ടിലും ആഭരണത്തിലും പൊതിഞ്ഞു വന്നപ്പോൾ അറിയാതെ നോക്കി നിന്നുപോയി..

താലി കഴുത്തിൽ ചാർത്തികൊടുത്തപ്പോൾ ഇനി മുതൽ ഈ നീലകണ്ണുകൾ എനിക്ക് സ്വന്തം എന്ന് മനസ്സിൽ പുഞ്ചിരിയോടെ ഓർത്തു..

രാത്രി നിറഞ്ഞ പാൽ ഗ്ലാസും ആയി വന്നു എന്റെ പെണ്ണ്.. ക്രീം നിറമുള്ള സാരിയും ഉടുത്തു..

അവൾ നാണത്തോടെ തലതാഴ്ത്തി നിന്നു.. ഇതിനെവിടുന്ന ഇതിനുമാത്രം നാണം എന്ന് ഞാൻ ഒന്ന് ആലോചിച്ചു..

ഗ്ലാസ് വാങ്ങി മേശയിൽ വച്ച് ഞാൻ അവളുടെ മുൻപിലേക്ക് നടന്നു.. അവൾ പുറകോട്ട് പോയി മെല്ലെ ജനാലയുടെ ഭാഗത്ത് ഇടിച്ചു നിന്നു.. നെഞ്ചിടിപ്പോടെ എന്നെ നോക്കി..

അവളുടെ താടി ചൂണ്ടുവിരൽ കൊണ്ട് ഞാൻ ഉയർത്തി.. പിടക്കുന്ന കണ്ണുകൾ.. അവളുടെ ഇരുകണ്ണിലും ഞാൻ മാറി മാറി ചുംബിച്ചു…

“ഒരു സ്ഥലം വരെ പോകാം?”

“ഇപ്പോഴോ? ങ്ങോട്ട്‌?”

അവൾ ആകാംഷയോടെ എന്നെ നോക്കി… ഉടനെ ഞാൻ അവളെ കോരി നെഞ്ചിൽ ചേർത്ത് വച്ചു.. അവൾ അനുസരണയോടെ എന്റെ നെഞ്ചിൽ തല വച്ച് കൈ ചുറ്റിപിടിച്ചു..

ഞാൻ അവളെയുംകൊണ്ട് പതുക്കെ കോവണി ഇറങ്ങി..

“നല്ല ഭാരം ഉണ്ടെടീ നിനക്ക്.. “

ഞാൻ മെല്ലെ കിതച്ചുകൊണ്ട് പറഞ്ഞു വാതിൽ മെല്ലെ തുറന്നു പുറത്തിറങ്ങി..

“അലെക്സിക്ക് ഭാരം ഉണ്ടോ?”

തിരിച്ചു ചോദ്യം..

“പോയി നോക്കട്ടെ?”

“കൊല്ലും ഞാൻ… ന്റെയാ നീ…”

“എന്നാൽ മിണ്ടാതെ കിടക്കെടീ പട്ടി…”

“പോ…”

ഞാൻ അവളെയും കൊണ്ട് കുളപ്പടവിൽ എത്തി.. ഏറ്റവും താഴെയുള്ള പടവിൽ അവളെ ഇരുത്തി.. അവളുടെ കാലുകൾ എടുത്തു മടിയിൽ വച്ചു..

“ന്താ ഇത്…? “

“മിണ്ടാതെ ഇരുന്നോ അല്ലേൽ ഞാൻ പിടിച്ചു വെള്ളത്തിൽ ഇടും കേട്ടോ…”

അതോടെ അവൾ മിണ്ടാതെ ഇരുന്നു.. ഞാൻ അവളുടെ വെള്ളി പാദസ്വരം ഊരിയെടുത്തു. പോക്കറ്റിൽ വച്ചിരുന്ന സ്വർണ പാദസ്വരം അവളുടെ കാലിൽ അണിയിച്ചുകൊടുത്തു.. അതിന് ശേഷം കാലുകൾ ഇറക്കി വെള്ളത്തിൽ ഇട്ടു.. ഞാനും അതുപോലെ ഇരുന്നു..

“നിക്ക് വെള്ളിയാ ഇഷ്ട്ടം…”

അവൾ തോളിലേക്ക് തല ചായ്ച്ചു..

“ഇത് രാത്രി ശബ്ദം കേൾക്കാതെ ഇരിക്കാൻ ആണ്.. പഴേ വീട് അല്ലെ…എല്ലാവരും കേൾക്കും…”

“വഷളൻ….!”

തോളിൽ കടി കിട്ടി… ഞാൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു..

“കുളത്തിലെ യക്ഷി കൊണ്ടൊവ്വോ?”

“നീ ഉള്ളപ്പോൾ വേറെ ഏതു യക്ഷി വരാനാണ്?”

