Top Stories

ശ്രീരാഗം 6

 

Sreeragam Part 6 | Author : Thamburaan 






അതെ.,.,., മനുഷ്യന്റെ ചർമ്മം പോലെ തോന്നിപ്പിക്കുന്ന ഒരു തരം മാസ്‌ക്..,..,. ആർക്കും തിരിച്ചറിയാൻ കൂടി സാധിക്കില്ല…,..,. അപരിചിതരായ ആളുകളോട് ഡീൽ ചെയ്യുമ്പോൾ മാത്രം ശ്രീഹരി എടുക്കുന്ന ഒരു മുൻകരുതൽ..,..,

 

മുഖത്തെ മാസ്‌ക് എല്ലാം ഇളക്കി മാറ്റി..,.,, ക്ലീൻ ആക്കിയശേഷം…, അവർ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്തു.,.,.പുറത്തിറങ്ങി.,.,.,… ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ അമർത്തി… ,..

 

ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി ലോബിയിലൂടെ പുറത്തേക്ക് നടക്കുന്ന ശ്രീഹരിയെയും അവന്റെ കൂടെ നടക്കുന്ന ദേവനെയും ഒരു തൂണിന്റെ മറവിൽ നിന്നും രണ്ട് കണ്ണുകൾ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു,.,,

 

അവർ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി .,.,.,

 

ശ്രീഹരിയും ദേവനും ടാക്സിയിൽ കയറുന്നത് വരെ ആ കണ്ണുകൾ അവരെ പിന്തുടർന്നു…,.,.,

 

ഹംസയുടേതായിരുന്നു അവരെ വീക്ഷിച്ച ആ കണ്ണുകൾ.,.,.,
ഹംസ യാദൃച്ഛികമായിട്ടാണ് അവനെ കണ്ടത്,..,.,.
ഒരിക്കലും മറക്കാൻ സാധിക്കാത്ത ആ മുഖം.,..,.,
ഇന്നലെ പകൽ ..,., എന്താണ് അവിടെ നടന്നത്.,.,..,.,

 

പട്ടാപ്പകൽ നടുറോഡിൽ ഇട്ട് പൊലീസുകാരന്റെ കൈ വെട്ടിയ..,.,. മാർട്ടിനെ ആണ് അവൻ ഒരു അടികൊണ്ട് വീഴ്ത്തിയത്.,.,

 

പിന്നെ ബാക്കിയുള്ളവർ അവന്റെ നേരെ ചെന്നപ്പോൾ..,, അവന്റെ മുഖത്ത് ഭയത്തിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല,..,. ഒരു തരം ഭയപ്പെടുത്തുന്ന തരത്തിലുള്ള ശാന്തതയായിരുന്നു അവന്റെ മുഖത്ത്….,

ഇന്ന് ഈ നഗരത്തിലെ മാർട്ടിന്റെയും ഗ്യാങിന്റെയും നേരെ നിൽക്കാൻ പോലും ആളുകൾ ഭയക്കും..,, അവരെയാണ് ആ പോയവൻ നിഷ്പ്രയാസം അവന്റെ കൈകരുത്ത് കൊണ്ട് അമ്മാനമാടിയത്,.., തകർത്തെറിഞ്ഞത്.,.,.,

 

അവനെ യാദൃശ്ചികമായി ഇവിടെ കണ്ടപ്പോൾ ഹംസയുടെ കാലുകൾ നിലത്തുറഞ്ഞു പോയി..,,. അവൻ എങ്ങനെയോ ആണ് തൂണിന്റെ പിറകിലേക്ക് മാറി നിന്നത്,.,.,. അവന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു…, അവന്റെ കണ്ണുകൾ ഭയത്താൽ അടയ്ക്കുവാൻ പോലും മറന്നു..,.

 

കാലുകൾ എല്ലാം ഒരു തരം മരവിച്ച അവസ്ഥ..,.,.

 

അപ്പോഴേക്കും അവർ ടാക്സിയിൽ കയറി പോയിരുന്നു…

 

അപ്പോഴാണ് ഹംസയുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചത്.,..,.,, അവൻ വേഗം അവിടെ നിന്നെ ഇന്ദ്രനെ കാണുവാൻ അവർ താമസിക്കുന്ന റൂമിലേക്ക് നടന്നു.,.

 

എങ്കിലും അവൻ ഇടക്കിടെ പിറകോട്ട് തിരിഞ്ഞു നോക്കി..,.., ഇനി എങ്ങാനും അവർ തിരിച്ചു വന്നാലോ ,..,. തന്നെ കണ്ടാലോ.,.,. അതോർത്ഥപ്പോൾ തന്നെ അവന്റെ ഉള്ളു കിടുങ്ങി..,.,.

 

അയാൾ ഇവിടെ ആണോ താമസം.,..,.., ആണെങ്കിൽ ഇനി ഇങ്ങോട്ടുള്ള വരവ് തന്നെ നിർത്താൻ ഹംസ തീരുമാനിച്ചു..,.,.

 

അപ്പോഴേക്കും അവൻ ഇന്ദ്രന്റെ റൂമിനു പുറത്തെത്തി..,., കാളിംഗ് ബെല്ലിൽ വിരൽ അമർന്നു,.,.രാജൻ വന്നു വാതിൽ തുറന്നു,., .. ഹംസയെ കണ്ടതും ഇന്ദ്രൻ അവന്റെ കയ്യിൽ ഒരു നോട്ട്കെട്ട് എടുത്ത് കൊടുത്തു..,.,

 

എന്നിട്ടും ഹംസ പോകാതെ നിൽക്കുന്ന കണ്ടപ്പോൾ രാജൻ അവനോട് ചോദിച്ചു..,.,

 

” എന്താടാ ,.,,. നീ നിന്ന് പരുങ്ങുന്നെ….,.,കാശ് കൂടുതൽ വേണോ…,..,

 

” അതല്ല സാറേ.,.,.,

 

” പിന്നെന്തു പിണ്ണാക്കാടാ.,.,. പറഞ്ഞു തൊലക്ക്.,.,.

 

” അത്.,.., അത്.,.,. നമ്മുടെ മാർട്ടി അണ്ണനെ തല്ലി വീഴ്ത്തിയവൻ .,.,., അവനെ ഞാൻ ഇപ്പൊ താഴത്ത് വച്ച് കണ്ടു.,.,.

