Top Stories

ശ്രീരാഗം 5

 

Sreeragam Part 5 | Author : Thamburaan




ശ്രീദേവിയും രാധമ്മയും ശ്രീനിലയത്തിൽ മുഖത്തോട് മുഖം നോക്കി ഇരുന്നു….

 

ഇന്ന് എന്തൊക്കെയാണ് ഇവിടെ നടന്നത്,,,.,. ഒരു ദിവസം കൊണ്ട് ഉണ്ടായ സംഭവങ്ങൾ,,,… ആരൊക്കെയോ വന്നു എന്തൊക്കെയോ നടന്നു..,,

 

” എന്നാലും ആ ശ്രീഹരിയെ എവിടെയോ കണ്ട് നല്ല മുഖപരിചയം….”

 

രണ്ടുപേരും ഒരേസമയം പറഞ്ഞു…

 

പെട്ടെന്നാണ് ശ്രീദേവി രാധമ്മയുടെ മുറിവിനെ പറ്റി ഓർത്തത്..,,

 

” രാധമ്മേ,,.. മുറിവ് എങ്ങനെയുണ്ട്…,, വേദന കുറവുണ്ടോ…,,”

 

” അതൊന്നും കുഴപ്പമില്ല കുട്ടി…”

 

” തലകറക്കം ഒന്നും തോന്നുന്നില്ലല്ലോ…,,, ”

 

” ഇല്ല ശ്രീക്കുട്ടി…,,, നീ ചുമ്മാ എന്നെ രോഗി ആക്കാതെ,,… എനിക്കൊരു കുഴപ്പോം ഇല്ല,,…”

 

” ഹമ്..” പിന്നെ ശ്രീദേവി എന്തോ ആലോചിച്ചിരുന്നു…

 

” എന്താ കുട്ടി നീ ആലോചിക്കണേ,,.,. ആ വന്നവർ ആരാണ്…, നിനക്ക് അവരെ മുന്നേ അറിയുമോ…,”

 

അവർ കുറച്ചു നാൾ മുന്പ് നമ്മുടെ കട വിൽക്കുന്നോ എന്ന് ചോദിച്ചു വന്നിട്ടുണ്ട്,,,.. ഞാൻ അന്നേ പറഞ്ഞതാ താൽപ്പര്യം ഇല്ലാന്ന്,,.. അപ്പൊ അവർ പോയതും ആണ്”

 

” പിന്നെ ഇപ്പൊ എന്താ…”

” ഇന്നലെ അവർ വീണ്ടും വന്നു,,.. എന്നിട്ട് നമ്മുടെ കോവിലകവും അവിടുത്തെ സ്ഥലവും വിൽക്കുന്നോ എന്ന് ചോദിച്ചു…,, ഞാൻ ആദ്യം മര്യാദയ്ക്ക് പറഞ്ഞു ,,.. എനിക്ക് ഒന്നും വിൽക്കാൻ താല്പര്യം ഇല്ലെന്ന്..,.,. അപ്പൊ അവരുടെ വിധം മാറി,,… ഭീഷണി ആയി…,, ഞാൻ ഗെറ്റ് ഔട്ട് അടിച്ചു…,,”

 

” ഇനി ഇപ്പൊ അതാണോ കാര്യം….”

 

” ഇതു അതൊന്നും അല്ല..,,, വേറെ എന്തോ ആണ്…,,”

 

” വേറെന്ത്…,?”

 

” അതാ എനിക്കും മനസ്സിലാകാത്തത്…,, എന്റെ രാധമ്മ അതൊന്നും ഓർത്ത് മനസ്സ്‌ വിഷമിപ്പിക്കേണ്ട,,,… നമ്മുക്ക് വരുന്നിടത്ത് വച്ചു കാണാന്നേ…,,,”

 

” കൃഷ്ണാ,,… ഗുരുവായൂരപ്പാ,,,.. നീയെ തുണ…,”

 

” അപ്പൊ നാളെ നമ്മുടെ ഔട്ട്ഹൗസിൽ പുതിയ താമസക്കാർ വരും അല്ലേ…😊

 

” ആ കുട്യോള് ഇവിടുള്ളത് നല്ലതല്ലേ…,, എന്താ ഒരു പെരുമാറ്റം..,,, ആ രാധമ്മേ എന്നുള്ള വിളി പോലും ഉള്ളിൽ തട്ടി ആണ്..,,, അല്ലാതെ,.., നിന്നെ പോലെ കാര്യം കാണാൻ അല്ല…,,,,” രാധമ്മ ശ്രീദേവിയെ ഒന്ന് മൂപ്പിച്ചു,,.,.

 

ശ്രീദേവിയുടെ മുഖം പെട്ടെന്ന് ഇരുണ്ട്….,,

 

” ഞാൻ അടുക്കളയിലേക്ക് പോട്ടെ,,.,. രാധമ്മക്ക് ചായ വേണോ..,,..,”

 

അവളുടെ മുഖം മാറിയത് രാധമ്മ കണ്ടിരുന്നു,,,. എണീക്കാൻ തുടങ്ങിയ ശ്രീദേവിയെ രാധമ്മ കയ്യിൽ പിടിച്ചു അടുത്തിരുത്തി…,,, എന്നിട്ട് അവളുടെ രണ്ടു കവിളിലും പിടിച്ച് വലിച്ചിട്ട് പറഞ്ഞു…

 

” എന്റെ ശ്രീക്കുട്ടി,,.., നിന്റെ മുഖത്ത് ഒരു പെരുമഴക്കുള്ള കോളുണ്ടല്ലോ…,.., ”

ശ്രീദേവി മുഖം വെട്ടിച്ചു…..

 

രാധമ്മ അവളുടെ മുഖം രണ്ടു കയ്യിലും ആയി കോരി എടുത്തു..,. എന്നിട്ട് പറഞ്ഞു….