“പോടാ… കൊല്ലും നിന്നെ…”

എന്നെ കടിക്കാൻ ശ്രമിച്ച അവളുടെ മുഖം ഞാൻ പിടിച്ചുവച്ചു..

അവളുടെ വിറയ്ക്കുന്ന അധരങ്ങളിൽ മുത്തിയപ്പോൾ അമ്പിളിക്ക് നാണം വന്നു എന്ന് തോന്നി.. അവൾ മെല്ലെ മേഘങ്ങൾക്കിടയിൽ മറഞ്ഞു…

***

വി വിൽ മിസ് യു ബോത്ത്…”

അലക്സി ഞങ്ങളെ മുറുക്കെ കെട്ടിപിടിച്ചു.. ആമിയും.. അമ്മചിറ്റ നിറഞ്ഞ കണ്ണുകളോടെ മുറുക്കെ പിടിച്ചു ചുംബിച്ചു.. അച്ഛൻ എന്നെ കെട്ടിപിടിച്ചു.. അവർ ഇന്ന് പോകുകയാണ് അമേരിക്കക്ക്…

“ഇനി വരില്ലേ കുട്ടാ?”

അമ്മ അല്പം വേദനയോടെ ചോദിച്ചു..

“വരും.. ഇവളുടെ പ്രാക്ടീസ് ഒക്കെ ഒന്ന് കഴിയട്ടെ.. എംഡി എടുക്കുന്നത് അവിടെ നിന്നും ആക്കാം.. അതുകൊണ്ടു കുറച്ചു മാസം കഴിഞ്ഞാൽ ഞങ്ങൾ അമേരിക്കയിൽ എത്തും.. അതുവരെ അലക്സി എന്റെ ബിസിനസ് നോക്കിക്കോളും..”

ഞാൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു.. അതോടെ എന്റെ അമ്മയുടെ മുഖം ഒന്ന് മങ്ങി..

“അപ്പൊ ഇവളോ?”

അമ്മചിറ്റ എന്റെ അമ്മയെ നോക്കി.. അമ്മ മുഖം കുനിച്ചു..

“ഞങ്ങൾ വരുന്നത് ഒറ്റക്ക് അല്ല.. അമ്മയും ഉണ്ടാകും..”

ഞാൻ അമ്മയെ ചേർത്തുപിടിച്ചു പറഞ്ഞപ്പോൾ അമ്മ ഒന്ന് ഞെട്ടി.. അമ്മചിറ്റ സന്തോഷത്തോടെ അമ്മയെ നോക്കി..

“അല്ല.. ഞാൻ.. ന്താ നീയ്‌ പറയണേ..?”

അമ്മ ഒന്ന് പരിഭ്രമിച്ചു..

“എന്റെ അമ്മേ.. ഇത്ര നാളും ജീവിച്ചത് ഇവിടെ അല്ലെ? ഇനി അമ്മയുടെ കുട്ടിയായി ഞങ്ങൾ ഇവിടെ ഉണ്ടാകും കുറച്ചു നാൾ.. അത് കഴിഞ്ഞാൽ നമ്മൾ അങ്ങ് പോകും ഷിക്കാഗോയിൽ.. അവിടെ കുറച്ചു നാൾ ജീവിച്ചു.. ഇവളുടെ പഠനം ഒക്കെ കഴിയുമ്പോൾ തിരിച്ചു വരാം? എന്ത് പറയുന്നു?”

അത് കേട്ടപ്പോൾ അമ്മ ഒന്ന് ചിരിച്ചു..

“പക്ഷെ അപ്പോൾ വീട് ആര് നോക്കും കുട്ടി?”

“പാറു ഉണ്ടല്ലോ അമ്മേ.. അവൾ നോക്കിക്കോളും..”

“ന്നാൽ സമ്മതം.. അവിടാകുമ്പോ ഇവളും ഉണ്ടാവുല്ലൊ….”

അമ്മ ചിറ്റയെ കെട്ടിപിടിച്ചു ഉമ്മവച്ചു… ഇതൊക്കെ നിസാരം എന്ന ഭാവത്തോടെ ഞാൻ നിന്നപ്പോൾ കിട്ടി പിച്ച്..

“എന്താടീ ഭദ്രകാളി…?”

മുഖം വക്രിച്ചു കാണിച്ചു പെണ്ണ്.. എന്റെ ദേഹം മുഴുവനും അവളുടെ നഖത്തിന്റെയും പല്ലിന്റെയും പാടുകൾ ആണ്..

ഒന്ന് കൂടെ കെട്ടിപിടിച്ചു ഞാൻ എല്ലാവരെയും യാത്രയാക്കി.. അവരുടെ കാർ മെല്ലെ അകന്നുപോയി. എനിക്ക് വിഷമം തോന്നി..

