Top Stories

~~ശ്രീരാഗം 4~~

 

Sreeragam Part 4 | Author : Thamburaan




അവൻ രാധമ്മയെ പിന്നിലെ സീറ്റിലേക്ക് കിടത്തി…അവനും ഒപ്പം കയറി ഇരുന്നു…എന്നിട്ട് ശ്രീദേവിയോട് അപ്പുറത്ത് കയറി തല മടിയിൽ എടുത്ത് വയ്ക്കാൻ പറഞ്ഞു…

 

അവൾ ഓടി അകത്തേക്ക് കയറി…,, തല എടുത്ത് മടിയിൽ വച്ചു…ദേവൻ വേഗം വണ്ടി എടുത്തു…. ഹോസ്പിറ്റലിലേക്ക് പായിച്ചു….

 

ശ്രീദേവി അപ്പോഴും കരഞ്ഞുകൊണ്ട് രാധമ്മയെ വിളിക്കുന്നുണ്ടായിരുന്നു…,,, അതും കൂടി കണ്ടപ്പോൾ ശ്രീഹരിയുടെ കണ്ണും ചെറുതായി നിറഞ്ഞു…

 

അവൻ പെട്ടെന്ന് നോട്ടം മാറ്റി…പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു.,.,…
ആരും കാണാതെ ശ്രീഹരി തന്റെ….,,,
കണ്ണുകൾ തുടച്ചു…,,,

പിന്നെ
അവൻ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു…,,

 

മനസ്സിൽ പഴയ ഓർമ്മകൾ ഓടിയെത്തി….

 

രാധമ്മക്ക് കാണാൻ വല്യ മാറ്റം ഒന്നും വന്നിട്ടില്ല…..,, പണ്ടത്തെ അതേ…,, രൂപം,,,.. അതേ ചിരി,..,.,. ആകെ ഉള്ള വ്യത്യാസം കുറച്ച് മുടി നരച്ചിട്ടുണ്ട്….

 

അതു മാത്രം..

 

രാധമ്മ ശ്രീദേവിയുടെ അമ്മ അല്ല എന്ന് ആരും പറയില്ല… രാധമ്മയുടെ നല്ല മുഖച്ഛായ ഉണ്ട് അവൾക്ക്…പണ്ട് മുതലേ ലക്ഷ്മിയമ്മയെക്കാളും കൂടുതൽ അവളുടെ പിന്നാലെ ഓടിയിരുന്നത് രാധമ്മയാണ്….

 

ഞാൻ എവിടെ പോയാലും വാല് പോലെ ശ്രീക്കുട്ടി ഉണ്ടാകും… പിന്നെ ഞങ്ങളെ തേടി രാധമ്മ എത്തും…

 

ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ശ്രീഹരിക്ക്,,,രാധമ്മ സ്വന്തം അമ്മ തന്നെ ആയിരുന്നു…

 

തന്നെ ഊട്ടുന്നതും ഉറക്കുന്നതും ചോറ് വാരി തരുന്നതും എന്തിന് തന്നെ കുളിപ്പിച്ച് റെഡി ആക്കുന്നത് വരെ രാധമ്മ ആയിരുന്നു.,.,.
രാധമ്മക്ക് ജനിക്കാതെ പോയ രണ്ട് മക്കൾ ആയിരുന്നു താനും ശ്രീക്കുട്ടിയും.,.,
ഞങ്ങളെ ഇതുവരെ ഒന്ന് നുള്ളി പോലും നോവിച്ചിട്ടില്ല., ,

 

പിന്നെ.,., ,

 

ഇത്രയും കാലം ഇവരെ തേടി താൻ വരാഞ്ഞത് എന്താണ്….
തലയിൽ എഴുത്ത് തുടച്ചാൽ മാഞ്ഞു പോകില്ലല്ലോ., ,

 

വിധി അങ്ങനെ ആണല്ലോ,,,.. അന്നത്തെ ആയ അപകടത്തിൽ നിന്നും എങ്ങനെ ആണ് രക്ഷപ്പെട്ടത്,,,.. ആവോ…,,, ബോധം വരുമ്പോൾ,,,… ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്…,,,

 

അറിയാത്ത ഭാഷയിൽ എന്തൊക്കെയോ…,, ചോദിക്കുന്നു..,,, പിന്നെ ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ ആണ് എനിക്ക്‌എന്തെങ്കിലും മനസ്സിലായത്…

അപ്പൊ അടുത്ത പ്രശ്നം…

 

തനിക്ക് ഒന്നും ഓർമ്മയില്ല..,., നാടും ..,,,. വീടും,,.,.ഒന്നും….

 

മലയാളം അറിയാം..,., ഇംഗ്ളീഷും…

 

അതേ ,,… സ്വന്തം ഓർമ്മകൾ നഷ്ടപ്പെട്ടിരിക്കുന്നു…,,, പിന്നെ അവിടെ നിന്നും പോലീസ് സ്റ്റേഷനിൽ..,., അവിടെ നിന്നും…,, സായിഭവൻ എന്ന ഓര്ഫനേജിൽ…,,

 

അവിടെ വച്ചാണ് ദേവൻ തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്….,,, അവനും ആരും ഇല്ല…,,, തന്നെപ്പോലെ അനാഥൻ.,.,, .എനിക്ക് ആരെങ്കിലും ഉണ്ടോ,,,,. അതോ ഞാനും അനാഥൻ ആണോ…ഒന്നും അറിയില്ല…

 

കാലം കടന്നുപോയി….

 

എൻട്രൻസ് എഴുതിയ എനിക്ക് മൂന്നാം റാങ്ക് ഉണ്ടായിരുന്നു…,, ദേവന് എഴുപത്തിരണ്ടും…. അങ്ങനെ ഞങ്ങൾ.. . എൻജിനിയറിങ് പൂർത്തിയാക്കി…,,,

 

ഇതിനെല്ലാം ഉള്ള ചില്ലറ ഞങ്ങൾ പാർട്ടൈം ജോലി ചെയ്തും..,.പിന്നെ സ്പോണ്സർഷിപ്പ് വഴിയും ഉണ്ടാക്കി….