 

” ശ്രീക്കുട്ടി..,., എനിക്കാര ഉള്ളെ..,., എന്റെ ശ്രീക്കുട്ടി അല്ലാണ്ട്,,.. രാധമ്മ ജീവിച്ചിരിക്കുന്നത് തന്നെ നിനക്ക് വേണ്ടി അല്ലെ…,, കുട്ടി..,.,., എനിക്ക് നിന്നെക്കാൾ വലുതാണ് വേറെ ആരെങ്കിലും എന്ന് നിനക്ക് തോന്നുന്നുണ്ടോ…,,??”

 

അത്രയും പറഞ്ഞപ്പോഴേക്കും രാധമ്മയുടെ കണ്ണുകൾ നിറഞ്ഞു,..,.,,. ശ്രീദേവിയുടെയും….

 

ഇനി അവിടെ നിന്നാൽ രണ്ടുപേരും കരയും എന്ന് മനസ്സിലായ ശ്രീദേവി…,,.. പെട്ടെന്ന് എഴുന്നേറ്റു…,

 

” എന്റെ രാധക്കുട്ടി,,.. ഞാൻ ചുമ്മാ പറ്റിച്ചതല്ലേ..,., ഇന്നത്തെ അടുക്കാലഭരണം ഞാൻ ഏറ്റു.,.., ഞാൻ ചായ വക്കട്ടെ..,..”

 

അതും പറഞ്ഞു ശ്രീദേവി അടുക്കളയിലേക്ക് നടന്നു…

 

” അതേയ്.,.,., ഭരണം ഒക്കെ കൊള്ളാം,.,. ഞാൻ ഇപ്പൊ രോഗിയാണ്.,. ,, എനിക്ക് വായിൽ വച്ചു തിന്നാൻ പറ്റണം.,.,. അല്ലെങ്കിൽ അത് മൊത്തം ഞാൻ നിന്നെ കൊണ്ട് തീറ്റിക്കും….,,.”

 

രാധമ്മ ശ്രീദേവിയുടെ പോക്ക് കണ്ട് അവളെ നോക്കി പറഞ്ഞു…

 

അതു കേട്ട ശ്രീദേവി തിരിഞ്ഞു നിന്ന് രാധമ്മയെ നോക്കി കൊഞ്ഞനംകുത്തി…,,, പിന്നെ,,..,

ഒന്ന് ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി..

 

********************

 

ശ്രീഹരിയുടെ മുഖത്തെ പുഞ്ചിരി കണ്ട ദേവൻ ശ്രീഹരിയോട് ചോദിച്ചു…

 

” എന്താടാ,,… എന്താ ഒരു പുഞ്ചിരി…

” നിനക്കു ഈ ഫോട്ടോസ് കണ്ടപ്പോൾ എന്താണ് തോന്നിയത്….,”

 

” നിന്റെ ശ്രീദേവിയുടെ റൂമിൽ ഇരിക്കുന്നത് ആണല്ലോ എന്ന്…,,, ”

” ഗ്രെയ്റ്റ് പ്രതാപവർമ്മ,,..,,. അത് അവളുടെ പത്താം പിറന്നാളിന് കൊടുത്തത് ആകാൻ ആണ് സാധ്യത…,,”

 

” അതെന്താ സാധ്യത… മാത്രം…”

 

” കാരണം അതിനും രണ്ടാഴ്ച മുന്പ് ഞാനും അച്ഛനും ബാംഗ്ലൂരിലേക്ക് പോന്നിരുന്നു…,,”

 

” ആഹ്,,,.. അതിപ്പോൾ.. ,, ഈ ഫോട്ടോസുമായി എന്താണ് ബന്ധം…,.,,”

 

” അതൊക്കെ ഉണ്ടെടാ,…,, കാരണം…,,. ഈ ലോക്കറിൽ കാര്യം അതെവിടെ ഇരിക്കുന്നു എന്ന വിവരങ്ങൾ..,., എല്ലാം അറിയാവുന്ന ചെട്ടിയർക്കും ടീമിനും ഈ ഫോട്ടോ കണ്ടാൽ അതു ശ്രീദേവിക്ക് കിട്ടിയ പിറന്നാൾ സമ്മാനം ആണെന്നും അറിയാൻ സാധിക്കും…”

 

” അപ്പൊ നീ ഇത് നശിപ്പിക്കാൻ പോവുകയാണോ…….,.??”

 

” ഹേയ് ,,.,.. അതിന്റ ആവശ്യം ഇല്ലടാ,..,.,,”

 

” അതെന്താ….,, അവർ അറിഞ്ഞാൽ പിന്നെ….,., ”

 

” അതിന് ഈ ഫോട്ടോയിൽ ഉള്ളത് ശ്രീദേവിയുടെ റൂമിലെ വിഗ്രഹം അല്ല. .,..,., ”

 

” പിന്നെ…., നീ ഒന്ന് തെളിച്ചു പറയെടാ,..,.”