 

” അവൻ ഒറ്റക്കായിരുന്നോ.,,.,., 

” അന്ന് ഒറ്റക്കായിരുന്നു,..,.,,. ഇപ്പൊ താഴെ കണ്ടപ്പോൾ കൂടെ വേറെ ഒരുത്തനും കൂടി ഉണ്ടായിരുന്നു.,.,.,.

 

” അവൻ എങ്ങോട്ടാ പോയതെന്ന് കണ്ടോ..,.,

 

” ഇല്ല ,.,., ടാക്സിയിൽ കയറി പോയി.,.,.,. ഞാൻ അവരുടെ മുന്നിൽ പെടാൻ നിന്നില്ല,.,., അവർ ഇനി ഇവിടെ ആണോ… ആവോ താമസിക്കുന്നെ.,.,.,
ഞാൻ ഇനി ഇങ്ങോട്ടേക്കില്ല.,.,. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ഇന്ദ്രൻ സാറിന്റെ ഓഫീസിൽ വന്നോളാം,..,.,. ഞാൻ ഇറങ്ങട്ടെ.,.,.

 

” ഒന്നിറങ്ങി പോടാ.,,.,നാണമാവില്ലേ നിനക്ക്.,.,,
ഒരു ഗുണ്ട വന്നിരിക്കുന്നു.,..,
ഒരിത്തിരി ചോര കണ്ടപ്പോഴേക്കും നിന്റെ ഒക്കെ കിടുങ്ങാമണി വരെ വിറച്ചു,.., അല്ലെ.,.,.. ത്ഫൂ..,,

 

രാജൻ അവനെ ആക്കി പറഞ്ഞു.,., അതുകേട്ട് ഹംസ തലകുനിച്ച് അവിടെ നിന്നിറങ്ങി നടന്നു.,..,., ഇയാൾ ഒക്കെ അവന്റെ കൈപാങ്ങിന് എന്നെങ്കിലും പെടും.,.,.ഹംസ മനസ്സിൽ പറഞ്ഞു..,.,

 

**********************

 

ശ്രീഹരിയും ദേവനും കയറിയ ടാക്സി അവർ പജീറോ പാർക്ക് ചെയ്ത സ്ഥലത്തു എത്തിയിരുന്നു,..,.,., അവർ പതുക്കെ അങ്ങോട്ടേക്ക് നടന്നു.,..,.

 

” ശ്രീ എന്താ നിന്റെ ഉദ്ദേശം..,.,

 

” എന്ത്..,.

 

” നീ എന്തിനാ അവിടെ വാടകക്ക് താമസിക്കാൻ പോണത്.,.,.

 

” എനിക്ക് ഈ കാലത്തിനിടക്ക് നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു വന്നപ്പോൾ ആദ്യം ആയി ഓർത്ത മുഖം ശ്രീദേവിയുടേതാണ്.,.,.,

 

” അതിന്,.., ഇപ്പൊ എന്താ.,..,, അവൾ നിന്റെ മുറപ്പെണ്ണല്ലേ.,.,

 

” അതേ.,.,., ഈ പതിനാല് വർഷത്തിനിടയിൽ,.,., അവൾക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിരിക്കാം.,..,. എന്നെ അവൾ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടാകുമോ.,..,.
അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടാകുമോ.,.,.

 

” അതിനിപ്പോൾ എന്താണ്.,.,., നമ്മുക്ക് ചോദിക്കാം..

” വേണ്ട ,..,.,.

 

” നിനക്കു അവളെ എത്രത്തോളം ഇഷ്ടം ആണെന്ന് എനിക്കറിയാം.,..,, അതേ ഇഷ്ടം അവൾക്ക് നിന്നോടും ഉണ്ടെങ്കിലോ.,.,.

 

” ഇനി അഥവാ ഇല്ലെങ്കിലോ.,..,, പിന്നെ ഞാൻ ആണെന്ന് അറിഞ്ഞാൽ അവൾക്ക് എന്നെ ഫേസ് ചെയ്യാൻ പോലും കഴിയില്ല….,, അവൾക്ക് ആരെയെങ്കിലും ഇഷ്ടം ആണോ എന്നറിയണം..,.,.

 

” എന്തിനാട ഇത്രേം കഷ്ടപ്പാട്.,,,. നമ്മുക്ക് അതു അങ്ങു ചോദിച്ചാൽ പോരെ.,.,.,

 

” അവൾ അറിയാതെ .,.,. എനിക്കതറിയണം.,.,

 

” നീ അല്ലെ പറഞ്ഞേ..,., അവളുടെ കഴുത്തിലെ ആ മാല നീ കൊടുത്തതാണ് എന്ന്.,..,.

 

” അതേ..,.,. അത് അച്ഛൻ എനിക്ക് തന്നതാണ്..,.,, അച്ഛന് മുത്തച്ഛൻ കൊടുത്തതും.,,., ഞാൻ ബാംഗ്ളൂർ പൊരുന്നതിന് മുൻപ് അവൾക്ക് സമ്മാനം ആയി കൊടുത്തതാണ്..,. അതിനിപ്പോ എന്താ.,.

 

” അന്ന് ലോക്കർ എടുക്കാൻ നിന്നപ്പോൾ അവൾ നിന്റെ പേര് വിളിച്ചു എന്നല്ലേ പറഞ്ഞത്,..,.,

 

” എടാ ,.,.., ശ്രീഹരി എന്നപേരിൽ ഞാൻ ഒരാൾ മാത്രം അല്ലല്ലോ ഉള്ളത്.,.,,. അത് അവളുടെ കാമുകൻ വല്ലതും ആണെങ്കിലോ.,.,.,. ഇനി ഇപ്പോൾ ഞാൻ ശ്രീഹരി ആണെന്ന് പറഞ്ഞു ചെന്നാൽ പോലും.,.., അവർ വിശ്വസിക്കും എന്ന് എന്തുറപ്പാണ്,..,.