 

പിന്നെ കഴിഞ്ഞ വർഷം നടന്ന ഒരു അപകടം…. മത്സരിച്ച റേസ് ജയിച്ചു…,,,, തിരിച്ചുവരുന്ന വഴി…ചായ കുടിക്കാനായി… ഹൈവേ സൈഡിൽ വണ്ടി ഒതുക്കി…

 

ദേവൻ ചായ പറയാൻ പോയി…,,

 

ഞാൻ സീറ്റ് ബെൽറ്റ് എല്ലാം ഊരി… പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ…നിയന്ത്രണം വിട്ട് വന്ന ഒരു കാർ… ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു…,, കാര്യം ആയി ഒന്നും പറ്റിയില്ല എങ്കിലും എന്റെ ബോധം മറഞ്ഞു…,, കണ്ണിൽ ഇരുട്ട് കയറി…,,,

 

പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ…

ദേവൻ എന്റെ അടുത്ത് ഉണ്ട്..,, എനിക്ക് തലക്ക് നല്ല ഭാരം തോന്നി….,,, പക്ഷെ വേറെ കുഴപ്പം ഒന്നും ഇല്ല…,,

 

പിറ്റേന്ന് തന്നെ ഡിസ്ചാർജ് ആയി…,,

പക്ഷെ…

 

ആ അപകടം കൊണ്ട് ഒരു ഉപകാരം ഉണ്ടായി…,

 

പതിയെ പതിയെ എന്റെ ഓർമ്മകൾ തിരിച്ചു വന്നു…,, ആദ്യം ഒക്കെ സ്വപ്നം ആണെന്നാണ് ഞാൻ കരുതിയത്,,,.. പിന്നെ പിന്നെ എനിക്ക് എല്ലാം ഓർമ്മ വന്നു,,..

 

അന്ന് മുതൽ ഞാൻ നാട്ടിലേക്ക്‌ വരാൻ ഒരുങ്ങി നിൽക്കുകയായിരുന്നു…,, ബാംഗ്ലൂരിലെ കമ്മിറ്റ്‌മെന്റ്‌സ് എല്ലാം തീർത്തു …. ,,

 

പിന്നെ ദേവന് വന്ന ഈ ജോബ് കൊച്ചിയിൽ ആണെന്ന് ഉള്ള ഒരൊറ്റ കാരണം കൊണ്ട് മാത്രം ആണ് ഏറ്റെടുത്തത്…,,, അല്ലെങ്കിൽ ഇമ്മാതിരി പണി ഒന്നും ചെയ്യാറില്ല.,.,,,,, പിന്നെ നാരായണ റാവുവിന്റെ റെക്കമെന്റേഷൻ.,.,

 

അത് ഇങ്ങനെ ആകും എന്ന് ഞാൻ കരുതിയിരുന്നില്ല…വരണം എല്ലാവരെയും കാണണം..,, അത്രേ കരുത്തിയിരുന്നുള്ളൂ,,,..പക്ഷെ ഇതിനെയൊക്കെ നിയോഗം എന്ന് അല്ലാതെ എന്ത് പറയാൻ….,,

 

ഇനി ഞാൻ ഉണ്ടാകും ഇവർക്ക്,,,…. ഇവരുടെ സംരക്ഷണത്തിന്…

 

” സംരക്ഷണം ആണല്ലോ ശ്രീഹരിയുടെ ധർമ്മം ”

 

വണ്ടി ഒന്ന് കുലുങ്ങി നിന്നപ്പോൾ ശ്രീഹരി കണ്ണ് തുറന്നു…,,

 

ദേവൻ വണ്ടി കാഷ്വാലിറ്റിയിലേക്ക് കയറ്റി നിർത്തിയതാണ്…

 

രാധമ്മയുടെ മൂക്കിൽ നിന്നും ചെറുതായി രക്തം വരുന്നുണ്ടായിരുന്നു…,

 

അതും കൂടി കണ്ടതോടെ ശ്രീദേവിയുടെ കരച്ചിൽ പിന്നെയും കൂടി….

 

ശ്രീഹരി രാധമ്മയെ കയ്യിൽ കോരി എടുത്തു,,,.. നേരെ സ്ട്രെച്ചറിൽ കിടത്തി…,,. എമർജൻസി സെക്‌ഷനിലേക്ക് കൊണ്ടുപോയി… ,,

 

ശ്രീഹരിയും ശ്രീദേവിയും…പിന്നാലെ പോകുന്നുണ്ടായിരുന്നു…,, ദേവൻ അത് നോക്കി നിന്നു…

 

*******************

ഇതേസമയം രാജനും ഇന്ദ്രനും… ആകെ….വെറിപൂണ്ട് നടക്കുകയായിരുന്നു….

 

” എന്നാലും അതാരാണ്…”

 

” അവൾക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല…”

 

” നമ്മൾ അവിടെ ചെന്നത് പോലും അപ്രദീക്ഷിതമായിട്ടാണ്…,,, അവൾക്ക് ഒരു ഫോൺ വിളിക്കാൻ പോലും ഗ്യാപ് കിട്ടിയിട്ടില്ല…”

 

” അത് പോലെ ,,, മോഡിഫൈഡ് ആയ പജീറോ ഞാൻ കൊച്ചിയിൽ കണ്ടിട്ടില്ല…,,,”

 

” ഇനി വല്ല വഴിപോക്കന്മാരും ആണോ…”

 

” പിന്നെ,,, ഒരു വഴിപോക്കന്റെ അടി കൊണ്ട് വീഴുന്നവൻ ആണല്ലോ മാർട്ടിൻ,,,..”

 

” ഇനി അവന്റെ ഓപ്പോസിറ്റ് ടീമിന്റെ വല്ല കോട്ടേഷനും ആണോ….”