 

” അവർ ഈ ഫോട്ടോ കണ്ട്…., കൂടി പോയാൽ അവിടെ ചെന്ന് അത് അങ്ങോട്ട് പൊക്കും..,.,. എന്നാൽ അതിൽ.., ഒരു പിണ്ണാക്കും ഉണ്ടാകില്ല…,, കാരണം ശ്രീദേവിയുടെ കയ്യിൽ ഉള്ളത് ഇതിന്റെ കോപ്പി ആണ്..,”

 

” അതെങ്ങനെ നിനക്കറിയാം…,,”

 

” കാരണം അത് ആ വീട്ടിലേക്ക് കൊണ്ടുവന്നത് ഞാൻ ആണ്.,..,😜,,. അതിന് വെറും പതിനാല് വർഷത്തെ പഴക്കമേ കാണു..,., ഞാനും മുത്തച്ഛനും കൂടി ആണ് അത് പണിയിക്കാൻ കൊടുക്കാൻ പോയത്..,., അവിടെ നിന്നും വാങ്ങി പൊതിഞ്ഞു കൊണ്ടുവന്നതും ഞങ്ങൾ ഒരുമിച്ചാണ്..,..,

 

” അപ്പൊ പിന്നെ …,., ഇതേതാ ഈ വിഗ്രഹം..,.,”

 

” ശ്രീനിലയം മുത്തച്ഛൻ പണികഴിപ്പിച്ച വീടാണ്..,.,, യഥാർത്ഥ ചിറക്കൽ ശ്രീനിലയം ഇതല്ല…,

 

അത് തൃശൂർ ആണ്…,, അവിടെ ഇപ്പൊ ആരും താമസം ഇല്ല….,., ആ സ്ഥലം വാങ്ങിച്ചെടുക്കാൻ ആണ് അവർ ഇന്ന് വീട്ടിൽ വച്ച് ഈ കണ്ട ആക്രമം ഒക്കെ കാട്ടിയത്…..,,”

 

” അവിടെ എന്താടാ..,., ഇങ്ങനെ നിർത്തി നിർത്തി പറയാതെ….,, കാര്യം തുറന്നു പറ…”

 

” എടാ തറവാട്ടിലെ നിലവറയിൽ….,,, പണ്ട് മുതലേ ഉള്ള വിഗ്രഹം ആണെടാ ഇത്..,., വർഷത്തിൽ വൈശാഖമാസത്തിലെ തിരുവോണനാളിൽ ഞാനും അച്ഛനും മുത്തച്ഛനും കൂടി അവിടെ തൊഴാൻ പോകാറുണ്ട്…,,, അവിടെ അങ്ങനെ ഒരു ചടങ്ങ് ഉള്ളത് വേറെ ആർക്കും അറിയില്ല…,,കോവിലകത്തെ സ്ത്രീകൾ അങ്ങനെ നിലവറയിൽ കയാറാറില്ല…,, അതുകൊണ്ട് ശ്രീക്കുട്ടിയും അധികം തവണ അവിടെ പോയിരിക്കാൻ സാധ്യത ഇല്ല,,… എന്റെ ഊഹം


ശരിയാണെങ്കിൽ….,, അവളുടെ പത്താമത്തെ പിറന്നാളിന് മുത്തച്ഛൻ അവളെ നിലവറയിൽ കൊണ്ടു പോയിരിക്കണം…,,,.”

 

” അപ്പൊ .,..,. ഇനി എന്താ നിന്റെ പ്ലാൻ…,, അവിടെ ചെന്ന് അതങ്ങ് പൊക്കുക അല്ലെ…,,

 

” ഹേയ് അതിന് സമയം ഉണ്ട്…,,
അതിന് മുൻപ് നമ്മുക്ക് ചെറിയ ഒരു പണി കൂടി ഉണ്ട്.,.,. മുത്തച്ഛന്റെ മാജിക്.,.,

 

“ അതെന്താ.,..,, ആ മാജിക്.,.,.,”

 

“ എടാ മുത്തച്ഛൻ ഒരു കെമിസ്ട്രി പ്രൊഫസ്സർ കൂടിയാണ്.,.,., നീ ആ കിച്ചനിൽ നിന്ന് ലൈറ്റർ ഇങ്ങെടുക്ക്.,.,.,.

 

ദേവൻ പോയി വേഗം ലൈറ്റർ എടുത്തുകൊണ്ട് വന്നു.,.,. ശ്രീഹരി അത് വാങ്ങി ലൈറ്റർ തെളിയിച്ചു പിടിച്ചു.,.,.,

 

എന്നിട്ട് അതിൽ നിന്നും ഒരു ഫോട്ടോ എടുത്ത് തീനാളത്തിൽ നിന്നും ഏകദേശം ഒരു മൂന്ന് ഇഞ്ച് ഉയരത്തിൽ പിടിച്ചു അതിന്റെ പുറകുവശം സൂക്ഷിച്ച് ചൂടാക്കി.,., അപ്പോൾ അതിന്റെ പുറകുവശത്ത് ഒരു മൂലയിൽ ഒരു നമ്പർ തെളിഞ്ഞുവന്നു.,.,.അവൻ എല്ലാ ഫോട്ടോസിലും ഇതാവർത്തിച്ചു.,.,.

 

പിന്നീട് ആ ഫോട്ടോസ് എല്ലാം ചേർത്ത് വച്ചു നോക്കി.,.,. പലരീതിയിൽ.,., എല്ലാ നമ്പറുകളും ഒരു ഒരേ സ്ഥാനത്ത് വരുന്ന രീതിയിൽ ചേർത്തുവച്ചപ്പോൾ അവിടെ ഒരു സമചതുരാകൃതിയിൽ ഒരു ഭാഗം മിസ്സ് ആയത് പോലെ തോന്നി.,.., ശ്രീഹരി വേഗം തന്നെ അങ്ങനെ വച്ച് കുറച്ചു ഫോട്ടോസ് എടുത്തു.,.,, ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പുറകിൽ തെളിഞ്ഞു വന്ന നമ്പറുകൾ എല്ലാം തന്നെ വീണ്ടും മാഞ്ഞു പോയി.,.,.,.

 

“ ഓഹ്.,., അപ്പൊ ഇതാണല്ലേ നിന്റെ മുത്തച്ഛന്റെ മാജിക്.,.,.,., അടിപൊളി.,.,” ദേവൻ പറഞ്ഞു…

 

“ നീ ചെട്ടിയരെ വിളിച്ചു പറ ..,., ഇന്ന് നമ്മൾ അത് പൊക്കും .,..,.,.നാളെ സാധനം കൈമാറാം എന്ന്…,.