 

” നിന്റെ പുറത്തെ ആ തഴമ്പ് അവൾക്ക് വേണ്ടി വരുത്തിവച്ചത് അല്ലേ.,.,,. നീ കഴുത്തിൽ ഇട്ടിരിക്കുന്ന മാല അവളുടെ അച്ഛന്റെ അല്ലെ..,., അത് അവൾ നിനക്ക് പിറന്നാൾ സമ്മാനം ആയി തന്നതല്ലേ.,..,.,

 

” ഇതൊക്കെ പഴങ്കഥകൾ അല്ലെടാ..,..,,. ഇതൊന്നും അവളുടെ മനസ്സിൽ ഇല്ലെങ്കിൽ,.,. പിന്നെ ഞാ.,..,ഞാൻ.,., വെറുതെ..,. എന്തിനാ.,..,.,

 

അത്രയും പറഞ്ഞു അവൻ കഴുത്തിലെ സ്വർണ്ണ രുദ്രാക്ഷവും ഓംകാരവും കോർത്തിണക്കിയിട്ടിരുന്ന മാലയിൽ പിടിച്ചു,.,.

 

ഡോർ തുറന്നു വണ്ടിയിൽ സീറ്റിലേക്ക് കയറി കണ്ണുകൾ അടച്ചു ചാഞ്ഞിരുന്നു,..,.

 

ദേവൻ വണ്ടിയെടുത്തു.,,.

 

*********************


” ശ്രീയേട്ടാ.,.., എനിക്ക് മാമ്പഴം വേണം… …,.

 

” ശ്രീക്കുട്ടി അതിൽ കേറാൻ പാടാണ്,., നമ്മുക്ക് മുകളിൽ പോയി നോക്കാം..,..,

 

ശ്രീഹരിയും ശ്രീദേവിയും മുത്തച്ഛന്റെ മുറിയുടെ ബാൽക്കണിയിലേക്ക് ഓടി.,,,. അവിടെ നിന്ന് ഒറ്റുമാവിൽ നിന്നും മാങ്ങ പറിക്കാൻ എളുപ്പം ആണ്.,.,.

 

ബാൽക്കണിയിലേക്ക് ചാഞ്ഞു നിന്ന കൊമ്പിലെ മാങ്ങ ശ്രീഹരി അവൾക്ക് വേണ്ടി ചാടി പറിച്ചു.,.

 

പക്ഷേ അത് പഴുത്തിട്ടുണ്ടായിരുന്നില്ല,.,., അപ്പോഴാണ് വേറെ ഒരു കൊമ്പിൽ നല്ല പഴുത്ത മാമ്പഴം നിൽക്കുന്നത് ശ്രീക്കുട്ടി കണ്ടത്.,,.

 

” ശ്രീയേട്ടാ.,.,., ദേ അവിടെ നോക്കിക്കേ,.,., നല്ല പഴുത്ത മാമ്പഴം..,,..

 

” അങ്ങോട്ട് കേറാൻ പാടാണ് ശ്രീക്കുട്ടി.,..,. പോരാത്തതിന് ആ കൊമ്പിൽ പുളിയുറുമ്പും ഉണ്ട്.,..

 

” ശ്രീയേട്ടാ..,.,.

 

” അങ്ങോട്ട് കേറിയാൽ ഉറുമ്പ് കടിക്കും ശ്രീക്കുട്ടി.,.., അതല്ലേ…,.

 

അത് കേട്ടപ്പോൾ ശ്രീക്കുട്ടിയുടെ മുഖം വാടി,..,. അവൾ പതുക്കെ തിരിഞ്ഞു നടക്കാൻ തുടങ്ങി.,., അവളുടെ മുഖം വാടുന്നത് ശ്രീഹരിക്ക് സഹിക്കില്ല..,..,,.

 

നടക്കുന്നതിന് ഇടക്ക് അവൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത്,..,., മരത്തിൽ ഏന്തി വലിഞ്ഞു കേറുന്ന ശ്രീഹരിയെ ആണ്.,… അത് കണ്ടപ്പോൾ അവൾ അങ്ങോട്ടേക്ക് ഓടി ചെന്നു,.,.

 

” ശ്രീയേട്ടാ സൂക്ഷിച്ചു..,.,..”
അവൾ സ്വൽപ്പം പേടിയോടെ പറഞ്ഞു.,.,.,

 

ശ്രീഹരി അവളെ നോക്കി ചിരിച്ചു,..,., എന്നിട്ട് പതുക്കെ അവൻ ആ കൊമ്പിലേക്ക് കയറി..,., പുളിയുറമ്പിൻ കൂട്ടിൽ തട്ടാതെ ഇരിക്കാൻ അവൻ സൈഡിൽ ചവിട്ടി ആണ് കൊമ്പിലൂടെ നടക്കുന്നെ…

 

അവൻ ആ പഴുത്ത മാമ്പഴം പൊട്ടിച്ചു,.., പിന്നെ പതുക്കെ തിരിച്ചു നടന്നു,… ,. കൈ പിടിച്ച ചില്ല ഒടിഞ്ഞു,.., അവൻ വീഴാൻ പോയി…,

 

പെട്ടെന്ന് പിടിത്തം കിട്ടിയത് പുളിയുറമ്പിൻ കൂട് ഇരിക്കുന്ന സ്ഥലത്ത്..,., കൂടിളകി,.,.,., അവന്റെ ശരീരത്തിൽ ആകെ കയറി ,..,., കടിച്ചു,.,., വേദന കൊണ്ട് അവന്റെ കൈ വിട്ടു പോയി.,.,.,.


ശ്രീഹരി താഴേക്ക് വീണു.,.,.,

 

രണ്ട് അലർച്ച അവിടെ മുഴങ്ങി കേട്ടു..,.,.ഒന്നു ശ്രീഹരിയും……,,, മറ്റൊന്ന് ശ്രീദേവിയുടെയും.,., എല്ലാവരും ഓടി വന്നു…

 

ശ്രീഹരിയെ എടുത്ത്‌പൊക്കി..,.,. മുത്തച്ഛന്റെ കൈ പുറത്ത് അമർന്നപ്പോൾ..,., ശ്രീഹരി ഉറക്കെ കരഞ്ഞു.,.,.
അപ്പോഴാണ് അവർ കണ്ടത് അവന്റെ പുറത്ത് നിന്നും ചോര ചീറ്റുന്നത് കണ്ടത്.,.,.., പതിയെ അവന്റെ ബോധം മറഞ്ഞു.,..,

 

അപ്പോഴും അവന്റെ കയ്യിൽ ശ്രീക്കുട്ടിക്ക് വേണ്ടി പറിച്ച മാമ്പഴം ഉണ്ടായിരുന്നു…,

 

അത്യാഹിത വിഭാഗം,,.,. സിറ്റി ഹോസ്പിറ്റൽ

 

ലക്ഷ്മിയമ്മയുടെ മടിയിൽ ശ്രീക്കുട്ടി കരഞ്ഞു തളർന്ന് കിടക്കുന്നു.,.,.