 

” ഹേയ് മാർട്ടിന്റെ നേരെ കൈ പൊക്കാൻ ഇന്ന് കൊച്ചിയിൽ ആരും ഇല്ല…”

 

” ആ ഹംസ പറഞ്ഞത് വച്ചു നോക്കുമ്പോൾ,,,.. ആള് ഇത്തിരി മുറ്റാണ്…”

 

” അതേ,,, അവന്റെ ഷർട്ട് പോലും ചുളിയാതെ,,.. ഇവരെ അടിച്ചു ,,,വീഴ്‌ത്തി എങ്കിൽ…,, അവൻ…,, പണി അറിയാവുന്നവൻ ആണ്…”

 

” നീ അതിന്റെ നമ്പർ നോട്ട് ചെയ്തിരുന്നോ….”

 

” എവിടുന്ന്,,.,. ഇത് ഇങ്ങനെ ഒക്കെ ആകും എന്ന് ആരറിയുന്നു.,.,”

 

” എന്തായാലും ,,.. നീ ആ ഹംസയെ വിളിച്ചു ചോദിക്കു…,,മാർട്ടിനെ ഏത് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തതെന്ന്,,.. ക്യാഷ് വല്ലോം വേണമെങ്കിൽ എന്നെ വന്നു കാണാൻ,,..,”

 

ഇന്ദ്രൻ പറഞ്ഞു….

 

ഒറ്റ അടിക്ക് മാർട്ടിന്റെ ബോധം പോയെങ്കിൽ…,, അവനുമായി നേരിട്ടു ഒരു അങ്കം ഒഴിവാക്കുന്നതാണ് ബുദ്ധി…,, ഇന്ദ്രൻ മനസ്സിൽ ഉറപ്പിച്ചു…..,,

എന്നിട്ട് സോഫയിലേക്ക് ചാഞ്ഞു കിടന്നു….

 

*****************

 

എമർജൻസി യൂണിറ്റിന്റെ മുൻപിൽ നിൽക്കുകയാണ്…,ശ്രീഹരിയും ദേവനും…

 

ശ്രീദേവി അവിടെ ഇരുന്ന് കരയുന്നുണ്ട്…..പെട്ടെന്നു ഡോർ തുറക്കുന്ന ശബ്ദം കേട്ട് മൂന്നുപേരും അങ്ങോട്ട് നോക്കി….

 

ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു…,, പെഷ്യന്റിന്റെ കൂടെ വന്നവരാണോ…

 

” അതേ,,,. ” മൂന്നുപേരും ഒരുമിച്ചു പറഞ്ഞു…പെട്ടെന്നു അവർ പരസ്പരം നോക്കി….

 

” ഡോക്ടർ എന്റെ രാധമ്മക്ക്‌ എങ്ങനെയുണ്ട്….,,, കുഴപ്പം ഒന്നും ഇല്ലല്ലോ,,,.. എനിക്കൊന്നു കാണാൻ പറ്റുമോ,,,..”

 

ശ്രീദേവി ഒറ്റ ശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു…

 

” ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല…,,, ” ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു…

 

അത് കേട്ടപ്പോൾ മൂന്നുപേരുടെയും മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു….

 

” ഡോക്ടർ,,.. പിന്നെ എന്താണ് എന്റെ രാധമ്മക്ക് പറ്റിയത്,,..”

 

” രാധ എന്നല്ലേ അവരുടെ പേര് പറഞ്ഞത്,,..അവർ ഇന്ന് എവിടെയെങ്കിലും വീണിരുന്നോ,,,.”

 

” ഉവ്വ് ഡോക്ടർ.,..,” ശ്രീദേവി വിഷമത്തോടെ പറഞ്ഞു..

 

” പിന്നെ അവരുടെ മനസ്സിൽ പേടി തട്ടുന്ന രീതിൽ,,…എന്തൊക്കെയോ കാണുകയോ..,, കേൾക്കുകയോ,, ചെയ്തിട്ടുണ്ട്…,,അല്ലെ “..

 

” ങ്ഹും,,. ” ശ്രീദേവിയുടെ തല കുനിഞ്ഞിരുന്നു…

 

” ഇപ്പൊ പേടിക്കാൻ ഒന്നും ഇല്ല..,., ബിപി ഒന്ന് ഷൂട്ടപ് ചെയ്തതാ…,, ഒരു സ്കാനിംഗ് കൂടി ഉണ്ട്..,, അതും കൂടി കഴിഞ്ഞാൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം…,,”

” അപ്പൊ രാധമ്മയുടെ മൂക്കിൽ നിന്നും രക്തം വന്നതൊക്കെ…”

 

അവൾ പേടിയോടെ ചോദിച്ചു…

 

” ബി പി ഷൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ ചിലർക്ക് അങ്ങനെ ഉണ്ടാകും. …,, ഇപ്പൊ എല്ലാം ഒക്കെ ആണ്,,,.. താൻ വേണമെങ്കിൽ ഒന്ന് അകത്തേക്ക് കയറി കണ്ടോളു…,,

സെഡേഷന്റെ മയക്കം കാണും…,,ഉണർത്തേണ്ട..,.” അതും പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്ക് നടന്നു….

 

ശ്രീദേവി രാധമ്മയെ കാണാനും….

 

ശ്രീഹരിയും ദേവനും നേരെ ക്യാഷ് കൗണ്ടറിലേക്കും നടന്നു…,,

 

ശ്രീഹരി കൗണ്ടറിൽ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു…

 

” ഹലോ,,, ഇപ്പൊ മൂന്ന് മണിക്കൂർ മുൻപ് എമർജൻസിയിൽ അഡ്മിറ്റ് ചെയ്ത രാധ,, അവരുടെ ഫുൾ ബിൽ എത്രയാണ്..,., ഒരു എം ആർ ഐ കൂടി പറഞ്ഞിരുന്നു…,,”

 

” ഹാ സർ,,.. ഫുൾ അമൗണ്ട് ഇപ്പൊ പേ ചെയ്യുന്നുണ്ടോ,,.”

 

” യെസ്,,,. ഫുൾ എടുത്തോളൂ…”

 

” ക്യാഷ് ഓർ കാർഡ് ”

 

” കാർഡ് ”

 

ശ്രീഹരി കാർഡ് എടുത്ത് കൊടുത്തു.,., ക്യാഷ് വിഡ്രോ ആയതിന്റെ മെസ്സേജ് വന്നു… അവർ അതിന്റെ കോപ്പി വാങ്ങിയതിന് ശേഷം തിരികെ കാഷ്വാലിറ്റിയിലേക്ക് നടന്നു…

 

അവർ തിരിച്ചു അങ്ങു എത്തി അഞ്ചു മിനിറ്റിനുള്ളിൽ ശ്രീദേവി പുറത്തിറങ്ങി….