 

” ടൈം എപ്പോ സെറ്റ് ചെയ്യണം…,,. രാവിലെ മതിയോ…”

 

” മതി,,.,. അതാകുമ്പോൾ അത് കഴിഞ്ഞു നേരെ ശ്രീനിലയത്തിലേക്ക് പോകാം….”

 

അതും പറഞ്ഞു ശ്രീഹരി ബാത്റൂമിലേക്ക് നടന്നു…,ദേവൻ ഫോൺ എടുത്ത് ചെട്ടിയാറെ വിളിക്കാനും…..,.,.,

 

******************

 

ചെട്ടിയാർ ദേവനുമായി സംസാരിച്ചു നാളെ കാലത്ത് കാണാം എന്ന ധാരണയിൽ ഫോൺ വച്ചു…

 

അതിനുശേഷം അയാൾ നേരെ രാജന് ഫോൺ ചെയ്തു….

 

” ടാ രാജാ,.,..

 

” പറ സാറേ,,…എന്താ പതിവില്ലാതെ സന്തോഷത്തിൽ ആണല്ലോ…..

 

” നാളെ സാധനം നമ്മുടെ കയ്യിൽ കിട്ടും…,.. വർമ്മയുടെ ലാപ്ടോപ്പ്…,.,”

 

” അവർ വിളിച്ചിരുന്നോ…”

 

” ആഹ്,.,.., അവർ ഇപ്പൊ വിളിച്ച് വച്ചതെയുള്ളൂ…..

 

” എന്ത് പറഞ്ഞു…..

” ഇന്ന് രാത്രി അവർ സാധനം എടുക്കും ,.,. നാളെ രാവിലെ ..,.കാണാം…ഐറ്റം കൈമാറാം…
ഇത്രയും പറഞ്ഞു.,..,

 

” നാളെ എവിടെ വച്ചു..,.,.

 

” ഹോട്ടൽ കാസിനോയിൽ …,., നാളെ രാവിലെ ഒൻപത് മണിക്ക് നീ അവിടെ ഉണ്ടാകണം…

 

” ശരി സാർ…,, ഇന്ദ്രനെ ഞാൻ വിളിക്കണോ….,,

 

” വേണ്ട .,.., ഞാൻ വിളിക്കുന്നുണ്ട്…,.,,” അതും പറന്നു ചെട്ടിയാർ ഫോൺ വച്ചു…

 

പിന്നെ നേരെ ഇന്ദ്രനെ വിളിച്ചു….നാളെ കാലത്തെ പരിപാടികൾ എല്ലാം പറഞ്ഞു…പിന്നെ അവനോട് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു കമ്പ്യൂട്ടർ എക്സ്‌പെർട്ടിനെ കൂടി സെറ്റ് ആക്കാൻ പറഞ്ഞു…. അതിന് ശേഷം.. നേരെ ഹോട്ടൽ കാസിനോയിൽ വിളിച്ച് 1 റൂം ബുക് ചെയ്തു….

 

അപ്പോൾ നാളെ കാലത്ത് 9.30.,.., വർമ്മേ തന്റെ രഹസ്യങ്ങൾ ഞാൻ കണ്ടെത്തും…. …ഹ ഹ ഹ…

 

ചെട്ടിയാർ ഒന്ന് ഉറക്കെ ചിരിച്ചു….

 

*******************

 

ഇതേ സമയം ഹംസ ഐ സി യൂ ന്റെ മുൻപിൽ നിൽക്കുകയായിരുന്നു…

 

ഒരു സിസ്റ്റർ ഐ സി യൂ ന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്നു,,,..

 

” മാർട്ടിന്റെ ബിസ്റ്റാണ്ടർ ഇവിടെയുണ്ടോ…..

 

” ഉവ്വ് സിസ്റ്റർ,.. എന്തെങ്കിലും വാങ്ങാൻ ഉണ്ടോ…,,

 

” ഒ നെഗറ്റീവ് ബ്ലഡ് വേണം,,,. ഇവിടുത്തെ ബ്ലഡ് ബാങ്കിൽ സ്റ്റോക്ക് കുറവാണ്.,.., തലയിൽ നിന്നും ഉള്ള രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല…,.,

 

” ഒക്കെ സിസ്റ്റർ ഞാൻ എത്രയും പെട്ടെന്ന് അറെയ്ജ്ജ്‌ ചെയ്യാം…

 

” ആൾക്ക്‌ ഇപ്പൊ ചെറുതായി ഒന്ന് ബോധം വീണിട്ടുണ്ട്,,..വേണമെങ്കിൽ ഒന്ന് കേറി കണ്ടോളു..,.,അധികം സംസാരിപ്പിക്കരുത്…,,,,,,

 

” ശരി സിസ്റ്ററെ…..,,,

 

അവൻ ഷൂസ് എല്ലാം പുറത്തഴിച്ചു വെച്ച് മാസ്‌ക് ധരിച്ചു അകത്തേക്ക് കയറി…,.,

 

മാർട്ടിന്റെ ചുറ്റിലും എന്തൊക്കെയോ മെഷിൻസ്‌ മാത്രം..,. ഡ്രിപ്പും ബ്ലഡും തൂക്കി ഇട്ടിട്ടുണ്ട്…,,, കണ്ണടച്ചാണ് കിടപ്പ്,..,,. ഹംസ പതുക്കെ വിളിച്ചു.,.,.,

 

” അണ്ണാ,…, അണ്ണാ.,.,,

 

” മാർട്ടിൻ പതുക്കെ കണ്ണു തുറന്നു.,..,..,,

 

” ചേച്ചിയെ അറിയിക്കേണ്ട.,..,.,

 

” വേണ്ട…,

 

” അല്ല ,.,. ഇവിടെയൊരു സഹായത്തിന്.,.., ഉള്ളത് നല്ലതല്ലേ..,.