 

” ഞാൻ കാരണം ആണ് എന്റെ ശ്രീയേട്ടൻ മാവിന്റെ മുകളിൽ നിന്നും വീണത്.,.,.,

 

” അതൊന്നുമല്ല ശ്രീക്കുട്ടി.,.,.

 

” ശ്രീയേട്ടൻ പറഞ്ഞതാണ് അങ്ങോട്ട് കയറിയാൽ ചിലപ്പോൾ വീഴുമെന്ന്   എന്നിട്ടും ഞാൻ വാശി പിടിച്ചു അതുകൊണ്ടാണ് ശ്രീയേട്ടൻ മുകളിൽ വലിഞ്ഞു കയറിയത്..,.

 

അതും പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി വീണ്ടും ഏന്തി കരഞ്ഞു.,.,.., അത് കണ്ടുനിൽക്കാൻ പറ്റാതെ മുത്തച്ഛനും അച്ഛനും ഡോക്ടറെ കാണാൻ ക്യാബിനിലേക്ക് കയറി…..

 

” എങ്ങനെയുണ്ട് ഡോക്ടർ എന്റെ മോന്.,.,.” ശങ്കരൻ ചോദിച്ചു…

 

” പേടിക്കാൻ ഒന്നും ഇല്ല.,.,. നിങ്ങൾക്ക് ഭാഗ്യം ഉണ്ട്..,., ആ പറക്കല്ലിന്റെ ചീള് അവന്റെ സ്പൈനിൽ തറച്ചിരുന്നെങ്കിൽ,.,.,. എല്ലാം കൈവിട്ടു പോയേനെ.,.,.

” ഇപ്പൊ അവന് എങ്ങനെയുണ്ട്..,.,ഡോക്ടർ.,.,.,

 

” പതിമൂന്ന് സ്റ്റിച്ച് ഉണ്ട്.,.,.. പിന്നെ ഉയരത്തിൽ നിന്നും വീണത്തിന്റെ ശരീര വേദനയും കാണും ചെറിയ ചതവുകളും.,..,. അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല..,..,

 

” ഹോ.,. സമാധാനം ആയി.,.,.,

 

” പിന്നെ.,.,.., ഈ മുറിവിന്റെ പാട് ഇനി ഒരിക്കലും മാഞ്ഞു പോകില്ല,..,,.. ചതുരാകൃതിയിൽ ഉള്ള ഒരു കല്ലിന്റെ ഒരു മൂലയാണ് കുത്തികയറിയത്.,,. ഒരു എൽ ആകൃതിയിൽ ഇനി അത് അവന്റെ പുറത്ത് കാണും..,.,.
എന്നും ”

 

” വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ഡോക്ടർ.,..,

 

” വേറെ ഒന്നും ഇല്ല.,.,. ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം.,.. പിന്നെ രണ്ട് ദിവസം കൂടുമ്പോൾ ഇവിടെ വന്ന് ഡ്രെസ്സ് ചെയ്യണം.,.,. അധികം വേദന ഉണ്ടെങ്കിൽ മാത്രം രാത്രി ഭക്ഷണത്തിന് ശേഷം ഈ ഗുളിക കൊടുക്കുക,..,”

 

” ഓക്കെ ഡോക്ടർ .,,. താങ്ക് യൂ,..,.,”

 

ശ്രീനിലയത്തിന്റെ മുൻപിലെ വളവിനോട് ചേർന്നുള്ള ഹമ്പ് ചാടിയപ്പോൾ ആണ് ശ്രീഹരി കണ്ണ് തുറന്നത്,.,.

 

അപ്പോഴേക്കും വണ്ടി ശ്രീനിലയത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി,.,.,.

 

*********************

 

ഇതേ സമയം…,.,. ഹോട്ടൽ കാസിനോയിൽ..,.

 

ഒരു ടെക്കി അവന്റെ ലാപ്പും വർമ്മയുടെ ലോക്കറും തമ്മിൽ കണക്ട് ചെയ്ത് അത് അണ്ലോക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.,..,.,

 

” ഇത് ., ഇന്നെങ്ങാനും ആകുമോ…,.,

 

” സർ .,.,., ഇതിൽ വളരെ അധികം ഫയർവാൾസ് ഉണ്ട്.,….,


” എന്ത് വാൾ.,.,.,.

 

” സർ,.., ഫയർവാൾ,., സിസ്റ്റത്തിന്റെ സെക്യൂരിറ്റിക്ക് വേണ്ടി സെറ്റ് ചെയ്തിരിക്കുന്നതാണ്.,.,.,.,. അതു ബ്രേക്ക് ചെയ്യണം…,,

 

” അതിനല്ലേ .,..,, തന്നെ ഇവിടെ കൊണ്ടുവന്നത്.,.., ഒന്നെളുപ്പം ആകട്ടെ.,,.

 

” സർ .,.,., ഇതു ബ്രേക്ക് ചെയ്യാൻ കുറച്ച് ടൈം എടുക്കും….,., ഒരു പത്ത് മിനിറ്റ് കൂടി…

( ശ്രീഹരി വെറും മിനിറ്റുകൾ കൊണ്ട് ഓപ്പൺ ചെയ്ത ലോക്കർ ആണ് അത് )

 

” സർ.,., ഓപ്പൺ ആയി.,.,. പക്ഷെ..,.,

 

” എന്ത് പക്ഷെ..,.,.” ചെട്ടിയാർ ചോദിച്ചു..,

 

” നിങ്ങൾ പറഞ്ഞത് പോലെ ഇതിൽ ഒന്നും ഇല്ല..,..
ആകെ ഉള്ളത് കുറച്ചു കൃഷ്ണന്റെ ഫോട്ടോസ്,.,,.,മാത്രം ആണ്….,.,.,.