ശ്രീദേവി ഇപ്പോഴാണ് ദേവനെ ശ്രദ്ധിക്കുന്നത് തന്നെ..

 

അവൾ നേരെ ശ്രീഹരിയുടെ അടുത്തേക്ക് നടന്നു വന്നു..,, ശ്രീഹരിയെ നോക്കി പുഞ്ചിരിച്ചു,,…
ഒപ്പം ദേവനെയും…,,

 

ശ്രീഹരിയുടെ മുഖത്ത് നോക്കി നന്ദി പറയാൻ തുടങ്ങിയപ്പോഴേക്കും സിസ്റ്റർ രാധമ്മയെ എം ആർ ഐ സ്കാൻ ചെയ്യാൻ കൊണ്ടു പോകാൻ വിളിച്ചു….

 

ശ്രീദേവി പെട്ടെന്നു അങ്ങോട്ട് പോയി….

 

പിന്നാലെ ദേവനും ശ്രീഹരിയും…..

 

അങ്ങനെ സ്കാനിംഗ് കഴിഞ്ഞു…,,റിപ്പോർട്ട് നോക്കിയിട്ട് ഡോക്ടർ കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞു..,, ഡിസ്ചാർജ് ഷീറ്റിൽ ഒപ്പ് വച്ചു…

 

എന്നിട്ട് പ്രീപെയ്ഡ് ചെയ്ത ബില്ലിന്റെ കോപ്പി അടക്കം ഒരു സിസ്റ്റർ അവളുടെ കയ്യിൽ കൊടുത്തു….

 

ബില്ല് കണ്ടപ്പോഴാണ് ശ്രീദേവി…,, ഒരു കാര്യം ഓർത്തത്..,,

 

താൻ വെറും കയ്യോടെ ആണ് ഇങ്ങോട്ട് പോന്നത്,,,
കയ്യിൽ വണ്ടിക്കൂലിക്ക് പോലും പൈസ ഇല്ല…,,
രാധമ്മയെ ഒറ്റക്കാക്കി വീട്ടിൽ പോയി എടുക്കാനും പറ്റില്ല…,,
ഫോൺ പോലും എടുത്തില്ല…,,
അല്ലെങ്കിൽ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യാർന്നു…

 

എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ രാധമ്മ സിസ്റ്ററിന്റെ കയ്യും പിടിച്ചു അങ്ങോട്ട്‌ പതുക്കെ നടന്ന് വന്നു…,,

 

എല്ലാവരെയും നോക്കി ഒന്നു ചിരിച്ചു

 

ക്ഷീണം ഉള്ളത് കൊണ്ട് ചിരിക്ക് ആ പഴയ വോൾട്ടേജ് ഇല്ലെങ്കിലും,,,.. ആ മുഖത്തെ ശ്രീത്വം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്…

അപ്പോഴേക്കും കൗണ്ടറിലെ സ്റ്റാഫ് ബാലൻസ് അമൗണ്ട് കൊണ്ടുവന്ന് ശ്രീദേവിയുടെ കയ്യിൽ കൊടുത്തു…..(അഡ്വാൻസ് പേയ്മെന്റ് നടത്തിയതിനാൽ)… ശ്രീദേവിക്ക് ഒന്നും മനസ്സിലായില്ല…,,

 

” മാഡം ഇതാ ബാലൻസ് അമൗണ്ട്..,, ശരിയല്ലേ എന്ന് ചെക്ക് ചെയ്ത് നോക്കു…”

 

” ബാലൻസ് ക്യാഷ്…” 🤔

 

അപ്പോഴാണ് ശ്രീദേവി ബില്ലിലേക്ക് ശ്രദ്ധിച്ചു നോക്കിയത്,,..എല്ലാം പെയ്ഡ് സീൽ പതിപ്പിച്ചിട്ടുള്ളതാണ്…

 

ശ്രീദേവി വേഗം അവരുടെ അടുത്തേക്ക് നടന്നു,,…

 

അവരുടെ പേര് പോലും ചോദിച്ചില്ല,,, .. ആരാണെന്ന് അറിയില്ല..,.,, പക്ഷെ,,, അവർ ഇന്ന് ചെയ്ത സഹായങ്ങൾ ,,,.,..
അത് വിലമതിക്കാൻ ആകാത്തത് ആണ്…,,അറിയുന്ന ആളുകൾ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ വരെ….,

 

അറിയാവുന്നവർക്ക് ക്യാഷ് കൊടുത്ത് സഹായിക്കാൻ പോലും ഇന്ന് ആളുകൾ തായ്യാറാകുന്നില്ല,,, .. അങ്ങനെയുള്ളപ്പോൾ ആണ് ഇവർ,, ഇതുവരെ ഒരു പരിചയം പോലും ഇല്ലാത്ത ഞങ്ങൾക്ക് ഇത്രയും സഹായം ചെയ്ത് തന്നത്..,

 

പതിമൂവായിരം രൂപയുടെ ബില്ല് വരെ തന്നോട് ചോദിക്കാതെ അവർ അടച്ചു…

 

ആപ്പോഴേക്കും ശ്രീദേവി അവരുടെ അടുത്തെത്തിയിരുന്നു…,,,

 

അവൾ അടുത്തെത്തിയ ഉടനെ ശ്രീഹരി അവളോട് ചോദിച്ചു…..

 

” രാധമ്മക്ക് എങ്ങനെയുണ്ട്…”

 

” കുഴപ്പം ഒന്നും ഇല്ല…സ്കാനിംഗ് റിപ്പോർട്ട് വന്നിരുന്നു..”
അവൾ താഴെ നോക്കി ആണ് അത് പറഞ്ഞത്….