 

” നിനക്കു നിൽക്കാൻ പറ്റുമെങ്കിൽ നിൽക്കേടാ @^#%^#&#……,,, അല്ലേൽ പോ…,, ബാക്കി ഞാൻ നോക്കിക്കോളാം,..,.,

 

” അണ്ണാ .,,. ഞാൻ ഇവിടുണ്ട്.,.,.,

” ങ്ഹും….

 

” നമ്മുടെ പിള്ളേരെ അറിയിക്കേണ്ട..,.,., അവനെ സ്കെച്ചു ചെയ്യാൻ പറയാം..,.,

” വേണ്ടാ…,,. അവനെ എനിക്ക് നേരിട്ട് കിട്ടണം.,.,.. ഞാൻ അവനെ കുറച്ചുകണ്ടു….,, അവനിൽ നിന്നും അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..,,., പിന്നെ മാർട്ടിനെ തൊട്ടവനെ പൂളാൻ എനിക്ക് വേറെ ഒരു പിള്ളേരും സ്കെച്ചു ചെയ്ത് തരണ്ട..,.,. അവൻ എന്റെ കൈക്ക് വരും..,..,,
ഇല്ലേൽ ഞാൻ വരുത്തും…,,.

 

” മതി മതി.,.,.. നിങ്ങളോടല്ലേ പറഞ്ഞേ പെഷ്യന്റിനെകൊണ്ട് അധികം സംസാരിപ്പിക്കാരുതെന്ന്..,., ,.,., ഇത്രയും മതി..,.,.,” നേരത്തെ കണ്ട സിസ്റ്റർ അങ്ങോട്ടേക്ക് കയറി വന്നുകൊണ്ട് പറഞ്ഞു…

 

” അപ്പൊ ശരി അണ്ണാ.,., ഞാൻ പോട്ടെ..,.,., പുറത്തുണ്ടാകും…,,.,
സിസ്റ്ററെ എന്താവശ്യം ഉണ്ടെങ്കിലും….,,, ഞാൻ പുറത്തുണ്ട്….,”

 

അത്രയും പറഞ്ഞുകൊണ്ട് ഹംസ പുറത്തേക്കിറങ്ങി…,,

 

********************

 

നേരം പുലരുന്നു….

വെളിച്ചത്തിനു ദാഹിക്കുന്ന ഭൂമിയുടെ കൈകളില്‍ തങ്കക്കാശു വാരി വിതറിക്കൊടുത്തുകൊണ്ട് പുലരി ഒടുങ്ങാത്ത സ്വര്‍ണ്ണ നിക്ഷേപമുള്ള നിലവറ തുറന്നു …..
കാക്കകള്‍ കരഞ്ഞു…
പക്ഷികളുടെ സിംഫണി ഉയര്‍ന്നു…
കിഴക്കുനിന്നും സ്വർണ്ണമുരുകി അരുവിയായി പടിഞ്ഞാറോട്ടൊഴുകി..,.,.,

 

ദേവൻ,,…അവന്റെ സ്വന്തം ബി എം ഡബ്ലിയു വിൽ … അങ്ങനെ പോവുകയായിരുന്നു…,
സൈഡ് സീറ്റിൽ സുന്ദരിയായ ഒരു പെണ്കുട്ടി ഇരിക്കുന്നു,.,,

 

ഒരു പൂച്ചക്കണ്ണുള്ള സുന്ദരികുട്ടി..,,.,. അവൾ വളരെ സന്തോഷത്തോടെ എന്തൊക്കെയോ പറയുന്നുണ്ട് അവനോട്….,,.,

 

” ദേവേട്ട,… നമ്മൾ ഇപ്പൊ എങ്ങോട്ടാ പോകുന്നത്,..,.,

 

” എന്റെ പൊന്നു ഇന്ദു നീ ഇങ്ങനെ എല്ലാം സംശയത്തോടെ കാണല്ലേ..,,,,.

 

” പിന്നെ ,.,. ഈ കള്ളന്റെ സ്വഭാവം എനിക്കറിഞ്ഞൂടെ.,.,

 

” ആഹ്,.,.,. ഞാൻ നിന്നെ ഇന്ന് ഒരു ബലാത്സംഗം അങ്ങു കാച്ചാൻ പോവാണ്‌….,.,. നീ എന്ത് ചെയ്യും എന്ന് എനിക്കൊന്നു കാണണം….

 

” ഓഹ് പിന്നെ…,,, റേപ്പ് ചെയ്യാൻ വരുന്നൊരു മുതല്..,.,
അന്നൊരു ഉമ്മ വക്കാൻ പെട്ടപാട്…,.,” അതും പറഞ്ഞു അവൾ കൊല്ലുന്ന ഒരു ചിരി ചിരിച്ചു…,..,

 

” അതൊക്കെ പണ്ട്..,.,., ഇപ്പൊ ഒരു കുന്തോം ഇല്ല..,.,

 

അത്രയും പറഞ്ഞുകൊണ്ട്….ദേവൻ അവളെ ഇടത്തേ കൈ കൊണ്ട് വലിച്ചു തന്റെ അടുത്തേക് നീക്കി..,.., വലത്തെ കൈ കൊണ്ട് സ്റ്റിയറിങ് കണ്ട്രോൾ ചെയ്ത് ,.,., ഇടംകൈ കൊണ്ട് അവളുടെ പിൻകഴുത്തിൽ പതുക്കെ ബലം കൊടുത്ത് തന്റെ മുഖത്തേക്ക് അടുപ്പിച്ചു.,..,.,

 

അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്തടിച്ചു…..,.,

 

അധരങ്ങൾ പരസ്പരം പുൽകാൻ വെമ്പൽ കൊണ്ടു….അവൾ കണ്ണുകൾ അടച്ചു ..,.