 

ചെട്ടിയാരുടെ മുഖം വിളറിവെളുത്തു.,.,.,
രാജനും ഇന്ദ്രനും ചെട്ടിയാരുടെ മുഖത്തേക്ക് നോക്കി.,.,. പിന്നെ പരസ്പരം നോക്കി,..,.,. പിന്നെ ആ ടെക്കിയെ സെറ്റിൽ ചെയ്ത് വിട്ടു,..,.,,

 

മൂവരും ആ ലോക്കറിന് ചുറ്റും ഇരുന്നു.,,..,.

പരസ്പരം നോക്കി…..

ഇനിയെന്ത്….

 

********************

 

ഉമ്മറത്തിരുന്ന രാധമ്മ ശ്രീഹരിയുടെ വണ്ടി വരുന്നത് കണ്ടിരുന്നു….

 

” ശ്രീക്കുട്ടി..,,.,, ആ താക്കോൽ ഇങ്ങെടുത്തെ.,.,. അവർ എത്തി,.,.,..

 

” ദാ വരുന്നു..,..,

 

അപ്പോഴേക്കും ശ്രീഹരിയും ദേവനും കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു..,

 

” എങ്ങനെയുണ്ട് രാധമ്മേ..,,., വേദന ഒക്കെ കുറവില്ലേ.,.,.

 

അപ്പോഴേക്കും താക്കോലുമായി ശ്രീദേവി ഉമ്മറത്തേക്ക് വന്നു,.,..,

ശ്രീഹരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.,.,.അവൾ തിരിച്ചും.,..,,

ശ്രീദേവിക്ക് അവനെ കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു പിടച്ചിൽ ആണ്.,..,., എവിടെയോ കണ്ടു മറന്നപോലെ.,.,., അല്ലെങ്കിൽ.,.,. നഷ്ടപ്പെട്ട എന്തോ ഒന്ന് തിരികെ കിട്ടുന്ന പോലെ.,.., ആ ഫീൽ ഓരോ തവണ കാണുമ്പോഴും കൂടി വരികയാണ്….

 

” ആഹ് കുറവുണ്ട്..,,., എനിക്ക് കുഴപ്പം ഒന്നുമില്ല.,.,., ഈ പെണ്ണ് എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല..,.,”

 

” ആദ്യം ഈ മുറിവൊക്കെ ഒന്ന് ഉണങ്ങട്ടെ.,.,., പിന്നെ ആ ബിപി ഒക്കെ നോർമൽ ആകട്ടെ..,.,, എന്നിട്ടാകാം ഇവിടുത്തെ ഗുസ്തി.,,..,. ഇപ്പോഴും ചെറുപ്പക്കാരി ആണെന്നാണ് വിചാരം.,.,.

 

” ഈ പെണ്ണിന് അസൂയയാണ്.,.., ഞാൻ ഇപ്പോഴും ചെറുപ്പം ആയി ഇരിക്കുന്നതിന്.,.,.,

 

ശ്രീഹരി അത് കേട്ട് ചിരിച്ചു ദേവനും..,.,.,

 

” രാധമ്മയെ കാണാൻ ഇപ്പോഴും വല്യ പ്രായം ഒന്നും തോന്നില്ല.,.,. ഡൈ ഒക്കെ ചെയ്താൽ ഒരു നാൽപ്പത്.,.,,.അത്രേ തോന്നത്തുള്ളു.,.,.

 

” കേട്ടോടി ന്റെ കുട്ടി പറഞ്ഞത്.,..,,” അതും പറഞ്ഞു രാധമ്മ ചിരിച്ചു.,., കൂടെ എല്ലാവരും..,.,.

 

” രാധമ്മേ ഈ താക്കോൽ അങ്ങ് കൊടുക്കു.,.,., ” രാധമ്മക്ക് താക്കോൽ നീട്ടിക്കൊണ്ട് ശ്രീദേവി പറഞ്ഞു.,.,

 

രാധമ്മ അത് വാങ്ങി ശ്രീഹരിക്ക് നീട്ടിക്കൊണ്ട് പറഞ്ഞു…,.

 

” വീട് എല്ലാം ഇന്നലെ തന്നെ കളീൻ ആക്കി ഇട്ടിട്ടുണ്ട്.,.,. അതുകൊണ്ട് അവിടെ ഇപ്പൊ വേറെ പണി ഒന്നും ഇല്ല.,.,. അതുകൊണ്ട് അങ്ങോട്ട് ചെല്ലുക.,.,., വാതിൽ തുറക്കുക.,.,. സാധനങ്ങൾ അകത്ത് വക്കുക.,.,

 

ശ്രീഹരി പുഞ്ചിരിയോടെ അത് കേട്ട് നിന്നു.,. രാധമ്മ തുടർന്നു.,..,.

 

” എല്ലാം ഒന്ന് നോക്കികാണുക..,,., അതു കഴിഞ്ഞു നേരെ ഇങ്ങോട്ടേക്ക് വര്യാ..,., ഇന്നത്തെ ഉച്ചയൂണ് ഇവിടെ നിന്നാണ്.,..,

 

” എന്തിനാ .,.,.രാധമ്മേ.,.,.,,. ഞങ്ങൾ പുറത്ത് നിന്ന് കഴിച്ചോളാ..,.,.,

 

” അതു പറഞ്ഞാൽ പറ്റില്ല.,.,., ഊണ് ഇവിടെ നിന്ന് തന്നെ കഴിക്കണം.,.,.

” ശരി രാധമ്മേ.,.,., വീട്ടിൽ നിന്നും ഊണ് കഴിക്കാനും ഭാഗ്യം വേണം..,.,.ഞങ്ങൾ വരും..,..,

 

ദേവൻ ആണ് മറുപടി പറഞ്ഞത്.,., അതും പറഞ്ഞു അവൻ താക്കോൽ വാങ്ങി.,.,,. രണ്ടുപേരും ഔട്ട്ഹൗസിലേക്ക് നടന്നു.,.,.,..,

 

********************

 

ഇന്ദ്രന്റെ ഫോൺ ബെൽ അടിച്ചു.,..,,. ഇന്ദ്രൻ ഫോൺ എടുത്ത് നോക്കി.,..,,.രാജൻ ആരാണ് എന്ന് ചോദിച്ചു..,., അവൻ ഡിസ്‌പ്ലേ രാജനെ കാണിച്ചു.,.,.,. അച്ഛൻ കാളിംഗ്.,.,., അവൻ പെട്ടെന്ന് കാൾ എടുത്തു.,.,.