 

എന്തോ അവൾക്കു ശ്രീഹരിയുടെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല……  അവന്റെ അടുത്ത് നിൽക്കുമ്പോൾ എല്ലാം തനിക്ക് വളരെ അടുത്തറിയാവുന്ന ആരോ പോലെ തോന്നുന്നു.,.., നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ ഫീൽ.,.,,.,

 

” ഡിസ്ചാർജ് ആയില്ലേ..,,, എന്നാൽ നമ്മുക്ക്, … വീട്ടിലേക്ക് പോകാം..”

” വേണ്ട ഞങ്ങൾ,,, ഒരു ടാക്സി പിടിച്ച് പൊയ്‌ക്കൊളം,,,,.. പിന്നെ നിങ്ങളുടെ അക്കൗണ്ട് നമ്പർ ഒന്ന് തരണം കേട്ടോ ….

 

“ എന്തിനാണ്.,.,.,.,.

 

“ അല്ല.,.,., ഇവിടെ നിങ്ങൾ അടച്ച കാശ് തിരിച്ചു തരാൻ ആയിട്ട്.,.,.,

 

” അതൊക്കെ സമാധാനം ഉള്ള കാര്യങ്ങൾ അല്ലെ.,.,,
പിന്നെ ചെയ്യല്ലോ….,,
നിങ്ങൾ ഇപ്പൊ വാ,, വന്ന് വണ്ടിയിൽ കയറു..” ശ്രീഹരി പറഞ്ഞു…

 

അപ്പോഴേക്കും രാധമ്മ അങ്ങോട്ട്‌ എത്തിയിരുന്നു പെട്ടെന്ന് രാധമ്മ ഒന്ന് വേച്ചു പോയ്‌..,,, ശ്രീഹരി പെട്ടെന്ന് ചെന്ന് അവരെ പിടിച്ചു…,,

 

രാധമ്മ അവന്റെ കയ്യിൽ മുറുകെ പിടിച്ചു…,, ശ്രീദേവി അത് നോക്കി നിന്നു…,..പെട്ടെന്ന് ശ്രീദേവി അവനെ വിളിച്ചു…

 

” അതേയ്…. ഓയ്,,, ഒന്നു നിൽക്കു…”

 

” ആഹ് ,,,. പറയു എന്താ വിളിച്ചേ….,, അല്ല തന്റെ പേരെന്താ…” നടക്കുന്നതിനിടെ ശ്രീഹരി ചോദിച്ചു…

 

” ശ്രീദേവി,,,.. ” അവൾ മുഖത്ത് നോക്കാതെ പറഞ്ഞു…

 

ദേവൻ അപ്പോഴേക്കും അവിടെനിന്ന് കാർ എടുക്കാനായി പോയിരുന്നു…

 

” എന്റെ പേര് ഹരിനാരായണൻ,, എന്റെ കൂടെയുണ്ടായിരുന്നത് എന്റെ സുഹൃത്ത് ദേവൻ…”

 

അപ്പോഴേക്കും അവർ നടന്ന് കാറിനടുത്തേക്ക് എത്തിയിരുന്നു… ദേവൻ ബാക് ഡോർ തുറന്ന് പിടിച്ചിരുന്നു,, , ശ്രീഹരി രാധമ്മയെ അങ്ങോട്ട് കയറാൻ സഹായിച്ചു..,,, പിന്നെ ശ്രീദേവിയോട് കയറിക്കോളാൻ പറഞ്ഞു…..

 

അതിനുശേഷം ശ്രീഹരി ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു…,, ദേവനും മുൻപിൽ തന്നെ കയറി…

അവൻ വണ്ടി പതുക്കെ മുന്നോട്ടെടുത്തു….

 

*******************

 

ഇതേസമയം ഹംസ… ഐ സി യൂ വിന്റെ മുന്നിൽ ആയിരുന്നു…..

 

ശ്രീദേവിയുടെ വീട്ടിൽ പോയവരിൽ ആകെ ഇപ്പോഴും നല്ല ജീവൻ ഉള്ളത് അവനു മാത്രം ആയിരുന്നു…,, അതും…..,,

 

ആ പജീറോയിൽ വന്നവന്റെ ദയ…

 

എന്തായാലും അവൻ ഒരു സാധാരണ വഴിപോക്കൻ ഒന്നും അല്ല.,.,
അതുറപ്പാണ്., , ,

 

എന്നാലും എന്ത് അടിയാണ് അവൻ അടിച്ചത്,,,.. അധികം ഒന്നും ഇല്ല….,, എല്ലാവർക്കും ആകെ ഈരണ്ടു ഇടി കിട്ടുന്നതെ അവൻ കണ്ടുള്ളു….,,

 

പിന്നെ കാണുന്നത് അവർ എല്ലാം വെട്ടി ഇട്ട വാഴ പോലെ വീഴുന്നതാണ്..,.ഇങ്ങോട്ട് കൊണ്ട് വരുംമ്പോൾ മാർട്ടിന്റെ ഒഴിച്ച് ബാക്കി രണ്ടെണ്ണത്തിന്റെയും വായിൽ നിന്നും ചോര ഒലിച്ചിരുന്നു…

 

മാർട്ടിന്റെ തല പൊട്ടിപൊളിഞ്ഞു മൊത്തം ചോരയിൽ കുളിച്ചിരുന്നു…അതുകൊണ്ട്..വായിൽ നിന്നോ മൂക്കിൽ നിന്നോ ചോര വരുന്നുണ്ടേൽ തന്നെ അത് മനസ്സിലാകില്ലാർന്നു…അതായിരുന്നു അവസ്ഥ…

 

ജോർജിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്…,,. രവിയുടെ കഴുത്തും…അവർ രണ്ടുപേരും ഇനി നേരെ നിൽക്കണമെങ്കിൽ ഇനി കുറച്ചു മാസങ്ങൾ എടുക്കും…

 

മാർട്ടിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞില്ല…,, ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്… പോരാത്തതിന് തലയിൽ പതിനൊന്ന് സ്റ്റിച്ചും,,..തലയോട്ടിക്ക് ചെറിയ പൊട്ടൽ ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്…

 

ഇതു നേരെ ആകാൻ എത്രനാൾ പിടിക്കും എന്ന് പറഞ്ഞില്ല….ഫുൾ റെസ്റ്റ് വേണം എന്ന് മാത്രം പറന്നു…