ഈ കല്യാണം നടത്താൻ ഏറ്റവും കഷ്ടപെട്ടത് അലക്സി ആണ്.. പണ്ട് തൊട്ടേ അവൾക്ക് അറിയാം എന്റെ മനസ്സിൽ ഇന്ദു ഉണ്ടെന്ന്.. പക്ഷെ എനിക്കോ അവൾക്കോ ചെറുപ്പത്തിൽ ഉണ്ടായിരുന്ന സ്നേഹം ഇന്ദുവിന് ഇന്ന് ഉണ്ടാകും എന്ന് ഉറപ്പില്ലായിരുന്നു..

“ന്താ ഇത്ര ആലോചന? അവളാ മനസ്സിൽ?”

അവളുടെ ചോദ്യം ആണ് എന്നെ ഉണർത്തിയത്.. എന്റെ ഒരു കൈ ചുറ്റിപിടിച്ചു എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന പെണ്ണ്..

“എന്നെ ഈ നിലയിൽ ആക്കിയത് അവൾ ആണ്.. അവൾ എന്നും എന്റെയൊപ്പം.. ഐ മീൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒരു ബിസിനസ് പാർട്ണർ ആയും നല്ലൊരു ഫ്രണ്ട് ആയും.. അവൾ വന്നില്ലായിരുന്നു എങ്കിൽ ഞാൻ പോയേനെ.. എല്ലാവരെയും വിട്ട്…”

അത് കേട്ടപ്പോൾ അവൾ കണ്ണ് മിഴിച്ചു…

“അവൾ ഉണ്ടാവുന്നെൽ നിക്ക് കുഴപ്പല്ല.. എല്ലാം പറഞ്ഞു ന്നോട്.. ന്നാലും.. ഞാൻ അത്രക്ക് വേദനിപ്പിച്ചു ല്ലേ? ന്തു പഠിച്ചു ന്നു പറഞ്ഞാലും തനി നാടൻകുട്ടിയാ ഞാൻ.. പണ്ടത്തെ ഇന്ദു പക്വത ഉള്ളവർ ആരുന്നേ.. ഇപ്പൊ.. നിക്ക് തന്നെ അറീല ന്നെ എങ്ങനെ സച്ചുട്ടൻ സഹിക്കും ന്നു..”

അവൾ എന്റെ കൈ ഒന്നുകൂടെ മുറുക്കി പിടിച്ചിട്ടാണ് അത്രയും പറഞ്ഞത്..

“ഛേ നേരത്തെ പറഞ്ഞിരുന്നു എങ്കിൽ വേറെ പെണ്ണ് നോക്കാമായിരുന്നു…”

“കൊല്ലും ഞാൻ.. ന്റെയാ നീ…. ചാവണ വരെ…”

മുറുക്കി കെട്ടിപിടിച്ചു പെണ്ണ്.. വഴിയിൽ കൂടെ പോയ ചില ആളുകൾ അത് കണ്ടു ചിരിച്ചു.. ഞാനും… പെട്ടെന്നാണ് മഴ ചാറാൻ തുടങ്ങിയത്… അകത്തേക്ക് അവളുടെ കൈപിടിച്ചു ഓടാൻ ശ്രമിച്ച എന്നെ അവൾ പിടിച്ചു വലിച്ചുകൊണ്ടു കുളത്തിന്റെ കരയിലേക്ക് ഓടി..

അപ്പോഴേക്കും പെരുമഴ പെയ്യാൻ തുടങ്ങി.. ചിങ്ങമാസത്തിലെ മഴ പതിവുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു.. പക്ഷെ വെയിലും മഴയും ഒരുമിച്ചു വല്ലാത്തൊരു ഫീൽ സൃഷ്ട്ടിച്ചു…

നനഞ്ഞു ഒട്ടി… കുളപ്പടവിൽ നിന്ന് അവൾ എന്റെ ചുണ്ടിൽ മഴയെ സാക്ഷിയാക്കി ചുംബിച്ചു.. ആ മഴ തീരും വരെ ചുംബനവും തുടർന്നു…

അന്ന് രാത്രി.. എന്നിലെ പ്രണയം മുഴുവൻ അവളുടെ ഓരോ രോമകൂപങ്ങളിലും നിറച്ചു കിതപ്പോടെ അവളിൽ നിന്നും മാറി കിടന്നപ്പോൾ അവൾ ബെഡ്ഷീറ് കൊണ്ട് നഗ്നത മൂടി എന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നു…

“നാളെ… അമ്പലത്തിൽ പോകണം.. രാവിലെ…”

അവൾ എന്റെ കവിളിൽ വിരൽ വച്ച് ചിത്രം വരച്ചുകൊണ്ടു പറഞ്ഞു..