 

” ആ അച്ഛാ പറ.,.,., എന്തേ വിളിച്ചേ.,.,,..

” _____________

” ഞങ്ങൾ ഇവിടെ കാസിനോയിൽ തന്നെയുണ്ട്.,..,

” _____________

” ഇല്ല.,., ഇതിൽ ഒന്നും ഇല്ല.,..,, ആകെ രണ്ടു മൂന്ന് കൃഷ്ണന്റെ ഫോട്ടോസ് ഉണ്ട്..,..,,അത്ര മാത്രം…,.,.,

” _____________

” ശരി.,.., ഞങ്ങൾ ഇവിടെ കാണും.,.,., റൂം നമ്പർ ത്രി നോട് ത്രി….,.,.,

 

ഇന്ദ്രൻ അതും പറഞ്ഞു ഫോൺ വച്ചു.,.,.,അപ്പോൾ ചെട്ടിയാര് ചോദിച്ചു.,..,.

 

” ആരാ വിളിച്ചേ രാഘവൻ ആണോ.,..,.

 

” അതേ അങ്കിളെ.,.,.,.

 

” അയാൾ എന്ത് പറഞ്ഞു.,.,.,.

 

” നമ്മളോട് വെക്കേറ്റ്‌ ചെയ്യണ്ടന്ന്.,…,.,. ഇവിടെ തന്നെ കാണണം എന്ന്.,.,..,

 

” ലോക്കറിന്റെ കാര്യം പറഞ്ഞില്ലേ.,.,.., അപ്പൊ എന്ത് പറഞ്ഞു.,..,.

 

” ഇതിൽ തന്നെ എന്തോ ഉണ്ടെന്നാണ് അച്ഛൻ പറയുന്നത്.,., ഒന്നും ചെയ്യരുത്.,., എന്ന് പറഞ്ഞു.,..,.

അപ്പോഴാണ് ചെട്ടിയാർക്ക് ഒരു സമാധാനം ആയത്.,..,. രാഘവൻ അങ്ങനെ വെറും വാക്ക് പറയില്ല.,.,., അയാൾക്ക് എന്തോ മനസ്സിലായിട്ടുണ്ട്.,.,. അല്ലെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല.,.,.,.

 

” രാജാ.,., നീ ബാറിലേക്ക് വിളിച്ചു.,.,. നമ്മുടെ കുപ്പി ഇങ്ങോട്ടേക്ക് എടുക്കാൻ പറഞ്ഞേ.,.,.,.

 

” അങ്കിളെ ,.,., ഇപ്പൊ തൊട്ട് തുടങ്ങാണോ.,.,.,

 

” രണ്ടെണ്ണം അടിച്ചില്ലേൽ ശരിയാവില്ല.,.,.,. തലക്ക് പ്രാന്ത് പിടിക്കും..,.,. രണ്ട് പെഗ് അകത്ത് ചെന്നാൽ എല്ലാം സെറ്റ് ആകും.,.,.,

 

രാജൻ ഫോൺ എടുത്ത് ബാറിലേക്കുള്ള നമ്പർ ഡയൽ ചെയ്തു.,.,..,.

 

********************

 

ദേവൻ ഔട്ഹൗസ് ഒക്കെ ഒന്നു നോക്കി കണ്ടു.,..,

 

” നീ എന്താടാ അവിടെ ഇരിക്കുന്നെ..,., ഒന്നു ചുറ്റി നടന്ന് നോക്ക്.,.,..,

 

” നീ നോക്കിയാൽ മതി.,..,,., ഇവിടൊക്കെ ഞാൻ ഓടികളിച്ചു നടന്ന സ്ഥലം ആണ്,..,.,.

 

” ഉവ്വുവ്വേ.,.,.,.

 

” നീ വേണേൽ ആ അടുക്കളയുടെ പിറകിലെ ചുമരിൽ നോക്ക്.,..,.
ശ്രീഹരി + ശ്രീക്കുട്ടി ..,.,, എന്ന് കല്ലുകൊണ്ട് കുത്തിവരച്ച് എഴുതിയ പാട് ചിലപ്പോൾ ഇപ്പോഴും കാണും.,.,.

 

ദേവൻ ചുമ്മാ അങ്ങോട്ട് പോയി നോക്കി.,.,., ശരിയാണ്..,, അവിടെ” ശ്രീഹരി + ശ്രീക്കുട്ടി ” എന്നെഴുതിയ പാട് സൂക്ഷിച്ചു നോക്കിയാൽ കാണാം.,..,.. പെയിൻറ് വന്ന് മൂടി പോയി എന്നേയുള്ളൂ.., എങ്കിലും കാണാൻ സാധിക്കുന്നുണ്ട്.,.,

 

അതു കഴിഞ്ഞ് അവർ വാതിൽ പൂട്ടി..,.,. രാധമ്മയുടെ അടുത്തേക്ക് ചെന്നു.,.,., അവരെയും കാത്ത് രാധമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.,,.,

 

” വൈകിയപ്പോൾ ഞാൻ നിങ്ങളെ വിളിക്കാൻ അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു.,,.,..,.

 

” ഞങ്ങൾ വരാം എന്ന് പറഞ്ഞതല്ലേ.,.,. വന്നിരിക്കുന്നു.,.,. പോരെ…,

 

ദേവന്റെ ആ മറുപടി കേട്ട് അവർ എല്ലാവരും ചിരിച്ചു.,.,.,

അപ്പോഴേക്കും ശ്രീദേവി അങ്ങോട്ട് വന്നു.,., 

” ശ്രീഹരി എന്താ ഒന്നും മിണ്ടാത്തെ,.,..,.

 

” ഒന്നൂല്യ രാധമ്മേ.,.,.,. ഇവൻ മറുപടി പറഞ്ഞല്ലോ.,..,, അതാ..,, പിന്നെ .,…..