 

അപ്പോഴേക്കും ഡോക്ടർ പുറത്ത് വന്നു…

ഹംസ ഡോക്ടറോട് സംസാരിച്ചു…,, പിന്നെ…,, ഒരു പയ്യനെ അവിടെ നിർത്തിയിട്ട് ഇന്ദ്രൻസാറിന്റെ ഓഫീസിലേക്ക് പോയി…ക്യാഷ് വാങ്ങിച്ചു…,ഹോസ്പിറ്റലിൽ തിരിച്ചു വന്നു ബിൽ എല്ലാം സെറ്റിൽ ചെയ്തു…

 

*****************

 

ശ്രീനിലയത്തിന്റെ പോർച്ചിൽ വണ്ടി നിർത്തിയത്തിന് ശേഷം ശ്രീഹരി പെട്ടെന്ന് ഇറങ്ങി ബാക്ക് ഡോർ തുറന്ന് രാധമ്മയെ ഇറങ്ങാൻ സഹായിച്ചു……

 

അവന്റെ കരുതൽ കണ്ടു ചിരിച്ചുകൊണ്ട് രാധമ്മ പറഞ്ഞു….

 

” ഇപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്യ കുട്ടി….”

 

” അതിനിപ്പോ ആരാ പറഞ്ഞേ രാധമ്മക്ക് വയ്യാന്ന്…”

 

” അല്ല കുട്ടി,,… നിങ്ങളെ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ…,, ആ സമയത്ത് എങ്ങനെ നിങ്ങൾ ഇവിടെ വന്നു…” ഉമ്മറത്തേക്ക് ഇരുന്നുകൊണ്ട് രാധമ്മ ചോദിച്ചു…

 

ശ്രീദേവി മരുന്നും മറ്റു സാധനങ്ങളുമായി അകത്തേക്ക് പോയി…

 

” സത്യം പറഞ്ഞാൽ,, ഞങ്ങൾ താമസിക്കാൻ പറ്റിയ വീട് അന്വേഷിച്ചു ഇറങ്ങിയതാ…,, ഈ ഔട്ട് ഹൗസ് കണ്ടപ്പോൾ വണ്ടി ഒന്ന് സ്ലോ ആക്കിയതാണ്….,, അപ്പോഴാണ് ഒരാൾ രാധമ്മയെ തള്ളുന്നതും രാധമ്മ വീഴുന്നതും കണ്ടത് …

 

എന്ത് ചെയ്യണം എന്ന് ഞാൻ ഒരു സെക്കന്റ് ആലോചിച്ചു…,,,
അപ്പോഴേക്കും അയാൾ വണ്ടിയിൽ കയറി പോയി…,,
പിന്നെ നോക്കിയപ്പോൾ മൂന്നുനാലു ആളുകൾ ഇങ്ങോട്ട് കയറി വരുന്നത് കണ്ടു…

 

സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ ഞാൻ വണ്ടി ഇങ്ങോട്ട് ഓടിച്ചു കയറ്റി…,,”

 

” കുട്ടി വന്നത് ഭാഗ്യമായി,,, ഞങ്ങൾ ഇവിടെ ആകെ രണ്ടു പെണ്ണുങ്ങൾ മാത്രാണെ..”

 

” എന്റെ പേര് ഹരിനാരായണൻ ഇവൻ ദേവൻ,,,.. എന്നെ രാധമ്മ ശ്രീഹരി,,,..എന്നോ ….ശ്രീ..എന്നോ….ഹരി..എന്നോ വിളിച്ചോളൂ…”.

 

” എന്നാൽ ശ്രീഹരി എന്ന് വിളിക്കാം…, അതാ എനിക്കിഷ്ടം…”

 

” രാധമ്മയുടെ ഇഷ്ടം..”

” എന്താ മോന്റെ ജോലി…

 

” ഞാനും ഇവനും സോഫ്റ്റ്‌വെയർ എഞ്ചിനീയർസ് ആണ്, ആപ്പ് ഡെവലപിങ് ഒക്കെയുണ്ട്,,..
ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നു…

 

അപ്പോഴേക്കും ശ്രീദേവി അങ്ങോട്ട് വന്നു..,.

 

” വരു ഊണ് കഴിക്കാം…,.”

 

” അയ്യോ വേണ്ട..,, പിന്നൊരിക്കലാകാം,,

 

അത് കേട്ട് ദേവൻ ശ്രീഹരിയെ മനസ്സിൽ തെറി വിളിച്ചു….,.,

 

ഇവിടെ മനുഷ്യന് വിശന്നിട്ടു കുടല് കരിയുന്നു അപ്പോഴാ അവന്റെ ഒരു പിന്നൊരിക്കൽ..ദേവൻ മനസ്സിൽ പറഞ്ഞു…

 

” ശ്രീഹരി,,,.. മോനെ..,, ഊണ് കഴിക്കു….,, ഇത്രയും നേരം ആയില്ലേ…”

 

” ഞങ്ങൾ താമസിക്കാൻ ഒരു വീട് തപ്പി ഇറങ്ങിയതാ,,,. ഈ ഔട്ഹൗസ് കണ്ട് കയറിയതാ…,, ഇവിടെ ഇപ്പൊ നിങ്ങൾ രണ്ടാൾ മാത്രം അല്ലെ ഇവിടെ താമസം ഉള്ളു…,, അപ്പോൾ അത് ഞങ്ങൾ വാടകയ്ക്ക് ചോദിക്കുന്നത് ശരിയല്ലല്ലോ…,, ഇനി വേറെ ഒരു വീട് കണ്ടുപിടിക്കാൻ നോക്കട്ടെ…,,”

 

” മോളെ ഇവർക്ക് നമ്മുടെ ഔട്ഹൗസ് വാടകയ്ക്ക് കൊടുത്താലോ….,,”

 

” അയ്യോ അതു വേണ്ട രാധമ്മേ…,, രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്തു….,, ഞങ്ങൾ രണ്ട് ചെറുപ്പക്കാർ വന്നാൽ…,,
നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ആകില്ലേ…”