 

പെട്ടെന്ന് എവിടെ നിന്നോ ഒരു ലോറി അവരെ സൈഡിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു….

വണ്ടി കൊക്കയിലേക്ക് മറിഞ്ഞു….താഴോട്ട് ഉരുണ്ട് പോയി…….,..,.,.,..,.,. അതിൽ നിന്നും ദേവന്റെ അലർച്ച കേൾക്കാം…

 

” അയ്യോ…,., രക്ഷിക്കണേ.,..,., ഞാൻ കൊക്കയിൽ വീണേ…..,., ആരെങ്കിലും ഓടിവായോ…..,.,., രക്ഷിക്കണേ…..,.,.,.

 

പെട്ടെന്ന് എവിടെ നിന്നോ കുറെ വെള്ളം മുഖത്ത് വീണു….,,. ദേവൻ കണ്ണ് തുറന്നു….,ചുറ്റും നോക്കി,..,., എന്റെ കാറെവിടെ,.,.,. ആ പെണ്ണെവിടെ..,,..,,

 

ഒന്നും കൂടി കണ്ണ് തിരുമ്മി നോക്കി…,.,., അവൻ നിലത്ത് കിടക്കുന്നു..,., ഒരു പാത്രത്തിൽ വെള്ളവുമായി ശ്രീഹരി മുന്നിൽ നിൽപ്പുണ്ട്….,,,

 

ഓഹ് കൊക്കയിൽ വീണതല്ല..,.,., കട്ടിലിൽ നിന്ന് താഴെ വീണാതാ..,.,.,

 

” എണീറ്റു പോടാ പുല്ലേ…,.,. അവന്റെ ഒരു കൊക്ക…,

 

ദേവൻ ഒരു ചമ്മിയ ചിരി പാസ്സാക്കി…..,, പുതപ്പ് കൊണ്ട് മുഖം തുടച്ചു പതുക്കെ എഴുന്നേറ്റു.., ,,

 

” ഇന്നലെ അടിച്ച വിസ്കിയുടെ ഹാങ്ഓവർ ഉണ്ടായിരുന്നു .. …,,അതാ….” അവൻ കണ്ണിറുക്കി കാണിച്ചു…

 

” പോയി സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യ്…,.,. നമ്മൾ ചെട്ടിയാറെ കണ്ടിട്ടു നേരെ ശ്രീനിലയത്തിലേക്ക് പോകും…..,.,

 

ശ്രീഹരി നേരത്തെ എണീറ്റിരുന്നു…,,. അതുകൊണ്ട് ഫ്രഷ് ആകൽ ഒക്കെ കഴിഞ്ഞിരുന്നു.,..,.,അതും പറഞ്ഞു ശ്രീഹരി തന്റെ ഡ്രെസ്സും പിന്നെ ടെക് ഐറ്റംസും പാക്ക് ചെയ്യാൻ തുടങ്ങി…..,.,.

 

” ചായ വേണേൽ എടുത്തു കുടി..,., ആ ജാറിൽ ഉണ്ട്…

 

” ആഹ് ..,.,. ഒന്ന് ഫ്രഷ് ആവട്ടെ…..

 

അതും പറഞ്ഞു ദേവൻ നേരെ ബാത്റൂമിലേക്ക് നടന്നു….ഇരുപത് മിനിറ്റ്..,,. ദേവൻ ഫ്രഷായി പുറത്തിറങ്ങി….,,.,

 

അപ്പോഴേക്കും ശ്രീഹരി എല്ലാം പാക്ക്ചെയ്തു ചെയ്തു വച്ചിരുന്നു…,.. അത് കഴിഞ്ഞു അവർ ചായ കുടിച്ചു.,.,, പിന്നെ റൂം വെക്കേറ്റ്‌ ബില്ല് ഒക്കെ സെറ്റിൽ ചെയ്തു അവിടെ നിന്ന് ഇറങ്ങി….,.

 

സാധനങ്ങൾ എല്ലാം അവരുടെ പജീറോയിൽ വച്ചു….,, എന്നിട്ട് ശ്രീഹരി വണ്ടി മുന്നോട്ടെടുത്തു..,,..

 

” അപ്പൊ നേരെ ചെട്ടിയാരുടെ അടുത്തേക്ക് അല്ലെ….

 

” അല്ല….,, ആദ്യം നമ്മുക്ക് നമ്മുടെ വണ്ടി….,,. വേറെ എവിടെയെങ്കിലും പാർക്ക് ചെയ്തിട്ട് നമ്മുക്ക് ഒരു ടാക്സിക്ക് പോകാം….,.,

 

” അതെന്തിനാട ഈ പാട്കഴിക്കുന്നെ….,.,,

 

” എടാ…,., ഇന്നലെ അവർ എന്തായാലും നമ്മുടെ വണ്ടി കണ്ടിരിക്കും…,., അപ്പൊ ഇന്ന് വെറുതേ പോയി തല വച്ചു കൊടുക്കേണ്ട….,.,

 

” ആഹ് അതുനേരാ.,..,,. പിന്നെ മറ്റവന്മാർ എങ്ങാനും ഉണ്ടാകുമോ…..,.,

 

” ഹേയ്.,.,. അവർ ഇപ്പൊ അടുത്തെങ്ങും എണീക്കാൻ ചാൻസ് ഇല്ല..,.,. ഇനി ഉണ്ടായാലും കുഴപ്പമില്ലല്ലോ.,.,. അവർക്ക് എങ്ങനെ മനസ്സിലാകാനാണ്.,.,

 

രണ്ടുപേരും ചിരിച്ചു….