 

” എന്റെ രാധമ്മേ.,.,.,. ഇവൻ ഈ നാട്ടിൽ വന്നപ്പോൾ മുതൽ ഇങ്ങനെ ആണ്.,,.. ഹി ഹി ഹി

 

ശ്രീഹരി തെല്ല് അസൂയയോടെ ദേവനെ നോക്കി,.., ഇവന് എങ്ങനെ ഇത്ര പെട്ടെന്ന് ഇവരോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റുന്നു,.,., എനിക്ക് പറ്റുന്നില്ലല്ലോ,.,.,.

 

” നിങ്ങൾ അകത്തേക്ക് കേറി വാ.,.,.

 

” ഓഹ് .,.,., പിന്നെന്താ.,.,.,” ദേവൻ മറുപടിയായി പറഞ്ഞു പിന്നെ

 

” നീ ഇതെന്ത് ആലോചിച്ചു നിക്കുവാണ്.,.,. ഇങ്ങോട്ട് കേറടാ.,,.., ദേവൻ അവനെ വലിച്ച് ഉമ്മറത്തേക്ക് കയറ്റി,.,

 

പതിനാല് വർഷം ജീവിച്ച വീട്ടിൽ പതിനാല് വർഷത്തിന് ശേഷം വീണ്ടും താൻ കാലെടുത്ത് കുത്തിയിരുന്നു.,.,.,
ശ്രീഹരി മനസ്സിൽ ഓർത്തു.,,..,.,.

 

അവർ നേരെ ചെന്നത് ഡൈനിങ്ഹാളിലേക്കാണ്.,.., അവിടെ ശ്രീദേവി ഫുഡ് എല്ലാം എടുത്ത് വച്ചിട്ടുണ്ടായിരുന്നു.,.,.,. രാധമ്മ ഒരു കസേരയിൽ ഇരുന്നു…

 

” വാ .,.,. വന്നിരിക്കു,..,., എന്താ അവിടെ തന്നെ നിക്കണേ..,..,” രാധമ്മ വിളിച്ചു.,.,.,

 

” വരുന്നേയ്.,.., വന്നിരിക്കു.,.,. ശ്രീദേവിയും വിളിച്ചു.,..,

 

ശ്രീഹരിയും ദേവനും രാധമ്മയുടെ അടുത്തായി ഇരുന്നു.,.,.,.

 

ശ്രീദേവി എല്ലാവർക്കും പ്ലേറ്റ് എടുത്ത് വച്ചു.,..,, പിന്നെ എല്ലാവർക്കും ഊണ് വിളമ്പി.,..,. പിന്നെ ശ്രീഹരിക്ക് എതിർവശത്തായി അവളും ഇരുന്നു.,..,.

 

എല്ലാവരും കഴിച്ചു തുടങ്ങി.,..,,

 

” മക്കളെ പതുക്കെ സൂക്ഷിച്ചു കഴിച്ചാൽ മതി , , , ,.. ഇന്നത്തെ ഫുൾ പാചകം ന്റെ കുട്ടിടെ വകയാണ്..,.,.
നോ ഗ്യാരന്റി., .,,.,.,

അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു..,.,

 

” ദേ രാധമ്മേ., , , .. എന്റേന്ന് കിട്ടൂട്ടോ.,.,.” അവൾ ചിണുങ്ങി.,..,

 

” പിന്നെ നിങ്ങളുടെ വിശേഷങ്ങൾ പറ.,..,., വീട്ടിൽ ആരൊക്കെയുണ്ട്.,.,..

 

” ഞങ്ങൾ രണ്ടുപേരും ഒരനാഥമന്ദിരത്തിൽ ആണ് വളർന്നത്.,.,.എനിക്ക്‌ ആകെ ഇവൻ മാത്രേ ഉള്ളു.,.,.,,”

 

അത് പറഞ്ഞപ്പോൾ ദേവന്റെ സ്വരം ഒന്നിടറി ,., ,.

 

രാധമ്മക്ക് ചോദിച്ചത് അയ്യടാ എന്നായി..,.,., പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു.,..,.

 

” അതിനെന്താ,.,.,. ഇനി ഞങ്ങളൊക്കെ ഇല്ലേ.,.,..,.,
ഇവിടെ എവിടാണ് ജോലി ചെയ്യുന്നേ.,.,.,

 

” ഞങ്ങൾ രണ്ടുപേരും സോഫ്റ്റ്വെയർ എഞ്ചിനീയർസ് ആണ്.,..,, ഫ്രീലാൻസ് ആയി ആപ്പ് ഡെവലപ്പ്‌മെന്റ് സോഫ്റ്റ്വെയർ മേക്കിങ് ഒക്കെ ആണ്..,., ക്ലൈൻറ്സ് ഒക്കെ..,.,. എബ്രോഡ് ആണ്.,.,,

 

” അപ്പൊ ഇനി ഒരു കല്യാണം ഒക്കെ നോക്കാം.,.,.,,

 

” നോക്കണം..,.,., അല്ല ശ്രീദേവിക്ക് കല്യാണം ഒന്നും നോക്കണില്ലേ.,..,.,

 

” അതൊക്കെ പണ്ടേ നിശ്ചയിച്ചതാണ്.,.,., ” രാധമ്മയെ മറുപടി പറയാൻ അനുവദിക്കാതെ ശ്രീദേവി പറഞ്ഞു…,.,. ആ പറഞ്ഞത് കേട്ട് രാധമ്മ അവളെ ഒന്നു നോക്കി.,.,.

 

” ആഹാ അടിപൊളി.,.,.,, ഇവിടൊരുത്തനും അവന്റെ ബാല്യകാലസഖിയെ നോക്കിയിരിക്കുകയാണ്.,.,.,

 

” ആണോ.,.,., അതു കൊള്ളാല്ലോ,..,.”

 

അതും പറഞ്ഞ് രാധമ്മ പ്ളേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി.,.,
ശ്രീദേവി തെല്ലൊരു ആകാംക്ഷയോടെ ദേവന്റെ മുഖത്തേക്ക് നോക്കി.,..,,.

 

” ഇവൻറെ പഴയ കഥകളൊക്കെ കേൾക്കാൻ അടിപൊളിയാണ്..,..,,.

 

” എന്നാൽ പറ അടിപൊളി ആണൊന്ന് നോക്കാല്ലോ.,..,” ശ്രീദേവി പറഞ്ഞു.,.,.,.