 

” നിങ്ങൾ ആ കാണുന്ന ഔട്ഹൗസിൽ തമാസിക്കുന്നതിൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല,,.. അവിടെ എല്ലാ സൗകര്യവും ഉണ്ട്…പിന്നെ നിങ്ങൾ ഞങ്ങൾക്ക് ബുദ്ധിമുട്ടാകേണ്ട കാര്യം ഇല്ലല്ലോ…”

 

ശ്രീദേവിയാണ് അതിന് മറുപടി പറഞ്ഞത്…

 

( ദേവൻ ഇതെല്ലാം കണ്ട് മനസ്സിൽ ചിരിക്കുവായിരുന്നു…ഇവന്റെ തലയിൽ വിരിയുന്ന ഓരോ ഐഡിയകൾ…, എത്ര പെട്ടെന്നാണ് ഇവൻ ഒരു കഥ ഉണ്ടാക്കിയത്…,,

അതു പോരാഞ്ഞിട്ട്,,, ഇവൻ വേണ്ട എന്ന് പറയുമ്പോൾ… അവർ നിർബന്ധിക്കുന്ന രീതിയിൽ ആക്കി എടുത്തു…)

ശ്രീദേവിക്ക് ഇപ്പോഴും ശ്രീഹരിയെ എവിടെയോ കണ്ട പോലെ ഒരു ഫീൽ ഉണ്ട്….,, എന്നാൽ എവിടെ വച്ചാണ് കണ്ടത് എന്ന് ഒരു പിടീം കിട്ടുന്നില്ല…..,,

 

ശ്രീഹരിയെ കണ്ടപ്പോൾ മുതൽ ആലോചിക്കുന്നതാണ്… എവിടെ…. ഒരു ഓർമ്മയും കിട്ടുന്നില്ല…

 

” എങ്കിൽ ഞങ്ങൾ നാളെയോ മറ്റന്നാളോ ആയിട്ടു ഇങ്ങോട്ട് മാറാം…,,
നാളെ രാവിലെ വരാം….അപ്പോൾ ചാവി തന്നാൽ മതി,,,,..
ഒന്ന് ക്ലീൻ ആക്കാൻ ഉണ്ടാകും. .,.,.
നാളെ രാവിലെ വന്ന് ക്ലീൻ ആക്കിയിടാം…,,
പിന്നെ വൈകുന്നേരമോ മറ്റന്നാളോ ഇങ്ങോട്ട് താമസം മാറ്റം…”

 

ശ്രീദേവിയും രാധമ്മയും ശ്രീഹരിയെ നോക്കി പുഞ്ചിരിച്ചു..

 

അപ്പൊ ഇതാ അഡ്വാൻസ്…,, ശ്രീഹരി പതിനായിരം രൂപ എടുത് ശ്രീദേവിക്കു നേരെ നീട്ടി….

 

അവൾ അത് സ്നേഹത്തോടെ നിരസിച്ചു…. എന്നിട്ട് അവൾ പറഞ്ഞു…,, ഹോസ്പിറ്റലിൽ വച്ചു ചെലവാക്കിയ ക്യാഷ് ഇതിൽ വരവ് വച്ചു…..

 

അതുകേട്ട് എല്ലാവരും ഒന്ന് ചിരിച്ചു…

 

അതു കഴിഞ്ഞു അവർ ഊണ് കഴിക്കാൻ ആയി…,,വീട്ടിനുള്ളിലേക്ക് കയറി……പെട്ടെന്ന് ഊണ് കഴിച്ചു ദേവനും ശ്രീഹരിയും ചാവിയും വാങ്ങി ഇറങ്ങി….

 

വണ്ടിയിൽ കയറി… പതുക്കെ ഓടിച്ചു പോയി….,,, ശ്രീദേവി അവനെ തന്നെ നോക്കി നിലക്കുവായിരുന്നു….

 

വണ്ടി കാഴ്ചയിൽ നിന്നും മറയുന്ന വരെ….

 

*****************

 

റൂമിലെക്കുള്ള യാത്രയിൽ ശ്രീഹരിയുടെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു…,,, അവർ എന്തിനാണ് ശ്രീദേവിയെ ഉപദ്രവിക്കുന്നത്,,…,, ഗുണ്ടകളെ വിട്ട് ആക്രമിക്കാൻ മാത്രം ശത്രുത എന്തിന്….,,,

അന്ന് അവർ ടെക്സ്റ്റായിൽസ് ഷോപ്പിന്റെ ഓഫീസിൽ വച്ചു എന്താണ് സംസാരിച്ചത്,,,.. ഇന്ന് അതിന്റെ ബാക്കി ആണോ കണ്ടത്….,,. ഇനിയും ഇവരെ ഉപദ്രവിക്കാൻ ആളുകളെ അയക്കുമോ….,,,

 

അപ്പോഴേക്കും അവർ താമസിക്കുന്ന ഹോട്ടൽ എത്തി…വണ്ടി നേരെ പാർക്കിങ്ങിലേക്ക് കയറ്റി നിർത്തി….,, വണ്ടി ലോക്ക് ചെയ്ത് നേരത്തെ വാങ്ങിയ ഡ്രെസ്സിന്റെ കവറും എടുത്ത് രണ്ടുപേരും റൂമിലേക്ക് നടന്നു….

 

കാലത്തെ ശ്രീനിലയത്തിലെ പ്രശ്നങ്ങളും ഹോസ്പിറ്റലിലെ നിൽപ്പും ആയി ശ്രീഹരി ആകെ ക്ഷീണിച്ചിരുന്നു… റൂമിൽ ചെന്ന പാടെ അവൻ നേരെ ബെഡിലേക്ക് വീണു…,,, നല്ല ഒരു ഉറക്കം ഉറങ്ങി..,,,

 

പിന്നെ കണ്ണുതുറന്നത് വൈകുന്നേരം അഞ്ചുമണിക്കാണ്…,,, ദേവൻ ഓർഡർ ചെയ്തു വച്ചു കാപ്പി മേശപ്പുറത്ത് ഇരിപ്പുണ്ട്,,,.. ശ്രീഹരി അത് പകർത്തി എടുത്തു….,,,

 

പിന്നെ മുത്തച്ഛന്റെ ലാപ്ടോപും എടുത്ത് വീണ്ടും ബെഡിലേക്ക് ഇരുന്നു…,

 

” ഇനി എന്താ മോനെ പരിപാടി,,.. ഇതിൽ എന്താവും ഉള്ളത്…,,” ദേവൻ ചോദിച്ചു…

 

” നോ ഐഡിയ,,,.. കണ്ടുപിടിക്കണം,,..” ശ്രീഹരി ലാപ്പിന്റെ പവർ ഓണാക്കി…..സൈഡിൽ ആയിരുന്നു പവർ സ്വിച്ച്.,.,.,.