********************

 

ഹോട്ടൽ കസിനോ…..,.,.,

റൂം നമ്പർ ത്രീ നോട് ത്രീ….,.,,.

 

ചെട്ടിയാരും ഇന്ദ്രനും രാജനും അവിടെ എത്തിയിട്ട് ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞിരുന്നു….

 

ഒമ്പതരയോടെ ശ്രീഹരിയും ദേവനും ഹോട്ടൽ കാസിനോയിൽ എത്തി…,, ടാക്സിയിൽ ആണ് അവർ വന്നത്..,.,രാജന്റെ ആളുകൾ ലോബിയിൽ ഉണ്ടായിരുന്നു…,., അവർ ശ്രീഹരിയും ദേവനും വന്നിറങ്ങുന്നത് കണ്ടു…., ,

, അപ്പോൾത്തന്നെ രാജന് വിവരം കൈമാറി…,.,,

 

ശ്രീഹരി നേരെ കൗണ്ടറിലേക്ക്‌ നടന്നു…. അവിടെ നിന്നിരുന്ന പെണ്കുട്ടിയോട് ചോദിച്ചു….

 

” ചെട്ടിയാരുടെ റൂം ഏതാ..,..,

 

” ഏത് ചെട്ടിയാര്…..,

 

” ചെട്ടിയാർ ജുവല്ലറി,., , , അതിന്റെ ഓണർ ….

 

” ഓഹ് സാർ,,. ത്രീ നോട് ത്രീ യിൽ ഉണ്ട്….

 

” ഏത് ഫ്ലോറിൽ ആണ്….

 

” സർ,.., , തേർഡ് ഫ്ലോർ റൈറ്റ് സൈഡ് സെക്കന്റ് റൂം….

 

“ഓക്കെ,.,., താങ്ക്സ്.,.,.

 

അതും പറഞ്ഞു അവർ ലിഫ്റ്റിനടുത്തേക്ക് നടന്നു…,.,

 

“ക്ർർർർർർ ക്ർർർർർർ ക്ർർർർർർ”

 

കാളിങ്  ബെൽ കേട്ട് ചെട്ടിയാർ പറഞ്ഞു….,.,

 

” രാജാ ,.,., അവരായിരിക്കും , ,.,., പോയി നോക്കു.,..,.,

 

ഡോർ തുറന്ന രാജന്റെ മുഖത്ത് നോക്കി ശ്രീഹരി ചോദിച്ചു….

 

” ചെട്ടിയാരില്ലേ അകത്ത്.,.,. ഞങ്ങൾ ഇന്ന് ഇപ്പൊ വരും എന്ന് പറഞ്ഞിരുന്നു,..,..,.,.,

 

” ആഹ് ,.,.,. കേറി വാ….

 

അവർ അകത്തേക്ക് കയറി…,., ചെട്ടിയാരുടെ അടുത്തേക്ക് നടന്നു…,,,

 

” ആഹ് ഇരിക്കടോ..,.,., കുടിക്കാൻ എന്താ വേണ്ടത്.,.,. ചായയോ കാപ്പിയോ…അതോ,.,,. കാലത്ത് തന്നെ പതിവുണ്ടോ….,.

 

” ഒന്നും വേണ്ട ,. .,.,. ഞങ്ങൾ ഇപ്പൊ കുടിച്ചേ ഉള്ളു….,,

 

” ഐറ്റം കിട്ടിയില്ലേ….,.,, എവിടെ…,, കാണട്ടെ..,.,

 

ദേവൻ ലാപ്ടോപ്പ് എടുത്ത് മുന്പിലത്തെ ടേബിലിന്റെ പുറത്തു വച്ചു.,.,,. എന്നിട്ട് പറഞ്ഞു…., ,

 

” നമ്മൾ തമ്മിലുള്ള ഡീൽ ഒക്കെ അല്ലെ….,.,

 

” ചെട്ടിയാര് ഒരു വാക്ക് പറഞ്ഞാൽ വാക്ക് ആണ്,.,., ഇതാ പറഞ്ഞ പണം,.,.,..” അഞ്ഞൂറിന്റെ നാല് കേട്ടെടുത്ത് ദേവന് നീട്ടി.,.,.,.

 

ദേവൻ അതു വാങ്ങി ബാഗിൽ വച്ചു.,.., പിന്നെ അവർ അവിടെ കുറച്ചു സമയം ചെലവഴിച്ചു.,..,.,

***********************

 

” രാധമ്മേ അവർ എപ്പോൾ വരും എന്നാണ് പറഞ്ഞത്……

 

” എന്താ ശ്രീക്കുട്ടി…., ആകെ ഒരു വെപ്രാളം…,.,

 

” ഈ രാധമ്മക്ക് ഇതെന്തിന്റെ കേടാണ്..,.,., നിക്കെന്തിനാ വെപ്രാളം.,.,.,

 

” ആഹ് അതു തന്നെയാണ് ഞാനും ചോദിച്ചേ…,. ” അവളെ നോക്കി ഒന്ന് ചിരിച്ചു..,.,

 

” അല്ല അവർ ആദ്യയിട്ടല്ലേ ഇങ്ങോട്ട് താമസത്തിന് വരുന്നേ…., അപ്പൊ അവരെ ഇങ്ങോട്ടേക്ക് വിളിക്കേണ്ട…,.,

 

” അത് നീ പറഞ്ഞില്ലേലും അവരുടെ ഇന്നത്തെ ഊണ് ഇവിടുന്ന് തന്നെയാണ്..,,.. ചിലപ്പോൾ ഇനി എന്നും ഇവിടെനിന്ന് തന്നെയായിരിക്കും….