” ഇവൻ ഇവൻറെ പഴയ സഖിക്ക് വേണ്ടി മാവിൽ പിടിച്ചുകയറി എന്നോ അവിടുന്ന് പുറം അടിച്ചു വീണെന്നോ മാല കഴുത്തിൽ ഇട്ടു കൊടുത്തെന്നോ.,.,., അങ്ങനെ അങ്ങനെ കുറെ ഉണ്ട്…,.,

 

അത്രയും പറഞ്ഞു ദേവൻ ഒരു കള്ളച്ചിരിയോടെ ഊണ് നിർത്തി എഴുന്നേറ്റു…..,., ശ്രീഹരിയുടെ മുഖം ആകെ നാണം കൊണ്ട് വിളറിയിരുന്നു.,.,…

 

ശ്രീദേവിക്ക് ഇത് കേട്ടതോടെ ആകെ അൽഭുതവും സംഭ്രമവും ഒക്കെയായി,..,., ഇനി ഇത് എന്റെ ശ്രീയേട്ടൻ ആണോ.,,.,.,. അവള്ക്ക് ആകെ സംശയമായി.,.,. അവളുടെ ഉള്ളിൽ തോന്നിയ ആ ഫീലിങ് ഇനി സത്യമാണോ,.,.,.,

 

അപ്പോഴേക്കും ശ്രീഹരിയും ഊണ് കഴിച്ചു എഴുന്നേറ്റു.,..,..,

 

ശ്രീദേവി അപ്പോഴും ആകെ ഞെട്ടിത്തരിച്ചു ഇരിക്കുകയാണ്.,.,.,. അവളുടെ ഇരിപ്പ് ശ്രീഹരി ശ്രദ്ധിച്ചു.,.., ദേവന്റെ ഉള്ളിൽ ഒരു ചിരി വിടർന്നു.,..,

 

അപ്പോഴേക്കും രാധമ്മ അങ്ങോട്ടേക്ക് വന്നു.,.,
പിന്നെ അവർ കുറച്ച് നേരം അവർ രാധമ്മയോട് സംസാരിസിച്ചിരുന്നു.,..,

 

” രാധമ്മേ.,..,, ഇവിടെ അടുത്ത് എവിടെ ആണ് നല്ല ഹോട്ടൽ ഉള്ളത്.,..,” ദേവൻ ചോദിച്ചു.,..,

 

” എന്തിനാ കുട്ടി.,.,.,

 

” അല്ല നല്ല ഹോംലി ഫുഡ് കിട്ടുന്ന സ്ഥലം ആയാലും മതി ,.,., ഞങ്ങൾക്കുള്ള ഭക്ഷണം ഏർപ്പാടാക്കാൻ ആണ്..,.,.

 

” അങ്ങനെ ചോദിച്ചാൽ.,,.,, ഇവിടെ നല്ല ഹോട്ടൽ ഒന്നും ഇല്ല.,.., പിന്നെ.,..,

 

” പിന്നെ.,..,എന്താ രാധമ്മേ.,..,.,.

 

” നിങ്ങൾക്ക് വിരോധം ഇല്ലാച്ചാൽ,.,.., ഞാൻ ഉണ്ടാക്കി തരാം.,..,,

 

” അതൊക്കെ ബുദ്ധിമുട്ടാവില്ലേ രാധമ്മേ….” ശ്രീഹരി പെട്ടെന്ന് ചോദിച്ചു.,.

 

” എന്തു ബുദ്ധിമുട്ട് കുട്ട്യേ അവിടെ ഞങ്ങൾ രണ്ടാൾക്കും വയ്ക്കുന്നു അതിൻറെ കൂടെ ഇത്തിരി ചോറ് കൂട്ടി വയ്ക്കാൻ പ്രത്യേകിച്ച് എന്താ ബുദ്ധിമുട്ട്.,.,.,.,,
നിങ്ങൾക്ക് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ ഇല്ലല്ലോ ല്ലേ,.,.,

” ഇഷ്ടക്കുറവ് എന്തായി പറയണേ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകരുത് അത്രേയുള്ളൂ.,.,.,.

 

” ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല .,,..,

 

” ഞങ്ങൾക്ക് സന്തോഷമേയുള്ളൂ ഇത്ര നല്ല ഭക്ഷണം ഈയടുത്തകാലത്ത് കഴിച്ചിട്ടില്ല,..,.,

 

” എന്നാൽ ഞങ്ങൾ ഇറങ്ങാട്ടെ.,.,.,. കുറച്ചു പണികൾ ഉണ്ട് തീർക്കാൻ.,.,.

 

” എന്നാൽ ശരി.,.,., നിങ്ങളുടെ പണി നടക്കട്ടെ.,.,.,

 

അവർ പതുക്കെ ഇറങ്ങി നടന്നു.,.,. ശ്രീദേവി ഇതെല്ലാം അകത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു.,.,., അവൾക്കും അത് സന്തോഷമായിരുന്നു.,..,.

 

” ഇത് തന്റെ ശ്രീയേട്ടൻ ആണോ.,.,.,. ”
അവൾ മനസ്സിൽ ചോദിച്ചു..

 

*********************

 

കാസിനോ ഇൻറർനാഷണൽ

 

ഹോട്ടൽ പാർക്കിംഗിലേക്ക് ഒരു വൈറ്റ് ജാഗ്വാർ ചീറിപ്പാഞ്ഞു വന്നു….,.,

 

അതിൻറെ പിൻസീറ്റിൽ നിന്നും ബ്ലാക്ക് കോട്ടും സ്യൂട്ടും ധരിച്ച് ഏകദേശം അൻപത്തിയഞ്ചിനോടടുത്ത് പ്രായം തോന്നിക്കുന്ന ആരോഗ്യദൃഢഗാത്രനായ ഒരാൾ ഡോർ തുറന്ന് പുറത്തിറങ്ങി.,.,.,

 

ചുറ്റും ഒന്ന് കണ്ണോടിച്ചതിന് ശേഷം അയാൾ ഹോട്ടലിലേക്ക് നടന്നു.,.

 

സെക്യൂരിറ്റി അയാളെ കണ്ടതും ഒരു സല്യൂട്ട് നൽകി ഡോർ തുറന്ന് പിടിച്ചു കൊടുത്തു,..,

 

***********തുടരും**********

No comments