“മ്മ്മ്.. പോകാം.. അമ്മയുടെ പിറന്നാൾ അല്ലെ.. കാര്യമായി ആഘോഷിക്കണം…”

“മ്മ്മ് മറന്നിട്ടില്ല അല്ലെ….”

“ഇല്ല.. നീയും അമ്മയും രണ്ടുപേരും എന്റെ ഓരോ കണ്ണുകൾ പോലെ അല്ലെ…”

“അപ്പോൾ അലെക്സിയോ?”

പ്രതീക്ഷിച്ച ചോദ്യം ആണ്… ഞാൻ അവളുടെ ചെവിയിൽ ആണ് മറുപടി കൊടുത്തത്..

“ഛീ….”

“ഉറങ്ങാം..? രാവിലെ എഴുന്നേൽക്കണ്ടേ നേരത്തെ?”

“മ്മ്ചും.. നിക്ക് ഉറങ്ങേണ്ട….”

അവളുടെ അധരങ്ങൾ എന്നെ തേടി വീണ്ടും വന്നു… പൂർവാധികം ശക്തിയോടെ… അതോടെ ഞാൻ വീണ്ടും അവളുടെ പെണ്ണിനെ ഉണർത്താനുള്ള ചുംബനങ്ങളോടെ അവളെ ഇറുക്കി കെട്ടിപിടിച്ചു… എന്റെ മാത്രം… മരണം വരെ…

****
വർഷങ്ങൾ കഴിഞ്ഞ്‌ ഒരു ദിവസം…

“ആരാ ഇന്ദുവിന്റെ ഹസ്ബൻഡ്?”

ചോദ്യം കേട്ടപ്പോൾ ഞാൻ ഓടിച്ചെന്നു…

“സിസ്റ്റർ…ഞാൻ.. ഞാൻ ആണ്…”

ആശങ്കയോടെ മറുപടി കൊടുത്തു…

“സുഖപ്രസവം ആയിരുന്നു.. പെൺകുട്ടിയാ…”

വേറെ ഒരു നേഴ്സ് ഒരു കൊച്ചുവാവയെ എന്റെ കയ്യിലേക്ക് തന്നു..

“ദേവീ… “

ഞാൻ നിറഞ്ഞകണ്ണുകളോടെ അവളെ വാങ്ങി. അമ്മ അടുത്തുവന്നു പുഞ്ചിരിയോടെ നിന്നു..

“നിക്കും കാണണം വാവയെ…”

അമ്മയുടെ കൈ പിടിച്ചു നിന്ന കൊച്ചുസുന്ദരി പറഞ്ഞപ്പോൾ ഞാൻ അവൾക്ക് വാവയെ കാണിച്ചുകൊടുത്തു… ഞങ്ങളുടെ ആദ്യ കണ്മണിയാണ് ആരാധ്യ.. രണ്ടര വയസ് ആയി..

“ഇതാ കണ്ടോ മോളു.. അനിയത്തി വാവ…”

അവൾ ആകാംഷയോടെ കൊച്ചിനെ നോക്കി ചിരിച്ചു.. അവളുടെ ഒരു പകർപ്പ് ആണ് രണ്ടുപേരും എന്നെനിക്ക് തോന്നി..

അവളെ റൂമിലേക്ക് മാറ്റിയപ്പോൾ ഞാൻ ചെന്നു.. മോൾ എന്റെ ഒക്കത്ത് ആയിരുന്നു…

ഇന്ദു ഒരു അമ്മയുടെ അഭിമാനത്തോടെ, സന്തോഷത്തോടെ അടുത്ത് കിടന്നു ഉറങ്ങുന്ന കൊച്ചുവാവയെ ചേർത്ത് പിടിച്ചു എന്നെയും മോളെയും നോക്കി പുഞ്ചിരിച്ചു.. ഒരു കൈ അവൾ എന്റെ വലത്തേ കയ്യിൽ കോർത്തിരുന്നു…

“ഒന്നും കൂടെ നോക്കണോ?”

ഞാൻ കുസൃതിയോടെ അവളോട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു..

“വേണോ? ആൺകുട്ടി കൂടെ? വേണോ വാവേ?”

ചിരിച്ചുകൊണ്ട് അവൾ എന്നോടും വാവയോടും ചോദിച്ചു.. അമ്മയുടെ ചിരി കേട്ടിട്ട് ആകണം.. ആ കൊച്ചു മാലാഖ നീലകണ്ണുകൾ ഒന്ന് തുറന്നു നോക്കി ഒന്ന് പുഞ്ചിരിച്ചു വീണ്ടും മയക്കത്തിലേക്ക് വീണു..

സംതൃപ്തിയോടെ ഞാൻ അത് നോക്കി.. അവളും..

അവസാനിച്ചു.. സ്നേഹത്തോടെ എംകെ ❤️














































No comments