 

പക്ഷെ അത് സാധാരണ പോലെ ഓപ്പൺ ആക്കാൻ സാധിച്ചില്ല.,.,., അത് വെറും ഒരു ലാപ്ടോപ്പ് അല്ല.,.,.ശ്രീഹരി സംശയിച്ചത് പോലെ അത്യാധുനിക സെറ്റപ്പിൽ ഉള്ള ഒരു സെക്യൂരിറ്റി ലോക്കർ.,.,.,.

 

അതും മോസ്റ് മോർഡെൻ രീതിയിൽ ഉള്ളത്.,.,. ശ്രീഹരി അത് വിശദമായി ഒന്ന് പരിശോധിച്ചു.,.,., പിന്നെ .,., അതിന്റെ മുൻവശത്ത് താഴെയുള്ള ഒരു ബട്ടണിൽ പിടിച്ചു അമർത്തി.,.,..

 

അപ്പോൾ അവിടെ നിന്നും ഒരു നാല് ഇഞ്ച് അളവിൽ ഉള്ള ട്രേ ഓപ്പൺ ആയി വന്നു.,.,.

 

അതിൽ ആണ് പാസ്‌വേഡ് ഒക്കെ അടിക്കേണ്ടത്.,.,.

 

ശ്രീഹരി സംബന്ധിച്ച് ഈ പാസ്‌വേഡ് ബ്രേക്കിങ് എന്നൊക്കെ പറയുന്നത് വളറെ സിംപിൾ ആയ ഒരു കാര്യം മാത്രം ആണ്.,.,…,,

 

ഇതെല്ലാം വെറും മിനിറ്റുകൾ കൊണ്ടാണ് നടക്കുന്നത്,,..

ലോക്കർ ഓപ്പൺ ആയി…

 

” ഒരു കൃഷ്ണ വിഗ്രഹത്തിന്റെ കുറച്ചു ഫോട്ടോകൾ.,.,.,. ആകെ നാല് എണ്ണം.,,,..,, ഇത് ഈ വിഗ്രഹം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…”

 

“എവിടെ നോക്കട്ടെ…” ദേവൻ ലോക്കറിൽ നിന്നും ഫോട്ടോ എടുത്ത് നോക്കി തിരിച്ചു നോക്കി….,,

 

” എനിക്കങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല..”..

 

” ശ്രീ ഇതു നിന്റെ ശ്രീക്കുട്ടിയുടെ റൂമിൽ ഇരിക്കുന്നതാണ്…”..

 

” ഏയ്‌ ഇതതല്ല.,, ആ വിഗ്രഹവുമായി സാമ്യം ഉണ്ട്… പക്ഷെ എന്തോ വ്യത്യാസമുണ്ട്.,.,.,.,

 

ആഹ്…,,, ഇപ്പൊ ഓർമ്മ വന്നു…,, പണ്ട് മുത്തച്ഛന്റെ ഒപ്പം പോയപ്പോൾ ഇതുപോലത്തെ ഒന്ന് കണ്ടിരുന്നു..,,. ചിലപ്പോൾ അതാകും,,,..”

 

അതും പറഞ്ഞു അവൻ വീണ്ടും ലോക്കറിൽ പരതാൻ തുടങ്ങി…,,,

 

പക്ഷെ നിരാശ ആയിരുന്നു ഫലം…,,

 

അതിൽ നിന്നും അവന് വേറെ ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല,….., ആകെ ആ കൃഷ്ണന്റെ ഫോട്ടോസ് മാത്രം..,,,

 

ഫുൾ ബോഡിപാനൽ അടക്കം അഴിച്ചു…നോ രക്ഷ…

 

പിന്നെ എന്തിനാണ് അവർ ഈ ലോക്കറിന് വേണ്ടി ഇത്ര പണം മുടക്കിയത്….,,

 

മുത്തച്ഛൻ ഇത്ര രഹസ്യമായി അതു സൂക്ഷിക്കാൻ കാര്യസ്ഥനെ പറഞ്ഞേൽപ്പിച്ചത്….

 

ശ്രീഹരി മുത്തച്ഛൻ അവളോട് പറയാൻ ഏൽപ്പിച്ച വാക്കുകൾ ഓർത്തു…

 

” ശ്രീദേവിയുടെ ഇരുപത്തിനാലാം പിറന്നാളിന് ഞാൻ തന്നുവിടുന്ന ഒരു സമ്മാനം താൻ കൊണ്ടുപോയി കൊടുക്കണം,,..

 

എന്നിട്ട്…

 

നീ അവളോട് പറയണം ആ സമ്മാനം തുറന്ന് പരിശോധിക്കാൻ,,, അതിൽ ഒരു നിധിയുടെ താക്കോൽ ഉണ്ടെന്ന്,,..അതു മതി അവളുടെ പത്തുതലമുറക്ക് ജീവിക്കാൻ…..ഇത് തുറക്കുമ്പോൾ മുത്തച്ഛന്റെ മാജിക് എല്ലാം മനസ്സിൽ ഉണ്ടാകണം”

ശ്രീഹരിയുടെ മുഖത്തെ നിരാശ മാറി….,,,അത് ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…,,അതോടെ അവന്റെ മുഖവും തെളിഞ്ഞു…

 

ശ്രീഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു…,,,

 

ഒരുപാട് അർത്ഥങ്ങൾ ഉള്ള പുഞ്ചിരി…..,,,

 

*********തുടരും**********

No comments