 

” ഓഹോ അങ്ങനെയൊക്കെ ആയോ…. ഇതൊക്കെ എപ്പോ മുതൽ….,.,.

 

” ഇന്നലെ ആ കുട്ടികൾ ഇല്ലായിരുന്നെകിൽ എന്തായിരുന്നേനെ നമ്മുടെ അവസ്ഥ….,.,. അവരെ കണ്ടിട്ട്…, ,

 

” അവരെ കണ്ടിട്ട്.,.,.,.

 

” അവരെ കണ്ടിട്ട് എവിടെയോ മുൻപ് കണ്ടിട്ടുള്ള.,.,,. ,, നമ്മുക്ക് മുൻപേ അറിയാവുന്ന ആരോ പോലെ…,,,,

 

അതു പറഞ്ഞപ്പോൾ രണ്ടുപേരുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…., ശ്രീദേവിക്ക് അവനെ ആദ്യം കണ്ടപ്പോൾ തോന്നിയത് രാധമ്മക്കും തോന്നിയിരിക്കുന്നു….

 

******************

 

ദേവൻ പണം ബാഗിൽ എടുത്ത് വച്ചു….

 

” ഇനി എന്താ നിങ്ങളുടെ പരിപാടി…,,,, ഇനി എന്നാണ് ബാംഗ്ളൂരിലേക്ക് റിട്ടേൻ..

 

” കുറച്ചു കാലം ഇവിടെ കാണും….ഈ നാട്ടിൽ…

 

” അപ്പൊ ഇനി എന്തേലും ഉണ്ടെങ്കിൽ കോണ്ടാക്റ്റ് ചെയ്യും…., , , ഇവിടെ കാണുമല്ലോ അല്ലെ.,.,., ഇവിടെ എന്ത് ചെയ്യാനാണ് പ്ലാൻ.,..,.,

 

” ഇവിടെ..,. ചെറിയ വല്ല ബിസിനസ് തുടങ്ങാൻ ആണ് പ്ലാൻ.., .,.,.

 

” ഹാ.,,., അതു നന്നായി.,..,., അല്ല എന്ത് ബിസിനസ് ചെയ്യാൻ,..,.ഹ ഹ ഹ.., അതൊക്കെ നിങ്ങളെകൊണ്ട് നടപടി ആകുമോ…..,.,

 

” നിങ്ങൾക്ക് ആരാണ് ഞങ്ങളുടെ നമ്പർ തന്നത്,..,., അയാളെ ഒന്ന് വിളിച്ച് ചോദിക്കു..,,..

ഞങ്ങൾ ആരാണെന്ന്.,..,.,

അപ്പോൾ ശരി.,.,., ഇനി ഇരിക്കുന്നില്ല.,..,, പോയിട്ട് കുറച്ചു പരിപാടികൽ ഉണ്ട്…,,.

 

അതു ചെട്ടിയാർക്ക് ഒരു അടി കിട്ടിയത് പോലെ ആയി.,.,. മുഖത്തെ ഭാവമാറ്റം പെട്ടെന്ന് തന്നെ ഒളിപ്പിച്ചു.,. എന്നിട്ട് അവർക്ക് കൈ കൊടുത്ത് പിരിഞ്ഞു,..,.,

 

********************

 

ആ റൂമിൽ നിന്നും ഇറങ്ങിയ ശ്രീഹരിയും ദേവനും ലിഫ്റ്റിൽ കയറി നേരെ ടോപ്പ് ഫ്ലോറിലേക്ക് വിട്ടു അവിടെ ചെന്ന്.,.,., നേരെ റെസ്റ്റ് റൂമിൽ കയറി.,..,.,
കളീനിങ് ന്റെ ബോർഡ്‌ എടുത്തു ഡോറിൽ തൂക്കി..,.., പിന്നെ അകത്ത് നിന്നും ലോക്ക് ചെയ്തു,.,.,

രണ്ടുപേരും കണ്ണാടിയുടെ മുൻപിൽ നിന്നു.,.,.

 

ബാഗിൽ നിന്നും എന്തോ ഒരു ലോഷൻ എടുത്ത്‌ താടിയുടെ താഴെയും ചെവിയുടെ സൈഡിലും ആയി പുരട്ടി.., .,.,. പിന്നെ തൊലി പോലെയുള്ള എന്തോ ഇളക്കി പൊളിച്ചു..,.,

 

അതെ.,.,., മനുഷ്യന്റെ ചർമ്മം പോലെ തോന്നിപ്പിക്കുന്ന ഒരു തരം മാസ്‌ക്..,..,. ആർക്കും തിരിച്ചറിയാൻ കൂടി സാധിക്കില്ല…,..,. അപരിചിതരായ ആളുകളോട് ഡീൽ ചെയ്യുമ്പോൾ മാത്രം ശ്രീഹരി എടുക്കുന്ന ഒരു മുൻകരുതൽ..,..,

 

മുഖത്തെ മാസ്‌ക് എല്ലാം ഇളക്കി മാറ്റി..,.,, ക്ലീൻ ആക്കിയശേഷം…, അവർ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്തു.,.,.പുറത്തിറങ്ങി.,.,.,… ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ അമർത്തി… ,..

 

ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി ലോബിയിലൂടെ പുറത്തേക്ക് നടക്കുന്ന ശ്രീഹരിയെയും അവന്റെ കൂടെ നടക്കുന്ന ദേവനെയും ഒരു തൂണിന്റെ മറവിൽ നിന്നും രണ്ട് കണ്ണുകൾ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു,.,,

 

ഹോട്ടലിൽ നിന്നും പുറത്തിറങ്ങി അവർ.,.,.,
ടാക്സിയിൽ കയറുന്നത് വരെ ആ കണ്ണുകൾ അവരെ പിന്തുടർന്നു…,..,.

 

************തുടരും*************

No comments